സംഖ്യാശാസ്ത്രം വാരഫലം 20 - 26 ഫെബ്രുവരി 2022

Author: Vijitha S | Updated Fri, 13 May 2022 05:10 PM IST

നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?

നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.

സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.

ഭാഗ്യ സംഖ്യ 1

(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ആഴ്‌ചയിൽ, നിങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കൃത്യമായി ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടതാണ്. ഈ സമയം നിങ്ങൾക്ക് ആത്മവിശ്വാസം കുറയാം, എന്നതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം ധ്യാനം പാലിക്കുക..

പ്രണയ ജീവിതം-

ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല പ്രണയ നിമിഷങ്ങൾ പങ്കിടാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല, നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള പ്രശ്നങ്ങൾ കാരണം ആയിരിക്കും ഇത്. നിങ്ങളുടെ ജീവിത പങ്കാളിയുമായി തർക്കം ഉണ്ടായാൽ അത് പരസ്പരം സംസാരിച്ച് പരിഹരിക്കേണ്ടതാണ്.

വിദ്യാഭ്യാസം-

വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് വിഷയങ്ങൾ പഠിക്കുന്നവർക്ക്, പഠനത്തിൽ ഏകാഗ്രതയുടെ അഭാവം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടി വരാം.

ഉദ്യോഗം-

നിങ്ങൾ കഠിനാധ്വാനത്തിലൂടെ ജോലിയിൽ കൂടുതൽ അംഗീകാരം എളുപ്പത്തിൽ സാധ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ, നിങ്ങൾ ഈ സമയം കുറച്ച് അസ്വസ്ഥമാകാം. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ, ഈ സമയം ഉയർന്ന ലാഭം നേടാനായി നിങ്ങൾ ശരിയായി കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

ആരോഗ്യം-

ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

പരിഹാരം- രാവിലെ കുളിച്ചതിന് ശേഷം സൂര്യദേവനെ പൂജിക്കുക.

ഭാഗ്യ സംഖ്യ 2

(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ സമയം നല്ല ഫലങ്ങൾക്കായി നിങ്ങളുടെ ബുദ്ധി പ്രയോഗിക്കേണ്ടത് ആവശ്യമാണ്, ഇത് പ്രശ്നങ്ങളെ തരണം ചെയ്യാനും ഉചിതമായ രീതിയിൽ പ്രവർത്തിക്കാനും ആവശ്യമാണ്. നിങ്ങൾ ആലോചിച്ച് തീരുമാനങ്ങൾ എടുക്കണം. മുതിർന്ന സുഹൃത്തുക്കളുടെയും മുതിർന്നവരുടെയും ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

പ്രണയ ജീവിതം-

ഈ ആഴ്ച ബന്ധങ്ങളിൽ സെൻസിറ്റീവ് പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി പ്രശ്‌നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ ബന്ധം വളർത്തിയെടുക്കാൻ ശാന്തത ആവശ്യമാണ്.

വിദ്യാഭ്യാസം-

നിങ്ങൾക്ക് ഏകാഗ്രത നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നിയമം, മാനേജ്‌മെന്റ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ പോലുള്ള പഠനങ്ങൾ നടത്തുകയാണെങ്കിൽ, നിങ്ങൾ യുക്തി പാലിക്കേണ്ടതാണ്.

ഉദ്യോഗം-

ജോലിയിൽ, നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വരാം. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ വികസനത്തിൽ അസൂയപ്പെട്ടേക്കാം. ബിസിനസ്സിൽ, നിങ്ങളുടെ എതിരാളികളിൽ നിന്ന് നിങ്ങൾക്ക് വെല്ലുവിളികൾ നേരിടാം.

ആരോഗ്യം-

ഈ സമയം, നിങ്ങൾക്ക് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടതാണ്.

പരിഹാരം- ദിവസവും 21 തവണ 'ഓം ചന്ദ്രായ നമഃ’ ജപിക്കുക

ഭാഗ്യ സംഖ്യ 3

(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)

ഈ സമയം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾ ചെയ്യുന്ന പരിശ്രമങ്ങൾ വിജയിക്കും. ഇത് നിങ്ങളുടെ വികസനത്തിലേക്കുള്ള അടുത്ത പടിയായിരിക്കാം. നിങ്ങളുടെ കുടുംബത്തോടൊപ്പം ദീർഘദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പോലുള്ള നല്ല നിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കും.

