Personalized
Horoscope
  • Talk To Astrologers
  • Girish

രാഹു ഗ്രഹ ശാന്തി, മന്ത്രവും ഉപായവും - Rahu Planet Peace Mantras & Remedies in Malayalam

വേദ ജ്യോതിഷമനുസരിച്ച് രാഹു ഗ്രഹത്തെ ഒരു ദോഷകരമായ ഗ്രഹമായാണ് കണക്കാക്കുന്നത്. രാഹുവിന്റെ ദോഷം ജാതകത്തിലുണ്ടെങ്കിൽ മാനസിക സമ്മർദ്ദം, സാമ്പത്തിക നഷ്ടം, ഐക്യ കുറവ് എന്നിവ അനുഭവപ്പെടും. എല്ലാ ഗ്രഹവും ഒരു പ്രത്യേക സമയത്ത് ദോഷകരമായ ഫലങ്ങൾ നൽകും. അത്തരമൊരു സാഹചര്യത്തിൽ, ഗ്രഹശാന്തിക്കായി പരിഹാരങ്ങൾ ചെയ്യുന്നത് അഭികാമ്യമാണ് അവ ഇവിടെ വിവരിച്ചിരിക്കുന്നു. ഇവയിൽ, രാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുക, രത്നങ്ങൾ ധരിക്കുക, രാഹു യന്ത്രം, രാഹു മന്ത്രം, സസ്യങ്ങളുടെ വേര് ധരിക്കുക തുടങ്ങിയ പരിഹാരങ്ങളാണ് ഇവിടെ നിർദ്ദേശിക്കുന്നത്. രാഹുവിന്റെ ശുഭകരമായ ഫലങ്ങൾ ഒരു വ്യക്തിയെ രാജാവിനെ പോലെയും മോശം ഫലം ദരിദ്രനെപോലെയും ആകുന്നു. നിങ്ങളുടെ ജാതകത്തിൽ രാഹു ദുർബലനാണെങ്കിൽ രാഹു ഗ്രഹത്തിന്റെ ശാന്തിക്കായി പരിഹാരങ്ങൾ ചെയ്യാവുന്നതാണ്. അതിന്റെ ഫലമായി രാഹു ശുഭകരമായ ഫലങ്ങൾ നൽകുന്നതിന് സഹായിക്കും.

രാഹു ഗ്രഹ ശാന്തിക്കായി വസ്ത്രധാരണവും ജീവിതശൈലിയും പാലിക്കുക

നീല വസ്ത്രങ്ങൾ ധരിക്കുക.

നിങ്ങളുടെ ജീവിതപങ്കാളിയുടെ അമ്മയും അച്ഛനും, മുത്തശ്ശി-മുത്തശ്ശൻ, രോഗികൾ എന്നിവരെ ബഹുമാനിക്കുക.

മദ്യവും മാംസവും കഴിക്കാതിരിക്കുക.

നായ്ക്കളെ പരിപാലിക്കുക.

സവിശേഷത : രാഹുവിനായി രാവിലെ ചെയ്യേണ്ട പ്രതിവിധി

ദുർഗാദേവിയെ പൂജിക്കുക.

വരാഹ ദേവനെ പൂജിക്കുക.

ഭൈരവ് ദേവനെ പൂജിക്കുക.

ദുർഗ ചാലിസ ജപിക്കുക.

രാഹു ഗ്രഹ ശാന്തിക്കായി ദാനം ചെയ്യുക

രാഹുവിന്റെ ദോഷകരമായ ഫലങ്ങൾ ഒഴിവാക്കാൻ രാഹു ഗ്രഹവുമായി ബന്ധപ്പെട്ട വസ്തുക്കൾ ബുധനാഴ്ച അല്ലെങ്കിൽ രാഹു നക്ഷത്രത്തിൽ (തിരുവാതിര, ചോതി, ചതയം) വൈകുന്നേരം അല്ലെങ്കിൽ രാത്രിയിൽ ദാനം ചെയ്യുക.

ദാനം ചെയ്യേണ്ട വസ്തുക്കൾ - ബാർലി, കടുക്, നാണയം, ഏഴ് തരം ധാന്യങ്ങൾ (ബാർലി, എള്ള്, അരി, മുഴുവൻ പയർ, കങ്കുനി, കടല, ഗോതമ്പ്), ഗോമേദക രത്നങ്ങൾ, നീല അല്ലെങ്കിൽ തവിട്ട് നിറമുള്ള വസ്ത്രങ്ങൾ, ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ച വസ്‌തുക്കൾ തുടങ്ങിയവയാണ്.

