കേതു സംക്രമണം 2021: 2021 കേതു സംക്രമണ സ്വാധീനം

കേതു സംക്രമണം 2021, ഈ വർഷം വിവിധ രാശിക്കാരെ കേതുവിന്റെ സംക്രമണം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം. ജ്യോതിഷ പ്രകാരം ഈ ഗ്രഹത്തിന്റെ സ്ഥാനം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ ഒന്നോ നാലോ വർഷം എടുക്കുന്നതിനാൽ കേതു സംക്രമണം വളരെ സുപ്രധാനമായിരിക്കും.

ആസ്ട്രോസേജ് വാർത്ത യിലൂടെ ജ്യോതിഷികളോട് സംസാരിക്കു !

കേതു സംക്രമണം 2021

2021 വർഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കേതു ഈ വർഷം, വിവിധ നക്ഷത്രങ്ങളിലൂടെ സ്ഥാനം മാറ്റുകയും അതിനനുസരിച്ച് ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഈ വർഷത്തിന്റെ തുടക്കത്തിൽ, കേതു തൃക്കേട്ട നക്ഷത്രത്തിൽ സ്ഥാനം പിടിക്കുകയും വർഷാവസാനം വരെ അവിടെ തുടരുകയും ചെയ്യും. പിന്നീട് ജൂൺ 2 ന് അനിഴം നക്ഷത്രത്തിലേക്ക് നീങ്ങുകയും വർഷാവസാനം വരെ അവിടെ തുടരുകയും ചെയ്യും. തൃക്കേട്ട അനിഴം നക്ഷത്രങ്ങളിലെ സ്ഥാനം അനുസരിച്ച് കേതു ഈ വർഷം എല്ലാ രാശിക്കാർക്കും നല്ല ഫലം നൽകും. കൂടുതലായി നമ്മുക്ക് അറിയാം.

കേതു സംക്രമണം 2021: മേടം

കേതു സംക്രമണം 2021 അനുസരിച്ച്, ഈ വർഷം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിൽ കേതു സ്ഥാനം പിടിക്കും. തുടക്കം മുതൽ വർഷം പകുതി വരെ തൃക്കേട്ട നക്ഷത്രത്തിൽ കേതു ഇരിക്കുന്നതുമൂലം ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാൻ സാധ്യത കാണുന്നു. നിങ്ങളുടെ മാനസിക സമ്മർദ്ദത്തിൽ വർദ്ധനവുണ്ടാകാം. നിങ്ങളുടെ കൂടപ്പിറപ്പുകൾ കഷ്ടത അനുഭവിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ പെരുമാറ്റത്തിലെ നേരിയ മാറ്റങ്ങൾ സംഭവിക്കാനും സംവാദങ്ങളും വാദങ്ങളും നീട്ടാനും സാധ്യത കാണുന്നു. ജൂൺ തുടക്കത്തിൽ കേതു അനിഴം രാശിയിൽ ആയിരിക്കും, നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് വളരെയധികം ഉയർച്ചകൾ അനുഭവപ്പെടാം. സാമ്പത്തികമായി നിങ്ങളുടെ വരുമാനം കുറയുകയും ചെയ്യും. പണനഷ്ടം സംഭവിക്കാൻ സാധ്യത കാണുന്നു, നിങ്ങളുടെ അച്ഛനും പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരാം. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുമായി തർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം: ആവശ്യക്കാർക്കും ദരിദ്രർക്കും പുതപ്പ് ദാനം ചെയ്യുക.

കേതു സംക്രമണം 2021: ഇടവം

ഈ വർഷം കേതു നിങ്ങളുടെ രാശിയിൽ നിന്ന് ഏഴാമത്തെ ഭാവത്തിൽ വസിക്കും. തുടക്കം മുതൽ വർഷം പകുതി വരെ തൃക്കേട്ട നക്ഷത്രത്തിൽ വസിമ്പോൾ ഇത് നിങ്ങൾക്ക് സാധാരണ ഫലങ്ങൾ നൽകും. പ്രണയ ജീവിതത്തിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ കൈവരിക്കാനും നല്ല ബന്ധം സ്ഥാപിക്കാനും കഴിയും. നിങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും, നിങ്ങൾ ഇരുവരും തമ്മിലുള്ള സ്നേഹം ഉയരും. നിങ്ങളുടെ മക്കൾ വിജയം കൈവരിക്കും. ബിസിനസ്സിൽ രാശിക്കാർ ലാഭം നേടുമെങ്കിലും പങ്കാളികളുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കുക. ജൂൺ തുടക്കത്തിൽ അനിഴം നക്ഷത്രത്തിൽ കേതു പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് വ്യക്തിപരമായ ജീവിതത്തിൽ ബഹുമാനം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് വിജയം കൈവരും. ഇതൊക്കെയാണെങ്കിലും, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പിരിമുറുക്കം ഉണ്ടാകും, നിങ്ങൾക്കും ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. ഈ സമയത്ത് ലാഭ അവസരങ്ങൾ നിങ്ങൾക്ക് കൈവരും.

