Personalized
Horoscope
  • Talk To Astrologers
  • Girish

സൂര്യഗ്രഹ ശാന്തി, മന്ത്രവും ഉപായവും - Sun Planet Peace Mantras & Remedies in Malayalam.

വേദ ജ്യോതിഷപ്രകാരം സൂര്യനെ നവഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യന്റെ സ്വാധീനം മനുഷ്യർക്ക് ബഹുമാനവും വിജയവും ലഭിക്കുന്നു. സൂര്യഗ്രഹണത്തിന്റെ ഫലങ്ങളിൽ നിന്നുള്ള സമാധാനത്തിനായുള്ള നിരവധി പരിഹാരങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. സൂര്യ മന്ത്രം, സൂര്യ യന്ത്രം, സൂര്യ നമസ്‌കാരം എന്നിവ പ്രയോജനകരമാ യഫലങ്ങൾ പ്രധാനം ചെയ്യും. സൂര്യ മന്ത്രം പതിവായി പാരായണം ചെയ്യുന്നതിലൂടെയും സൂര്യ നമസ്‌കാരം എല്ലാ ദിവസവും ചെയ്യുന്നതിലൂടെയും അനുകൂലമായ ഊർജ്ജവും ലഭ്യമാകും. ജാതകത്തിലെ സൂര്യന്റെ ശുഭകരമായ സ്ഥാനം വ്യക്തിക്ക് ജീവിതത്തിൽ പുരോഗതി നൽകും എന്നാൽ സൂര്യന്റെ ദോഷകരമായ സ്ഥാനം നിങ്ങളുടെ ആദരവ് നഷ്ടപ്പെടുന്നു, പിതാവിനോട് കഷ്ടപ്പെടുന്നു, ഉയർന്ന സ്ഥാനം നേടുന്നതിൽ തടസ്സം, ഹൃദയം നേത്രരോഗങ്ങൾ എന്നീ ഫലങ്ങൾ നൽകുന്നു. സൂര്യനുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും പരിഹരിക്കുന്നതിനായി ഇവിടെ പ്രശ്നപരിഹാരങ്ങൾ പ്രതിപാദിക്കുന്നു.

സൂര്യഗ്രഹ ശാന്തിക്കായി വസ്ത്രധാരണവും ജീവിതശൈലിയും പാലിക്കുക

ചുവപ്പ്, കുങ്കുമ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുക.

പിതാവിനെയും മുതിർന്നവരെയും ബഹുമാനിക്കുക.

രാവിലെ സൂര്യോദയത്തിനു മുമ്പായി ഉണരുക, ഉദിക്കുന്ന സൂര്യനെ നിങ്ങളുടെ നഗ്നനേത്രങ്ങളാൽ ദർശിക്കുക.

സവിശേഷത : സൂര്യനായി രാവിലെ ചെയ്യേണ്ട പ്രതിവിധി

ഭഗവാൻ മഹാവിഷ്ണുവിനെ പൂജിക്കുക.

സൂര്യദേവനെ പൂജിക്കുക.

ഭഗവാൻ ശ്രീരാമനെ പൂജിക്കുക.

ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.

സൂര്യദേവനായുള്ള വ്രതം

സൂര്യ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഞായറാഴ്ച ഉപവാസം പാലിക്കുക.

സൂര്യ ഗ്രഹ ശാന്തിക്കായി ദാനം ചെയ്യുക

സൂര്യ ഹോറ സമയത്ത് ഞായറാഴ്ച സൂര്യനക്ഷത്രങ്ങളിൽ രാവിലെ 10 മണിക്ക് ദാനങ്ങൾ നടത്തുക.

ദാനം ചെയ്യേണ്ട വസ്തുക്കൾ: ശർക്കര, ഗോതമ്പ്, ചെമ്പ്, മാണിക്യ രത്നങ്ങൾ, ചുവന്ന പൂക്കൾ, കശ കശ തുടങ്ങിയവയാണ്.

സൂര്യഗ്രഹത്തിനായി ധരിക്കേണ്ട രത്നം

വേദ ജ്യോതിഷ പ്രകാരം മാണിക്യം ധരിക്കുന്നത് അനുകൂലമാണ്. സൂര്യൻ രാശിക്കാരുടെ പ്രധാന ഗ്രഹമായാൽ മാണിക്യരത്നക്കല്ലുകൾ ധരിക്കുക.

ശ്രീ സൂര്യ യന്ത്രം

സൂര്യ ഗ്രഹ ശാന്തിക്കായി ഞായറാഴ്ച സൂര്യ ഹോറ അല്ലെങ്കിൽ സൂര്യ നക്ഷത്രത്തിൽ സൂര്യ യന്ത്രം ധരിക്കുക.

