ജാതകം ‌2021‌: വാർഷിക രാശിഫല പ്രവചനം 2021

വാർഷിക ജീവിത പ്രവചനങ്ങൾ 2021 ന്റെ സഹായത്തോടെ 2021 വർഷം നിങ്ങൾക്ക് എങ്ങിനെ ആയിരിക്കും എന്ന് അറിയൂ. പ്രതീക്ഷകളോടൊപ്പം പുതിയ അവസരങ്ങളും പ്രശ്നങ്ങളെ കുറിച്ചും അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും. മികച്ച ഫലങ്ങൾ നേടുന്നതിനായി ഭാവിയെ കുറിച്ച് അറിയാനും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താനും എല്ലാവരും ആഗ്രഹിക്കുന്നു, വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കി ജാതകം 2021 ന്റെ സഹായത്തോടെ നമ്മുക്ക് കൂടുതലായി അറിയാം.

ലോകത്തിലെ ഏറ്റവും മികച ജ്യോതിഷരുമായി ഫോണിലൂടെ സംസാരിക്കൂ ആസ്ട്രോസേജ് വാർത്ത യിലൂടെ

ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതിനായി ഈ വർഷത്തെ ജാതകം 2021 ലൂടെ മനസ്സിലാക്കു. ലോകത്തിലെ ഒന്നാം നമ്പർ ജ്യോതിഷ വെബ്‌സൈറ്റായ ആസ്ട്രോസേജ് നിങ്ങൾക്കായി ജാതകം 2021സമർപ്പിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന 2021 ലെ ജീവിത പ്രവചനങ്ങൾ ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2021-വാർഷിക വാർഷിക പ്രവചനങ്ങൾ ഞങ്ങളുടെ വിദഗ്ദ്ധരായ ജ്യോതിഷികളുടെ സഹായത്താൽ ഗ്രഹങ്ങൾ, നക്ഷത്രം തുടങ്ങിയവയുടെ സ്ഥാനവും പന്ത്രണ്ട് രാശികളിലും അവ ചെലുത്തിയ സ്വാധീനവും കണക്കാക്കിയാണ് പ്രവചിക്കുന്നത്.

നിങ്ങളുടെ ജീവിതത്തിലെ ശനിയുടെ സ്വാധീനം ശനി റിപ്പോർട്ടിലൂടെ അറിയൂ

ഈ വാർഷിക രാശിഫലം 2021 വെളിപ്പെടുത്തുന്നത്:

അതിനാൽ, രാശിഫല പ്രവചനങ്ങൾ 2021 നിങ്ങളുടെ നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ, നിങ്ങളുടെ പ്രണയ ജാതകം 2021, സാമ്പത്തിക ജാതകം 2021, കുടുംബ ജാതകം 2021, ഔദ്യോഗിക ജാതകം 2021 എന്നിവ ലഭ്യമാകും. ജ്യോതിഷത്തെ അടിസ്ഥാനമാക്കി എല്ലാ 12 രാശിയും 2021ഭാവി പ്രവചന പ്രകാരം വരാനിരിക്കുന്ന 2021 വര്ഷം എല്ലാവർക്കും എങ്ങനെ ആയിരിക്കും എന്ന്അറിയാം.

മേട രാശിഫലം 2021

മേട ജാതകം 2021 അനുസരിച്ച് ശനി മേട രാശിക്കാരുടെ പത്താമത്തെ ഭാവത്തിൽ വസിക്കും. നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിൽ വ്യാഴത്തിന്റെ സംക്രമണം നടക്കും. നിഴൽ ഗ്രഹമായി കണക്കാക്കുന്ന രാഹു നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലും കേതുഎട്ടാമത്തെ ഭാവത്തിലും ആയിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ ചൊവ്വ നിങ്ങളുടെ രാശിയിൽ ലഗ്ന ഭാവത്തിൽ പ്രവേശിക്കും, ശുക്രന്റെ രണ്ടാം മാസത്തിൽ വ്യാഴത്തിന്റെ കൂടെയുള്ള ഒരു സംയോജിച്ച് വസിക്കുന്നത് നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യും. തുടർന്ന് ഇത് നിങ്ങളുടെ പതിനൊന്നാം ഭാവത്തിലൂടെ സംക്രമിക്കും. തൽഫലമായി, നിങ്ങളുടെ ഉദ്യോഗത്തിൽ അഭികാമ്യമായ ഫലങ്ങളും കൂടാതെ സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരാം. നിങ്ങളുടെ ജോലിസ്ഥലത്ത് ആദ്യസമയങ്ങളിൽ നിങ്ങൾക്ക് പ്രതികൂല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ജനുവരി പകുതി തൊട്ട് ഫെബ്രുവരി പകുതി വരെ നിങ്ങളുടെ കർമ്മ ഭാവാധിപനായ ശനി നിങ്ങളുടെ തീവ്ര ഭാവത്തിൽ തുടരും. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് അവർക്ക് നിരവധി അവസരങ്ങൾ ലഭിക്കും. വിദേശത്ത് നിന്ന് പണം കൈവരിക്കാനും നിങ്ങൾക്ക് കഴിയും.

വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള ഭാവി പ്രവചനങ്ങൾ 2021 പ്രകാരം ചൊവ്വയുടെ ലഗ്ന ഭാവവും ശനിയുടെ പത്താം ഭാവവും മൂലം നിങ്ങളുടെ മാതാപിതാക്കൾ ആരോഗ്യ പ്രശ്‌നങ്ങൾഅനുഭവിക്കാൻ സാധ്യത കാണുന്നു, അതുമായി ബന്ധപ്പെട്ട് പണം ചെലവാകുകയും ചെയ്യും. പ്രത്യേകിച്ചും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയത്ത്, നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം. ജനുവരി, മാർച്ച്, മെയ്, ജൂലൈ, നവംബർ മാസങ്ങൾ അവർക്ക് വളരെ അനുകൂലമായിരിക്കും, വിദ്യാർത്ഥികൾക്ക് സമ്മിശ്ര ഫലങ്ങൾ ഈ സമയത്ത് ലഭ്യമാകും, അതേസമയം ഫെബ്രുവരി, ഏപ്രിൽ, ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ, ഡിസംബർ മാസങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.

കുടുംബജീവിതത്തിൽ ശനിക്കും ചൊവ്വയ്ക്കും ചില വെല്ലുവിളികൾ ഉയർത്തുന്നതിന് കാരണമാകും. എന്നിരുന്നാലും, സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവ് കുടുംബജീവിതത്തിന് മികച്ചതായിരിക്കും. വിവാഹിതരായ രാശിക്കാർക്ക് ശനിയുടെ സ്ഥാനം പ്രശ്‌നങ്ങൾക്ക് വഴിവെക്കും, നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിലുള്ള തർക്കത്തിന് കാരണമാകുകയും ചെയ്യും.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയം കുട്ടികൾക്ക് നല്ലതായിരിക്കും, അവരുടെ ഭാഗത്തുണ്ടാകും, ഗണ്യമായ പുരോഗതി കൈവരിക്കുന്നതിൽ അവർ വിജയിക്കും. നിങ്ങൾ ആരെയെങ്കിലും പ്രണയിക്കുന്നു എങ്കിൽ, 2021 ലെ ആദ്യ സമയങ്ങൾ നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ആഗ്രഹ സഫലീകരണത്തിന്റെ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ആരോഗ്യ പരമായി അവസ്ഥ മികച്ചതായി തുടരും. എന്നിരുന്നാലും, ക്ഷീണവും ചെറിയ പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യത കാണുന്നു.

മേട രാശിഫലം വിശദമായി വായിക്കൂ - മേട രാശിക്കാരുടെ വാർഷിക ഫലം 2021

ഇടവം രാശിഫലം 2021

ഇടവം രാശിഫലം 2021 വേദ ജ്യോതിഷം അനുസരിച്ച് ഈ വർഷം ശനി നിങ്ങളുടെ ഒമ്പതാം ഭാവത്തിൽ വസിക്കുന്നു. രാഹു-കേതു നിങ്ങളുടെ ഒന്നാമത്തെയും ഏഴാമത്തെയും ഭാവത്തിലും നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിലെ നിങ്ങളുടെ ലഗ്ന ഭാവത്തിലും വസിക്കും അത് നിങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും ജൂൺ 2 നും സെപ്റ്റംബർ 6 നും ഇടയിൽ വീടിനെ ബാധിക്കും.