രാഹു ഗ്രഹത്തിനായി ധരിക്കേണ്ട രത്നം

രാഹുഗ്രഹത്തിനായി ഗോമേദക രത്നം ധരിക്കുന്നത്തിലൂടെ രാഹു ദോഷത്തിൽ നിന്ന് മുക്തി ലഭിക്കുകയും വ്യക്തിക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്യും.

ശ്രീ രാഹു യന്ത്രം

ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജ പ്രവാഹത്തിനും, അഭിവൃദ്ധിക്കും, പെട്ടെന്നുള്ള തടസ്സങ്ങളും രോഗങ്ങളും ഒഴിവാക്കുന്നതിനും രാഹു യന്ത്രം അനുകൂലമാണ്. ബുധനാഴ്ച രാഹു നക്ഷത്രത്തിൽ രാഹു യന്ത്രം ധരിക്കുക.

രാഹു ഗ്രഹത്തിനായി ധരിക്കാനുള്ള വേര്

രാഹു ഗ്രഹത്തിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ, ബുധനാഴ്ച രാഹു രാശിയിൽ കോരക്കിഴങ്ങിന്റെ വേര് ധരിക്കണം.

രാഹു ഗ്രഹവുമായി ബന്ധപ്പെട്ട് ധരിക്കുന്നതിനുള്ള രുദ്രാക്ഷം

രാഹുവിന്റെ ദോഷഫലങ്ങൾ തടയുന്നതിന് 8 മുഖി രുദ്രാക്ഷം ധരിക്കുക.

എട്ട് മുഖി രുദ്രാക്ഷം ധരിക്കുമ്പോൾ ജപിക്കുന്ന മന്ത്രം:

ഓം ഹൂം നമഃ। ॐ हूं नमः।

ഓം ഹ്രാം ഗ്രീം ലും ശ്രീ।। ॐ ह्रां ग्रीं लुं श्री।।

രാഹു മന്ത്രം

രാഹു മഹാദാശയുടെ നിവാരണത്തിനായി രാഹു ബീജ മന്ത്രം ചൊല്ലുക - ॐ भ्रां भ्रीं भ्रौं सः राहवे नमः! ഓം ഭ്രാം ഭ്രീം ഭ്രൌം സഃ രാഹവേ നമഃ!

രാഹു മന്ത്രം 18000 തവണ ചൊല്ലുക, ദേശകാലപത്ര രീതി അനുസരിച്ച് കലിയുഗത്തിൽ ഈ മന്ത്രം പരമാവധി 72000 തവണ ചൊല്ലണം.

ഈ മന്ത്രവും ചൊല്ലാവുന്നതാണ് - ॐ रां राहवे नमः! ഓം രാം രാഹവേ നമഃ!

രാഹു ഗ്രഹത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് ഈ പരിഹാരത്തിലൂടെ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ശാരീരിക രൂപമില്ലാത്ത നിഴൽ ഗ്രഹമാണ് രാഹു. ജ്യോതിഷമനുസരിച്ച്, രാഹുവിനെ പാപകരമായ ഒരു ഗ്രഹമായി കണക്കാക്കുന്നു. ഈ ഗ്രഹത്തിന്റെ സ്വാധീനം മൂലം രാശിക്കാർക്ക് പല തരത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടിവരാം. എന്നിരുന്നാലും ചില ശുഭകരവുമായ ഫലവും ഇത് നൽകുന്നു. എന്നാൽ അതിന്റെ ദോഷകരമായ ഫലങ്ങൾ ഒഴിവാക്കാൻ, രാഹു മന്ത്രം ചൊല്ലേണ്ടതാണ്.

ജ്യോതിഷമനുസരിച്ച്, ജാതകത്തിൽ കാല സർപ്പ ദോഷം രാഹുവും കേതുവും മൂലമാണ് സംഭവിക്കുന്നത്. ഇത് ഒഴിവാക്കാൻ രാഹുവിന്റെ ശാന്തിക്കായി പരിഹാരങ്ങൾ ചെയ്യുന്നത് ഫലപ്രദമാണ്. രാഹു യന്ത്രത്തിന്റെ സ്ഥാപനവും പൂജയും വിദ്യാഭ്യാസം, ബിസിനസ്സ്, ഉദ്യോഗം എന്നിവയിൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നു.

രാഹു ഗ്രഹ ശാന്തി മന്ത്രവും പരിഹാരവുമായി ബന്ധപ്പെട്ട ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers