കന്നിരാശിയിലെ ചൊവ്വയുടെ സംക്രമം : 6 സെപ്റ്റംബർ 2021 - അർത്ഥവും പ്രാധാന്യവും
2021 ലെ ചൊവ്വയുടെ സംക്രമണം 06 സെപ്റ്റംബർ 2021 ന് കന്നിരാശിയിൽ നടക്കും, രാശിക്കാരുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകൾക്കും വഴിയൊരുക്കും.
ചൊവ്വയെ കൃഷിയുടെ ദൈവമായി കണക്കാക്കുകയും റോമൻക്കാരുടെ ദൈവമായി അവർ ആരാധിക്കുകയും ചെയ്തു പോന്നിരുന്നു. ഈ ഗ്രഹത്തിന്റെ ഊർജ്ജം വളരെ തീവ്രമായിരിക്കും. ഗ്രഹം നിങ്ങളിൽ ധീരത പകരും എന്നാൽ അതുപോലെ അക്രമാസക്തരുമാക്കും.
വേദ ജ്യോതിഷ പ്രകാരം ഗ്രഹ സംക്രമണ സമയത്ത് ചൊവ്വ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിൽ ആയിരിക്കും. ചൊവ്വ വക്രി ഗ്രഹമാണ്. ജാതകത്തിലെ ലഗ്ന ഭാവം ചൊവ്വയാണ്, ലഗ്നത്തിൻറെ അധിപനായി ചൊവ്വയെ കണക്കാക്കുന്നു. ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നിങ്ങളുടെ ശരീരഘടന എന്തായിരിക്കുമെന്ന ഒരു സൂചന നൽകുന്നു. ചില ഘടകങ്ങൾ ചൊവ്വയെ സ്വാധീനിക്കുന്നതാണ്. ചൊവ്വയെ ദോഷഗ്രഹമായി കണക്കാക്കുന്നു എങ്കിലും കർക്കിടകം, ചിങ്ങം രാശിക്കാർക്ക് യോഗ കാരകവും രാശിക്കാർക്ക് ഐശ്വര്യവും, സമ്പത്തും പ്രധാനം ചെയ്യുകയും ചെയ്യുന്നു. മേടം, വൃശ്ചികം എന്നീ രാശിക്കാരുടെ അധിപഗ്രഹമാണ് ചൊവ്വ; ഇത് മേട രാശിയിൽ അക്രമാസക്തവും വൃശ്ചിക രാശിയിൽ രഹസ്യഗ്രഹമായും കണകാക്കപ്പെടുന്നു.
കന്നിരാശിയിൽ ചൊവ്വയുടെ സംക്രമണം 2021 സെപ്റ്റംബർ 6 ന് പുലർച്ചെ 3:21 മുതൽ ഒക്ടോബർ 22 വരെ 1:13 AM വരെ തുടരുകയും പിന്നീട് അത് തുലാം രാശിയിലേക്ക് നീങ്ങുകയും ചെയ്യും.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
മേട രാശിക്കാരിൽ ചന്ദ്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ ലഗ്ന ഭാവത്തിന്റെയും, എട്ടാമത്തേതുമായ ഭാവത്തിന്റെയും അധിപനാണ്, കടം, ശത്രുക്കൾ, ഔദ്യോഗിക ജീവിതം എന്നിവയുടെ ആറാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയത്ത്, നിങ്ങൾ ഊർജ്ജസ്വലനും ഉത്സാഹമുള്ളവനുമായി തുടരും, പുതിയ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉയരും. ഔദ്യോഗികമായി, നിങ്ങളുടെ മേഖലയിൽ നിങ്ങൾ വിജയവും ലാഭകരമായ ഫലങ്ങളും കൈവരിക്കും, നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യമുള്ള ഫലങ്ങൾ ഉണ്ടാക്കാനും കഴിയും. നിങ്ങളുടെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും, അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ എതിരാളികളെ മറികടന്ന് വിജയത്തിന്റെ വലിയ ഉയരങ്ങൾ കൈവരിക്കും. സാമ്പത്തികമായി, നിങ്ങൾക്ക് വിദേശ സ്രോതസ്സുകളിൽ നിന്ന് പ്രയോജനം ലഭിക്കും, എന്നിരുന്നാലും ഈ സമയം നിങ്ങളുടെ പണം ശ്രദ്ധാപൂർവ്വം ചെലവഴിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും പ്രണയത്തിലും വഴക്കുകൾ ഉണ്ടാകാനും അത് മൂലം നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാനും സാധ്യത കാണുന്നു. ആരോഗ്യപരമായി, ചില മുൻകരുതലുകൾ എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ഭഗവാൻ ഹനുമാനെ പൂജിക്കുക.
