വക്രി ബുധ ചലനം കന്നി രാശിയിൽ: 2nd ഒക്ടോബർ 2021: സമയവും പ്രാധാന്യവും

ബുധൻ വേദ ജ്യോതിഷത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബുധൻ 2021 വക്രി ഭാവത്തിൽ ഒക്ടോബർ 2 ന് കന്നി രാശിയിൽ അതിന്റെ ചലനം നടത്തും. എല്ലാ രാശിക്കാരുടെ ജീവിതത്തിൽ ഇത് വലിയ മാറ്റങ്ങൾ വരുത്തും. കൂടുതലാണ് നമ്മുക്ക് വായിക്കാം.

ബുധൻ നർമ്മബോധവും സന്തോഷവുമുള്ള ഗ്രഹമാണ്. ഇത് രാശിക്കാർക്ക് യുവത്വവും വിശകലന നൈപുണ്യവും പ്രധാനം ചെയ്യുന്നു. ഇത് ആവിഷ്കാരത്തിന്റെയും ബുദ്ധിയുടെയും ഉത്തരവാദിത്തെ പ്രതിനിധാനം ചെയ്യുന്നു. വ്യക്തിപരമായും ഔദ്യോഗികമായും ഏത് തരത്തിലുള്ള ആശയവിനിമയത്തിനും ഇത് പ്രധാന്യമര്ഹിക്കുന്നു. ഇത് വ്യാപാരം, വാണിജ്യം, ധനകാര്യ സ്ഥാപനങ്ങൾ, അക്കൗണ്ടൻസി, ബാങ്കിംഗ് മേഖലകളെ പ്രതിനിധീകരിക്കുന്നു.

തുലാം രാശിയിൽ ബുധൻ വക്രി ഭാവത്തിൽ തുടരും ഈ സമയത്ത് കന്നിരാശിയിലേക്ക് നീങ്ങുകയും ചെയ്യും. ബുധന്റെ വക്രി ചലനം പൊതുവെ വ്യക്തികളുടെ സർഗ്ഗാത്മക മനസ്സിനെ ഉണർത്തുന്നു, എന്നിരുന്നാലും, ഇത് രാശിക്കാരുടെ പെരുമാറ്റം, സംസാരം, ശബ്ദം, ബുദ്ധി എന്നിവയെ ബാധിക്കുന്നു. തുലാം രാശിയിലെ ബുധൻ വളരെ നയതന്ത്രപരവും ആകർഷകവുമാണ്, അതേസമയം കന്നി രാശിയിൽ അതിന്റെ ഭാവത്തിലായിരിക്കും. അതിനുപകരം, ഈ സംക്രമണം മിക്ക രാശിചിഹ്നങ്ങൾക്കും അനുകൂലമായ ഫലങ്ങൾ നൽകും കൂടാതെ നിങ്ങളുടെ മുൻകാല ശ്രമങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. വക്രി ബുധ ചലനം 2021 ഒക്ടോബർ 2 ന് പുലർച്ചെ 3.23 ന് കന്നിരാശിയിൽ നടക്കും, ഇത് 2021 നവംബർ 2, 9.43 am വരെ ഈ രാശിയിൽ തുടരുകായും ചെയ്യും.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

ബുധൻ മേട രാശിക്കാരുടെ മൂന്നാമത്തെയും ആറാമത്തെയുംഭാവങ്ങളുടെ അധിപനാണ് ഇതിന്റെ ചലനം നിങ്ങളുടെ രാശിയുടെ ആറാമത്തെ ഭാവത്തിൽ നടക്കും. ബുധന്റെ ഈ വക്രി ചലനം നിങ്ങളുടെ ആശയവിനിമയത്തെയും ആരോഗ്യത്തെയും ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ എതിരാളികളെനിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ നിരാശപ്പെടാം, കൂടാതെ ഈ സമയത്ത് നിങ്ങളുടെ ജോലി മാറാനും നിങ്ങൾ ആലോചിക്കും. നന്നായി ചിന്തിച്ച ശേഷം ഒരു പുതിയ അവസരം ഏറ്റെടുക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുകാത്തിരിക്കും. ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അലർജി, ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട ചില രോഗങ്ങൾക്കും രോഗങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങൾ ആരോഗ്യത്തോടെ ഭക്ഷണം കഴിക്കണം, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും യോഗ പാലിക്കുകയും ചെയ്യുക. ബിസിനസ്സ് രാശിക്കാർക്ക് അനുകൂലമായ ഒരു സമയം ആയിരിക്കും. ജോലിയിൽ വിജയം കൈവരിക്കാനും യോഗം കാണുന്നു.

