ചിങ്ങ രാശിയിലെ മൂന്ന് പ്രധാന സംക്രമണ സ്വാധീനം!

Author: Vijitha S | Updated Wed, 31 Aug 2022 10:49 AM IST

ആഗസ്റ്റ് മാസത്തിൽ ഗ്രഹങ്ങളുടെ സംക്രമങ്ങളും, അതുപോലെ സംയോജനങ്ങളും നടക്കും. ഓഗസ്റ്റിൽ, ബുധൻ അതിന്റെ രാശിയെ രണ്ട് തവണ മാറ്റും, മറുവശത്ത് ശുക്രനും അതിന്റെ രാശി രണ്ട് തവണ മാറ്റും. ഇതുകൂടാതെ, ഈ മാസത്തിൽ, ആദ്യം, ചിങ്ങത്തിൽ ബുധൻ-സൂര്യൻ സംക്രമണത്തിന് സാധ്യതയുള്ള ഒരു സമയം ഉണ്ടാകും, കുറച്ച് ദിവസങ്ങൾക്ക് ശേഷം സൂര്യൻ-ശുക്രൻ സംയോജനം ചിങ്ങത്തിൽ നടക്കും.


ബുധൻ, സൂര്യൻ, ശുക്രൻ എന്നിവയുടെ സംയോജനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതിനാൽ, ഈ ബ്ലോഗിൽ, ഈ രണ്ട് പ്രധാന സംയോജനങ്ങൾ അത് രാശിക്കാരിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ മനസിലാക്കണോ? ഈ രണ്ട് സംയോജനങ്ങൾ എപ്പോഴാണ് സംഭവിക്കുന്നത്? ഇത് ചിങ്ങം രാശിയിൽ എപ്പോൾ സംക്രമിക്കും? ഈ ഗ്രഹങ്ങളുടെ ദോഷഫലങ്ങളിൽ ഒഴിവാക്കാൻ എന്താണ് പരിഹാരം?

ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ ചിങ്ങം രാശിയിൽ സംക്രമിക്കും

ചിങ്ങം രാശിയിലെ ഈ മൂന്ന് സംക്രമണങ്ങളുടെ സമയത്തെക്കുറിച്ച് നമുക്ക് നോക്കാം. ഒന്നാമതായി, ചിങ്ങം രാശിയിൽ ബുധൻ സംക്രമണം ഉണ്ടാകും, അത് ഓഗസ്റ്റ് 1 ന് മാസത്തിന്റെ തുടക്കത്തിൽ സംഭവിക്കും.

പിന്നീട്, രണ്ടാമത്തേത് ആഗസ്റ്റ് 17 ന് സംഭവിക്കുന്ന സൂര്യ സംക്രമണമാണ്. ഈ സമയത്ത്, ആത്മാവ്, ഊർജ്ജം, ജീവൻ എന്നിവയുടെ ഗുണഭോക്താവായ സൂര്യൻ ഓഗസ്റ്റ് 17 ന് രാവിലെ 7:14 ന് ചിങ്ങത്തിൽ സംക്രമിക്കും. ആഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 21 വരെ ആദ്യത്തെ സംയോജനം സംഭവിക്കും, അതിനുശേഷം ബുധൻ അടുത്ത രാശിയിൽ സംക്രമിക്കും.

ഓഗസ്റ്റ് 31-ന് ശുക്ര സംക്രമണം നടക്കും. ശുക്രൻ, 2022 ഓഗസ്റ്റ് 31 ബുധനാഴ്ച വൈകുന്നേരം 04:09 ന് ചിങ്ങം രാശിയിൽ സംക്രമിക്കും.

ആഗസ്റ്റ് 31 മുതൽ സെപ്തംബർ 17 വരെ സൂര്യൻ-ശുക്രൻ സംയോജനം സംഭവിക്കുകയും അതിനുശേഷം സൂര്യ സംക്രമണം നടക്കും. ഈ സംയോജന സമയത്ത്, ശുക്രൻ സെപ്റ്റംബർ 15 ന് അസ്‌തങ്ങ ഭാവത്തിൽ ആയിരിക്കും.

ഈ 3 ഗ്രഹങ്ങളുടെ സംയോജന സ്വാധീനം

സൂര്യനെക്കുറിച്ച് പറയുകയാണെങ്കിൽ, സൂര്യൻ ആത്മാവ്, രാജാവ്, സർക്കാർ ജോലി, പിതാവ്, ഭരണം, അധികാരം, തൊഴിൽ, ഉയർന്ന സ്ഥാനം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ കാര്യങ്ങളുടെ ഗുണകാംക്ഷിയാണ്.

