ചൈത്ര അമാവാസിയുടെ ജ്യോതിഷ പ്രാധാന്യം
ഹിന്ദുമത പ്രകാരം അമാവാസി, പൂർണ്ണിമ ദിവസങ്ങൾക്ക് അതീവ പ്രാധാന്യമുണ്ട്. ഈ രണ്ട് തീയതികളും മാസത്തിലൊരിക്കൽ വരുന്നു. അതിനാൽ, എല്ലാ വർഷവും 12 അമാവാസി തീയതികളും, 12 പൂർണിമ തീയതികളും ആചരിക്കുന്നു. ഒരു പ്രത്യേക ഹിന്ദു മാസത്തിൽ വരുന്ന അമാവാസിയെ ആ മാസത്തിലെ അമാവാസി എന്നറിയപ്പെടുന്നു, ഉദാഹരണത്തിന്, ഹിന്ദു മാസമായ ചൈത്രത്തിൽ വരുന്ന അമാവാസിയെ ചൈത്ര അമാവാസി 2022 എന്ന് പറയുന്നു.
പൂർവ്വികർക്കായി ദാനധർമ്മങ്ങൾ നടത്തുന്നു. പുണ്യനദികളിൽ കുളിക്കുക അമാവാസിയിൽ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ചൈത്ര അമാവാസിയിൽ സൂര്യനോടൊപ്പം പൂർവ്വികരെ ആരാധിക്കുന്നത് നമ്മുടെ പൂർവ്വികരെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഈ വർഷത്തെ ചൈത്ര അമാവാസി, ഉദയ തിഥി പ്രകാരം ഏപ്രിൽ 1 ന് ആണ്.
ചൈത്ര അമാവാസി 2022: തീയതിയും, ശുഭ സമയവും
2022 ഏപ്രിൽ 1 (വെള്ളി)
അമാവാസി തിഥി 31 മാർച്ച് 2022 , 12:24:45 ന് ആരംഭിക്കുന്നു.
അമാവാസി തിഥി 1 ഏപ്രിൽ 2022-ന് 11:56:15-ന് അവസാനിക്കുന്നു.
ചൈത്ര അമാവാസിയുടെ പ്രാധാന്യം
മതപരമായ വിശ്വാസമനുസരിച്ച്, ആളുകൾ പുണ്യനദികളിൽ കുളിച്ചാൽ അയാൾക്ക് വിഷ്ണുവിന്റെ ആജീവനാന്ത അനുഗ്രഹം ലഭിക്കും. ഇതുകൂടാതെ, ശരിയായ ആചാരങ്ങളോടെ ചന്ദ്രനെ പൂജിക്കുന്നതിലൂടെ, ചന്ദ്രനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആജീവനാന്ത സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ കൈവരും. .
ചൈത്ര അമാവാസി: ജ്യോതിഷപരമായ പ്രാധാന്യം
സൂര്യനും ചന്ദ്രനും ഒരേ രാശിയിൽ വരുന്ന ദിവസമാണ് അമാവാസി ദിനം. ജ്യോതിഷ പ്രകാരം, സൂര്യൻ അഗ്നി മൂലകത്തെ പ്രതിനിധീകരിക്കുന്നു, അതേസമയം ചന്ദ്രൻ ശാന്തതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു, അതായത് സമാധാനത്തിന്റെ പ്രതീകം. ഈ സാഹചര്യത്തിൽ, ചന്ദ്രൻ, സൂര്യന്റെ സ്വാധീനത്തിൽ വരുമ്പോൾ, അതിന്റെ സ്വാധീനം ക്രമേണ കുറയുന്നു. അതിനാൽ, മനസ്സിന്റെ ഏകാഗ്രതയ്ക്ക് ഈ ദിവസത്തിന് പ്രത്യേക പ്രാധാന്യം നൽകും. ഈ പുണ്യദിനം, ആത്മീയ ധ്യാനത്തിന് ഉത്തമമാണ്. ഇതുകൂടാതെ, അമാവാസി ദിനത്തിൽ ജനിച്ച രാശിക്കാർ അവരുടെ ചാർട്ടിൽ ചന്ദ്രദോഷം ഉണ്ടാകും.