ഏപ്രിൽ ആദ്യ ആഴ്ച സെപ്റ്റംബർ മധ്യത്തിനും ഇടയിലുള്ള സമയത്ത് വ്യാഴത്തിന്റെ സംക്രമണം സെപ്‌റ്റംബർ, വ്യാഴം നിങ്ങളുടെ നാലാമത്തെ ഭാവത്തെ പരിഗണിക്കും. ശുക്രന്റെ സംക്രമണം മെയ് 4 മുതൽ മെയ് 28 വരെ നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും. സൂര്യനും ബുധനും നിങ്ങളുടെ രാശിചിഹ്നത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലൂടെ ഈ വര്ഷം സംക്രമിക്കും. ഇതോടെ, നിങ്ങളുടെ ഉദ്യോഗത്തിലെ ഭാഗ്യത്തിന്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. പദവിയിലും ജീവിതത്തിലെ പുരോഗതിയിലും നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ലഭ്യമാകും. സാമ്പത്തിക ജീവിതം അല്പം ഭാഗ്യമുള്ളതായിരിക്കും, എന്നാൽ ചില സമയത്ത് ചെറിയ രീതിയിൽ നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരാം. സമ്പാദ്യം കൈവരിക്കാനുള്ള ഒന്നിലധികം അവസരങ്ങൾ നിങ്ങൾക്ക് കൈവരും, ഈ അവസരങ്ങൾ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറികടക്കാൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

വർഷത്തിന്റെ ആരംഭത്തിൽ, നിങ്ങൾ വാർഷിക ജാതകം 2021 അനുസരിച്ച് പഠന ജീവിതത്തിൽ മികച്ച ഫലങ്ങൾ നേടാൻ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമായി വരും, എന്നാൽ പതുക്കെ അവസ്ഥകൾ മാറുകയും വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. കുടുംബജീവിതത്തിലെ സന്തോഷം കുറയാനുള്ള സാധ്യത കാണുന്നു, എന്നിരുന്നാലും കുടുംബത്തിൽ നടക്കുന്ന ഏതെങ്കിലും ശുഭകരമായ പരിപാടി കുടുംബഅന്തരീക്ഷം സന്തോഷകരമാക്കും. ജ്യോതിഷ പ്രവചനങ്ങൾ 2021 അനുസരിച്ച്, ജീവിത പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് സാധ്യത കാണുന്നു. ആരെയെങ്കിലും പ്രണയിക്കുന്ന രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുടെ പിന്തുണ നിങ്ങളുടെ ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താൻ നിങ്ങൾക്ക് സഹായകമാകും. രാഹു-കേതുവിന്റെ സാന്നിധ്യം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വെക്കുക.

ഇടവ രാശിഫലം വിശദമായി വായിക്കൂ - ഇടവ രാശിക്കാരുടെ വാർഷിക ഫലം 2021

മിഥുന രാശിഫലം 2021

നിങ്ങളുടെ രാശിയുടെ പത്താമത്തെ ഭാവാധിപനായ വ്യാഴം 2021 വർഷത്തിന്റെ തുടക്ക മാസത്തിൽ നിങ്ങളുടെ രാശിയുടെ എട്ടാമത്തെ ഭാവത്തിൽ വസിക്കും. ഇത് നിങ്ങളുടെ ഒമ്പതാമത്തെ ഭാവത്തെ ഏപ്രിൽ മാസത്തിൽ ബാധിക്കും. ഈ വർഷം മുഴുവൻ ശനിയും നിങ്ങളുടെ എട്ടാമത്തെ ഭാവത്തിൽ വസിക്കും വർഷം മുഴുവനും നിങ്ങളുടെ ആറാമത്തെയും രണ്ടാമത്തെയും ഭാവത്തിൽ നിഴൽ ഗ്രഹങ്ങളായ കണക്കാക്കുന്ന കേതുവും രാഹുവും വസിക്കുന്നുണ്ടാകും. ചൊവ്വ നിങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും ഭാവത്തിൽ സെപ്റ്റംബർ 6 നും ഡിസംബർ 5 നും ഇടയിൽ സജീവമായി തുടരും. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലൂടെ സൂര്യനും ബുധനും നിങ്ങളുടെ വ്യത്യസ്ത ഭാവങ്ങളിൽ വർഷം മുഴുവൻ സജീവമായി തുടരും. ഈ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ മൂലം നിങ്ങളുടെ ഉദ്യോഗത്തിൽ നിരവധി ഉയർച്ചതാഴ്ചകൾ നേരിടേണ്ടി വരാം. ഈ സമയത്ത്, തൊഴിലന്വേഷകർക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വരാം. ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലി കയറ്റത്തിന് താമസമുണ്ടാകാം. വാർഷ ഫലം 2021 പ്രകാരം, ബിസിനസുകാർക്ക് ഈ സമയം അനുകൂലമായിരിക്കും. എന്നിരുന്നാലും ഏതെങ്കിലും വലിയ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക ജീവിതത്തിൽ അനുകൂലമായി മാറും, എന്നിരുന്നാലും പണനഷ്ടം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ട് നിരാശ നേരിടേണ്ടിവരും. ഈ വർഷം കഠിനാധ്വാനവും പരിശ്രമവും വിദ്യാർത്ഥികൾ വിജയം പ്രധാനം ചെയ്യും ഭാഗ്യത്തെ പ്രതീക്ഷിക്കാതിരിക്കുക. വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യുകയും അവരുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതാണ്. ജീവിത പ്രവചനങ്ങൾ 2021 പ്രകാരം, നിങ്ങൾക്ക് എല്ലാ കുടുംബാംഗങ്ങളുടെയും പിന്തുണ ലഭ്യമാകാൻ സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വരാം. കുട്ടികളായ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കാം, അതുപോലെ പ്രണയ രാശിക്കാരുടെ ജീവിതത്തിൽ നിരവധി സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും ഭക്ഷണ രീതികൾ മെച്ചപ്പെടുത്തേണ്ടതുമാണ്.

