ശനിയുടെ സംക്രമണം 2020 പ്രവചനങ്ങൾ

ശനിയുടെ സംക്രമണം നിങ്ങളുടെ ചന്ദ്ര ചിഹ്നത്തെ എങ്ങനെ ബാധിക്കുമെന്നറിയാനുള്ള ശരിയായ പേജിലാണ് നിങ്ങൾ ഇപ്പോൾ. ശനിയുടെ സംക്രമണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചേർത്ത് വിശദമായ അറിവ് ഞങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു. 2020 ജനുവരി 24 ന് ഉച്ചയ്ക്ക് 12:05 ന് ധനു രാശിയിൽ നിന്ന് ശനി മകര രാശിയിലേക്ക് പ്രവേശിക്കാനായി ചലിക്കും.

മെയ് 11 മുതൽ സെപ്റ്റംബർ 29 വരെയുള്ള കാലയളവിൽ ഇത് അതിന്റെ വക്രി ചലനത്തിൽ തുടരും. വർഷാവസാനത്തോടെ ശനിയുടെ പ്രഭാവം കുറയും, അതിനാൽ 12 ചന്ദ്ര രാശികളിലും ഇതിന്റെ പ്രഭാവം കുറയും. ഈ വർഷം, ധനു, മകരം, കുംഭം എന്നീ മൂന്ന് രാശികൾ ഏഴര ശനിയുടെ സ്വാധീനത്തിലാവും.

പൊതുവെ, ശനി മകരം, കുംഭം രാശികളുടെ അധിപനാണ്. ശനിയെക്കുറിച്ച് പൊതുവെ പറയുമ്പോൾ, സംക്രമണത്തിൽ ശനിയെ ക്രൂര ഭാവമായി കണക്കാക്കപ്പെടുന്നു, എന്നാൽ എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കില്ല. ശനി ജനങ്ങൾക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് അർഹമായത് നൽകുമെന്ന് ശക്തമായി വിശ്വസിക്കുന്നു. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ കർമ്മമനുസരിച്ച് ഫലങ്ങൾ ലഭിക്കും. ശനിയുടെ അനുകൂലമായ സ്വാധീനത്താൽ നിങ്ങളുടെ ഭാവി, ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. ശനിയുടെ സംക്രമണം 2020 നെക്കുറിച്ചും 12 രാശികളിലേയും അനുകൂല അല്ലെങ്കിൽ പ്രതികൂല ഫലങ്ങളെ കുറിച്ചും കൂടുതൽ പരിശോധിക്കാം.

മേടം

പരിഹാരം: ദശരഥ മഹാരാജാവ് എഴുതിയ നീല ശനി സ്തോത്രം ചൊല്ലുക. കൂടാതെ, ശനിയാഴ്ച വൈകുന്നേരം, ആൽ മരത്തിന് ചുവട്ടിൽ കടുകെണ്ണ കൊണ്ടുള്ള എണ്ണ കൊളുത്തുക.

ഇടവം

പരിഹാരം: പഞ്ച ലോഹത്തിൽ അല്ലെങ്കിൽ അഷ്ട ലോഹത്തിൽ തീർത്ത ഇന്ദ്രനീല കല്ല് പതിച്ച മോതിരം ധരിക്കുക. ശനിയാഴ്ച ഇത് നടു വിരലിൽ ധരിക്കുക. ഇത് കൂടാതെ സ്പടിക രത്നകല്ലും ധരിക്കാവുന്നതാണ്.

മിഥുനം

പരിഹാരം: ശനിയാഴ്ച വ്രതം അനുഷ്ഠിക്കുക അല്ലെങ്കിൽ ശനി പ്രദോഷവ്രതം അനുഷ്ഠിക്കുക, കടും നിറത്തിലുള്ള വസ്ത്രങ്ങൾ ഈ ദിവസങ്ങളിൽ ധരിക്കുന്നത് ഒഴിവാക്കുക

കർക്കിടകം

പരിഹാരം: എല്ലാ ശനിയാഴ്ചയും, ഇരുമ്പ് പാത്രത്തിൽ എന്ന നിറച്ച് അതിൽ നിങ്ങളുടെ മുഖം ദർശിച്ച് ഛായാ ദാനം ചെയ്യുക. കഴിയുന്നതും കൂടാതെ പാവപ്പെട്ടവരെയും ആവശ്യക്കാരേയും സഹായിക്കുക.

