ചൊവ്വ-രാഹു അപൂർവ സംയോജനം: ഈ രാശിക്കാർ ഓഗസ്റ്റ് 10 വരെ ശ്രദ്ധിക്കണം!

Author: Vijitha S |Updated Thu, 21 July 2022 09:15 AM IST

ജൂൺ 27 തിങ്കളാഴ്ച, ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചു. ഈ ചൊവ്വ സംക്രമണം സവിശേഷമാണ്. ചൊവ്വ മേടം രാശിയിലാണ്, അതായത് ഒരു ഗ്രഹം സ്വന്തം രാശിയിൽ സഞ്ചരിക്കുമ്പോൾ അതിന്റെ പരമാവധി ശക്തി പ്രയോഗിക്കും. ഈ ചൊവ്വ സംക്രമത്തിന്റെ ഫലമായി 37 വർഷത്തിന് ശേഷം മേടരാശിയിൽ അംഗാരക യോഗ രൂപം കൊള്ളുന്നു, ഇത് ഈ സംഭവത്തിന്റെ പ്രാധാന്യത്തിൽ മറ്റൊരു പ്രധാന ഘടകമാണ്. ഈ അംഗാരാക യോഗത്തിന്റെ ഫലമായി നിരവധി രാശിക്കാർക്ക് പ്രശ്നങ്ങൾ അനുഭവപ്പെടാം എന്നതിനാൽ, ഇവിടെ കൂടുതൽ ജാഗ്രത ആവശ്യമാണ്. ജൂൺ 27-ന് ചൊവ്വ ഈ രാശിയിൽ പ്രവേശിക്കുന്ന സമയത്ത് രാഹു ഇതിനകം തന്നെ മേടരാശിയിൽ ഉണ്ടാകും. മേടത്തിലെ ചൊവ്വയും, രാഹുവും ചേർന്ന് 37 വർഷത്തിന് ശേഷം ഈ സ്ഥാനത്ത് അംഗാരാകയോഗം രൂപം കൊള്ളുന്നു എന്ന് പറയാം. ആഗസ്ത് 10 വരെ അംഗാരക് യോഗ തുടരും. ഈ സമയത്ത് രാശിക്കാർ ജാഗ്രത പാലിക്കേണ്ടതാണ്. ചൊവ്വയും, രാഹുവും ഒരുമിച്ചുള്ള സ്വാധീനത്തെക്കുറിച്ചും നിങ്ങൾ ബോധവാനായിരിക്കും. മുന്നോട്ടു പോകുമ്പോൾ ആദ്യം ചൊവ്വ-രാഹു ബന്ധത്തിന്റെ സ്വാധീനം മനസ്സിലാക്കാം.


ചൊവ്വ-രാഹു സംയോജന ഫലങ്ങൾ

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് പ്രാധാന്യമുണ്ട്. ചില സന്ദർഭങ്ങളിൽ, രണ്ട് ഭാഗ്യഗ്രഹങ്ങൾ ഒത്തുചേരുമ്പോൾ, ആളുകൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നു, മറ്റ് സമയങ്ങളിൽ, രണ്ട് നിർഭാഗ്യകരമായ ഗ്രഹങ്ങൾ ഒത്തുചേരുമ്പോൾ, ആളുകൾക്ക് പ്രതികൂല ഫലങ്ങൾ ലഭിക്കുന്നു. കൂടാതെ, ഭാഗ്യവും നിർഭാഗ്യവുമുള്ള ഗ്രഹങ്ങളുടെ സംയോജനത്തിൽ നിന്ന് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകാം.

കുറിപ്പ് : നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അവ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

ചൊവ്വയുടെയും, രാഹുവിന്റെയും സംയോജനം പ്രതികൂലമായ സ്വാധീനം ഉണ്ടാക്കും. ചൊവ്വയുടെയും രാഹുവിന്റെയും സംയോജനം അംഗാരക യോഗത്തിന് കാരണമാകുന്നു, ഇത് രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, തർക്കങ്ങൾ, കലഹം, ബുദ്ധിമുട്ടുകൾ, കടം വാങ്ങൽ, മറ്റ് പലതരം പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം. ഇക്കാരണത്താൽ ചൊവ്വയും, രാഹുവും കൂടിച്ചേരുമ്പോൾ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.