പ്രണയ ജീവിതം-

നിങ്ങളുടെ പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടാൻ നിങ്ങൾക്ക് കഴിയും, ഇത് പരസ്പര ധാരണ മൂലമാകാം. ഇക്കാരണത്താൽ, നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും.

വിദ്യാഭ്യാസം-

ഈ സമയം നിങ്ങൾക്ക് പഠനത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയും.നിങ്ങളുടെ കഴിവുകൾ വളരുകയും ഉയർന്ന റാങ്കുകൾ നേടുകയും ചെയ്യും. അക്കൗണ്ടിംഗ്, ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നവർ വിജയിക്കും.

ഉദ്യോഗം-

ജോലി നന്നായി ചെയ്യാൻ നല്ല സമയമായിരിക്കും. സങ്കീർണ്ണമായ ജോലികൾക്കിടയിലും നിങ്ങളുടെ കഴിവുകൾക്ക് നിങ്ങൾ പ്രശംസിക്കപ്പെടും. നിങ്ങൾ ചെയ്യുന്ന പ്രതിബദ്ധതയ്ക്ക് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ അവസരമുണ്ടാക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാനും നിങ്ങളുടെ എതിരാളികളെക്കാൾ വിജയിക്കാനും കഴിയും.

ആരോഗ്യം-

ഈ സമയം ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒഴികെ, നിങ്ങൾ ആരോഗ്യത്തോടെ തുടരും.

പരിഹാരം- വ്യാഴാഴ്ച ശിവന്റെ അമ്പലത്തിൽ എണ്ണവിളക്ക് തെളിയിക്കുക.

ഭാഗ്യ സംഖ്യ 4

(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സമയം നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് ഈ സമയം മികച്ചതായിരിക്കാം. ഈ സമയത്ത് നിങ്ങൾക്ക് ദീർഘദൂര വിദേശ യാത്രകൾ നടത്താം.

പ്രണയ ജീവിതം-

നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല പ്രണയം ഉണ്ടാകും, ഇത് നിങ്ങൾ നടത്തുന്ന പോസിറ്റീവ് വൈബുകൾ മൂലമാകാം. നിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിക്കും ഇടയിൽ നല്ല ബന്ധം ഉണ്ടാകും.

വിദ്യാഭ്യാസം-

ഈ സമയം, നിങ്ങൾക്ക് പഠനത്തിൽ നല്ല നിലവാരം പുലർത്താൻ കഴിയും. പഠനത്തിൽ നിങ്ങൾക്ക് ഒരു നല്ല മാതൃക ആയിരിക്കും.

ഉദ്യോഗം-

നിങ്ങൾക്ക് സന്തോഷം നൽകുന്ന പുതിയ ജോലി അവസരങ്ങൾ ലഭിക്കും. പ്രമോഷനുള്ള അവസരങ്ങൾ ലഭിക്കും. വിദേശത്ത് നിന്ന് നിങ്ങൾക്ക് ബിസിനസ്സ് കരാറുകൾ ലഭിക്കും.

ആരോഗ്യം-

ആരോഗ്യപരമായി ഈ സമയം നല്ലതാണ്, നിങ്ങളിൽ നല്ല ഊർജ്ജം ഉണ്ടാകും.

പരിഹാരം- ദിവസവും 40 തവണ 'ഓം ദുർഗായ നമഃ' ജപിക്കുക.

ഭാഗ്യ സംഖ്യ 5

(നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)

ഈ ആഴ്ച നിങ്ങൾ ചെയ്യുന്ന വികസനത്തിനായുള്ള ചുവടുകൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും.

പ്രണയ ജീവിതം-

ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ആസ്വാദ്യകരമായ നിമിഷങ്ങൾ പങ്കിടാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ കൂടുതൽ അടുക്കും.

വിദ്യാഭ്യാസം-

നിങ്ങൾക്ക് പഠനത്തിൽ നന്നായി തിളങ്ങാനും പരീക്ഷകളിൽ മികവ് പുലർത്താനും കഴിയും.മെച്ചപ്പെടുത്താനും നന്നായി ചെയ്യാനും നിങ്ങൾക്ക് കഴിയും. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പഠനങ്ങളിൽ നിങ്ങൾക്ക് നന്നായി വർത്തിക്കും.