ചൈത്ര അമാവാസി നാളിലെ ആചാരങ്ങൾ
- അതിരാവിലെ എഴുന്നേൽക്കുന്നതിനും പുണ്യ നദികളിൽ കുളിക്കുന്നതിനും ഈ ദിവസം പ്രാധാന്യം നൽകുന്നു. ഇത് സാധ്യമല്ലെങ്കിൽ, വീട്ടിൽ കുളിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ഗംഗാജൽ ചേർത്ത് കുളിക്കാം.
- കുളി കഴിഞ്ഞ് സൂര്യനെയും, പൂർവ്വികരെയും പൂജിക്കുക.
- എന്നിട്ട് നിങ്ങളുടെ കഴിവിനനുസരിച്ച് ധാന്യങ്ങൾ, വസ്ത്രങ്ങൾ, വെള്ള ഭക്ഷ്യവസ്തുക്കൾ, മൺപാത്രങ്ങൾ മുതലായവ ആവശ്യക്കാർക്ക് ദാനം ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ, പൂർവ്വികർ സന്തുഷ്ടരാകുന്നു, അവർക്കും മോക്ഷം ലഭിക്കുന്നു.
ചൈത്ര അമാവാസി, ഹിന്ദു വർഷത്തിലെ അവസാന ദിവസം
ചൈത്ര അമാവാസിക്ക് മറ്റ് അമാവാസികളെ അപേക്ഷിച്ച് കൂടുതൽ പ്രാധാന്യം ഉണ്ട്, ഇത് ഹിന്ദു വർഷത്തിന്റെ അവസാന ദിവസമാണ്. ചൈത്ര അമാവാസിക്ക് ശേഷം ചൈത്ര ശുക്ല പ്രതിപാദം വരുന്നു, ഇത് ഹിന്ദു പുതുവർഷത്തിന്റെ ആദ്യ ദിവസമായി കണക്കാക്കപ്പെടുന്നു. ചൈത്ര ശുക്ല പ്രതിപാദ ബ്രഹ്മാവ് പ്രപഞ്ചം സൃഷ്ടിച്ച ദിവസമാണെന്ന് പറയപ്പെടുന്നു.
ചൈത്ര അമാവാസി ദിനത്തിൽ സന്തോഷത്തിനും, ഐശ്വര്യത്തിനും വേണ്ടി ഈ പരിഹാരങ്ങൾ ചെയ്യുക
- പശുവിന്റെ ശുദ്ധമായ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുക. ഈ വിളക്കിൽ കോട്ടൺ തിരി ഉപയോഗിക്കരുത് പകരം ചുവന്ന നൂൽ ഉപയോഗിക്കുക. എന്നിട്ട് അതിൽ കുറച്ച് കുങ്കുമം ഇടുക. വീടിന്റെ വടക്കുകിഴക്ക് ദിശയിൽ ഈ വിളക്ക് വയ്ക്കുക. ഈ പ്രതിവിധി അനുഷ്ഠിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പമുണ്ടാകും. കൂടാതെ, നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും അവസാനിക്കാത്ത സന്തോഷവും സമൃദ്ധിയും ഉണ്ടാകും.
- ഈ ദിവസം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന രണ്ടാമത്തെ പ്രതിവിധി ദരിദ്രരായ ആളുകൾക്ക് ഭക്ഷണം നൽകുക എന്നതാണ്. നിങ്ങൾക്ക് വിശക്കുന്ന ഒരാളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു പക്ഷിക്കോ, മൃഗത്തിനോ അല്ലെങ്കിൽ ഒരു കുളത്തിൽ പോയി മത്സ്യങ്ങൾ ഇവരെ ഊട്ടാവുന്നതാണ്. ഈ പ്രതിവിധി നിങ്ങളുടെ പൂർവ്വികരെ പ്രസാദിപ്പിക്കും, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറും.