അംഗാരക യോഗം : മുൻകരുതലുകളും പരിഹാരങ്ങളും

ജനന ചാർട്ടിൽ അംഗാരക യോഗമുള്ള ആളുകൾ അഗ്നി, മോട്ടോർ വാഹനങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കണം. അതിലുപരി, വഴക്കുകൾ ഒഴിവാക്കാനും കുടുംബത്തിലെ മുതിർന്നവരെ വിഷമിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. അംഗാരക യോഗ രൂപപ്പെടുമ്പോൾ ഒരു വ്യക്തിയുടെ സ്വഭാവത്തിൽ ഉഗ്രതയുണ്ടാകും; അത്തരം വ്യക്തികൾ നിസ്സാര കാര്യങ്ങളിൽ പെട്ടെന്ന് ദേഷ്യപ്പെടുകയും, കാരണമില്ലാതെ വഴക്കുകളിൽ ഏർപ്പെടുകയും ചെയ്യുന്നു. അംഗാരക് യോഗയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്.

ചൊവ്വ-രാഹു സംയോജനം : രാഷ്ട്രത്തിലും, ലോകത്തിലും സ്വാധീനം

ചൊവ്വ-രാഹു സംയോജനം: 3 രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം ഇടവം : നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ അംഗാരക യോഗം രൂപപ്പെടുന്നു. ഈ സമയത്ത് നിങ്ങളുടെ ചെലവ് ഉയരാൻ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ സാമ്പത്തിക പദ്ധതിയെ നശിപ്പിക്കും. നിങ്ങൾ നിങ്ങളുടെ കൂടപ്പിറപ്പുകളുമായി അനാവശ്യമായി തർക്കിച്ചേക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾ മൃദുവായി സംസാരിക്കണം. നിങ്ങൾക്കെതിരെ നിങ്ങളുടെ എതിരാളികൾ എന്തെങ്കിലും ഗൂഢാലോചന നടത്താനുള്ള സാധ്യതയുണ്ട്. കൂടാതെ, ജോലിയിൽ ജാഗ്രത പാലിക്കാനും ഈ സമയത്ത് കാര്യമായ ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ശ്രദ്ധിക്കുക അല്ലെങ്കിൽ തോൽവി ഉണ്ടാകാം.

പരിഹാരം: ദിവസവും ഹനുമാൻ ചാലിസയും, സുന്ദരകാണ്ഡവും പാരായണം ചെയ്യുക.

ചിങ്ങം : നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ അംഗാരക യോഗം രൂപപ്പെടുന്നു. ഈ സമയം നിങ്ങളുടെ ഭാഗ്യം നിങ്ങലെ തുണയ്ക്കില്ല. ബിസിനസ്സിലെ ഒരു സുപ്രധാന ഇടപാട് നിങ്ങളുടെ ജീവിതം കൂടുതൽ സമ്മർദ്ദത്തിലാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ആസൂത്രണം ചെയ്യുന്ന ഏതൊരു യാത്രയും, അത് വിദേശത്തായാലും, ചില വെല്ലുവിളികൾ ഉയർത്താം. വാഹനമോടിക്കുന്നതിന് കൂടുതൽ ജാഗ്രത പാലിക്കുക. കുടൽ പ്രശ്നങ്ങൾ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമായേക്കാമെന്നതിനാൽ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം: ചുവന്ന പയർ ആവശ്യക്കാർക്ക് നൽകുക.

തുലാം: നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിൽ അംഗാരാകയോഗം രൂപപ്പെടുന്നു. ഈ സമയം പ്രണയ നിരാശയും, ദാമ്പത്യ പരാജയവും അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ചില വെല്ലുവിളികൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങൾ കുടുംബവുമായും പ്രിയപ്പെട്ടവരുമായും വഴക്കുണ്ടാക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് നടത്തുമ്പോഴും ജോലിസ്ഥലത്തും അതീവ ജാഗ്രത പാലിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ സംസാരത്തിന്റെ ഫലമായി നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വരാം.

പരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ പോയി കുങ്കുമം കൊണ്ട് ബജ്റംഗബലി അർപ്പിക്കുക.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Talk to Astrologer Chat with Astrologer