പരിഹാരം- ബുധന്റെ അനുകൂല ഫലങ്ങൾക്കായി മരങ്ങൾ, പന പോലുള്ളവ നടുക.

മേട അടുത്ത മാസത്തെ ഫലം വായിക്കൂ -മേടം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

ഇടവം

ബുധൻ ഇടവ രാശിക്കാരുടെ രണ്ടും, അഞ്ചാമത്തേതും ഭാവാധിപനാണ്. ഈ സമയത്ത്, ബുധൻ അഞ്ചാം ഭാവത്തിൽ വക്രി ഭാവത്തിൽ അതിന്റെ ചലനം നടത്തും. ഈ ചലനം നിങ്ങളുടെ ആശയവിനിമയത്തെ ബാധിക്കാം. നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെങ്കിൽ, ഈ സമയത്ത് നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾ ശാന്തത പാലിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതിനാൽ അനുകൂലമായ ഒരു സമയം ഉണ്ടാകും. സന്താനങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവർ ഈ സമയത്ത് അവരുമായി വ്യക്തമായ കാര്യങ്ങൾ സംസാരിക്കുക. ബിസിനസ്സ് രാശിക്കാർക്ക് ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിന് ഈ സമയം അനുയോജ്യമായി കാണുന്നില്ല. നിങ്ങൾ നഷ്ടം സഹിക്കേണ്ടിവരുന്നതിനാൽ അനാവശ്യ നിക്ഷേപങ്ങൾ ഒഴിവാക്കുക. ഈ സമയത്ത് നിങ്ങളുടെ ചെലവുകളിൽ ഉയർച്ച-താഴ്ചകൾ അനുഭവപ്പെടും.

പരിഹാരം- അമ്പലത്തിൽ പച്ച പയർ ദാനം ചെയ്യുക.

ഇടവം അടുത്ത മാസത്തെ ഫലം വായിക്കൂ - ഇടവം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

മിഥുനം

ബുധൻ ഭരിക്കുന്ന മിഥുനം രാശിക്കാരുടെ നാലാം ഭാവത്തിലൂടെ അതിന്റെ വക്രി ചലനം നടത്തും. ബുധന്റെ ഈ സ്ഥാനം നിങ്ങളുടെ കുടുംബവുമായുള്ള ആശയവിനിമയത്തെ ബാധിക്കാം. ഈ സമയത്ത്, നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ശാന്തത പാലിക്കേണ്ടതാണ്. ഈ സമയത്ത് കുടുംബവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്; അല്ലാത്തപക്ഷം, നിങ്ങൾ പിന്നീട് ഖേദിക്കേണ്ടിവരാം. ഈ സമയത്ത് ആവാശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാൻ മടിക്കരുത്. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ സഹായിക്കാനാകും. വീട് പണിയുമായി ബന്ധപ്പെട്ട്, കാര്യങ്ങൾ താൽക്കാലികമായി നിർത്താം അല്ലെങ്കിൽ പിന്നീടത്തെയ്ക്ക് മാറ്റിവയ്ക്കാം. നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ യാത്രയ്ക്കിടെ നിങ്ങൾക്ക് സങ്കീർണതകൾ നേരിടേണ്ടിവരാം. വിദ്യാർത്ഥികൾക്ക് അവരുടെ വിഷയങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.

പരിഹാരം- ബുധനാഴ്ച ഭഗവാൻ നാരായണനെ പൂജിക്കുകയും മധുരങ്ങൾ അർപ്പിക്കുകയും ചെയ്യുക.

