ലാൽ കിതാബ് പ്രകാരം സൂര്യന്റെ വ്യത്യസ്ത ഭാവങ്ങളിലെ ഫലം
സൂര്യൻ, സൗരയൂധത്തിലെ പിതാവ്, സൂര്യന് ചുറ്റുമാണ് മറ്റെല്ലാ ഗ്രഹങ്ങളും പ്രദക്ഷിണം വെക്കുന്നത്. ആകാശത്തിലെ വെളിച്ചം, ഭൂമിയിലെ താപനില, ഉയർച്ച എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. സൂര്യന്റെ സാന്നിധ്യം “വെളിച്ചവും” അഭാവം "ഇരുട്ടിനേയും" അർത്ഥമാക്കുന്നു. മനുഷ്യശരീരത്തിലെ ആത്മാവിനെയും, മറ്റുള്ളവർക്ക് ശാരീരിക സേവനങ്ങൾ നൽകുന്നതിനുള്ള ശക്തിയായും സൂര്യൻ പരാമർശിക്കുന്നു. ശക്തിയുടെയും അധികാരത്തിന്റെയും ധനത്തിന്റെയും രാജകീയ ഗ്രഹമാണ് സൂര്യൻ.
1 തൊട്ട് 5,8,9,11, 12 ഭാവങ്ങളിലെ സൂര്യൻ നല്ല ഫലങ്ങൾ നൽകുന്നു. എന്നാൽ 6, 7, 10 ഭാവങ്ങളിലെ സൂര്യന്റെ സ്ഥാനം മോശം ഫലങ്ങളായിരിക്കും പ്രധാനം ചെയ്യുക. ചന്ദ്രൻ, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ സൂര്യന്റെ സൗഹാർദ്ദ ഗ്രഹങ്ങളാണ് എന്നാൽ ശനി, ശുക്രൻ, രാഹു, കേതു എന്നിവ ശത്രുതാഭാവത്തിലായിരിക്കും. സൂര്യന്റെ ഒന്നാമത്തേത് സ്ഥിരവും, ഉയർന്ന ഭാവവുമാണ് എന്നാൽ ഏഴാം ഭാവം ദുർബലമാണ്. ചൊവ്വയുടെ ആറാം ഭാവവും, കേതുവിന്റെ ആദ്യഭാവവും സൂര്യനെ ഉന്നത ഗ്രഹത്തിന്റെ ഫലം പുറപ്പെടുവിക്കുന്നുതിന് സഹായകമാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിലെ സൂര്യന്റെ ശുഭാസ്ഥാനം ആ വ്യക്തിയുടെ ഉയർന്ന അധികാരത്തേയും സ്ഥാനത്തേയും സൂചിപ്പിക്കുന്നു. ഏതെങ്കിലും വ്യക്തി അതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, അവനവന്റെ സ്വയം നാശത്തെ നേരിടാൻ കാരണമാകും. സൂര്യൻ ബുധനുമായി സംയോജിക്കുന്നതിന്റെ ഫലങ്ങൾ കൂടുതൽ മികച്ചതായിരിക്കും.
സൂര്യൻ ഏത് ഭാവത്തിലാണോ ആ ഭാവത്തിൽ പ്രതികൂല ഫലങ്ങളാവും ഉണ്ടാവുക, അതായത്, ആദ്യ ഭാവം ആരോഗ്യത്തിന്റെ പ്രതികൂല ഭാവത്തെയും, രണ്ടാം ഭാവം കുടുംബത്തിന്റെയും, സുഖസൗകര്യങ്ങളേയും പ്രതികൂലഭാവത്തെയും സൂചിപ്പിക്കുന്നു.
സൂര്യന്റെ ആറാമത്തെ ഭാവം ജാതകക്കാരന്റെ/ജാതകക്കാരിയുടെ സഹോദരികൾക്കും, പെൺമക്കൾക്കും അനുകൂലമായിരിക്കുകയില്ല. ഏഴാം ഭാവം ഭാര്യയുടെ സുഖസൗകര്യങ്ങളുടെ തടസ്സത്തെ സൂചിപ്പിക്കുന്നു. എട്ടാമത്തെ ഭാവത്തിലെ സൂര്യൻ ഗുരുതരമായ സാഹചര്യങ്ങളിൽ നിന്ന് ജാതകക്കാരനെ/ജാതകക്കാരിയെ മരണത്തിൽ നിന്ന് രക്ഷിക്കും.
ഒൻപതാം ഭാവത്തിലെ സൂര്യൻ പൂർവ്വികരുടെ സുഖസൗകര്യങ്ങൾ നശിപ്പിക്കുകയും ഒരുപക്ഷേ സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യും. പത്താം ഭാവത്തിലെ സൂര്യൻ നിങ്ങളുടെ പിതാവിന് പ്രതികൂലമായി ഭവിക്കും. പതിനൊന്നാമത്തെ ഭാവത്തിൽ സൂര്യൻ സംക്രമിക്കുമ്പോൾ, നിങ്ങൾ മൽസ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുന്നത് നിങ്ങളുടെ വരുമാന വർദ്ധനവിന് സഹായിക്കും. പന്ത്രണ്ടാം വീട്ടിലെ സൂര്യൻ രാത്രിയിലെ അസ്വസ്ഥതക്കും, ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
ശനിയും ശുക്രനും മികച്ച സുഹൃത്തുക്കളായതിനാൽ സൂര്യനെ ശനി വീക്ഷിക്കുമ്പോൾ സൂര്യന് ശുക്രനെ ദ്രോഹിക്കാൻ കഴിയില്ല. നേരെമറിച്ച്, ശനിയെ സൂര്യൻ വീക്ഷിക്കുന്നുണ്ടെങ്കിൽ, സൂര്യൻ ശനിയെ ഭയപ്പെടുകയില്ല, അതിനാൽ സൂര്യനും ശുക്രനും സ്വാഭാവിക ശത്രുക്കളായതിനാൽ സൂര്യൻ ശുക്രനെ നശിപ്പിക്കും.