ചിങ്ങം

പരിഹാരം: ശനിയാഴ്ച കറുത്ത മുഴുവൻ ഉഴുന്ന് ദാനം ചെയ്യുകയും കഴിയുമെങ്കിൽവൈകുന്നേരം ആൽ മരത്തിൽ എള്ള് എണ്ണ നിറച്ച വിളക്ക് കൊളുത്തി ഏഴ് പ്രാവശ്യം വലം വെക്കുകയും ചെയ്യുക.

കന്നി

പരിഹാരം: ശനി പ്രദോഷ വ്രതം അനുഷ്ഠിക്കുകയും ശനിയാഴ്ച കടുകെണ്ണ ഒഴിച്ച് വിളക്ക് വെക്കുകയും, അഞ്ച് മാണി ഉഴുന്ന് അതിൽ ഇടുകയും ചെയ്യുക.

തുലാം

പരിഹാരം: പഞ്ച ലോഹത്തിൽ അല്ലെങ്കിൽ അഷ്ട ലോഹത്തിൽ തീർത്ത ഇന്ദ്രനീല കല്ല് പതിച്ച മോതിരം ധരിക്കുക. ശനിയാഴ്ച ഇത് നടു വിരലിൽ ധരിക്കുക. ഇത് കൂടാതെ സ്പടിക രത്നകല്ലും ധരിക്കാവുന്നതാണ്.

വൃശ്ചികം

പരിഹാരം: ശനിയാഴ്ച ഉറുമ്പ്കൾക്ക് ധാന്യപ്പൊടി നൽകുകയും മതസ്ഥലങ്ങൾ പതിവായി വൃത്തിയാക്കുകയും ചെയ്യുക.

ധനു

പരിഹാരം: ശനിയാഴ്ച ഉന്മത്തയുടെ വേര് കറുത്ത നൂലിൽ അല്ലെങ്കിൽ തുണിയിൽ പൊതിഞ്ഞ് കയ്യിൽ അല്ലെങ്കിൽ കഴുത്തിന് ചുറ്റും ധരിക്കുക. കൂടാതെ, ഭഗവാൻ ഹനുമാനെ പൂജിക്കുന്നതും പ്രയോജനകരമാണ്.

മകരം

പരിഹാരം: ശനിയാഴ്ച കടുത്തൂവ്വയുടെ വേര് ധരിക്കുന്നത് നിങ്ങൾക്ക് അനുയോജ്യമാണ്. ഇത് കറുത്ത തുണിയിൽ പൊതിഞ്ഞ് അല്ലെങ്കിൽ തുന്നി കഴുത്തിൽ അല്ലെങ്കിൽ കയ്യിന് ചുറ്റും ധരിക്കുക. കൂടാതെ, ശനിദേവനെ പൂജിക്കുന്നതും പ്രയോജന പ്രദമാണ്.

കുംഭം

പരിഹാരം: ശനിയാഴ്ച തുടങ്ങി പതിവായി ശനി ബീജ മന്ത്രം ചൊല്ലുക : “oṃ prāṃ prīṃ prauṃ saḥ śanaiścarāya namaḥ/ॐ प्रां प्रीं प्रौं सः शनैश्चराय नमः ഓം പ്രാം പ്രീം പ്രൌം സഃ ശനൈശ്ചരായ നമഃ കൂടാതെ അംഗവൈകല്യമുള്ള ആളുകൾക്ക് ഭക്ഷണം നൽകുകയും ചെയ്യുക.

മീനം

പരിഹാരം: ശനിയാഴ്ച ശുഭ ശനി യന്ത്രം പൂജിക്കുകയും ഈ ദിവസം ആവശ്യക്കാർക്കും പാവപ്പെട്ടവർക്കും മരുന്ന് നൽകുകയും ചെയ്യുക.

ശനി നിങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷവും വിജയവും കൊണ്ടുവരുമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

ഞങ്ങളോടൊപ്പം തുടരുക ...

राशिफल और ज्योतिष 2020

Talk to Astrologer Chat with Astrologer