- ചൈത്ര അമാവാസിയിൽ പൂർവ്വികരെ പ്രീതിപ്പെടുത്തുന്നത് ഉചിതമാണ്. ഉണക്ക ചാണകം എടുത്ത് അതിൽ ശുദ്ധമായ നെയ്യും, ശർക്കരയും സൂക്ഷിക്കുകയും ധൂപം കത്തിക്കുകയും ചെയ്യുക. നിങ്ങളുടെ പൂർവികരുടെ ഇഷ്ടവിഭവങ്ങൾ പാകം ചെയ്ത് അവർക്കായി സമർപ്പിക്കുക.
- കഠിനാധ്വാനം ചെയ്തിട്ടും നിങ്ങളുടെ സംരംഭങ്ങളിൽ വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ധാന്യ മാവിൽ പഞ്ചസാര കലർത്തി ഉറുമ്പുകൾക്ക് നൽകണം. ഇത് നിങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിക്കാനും വിജയം നേടാനും നിങ്ങളെ സഹായിക്കും, കൂടാതെ കഷ്ടപ്പാടുകളിൽ നിന്നും, പാപങ്ങളിൽ നിന്നും നിങ്ങൾ മോചിതരാകും.
- ചൈത്ര അമാവാസിയിൽ നിങ്ങളുടെ വീടിന്റെ പുറത്ത് വിളക്ക് കൊളുത്തുക. ഈ പരിഹാരം, ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നൽകുന്നു, ജീവിതത്തിൽ നിങ്ങൾക്ക് ഒരിക്കലും സമ്പത്തിന് കുറവുണ്ടാകില്ല.
- നിങ്ങളുടെ ജോലി, ബിസിനസ്സ് മുതലായവയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ജാതകത്തിൽ പിതൃദോഷം ഉണ്ടെങ്കിൽ, അമാവാസി നാളിൽ ആൽ മരത്തിന് താഴെ കടുകെണ്ണ വിളക്ക് തെളിയിക്കുക.
ചൈത്രമാസം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും, ദുർഗ്ഗയുടെ അനുഗ്രഹം ലഭിക്കും
ഹിന്ദു കലണ്ടർ പ്രകാരം വർഷത്തിലെ ആദ്യ മാസമാണ് ചൈത്രമാസം. ഈ മാസത്തിന് മതപരവും, ജ്യോതിഷപരവുമായ പ്രാധാന്യമുണ്ട്. ചൈത്ര നവരാത്രിയും ചൈത്രമാസത്തിലാണ്. ഏതൊക്കെ രാശിക്കാർക്കാണ് ചൈത്രമാസം ശുഭകരമാകുന്നത് എന്ന് കൂടുതലായി അറിയാം.
മേടം: മേടം രാശിക്കാർക്ക് ചൈത്രമാസം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിക്കാം. സ്ഥാനക്കയറ്റത്തിനും നല്ല അവസരങ്ങൾ കാണുന്നു.
മിഥുനം: മിഥുനരാശിക്കാർക്കും ഈ മാസം ഫലദായകമായിരിക്കും. യാത്ര ചെയ്യാനുള്ള നല്ല അവസരങ്ങൾ ഉണ്ടാകും, അത് നിങ്ങൾക്ക് ഗുണം ചെയ്യും. ബിസിനസുകാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.
കർക്കടകം: ചൈത്രമാസം ഗുണകരമാകുന്ന മൂന്നാമത്തെ രാശിയാണ് കർക്കടകം. ഈ സമയത്ത്, ആത്മീയ കാര്യങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു മതപരമായ യാത്രയും ആരംഭിക്കാൻ അവസരം ലഭിക്കും.
കന്നി: കന്നി രാശിക്കാർക്കും ഈ മാസം അനുകൂലമായിരിക്കും. എങ്കിലും, ജോലിസ്ഥലത്ത് ജാഗ്രത പാലിക്കേണ്ടതാണ്, എന്നാൽ ബിസിനസുകാർക്ക് വിജയിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.