സൂര്യഗ്രഹണം 2022

Author: Vijitha S | Updated Thu, 14 Apr 2022 05:10 PM IST

ജ്യോതിഷപരമായി, സൂര്യപ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുന്ന ചന്ദ്രന്റെ നിഴലിൽ ഭൂമിയുടെ ഒരു ഭാഗം പതിക്കുമ്പോൾ സൂര്യഗ്രഹണം സംഭവിക്കുന്നു. സൂര്യനും, ചന്ദ്രനും, ഭൂമിയും വിന്യസിക്കുമ്പോൾ ഇത് സംഭവിക്കുന്നു. മനുഷ്യരിൽ അതിന്റെ സ്വാധീനം ഉള്ളതിനാൽ, ഗർഭിണികൾ ഗ്രഹണ സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങളിലേക്ക് കടക്കാം:

വേദ ജ്യോതിഷ പ്രകാരം സൂര്യ ഗ്രഹണം

ഹിന്ദു വിശ്വാസപ്രകാരം, നമ്മുടെ പുരാണ കഥകളിൽ സൂര്യഗ്രഹണവും, ചന്ദ്രഗ്രഹണവും ശുഭകരമായല്ല കണക്കാക്കുന്നത്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും "സമുദ്ര മദനവുമായി" ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രം കലങ്ങിയപ്പോൾ അവിടെ "അമൃത്" ഉത്പാദിപ്പിക്കപ്പെട്ടു; ഈ അമൃത് അസുരന്മാർ അപഹരിച്ചു. അമൃത് ലഭിക്കാൻ, മഹാവിഷ്ണു ഒരു മനോഹരമായ അപ്സര "മോഹിനി" രൂപമെടുത്ത്, അസുരന്മാരെ പ്രീതിപ്പെടുത്താനും ശ്രദ്ധ തിരിക്കാനും ശ്രമിക്കുകയും ചെയ്തു. അമൃത് സ്വീകരിച്ച ശേഷം, മോഹിനി ദേവന്മാർക്ക് വിതരണം ചെയ്യാൻ പോയി. അസുരന്മാരിൽ ഒരാളായ "രാഹു" അമൃതിന്റെ ഒരു ഭാഗം ലഭിക്കാൻ ദേവതകൾക്കിടയിൽ ഇരിക്കുന്നു. രാഹു ഒരു "അസുരൻ" ആണെന്നും, ദേവന്മാരിൽ ഒരാളല്ലെന്നും സൂര്യനും, ചന്ദ്രനും മനസ്സിലാക്കി. ഇതറിഞ്ഞ മഹാവിഷ്ണു കോപാകുലനായി, രാഹുവിന്റെ ശിരസ്സ് അറുത്തുമാറ്റി, എന്നാൽ രാഹു ഏതാനും തുള്ളി അമൃത് കഴിച്ചിരുന്നു. അതിനാൽ രാഹു സൂര്യൻ, ചന്ദ്രൻ എന്നിവരോട് ഗ്രഹണ രൂപത്തിൽ പ്രതികാരം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു പുരാണമനുസരിച്ച് സൂര്യഗ്രഹണവും, ചന്ദ്രഗ്രഹണവും ശുഭകരമായി കണക്കാക്കാത്തതിന്റെ കാരണവും ഇത് തന്നെയാണ്.

സൂര്യഗ്രഹണം നമ്മെ ശാരീരികമായി ദോഷകരമായി ബാധിക്കും, സൂര്യൻ ഭൂമിയിലെ ജീവന്റെയും, ഊർജ്ജത്തിന്റെയും പ്രാഥമിക ഉറവിടമാണ്, അതില്ലാതെ ജീവൻ സാധ്യമല്ല. അതിനാൽ സൂര്യഗ്രഹണ സമയത്ത്, ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കുകയും, കുട്ടിയുടെ ക്ഷേമത്തിലും, സ്വന്തം ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കുകയുംചെയ്യേണ്ടതാണ്.

സൂര്യ ഗ്രഹണം: ദിവസവും, സമയവും

സൂര്യഗ്രഹണത്തിന്റെ തീയതി: 30 ഏപ്രിൽ 2022 രാത്രി (1 മെയ് 2022, രാവിലെ)

സൂര്യഗ്രഹണത്തിന്റെ സമയം: 00:15:19 മുതൽ 04:07:56 വരെ

സൂര്യഗ്രഹണ ദൈർഘ്യം: 3 മണിക്കൂർ 52 മിനിറ്റ്

സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ:

