വസന്ത പഞ്ചമി 2022 ശുഭ മുഹൂർത്തം

ഈ വർഷത്തെ വസന്ത പഞ്ചമി 2022 ഫെബ്രുവരി 5 ന് നടക്കും. വിദ്യയുടെ ഹിന്ദു വിശ്വാസം പ്രകാരം സരസ്വതിദേവിയുടെ ഭക്തി സൂചകമാണ് വസന്ത പഞ്ചമി. ഇന്ത്യയിൽ ഹിന്ദു കലണ്ടർ പ്രകാരം എല്ലാ വർഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ആചരിക്കുന്നത്.

ഈ ലേഖനത്തിൽ വസന്ത പഞ്ചമി 2022, സരസ്വതി പൂജ, വസന്ത പഞ്ചമി 2022 മുഹൂർത്തം, സരസ്വതി പൂജ എങ്ങനെ നടത്തണം, 2022 വസന്ത പഞ്ചമിയിലെ മഞ്ഞ നിറത്തിന്റെ പ്രാധാന്യം, മറ്റ് ആചാരങ്ങൾ എന്നിവയെക്കുറിച്ചും എന്നിവയെക്കുറിച്ച് കൂടുതൽ വായിക്കുക.

വസന്തപഞ്ചമി 2022

ഇന്ത്യയിൽ വസന്തകാലം ആരംഭിക്കുന്നത് ഈ ദിവസമാണ്. ഈ ദിവസം സരസ്വതി പൂജയും നടത്തും. ഉത്സവം ആഘോഷിക്കുന്നത് സൂര്യോദയത്തിനും, മധ്യാഹ്നത്തിനും ഇടയിലുള്ള പകലിന്റെ ആദ്യ പകുതിയിൽ പഞ്ചമി തിഥി നിലനിൽക്കുന്ന സമയത്താണ്.

ഉച്ചയ്ക്ക് ശേഷം പഞ്ചമി തിഥി ആരംഭിച്ച് അത് അടുത്ത ദിവസത്തിന്റെ ആദ്യ പകുതി വരെ നീണ്ടുനിൽക്കുകയാണെങ്കിൽ രണ്ടാം ദിവസമാണ് വസന്ത പഞ്ചമി ആചരിക്കുന്നത്. ആദ്യദിവസത്തിന്റെ ആദ്യപകുതിയിൽ ഏതെങ്കിലും സമയത്ത് പഞ്ചമി തിഥി ഇല്ലെങ്കിൽ മാത്രമേ ആഘോഷം അടുത്ത ദിവസത്തേക്ക് മാറ്റൂ, അല്ലാത്തപക്ഷം, ഈ മാസം ഒന്നാം തീയതി തന്നെ ചടങ്ങ് നടക്കും.

വസന്തപഞ്ചമി മുഹൂർത്തം 2022

വസന്തപഞ്ചമി 2022 -5 ഫെബ്രുവരി 2022.

വസന്തപഞ്ചമി 2022 മുഹൂർത്തം: രാവിലെ 06:45 മുതൽ 12:34 വരെയാണ് 2022 പഞ്ചമി മുഹൂർത്തം.

പഞ്ചമി തിഥി ആരംഭിക്കുന്നത് - ഫെബ്രുവരി 05, 2022 പുലർച്ചെ 03:47 ന്

പഞ്ചമി തിഥി അവസാനിക്കുന്നത് - പുലർച്ചെ 03:46 ഫെബ്രുവരി 06, 2022ന്.

വസന്തപഞ്ചമി 2022 ന്റെ പ്രാധാന്യം

വസന്ത പഞ്ചമി ദിനത്തിൽ ജ്ഞാനം, സംഗീതം, കല, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്നു. വസന്ത പഞ്ചമി കാലത്ത് സരസ്വതി ദേവിയെ പൂജിക്കുന്നു. വസന്ത പഞ്ചമിയുടെ മറ്റ് പേരുകൾ ശ്രീ പഞ്ചമി, സരസ്വതി പഞ്ചമി എന്നിവയാണ്. ആലസ്യം, അജ്ഞത എന്നിവയിൽ നിന്ന് മുക്തമാകാനും ആളുകൾ സരസ്വതിയെ പൂജിക്കുന്നു. ദേവിയുടെ അനുഗ്രഹം തേടി രാവിലെ സ്‌കൂളുകളിലും കോളേജുകളിലും പൂജകളും നടക്കും.

സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള കാലഘട്ടം വസന്ത പഞ്ചമി ദിവസം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. വസന്ത പഞ്ചമി ചതുർത്ഥി തിഥിയിലും വരാം. വസന്ത പഞ്ചമി ദിനം ഏതൊരു പ്രയോജനകരമായ ഉദ്യമത്തിനും തുടക്കം കുറിക്കുന്നതിന് അനുകൂലമാണ്. വസന്ത പഞ്ചമി ദിവസം സരസ്വതി പൂജയ്ക്ക് അനുകൂലമാണ്.

വസന്ത പഞ്ചമിയിൽ സരസ്വതി പൂജ നടത്താൻ പ്രത്യേക സമയമില്ലെങ്കിലും, പഞ്ചമി തിഥി പ്രാബല്യത്തിൽ വരുമ്പോൾ പൂജ പൂർത്തിയായി എന്ന് ഉറപ്പാക്കേണ്ടതാണ്. പഞ്ചമി തിഥിയിൽ സരസ്വതി പൂജ നടത്തേണ്ടതാണ്.

പഞ്ചമി തിഥി പ്രാബല്യത്തിൽ വരുന്ന പൂർവ്വാഹ്ന കാലത്താണ് പരമ്പരാഗത രീതിയിൽ സരസ്വതി പൂജ നടത്തുന്നത്. ഇന്ത്യയിലെ സ്കൂളുകളും സർവ്വകലാശാലകളും ഉൾപ്പെടെ മിക്ക ആളുകളും സരസ്വതി പൂജയിൽ പങ്കെടുക്കും.

വസന്തപഞ്ചമിയും സരസ്വതി പൂജയും

വസന്ത പഞ്ചമി സരസ്വതി ദേവിയുടെ ജന്മദിനമാണ്. വസന്ത പഞ്ചമി വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർക്കും സരസ്വതി ദേവിയുടെ അനുഗ്രഹം തേടാൻ കഴിയുന്ന ദിവസമാണ്.

ഹിന്ദു വിശ്വാസപ്രകാരം സരസ്വതി സൃഷ്ടി, അറിവ്, സംഗീതം, കല, ജ്ഞാനം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ദേവതയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും വസന്ത പഞ്ചമിയുടെ ശുഭദിനം കുട്ടികൾക്ക് അവരുടെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് അനുകൂലമായി കണക്കാക്കപ്പെടുന്നു. സരസ്വതി ദേവിയെ പ്രീതിപ്പെടുത്താനായി ആളുകൾ അവരുടെ വീടുകളിലും ക്ഷേത്രങ്ങളിലും പഠന സ്ഥലങ്ങളിലും നിരവധി ആചാരങ്ങളും പൂജകളും നടത്തുന്നു. സരസ്വതിക്ക് മഞ്ഞ സാരികൾ, തുണിത്തരങ്ങൾ, മധുരപലഹാരങ്ങൾ, പൂക്കൾ എന്നിവ സമര്പ്പിക്കുന്നത് നല്ലതാണ്.

എന്ത് കൊണ്ടാണ് വസന്തപഞ്ചമിക്ക് മഞ്ഞ നിറം പ്രധാനപ്പെട്ടത്?

സരസ്വതി ദേവിയുടെ ദിവസമായ വസന്ത പഞ്ചമി ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പ്രാധാന്യം ആളുകൾ ഊന്നിപ്പറയുന്നത് എന്തുകൊണ്ട്? സത്യത്തിൽ, ഇതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് വസന്ത പഞ്ചമിക്ക് ശേഷം തണുപ്പ് ക്രമേണ കുറയുന്നു, ഈ സമയത്ത് താപനില വളരെ സുഖകരമാണ്. ഈ സമയത്ത് ഇത് വളരെ തണുപ്പോ ചൂടോ അല്ല. അന്തരീക്ഷം വളരെ മനോഹരമാണ്. മരങ്ങളും, ചെടികളും, ഇലകളും, പൂക്കളും, മുകുളങ്ങളും എല്ലാം ഈ സമയത്ത് പൂക്കാൻ തുടങ്ങുന്നു, ഈ ദിവസവുമായി ബന്ധപ്പെട്ട് മഞ്ഞ നിറത്തിന്റെ പ്രാധാന്യം ഉണ്ട്.

വസന്ത പഞ്ചമി നാളിൽ സൂര്യൻ ഉത്തരായനമായി മാറുന്നുവെന്ന് ഒരു ഐതിഹ്യം പറയുന്നു. സൂര്യരശ്മികൾ, സൂര്യനെപ്പോലെ, ഒരു വ്യക്തിയുടെ ജീവിതം ഗൗരവമേറിയതും, ആവേശഭരിതവുമാകണമെന്ന ആശയത്തെ പ്രതിനിധീകരിക്കുന്നതാണ്. വസന്ത പഞ്ചമി ദിനത്തിൽ, ഈ രണ്ട് വിശ്വാസങ്ങളുടെയും ബഹുമാനാർത്ഥം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നു.