ശുക്രൻ സൗന്ദര്യം, ആഗ്രഹങ്ങൾ, സ്നേഹം, ആഡംബര വസ്തുക്കൾ, വിവാഹം തുടങ്ങിയവയുടെ ഗുണകാംക്ഷിയാണ്.

ബുധൻ സംസാരം, ബിസിനസ്സ്, സഹോദരങ്ങൾ, ബുദ്ധിശക്തി, ന്യായവാദം, പെട്ടെന്നുള്ള തീരുമാനങ്ങൾ തുടങ്ങിയവയുടെ ഗുണകാംക്ഷയാണ്.

ബുധൻ-സൂര്യൻ, സൂര്യൻ-ശുക്രൻ എന്നിവയുടെ സംയോജനം ചിങ്ങം രാശിയിൽ

ഓഗസ്റ്റിൽ ചിങ്ങം രാശിയിൽ 2 സംയോജനങ്ങൾ ഉണ്ടാകും. ആദ്യം, ബുധൻ-സൂര്യൻ സംയോജനമാണ് ഇത് ഭുദാദിത്യ യോഗ സൃഷ്ടിക്കും, ഇത് വളരെ ശുഭകരമായി കണക്കാക്കുന്നു. ബുദ്ധാദിത്യ യോഗയും രാജയോഗവുമായി സാമ്യമുണ്ട്.

സൂര്യനും ശുക്രനും തമ്മിലുള്ള സംയോജനമാണ് അടുത്തത്. ഈ സംയോജനം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും വളരെ ശുഭകരമാണെങ്കിലും അവയുടെ കൂടിച്ചേരലിൽ നിന്ന് ലഭിക്കുന്ന ഫലം അശുഭകരമാണ്. ശുക്രൻ സൂര്യനോട് അടുത്ത് വരുമ്പോൾ അത് അസ്തമിക്കുകയും അതിന്റെ എല്ലാ നല്ല ഫലങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു.

സൂര്യൻ-ശുക്ര സംക്രമം ഉണ്ടാകുമ്പോൾ, രാശികാർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. സാധാരണയായി, സൂര്യൻ-ശുക്ര ബന്ധം ദാമ്പത്യ ജീവിതത്തിൽ സന്തോഷം ലഭിക്കില്ല, വിവാഹത്തിൽ കാലതാമസം ഉണ്ടാകുന്നു, മാത്രമല്ല, അവർ ശുക്രനുമായി ബന്ധപ്പെട്ട രോഗങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യും.

ചിങ്ങത്തിലെ ബുധൻ-സൂര്യൻ സംയോജനം ഈ രാശിക്കാർക്ക് ഗുണം ലഭിക്കും

മേടം: ഈ സമയത്ത്, നിങ്ങൾ കൂടുതൽ ഊർജ്ജസ്വലരും, ആവേശഭരിതരുമാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്, നിങ്ങളുടെ കുട്ടികളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കും. സാമ്പത്തികമായി ഈ സമയം നല്ലതായിരിക്കും. ജോലിസ്ഥലത്തെ കഠിനാധ്വാനം നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ബിസിനസ്സിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ഈ സമയം പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും.

മിഥുനം: സൂര്യൻ-ബുധൻ സംയോജന സമയത്ത്, നിങ്ങളുടെ കുടുംബ ജീവിതത്തിൽ പിരിമുറുക്കം ഉണ്ടാകില്ല, കൂടപ്പിറപ്പുകളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് ശുഭകരമായ ഫലങ്ങൾ ഉണ്ടാകും, കൂടാതെ, ഈ സംയുക്തം നിങ്ങളുടെ പിതാവിൽ നിന്ന് പിന്തുണ നൽകും. ജോലി ചെയ്യുന്ന രാശിക്കാർക്ക് പ്രമോഷനോ, ഇൻക്രിമെന്റോ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടു നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് ബിസിനസ്സ് യാത്രകൾ നടത്താം. പണം നിക്ഷേപിക്കുന്നതിന് ഈ സമയം വളരെ അനുയോജ്യമാണ്.

കർക്കിടകം : കർക്കടക രാശിക്കാർക്ക് ബുധൻ-സൂര്യൻ സംയോഗം ഉത്തമമായിരിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും, നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും. ജ്യോതിഷ പഠനത്തിൽ നിങ്ങൾക്ക് തലപര്യം ഉണ്ടാകും. ജോലി ചെയ്യുന്നവർ, അവരുടെ മേലധികാരികൾ അവരുടെ ജോലിയിൽ സന്തോഷിക്കും. പണം സ്വരൂപിക്കുന്നതിൽ നിങ്ങൾ വിജയിക്കും.

തുലാം: ഈ സമയത്ത്, തുലാം രാശിയിൽ ഉള്ള രാശിക്കാരുടെ ബഹുമാനവും, അന്തസ്സും ഉയരും, നിങ്ങളുടെ വ്യക്തിജീവിതത്തിൽ നിങ്ങളുടെ വീട്ടിലെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തികമായി ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാനും, പുതിയ ഉറവിടങ്ങളിൽ നിന്ന് പണം നേടാനും കഴിയും.

ധനു: ധനു രാശിക്കാർക്ക് ഈ സമയം ഫലദായകമായിരിക്കും. ഈ സമയത്ത്, മറ്റുള്ളവരിലേക്ക് സ്വാധീനം ചെലുത്തുന്നതിൽ നിങ്ങൾ വിജയിക്കും. ഉപരിപഠനത്തിനായി പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് ഈ സമയം നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പിതാവിൽ നിന്നും, ഗുരുവിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങൾക്ക് ഒരു തീർത്ഥാടനത്തിന് പോകാൻ പദ്ധതിയിടാം. ജോലി ചെയ്യുന്ന രാശിക്കാർക്ക് അവരുടെ ഉന്നത അധികാരികളിൽ നിന്ന് പിന്തുണ ലഭിക്കും. സാമ്പത്തിക വശത്ത് നിന്ന് ഈ സമയം അനുകൂലമായിരിക്കും.

സൂര്യൻ-ബുധൻ സംയോജന സമയത്ത് ശുഭ ഫലങ്ങൾ ലഭിക്കാനുള്ള പരിഹാരങ്ങൾ

ഈ രാശിക്കാർക്ക് ഈ സംയോജനത്തിലൂടെ പ്രയോജനം ലഭിക്കും

ഇടവം: സൂര്യൻ-ശുക്രൻ സംയോജനത്തിന്റെ ആഘാതം ജീവിതത്തിൽ സന്തോഷം, സമൃദ്ധി എന്നിവ നൽകും, നിങ്ങളുടെ ജീവിതത്തിൽ സുഖവും, ആഡംബരവും വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് ആഡംബര വസ്തുക്കൾ വാങ്ങാൻ കഴിയും, കുടുംബജീവിതം ഗംഭീരമായിരിക്കും, ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

മിഥുനം: ഈ കാലയളവിൽ മിഥുന രാശിക്കാരുടെ ആശയവിനിമയശേഷി ഉയരും. നിങ്ങളുടെ കൂടപ്പിറപ്പുകളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. ഈ സമയം നിങ്ങൾ ഒരു യാത്ര പോകാൻ ആലോചിക്കും. ഇത് കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ, കൺസൾട്ടേഷൻ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം നല്ല ഫലങ്ങൾ നൽകും.

കർക്കടകം: ഈ സമയം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക സ്വാധീനം അനുകൂലമായിരിക്കും. ഈ സമയം, ഒന്നിലധികം ഉറവിടങ്ങളിൽ നിന്നുള്ള നിങ്ങളുടെ വരുമാനം സാധ്യമാകും. നിങ്ങളുടെ ജീവിതത്തിൽ ആവശ്യത്തിന് പണം ഉണ്ടാകും, അത് നിങ്ങളുടെ സുഖസൗകര്യങ്ങൾക്കായി ചെലവഴിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. ദീർഘദൂര യാത്രകൾക്ക് യോഗം കാണുന്നു. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും.

കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയം നല്ലതായിരിക്കും. അവിവാഹിതരായ രാശിക്കാർ ഈ സമയം വിവാഹം കഴിക്കാൻ തീരുമാനിക്കാം. പങ്കാളിത്ത-ബിസിനസ്സ് രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക നില ശക്തമായി തുടരുകയും പണം ശേഖരിക്കുന്നതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. നിങ്ങൾ പണം നിക്ഷേപിക്കാൻ ആലോചിക്കുന്നു എങ്കിൽ ഈ സമയം അതിന് വളരെ അനുകൂലമാണ്.

ധനു: ധനു രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയം നിങ്ങൾ യാത്രകൾ ആലോചിക്കാം. നിങ്ങളുടെ പിതാവിന്റെയും, ഗുരുവിന്റെയും പിന്തുണയും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ഈ സമയം ആത്മീയ കാര്യങ്ങളിൽ താല്പര്യം ഉണ്ടാകും. ഉപരിപഠനത്തിന് ആലോചിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.

സൂര്യൻ-ശുക്രൻ സംയോജന സമയത്തെ പരിഹാരങ്ങൾ

അസ്‌ട്രോസെജുമായി ബന്ധം നിലനിർത്തുന്നതിന് നന്ദി!

Talk to Astrologer Chat with Astrologer