പരിഹാരം: ദുർഗ ദേവിയെ പൂജിക്കുകയും ദുർഗ ചാലിസ പതിവായി ചൊല്ലുകയും ചെയ്യുക.

കേതു സംക്രമണം 2021:മിഥുനം

ഈ വർഷം നിങ്ങളുടെ രാശിയിൽ നിന്ന് കേതു ഗ്രഹം ആറാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കുമ്പോൾ തൃക്കേട്ട നക്ഷത്രത്തിൽ തുടക്കം മുതൽ വർഷം പകുതി വരെ വസിക്കുമ്പോൾ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. കോടതിയിൽ ഏതെങ്കിലും കേസ് നടക്കുന്നെങ്കിൽ കേസിന്റെ ഫലം നിങ്ങൾക്ക് അനുകൂലമായിരിക്കും. ചില ചെലവുകളിൽ വർദ്ധനവുണ്ടാകാം. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ നല്ല ഫലം ലഭിക്കും. ഒരു കുടുംബാംഗവുമായുള്ള ചില തർക്കങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. ഈ സമയത്ത് ഒരു സ്വത്തുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാകാൻ സാധ്യത കാണുന്നു. ജൂൺ തുടക്കത്തിൽ കേതു അനിഴം നക്ഷത്രത്തിലേക്ക് മാറുമ്പോൾ, നിങ്ങളുടെ സാമ്പത്തിക വശങ്ങൾ മികച്ചതായിത്തീരും, കൂടാതെ കടങ്ങൾ വീട്ടാനും നിങ്ങൾക്ക് കഴിയും. കേതുവിന്റെ സ്ഥാനം നിങ്ങളുടെ ഭാഗ്യത്തെ ദുർബലപ്പെടുത്താം. കൂടാതെ, നിങ്ങളുടെ അച്ഛന് ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം: വീടിന്റെ ടെറസിൽ ചുവന്ന നിറമുള്ള പതാക സ്ഥാപിക്കുന്നത് ശുഭകരമായിരിക്കും.

കേതു സംക്രമണം 2021: കർക്കിടകം

കേതു സംക്രമണം 2021 പ്രകാരം, ഈ വർഷം നിങ്ങളുടെ രാശിയിൽ നിന്ന് കേതു അഞ്ചാം ഭാവത്തിൽ വസിക്കും. ഇതോടെ, നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിങ്ങൾക്ക് അത്ര നല്ല ഫലങ്ങൾ ലഭിക്കില്ല തൃക്കേട്ട നക്ഷത്രത്തിൽ ആയിരിക്കും ഇത് വസിക്കുന്നത്. നിങ്ങളുടെ മക്കളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ വിജയം നേടാനാകും. ഈ സമയത്ത്, വളരെയധികം കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും നിങ്ങളുടെ വരുമാന നിലവാരത്തിൽ ഉയർച്ച ലഭ്യമാകും. പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരിശ്രമങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. ഇളയ കൂടപ്പിറപ്പുകൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.ജൂൺ മാസത്തിന്റെ തുടക്കത്തിൽ അനിഴം നക്ഷത്രത്തിൽ കേതു താമസിക്കുമ്പോൾ, നിങ്ങളുടെ ജീവിതപങ്കാളി അവരുടെ ജോലിസ്ഥലത്ത് ഒന്നിലധികം നേട്ടങ്ങൾ കൈവരിക്കും, അത് എല്ലാ ജോലികളിലും വിജയിക്കാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും.

പരിഹാരം: പതിവായി ഏതെങ്കിലും നായയ്ക്ക് ഒരു നിശ്ചിത സമയത്ത് ഭക്ഷണം കൊടുക്കുക.

കേതു സംക്രമണം 2021: ചിങ്ങം

ഈ വർഷം കേതു സംക്രമണം 2021 പ്രവചന പ്രകാരം നിങ്ങളുടെ രാശിയിൽ നിന്ന് കേതു നാലാമത്തെ ഭാവത്തിൽ തുടരും. കേതു വർഷം തുടക്കം മുതൽ വർഷം പകുതി വരെ തൃക്കേട്ട നക്ഷത്രത്തിൽ നിലനിൽക്കുന്നതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് കുടുംബത്തിൽ സമ്മർദ്ദകരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരാം. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബ തർക്കങ്ങൾ നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ഏതെങ്കിലും സ്വത്ത് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് സാമ്പത്തിക ലാഭം കൈവരിക്കാൻ കഴിയും. മാനസിക സമ്മർദ്ദവും വർദ്ധിക്കും. നിങ്ങളുടെ ജീവിത പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കുടുംബ ചെലവുകൾ വർദ്ധിക്കാം. ചില പ്രധാനപ്പെട്ട ജോലികൾ കാരണം നിങ്ങൾക്ക് വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടതായി വരാം. ജൂൺ ആരംഭത്തിൽ കേതു അനിഴം നക്ഷത്രത്തിലേക്ക് മാറുമ്പോൾ, നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്, കുടുംബത്തിൽ പിരിമുറുക്കങ്ങൾ അനുഭവപ്പെടും. നിങ്ങളുടെ ജീവിതപങ്കാളിക്ക് ജോലിസ്ഥലത്ത് നിരവധി ഉയർച്ചതാഴ്ചകൾ നേരിടേണ്ടിവരാം. നിങ്ങൾക്ക് ഈ സമയം മാനസിക അസ്വസ്ഥത അനുഭവപ്പെടാം.

പരിഹാരം: പതിവായി ഏതെങ്ങിലും ചൊവ്വാഴ്ച മുതൽ ആരംഭിച്ച് “ॐ शिखि नमः / oṃ śikhi namaḥ, ഓം ശിഖി നമഃ ” എന്ന മന്ത്രം ചൊല്ലുക.

കേതു സംക്രമണം 2021: കന്നി

ഈ വർഷം നിങ്ങളുടെ രാശിയിൽ നിന്ന് കേതു മൂന്നാമത്തെ ഭാവത്തിലേക്ക് നീങ്ങും. തൃക്കേട്ട നക്ഷത്രത്തിലെ കേതു ആരംഭം മുതൽ വർഷം പകുതി വരെ നിങ്ങളുടെ ജോലിസ്ഥലത്ത് വിജയം ലഭ്യമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും, ഇത് എല്ലാ ജോലികളിലും വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ സംസാര രീതിയിലൂടെ ഒന്നിലധികം നേട്ടങ്ങൾ കൈവരും. കേതു സംക്രമണം 2021 പ്രവചനങ്ങൾ അനുസരിച്ച് നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം. നിങ്ങളുടെ ശത്രുക്കൾ സജീവമാകും, എന്നാൽ ആധിപത്യം നേടുന്നതിലും അവരെ ജയിക്കുന്നതിലും നിങ്ങൾ വിജയിക്കും. ജൂൺ 2 ന് കേതു അനിഴം നക്ഷത്രത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ പ്രണയ ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിയും. അവിവാഹിതരായവർക്ക്, ഈ സമയത്ത് നിങ്ങളുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള യോഗം കാണുന്നു. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.

പരിഹാരം: പതിവായി “ॐ कें केतवे नमः / oṃ keṃ ketave namaḥ, ഓം കേം കേതവേ നമഃ ” എന്ന മന്ത്രം ചൊല്ലുക.

കേതു സംക്രമണം 2021: തുലാം

ഈ വർഷം നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിൽ കേതു വസിക്കും. വർഷത്തിന്റെ ആരംഭം മുതൽ പകുതി വരെ കേതു നിങ്ങളുടെ തൃക്കേട്ട നക്ഷത്രത്തിൽ സ്ഥാനം പിടിക്കും, ഈ സ്ഥാനം നിങ്ങളുടെ കുടുംബജീവിതത്തിൽ സമ്മർദ്ദകരമായ സാഹചര്യങ്ങൾ അനുഭവപ്പെടും. വിദേശ സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ ഭാഗ്യം നിങ്ങൾക്ക് അനുകൂലമാകും. മാനസിക പിരിമുറുക്കം വർദ്ധിക്കുകയും സാമ്പത്തിക കാരണങ്ങളാൽ കുടുംബപരമായ പ്രശ്നങ്ങൾക്കും സാധ്യത കാണുന്നു. ജൂൺ 2 ന് കേതു അനിഴം നക്ഷത്രത്തിൽ സ്ഥാനം പിടിക്കുമ്പോൾ, സ്വത്തുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം കൈവരും. ബിസിനസ്സ് രാശിക്കാർക്ക് സമയം അനുകൂലമായിരിക്കും. നിങ്ങളുടെ മക്കൾ ഭാഗ്യം തുണയ്ക്കുകയും അവരുടെ പഠനത്തിൽ മികച്ച ഫലങ്ങൾ നേടാൻ കഴിയുകയും ചെയ്യും. നിങ്ങളുടെയും ജീവിതപങ്കാളിയുടെയും ആരോഗ്യകാര്യങ്ങൾ ഈ സമയം ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം: അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയി ചൊവ്വാഴ്ച ഒരു ചുവന്ന പതാക സ്ഥാപിക്കുക.

കേതു സംക്രമണം 2021: വൃശ്ചികം

കേതു നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിൽ ഈ വർഷം തുടരും. വർഷത്തിന്റെ ആരംഭം മുതൽ മധ്യഭാഗം വരെ തൃക്കേട്ട നക്ഷത്രത്തിൽ കേതു വസിക്കുമ്പോൾ നിങ്ങളുടെ മാനസിക സമ്മർദ്ദത്തിന് കാരണമാകും. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും നിറവേറ്റാൻ നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിക്കും. ജൂൺ 2 ന് കേതു അനിഴം നക്ഷത്രത്തിൽ വസിക്കുമ്പോൾ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുകയും കൂടുതൽ പരിശ്രമിക്കുകയും ചെയ്യുകയും നിങ്ങളുടെ ഏതെങ്കിലും ജോലികളിലോ പ്രോജക്റ്റുകളിലോ നിങ്ങൾക്ക് വിജയം കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും സന്തോഷം കൈവരിക്കും. ചെറു ദൂര യാത്രകൾ നിങ്ങൾക്ക് ഗുണം ചെയ്യും. ഈ വർഷം മുഴുവനും നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം: പതിവായി കേതു ബീജ മന്ത്രം “ॐ स्रां स्रीं स्रौं सः केतवे नमः / oṃ srāṃ srīṃ srauṃ saḥ ketave namaḥ, ഓം സ്രാം സ്രീം സ്രൌം സഃ കേതവേ നമഃ ” ചൊല്ലുക.

കേതു സംക്രമണം 2021: ധനു

ഈ വർഷം കേതു നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിലെ സ്ഥാനം നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ പ്രതികൂല ഫലങ്ങൾ നൽകും, വർഷത്തിന്റെ ആരംഭം മുതൽ പകുതി വരെ തൃക്കേട്ട നക്ഷത്രത്തിൽ ആയിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിങ്ങളുടെ ചെലവുകൾ മൂലം ദാമ്പത്യ ജീവിതത്തിലെ പിരിമുറുക്കങ്ങൾ വർദ്ധിക്കാം. ബിസിനസ്സിൽ നിക്ഷേപം നടത്താൻ ഈ സമയം അനുകൂലമാണെന്ന് തന്നെ പറയാം. എങ്കിലും ബിസിനസ്സിൽ അത്ര ലാഭം കൈവരിക്കാൻ കഴിയില്ല. ജോലിയുമായി ബന്ധപ്പെട്ട ഒരു ദീർഘദൂര യാത്രയ്ക്ക് സാധ്യത കാണുന്നു. പിന്നീട് ജൂൺ 2 ന് കേതു അനിഴം നക്ഷത്രത്തിൽ വസിക്കുമ്പോൾ, നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി നിങ്ങൾ ചെലവഴിക്കാം. സാമ്പത്തിക പ്രതിസന്ധിയ്ക്ക് സാധ്യതകാണുന്നു. കേതു സംക്രമണം 2021 ലെ പ്രവചനമനുസരിച്ച്, നിങ്ങൾ നിങ്ങളുടെ കൂടപ്പിറപ്പുകൾക്കായി ചെലവഴിക്കുകയും ഈ സമയത്ത് നിങ്ങളുടെ വീട്ടിൽ നിന്ന് വളരെ അകലെ ആകുകയും ചെയ്യാം. ആരോഗ്യവുമായി ബന്ധപ്പെട്ട് നേത്രരോഗങ്ങൾ, ഉറക്കമില്ലായ്മ കാൽ വേദന, പരിക്കുകൾ എന്നിവയ്ക്ക് സാധ്യത കാണുന്നു.

പരിഹാരം: വീട്ടിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് എല്ലാ ദിവസവും നിങ്ങളുടെ നെറ്റിയിൽ ഒരു കുങ്കുമ കുറി അണിയുക.

