കുംഭ രാശിയിലെ ചൊവ്വയുടെ സംക്രമണം - Mars Transit in Aquarius in Malayalam

കുംഭ രാശിയിലെ ചൊവ്വയുടെ സംക്രമണം 2020 മെയ് 4 തിങ്കളാഴ്ച 19:59 മണിക്കൂറിൽ നടക്കും. കുംഭ രാശി അധിപനും ചൊവ്വ ഗ്രഹത്തിന് ശത്രുവുമാണ് ശനി. ഈ ഗ്രഹങ്ങളുടെ ചലനം ഓരോ രാശിചിഹ്നത്തെയും എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

ബൃഹത് ജാതകത്തിലൂടെ നിങ്ങളുടെ വളരെ കൃത്യമായ പ്രവചനം ലഭ്യമാക്കൂ.

മേടം

മേട രാശിയിൽ ചൊവ്വ പതിനൊന്നാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. നിങ്ങളുടെ എട്ടാമത്തെ ഭാവാധിപൻ കൂടിയാണ് ഇത്. കുംഭം രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും. വിവിധ സാമ്പത്തിക പദ്ധതികൾ സാക്ഷാത്കരിക്കുകയും അത് നിങ്ങളുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ഉതകുകയും ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് കാര്യമായ ലാഭം ലഭിക്കും. നിങ്ങളുടെ അധികാരത്തിൽ വർദ്ധനവും ഉണ്ടാവും.

നിങ്ങളുടെ ജോലിസ്ഥലത്തെ നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതാകുകയും അത് ജോലിയിൽ നിങ്ങൾക്ക് സഹായകമാകുകയും ചെയ്യും. ഈ സംക്രമണം നിങ്ങളുടെ പ്രണയ ജീവിതത്തെ നിഷേധാത്മകമായി ബാധിക്കും, കാരണം നിങ്ങൾക്ക് ഈ സമയം ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഇരുവരും തമ്മിൽ ചില തർക്കങ്ങൾക്ക് കാരണമാകും. ഈ സംക്രമണം നിങ്ങളുടെ കുട്ടികൾക്ക് മിതമായ രീതിയിൽ തുടരും, അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക.

വിദ്യാർത്ഥികൾക്ക് ഈ സംക്രമണ സമയത്ത് മികച്ച ഫലങ്ങൾ ലഭിക്കും. ഈ കാലയളവിലെ നിങ്ങളുടെ പരിശ്രമം എല്ലാ വശങ്ങളിലും നിങ്ങൾക്ക് വിജയം നൽകും. നിങ്ങൾ ഇപ്പോൾ കൈയ്യിൽ എടുക്കുന്ന ഏതൊരു ജോലിയും ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിക്കും.

Remedy: പതിവായി ചൊവ്വയുടെ മന്ത്രം ചൊല്ലുക : “ॐ अं अंगारकाय नमः/oṃ aṃ aṃgārakāya namaḥ, ഓം അം അംഗാരകായ നമഃ”

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

ചൊവ്വ ഈ രാശിയുടെ പത്താം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നിങ്ങളുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഈസമയം ഉയർന്നതായി തുടരും. നിങ്ങളുടെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ചൊവ്വ. അതിനാൽ, ഗ്രഹത്തിന്റെ ഈ സ്ഥാനം നിങ്ങളുടെ ഉത്തരവാദിത്തങ്ങളിലും അധികാരത്തിലും ശമ്പളത്തിലും വർദ്ധനവുണ്ടാകും.

നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ വിജയിക്കും. ഇക്കാരണത്താൽ, നിങ്ങളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാൻ നിങ്ങളുടെ ചില സഹപ്രവർത്തകർ ശ്രമിക്കാം. അതിനാൽ, അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം ചില ആരോഗ്യ പ്രശ്നങ്ങളും ക്ഷീണവും അനുഭവപ്പെടാം.

നിങ്ങളുടെ കുടുംബജീവിതത്തിലെ ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ കാര്യത്തിലും ഇത് അനുകൂലമായ ഒരു കാലമായിരിക്കുകയില്ല. അതിനാൽ, നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയും തമ്മിലുള്ള കൂടിക്കാഴ്‌ചകൾ കുറയ്‌ക്കാൻ നിങ്ങൾ ശ്രമിക്കണം. ഈ സമയത്ത് നിങ്ങളുടെ ശാരീരികക്ഷമതയെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കും, കൂടാതെ നിങ്ങളിൽ ചിലർക്ക് ജിമ്മിൽ ചേരാനും കഴിയും.

Remedy: ചൊവ്വയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ചൊവ്വാഴ്ച ഹനുമാന്‍ ഭഗവാന്റെ മുന്നിൽ സുന്ദര കാണ്ഡം ചൊല്ലുക

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മിഥുനം

ചൊവ്വ മിഥുന രാശിക്കാരുടെ ഒമ്പതാം ഭാവത്തിലേക്ക് സംക്രമിക്കും. നിങ്ങളുടെ ആറാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപൻ കൂടിയാണ് ഇത്. നിങ്ങളുടെ ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കാം. നിങ്ങളിൽ പല രാശിക്കാർക്കും ഈസമയം ജോലിയിൽ മാറ്റം ലഭിക്കും.

അച്ഛന്റെ ആരോഗ്യം ഈസമയം കുറയാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഈ സംക്രമണം നിങ്ങൾക്ക് പൊതുവെ സാമ്പത്തിക ലാഭം കൊണ്ടുവരും, അത് നിങ്ങളുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ കൈവരുകയും ചെയ്യും.

ഭാവിയിൽ മിഥുന രാശിക്കാർക്ക് ദീർഘദൂര യാത്രകൾ നടത്താനുള്ള യോഗം കാണുന്നു. ഈ സംക്രമണ സ്വാധീനം മൂലം നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില പ്രശ്നങ്ങൾ നേരിടാം. എന്നിരുന്നാലും, മറുവശത്ത്, ഇത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കും. തൽഫലമായി, നിങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കാനുള്ള ഉയർന്ന സാധ്യത നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ അമ്മയ്ക്ക് ഈ സമയം ചില ആരോഗ്യ പ്രശ്നങ്ങൾ അഭിമുഘീകരിക്കും, കൂടാതെ അവരുടെ സ്വഭാവം പരുഷമാകുകയും ചെയ്യും. കഠിനാധ്വാനത്തിനുശേഷം മാത്രമേ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയുകയുള്ളു.

Remedy: ചൊവ്വാഴ്ച ചൊവ്വ ഗ്രഹത്തെ അല്ലെങ്കിൽ ദേവനെ പ്രാർത്ഥിക്കുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടക രാശിക്കാരുടെ എട്ടാം ഭാവത്തിലൂടെ ചൊവ്വ സംക്രമിക്കും, കുംഭ രാശിയിലെ ചൊവ്വയുടെ സംക്രമണം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലെ ഗ്രഹത്തിന്റെ സ്ഥാനം നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ക്രമരഹിതമായ രക്തസമ്മർദ്ദം, അപകടങ്ങൾ, പരിക്കുകൾ തുടങ്ങിയവ സൂചിപ്പിച്ചിരിക്കുന്നു; അതിനാൽ, വാഹനമോടിക്കുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ചില പ്രശ്‌നങ്ങൾക്ക് ശേഷം നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു നല്ല സമയം നിങ്ങൾക്കായി വരും.

വിവാഹിതരായ രാശിക്കാർക്ക് അവരുടെ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

Remedy: ചൊവ്വാഴ്ച ഓം ആം അംഗാരകായ നമഃ എന്ന് ചൊല്ലുക.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

കുംഭ രാശിയിലെ ചൊവ്വയുടെ സംക്രമണത്തിനിടയിൽ ചൊവ്വ നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലൂടെ സംക്രമിക്കും, ഇത് നിങ്ങൾക്ക് അത്ര അനുകൂലമായ സ്ഥാനമല്ല.

ഈ ഗ്രഹത്തിന്റെ സ്ഥാനം നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ വിഷമത്തിനും തർക്കങ്ങൾക്കും ഇടവരുത്തും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഉണ്ടാവും. അവർക്ക് ദേഷ്യം കൂടുതലാവും.

ഈ സംക്രമണം ബിസിനസ് രാശിക്കാർക്ക് അനുകൂലമായിരിക്കും, അവർക്ക് അവരുടെ വ്യാപാരത്തിൽ മികച്ച ലാഭം കൈവരിക്കും. നിങ്ങളുടെ അച്ഛനും പുരോഗതി കൈവരിക്കും, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയും നിങ്ങൾക്ക് ലാഭം പ്രതീക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ജീവിത പങ്കാളിക്കും അമ്മയ്ക്കും ഇടയിൽ ചില തർക്കങ്ങൾ ഉണ്ടാവുകയും അത് നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യാം.

Remedy: ചൊവ്വാഴ്ച മുല്ലപ്പൂ എണ്ണ ഉപയോഗിച്ച് വിളക്ക് കൊളുത്തുകയും, സുന്ദരകാണ്ഡം പാരായണം ചെയ്യുകയും ചെയ്യുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

ഈ സംക്രമണത്തിൽ ചൊവ്വ നിങ്ങളുടെ ആറാമത്തെ ഭാവത്തിലൂടെ സംക്രമിക്കും, അതിന്റെ ഫലമായി, നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾ വിജയിക്കും. എന്നിരുന്നാലും, നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾക്കുള്ള യോഗം കാണുന്നു

നിങ്ങൾക്ക് സാമ്പത്തിക രംഗത്ത് ലാഭം കൈവരിക്കാൻ കഴിയും, തൽഫലമായി, നിങ്ങൾ എടുത്ത വായ്പയോ കടമോ തിരിച്ചടയ്ക്കാൻ നിങ്ങൾ ആവുന്നതെല്ലാം ചെയ്യും. അതിനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾ വിജയിക്കും. കോടതിയിൽ തീർപ്പുകൽപ്പിക്കാത്ത എന്തെങ്കിലും കേസ് ഉണ്ടെങ്കിൽ, അത് നിങ്ങൾക്ക് അനുകൂലമായി തീരുമാനിക്കാം.

ഈ ചൊവ്വ സംക്രമണ സമയത്ത് ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ ഓഫീസിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും. ജലവും തണുത്ത ഭക്ഷണവും കഴിക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അസുഖം ഒഴിവാക്കാൻ കഴിയും.

Remedy: ചൊവ്വാഴ്ച രാമ രക്ഷ സ്തോത്രവും ഹനുമാൻ ചാലിസയും ചൊല്ലുക.

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

നിങ്ങളുടെ രണ്ടാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപഗ്രഹമാണ് ചൊവ്വ. സംക്രമണ സമയത്ത് ഇത് നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ വസിക്കും ഇത് നിങ്ങൾക്ക് ഒട്ടും അനുകൂലമല്ല; തൽഫലമായി, ഈ കാലയളവിലുടനീളം നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

നിങ്ങളുടെ ജോലിയിൽ ചില മാറ്റങ്ങൾ സാധ്യമാണ്, നിങ്ങളുടെ നിലവിലെ ജോലിയിൽ നിന്ന് രാജിവച്ചതിനുശേഷം നിങ്ങളിൽ ചിലർക്ക് ഒരു പുതിയ ജോലി നേടാനുള്ള ശ്രമങ്ങൾ നടത്താനും കഴിയും. ഈ സംക്രമണത്തിന്റെ ഫലമായി, നിങ്ങളുടെ ദാമ്പത്യജീവിതം അനുകൂലമായി തുടരുമെങ്കിലും, നിങ്ങളുടെ കുട്ടികൾക്ക് ചില ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനകരമായ ഒരു കാലഘട്ടമല്ല, കാരണം ചൊവ്വയുടെ ഈ സ്ഥാനം നിങ്ങളുടെ ഏകാഗ്രതയെ തകർക്കുകയും നിങ്ങളുടെ പഠനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

പ്രണയ കാര്യങ്ങൾക്കും അത്ര അനുകൂലമല്ല. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ ശമ്പളം ഇപ്പോൾ വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.

ബിസിനസ്സ് രാശിക്കാരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ എല്ലാ കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുന്നിടത്തോളം കാലം, സാമ്പത്തിക രംഗത്തും നിങ്ങൾ സന്തുഷ്ടരായി തുടരും.

Remedy: ഈ ചൊവ്വയുടെ സംക്രമണ സമയത്ത് അനുകൂല ഫലങ്ങൾ ലഭ്യമാക്കുന്നതിന്, കഴിയുന്നത്ര ശർക്കര കഴിക്കുക.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

ഈ സംക്രമണ സമയത്ത് ചൊവ്വ നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കും, അത് അനുകൂലമായ സ്ഥാനമല്ല.

നിങ്ങളുടെ കുടുംബത്തിൽ പിരിമുറുക്കങ്ങളും തർക്കങ്ങളും ഉണ്ടാവാം. ഒരു വീട്ടിലെ അംഗങ്ങൾ പരസ്പരം ദേഷ്യപ്പെടും, ഇത് അവർ തമ്മിലുള്ള വാദഗതികൾ വർദ്ധിപ്പിക്കും. നിങ്ങളുടെ അമ്മയ്ക്ക് ഈ സമയം ചില ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടും.

സ്വത്തുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരുമാനിക്കും. ഇതിനുപുറമെ, ഒരു പുതിയ സ്വത്ത് നേടാനും ഉള്ള യോഗം കാണുന്നു.

നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങളുടെയും വിഷമങ്ങളും. അതിനാൽ, നിങ്ങൾ കഴിയുന്നത്ര വാദങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ഇത് നിങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ സൃഷ്ടിക്കും. വരുമാനത്തോടൊപ്പം ചെലവുകൾ ഉണ്ടാവും എന്നതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അതേപടി നിലനിൽക്കും.

Remedy: ചൊവ്വയുടെ നല്ല ഫലം കൈവരിക്കുന്നതിന്, താഴെ പറയുന്ന മന്ത്രം ചൊല്ലുക : “ॐ क्रां क्रीं क्रौं सः भौमाय नमः/oṃ krāṃ krīṃ krauṃ saḥ bhaumāya namaḥ, ഓം ക്രാം ക്രീം ക്രൌം സഃ ഭൌമായ നമഃ”

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

ചൊവ്വ ധനു രാശിയുടെ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനും വ്യാഴത്തിന്റെ സുഹൃത്തും കൂടിയാണ്, സംക്രമണ സമയത്ത് ഇത് നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കും. ഇത് അനുകൂലമായ സ്ഥാനമാണ്.

നിങ്ങൾക്ക് വിവിധ മേഖലകളിൽ വിജയിക്കാൻ കഴിയും. നിങ്ങളുടെ പഠനത്തിലെ നല്ല ഫലം കൈവരിക്കാനുള്ള യോഗം കാണുന്നു. നിങ്ങളുടെ പ്രണയ ജീവിതം ഉയരും, അവിവാഹിതരായ ധനുരാശികൾക്കും അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാൻ യോഗം കാണുന്നു.

നിങ്ങളുടെ എല്ലാ ജോലികളും സ്വയം നിർവഹിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ ജോലിയുടെ വേഗത വർദ്ധിപ്പിക്കും, നിങ്ങളുടെ എല്ലാ പ്രോജക്റ്റുകളും സമയത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയും. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ എതിരാളികളെ മറികടക്കും, അവർക്ക് നഷ്ടം പോലും ഉണ്ടാക്കാം.

ഈ രാശിക്കാരായ കായികതാരങ്ങൾക്ക് ഈ സംക്രമണത്തിന്റെ ഫലമായി നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. അവ നിങ്ങൾക്ക് സാമ്പത്തിക ലാഭവും നൽകും. നിങ്ങളുടെ ജോലിസ്ഥലത്തിൽ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.

Remedy: വ്യാഴാഴ്ച ഗോമാതാവിന്റെ ചിത്രം അല്ലെങ്കിൽ മൂർത്തിയെ പൂജിക്കുക.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

ഈ സംക്രമണത്തിൽ ചൊവ്വ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ സ്ഥാനം പിടിക്കും, അത് നിങ്ങളുടെ സാമ്പത്തിക പുരോഗതിക്കുള്ള വാതിലുകൾ തുറക്കും. തൽഫലമായി, കുറഞ്ഞ പരിശ്രമത്തിലൂടെ നിങ്ങൾ സാമ്പത്തിക വിജയം കൈവരിക്കും, ഒപ്പം നിങ്ങളുടെ സാമൂഹിക നിലയും ഉയരും.

നിങ്ങളുടെ വീട്ടിൽ ചില പിരിമുറുക്കങ്ങൾ നിലനിൽക്കും. നിങ്ങളുടെ സംഭാഷണത്തിൽ കോപവും കാണും, അത് നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കും. എന്നിരുന്നാലും, സ്വത്തിന്റെ കാര്യത്തിൽ ഈ കാലയളവ് നിങ്ങൾക്ക് അനുകൂലമായിരിക്കും, മാത്രമല്ല അതിൽ നിന്ന് നിങ്ങൾക്ക് ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് നിങ്ങളുടെ പഠനങ്ങളിൽ തടസ്സങ്ങൾ നേരിടാം.

ആരോഗ്യപരമായി ഈ സമയം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിനാൽ, എണ്ണമയമുള്ളതോ മസാലകൾ നിറഞ്ഞതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, വീട്ടിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക. നിങ്ങളുടെ മൂത്ത കൂടപ്പിറപ്പിന് ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സാധിക്കും, അത് അവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും.

Remedy: ചൊവ്വാഴ്ച മേൽക്കൂരയ്ക്ക് മേൽ ചുവന്ന പതാക ഉയർത്തുക.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

ചൊവ്വ നിങ്ങളുടെ മൂന്നാമത്തെയും പത്താമത്തെയും ഭാവാധിപനാണ്. ഇതിന്റെ സംക്രമണം ലഗ്ന ഭാവത്തിൽ നടക്കും.

ഈ സംക്രമണ സമയത്ത് നിങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാവും. നിങ്ങളുടെ സ്വഭാവത്തിന് കോപവും ധാർഷ്ട്യവും ഉണ്ടാവും. മാത്രമല്ല, വാഹനമോടിക്കുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടക്കാനുള്ള സാധ്യത കുറവാകും. ഈ യാത്രാമാർഗത്തിന്റെ സ്വാധീനം കാരണം, നിങ്ങളുടെ സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസം ഉയരും.

നിങ്ങളുടെ എല്ലാ ജോലികളും ഊർജ്ജസ്വലമായും വേഗത്തിലും നിറവേറ്റുകയും നിങ്ങളുടെ പരിശ്രമങ്ങളെ പ്രശംസിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ ചില വിഷമങ്ങളും അശാന്തിയും ഉണ്ടാകും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ, പ്രത്യേകിച്ച് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ എല്ലാ ജോലികളും ഊർജ്ജസ്വലമായും വേഗത്തിലും നിറവേറ്റുകയും നിങ്ങളുടെ പരിശ്രമങ്ങളെ പ്രശംസിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ ചില വിഷമങ്ങളും അശാന്തിയും ഉണ്ടാകും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ, പ്രത്യേകിച്ച് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്.

Remedy: ചൊവ്വയുടെ ദോഷഫലം ഒഴിവാക്കുന്നതിനായി ചെമ്പ് പാത്രത്തിൽ നിന്ന് ചൊവ്വ ദേവന് അർച്ചന സമർപ്പിക്കുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

രണ്ടാം ഒമ്പതാം ഭാവങ്ങളുടെ അധിപ ഗ്രഹമാണ് ചൊവ്വ. ഈ സംക്രമണ സമയത്ത്, നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ഇത് വസിക്കും. ഈ ഗ്രഹ പ്രസ്ഥാനം വിദേശ സ്രോതസ്സുകളിലൂടെ നിങ്ങൾക്ക് ലാഭം നൽകും.

നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. ഈ സംക്രമണം നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് അനുകൂലമാകില്ല, അതിനാൽ അവരെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുക.

നിങ്ങളുടെ ശമ്പളത്തിൽ വർദ്ധനവുണ്ടാകുമെങ്കിലും, നിങ്ങളുടെ ചെലവുകളും ഉയരും. നിങ്ങളുടെ സമ്പാദ്യത്തിൽ കുറച്ച് ഇപ്പോൾ നിക്ഷേപിക്കാൻ നിങ്ങളിൽ പല രാശിക്കാരും ആസൂത്രണം ചെയ്യാം. കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ മുതലായവ സാധ്യതയുള്ളതിനാൽ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

Remedy: ചൊവ്വാഴ്ച ഓം കുജായ നമഃ എന്ന് ചൊല്ലുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Talk to Astrologer Chat with Astrologer