സൂര്യഗ്രഹണ സമയത്ത് സൂര്യരശ്മികൾ ഏൽക്കുന്നത് ഒഴിവാക്കുക

ഈ സമയത്ത്, വെളിയിൽ പോകാതിരിക്കുക. ഇത് കുട്ടിയുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സൂര്യഗ്രഹണത്തിന് വിധേയരായ ഗർഭിണികൾക്ക് അവരുടെ കുട്ടികളിൽ ഏതെങ്കിലും ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാം, അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. അതിനാൽ സൂര്യഗ്രഹണ സമയത്ത്, ഗ്രഹണത്തിന്റെ കിരണങ്ങൾ പതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജനലുകൾ നന്നായി മൂടുക, ഗ്രഹണത്തിന്റെ കിരണങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് പതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്

സൂര്യഗ്രഹണ സമയത്ത്, ഗർഭിണികൾ കൂർത്തതോ മൂർച്ചയുള്ളതോ ആയ വസ്തുക്കൾ ഉപയോഗിക്കരുത്. അതായത് കത്രിക, കത്തി, സൂചി എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ആരോഗ്യപരമായി സാധ്യമെങ്കിൽ ഗ്രഹണ സമയത്ത് ഉപവസിക്കുക

സൂര്യഗ്രഹണ സമയത്ത് അന്തരീക്ഷത്തിൽ ദോഷകരമായ കിരണങ്ങൾ ഉണ്ടാകുന്നു, അത് കൊണ്ട് തന്നെ ഭക്ഷണത്തിൽ മാലിന്യങ്ങൾ കളറും. അതിനാൽ ഗ്രഹണ സമയത്ത് ഗർഭിണികൾ ഒന്നും കുടിക്കുകയോ, കഴിക്കുകയോ ചെയ്യരുത്, ഇത് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കും. ഗ്രഹണ സമയത്ത്, ഭക്ഷണത്തിൽ തുളസിയില ഇട്ട് വെക്കുന്നത് നല്ലതാണ്.

ഗ്രഹണത്തിന് ശേഷം കുളിക്കുക

ഗ്രഹണത്തിനുശേഷം, ഗർഭിണികൾ ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. സൂര്യഗ്രഹണത്തിന്റെ എല്ലാ പ്രതികൂല ഫലങ്ങളെയും ഇത് ഇല്ലാതാക്കും.

കൂടെ ഒരു നാളികേരം കരുതുന്നത് ഗുണം ചെയ്യും

സൂര്യഗ്രഹണത്തിന്റെ മുഴുവൻ സമയത്തും ഗർഭിണികൾ മുഴുവൻ നാളികേരം കൂടെ കരുതുന്നത് അത് അന്തരീക്ഷത്തിലെ എല്ലാ നിഷേധാത്മക ഊർജ്ജത്തെ നാളികേരം സ്വയം ആഗിരണം ചെയ്യുന്നതിന് സഹായിക്കും.

പൂജയും, ധ്യാനവും പാലിക്കുക

സൂര്യഗ്രഹണ സമയത്ത്, ഗർഭിണികൾ തുളസി ഇല നാവിൽ വയ്ക്കുകയും, ഗായത്രി മന്ത്രവും, ദുർഗാ ചാലിസയും ജപിക്കുകയും വേണം. ഇത് സൂര്യഗ്രഹണത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് കുട്ടിയെ രക്ഷിക്കും.

സംഭാവനകൾ അനിവാര്യമായും നൽകുക

നമ്മുടെ സംസ്കാരത്തിൽ സംഭാവനകൾക്ക് ഒരു പ്രത്യേക സ്വാധീനമുണ്ട്. അതിനാൽ ധാന്യങ്ങൾ, വസ്ത്രങ്ങൾ, ശർക്കര, ചുവന്ന നിറമുള്ള പഴങ്ങൾ എന്നിവ ആവശ്യക്കാർക്ക് നൽകുക.

മന്ത്രങ്ങൾ ഉച്ചരിക്കുക

ഹിന്ദു വിശ്വാസ പ്രകാരം, ഗ്രഹണ സമയത്ത് മന്ത്രങ്ങൾ ജപിക്കുന്നതിന് മതപരമായി പറയുമ്പോൾ ഇത് ഗ്രഹന്റെ ദോഷഫലങ്ങളെ അകറ്റും. അതിനാൽ സൂര്യഗ്രഹണ സമയത്ത്, നിങ്ങൾക്ക് ഗായത്രി മന്ത്രം, മഹാ മൃത്യുഞ്ജയ മന്ത്രം, സൂര്യ കവച സ്തോത്രം, ആദിത്യ ഹൃദയ സ്തോത്രം എന്നിവ ജപിക്കാവുന്നതാണ്. ശിവമന്ത്രവും സന്താനഗോപാല മന്ത്രവും ചൊല്ലുന്നതും മനസ്സമാധാനം ലഭിക്കാൻ നല്ലതാണ്.

നിങ്ങളുടെയും, ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം പരിപാലിക്കുന്നതിനും സൂര്യഗ്രഹണത്തിന്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും ഈ ലേഖനം നിങ്ങൾക്ക് ഉപകാരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Talk to Astrologer Chat with Astrologer