മിഥുനം രാശിഫലം വിശദമായി വായിക്കൂ - മിഥുനം രാശിക്കാരുടെ വാർഷിക ഫലം 2021

കർക്കിടകം രാശിഫലം 2021

കർക്കിടക ജാതക പ്രവചനങ്ങൾ 2021 ചൊവ്വ നിങ്ങളുടെ പത്താം ഭാവത്തിൽ വർഷത്തിന്റെ തുടക്കത്തിൽ വസിക്കും. പിന്നീട് ഇത് നിങ്ങളുടെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവത്തിലൂടെ സംക്രമിക്കുകയും ചെയ്യും. ശനി നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ വസിക്കുകയും നാലാമത്തെ ഭാവത്തെ വീക്ഷിക്കുകയും ചെയ്യുന്നു. രാഹുവും കേതുവും നിങ്ങളുടെ അഞ്ചാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിൽ വസിക്കുന്നു. നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലെ സൂര്യനും ബുധനും വ്യത്യസ്ത ഭാവങ്ങളെ സ്വാധീനിക്കും.

ഈ വർഷം ശുക്രന്റെ താൽക്കാലിക സ്ഥാനം നിങ്ങളുടെ രാശിയെ സ്വധിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഉദ്യോഗത്തിൽ അവസരം ലഭിക്കും, ഇത് നിങ്ങളുടെ പുരോഗതിയിലേക്കും ജോലിക്കയറ്റത്തിലും അവസരം ഒരുക്കും. 2021 ലെ ജാതക പ്രവചനങ്ങൾ അനുസരിച്ച് ഈ പണ നിക്ഷേപത്തിന്റെ കാര്യത്തിൽ ബിസിനസ്സ് രാശിക്കാർക്ക് വൻ വിജയം കൈവരിക്കാനുള്ള അവസരം ലഭ്യമാകും. സാമ്പത്തിക ജീവിതത്തിലെ ചില പ്രശ്നങ്ങൾ വർധിക്കും കഠിനാധ്വാനത്തിലൂടെ അവ എളുപ്പത്തിൽ പരിഹരിക്കാനും കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. കുടുംബജീവിതത്തിൽ സമ്മിശ്ര ഫലങ്ങളുണ്ടാകും, നിങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ഈ സമയം ലഭ്യമാകും, നിങ്ങളുടെ ഒരു തീരുമാനം നിങ്ങളുടെ കുടുംബത്തിന് എതിരാകാം. വിവാഹിതരായ രാശിക്കാർ ഈ ആഴ്ചയിൽ നിങ്ങളുടെ ജീവിതപങ്കാളിയുമായി വഴക്കിടാം. നിങ്ങളുടെ ജീവിത പങ്കാളി മതപരമായ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാം. ആരെയെങ്കിലും സ്നേഹിക്കുന്നവർക്ക്, ഈ വർഷം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. ആരോഗ്യകാര്യങ്ങളിൽ ഈ സമയം നിങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