ഉദ്യോഗം-

ജോലിയിൽ നന്നായി വർത്തിക്കുന്നത് മൂലം നിങ്ങൾക്ക് പ്രമോഷന്റെ രൂപത്തിൽ നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് ഉയർച്ച ലഭിച്ചേക്കാം. ബിസിനസ്സിൽ, ഉയർന്ന ലാഭം നേടാൻ കഴിയും.

ആരോഗ്യം-

ഈ സമയം നിങ്ങൾ ആരോഗ്യത്തോടെ തുടരും. നിങ്ങളുടെ എനർജി ലെവൽ കൂടുതലായിരിക്കും.

പരിഹാരം- ബുധനാഴ്ചകളിൽ സ്കൂൾ കുട്ടികൾക്ക് നോട്ട്ബുക്കുകൾ നൽകുക.

ഭാഗ്യ സംഖ്യ 6

(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)

ഏത് ലക്ഷ്യത്തിലും നല്ല പ്രൊഫഷണലിസം കാഴ്ചവെക്കാൻ നിങ്ങൾക്ക് കഴിയും. ഈ സമയം കൂടുതൽ സർഗ്ഗാത്മകത ഉണ്ടാകും, അത് മെച്ചപ്പെടുത്തുകയും സ്വയം പ്രമോട്ട് ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

പ്രണയ ജീവിതം-

നിങ്ങളുടെ ജീവിത പങ്കാളിയുമായി സംതൃപ്തിയും കൂടുതൽ സ്നേഹവും നിലനിർത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ കാണിക്കുന്ന പ്രതിബദ്ധത കാരണം നിങ്ങൾക്ക് വികസിപ്പിക്കാൻ കഴിയും. ജീവിത പങ്കാളിയുമായി കൂടുതൽ സ്നേഹം വളർത്തിയെടുക്കാൻ സാധിക്കും.

വിദ്യാഭ്യാസം-

നിങ്ങൾക്ക് പഠനത്തിൽ നന്നായി ശോഭിക്കാൻ കഴിയും. നിങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടുന്നത് നിങ്ങൾക്ക് എളുപ്പമായിരിക്കും.

ഉദ്യോഗം-

ജോലിയിൽ നിങ്ങൾ നന്നായി തിളങ്ങും. നിങ്ങളുടെ കഴിവുകൾക്ക്, പ്രമോഷന്റെ രൂപത്തിൽ നിങ്ങൾക്ക് അഭിനന്ദനം നൽകും, ഇത് നിങ്ങൾക്ക് സംതൃപ്തി നൽകും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയും.

ആരോഗ്യം-

നല്ല ആരോഗ്യം നിലനിർത്താൻ നിങ്ങൾക്ക് കഴിയും കൂടാതെ നിങ്ങളിൽ നല്ല ചടുലത ഉണ്ടായിരിക്കും.

പരിഹാരം- ദിവസവും 42 തവണ 'ഓം ശുക്രായ നമഃ' ജപിക്കുക.

ഭാഗ്യ സംഖ്യ 7

(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)

ഈ സമയം നിങ്ങൾക്ക് അത്ര അനുയോജ്യമല്ല. കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് നിങ്ങൾളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ സമയത്തിന് മുൻഗണന നൽകേണ്ടതാണ്.

പ്രണയ ജീവിതം-

നിങ്ങളുടെ ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യകരമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിന് ഇത് ഈ സമയം ബുദ്ധിപരമായ ഇടപെടൽ ആവശ്യമാണ്.

വിദ്യാഭ്യാസം-

നിങ്ങൾക്ക് നല്ല മാർക്ക് നേടാനും മറ്റും പഠനത്തിൽ ഏകാഗ്രത ആവശ്യമാണ്. പരമാവധി വിജയം നേടുന്നതിന് നിങ്ങൾ അത്തരം കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ നിയമം, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് തുടങ്ങിയ പ്രൊഫഷണൽ പഠനങ്ങൾ നടത്തുകയാണെങ്കിൽ, നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

ഉദ്യോഗം-

നിങ്ങൾ ചെയ്യുന്ന ജോലിയിൽ തെറ്റുകൾക്കും വീഴ്ചകൾക്കും സാധ്യതയുണ്ട്. അതിനാൽ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കുകയും അത് ഫലപ്രദമായി ചെയ്യുകയും വേണം. ബിസിനസ്സിൽ, നഷ്ടത്തിന് സാധ്യതയുണ്ട് എന്നതിനാൽ ശ്രദ്ധിക്കുക.