മേട അടുത്ത മാസത്തെ ഫലം വായിക്കൂ - മേടം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ഇടവം
ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാമത്തെയും, ഏഴാമത്തെയും ഭാവാധിപനാണ്, ഇത് നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സംക്രമിക്കുന്നു. ചൊവ്വ നിങ്ങളുടെ ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ നേരായ രീതിയിൽ ആയിരിക്കും. സാമ്പത്തികമായി ഈ സമയത്ത് നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഊഹക്കച്ചവടങ്ങളും, ചൂതാട്ടം പോലുള്ള കാര്യങ്ങളും ഒഴിവാക്കേണ്ടതാണ്. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ അഭിമുഘീകരിക്കാം. നിങ്ങളുടെ ശ്രമങ്ങളിൽ അനാവശ്യമായ തടസ്സങ്ങൾ ഉണ്ടായേക്കാവുന്നതിനാൽ നിങ്ങൾക്ക് അൽപ്പം പ്രകോപനം തോന്നാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം സാധാരണമായി തുടരും. ചില ബന്ധുക്കൾക്കോ അയൽക്കാർക്കോ നിങ്ങളുടെ കാര്യത്തിൽ അസൂയ തോന്നാം. പ്രണയ രാശിക്കാർക്ക് ഇത് അത്ര അനുകൂലമായ ഒരു കാലഘട്ടം ആയിരിക്കില്ല സമയം ആയിരിക്കില്ല നിങ്ങളുടെ ബന്ധത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ മക്കളുടെ ആരോഗ്യം നിങ്ങളെ അൽപ്പം വിഷമിപ്പിക്കാം, അവരുടെ പെരുമാറ്റത്തിൽ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം. ആരോഗ്യപരമായി, നിങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
പരിഹാരം: ഹനുമാൻ ചാലിസ പാരായണം ചെയ്യുക.
ഇടവം അടുത്ത മാസത്തെ ഫലം വായിക്കൂ - ഇടവം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
മിഥുനം
മിഥുന രാശിക്കാരുടെ ആറാമത്തെയും, പതിനൊന്നാമത്തെയും ഭാവാധിപനാണ് ചൊവ്വ, നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃദ് സർക്കിളുകൾ, സഹപ്രവർത്തകർ എന്നിവരുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. മക്കളുമായുള്ള നിങ്ങളുടെ ബന്ധം അത്ര ഊഷ്മളമായിരിക്കില്ല, പക്ഷേ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളുടെ ഗാർഹിക ജീവിതത്തിൽ നിങ്ങൾ വളരെയധികം പരിശ്രമവും ഊർജ്ജവും ചെലുത്താം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ചില പ്രധാന മാറ്റങ്ങൾ വരാം. നാലാം ഭാവത്തിൽ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ലക്ഷ്യവും ആഗ്രഹവും നിങ്ങൾ നിറവേറ്റും. സാമ്പത്തികമായി, ഒരു വസ്തു വാങ്ങുന്നതിനെ കുറിച്ചോ, വിൽക്കുന്നതിനെ കുറിച്ചോ നിങ്ങൾ ചിന്തിച്ചേക്കാം, കൂടാതെ വീട്ടിൽ നവീകരണത്തിനും സാധ്യത കാണുന്നു. ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും, പ്രണയ രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ചൊവ്വാഴ്ച ചെറുപയർ ദാനം ചെയ്യേണ്ടതാണ്.
മിഥുനം അടുത്ത മാസത്തെ ഫലം വായിക്കൂ - മിഥുനം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
കർക്കിടകം
കർക്കടക രാശിയിൽ ചൊവ്വ അഞ്ചാമത്തെയും, പത്താമത്തെയും ഭാവാധിപനാണ്, ഇത് നിങ്ങളുടെ മൂന്നാമത്തെ ഭവനത്തിലേക്ക് നീങ്ങുന്നു. ഈ സമയത്ത് നിങ്ങൾക്ക് അനുകൂലമായിരിക്കുകയും നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകുകയും ചെയ്യും. ഈ സമയം നിങ്ങൾ ധൈര്യവും ഊർജ്ജവും നിറഞ്ഞതായിരിക്കും കൂടാതെ ജീവിതത്തിലെ പ്രയാസകരമായ സാഹചര്യങ്ങളിൽ പുതിയ വെല്ലുവിളികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യും. ഈ സമയത്ത് സർഗ്ഗാത്മക വശങ്ങൾ പര്യവേക്ഷണം ചെയ്യാനും നിങ്ങൾ ഇഷ്ടപ്പെടും. സാമ്പത്തികമായി ഈ സമയം നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും, നിങ്ങളുടെ രാശിയിലെ ചൊവ്വയുടെ സ്ഥാനം ചില നിക്ഷേപങ്ങൾക്ക് ശരിയായ സമയമായിരിക്കും. പണമിടപാടുകളിലും, ബിസിനസ്സ് ഇടപാടുകളിലും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗികമായി, നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും, അവയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്, ഈ ഘട്ടം ബുദ്ധിജീവി ആളുകളുമായി സംവദിക്കാനും നിങ്ങളുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനും സഹായിക്കും. നിങ്ങളുടെ മേഖലയിൽ വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടാകും, സമയം പുരോഗമിക്കുമ്പോൾ നിങ്ങളുടെ യോഗ്യതയ്ക്ക് കുറച്ച് മൂല്യം നൽകും. ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയും. ഈ കാലയളവിൽ നിങ്ങളുടെ ജീവിതപങ്കാളിയും കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ചൊവ്വ മന്ത്രം ജപിക്കുക: ഓം ക്രം ക്രീം ക്രോം സാ ഭൗമായ നമഃ എന്ന് 40 ദിവസത്തിനുള്ളിൽ 7000 തവണ ചൊല്ലുക.
കർക്കിടകം അടുത്ത മാസത്തെ ഫലം വായിക്കൂ - കർക്കിടകം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ചിങ്ങം
ചൊവ്വ നിങ്ങളുടെ നാലാം, ഒമ്പതാം ഭാവാധിപനാണ് സംക്രമം നിങ്ങളുടെ രണ്ടാം ഭാവത്തിൽ നടക്കും. സാമ്പത്തികമായി ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ശരാശരി വരുമാനം ലഭിക്കും, ഊഹക്കച്ചവടങ്ങൾ പോലുള്ള കാര്യങ്ങളും, വായ്പ എടുക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. കുടുംബത്തിലെ ചില ശുഭകരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള യോഗം കാണുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിക്കാം എന്നതിനാൽ നിങ്ങളുടെ സംസാരത്തിൽ നിയന്ത്രണം പാലിക്കേണ്ടതാണ്. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. നിങ്ങളുടെ ബന്ധത്തിൽ പരസ്പരവിരുദ്ധമായ ചില സാഹചര്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കാം, എന്നാൽ എല്ലാവരോടും ഉചിതമായ രീതിയിൽ പെരുമാറുന്നതിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങൾ ഒരുപരിധി വരെ മാറ്റാൻ കഴിയും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെടുത്താം. ഈ സമയത്ത് ശാന്തത നിലനിർത്താൻ ശ്രമിക്കുക. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം: മംഗള സ്തോത്രം ചൊല്ലുക.
ചിങ്ങം അടുത്ത മാസത്തെ ഫലം വായിക്കൂ - ചിങ്ങം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
കന്നി
ചൊവ്വ നിങ്ങളുടെ രാശിയുടെ മൂന്നാമത്തെയും, എട്ടാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആക്രമണാത്മക സമീപനം വിജയം നേടാനുള്ള നിങ്ങളുടെ ശ്രമത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു, അതിനാൽ തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്നും ഈ സമയത്ത് പുതിയ സംരംഭം ആരംഭിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിക്കും. സാമ്പത്തികമായി, ചെലവുകൾ ഉണ്ടാകും, അനാവശ്യമായ കാര്യങ്ങൾക്കായി നിങ്ങളുടെ പണം ചെലവഴിക്കേണ്ടിവരാം. ദേഷ്യ മനോഭാവം കാരണം വിവാഹിതരായ രാശിക്കാരുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസമുണ്ടാക്കാം. ആരോഗ്യപരമായി, ഈ കാലയളവ് അപകടസാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
പരിഹാരം: മൂന്ന് മുഖി രുദ്രാക്ഷം അണിയുക.
