സൂര്യഗ്രഹണം 2022
2022-ലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 30-ന് നടക്കും, ഇത് മനുഷ്യജീവിതത്തെ സ്വാധീനിക്കും. വേദ ജ്യോതിഷത്തിലും ഈ സംഭവം വളരെ നിർണായകമായി കണക്കാക്കപ്പെടുന്നു. ഭൂമിയുടെ പ്രകാശത്തിന്റെ ഉറവിടമാണ് സൂര്യൻ, ഇതിനെ പിതാവും ആത്മാവും ആയി കണക്കാക്കുന്നു.
സൂര്യൻ ഒരു ഗ്രഹണാവസ്ഥയിൽ വരുന്നു ഇത് ഓരോ മനുഷ്യനിലും ഒരു സ്വാധീനം ഉണ്ടാകും. ഈ വർഷത്തെ സൂര്യഗ്രഹണത്തെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഈ വർഷം രണ്ട് സൂര്യഗ്രഹണങ്ങൾ ഉണ്ടാകും. ആദ്യത്തേത് 2022 ഏപ്രിൽ 30-നും രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബർ 25-നും നടക്കും. ഇവ രണ്ടും ഭാഗിക സൂര്യഗ്രഹണങ്ങളായിരിക്കും.
ഈ ലേഖനത്തിൽ, 2022-ലെ ആദ്യ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട വിവരങ്ങളും അതിനുള്ള പ്രതിവിധികളും വിവരിക്കുന്നു. കൂടാതെ, സൂര്യൻ നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും, നിങ്ങൾക്ക് സൂര്യഗ്രഹണം കാണാൻ കഴിയുന്ന സ്ഥലങ്ങൾ, വ്യത്യസ്ത രാശിയിലെ സ്വാധീനം എന്നിവ നമുക്ക് മനസ്സിലാക്കാം.
സൂര്യഗ്രഹണം 2022: ദിവസവും, സമയവും
ആദ്യത്തെ സൂര്യഗ്രഹണം 2022 ഏപ്രിൽ 30-ന് അർദ്ധരാത്രി 00:15:19 (2022 മെയ് 1ന്) വൈകുന്നേരം 04:07:56 വരെ നടക്കും. ഈ സൂര്യഗ്രഹണം ഭാഗിക ഗ്രഹണമായിരിക്കും. അറ്റ്ലാന്റിക് പ്രദേശം, പസഫിക് സമുദ്രം, തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സൂര്യഗ്രഹണം കാണാൻ കഴിയും. ഈ സംഭവം ഇന്ത്യയിൽ നടക്കില്ല, അതുകൊണ്ട് തന്നെ ഇതിന്റെ സ്വാധീനവും, സൂതകും ഇവിടെ പരിഗണിക്കപെടുന്നില്ല.
ഒക്ടോബർ 25 ന് രണ്ടാം സൂര്യഗ്രഹണം നടക്കും, അതും ഭാഗികമായിരിക്കും. രണ്ടാമത്തെ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമ്മുക്ക് നോക്കാം.
സൂര്യഗ്രഹണം എന്താണ് ?
ഓരോ ഗ്രഹവും അതിന്റെ പാതയിൽ സഞ്ചരിക്കുന്നു, ഗ്രഹങ്ങൾ കറങ്ങുകയും ഗ്രഹങ്ങളുടെ രാജാവായ "സൂര്യനെ" ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു, ഈ ഗ്രഹങ്ങളിലൊന്ന് നമ്മുടെ ഭൂമിയാണ്. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രൻ. ചിലപ്പോൾ, സൂര്യനും, ചന്ദ്രനും, ഭൂമിയും പരസ്പരം അടുത്ത് വരുകയും ചന്ദ്രൻ സൂര്യന്റെയും, ഭൂമിയുടെയും ഇടയിൽ വരികയും ചെയ്യുന്ന സാഹചര്യമുണ്ടാകും, അതിന്റെ ഫലമായി സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയുടെ ചില പ്രദേശങ്ങളിൽ പതിക്കില്ല. . ഇതിനെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നു. സൂര്യഗ്രഹണം കാണുന്നതിന്, ഒരു ശരിയായ മാർഗമുണ്ട്, സൂര്യഗ്രഹണ സമയത്ത്, മനുഷ്യനിൽ നെഗറ്റീവ്, പോസിറ്റീവ് സ്വാധീനങ്ങൾ കണക്കിലെടുക്കേണ്ടതാണ്.
