എന്താണ് എന്റെ രാശി?

Author: Vijitha S | Updated Thu, 07 Apr 2022 10:10 AM IST

എന്റെ രാശി എന്താണ്? എന്ന് നിങ്ങൾ പലപ്പോഴും ചോദിക്കാറുണ്ടാകാം. ഞങ്ങളുടെ രാശി കാൽക്കുലേറ്റർ ഉപയോഗിച്ച് ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം അറിയൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ജനിക്കുന്ന സമയത്ത് നിങ്ങളുടെ ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജനന വിശദാംശങ്ങൾ ചേർത്ത് ഇപ്പോൾ നിങ്ങളുടെരാശി അറിയാവുന്നതാണ്: എന്റെ രാശി എന്താണ്?


ജ്യോതിഷത്തിൽ, ചന്ദ്ര രാശി പ്രധാനമായി കണക്കാക്കപ്പെടുന്നു. ചന്ദ്രൻ മനസ്സിന്റെ കാരക ഗ്രഹമാണ്. പാശ്ചാത്യ ജ്യോതിഷ പ്രകാരം, സൂര്യരാശിയെ പ്രധാനമായി കണക്കാക്കുന്നു, സൂര്യൻ ആത്മാവിന്റെയും കാരണമായ ഗ്രഹമാണ്. എന്നാൽ വേദ ജ്യോതിഷത്തിൽ, ചന്ദ്രന്റെ അടയാളം പ്രധാനമാണ്, അത് ഒരു വ്യക്തിയുടെ ഗുണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നു. ചന്ദ്ര രാശി ഒരു വ്യക്തിയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു, അതിനാൽ ചന്ദ്രരാശിക്ക് വ്യക്തിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ വെളിപ്പെടുത്താൻ കഴിയും. ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ തുലാം രാശിയിലാണെങ്കിൽ, ആ വ്യക്തി ഒരു കലാസ്നേഹിയാണ്, സൗന്ദര്യപ്രേമി ആയിരിക്കും.

നിങ്ങളുടെ ചന്ദ്ര രാശി അറിയൂ

എന്റെ രാശി എന്ത് ? ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം

ഇതിനായി നിങ്ങൾ ജനിച്ച സമയം, തീയതി, വർഷം, സ്ഥലം എന്നിവ അറിഞ്ഞിരിക്കണം. ഏതെങ്കിലും ജാതക സോഫ്‌റ്റ്‌വെയറിൽ ഈ വിവരങ്ങൾ നൽകി നിങ്ങൾക്ക് നിങ്ങളുടെ ജാതകം അറിയാൻ കഴിയും. നിങ്ങളുടെ ജാതകം തുറക്കുമ്പോൾ ചന്ദ്രനെ നിങ്ങൾ കാണുന്ന രാശിയെ നിങ്ങളുടെ ചന്ദ്ര രാശി എന്ന് വിളിക്കും. ഇന്ത്യൻ ജ്യോതിഷത്തിൽ ഇത് പ്രധാനമായി കണക്കാക്കപ്പെടുന്നു.

പേര് അനുസരിച്ച് എന്റെ രാശി എന്താണ്?

പലരും തങ്ങളുടെ പേരിന്റെ അടിസ്ഥാനത്തിൽ രാശി കണക്കാക്കാറുണ്ട്. പേര് കൂടുതലായി കാര്യങ്ങൾ വെളിപ്പെടുത്താറില്ല. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ ഇതിന് കൃത്യമായ പ്രവചനങ്ങൾ നൽകാൻ കഴിയും. നിങ്ങളുടെ പേര് രാശി അറിയൂ :

രാശിചക്രം പേരിന്റെ ആദ്യ വാക്ക്
മേടം അ, ച, ചു, ചെ, ല, ലി, ലു, ലെ
ഇടവം അ, എ, ഇ, ഓ,ധ , ധി, വോ
മിഥുനം കെ, കോ,ക, ഗ, ചാ, ഹ, ഡ
കർക്കിടകം ഹ,ഹേ , ഹോ, ഡ,ഡി ,ഡോ
ചിങ്ങം മ,മെ , മി, ടെ , ടാ, ടി
കന്നി പ, ഷ, ന , പെ, പോ, പ
തുലാം രേ, രോ, ര, ത, തെ , തു
വൃശ്ചികം ലോ, നീ, നി, നു, യാ, യി
ധനു ധ, യേ, യോ, ബി, ബു, ഫ, ഡ
മകരം ജാ, ജി, ഖോ, ഖു, ഗ,ഗി, ഭോ
കുംഭം ഗേ, ഗോ, സ, സൂ, സേ, സോ, ദ
മീനം ദി , ച , ചി , ജ, ദോ, ദു

ജന്മ തിയ്യതി അനുസരിച്ച് രാശി അറിയൂ

ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാരുടെയും സമയം ഏകദേശം ഒരു മാസമാണ്. പാശ്ചാത്യ ജ്യോതിഷത്തിൽ, സൂര്യനെ പ്രധാന ഗ്രഹമായി കണക്കാക്കുന്നു, അതിനാൽ രാശി നിർണ്ണയിക്കുന്നത് സൂര്യന്റെ

അടിത്തനത്തിലാകും.
രാശി ജനന സമയം
മേടം മാർച്ച് 21 മുതൽ 20 ഏപ്രിൽ വരെ
ഇടവം ഏപ്രിൽ 21 മുതൽ 21 മെയ് വരെ
മിഥുനം മെയ് 22 മുതൽ 21 ജൂൺ വരെ
കർക്കിടകം ജൂൺ 22 മുതൽ 22 ജൂലൈ വരെ
ചിങ്ങം ജൂലൈ 23 മുതൽ 21 ഓഗസ്റ്റ് വരെ
കന്നി 22 ഓഗസ്റ്റ് മുതൽ 23 സെപ്റ്റംബർ വരെ
തുലാം 24 സെപ്റ്റംബർ മുതൽ 23 ഒക്ടോബർ വരെ
വൃശ്ചികം 24 ഒക്‌ടോബർ മുതൽ 22 നവംബർ വരെ
ധനു 23 നവംബർ മുതൽ 22 ഡിസംബർ വരെ
മകരം 23 ഡിസംബർ മുതൽ 20 ജനുവരി വരെ
കുംഭം 21 ജനുവരി മുതൽ 19 ഫെബ്രുവരി വരെ
മീനം 20 ഫെബ്രുവരി മുതൽ 20 മാർച്ച് വരെ

രാശി പ്രകാരം വ്യക്തിത്വം മാറുമോ?

ഈ ചോദ്യം പലപ്പോഴും ചോദിക്കാറുണ്ട്, രാശി അനുസരിച്ച് ആളുകളിൽ എന്ത് മാറ്റമുണ്ടാകും? ഒരേ അമ്മയുടെ രണ്ട് മക്കൾ വ്യത്യസ്ത സ്വഭാവവും വ്യക്തിത്വവുമുള്ളവരായിരിക്കും. ഒരാളുടെ രണ്ട് കുട്ടികളിൽ ഒരാൾക്ക് മേടം രാശിയും മറ്റേയാൾക്ക് കർക്കടക രാശിയുമാണെങ്കിൽ ഇരുവരും തമ്മിൽ പല വ്യത്യാസങ്ങളും കാണാം.

സൂര്യന്റെയും ചന്ദ്രന്റെയും രാശികളുടെ സ്വാധീനം

ജ്യോതിഷ പ്രകാരം ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണെങ്കിൽ, സൂര്യന്റെയും, ചന്ദ്രന്റെയും രാശികൾ വ്യക്തിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. സൂര്യരാശി വ്യക്തിത്വത്തെക്കുറിച്ച് പറയുമ്പോൾ, ചന്ദ്രരാശി വികാരങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനാലാണ് ചന്ദ്ര രാശി പ്രധാനമായി കണക്കാക്കുന്നത്. സൂര്യൻ നിങ്ങളുടെ വ്യക്തിത്വത്തെ ഊർജസ്വലമാക്കുന്നു. കർക്കടകത്തിൽ ഇരിക്കുന്ന ചന്ദ്രൻ നിങ്ങളെ സെൻസിറ്റീവ് ആക്കുന്നതിലൂടെ നിങ്ങളെ വളരെ വികാരാധീനരാക്കും. രണ്ട് രാശികളുടെയും ഗുണങ്ങൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടാകും. എന്നിരുന്നാലും, ചന്ദ്ര രാശിയുടെ സ്വാധീനം കൂടുതലായിരിക്കും എന്ന് പറയാം.

എന്റെ രാശി എന്താണ്, അത് എന്ത് പ്രതിനിധീകരിക്കുന്നു?

ഒരാളുടെ വ്യക്തിത്വത്തിന്റെ അൻപത് ശതമാനവും ചന്ദ്രന്റെയും സൂര്യന്റെയും രാശികളിൽ നിന്ന് അറിയാൻ കഴിയും. ജാതകത്തിൽ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനത്തിനും പ്രാധാന്യം ഉണ്ട്. വേദ ജ്യോതിഷത്തിൽ, ഒരു വ്യക്തിയുടെ രാശിയായി ചന്ദ്ര രാശിയെ കണക്കാക്കുന്നു. ഇത് ഒരാളുടെ വികാരങ്ങൾ, കഴിവുകൾ, ജീവിതരീതി, വ്യക്തിത്വം, സമൂഹത്തിൽ നിങ്ങളുടെ സ്വാധീനം, നിങ്ങളുടെ ചിന്തകൾ, ജീവിതത്തിന്റെ മറ്റ് വശങ്ങൾ പ്രതിപാദിക്കുന്നു.

ഏത് രാശിയാണ് ആളുകളുമായി നല്ല ഇണകൾ

ജ്യോതിഷ പ്രകാരം, രാശി, ഘടകങ്ങൾ അനുസരിച്ച് വിഭജിച്ചിരിക്കുന്നു. ഭൂമി, തീ, വെള്ളം, വായു എന്നിവയാണ് ഈ ഘടകങ്ങൾ. ഒരേ മൂലകത്തിന്റെ രണ്ട് രാശികൾ തമ്മിൽ നല്ല പൊരുത്തമുണ്ടെന്ന് മിക്കവാറും കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, രണ്ട് വ്യത്യസ്ത തരം ഘടകങ്ങൾക്കും നല്ല ഇണ ആകാൻ കഴിയും.

മൂലകം അനുസരിച്ച രാശികൾ

മൂലകം രാശികൾ
അഗ്നി മേടം, ചിങ്ങം, ധനു
ജലം കർക്കടകം, വൃശ്ചികം, മീനം
ഭൂമി ഇടവം, കന്നി, മകരം
വായു മിഥുനം, തുലാം, കുംഭം

വേദ ജ്യോതിഷത്തിലെ ചന്ദ്രനും രാശി അധിപനും

ചന്ദ്രൻ വസിക്കുന്ന ഗ്രഹമാണ് രാശി അധിപൻ. രാശിഅധിപന്റെ പേര് ചുവടെ നൽകിയിരിക്കുന്നു:

വേദ ജ്യോതിഷ പ്രകാരം രാശിയുടെ പ്രാധാന്യം

വ്യക്തിത്വം, സ്വഭാവം, പെരുമാറ്റം, ഇഷ്ടാനിഷ്ടങ്ങൾ, നിങ്ങളുടെ ഉള്ളിലെ കഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇത് വെളിപ്പെടുത്തുന്നു. നിങ്ങളുടെ വിധിക്കനുസരിച്ച് ശരിയായ പാതയിലേക്ക് നിങ്ങളെ നയിക്കുന്നതിന് രാശി ചിഹ്നം നിങ്ങളെ സഹായിക്കും. നിങ്ങളുടെ അനുയോജ്യത മറ്റ് ആളുകളുമായി കണ്ടെത്തുന്നതിൽ പ്രത്യേകിച്ച് നിങ്ങളുടെ പങ്കാളിയുമായി രാശി ചിഹ്‌നം പ്രധാന പങ്ക് വഹിക്കുന്നു. അത് നിങ്ങളുടെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ, അച്ഛൻ, കാമുകൻ, ഭാര്യ അല്ലെങ്കിൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ആരെങ്കിലും ആകാം. എല്ലാവരുമായും നല്ലതും യോജിപ്പുള്ളതുമായ ബന്ധം നിലനിർത്താൻ ഇത് നിങ്ങളെ പ്രാപ്‌തമാക്കുന്നു. ഇത് നിങ്ങളുടെ ജീവിത പാത, ഭാഗ്യം, ചന്ദ്രരാശിയിൽ ജനിച്ച മറ്റൊരു വ്യക്തിയുമായുള്ള മാനസിക അനുയോജ്യത എന്നിവയിലേക്ക് നയിക്കുന്നു.

രാശി കാൽക്കുലേറ്റർ നിങ്ങൾ ഇഷ്ടപ്പെടുമെന്നും വേദ ജ്യോതിഷപ്രകാരം നിങ്ങളുടെ ചന്ദ്ര രാശി കൃത്യമായി കണ്ടെത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Talk to Astrologer Chat with Astrologer