ആരോഗ്യം-

ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ധ്യാനവും ഈ സമയം നല്ല ഫലം ചെയ്യും.

പരിഹാരം- ചൊവ്വാഴ്ചകളിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുക.

ഭാഗ്യ സംഖ്യ 8

(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ആഴ്ച നിങ്ങൾക്ക് നല്ല ആത്മവിശ്വാസം പ്രധാനം ചെയ്യും. ഈ ആഴ്ച നിങ്ങളുടെ പ്രതിബദ്ധത കൃത്യസമയത്ത് നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് സംതൃപ്തി നൽകുന്ന പുതിയ അവസരങ്ങൾ ലഭിക്കും.

പ്രണയ ജീവിതം-

നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹം കാരണം നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല ബന്ധം നിങ്ങൾ പങ്കുവക്കുകയും ഇരുവരും ഒരുമിച്ച് പുറത്ത് കറങ്ങാൻ പോകുകയും ചെയ്യും, അത്തരം കാര്യങ്ങൾ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങൾക്ക് മറക്കാനാവാത്ത നിമിഷങ്ങൾ നൽകും.

വിദ്യാഭ്യാസം-

പഠനത്തിന് നിങ്ങൾ നല്ല സ്‌ഥാനം നൽകേണ്ടതാണ് എങ്കിൽ നിങ്ങൾ കടന്നുപോകുന്ന സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും നിങ്ങൾക്ക് നല്ല മാർക്ക് നേടാൻ കഴിയും.

ഉദ്യോഗം-

നിങ്ങളുടെ ജോലിയിലെ അർപ്പണബോധം കാരണം, നിങ്ങളുടെ മികച്ച അഭിനന്ദനങ്ങൾ നേടിത്തരും. നിങ്ങളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന പുതിയ തൊഴിൽ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കാം. നിങ്ങളുടെ ബിസിനസ്സിൽ, സ്ഥിരത നൽകുന്ന പുതിയ ബിസിനസ്സ് ആശയങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും.

ആരോഗ്യം-

നിങ്ങളിൽ ഉയർന്ന ഊർജ്ജം ഉള്ളതിനാൽ നിങ്ങൾ നല്ല ആരോഗ്യത്തോടെ തുടരാൻ കഴിയും.

പരിഹാരം- ദിവസവും ഹനുമാൻ ചാലിസ ജപിക്കുക.

ഭാഗ്യ സംഖ്യ 9

(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)

ഈ സമയം നിങ്ങൾ തീരുമാനങ്ങൾ എടുക്കുമ്പോൾ ദൃഢനിശ്ചയത്തോടെയും, ക്ഷമയോടെയും ആയിരിക്കേണ്ടതാണ്. നിങ്ങളുടെ ആത്മവിശ്വാസം ഈ സമയം കുറവായിരിക്കാം, അത് നിങ്ങൾ സ്വയം കെട്ടിപ്പടുക്കേണ്ടതാണ്.

പ്രണയ ജീവിതം-

ഈ സമയം തർക്കങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈഗോ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ഇത്തരം കാര്യങ്ങൾ സംഭവിക്കാം. അതിനാൽ ശ്രദ്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതാണ്.

വിദ്യാഭ്യാസം-

പഠനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ചിലി പേടികൾ നിങ്ങളുടെ മാർക്ക് കുറയ്ക്കും. ഈ സമയത്ത്, നിങ്ങൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്നായി വർത്തിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുക.

ഉദ്യോഗം-

ഈ സമയം, കഠിനമായ ജോലി കാരണം കാരണം ചില പിശകുകൾ ഉണ്ടാകാം. ഇക്കാരണത്താൽ, നിങ്ങളുടെ ജോലി നന്നായി ആലോചിച്ച് ചെയ്യേണ്ടതാണ്. ബിസിനസ്സിൽ, ചില നഷ്ടം സംഭവിക്കാം.

ആരോഗ്യം-

ഈ സമയം ചില മനഃസമ്മര്ദം കാരണം നിങ്ങൾക്ക് തലവേദന അനുഭവപ്പെടാം. ധ്യാനം ഈ സമയം പാലിക്കുന്നത് നല്ലതാണ്.

പരിഹാരം- ദിവസവും 27 തവണ 'ഓം ഭൗമായ നമഃ' ജപിക്കുക.

Talk to Astrologer Chat with Astrologer