ഭാഗിക സൂര്യഗ്രഹണം എന്താണ് ?
ഹിന്ദു വിശ്വാസപ്രകാരം, അമാവാസിയിൽ സൂര്യഗ്രഹണം സംഭവിക്കുന്നു. പൂർണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ-ആകൃതിയിലുള്ള സൂര്യഗ്രഹണം എന്നിങ്ങനെ സൂര്യഗ്രഹണത്തിന് വ്യത്യസ്ത വകഭേദങ്ങൾ ഉണ്ട്. ഏപ്രിൽ 30 ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം ഭാഗിക സൂര്യഗ്രഹണമാണ്, ചന്ദ്രനും, ഭൂമിയും തമ്മിലുള്ള ദൂരം ധാരാളമായിരിക്കും, അതിനാൽ സൂര്യപ്രകാശം ഭൂമിയുടെ ഉപരിതലത്തിൽ പൂർണ്ണമായും എത്തില്ല. പ്രകാശം എത്താത്ത ഭാഗിക മേഖലകൾ ഉണ്ടാകും, അതുകൊണ്ടാണ് ഇത് ഭാഗിക സൂര്യഗ്രഹണം എന്ന് പറയുന്നു.
കഗ്രസ് സൂര്യ ഗ്രഹണനും അതിന്റെ ജ്യോതിഷ പ്രാധാന്യവും
2022 ഏപ്രിൽ 30-ന് നടക്കുന്ന സൂര്യഗ്രഹണം മേടത്തിലും, ഭരണി നക്ഷത്രത്തിലും സംഭവിക്കും. മേടം ചൊവ്വയുടെ അധിപനാണ്, അത് ശനിയുടെ ഗ്രഹത്തോടൊപ്പം ആണ്. മീനം, വ്യാഴം എന്നീ രാശികളോട് കൂടിയ ഭരണി നക്ഷത്രം ശുക്രന്റെ ഉടമസ്ഥതയിലാണ്. ഭർണി നക്ഷത്രത്തിൽ മേട രാശിയിൽ ജനിച്ചവരെ ഈ സൂര്യഗ്രഹണം ബാധിക്കും. സൂര്യഗ്രഹണത്തിന്റെ സ്വാധീനം സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശത്ത് താമസിക്കുന്നവരിൽ പ്രതിഫലിക്കും. സൂര്യഗ്രഹണം കാണുന്ന സ്ഥലങ്ങളിൽ സൂതക് കാലവും, അതിന്റെ സ്വാധീനവും കണക്കാക്കപ്പെടും. സൂര്യന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്, ഈ സാഹചര്യത്തിൽ, രാഹു, കേതുവിനാൽ സൂര്യൻ ബാധിക്കപ്പെടുകയും ഗ്രഹണ അവസ്ഥയിൽ വരുന്നത് സൂര്യഗ്രഹണത്തിന്റെ സ്വാധീനം കൂടുകയും ചെയ്യും.
സൂര്യനെ ആത്മാവായും, പിതാവായും ചന്ദ്രനെ രാജ്ഞിയായും, മനസ്സായും, ജലമായും കാണുന്നു. അമാവാസി രാത്രി, ചന്ദ്രനും, സൂര്യനും പരസ്പരം ചേർന്ന് നിൽക്കുന്നു, രാഹു-കേതുവിന്റെ സ്വാധീനത്തിൽ, സൂര്യഗ്രഹണം രൂപപ്പെടുകയും ഇത് മനുഷ്യജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു.
ഈ സൂര്യഗ്രഹണത്തിൽ സൂര്യൻ, രാഹുവിനൊപ്പം മേടം രാശിയിലും, കേതു തുലാം രാശിയിലും ഉണ്ടാകും. ബുധൻ ഇടവം രാശിയിലും ആയിരിക്കും. ചൊവ്വയും ശനിയും കുംഭം, വ്യാഴം, ശുക്രൻ എന്നിവ മീനരാശികളോടൊപ്പം ഉണ്ടാകും. ഇന്ത്യയിൽ ഇത് കാണാൻ കഴിയാത്തതിനാൽ, ഇന്ത്യയിലെ ആളുകളെ ഇത് പരോക്ഷമായി മാത്രമേ ബാധിക്കൂ. അതിനെക്കുറിച്ച് കൂടുതൽ നോക്കാം.