കേതു സംക്രമണം 2021: മകരം

ഈ വർഷം കേതു സംക്രമണം 2021 അനുസരിച്ച്, നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലെ കേതുവിന്റെ സ്ഥാനം വർഷത്തിന്റെ തുടക്കം മുതൽ പകുതി വരെ കേതു തൃക്കേട്ട നക്ഷത്രത്തിൽ വസിക്കുമ്പോൾ, ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വരുമാനം പെട്ടെന്ന് വർദ്ധിക്കാം. നിങ്ങൾക്ക് എല്ലാ ജോലികളിലും വിജയിക്കാൻ കഴിയുകയും നിങ്ങളുടെ ധൈര്യവും ശക്തിയും ഉയരുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങളും ലാഭവും കൈവരിക്കാനുള്ള യോഗവും കാണുന്നു. വിദ്യാർത്ഥികൾക്ക് വിജയം കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ബഹുമാനം നേടാൻ സഹായകമാകും. ജൂൺ 2 ന് കേതു അനിഴം നക്ഷത്രത്തിൽ എത്തുമ്പോൾ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഈ ശ്രമങ്ങളിലൂടെ, സാമ്പത്തിക ലാഭവും നേട്ടങ്ങൾക്കും ഉള്ള അവസരങ്ങൾ വന്നുചേരും. സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആയും സമയം അനുകൂലമാണ്. ഈ സമയത്ത് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും നിങ്ങളുടെ വരുമാനം ഉയർത്തുന്നതിൽ ആയിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

പരിഹാരം: പതിവായി ഒരു നായയ്ക്ക് ബ്രെഡും പാലും നൽകുക.

കേതു സംക്രമണം 2021: കുംഭം

കേതു സംക്രമണം 2021 പ്രവചനങ്ങൾ ഈ വർഷം മുഴുവൻ കേതു നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ അനുകൂലമായി തുടരും. കൂടാതെ, വർഷത്തിന്റെ ആരംഭം മുതൽ പകുതി വരെ കേതു തൃക്കേട്ട നക്ഷത്രത്തിൽ വസിക്കും, അതിനാൽ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിരവധി ഉയർച്ചതാഴ്ച കൾ നേരിടേണ്ടിവരാം. നിങ്ങളുടെ ബുദ്ധിയുടെയും കഴിവുകളുടെയും അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വിജയിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന രാശിക്കാർക്ക് അവരുടെ തീരുമാനവുമായി മുന്നോട്ട് പോകാൻ കഴിയാവുന്നതാണ്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ, നിങ്ങളുടെ മക്കളുടെ പിന്തുണ നിങ്ങൾ നേടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില തടസ്സങ്ങൾ നേരിടേണ്ടിവരാം. ജൂൺ 2 ന് കേതു അനിഴംനക്ഷത്രത്തിൽ ഇരിക്കുമ്പോൾ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം ഉയരും. വിദേശ സ്രോതസ്സുകളിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കാനുള്ള യോഗം കാണുന്നു. 2021 ലെ കേതു ട്രാൻസിറ്റിന്റെ സ്വാധീനം അമിതമായ ജോലിഭാരം മൂലം ക്ഷീണത്തിനും കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കേണ്ടതായും വരാം.

പരിഹാരം: ആവശ്യക്കാർക്കും പാവങ്ങൾക്കും പുതപ്പും വസ്ത്രങ്ങളും ദാനം ചെയ്യുക.

കേതു സംക്രമണം 2021: മീനം

ഈ വർഷം മുഴുവൻ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ കേതു നിലകൊള്ളും. ഈ വർഷം തുടക്കം മുതൽ പകുതി വരെ കേതുവിന്റെ സ്ഥാനം തൃക്കേട്ട നക്ഷത്രത്തിൽ കാണും. ഇ സമയത്ത് നിങ്ങളുടെ കുടുംബത്തിൽ നിന്ന് മാറേണ്ടതായി വരാം. നിങ്ങൾ ഒരു ദീർഘദൂര യാത്രയിൽ പോകാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി, ഈ സമയം നിങ്ങൾക്ക് സാധാരണമായിരിക്കും. നിങ്ങളുടെ അച്ഛന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിനും ഈ സമയം നല്ലതായിരിക്കും. ജൂൺ 2 ന് കേതു അനിഴം നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ഉയരും. നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങൾക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ വിദേശത്താണ് താമസിക്കുന്നതെങ്കിൽ, കേതുവിന്റെ ശുഭ ഫലങ്ങൾ നിങ്ങൾക്ക് ഈ സമയം ലഭ്യമാകും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പരിഹാരം: പതിവായി ഭൈറോ ബാബയെ പൂജിക്കുകയും ശ്രീ ദുർഗ ചാലിസയെ പാരായണം ചെയ്യുകയും ചെയ്യുക.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Horoscope & Astrology 2021

Talk to Astrologer Chat with Astrologer