വസന്തപഞ്ചമി 2022 ദിവസം സരസ്വതി പൂജ എങ്ങിനെ ചെയ്യണം?

വസന്ത പഞ്ചമി 2022 ന് നിങ്ങൾ നേരത്തെ എഴുന്നേൽക്കുക, നിങ്ങളുടെ വീട് വൃത്തിയാക്കുക, പൂജ ഒരുക്കങ്ങൾ തയ്യാറാക്കുക, കുളിക്കുക. കുളിക്കുന്നതിന് മുമ്പ്, വേപ്പ്, മഞ്ഞൾ എന്നിവയുടെ പേസ്റ്റ് നിങ്ങളുടെ ശരീരത്തിൽ പുരട്ടുക. ദേവിയുടെ പ്രിയപ്പെട്ട നിറം മഞ്ഞ/വെളുപ്പ് ആണ്. ഗണപതി വിഗ്രഹം സരസ്വതിയുടെ അടുത്ത് വയ്ക്കുക. ആരാധനാലയത്തിൽ ഒരു പുസ്തകം, സംഗീതോപകരണം, ബുക്കുകൾ എന്നിവ സജ്ജീകരിക്കാൻ ശുപാർശ ചെയ്യുന്നു. ശരിയായ പൂജാ കർമ്മങ്ങൾ ചെയ്യാൻ പൂജാരി ഉചിതമായിരിക്കും.

നിങ്ങൾ പൂജ സ്വയം ചെയ്യുകയാണെങ്കിൽ, ഒരു പ്ലേറ്റ് എടുത്ത് കുങ്കുമം, മഞ്ഞൾ, അരി, പൂക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച്, അത് സരസ്വതിക്കും ഗണപതിക്കും സമർപ്പിക്കുകയും പൂജ ചെയ്യുകയും ചെയ്യുക.

ദേവിയുടെ മന്ത്രം ചൊല്ലുകയും സരസ്വതി പൂജ നടത്തുകയും ചെയ്യുക. നിങ്ങളുടെ കുടുംബത്തെ ഒരുമിച്ചു കൂട്ടാനും കുട്ടികളോടൊപ്പം ദിവസം ചെലവഴിക്കാനും ശ്രമിക്കുക. യഥാർത്ഥമായ എന്തെങ്കിലും രചിക്കാനും ഒരു സംഗീതോപകരണം പഠിക്കാനും വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.

2022 വസന്ത പഞ്ചമിയുടെ ശുഭദിനത്തിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും അടുത്തുള്ള അമ്പലത്തിൽ പോയി സരസ്വതി പൂജ നടത്താവുന്നതാണ്.

വസന്തപഞ്ചമി പൂജാ വിധി

പഞ്ചമി ദിനത്തിൽ വസന്ത പഞ്ചമി നാളിൽ സരസ്വതിദേവിയ്ക്ക് ഈ സാധനങ്ങൾ സമർപ്പിക്കണം

या कुन्देन्दुतुषारहारधवला या शुभ्रवस्त्रावृता।

या वीणावरदण्डमण्डितकरा या श्वेतपद्मासना॥

या ब्रह्माच्युत शंकरप्रभृतिभिर्देवैः सदा वन्दिता।

सा मां पातु सरस्वती भगवती निःशेषजाड्यापहा॥१॥

yā kundendutuṣārahāradhavalā yā śubhravastrāvṛtā।

yā vīṇāvaradaṇḍamaṇḍitakarā yā śvetapadmāsanā॥

yā brahmācyuta śaṃkaraprabhṛtibhirdevaiḥ sadā vanditā।

sā māṃ pātu sarasvatī bhagavatī niḥśeṣajāḍyāpahā॥1॥

യാ കുന്ദേന്ദുതുഷാരഹാരധവലാ യാ ശുഭ്രവസ്ത്രാവൃതാ।

യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ॥

യാ ബ്രഹ്മാച്യുത ശംകരപ്രഭൃതിഭിര്ദേവൈഃ സദാ വന്ദിതാ।

സാ മാം പാതു സരസ്വതീ ഭഗവതീ നിഃശേഷജാഡ്യാപഹാ॥१॥

शुक्लां ब्रह्मविचार सार परमामाद्यां जगद्व्यापिनीं।

वीणा-पुस्तक-धारिणीमभयदां जाड्यान्धकारापहाम्‌॥

हस्ते स्फटिकमालिकां विदधतीं पद्मासने संस्थिताम्‌।

वन्दे तां परमेश्वरीं भगवतीं बुद्धिप्रदां शारदाम्‌॥२॥

śuklāṃ brahmavicāra sāra paramāmādyāṃ jagadvyāpinīṃ।

vīṇā-pustaka-dhāriṇīmabhayadāṃ jāḍyāndhakārāpahām‌॥

haste sphaṭikamālikāṃ vidadhatīṃ padmāsane saṃsthitām‌।

vande tāṃ parameśvarīṃ bhagavatīṃ buddhipradāṃ śāradām‌॥2॥

ശുക്ലാം ബ്രഹ്മവിചാര സാര പരമാമാദ്യാം ജഗദ്വ്യാപിനീം।

വീണാ-പുസ്തക-ധാരിണീമഭയദാം ജാഡ്യാന്ധകാരാപഹാമ്‌॥

ഹസ്തേ സ്ഫടികമാലികാം വിദധതീം പദ്മാസനേ സംസ്ഥിതാമ്‌।

വന്ദേ താം പരമേശ്വരീം ഭഗവതീം ബുദ്ധിപ്രദാം ശാരദാമ്‌॥२॥

വസന്തപഞ്ചമി 2022 ൽ എന്താണ് ചെയ്യേണ്ടത്?

വസന്ത പഞ്ചമി ദിവസം ചെയ്യേണ്ട രാശിപ്രകാരമുള്ള കാര്യങ്ങൾ മനസിലാക്കാം :

  1. മേടം - സരസ്വതിദേവിയെ പൂജിക്കുകയും സരസ്വതി കവചം വായിക്കുകയും ചെയ്യുക.
  2. ഇടവം - സരസ്വതിദേവിയ്ക്ക് വെളുത്ത പൂക്കൾ അർപ്പിക്കുകയും നെറ്റിയിൽ വെളുത്ത ചന്ദനം ചാർത്തുകയും ചെയ്യുക.
  3. മിഥുനം - ഗണപതിയെ പൂജിക്കുകയും ദർഭ പുല്ല്, ബൂണ്ടി ലഡ്ഡൂ എന്നിവ സമർപ്പിക്കുകയും ചെയ്യുക.
  4. കർക്കിടകം - സരസ്വതിദേവിയ്ക്ക് പായസം അർപ്പിക്കുക, കുട്ടികൾക്ക് പ്രസാദം നൽകുക.
  5. ചിങ്ങം - ഗായത്രി മന്ത്രം ജപിക്കുക, സരസ്വതിദേവിയെ പൂജിക്കുക.
  6. കന്നി - പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ദാനം ചെയ്യുക, അവരെ എന്തെങ്കിലും പഠിപ്പിക്കുക.
  7. തുലാം - അമ്പലത്തിലെ ഏതെങ്കിലും സ്ത്രീ പൂജാരിക്ക് മഞ്ഞ വസ്ത്രം നൽകുക.
  8. വൃശ്ചികം - സരസ്വതിയെയും, ഗണപതിയെയും പൂജിക്കുകയും മഞ്ഞനിറത്തിലുള്ള മധുരപലഹാരങ്ങൾ സമർപ്പിക്കുകയും ചെയ്യുക.
  9. ധനു - സരസ്വതിദേവിയ്ക്ക് മഞ്ഞ നിറത്തിലുള്ള അരികൊണ്ടുള്ള മധുരം വിളമ്പി, കുട്ടികൾക്ക് പ്രസാദം വിതരണം ചെയ്യുക.
  10. മകരം - തൊഴിലാളികൾക്ക് മഞ്ഞനിറമുള്ള ഭക്ഷണം വിതരണം ചെയ്യുക.
  11. കുംഭം - സരസ്വതിദേവിയെ പൂജിക്കുകയും സരസ്വതി മന്ത്രം ജപിക്കുകയും ചെയ്യുക: ॐ ऐं श्रीं ह्रीं सरस्वत्यै नमः ഓം ഐം ശ്രീം ഹ്രീം സരസ്വത്യൈ നമഃ
  12. മീനം - സരസ്വതിദേവിയ്ക്ക് മഞ്ഞ പഴങ്ങൾ സമർപ്പിക്കുകയും കുട്ടികൾക്ക് പ്രസാദം വിതരണം ചെയ്യുകയും ചെയ്യുക.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Talk to Astrologer Chat with Astrologer