കഗ്രസ് സൂര്യ ഗ്രഹണം: രാഷ്ട്രത്തിലും, ലോകത്തിലുമുള്ള സ്വാധീനം
മേടം, ഭർണി നക്ഷത്രത്തിൽ സംഭവിക്കുന്ന ഗ്രഹണം കഗ്രസ് അല്ലെങ്കിൽ ഭാഗിക സൂര്യഗ്രഹണം എന്ന് അറിയപ്പെടുന്നു. മേടവും ഭർണി നക്ഷത്രവും ഉള്ളവരെ കഗ്രസ് സൂര്യഗ്രഹണം ബാധിക്കുക. ഈ ഗ്രഹണം സ്വാധീനിക്കുന്ന ചില സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കും.സാധാരണക്കാർ എതിർക്കുകയോ പരിഗണിക്കുകയോ ചെയ്യുന്ന ചില കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും വരാം. ഏതെങ്കിലും തരത്തിലുള്ള സൈന്യം രൂപീകരിക്കുന്നവരോ അല്ലെങ്കിൽ സർക്കാർ അധികാരികളായി പ്രവർത്തിക്കുന്നവരോ, വിവാഹ സംബന്ധമായ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവരിലുമാണ് ഈ സ്വാധീനം കൂടുതലും കാണുന്നത്. സ്ത്രീകളിലും സൂര്യഗ്രഹണം ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് അവരുടെ ആരോഗ്യത്തെയും, സമ്പത്തിനെയും ബാധിക്കും.
സൂര്യൻ അഗ്നി തത്വവും, ചന്ദ്രൻ ജല തത്വവും ആയ രാശിയാണ്. സൂര്യഗ്രഹണം സംഭവിക്കുമ്പോൾ, മേട രാശിയെ ഇത് ബാധിക്കും. മുകളിൽ പ്രസ്താപിച്ച രാശിക്കാർ ധ്യാനം ചെയ്യാൻ ശുപാർശ ചെയ്യുന്നു, ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെയും, ആത്മാവിനെയും നിയന്ത്രിക്കാനും, പുരോഗമനപരമായ അവസ്ഥയിലേക്ക് നീങ്ങാനും ഇത് നിങ്ങളെ പ്രാപ്തമാക്കും.
ഈ മൂന്ന് രാശിക്കാർക്ക് ഈ ഗ്രഹണത്തിൽ അനുകൂലത കൈവരും
പൊതുവെ, സൂര്യഗ്രഹണം ഒരു നല്ല കാര്യമായി കണക്കാക്കില്ല, എന്നിരുന്നാലും, ഇത് എല്ലായ്പ്പോഴും ദൗർഭാഗ്യകരമാണെന്നത് ഒരു മിഥ്യ ബോധമാണ്. ചില സൂര്യഗ്രഹണങ്ങൾ നല്ല സ്വാധീനം ചെലുത്തും. സൂര്യഗ്രഹണം 2022, അത് മിഥുനം, കന്നി, കുംഭം എന്നീ രാശിക്കാർക്ക് നല്ലതാണ്. ഈ മൂന്ന് രാശിക്കാർക്കും എന്ത് നേട്ടങ്ങൾ ലഭിക്കുന്നു എന്ന് നോക്കാം.
കഗ്രസ് സൂര്യഗ്രഹണത്തിന്റെ ഗുണപരമായ സ്വാധീനത്തിൽ, മിഥുനം, കന്നി, കുംഭം എന്നീ രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കും.
- മിഥുനം രാശിക്കാർക്ക് നല്ല സാമ്പത്തിക വരുമാനവുമായി ബന്ധപ്പെട്ട നല്ല ഫലങ്ങൾ ലഭിക്കും. അവരുടെ വരുമാനത്തിൽ ഉയർച്ച ഉണ്ടാകും. നിങ്ങളുടെ പതിവ് വരുമാന നില മെച്ചപ്പെടുകയും, സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകുകയും ചെയ്യും.
- കന്നി രാശിക്കാർക്ക് അവരുടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന സുപ്രധാന കർമ്മങ്ങൾ എല്ലാം നടക്കും. എന്നിരുന്നാലും, ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
- കുംഭം രാശിയിലുള്ളവർ ധൈര്യശാലികളായിരിക്കും, ബിസിനസുകളിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ എല്ലാ പദ്ധതികളും നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകുകയും നിങ്ങളുടെ സഹ പങ്കാളികളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും ചെയ്യും.
ഈ മൂന്ന് രാശിക്കാർക്ക് ഈ സൂര്യഗ്രഹണ കാലയളവിൽ ശ്രദ്ധിക്കണം
- ഈ സൂര്യഗ്രഹണം മേടം രാശിയിലാണ് സംഭവിക്കുന്നത്, അതിനാലാൽ മേടം രാശിക്കാർ ശ്രദ്ധിക്കേണ്ടത്, ആരോഗ്യപരമായ അല്ലെങ്കിൽ മാനസിക പിരിമുറുക്കങ്ങൾക്ക് സാധ്യത കാണുന്നു.
- ചിങ്ങം രാശിക്കാർ ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം, ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
- മകരം രാശിയിലുള്ളവർക്ക് കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കുകൾ, അമ്മയുടെ ആരോഗ്യസ്ഥിതി മോശമാകാനും സാധ്യത കാണുന്നു.
കണ്ഡഗ്രാസ് സൂര്യഗ്രഹണ ജ്യോതിഷ പരിഹാരങ്ങൾ
ജ്യോതിഷ പ്രകാരം, സൂര്യന് വലിയ പ്രാധാന്യമുണ്ട്, കൂടാതെ മറ്റ് ഒമ്പത് ഗ്രഹങ്ങളുടെ രാജാവായും ഇത് കണക്കാക്കപ്പെടുന്നു. അതിനാൽ സൂര്യഗ്രഹണം ഉണ്ടായാൽ സൂര്യന്റെ അനുകൂല സ്വാധീനം മാറുന്നു. സൂര്യഗ്രഹണത്തിന്റെ സ്വാധീനം കുറയ്ക്കാൻ ചില ജ്യോതിഷ പരിഹാരങ്ങൾ കാണാം. ഇതുകൂടാതെ, സൂര്യഗ്രഹണത്തിന്റെ പ്രതികൂല സ്വാധീനം കുറയ്ക്കാൻ ചില മന്ത്രങ്ങൾ സഹായിക്കും :
- സൂര്യഗ്രഹണ സമയത്ത്, സൂര്യ ദേവനോട് പ്രാർത്ഥിക്കുന്നത് പ്രധാനമാണ്, ആ സമയത്ത് "ॐ आदित्याय विदमहे दिवाकराय धीमहि तन्नो: सूर्य: प्रचोदयात"/ oṃ ādityāya vidamahe divākarāya dhīmahi tanno: sūrya: pracodayāta। ഓം ആദിത്യായ വിദമഹേ ദിവാകരായ ധീമഹി തന്നോ: സൂര്യ: പ്രചോദയാത” എന്ന് ജപിക്കുക.
- അസുഖങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ, സൂര്യ കാലത്തിൽ, ശിവന്റെ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
- സൂര്യഗ്രഹണ സമയത്ത്, നിങ്ങളുടെ മനസ്സ് മതപരമോ, ആത്മീയമോ ആയ പുസ്തകങ്ങൾ വായിക്കുക.
- ഗ്രഹണ സമയത്ത്, ദാനം ചെയ്യുന്നതും, പുണ്യജലത്തിൽ കുളിക്കുന്നതും വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു.
- ഭഗവാൻ ശിവനെ പ്രപഞ്ചത്തിന്റെ പിതാവായി കണക്കാക്കുന്നു, അതുകൊണ്ടാണ് സൂര്യഗ്രഹണ സമയത്ത് നിങ്ങൾക്ക് ഏതെങ്കിലും ശിവമന്ത്രം ജപിക്കുക.
- സൂര്യഗ്രഹണ സമയത്ത മന്ത്രങ്ങൾ ജപിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു, ഈ സമയം നിങ്ങൾക്ക് ഇരട്ടി നേട്ടങ്ങൾ ലഭ്യമാകും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.