മിഥുനം അടുത്ത മാസത്തെ ഫലം വായിക്കൂ - മിഥുനം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

കർക്കിടകം

ബുധൻ കർക്കടക രാശിക്കാരുടെ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവത്തിന്റെ അധിപനാണ്. ഈ സമയത്ത്, ബുധൻ രാശിക്കാരുടെ മൂന്നാം ഭാവത്തിൽ വക്രി ഭാവത്തിൽ പ്രവേശിക്കും. ബുധന്റെ ഈ സ്ഥാനം നിങ്ങളുടെ ആശയവിനിമയത്തെ ബാധിക്കും. അത് വാക്കാലുള്ളതോ, എഴുതിയതോ ആകട്ടെ, നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇമെയിലുകളും കത്തുകളും അയയ്‌ക്കുന്നതിന് മുമ്പ് രണ്ടുതവണ എങ്കിലും നോക്കേണ്ടതാണ് ബിസിനസ്സ് ഡീലുകൾ ഒന്നും ചെയ്യരുത്. നിങ്ങൾ തെറ്റായ രീതിയിൽ പറഞ്ഞ എന്തെങ്കിലും ആളുകൾ സ്വീകരിക്കാം എന്നതിനാൽ ഏതെങ്കിലും ഗോസിപ്പുകളിലേക്ക് നയിക്കാം അതിനാൽ അത്തരം പരുങ്ങലിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക ജീവിതം നിയന്ത്രിക്കാൻ കഴിയും. ഈ സമയത്ത് ആർക്കും പണം കടം കൊടുക്കരുത്. നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, കുറച്ച് സമയത്തേക്ക് അത് മാറ്റിവെക്കാൻ നിങ്ങൾ ആലോച്ചിക്കാം. നിങ്ങളുടെ സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങൾക്ക് ചില തെറ്റായ ആശയവിനിമയങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും അവരോടൊപ്പം പുറത്തുപോകാനും നിങ്ങൾക്ക് ഈ സമയം താല്പര്യം ഉണ്ടാകും.

പരിഹാരം- നിങ്ങളുടെ മുറിയുടെ കിഴക്ക് ഭാഗത്തായി ഒരു പച്ച കരനെലിയൻ വെക്കുക.

കർക്കിടകം അടുത്ത മാസത്തെ ഫലം വായിക്കൂ - കർക്കിടകം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

ചിങ്ങം

ബുധൻ ചിങ്ങ രാശിയുടെ രണ്ടാമത്തെയും, പതിനൊന്നാമത്തെയും ഭാവാധിപനാണ് ഇതിന്റെ ചലനംനിങ്ങളുടെ രണ്ടാം ഭാവത്തിൽ വക്രി ഭാവത്തിൽ നടക്കും. ഈ ചലനം നിങ്ങളുടെ ആശയവിനിമയത്തെയും, സാമ്പത്തിക ജീവിതത്തെയും ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ കാര്യങ്ങൾക്കായി നിങ്ങൾ ചെലവഴിക്കരുത്. നിങ്ങളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിങ്ങൾ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിന് മുൻപ് അനുഭവ പരിചയമുള്ള ആളുകളുമായി ആലോചിക്കുക. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സ് ആശയം ഉണ്ടെങ്കിൽ, അത് ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ഈ ചലനം അവസാനിക്കുന്നതുവരെ നിങ്ങൾ അത് മാറ്റിവയ്ക്കുന്നതാണ് നല്ലത്. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ, നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ക്ലയന്റുകളിൽ നിന്ന് ചില ആവർത്തിച്ചുള്ള ആശങ്കകളോ പ്രശ്നങ്ങളോ നേരിടേണ്ടി വരാനുള്ള സാധ്യത കാണുന്നു. ജോലി ചെയ്യുന്ന രാശിക്കാർക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത കാണുന്നു.

പരിഹാരം- ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ കേൾക്കുക അല്ലെങ്കിൽ വായിക്കുക.