സൂര്യ ഗ്രഹത്തിനായി ധരിക്കാനുള്ള വേര്

സൂര്യ ദേവന്റെ അനുഗ്രഹത്തിനായി കൂവള വേര് ഞായറാഴ്ച സൂര്യ ഹോറ സമയത്ത് അല്ലെങ്കിൽ സൂര്യ നക്ഷത്രത്തിൽ ധരിക്കുക.

സൂര്യഗ്രഹവുമായി ബന്ധപ്പെട്ട് ധരിക്കുന്നതിനുള്ള രുദ്രാക്ഷം

സൂര്യനായി ഏക മുഖീ രുദ്രാക്ഷം / 12 മുഖീ രുദ്രാക്ഷം പ്രയോജനകരമാണ്.

ഏകമുഖി രുദ്രാക്ഷം ധരിക്കുമ്പോഴുള്ള മന്ത്രം:

ഓം ഹ്രീം നമഃ । ॐ ह्रीं नमः।

ഓം യെ ഹം ശ്രോം യേ।।ॐ यें हं श्रों ये।।

മൂന്ന് മുഖി രുദ്രാക്ഷം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം:

ഓം ക്ലീം നമഃ। ॐ क्लीं नमः।

ഓം രേം ഹൂം ഹ്രീം ഹൂം।। ॐ रें हूं ह्रीं हूं।।

പന്ത്രണ്ട് മുഖി രുദ്രാക്ഷം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം:

ഓം ക്രോം ശ്രോം രോം നമഃ। ॐ क्रों श्रों रों नमः।

ഓം ഹ്രീം ശ്രീം ഘൃണി ശ്രീം।। ॐ ह्रीं श्रीं घृणि श्रीं।।

സൂര്യ മന്ത്രം

സൂര്യദേവനെ പ്രീതിപ്പെടുത്താൻ നിങ്ങൾക്ക് സൂര്യ ബീജ മന്ത്രം ഓം ഹ്രാം ഹ്രീം ഹ്രൌം സഃ സൂര്യായ നമഃ। ॐ ह्रां ह्रीं ह्रौं सः सूर्याय नमः। ചൊല്ലാം.

സൂര്യ ബീജ മന്ത്രം 7000 തവണ ചൊല്ലേണ്ടതുണ്ടെങ്കിലും ദേശ-കാല-പത്ര സിദ്ധാന്തമനുസരിച്ച് ഈ മന്ത്രം കലിയുഗത്തിൽ 28000 തവണ (7000x4) ചൊല്ലേണ്ടതാണ്.

നിങ്ങൾക്ക് ഈ മന്ത്രം കൂടി ചൊല്ലാവുന്നതാണ് - ॐ घृणि सूर्याय नमः! ഓം ഘൃണി സൂര്യായ നമഃ!

സൂര്യഗ്രഹ ശാന്തിക്കായി പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ ആളുകൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കുന്നു. ആത്മാവ്, രാജാവ്, പ്രഭുക്കന്മാർ, ഉയർന്ന പദവി, സർക്കാർ ജോലി എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് സൂര്യൻ. സൂര്യഗ്രഹ ശാന്തി മന്ത്രം ചൊല്ലുകയോ അല്ലെങ്കിൽ സൂര്യ യന്ത്രം സ്ഥാപിക്കുകയോ ചെയ്യുന്നതിലൂടെ രാശിക്കാർക്ക് നല്ല അവസ്ഥ കൈവരുന്നു. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന സൂര്യ ദോഷത്തിനുള്ള പരിഹാരങ്ങൾ വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിവളരെ ഫലപ്രദവും ലളിതവുമായവയാണ്.

വേദ ജ്യോതിഷ പ്രകാരം സൂര്യനെ ക്രൂരമായ ഒരു ഗ്രഹമായാണ് കണക്കാക്കുന്നു. അതിന്റെ നിഷേധ ഫലങ്ങൾ ഒരു വ്യക്തിയെ അഹംഭാവിയും സ്വാർത്ഥതയും അസൂയയും കോപവും ഉള്ള ആളാക്കി തീർക്കുന്നു കൂടാതെ ഒരാളുടെ ആരോഗ്യജീവിതത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, സൂര്യ ഗ്രഹത്തിന്റെ ശാന്തിക്കായി നടപടികൾ സ്വീകരിക്കുന്നതിലൂടെ രാശിക്കാർക്ക് പ്രയോജനം ലഭിക്കും.

സൂര്യഗ്രഹ ശാന്തിയുമായി ബന്ധപ്പെട്ട ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും എന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers