2022 ലെ ഭാഗ്യ രാശി
2021 ൽ ജീവിതത്തിൽ പല മേഖലകളിലും സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരുന്നു എന്ന് തന്നെ പറയാം. ലോകമെമ്പാടും വെള്ളപ്പൊക്കം, തീപിടിത്തം, മഹാമാരി തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുകയും, 2021 ന്റെ ആദ്യ പകുതിയിൽ മഹാമാരിയുടെ രണ്ടാം തരംഗം ലോകത്തെ വിഴുങ്ങുകയും ചെയ്തു. 2020 വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, വൈറസിനെ നേരിടാനുള്ള പുതിയ മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തിൽ 2021 അവസാന പകുതിയിൽ മികച്ചതായിരുന്നു.
ശോഭനമായ ഭാവിക്കായി 2022 വർഷത്തിൽ കാത്തിരിക്കുകയാണ്. മേടം, മിഥുനം, കന്നി, വൃശ്ചികം, മീനം തുടങ്ങിയ രാശികാർ നല്ല രീതിയിൽ വർത്തിക്കും. ഇവർക്ക് 2022-ൽ വലിയ ലാഭം കൈവരാനുള്ള സാധ്യത കാണുന്നു. 2022-ന്റെ രണ്ടാം പകുതി വളരെ അനുകൂലമായിരിക്കും. കൂടാതെ, ഔദ്യോഗിക കാര്യങ്ങൾക്ക് പ്രോത്സാഹജനകമായിരിക്കും.
നിങ്ങളുടെ രാശി 2022 ലെ ഏറ്റവും ഭാഗ്യകരമാണോ?
മേടം
2022 ഏപ്രിലിനു ശേഷം നിങ്ങൾക്ക് സന്തോഷകരമായ സമയവും 2022 ജൂലൈയ്ക്ക് ശേഷം കൂടുതൽ അനുകൂലവുമായി ഭവിക്കുകയും ചെയ്യും. നിങ്ങൾ ദൃഢനിശ്ചയകാരാണ്. ഉദ്യോഗാര്ഥിക പുരോഗതിക്ക് സാക്ഷ്യം വഹിക്കും. അതുപോലെ, ബിസിനസ്സിലും ഇതേ സാഹചര്യം നിലനിൽക്കും, നിങ്ങൾക്ക് നല്ല ലാഭം നേടാനാകും. നിങ്ങളുടെ പ്രണയ, ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടുമെങ്കിലും അവയെ വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും.
മിഥുനം
ഏപ്രിൽ 2022 ശേഷം നിങ്ങൾക്ക് ബിസിനസ്സിലും, ഔദ്യോഗിക ജീവിതത്തിലും പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് പുതിയ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ കൈവരും. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവ് കൂടുതൽ അനുകൂലമാണെന്ന് പറയാം. പണം, പുതിയ ബിസിനസ്സ് അവസരങ്ങൾ മുതലായവയിൽ നിങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കും. 2022 ന്റെ രണ്ടാം പകുതി നിങ്ങൾക്ക് സാമ്പത്തിക സമൃദ്ധിയും, ജോലി സംതൃപ്തിയും കൈവരും.
കന്നി
ഏപ്രിൽ 2022 മുതൽ ജൂലൈ വരെ, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും, നിങ്ങൾക്ക് ബിസിനസിൽ വലിയ നിക്ഷേപം നടത്താൻ കഴിയും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു. പല രാശിക്കാരുടെയും വിവാഹ യോഗത്തിനും സാധ്യത കാണുന്നു.
വൃശ്ചികം
2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം നിങ്ങളുടെ ഉദ്യോഗം, സാമ്പത്തികം, ബന്ധങ്ങൾ മുതലായവയുടെ സുപ്രധാന മേഖലകളിൽ നിങ്ങൾക്ക് മിതമായിരിക്കും. മറ്റൊരു വിധത്തിൽ ഔദ്യോഗിക ഗ്രാഫ്, സാമ്പത്തികം, സന്തോഷം എന്നിവയുടെ കാര്യത്തിൽ 2022 നിങ്ങൾക്ക് അനുകൂല ഫലങ്ങൾ പ്രധാനംചെയ്യും.
മീനം
ഈ വർഷം നിങ്ങൾക്ക് നല്ല സമയം ആയിരിക്കും. ജൂലൈ 2022-ന് ശേഷം, നിങ്ങൾ ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ബിസിനസ്സിൽ പുരോഗതി കൈവരിക്കും. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും നിങ്ങൾ അവയെ വിജയിക്കും.
2022 ലെ ഓരോ രാശിക്കാരുടെയും ഭാഗ്യ സമയം/മാസങ്ങൾ
മേടം
മെയ് മാസം പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്ക് അനുകൂലമാണ്. മാത്രമല്ല, നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് അനുകൂല ഫലം നൽകും. മെയ് മാസത്തിനു ശേഷം നിങ്ങൾക്ക് ആത്മീയ പ്രവർത്തനങ്ങളിൽ താല്പര്യമുണ്ടാകും.
ഇടവം
2022 ഏപ്രിൽ മുതൽ ജൂലൈ വരെ നിങ്ങൾക്ക് അനുകൂലമായിരിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് ലാഭം ലഭിക്കാം. നിങ്ങളുടെ ബന്ധങ്ങളിൽ സന്തോഷം നിലനിൽക്കും. ജോലിയുമായി ബന്ധപ്പെട്ടവർക്ക് ആനുകൂല്യങ്ങളും കൈവരും. പുതിയ ജോലി സാധ്യതൾക്കും യോഗം കാണുന്നു.
മിഥുനം
ഈ രാശിക്കാർക്ക് 2022 മെയ് മാസത്തിന് ശേഷം മികച്ച സമയം ആയിരിക്കും. ഔധ്യോഗിക, ബിസിനസ്സ് കാര്യത്തിൽ ഉയർച്ച കൈവരും.
കർക്കിടകം
വിദേശ യാത്രകളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭ്യമാകും. ഔദ്യോഗിക വളർച്ചയ്ക്ക് സാധ്യതയുണ്ട്. മെയ് 2022ശേഷം നിങ്ങളുടെ ആത്മീയ കാര്യങ്ങൾക്കായി സമയം ചെലവഴിക്കാൻ കഴിയും.
ചിങ്ങം
ജൂലൈ 2022ന് ശേഷം നിങ്ങൾക്ക് നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങൾ വന്നു ചേരും.
കന്നി
ഏപ്രിൽ 2022 ൽ നിങ്ങളുടെ ഭാഗ്യം നിങ്ങളുടെ വശത്തേയ്ക്ക് ചെറിയുകയും സാമ്പത്തിക, ഔദ്യോഗിക കാര്യങ്ങളിൽ നല്ല ഫലം ലഭിക്കുകയും ചെയ്യും.
തുലാം
2022 ജൂലൈയ്ക്ക് ശേഷം ഈ രാശിക്കാർക്ക് ഉയർച്ച ഉണ്ടാകും.ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ വളരെ പ്രയോജനപ്രദമായിരിക്കും.
വൃശ്ചികം
2022 ജൂലൈ മുതൽ സെപ്തംബർ വരെ നിങ്ങൾക്ക് വളരെ ഭാഗ്യമായി തുടരാം. ഈ വർഷത്തിന്റെ ഭൂരിഭാഗവും അനുകൂലമായി വർത്തിക്കും.
ധനു
2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം ജീവിതത്തിന്റെ പല മേഖലകളിലും മികച്ച പുരോഗതിയും വിജയവും പ്രധാനം ചെയ്യും. 2022 ന്റെ ആദ്യ പകുതിക്ക് ശേഷം, നിങ്ങൾ ആത്മീയതയിൽ താല്പര്യം ഉണ്ടാകും.
മകരം
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഈ രാശിക്കാർക്ക് ഉദ്യോഗം, സാമ്പത്തികം മുതലായവയിൽ നല്ല ഫലങ്ങൾ ലഭിക്കും.
കുംഭം
ജൂലൈ 2022 ശേഷം പ്രണയ ബന്ധങ്ങൾ, ബിസിനസ്സ്, സാമ്പത്തികം എന്നിവ മെച്ചപ്പെടും.
മീനം
ആഗസ്റ്റ് 2022 മാസത്തിൽ ഔദ്യോഗിക ഉയർച്ച, സാമ്പത്തിക ഒഴുക്ക് മുതലായവ കണക്കിലെടുത്ത് നല്ലതായിരിക്കും. കൂടാതെ പുതിയ ബന്ധങ്ങൾക്കും, വിവാഹത്തിനും ഈ മാസം ഫലപ്രദമാണ്.
ഓരോ രാശിക്കാരുടെയും ഭാഗ്യ നിറം
- മേടം : തവിട്ട് നിറം, ചുവപ്പ്
- ഇടവം : പിങ്ക്, വയലറ്റ്, വെള്ള
- മിഥുനം: പച്ച, കടുത്ത പച്ച
- കർക്കിടകം: വെള്ള, പാൽ-വെള്ള
- ചിങ്ങം: ഓറഞ്ച്
- കന്നി: പർപ്പിൾ, പച്ച, ഇളം നീല
- തുലാം: വെള്ള, പച്ച
- വൃശ്ചികം: ചുവപ്പ്, തവിട്ട് നിറം
- ധനു: മഞ്ഞ, ഓറഞ്ച്
- മകരം: കടും നീല, വെള്ള, ഇളം പച്ച
- കുംഭം: ആകാശനീല, വയലറ്റ്
- മീനം : കടുത്ത മഞ്ഞ
ഓരോ രാശിക്കാരുടെയും ഭാഗ്യ സംഖ്യ
- മേടം : 1, 3, 5, 9
- ഇടവം : 5, 6, 7
- മിഥുനം : 1, 5, 6
- കർക്കിടകം : 1, 3, 9
- ചിങ്ങം: 1, 2, 3, 21, 9, 18
- കന്നി: 1, 5, 32, 41
- തുലാം: 5, 23, 32, 24, 42
- വൃശ്ചികം: 1, 3, 19, 21, 55
- ധനു: 1, 3, 12, 21, 55
- മകരം: 5, 23, 32, 41, 50
- കുംഭം: 3, 5, 32, 23, 41, 42, 51
- മീനം : 3, 12, 21, 30
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.