2022 ജാതകം ‘R’ അക്ഷരം
"R" എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്നവരും അവരുടെ ജനനത്തീയതിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർക്ക് ഏക പരിഹാരം, ജാതകം 2022 ആണ്. ഈ ജ്യോതിഷ പ്രവചനം 2022 നിങ്ങളുടെ ഈ വർഷത്തെ കുറിച്ച് അറിയിക്കും. 2022-നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങൾ മനസിലാക്കാൻ, ഈ ബ്ലോഗ് അവസാനം വരെ വായിക്കുക. പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കാൻ കഴിയുന്ന ചില പ്രതിവിധികൾ ഞങ്ങൾ നിർദ്ദേശിക്കുന്നു. ഈ ജാതകത്തിൽ 'R' എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ആളുകളുടെയും, ജനനത്തീയതിയെക്കുറിച്ച് അറിവില്ലാത്തവരുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്നു. സഖ്യാജ്യോതിഷം പ്രകാരം 'R' അക്ഷരം ചന്ദ്രനെ പ്രതിനിധീകരിക്കുന്ന നമ്പർ 2 ആണ്. 'R' എന്ന അക്ഷരമാലയിൽ പേര് ആരംഭിക്കുന്നവർക്ക് 2022 വർഷം എങ്ങനെയായിരിക്കുമെന്ന് നമ്മുക്ക് നോക്കാം.
ഉദ്യോഗവും ബിസിനസ്സും
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം വളരെ നല്ലതായിരിക്കും. നിങ്ങളില്ലാതെ എല്ലാം അസാധ്യമാണെന്ന് തോന്നുന്നതുപോലെ നിങ്ങൾ അത്തരമൊരു സ്ഥാനം വഹിക്കും, പക്ഷേ ഇത് അഹംഭാവത്തിലേക്ക് നയിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജനുവരിക്കും മാർച്ചിനും ഇടയിൽ നിങ്ങൾക്ക് ജോലിയിൽ അവസരവും ലഭിക്കാം. വർഷത്തിന്റെ മധ്യത്തിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും, ജോലിക്കയറ്റത്തിനും വലിയ സാധ്യതകളും ഉണ്ട്. വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ, നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. വാസ്തവത്തിൽ, ഇത് നിങ്ങൾക്ക് ഒരു പരീക്ഷണ സമയമായിരിക്കും, ഇതിന്റെ പ്രതിഫലം നിങ്ങൾക്ക് അടുത്ത വർഷം ലഭിക്കും. നിങ്ങളുടെ ജോലി അർപ്പണബോധത്തോടെ ചെയ്യേണ്ടതാണ്.
ബിസിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഈ വർഷം നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. വർഷത്തിന്റെ ആദ്യ സമയം, നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരാം. നിങ്ങളുടെ പ്രയത്‌നങ്ങൾ പാഴായിപ്പോകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും, അത്തരമൊരു സാഹചര്യത്തിൽ ക്ഷമയോടെയിരിക്കാൻ ശ്രമിക്കുക. കാലക്രമേണ, നിങ്ങളുടെ പ്രശ്‌നങ്ങൾ കുറയും. വർഷത്തിലെ അവസാന മാസങ്ങളിൽ നിങ്ങളുടെ ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ നിങ്ങൾക്ക് ആലോചിക്കും.
വൈവാഹിക ജീവിതം
ദാമ്പത്യ ജീവിത കാര്യങ്ങളുമായി ബന്ധപ്പെട്ട്, ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ ക്ഷമയോടെ നല്ല ആശയ വിനിമയം നടത്താൻ ശ്രദ്ധിക്കുക. ജൂണിനും ജൂലൈയ്ക്കും ഇടയിൽ നിങ്ങളുടെ പങ്കാളി ജോലിസ്ഥലത്ത് മികച്ച എന്തെങ്കിലും നേടിയെടുക്കും, ഇത് നിങ്ങളുടെ ജീവിതത്തിന് സന്തോഷം നൽകും. ആഗസ്ത് മുതൽ സെപ്തംബർ വരെയുള്ള സമയത്ത് സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് അനുകൂലമായിരിക്കും. ഒരു കുട്ടിയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടാനും വർഷത്തിന്റെ ആദ്യ പകുതി നിങ്ങൾക്ക് അനുകൂലമായിരിക്കും എന്ന് പറയാം.
വിദ്യാഭ്യാസം
വിദ്യാർത്ഥികൾക്ക് വർഷം തുടക്കം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും, കൂടാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ കൂടുതൽ അറിവ് നേടാനുള്ള ആകാംക്ഷയും ഉണ്ടായിരിക്കും. നിരവധി വിഷയങ്ങളിലും മതഗ്രന്ഥങ്ങളിലും നിങ്ങൾ വലിയ താൽപ്പര്യം കാണിക്കും. വർഷത്തിന്റെ മധ്യത്തോടെ നിങ്ങൾക്ക് മത്സര പരീക്ഷകൾക്ക് അനുകൂല സമയമാണ്. ആഗസ്ത്, ഒക്ടോബർ തുടങ്ങിയ മാസങ്ങളും അനുകൂലമായിരിക്കും. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിന്റെ തുടക്കത്തിൽ ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ഈ സമയത്ത് മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതാണ് നല്ലതാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് മുതൽ മേയ് മാസങ്ങളിൽ അനുകൂല ഫലം കൈവരും.
പ്രണയ ജീവിതം
പ്രണയ ജീവിത കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രണയ പങ്കാളിയുമായി മനസ്സ് തുറന്നു സംസാരിക്കാൻ നിങ്ങൾക്ക് കഴിയും. ഇത് അവർക്ക് നിങ്ങളിലുള്ള വിശ്വാസത്തിന്റെ തോത് വർദ്ധിപ്പിക്കും, ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. വർഷത്തിന്റെ തുടക്കത്തിൽ പ്രണയ പങ്കാളിയുമായുള്ള വിവാഹ കാര്യങ്ങൾ സംസാരിക്കാൻ കഴിയും. വർഷത്തിന്റെ മധ്യത്തിനു ശേഷം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കാം. പരസ്പരം മനസ്സിലാക്കിയാൽ പ്രണയബന്ധങ്ങൾക്ക് ഉയരങ്ങൾ തൊടാൻ കഴിയും, അല്ലാത്തപക്ഷം നിരാശ തോന്നും എന്ന വസ്തുത മനസ്സിലാക്കേണ്ടതാണ്.
സാമ്പത്തിക ജീവിതം
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, വർഷത്തിന്റെ തുടക്കം അനുകൂലമായിരിക്കും. എന്നിരുന്നാലും ചെലവുകൾ വർദ്ധിക്കും. വർഷത്തിന്റെ മധ്യം മുതൽ അവസാനം വരെ സാഹചര്യം നിയന്ത്രണാതീതമാകാതിരിക്കാൻ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്. നിങ്ങൾക്ക് ബാങ്കിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ വായ്പ എടുത്ത് ചില സുപ്രധാന പദ്ധതികൾ നടപ്പിലാക്കാം. നിങ്ങളുടെ വീട് പണിയുന്നതിനുള്ള ലോൺ സമാഹരിക്കുന്നതിൽ നിങ്ങൾക്ക് വിജയിക്കാനാകും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. നവംബർ, ഡിസംബർ മാസങ്ങളിൽ സാമ്പത്തിക സ്ഥിതി അനുകൂലമാകും.
ആരോഗ്യം
വായിൽ കുരു, മാനസിക സമ്മർദ്ദം, പല്ലുവേദന, കണ്ണിൽ അണുബാധ തുടങ്ങിയവ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾ വർഷം തുടക്കത്തിൽ അനുഭവപ്പെടും. നിങ്ങൾക്ക് ചുമയും ജല സംബന്ധമായ അസുഖങ്ങളും ഉണ്ടാകാം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഈ പ്രശ്നങ്ങൾ ഉയരും. വർഷാവസാനം ആരോഗ്യ പ്രശ്നങ്ങൾ കുറയും, നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കും. മാനസിക സമ്മർദ്ദം നിലനിൽക്കും എന്നതിനാൽ ധ്യാനം പാലിക്കുന്നത് നല്ലതാണ്.
പരിഹാരം
ശിവന് കുടുംബത്തോടൊപ്പം രുദ്രാഭിഷേകം നടത്തുകയും, ശിവ ലിംഗത്തിൽ പാലും, അക്ഷതയും സമർപ്പിക്കുകയും ചെയ്യുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