ആസ്ട്രോസേജിലൂടെ ജ്യോതിഷകരിലൂടെ 2022 ലെ മൺസൂൺ പ്രവചനം

Author: Vijitha S |Updated Tue, 31 May 2022 11:06 AM IST

രാജ്യവ്യാപകമായി കത്തുന്ന ചൂടാണ്. സൂര്യന്റെ കൊടും ചൂട് നാശം വിതയ്ക്കുകയാണ്. 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ചൂട് കൂടുതലും വടക്കൻ സംസ്ഥാനങ്ങളെയാണ് ബാധിക്കുന്നു.


വടക്കുപടിഞ്ഞാറൻ മേഖലകളിൽ, ഈ ചൂടിൽ മടുത്തതിനാൽ ജ്യോതിഷികൾ വേദ ജ്യോതിഷത്തിലൂടെ മൺസൂണിന്റെ വരവ് കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. മഴയിലൂടെ ഭൂമിയുടെ താപനില തണുപ്പിക്കാൻ ഇന്ദ്ര ദേവിന് മാത്രമേ കഴിയൂ എന്ന് അഴിയാവുന്ന കാര്യമാണ്.

ജ്യോതിഷ പ്രകാരം മൺസൂണിന്റെ സാധ്യത

മഴ, ഭൂമിയെ തണുപ്പിക്കുക മാത്രമല്ല, ധാന്യങ്ങൾ ഉണ്ടാകാനും സഹായിക്കുന്നു. അതുകൊണ്ടാണ് മനുഷ്യജീവിതത്തിൽ മഴയ്ക്ക് വലിയ പ്രാധാന്യമുള്ളത്. വിവിധ ശാസ്ത്രീയ രീതികളിലൂടെയാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്, മുൻകാലങ്ങളിൽ, കാലാവസ്ഥയെ കുറിച്ചോ, മൺസൂണിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ജ്യോതിഷ ശാസ്ത്രം കണക്കാക്കുന്നു. പഞ്ചാംഗത്തിന്റെ സഹായത്തോടെ അവർ മൺസൂൺ യോഗയെക്കുറിച്ചും, അതിന്റെ കൃത്യമായ സമയത്തെക്കുറിച്ചും മനസ്സിലാക്കാൻ സഹായിക്കുന്നു.

ശാസ്ത്രം, ജ്യോതിഷം എന്നിവയിലൂടെ മൺസൂൺ പ്രവചനം

മഴ കാറ്റിന്റെയും, മേഘങ്ങളുടെയും ഒരു രൂപമാണ്, മേഘങ്ങളെ നയിക്കുന്നത് കാറ്റാണെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മഴയിൽ കാറ്റ് വലിയ പങ്ക് വഹിക്കുന്നത്. ഇത് മേഘങ്ങളെ മാത്രമല്ല, കൊടുങ്കാറ്റിന്റെ രൂപത്തിൽ കാടുകളും, മരങ്ങളും, കുന്നുകളും പിഴുതെറിയാൻ കഴിയും. ജ്യോതിഷത്തിൽ മഴ പെയ്യാൻ യജ്ഞം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നാരദ പുരാണത്തിൽ, ജ്യോതിഷ ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം, മഴയെക്കുറിച്ചുള്ള വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട കണക്കുകൂട്ടൽ എന്നിവ ഈ വിവരങ്ങൾ കാണാം. കൂടുതലായി നമ്മുക്ക് മനസിലാക്കാം.

മഴയുമായുള്ള നക്ഷത്രങ്ങളുടെ പങ്ക്

മഴയിൽ നവഗ്രഹത്തിന്റെ പ്രധാന പങ്ക്

മഴ രൂപപ്പെടുത്തുന്നതിൽ അന്തരീക്ഷത്തിന്റെ പ്രധാന പങ്ക്

മഴയുടെ നക്ഷത്രങ്ങൾ

ഏറ്റവും അനുകൂലമായ നക്ഷത്രങ്ങളിലൊന്നാണ് തിരുവാതിര നക്ഷത്രം. പഞ്ചാംഗമനുസരിച്ച്, സൂര്യൻ തന്റെ നക്ഷത്രത്തിൽ നിന്ന് തിരുവാതിര നക്ഷത്രത്തിലേക്ക് കടക്കുമ്പോൾ, മഴയുടെ സാധ്യത വർദ്ധിക്കുന്ന സമയമാകും.

ആസ്ട്രോസേജിൽ ജ്യോതിഷിയുടെ അഭിപ്രായത്തിൽ, സൂര്യൻ 2022 ജൂൺ 22 ന് തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും, അത് 2022 ജൂലൈ 6 ബുധനാഴ്ച വരെ അവിടെ തുടരും. അതിനുശേഷം തിരുവാതിര നക്ഷത്രത്തിൽ നിന്ന് പുണർതം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. 15 ദിവസം തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ സാന്നിധ്യം ഇന്ത്യയിൽ മൺസൂണിന് സാധ്യത ഒരുക്കും. സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ സ്വാധീനം കുറയുകയും ആകാശത്ത് മേഘങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ ഭരിക്കുന്ന ഗ്രഹം രാഹു ആണ്, അതും സൂര്യന്റെ സ്വാധീനം നഷ്ടപ്പെടാനുള്ള കാരണമാണ്. അതിനാൽ 22 ജൂൺ 2022 മുതൽ 6 ജൂലൈ 2022 വരെ തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ സാന്നിധ്യം രാജ്യവ്യാപകമായ ഒരു മൺസൂൺ സമയമായിരിക്കും.

ശ്രദ്ധിക്കുക: ഈ സാഹചര്യങ്ങൾ കൂടാതെ, ചന്ദ്രൻ ഉള്ളപ്പോൾ ആകാശത്തിലെ മിന്നലും, എല്ലാ തവളകളും ഒരുമിച്ച് ഉണ്ടാക്കുന്ന ശബ്ദവും മഴയ്ക്ക് വഴിയൊരുക്കും. മേൽപ്പറഞ്ഞ സാദ്ധ്യതകളും, ഗ്രഹങ്ങളുടെ സ്ഥാനവും മഴയുമായി ബന്ധപ്പെട്ടുരുക്കുന്നു.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Talk to Astrologer Chat with Astrologer