ചിങ്ങം അടുത്ത മാസത്തെ ഫലം വായിക്കൂ - ചിങ്ങം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

കന്നി

ബുധൻ കന്നി രാശിക്കാരുടെ ലഗ്ന ഭാവത്തിന്റെയും, പത്താം ഭാവത്തിന്റെയും അധിപനാണ്. ഈ സമയത്ത് കന്നി രാശിക്കാരുടെ ലഗ്ന ഭാവത്തിൽ ബുദ്ധന്റെ വക്രി ചലനം നടക്കും. ഈ ചലനം നിങ്ങളുടെ ജോലിസ്ഥലത്തെ നിങ്ങളുടെ ആശയവിനിമയത്തെ ബാധിക്കും. ഈ സമയത്ത്, മറ്റുള്ളവറുമായി സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. ഈ സമയത്ത് നിങ്ങൾ ഒരു വലിയ തീരുമാനങ്ങൾ ഒന്നും എടുകാത്തിരിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് പിന്നീട് അതിൽ ഖേദിക്കേണ്ടിവരും. നിങ്ങളുടെ ശത്രുക്കൾ ഈ സമയം സജീവമായിരിക്കും, അതിനാൽ ജാഗ്രത പാലിക്കുക. പരസ്യരംഗത്തും മാധ്യമരംഗത്തും ഉള്ളവർക്ക് ഈ നല്ലതായിരിക്കും. നിങ്ങളുടെ കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കുകയും ആശയക്കുഴപ്പം ഒഴിവാക്കേണ്ടതാണ്.

പരിഹാരം- . ഒരു ദിവസം 108 തവണ 'ഓം ബും ബുധായ നമഃ', ‘ Om Bum Budhaya Namah’ എന്ന് ജപിക്കുക.

കന്നി അടുത്ത മാസത്തെ ഫലം വായിക്കൂ - കന്നി രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

തുലാം

ബുധൻ തുലാം രാശിക്കാരുടെ ഒൻപതാമത്തെയും, പന്ത്രണ്ടാമത്തെയും ഭാവാധിപനാണ്. നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ ബുധന്റെ വക്രി ചലനം നടക്കും. ഈ ചലനം നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശയവിനിമയത്തെ ബാധിക്കുകയും സമ്മിശ്ര ഫലങ്ങൾ നൽകുകയും ചെയ്യും. ദീർഘകാലമായി നിർത്തിവച്ച ജോലികൾ വീണ്ടും ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്യാനുള്ള യോഗം കാണുന്നു. ഈ സമയത്ത്, നിങ്ങളുടെ എതിരാളികളിൽ ചിലർക്ക് സജീവമാകുകയും നിങ്ങൾക്ക് എതിരെ ഗൂഡാലോചന നടത്തുകയും ചെയ്യാം. അതിനാൽ സാധിക്കേണ്ടതാണ്. നിങ്ങൾ ആശയവിനിമയം നടത്തുമ്പോൾ, നിങ്ങൾ അത് ശരിയായ രീതിയിൽ അവതരിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജോലിയിൽ നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ദീർഘദൂര യാത്രകൾക്ക് സാധ്യത കാണുന്നു. ഈ സമയത്ത് ചില തർക്കങ്ങൾക്ക് സാധ്യത കാണുന്നു.

പരിഹാരം- നിങ്ങളുടെ വലതുകൈയിൽ ചെറുവിരലിൽ മരതകം സ്വർണ്ണത്തിലോ വെള്ളിയിലോ പതിച്ച മോതിരം അണിയുക.

തുലാം അടുത്ത മാസത്തെ ഫലം വായിക്കൂ - തുലാം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

വൃശ്ചികം

ബുധൻ നിങ്ങളുടെ രാശിയുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ഇതിന്റെ ചലനം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ വക്രി ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങൾക്ക് ചില തെറ്റിദ്ധാരണകൾ അനുഭവപ്പെടാം. നിങ്ങൾക്ക് വരുമാന കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടേണ്ടിവരാം. ഈ സമയത്ത് ബിസിനസ്സ് രാശിക്കാർ ലാഭം നേടിയേക്കാം. ഈ സമയത്ത് പുതിയ ചങ്ങാതിമാരെ ഉണ്ടാക്കുന്നതിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടാം. നിങ്ങളുടെ ഭൂതകാലത്തിൽ നിന്നോ അല്ലെങ്കിൽ മറന്നുപോയ നിക്ഷേപത്തിൽ നിന്നോ നിങ്ങൾക്ക് പെട്ടെന്ന് നേട്ടങ്ങൾ ലഭിക്കാനുള്ള യോഗം കാണുന്നു. നിങ്ങൾ ദീർഘകാല നിക്ഷേപം ആലോചിച്ച് മുന്നോട്ട് പോകരുത് ഇത് നിങ്ങൾക്ക് നഷ്ടം വരുത്തും. ആരോഗ്യകരമായ ഭക്ഷണവും, വ്യായാമവും പാലിക്കേണ്ടതാണ്. നിങ്ങൾ ഒരു ജോലി മാറ്റം ആസൂത്രണം ചെയ്യുകയാണെങ്കിൽ പിന്നീടത്തെയ്ക്ക് മാറ്റി വെക്കുന്നതാണ് നല്ലത്.

പരിഹാരം- എല്ലാ ദിവസവും ദുർഗ്ഗ ചാലിസ പറയണം ചെയ്യുക.

വൃശ്ചികം അടുത്ത മാസത്തെ ഫലം വായിക്കൂ - വൃശ്ചികം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

ധനു

ബുധൻ ധനു രാശിക്കാരുടെ ഏഴാമത്തെയും, പത്താമത്തെയും ഭാവാധിപനാണ് ഇതിന്റെ ചലനം നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിൽ വക്രി ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സിൽ നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ പറയുന്ന എന്തെങ്കിലും നിങ്ങളുടെ സഹപ്രവർത്തകരെയോ നിങ്ങളുടെ മേലധികാരികളെയോ ദേഷ്യത്തിലാക്കാം, അതിനാൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് പങ്കാളിയുമായുള്ള അവരുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക. നിങ്ങളുടെ പരിശ്രമത്തിലൂടെ നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു സുപ്രധാന തീരുമാനമെടുക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഈ സമയത്ത് നിങ്ങൾ ഒരു നല്ല തീരുമാനം എടുക്കാത്തതിനാൽ നിങ്ങൾ ആ ചിന്തയിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. വിവാഹിതരായ രാശിക്കാരുടെ ഇടയിൽ അവരുടെ പങ്കാളിയുമായുള്ള തെറ്റിദ്ധാരണ മൂലം ചില വഴക്കുകൾക്ക് സാധ്യത കാണുന്നു. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്താനുള്ള യോഗം കാണുന്നു.

പരിഹാരം- നിങ്ങളുടെ മുറിയുടെ കിഴക്ക് ഭാഗത്തായി ഒരു പച്ച കാർനെലിയൻ വെക്കുക.

ധനു അടുത്ത മാസത്തെ ഫലം വായിക്കൂ - ധനു രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

മകരം

ബുധൻ മകരം രാശിയുടെ ആറാമത്തെയും, ഒമ്പതാമത്തെയും ഭാവാധിപനാണ്, ഇതിന്റെ ചലനം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നടക്കും. ഈ സമയത്ത് നിങ്ങൾക്ക് നിയമപരമായ കാര്യങ്ങളെയും, നിങ്ങളുടെ ജോലിസ്ഥലവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശയവിനിമയത്തെയും ബാധിക്കും. ഈ സമയത്ത് ജോലി സംബന്ധമായ യാത്രാ മാറ്റിവെക്കപ്പെടും അല്ലെങ്കിൽ അത് നിങ്ങൾക്ക് നഷ്ടം പ്രധാനം ചെയ്യും. ഈ സമയത്ത് നിങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനായി പദ്ധതിയിടുകയാണെങ്കിൽ അത് പിന്നീടത്തെയ്ക്ക് മാറ്റിവെക്കാൻ നിങ്ങൾ തന്നെ ആഗ്രഹിക്കും. നിങ്ങളുടെ സഹപ്രവർത്തകർ സൃഷ്ടിച്ച ചില പ്രശ്നങ്ങൾ കാരണം നിങ്ങൾക്ക് ജോലിയിൽ നിരാശ അനുഭവപ്പെടാം അതുമൂലം നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. നിയമപരമായ കാര്യങ്ങളിൽ നിങ്ങളുടെ എല്ലാ ആശയവിനിമയങ്ങളും വ്യക്തമായിരിക്കണം. ഈ സമയത്ത് നിങ്ങളുടെ മാനസികാരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മീയ കാര്യങ്ങൾ ഇതിന് സഹായിക്കും. വസ്‌തുവകകളുടെ ബന്ധപ്പെട്ട ബിസിനസ്സ് രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും.