കർക്കിടകം രാശിഫലം വിശദമായി വായിക്കൂ - കർക്കിടകം രാശിക്കാരുടെ വാർഷിക ഫലം 2021

ചിങ്ങം രാശിഫലം 2021

ചിങ്ങ രാശിക്കാരുടെ ജാതകം 2021 പ്രകാരം, നിഴൽ ഗ്രഹമായി കണക്കാക്കുന്ന രാഹു-കേതു പത്താമത്തെയും ഈ വർഷം നാലാമത്തെയും ഭാവത്തിലെ സ്ഥാനം നിങ്ങളുടെ രാശിയെ സ്വാധീനിക്കും. ഈ വര്ഷം നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ ശനി ഉണ്ടാകും. നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ വ്യാഴവുമായി ശനി സഖ്യം ഉണ്ടാക്കും. ഈ സമയത്ത്, ചൊവ്വ നിങ്ങളുടെ ഒമ്പതാം സംക്രമിക്കുകയും നിങ്ങളുടെ ഭാഗ്യത്തെ തുണയ്ക്കുകയും ചെയ്യും, ഏപ്രിൽ മുതൽ ജൂലൈ വരെ ഉള്ള സമയത്ത് നിങ്ങളുടെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളിലൂടെ സംക്രമിക്കും. നിങ്ങളുടെ ഉദ്യോഗത്തിൽ ശത്രുക്കളിൽ നിന്ന് ജാഗ്രത പാലിക്കേണ്ടതാണ്. ഈ സമയത്ത് എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കുന്നതിൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും, ഇത് നിങ്ങളെ ബാധിക്കുകയും ചെയ്യാം. വിദ്യാർത്ഥികൾക്ക് ജാതകം 2021 പ്രകാരം പരീക്ഷകളിൽ വിജയിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടതാണ്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയത്ത് അഭികാമ്യമായ ഫലങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ കഠിനാധ്വാനം ആവശ്യമായി വരാം. കുടുംബജീവിതത്തിൽ ചില പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു, ഇത് നിങ്ങളുടെ കുടുംബത്തിൽ സമ്മർദ്ദം ഉയർത്തും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ പങ്കാളിയുടെ പിന്തുണയും അവരുടെ ഔദ്യോഗിക ജീവിതത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയും. മക്കളുടെ ആരോഗ്യ കാര്യങ്ങളിൽ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരുഷമായ പെരുമാറ്റം പ്രണയ പങ്കാളിയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വരാം. അവിവാഹിതരായ രാശിക്കാർക്ക്, നിങ്ങൾക്ക് മനസ്സിൽ ഇഷ്ടപ്പെട്ട ആളെ കണ്ടുമുട്ടാം. ഈ വർഷം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് സാധ്യത കാണുന്നു.

ചിങ്ങം രാശിഫലം വിശദമായി വായിക്കൂ - ചിങ്ങം രാശിക്കാരുടെ വാർഷിക ഫലം 2021

കന്നി രാശിഫലം 2021

കന്നി രാശിക്കാർക്ക് 2021 വർഷം നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിൽ ശനി വസിക്കും. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലൂടെ സംക്രമിച്ച് ചൊവ്വ നിങ്ങളുടെ ഒമ്പതാമത്തെയും പത്താമത്തെയും ഭാവത്തെയും സ്വാധീനിക്കും. ഒൻപതാം ഭാവത്തിലും മൂന്നാമത്തെ ഭാവത്തിലും കൂടി രാഹു, കേതു എന്നിവ സംക്രമിക്കും. വ്യാഴം നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലൂടെ സാംക്രമിച്ച ആറാമത്തെ ഭാവത്തിലേക്കും സംക്രമിക്കും ഇത് നിങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. നിങ്ങളുടെ ഉദ്യോഗത്തിൽ നിരവധി ഉയർച്ചതാഴ്ചകളിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടിവരാം. അതിനാൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ സമയത്ത് ജോലിയിൽ സ്ഥാനമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. 2021 ലെ പ്രവചന മനുസരിച്ച് ബിസിനസ്സ് രാശിക്കാർക്കും സമയം നല്ലതായിരിക്കും. ധനകാര്യ ഇടപാടുകൾ നടത്തുമ്പോൾ പങ്കാളിത്തബിസിനസ്സ് രാശിക്കാർ ജാഗ്രത പാലിക്കണം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സംയോജനം സാമ്പത്തിക ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു, രാഹുവിന്റെ ഗുണപരമായ സ്വാധീനം ശുഭകരമായ ഫലങ്ങൾ നൽകുകയും പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ കൈവരുകയും ചെയ്യും.വിദ്യാർത്ഥികൾക്ക് അവരുടെ പഠന ജീവിതത്തിൽ വിജയം കൈവരിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ സമയത്ത് കുടുംബ സമ്മർദ്ദത്തിനും പിരിമുറുക്കത്തിനും സാധ്യത കാണുന്നു. വിവാഹിതരായ രാശികാർക്ക് നിങ്ങളുടെ ജീവിത പങ്കാളിയുടെ സഹായത്തോടെ ആനുകൂല്യങ്ങൾ കൈവരിക്കാൻ കഴിയും, എന്നാൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. അവിവിഹതർക്ക് ഇത് നല്ല സമയമാണ്., പ്രണയ രാശിക്കാർ അവരുടെ ജീവിതത്തിൽ നിരവധി വലിയ മാറ്റങ്ങൾ സംഭവിക്കാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ വർഷം മികച്ചതായിരിക്കും.

കന്നി രാശിഫലം വിശദമായി വായിക്കൂ - കന്നി രാശിക്കാരുടെ വാർഷിക ഫലം 2021

തുലാം രാശിഫലം 2021

തുലാം രാശിഫലം 2021 അനുസരിച്ച് ഈ വർഷം എട്ടാമത്തെയും രണ്ടാമത്തെയും ഭാവത്തിൽ നിഴൽ ഗ്രഹങ്ങളായ രാഹു, കേതു എന്നിവരുണ്ടാകും. ഇതിനൊപ്പം, ശനിയുടെ പത്താം ഭാവത്തിലെ സ്വാധീനം വർഷം മുഴുവൻ നിങ്ങളുടെ നാലാമത്തെ ഭാവത്തിലും ഉണ്ടാകും. നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലെ ചൊവ്വ, നിങ്ങളുടെ എട്ടാമത്തെയും ഒമ്പതാമത്തെയും പത്താമത്തെയും ഭാവത്തെ അതിന്റെ സംക്രമണത്തിൽ കൂടുതൽ സ്വാധിക്കും. ശുക്രൻ, വ്യാഴം, സൂര്യൻ, ബുധൻ എന്നിവയുടെ സംക്രമണവും ഈ വർഷം നിങ്ങളുടെ രാശിയിൽ സംക്രമിക്കും, നിങ്ങളുടെ ഉദ്യോഗത്തിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. നിങ്ങൾ പുരോഗതി കൈവരിക്കും, ബിസിനസ്സ് രാശികാർക്ക് ഒരു രഹസ്യ ഉറവിടത്തിൽ നിന്ന് പണ ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക ജീവിതം അനുകൂലമായിരിക്കും, നിങ്ങളുടെ പണം മതപരമായ വേലയിൽ ചെലവഴികാത്തിരിക്കാൻ ശ്രദ്ധിക്കുക. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിക്കും. ഈ സമയത്ത്, വിദ്യാർത്ഥികൾ വിജയിക്കും. ചില കാരണങ്ങളാൽ നിങ്ങൾക്ക് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരാം. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിലുള്ള സ്നേഹത്തിന്റെ അഭാവം ഉണ്ടാകാം. സമയം കുട്ടികൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ കുട്ടിയുടെ നന്മയ്ക്കായി നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും ഒരു വലിയ തീരുമാനം ഈ സമയത്ത് എടുക്കുന്നതിന് സാധ്യത കാണുന്നു.പ്രണയ രാശിക്കാർക്ക് ഈ വർഷം നല്ലതായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയെ നിങ്ങൾ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ചില പ്രധാന രോഗങ്ങൾക്ക് കാരണമാകാം ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങൾ പ്രത്യേക ശ്രദ്ധ, ചെലുത്തേണ്ടതാണ്.

തുലാം രാശിഫലം വിശദമായി വായിക്കൂ - തുലാം രാശിക്കാരുടെ വാർഷിക ഫലം 2021

വൃശ്ചിക രാശിഫലം 2021

ഈ വർഷം ശനി നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലായിരിക്കും. കൂടാതെ,നിങ്ങളുടെ ഏഴാമത്തെയും ലഗ്ന ഭാവത്തെയും രാഹു-കേതു സ്വാധീനിക്കും. 2021 ൽ ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, സൂര്യൻ എന്നിവയും നിങ്ങളുടെ രാശിയിൽ വ്യത്യസ്ത രീതികളിൽ സ്വാധീനിക്കും. നിങ്ങൾക്ക് ഉദ്യോഗത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരാം. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസ്സ് രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി തുടരും, പക്ഷേ നിങ്ങളുടെ ചെലവുകൾ പെട്ടെന്ന് വർദ്ധിക്കുന്നതിനാൽ നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥി രാശിക്കാർക്ക് നല്ല ഫലം ലഭിക്കും, അതിനായി കഠിനാധ്വാനം ചെയ്യേണ്ടതാണ്. നിങ്ങൾ വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള ജാതകം 2021 പ്രവചിക്കുന്നു ഈ വർഷം കുടുംബജീവിതത്തിൽസന്തോഷം നേടുമെന്ന്. അതേസമയം, വിവാഹിതരായ രാശികൾക്ക് ചില എതിർപ്പ് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കുട്ടികൾ സന്തുഷ്ടരായിരിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും, പ്രണയബന്ധത്തിലുള്ള രാശിക്കാർ പരസ്പരം വിശ്വസിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ഒരു വേർപിരിയലിനെ ഇടവരാം. ഈ വർഷം നിങ്ങളുടെ ആരോഗ്യനിലയിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.

വൃശ്ചികം രാശിഫലം വിശദമായി വായിക്കൂ - വൃശ്ചികം രാശിക്കാരുടെ വാർഷിക ഫലം 2021

ധനു രാശിഫലം 2021

ധനു രാശിഫലം 2021 അനുസരിച്ച് ഈ വർഷം ശനി നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ വസിക്കും നിങ്ങളുടെ നാലാമത്തെ ഭാവത്തെ വീക്ഷിക്കും. കേതു നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ നിങ്ങളുടെ ആറാമത്തെ ഭാവത്തിലും രാഹുവിനെയും കാണാം. രണ്ടാമത്തെ ഭാവത്തിലെ വ്യാഴവും ശനിയുമായി സംയോജിക്കും. ഏപ്രിൽ മാസത്തിൽ ചൊവ്വ അഞ്ചാമത്തെയും ആറാമത്തെയും ഭാവത്തിലൂടെ ഏഴാമത്തെ ഭാവത്തിൽ വസിക്കും. ഈ സമയത്ത് സഹപ്രവർത്തകരുടെ സഹായത്തോടെ നിങ്ങളുടെ ജോലിയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന രാശിക്കാർക്ക് ഈ വർഷം പ്രയോജനകരമായിരിക്കും, ബിസിനസ്സിൽ വളരെയധികം വിജയം കൈവരിക്കും, അത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ വിജയം കൈവരിക്കും. നിങ്ങൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിക്കാൻ സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. രാശിക്കാരുടെ ജീവിത പങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വിവാഹിതരായ രാശിക്കാർ അവരുടെ ജീവിതത്തിൽ കടുത്ത സമ്മർദ്ദം നേരിടേണ്ടിവരും. പ്രണയ രാശിക്കാർക്ക് ഒരു പ്രണയ യാത്രയ്ക്ക് പോകാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തിൽ പനി പോലുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങളിൽ ഉണ്ടാവാം അതിനാൽ ശ്രദ്ധിക്കുക.

ധനു രാശിഫലം വിശദമായി വായിക്കൂ - ധനു രാശിക്കാരുടെ വാർഷിക ഫലം 2021

മകരം രാശിഫലം 2021

നിങ്ങളുടെ രാശിയിൽ ശനി നിങ്ങളുടെ ലഗ്ന ഭാവത്തിൽ വസിക്കും. ഈ വര്ഷം തുടക്കത്തിൽ വ്യാഴം നിങ്ങളുടെ രാശിയിൽ വസിക്കുകയും ശനിയുമായി സംയോജിച്ച് നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലെക്ക് സംക്രമിക്കും. രാഹു നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലും കേതു നിങ്ങളുടെ പതിനൊന്നാം ഭാവത്തിലൂടെയും സംക്രമണം നടത്തും. ഈ വർഷം, നിങ്ങളുടെ നാലാമത്തെ ഭാവത്തിലൂടെ സംക്രമിക്കുമ്പോൾ ചൊവ്വ നിങ്ങളുടെ നിരവധി ഭാവങ്ങളെ സ്വാധീനിക്കും. ജനുവരി അവസാനം, ശുക്രനും നിങ്ങളുടെ ലഗ്ന ഭാവത്തിൽ സ്ഥാനം പിടിക്കുകയും ചെയ്യും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ മികച്ച ഫലങ്ങൾ കൈവരും. ബിസിനസ്സ് രാശിക്കാർക്ക് ഈ വർഷം ശുഭകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ ചില മാസങ്ങളിൽ (ആദ്യ) പ്രശ്നങ്ങളുണ്ടാകും, പക്ഷേ പിന്നീട് വരുമാനത്തിന്റെ സുഗമമായ ഒഴുക്ക് ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ദാമ്പത്യജീവിതത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടും. നിങ്ങളുടെ ജീവിതപങ്കാളിയുമായി ഒരു യാത്രയിൽ പോകാനുള്ള അവസരം ലഭിക്കും. ആരോഗ്യകാര്യത്തിലും ഈ വർഷം അനുകൂലമായിരിക്കും.

മകരം രാശിഫലം വിശദമായി വായിക്കൂ - മകരം രാശിക്കാരുടെ വാർഷിക ഫലം 2021

കുംഭം രാശിഫലം 2021

വർഷം 2021 നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ ശനി സ്ഥാനം പിടിക്കും. വ്യാഴവും ഏപ്രിൽ വരെ നിങ്ങളുടെ രാശിയിൽ തുടരും, അതിനുശേഷം ഇത് നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ശനിയുമായി സംയോജിക്കും. രാഹു നിങ്ങളുടെ നാലാമത്തെ ഭാവത്തിലും നിങ്ങളുടെ പത്താമത്തെ ഭാവമായ കേതുവിനെയും സ്വാധീനിക്കും. ശുക്രൻ നിങ്ങളുടെ രാശി പതിനൊന്നാമത്തെ ഭാവത്തിൽ തുടരും ഈ സമയം നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറും. ഈ വർഷം നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങൾക്ക് അത്ര അനുകൂലമല്ല. ബിസിനസ്സ് രാശിക്കാർക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്ര പോകാൻ അവസരം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ, നിങ്ങളുടെ ചെലവുകളിൽ വർദ്ധനവ് ഉണ്ടാകും, ചില സാമ്പത്തിക പ്രതിസന്ധി ഒരു പ്രത്യേക സമയം വരെ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്, അവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ തിരക്കിലാവുന്നതിനാൽ, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് സ്നേഹത്തിന്റെ അഭാവം അനുഭവപ്പെടാം. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ ജീവിതപങ്കാളിയിലൂടെ പ്രയോജനം ലഭിക്കും. ഈ വർഷം നിങ്ങളുടെ കുട്ടികൾക്കും ആണികൂലമായിരിക്കും. ഈ വർഷം ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അത്തരമൊരു സാഹചര്യത്തിൽ, ഗ്യാസ്, അസിഡിറ്റി, സന്ധി വേദന, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു.

കുംഭം രാശിഫലം വിശദമായി വായിക്കൂ - കുംഭം രാശിക്കാരുടെ വാർഷിക ഫലം 2021

മീനം ജാതകം 2021

ഈ വർഷം ശനി ഇത് നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സംക്രമിക്കും നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തെ സ്വാധീനിക്കും. വർഷത്തിന്റെ തുടക്കത്തിൽ ചൊവ്വ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ സ്ഥാപിക്കും, നിങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും ഭാവത്തിലൂടെ സംക്രമിക്കും. വ്യാഴം നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കുകയും അഞ്ചാമത്തെ ഭാവത്തെ സ്വാധീനിക്കുകയും ചെയ്യും. നിഴൽ ഗ്രഹം രാഹു നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിൽ സജീവമായി വസിക്കും, കേതു നിങ്ങളുടെ ഒമ്പതാം ഭാവത്തിലും വസിക്കും. നിങ്ങൾക്ക് ഉദ്യോഗത്തിൽ ഈ സമയത്ത് അനുകൂല ഫലങ്ങൾ ലഭിക്കും. ബിസിനസ്സ് രാശിക്കാർക്ക് ബിസിനസ്സ് വിപുലീകരിക്കാനുള്ള അവസരവും കൈവരും. സാമ്പത്തിക ജീവിതത്തിൽ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും, നിങ്ങളുടെ ചെലവുകളും വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങൾ മനസിലാക്കുന്നതിൽ അത്ര എളുപ്പമായി തോന്നില്ല. നിങ്ങളുടെ കുടുംബജീവിതം മികച്ചതായിരിക്കുകയും കുടുംബ സ്വത്തിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്യും. വിവാഹിതരായ രാശിക്കാർക്ക് ജീവിതപങ്കാളിയുമായി നല്ല ബന്ധം ഉണ്ടായിരിക്കും, ഒപ്പം സ്നേഹവും അടുപ്പവും വർദ്ധിക്കും. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പഠനത്തിൽ മികച്ച പ്രകടനം നടത്തും. പ്രണയ ബന്ധത്തിലുള്ളവർ, ഈ വർഷം വലിയ തീരുമാനം എടുക്കാം. നിങ്ങളുടെ പ്രണയപങ്കാളിയെ വിവാഹം കഴിക്കാനുള്ള സാധ്യത കാണുന്നു. ഈ വർഷം നിങ്ങളുടെ ആരോഗ്യത്തിന് അനുകൂലമായിരിക്കും.

മീനം രാശിഫലം വിശദമായി വായിക്കൂ - മീനം രാശിക്കാരുടെ വാർഷിക ഫലം 2021

Horoscope & Astrology 2021

Talk to Astrologer Chat with Astrologer