കന്നി അടുത്ത മാസത്തെ ഫലം വായിക്കൂ - കന്നി രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
തുലാം
ചൊവ്വ നിങ്ങളുടെ രാശിയുടെ രണ്ടാമത്തെയും, ഒന്നാമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ നടക്കും. ഈ സമയത്ത്, ചെലവുകൾ വർദ്ധിക്കും. ഔദ്യോഗികമായി നിങ്ങൾക്ക് നിങ്ങളുടെ ജോലിസ്ഥലത്ത് നിന്നും പിന്തുണ ലഭിക്കില്ല, നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും കൂടാതെ നിങ്ങൾക്ക് അപമാനവും നേരിടേണ്ടി വരാം. നിങ്ങളുടെ ജീവിതപങ്കാളിയുമായും കുട്ടികളുമായും ഉള്ള ബന്ധം സൗഹാർദ്ദപരമായിരിക്കില്ല, അതിനാൽ സാഹചര്യം കൂടുതൽ സങ്കീർണമാകാത്തിരിക്കാൻ അവരുമായുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ഈ സമയത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്നു. ആരോഗ്യപരമായി, നിങ്ങളുടെ ജീവിതപങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകാം.
പരിഹാരം: മംഗൾ സ്തോത്രം പാരായണം ചെയ്യുക.
തുലാം അടുത്ത മാസത്തെ ഫലം വായിക്കൂ - തുലാം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
വൃശ്ചികം
വൃശ്ചിക രാശിക്കാരിൽ, ചൊവ്വ നിങ്ങളുടെ ഒന്നാമത്തെയും, ആറാമത്തേയും ഭാവാധിപനാണ്. ഇതിന്റെ സംക്രമം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ നടക്കും. ഈ സമയത്ത്, നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. സാമ്പത്തികമായി, നിങ്ങൾക്ക് ആശ്വാസം ലഭിക്കും, എന്നാൽ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം, അതുവഴി നിങ്ങൾ സമ്പാദിക്കുന്ന അധിക വരുമാനം ആസ്വദിക്കാനാകും. ഔദ്യോഗികമായി ഈ സമയം പ്രമോഷന് സാധ്യത നൽകുന്നു, ബിസിനസ്സ് രാശിക്കാർക്ക് ഈ സമയം അനുകൂലമായതിനാൽ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ശ്രമങ്ങൾ നടത്താനുള്ള ഏറ്റവും നല്ല സമയമാണിത് എന്ന് തന്നെ പറയാം. ഈ സമയത്ത് നടത്തുന്ന യാത്ര വളരെ ആസ്വാദ്യകരവും മനോഹരവുമാകും. നിങ്ങളുടെ ജോലിയിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്താം, അത് സമീപഭാവിയിൽ പുരോഗതി നൽകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടാൻ തുടങ്ങും. പ്രണയ രാശിക്കാർക്ക്, ഈ സമയം അത്ര അനുകൂലമല്ല, ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. നിങ്ങൾക്ക് ബഹുമാനവും അംഗീകാരവും ലഭിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ പതിവായി വ്യായാമം ചെയ്യുക.
പരിഹാരം: ഭഗവാൻ ശിവനെ പൂജിക്കുകയും ഗോതമ്പ് അർപ്പിക്കുകയും ചെയ്യുക.
വൃശ്ചികം അടുത്ത മാസത്തെ ഫലം വായിക്കൂ - വൃശ്ചികം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ധനു
ധനുരാശിക്കാരുടെ അഞ്ചാമത്തെയും, പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ചൊവ്വ, ഇതിന്റെ സംക്രമം നിങ്ങളുടെ പത്താം ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങളുടെ ഉത്തരവാദിത്തവും നിങ്ങളുടെ ജോലിഭാരവും വർദ്ധിക്കും, ഇതിനായി നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാൽ സന്തോഷകരമായ വാർത്ത നിങ്ങളുടെ പരിശ്രമത്തിൽ വിജയം നേടും, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളിൽ നിങ്ങൾ സംതൃപ്തരല്ലായിരിക്കാം. ജോലിസ്ഥലത്ത് നിങ്ങൾ എപ്പോഴും ജാഗരൂകരായിരിക്കണം, നിങ്ങളുടെ എതിരാളികളെ വിലകുറച്ച് കാണാതിരിക്കുക. ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, ഈ സമയം അത്ര അനുകൂലമാകില്ല, നിങ്ങളുടെ പങ്കാളിയിൽ നിന്ന് വേർപെടാനുള്ള സാധ്യത കാണുന്നു, നിങ്ങളുടെ പങ്കാളിയുമായും നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. സാമ്പത്തികമായി, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കാകുലരാകാം, പക്ഷേ നിങ്ങൾ നന്നായി പ്രവർത്തിക്കും. നിങ്ങളുടെ ബിസിനസ്സിൽ നിക്ഷേപിക്കാൻ നിങ്ങൾ ചെലവഴിച്ചേക്കാം. അമിതമായ അധ്വാനം നിങ്ങൾക്ക് ക്ഷീണവും ശരീര വേദനയും തരാം.
പരിഹാരം: നിങ്ങളുടെ കൂടപ്പിറപ്പ്‌ആയി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുക.
ധനു അടുത്ത മാസത്തെ ഫലം വായിക്കൂ - ധനു രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
മകരം
മകരം രാശിയിൽ, ചൊവ്വ നാലാമത്തെയും, പതിനൊന്നാം ഭാവത്തിന്റെയും അധിപനാണ്, ഇതിന്റെ സക്രമം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലൂടെ നടക്കും. ഈ സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, പക്ഷേ നിങ്ങളുടെ വരുമാനത്തിനായി നിങ്ങൾ കഠിനാധ്വാനം ചെയ്യണം. നിങ്ങളുടെ ചെലവുകൾ ഉയരാം. എതിരാളികൾ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകാം, അവർ നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കും, ചില സഹപ്രവർത്തകരുടെ ചില പ്രവൃത്തികൾ കാരണം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും, അതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുക. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണ്, നിങ്ങൾ ഈ സമയം ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ബന്ധുക്കളുമായി തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുക. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ നേരിടാം. അതിനാൽ ധ്യാനവും, യോഗയും നല്ലതാണ്.
പരിഹാരം: ഭഗവാൻ ഹനുമാനെ പൂജിക്കുക.
മകരം അടുത്ത മാസത്തെ ഫലം വായിക്കൂ - മകരം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
കുംഭം
ചൊവ്വ നിങ്ങളുടെ രാശിയുടെ മൂന്നാമത്തെയും പത്താമത്തെയും ഭാവാധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ എട്ടാം ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങൾ പ്രകോപിതരാകുകയും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ ആശയക്കുഴപ്പം അനുഭവപ്പെടും. ഈ സമയത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സാധ്യത കാണുന്നു. ചില പരിക്കുകളും അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കായികതാരങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടതാണ് കൂടാതെ ജീവിതപങ്കാളിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. തൊഴിൽപരമായി, നിങ്ങളുടെ ലക്ഷ്യം നേടാൻ നിങ്ങൾ വളരെയധികം കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടതാണ്. തുടർച്ചയായ പരിശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കില്ല, പക്ഷേ അതിന്റെ ഫലം പിന്നീട് ലഭിക്കുമെന്നതിനാൽ ക്ഷമയോടെയിരിക്കുക. ഈ കാലയളവിൽ നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, പെട്ടെന്നുള്ള ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകേണ്ടതാണ് നിങ്ങളുടെ പദ്ധതികളിൽ അവസാന നിമിഷങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
പരിഹാരം: ചൊവ്വാഴ്ചകളിൽ ഉപവസിക്കുക.
കുംഭം അടുത്ത മാസത്തെ ഫലം വായിക്കൂ - കുംഭം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
മീനം
മീനം രാശിക്കാരിൽ ചൊവ്വ രണ്ടാമത്തെയും, ഒൻപതാം ഭാവത്തിന്റെയും അധിപനാണ്, ഇതിന്റെ സംക്രമം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ നടക്കും. ഈ സംക്രമണ സമയത്ത്, നിങ്ങളുടെ ഏഴാം ഭാവത്തിൽ ദോഷകരമായ ഗ്രഹ സാന്നിധ്യം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ കഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കാം. നിങ്ങളുടെ കോപവും നിങ്ങൾക്ക് ഒരു പ്രശ്നമാകാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിന് ഇത് ഒരു പരീക്ഷണ സമയമായിരിക്കും, അതിനാൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തുകയും നിങ്ങളുടെ പങ്കാളിയുമായുള്ള വഴക്ക് ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. അനാവശ്യവുമായ വാദങ്ങൾ ഒഴിവാക്കുക. ഔദ്യോഗികമായി, ജോലിസ്ഥലത്തും, ഔദ്യോഗിക ജീവിതത്തിലും നിങ്ങൾക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം, അതിനാൽ നിങ്ങളുടെ സഹപ്രവർത്തകരുമായി വഴക്കുണ്ടാക്കാനുള്ള പ്രവണത ഉണ്ടാക്കാതെ നിങ്ങൾ ക്ഷമ പാലിക്കേണ്ടതുണ്ട്. സാമ്പത്തികമായി, വരുമാനത്തിന്റെ ഒഴുക്ക് നല്ലതായിരിക്കുമെങ്കിലും ബാങ്ക് ബാലൻസ് നിലനിർത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: നല്ല ഫലത്തിനായി ചൊവ്വാഴ്ച ചെമ്പ് പാത്രങ്ങൾ ദാനം ചെയ്യുക.
മീനം അടുത്ത മാസത്തെ ഫലം വായിക്കൂ - മീനം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Mercury Transit In Scorpio: A Transformative Journey In Scorpio!
- Jupiter Transit In Gemini: Retrograde Jupiter & Its Impact!
- Margashirsha Purnima 2025: Rare Yoga Will Change Your Fate!
- Jupiter Transit In Gemini: Mental Expansion & New Perspectives
- Zodiac-Wise Monthly Tarot Fortune Bites For December!
- Mokshada Ekadashi 2025: Must Follow These Rules For Salvation
- Weekly Horoscope December 1 to 7, 2025: Predictions & More!
- December 2025 Brings Festivals & Fasts, Check Out The List!
- Tarot Weekly Horoscope & The Fate Of All 12 Zodiac Signs!
- Numerology Weekly Horoscope: 30 November To 6 December, 2025
- बुध का वृश्चिक राशि में गोचर: राजनीति, व्यापार और रिश्तों में आएगा बड़ा उलटफेर!
- बृहस्पति मिथुन राशि में गोचर: किस पर बरसेगा प्रेम-सौभाग्य, किसे रहना होगा सतर्क?
- इस मार्गशीर्ष पूर्णिमा 2025 पर बनेगा दुर्लभ शुभ योग, ये उपाय बदल देंगे किस्मत!
- गुरु का मिथुन राशि में गोचर: स्टॉक मार्केट में आ सकता है भूचाल, जानें राशियों का क्या होगा हाल!
- टैरो मासिक राशिफल दिसंबर 2025: इन राशियों की चमकेगी किस्मत!
- मोक्षदा एकादशी 2025 पर इन नियमों का जरूर करें पालन, मोक्ष की होगी प्राप्ति!
- मोक्षदा एकादशी के शुभ दिन से शुरू होगा दिसंबर का ये सप्ताह, जानें कैसा रहेगा सभी राशियों के लिए?
- 2025 दिसंबर में है सफला एकादशी और पौष अमावस्या, देखें और भी बड़े व्रत-त्योहारों की लिस्ट!
- टैरो साप्ताहिक राशिफल 30 नवंबर से 06 दिसंबर, 2025: क्या होगा भविष्यफल?
- अंक ज्योतिष साप्ताहिक राशिफल: 30 नवंबर से 06 दिसंबर, 2025
- Horoscope 2026
- राशिफल 2026
- Calendar 2026
- Holidays 2026
- Shubh Muhurat 2026
- Saturn Transit 2026
- Ketu Transit 2026
- Jupiter Transit In Cancer
- Education Horoscope 2026
- Rahu Transit 2026
- ராசி பலன் 2026
- राशि भविष्य 2026
- રાશિફળ 2026
- রাশিফল 2026 (Rashifol 2026)
- ರಾಶಿಭವಿಷ್ಯ 2026
- రాశిఫలాలు 2026
- രാശിഫലം 2026
- Astrology 2026