പരിഹാരം- ഭഗവദ്ഗീത വായിക്കുന്നത് ബുധന്റെ അനുകൂല ഫലങ്ങൾക്ക് വഴിവെക്കും.

മകരം അടുത്ത മാസത്തെ ഫലം വായിക്കൂ - മകരം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

കുംഭം

ബുധൻ കുംഭ രാശിയുടെ അഞ്ചാമത്തെയും, എട്ടാമത്തെയും ഭാവാധിപനാണ്, ഇതിന്റെ വക്രി ചലനം നിങ്ങളുടെ എട്ടാം ഭാവത്തിൽ നടക്കും. ഈ സമയം നിങ്ങളുടെ സാമ്പത്തിക ജീവിത്തെയും മക്കളെയും ബാധിക്കും. ഈ സമയം നിങ്ങൾക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. ഈ സമയത്ത് നിങ്ങൾ പണം നിക്ഷേപിക്കരുത്, കൂടാതെ ആരിൽ നിന്നും കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കേണ്ടതാണ്. നഷ്ടസാധ്യത ഉള്ളതിനാൽ ഊഹക്കച്ചവടം പോലുള്ള കാര്യങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ പ്രണയപങ്കാളിയുമായി നിങ്ങൾ കൂടുതൽ ശാന്തവും, ക്ഷമയും ആയി പെരുമാറുകയും അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം, അല്ലെങ്കിൽ നിങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഗവേഷണ വിഷയങ്ങലുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഒരു സമയം ആയിരിക്കും എന്ന് പറയാം. ഈ കാലയളവിൽ നിങ്ങളുടെ അച്ഛനുമായി വഴക്കുകൾ ഉണ്ടാകും. വലിയ വഴക്കുകൾ ഒഴിവാക്കാൻ, നിങ്ങളുടെ സംസാരത്തിൽ വ്യക്തത ഉണ്ടാകേണ്ടതാണ്.

പരിഹാരം- ബുധനാഴ്ചകളിൽ ഭഗവാൻ ഗണപതിയെ പൂജിക്കുകയും ദർഭ പുല്ല് സമർപ്പിക്കുകയും ചെയ്യുക.

കുംഭം അടുത്ത മാസത്തെ ഫലം വായിക്കൂ - കുംഭം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

മീനം

ബുധൻ മീനരാശിക്കാരുടെ നാലാം, ഏഴാം ഭാവത്തിന്റെ അധിപനാണ് ഇതിന്റെ വക്രി ചലനം നിങ്ങളുടെ ഏഴാം ഭാവത്തിൽ നടക്കും. ഈ സമയത്ത്, പങ്കാളിത്ത ബിസിനസ്സിൽ ഉള്ള രാശിക്കാർക്ക് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ഇപ്പോൾ ഏതെങ്കിലും ബിസിനസ്സ് ഇടപാടുകൾ ഒഴിവാക്കുകയും കരാറുകൾ ഒപ്പിടുകയും ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പങ്കാളിയുമായുള്ള അനാവശ്യ സംസാരം ഒഴിവാക്കുകയും സംസാരത്തിൽ സുതാര്യത പാലിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളിയുമായി തർകിക്കാതെ ശാന്തത പാലിക്കുക, ശ്രമിക്കുക. നിങ്ങളുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട്, ഈ സമയത്ത് അകാല തീരുമാനങ്ങളൊന്നും എടുക്കരുത്. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക ജീവിതം ശക്തമായിരിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം അത്ര അനുകൂലമായിരിക്കില്ല.

പരിഹാരം- ഭഗവാൻ മഹാവിഷ്ണുവിനേയും അദ്ദേഹത്തിന്റെ അവതാരങ്ങളുടെയും കഥകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നത് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും.

മീനം അടുത്ത മാസത്തെ ഫലം വായിക്കൂ - മീനം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer