6 പ്രധാന ഗ്രഹങ്ങൾ ശക്തമായ പ്രണയ ജീവിതവും വിവാഹവും
വാലന്റൈൻസ് ദിനം അടുത്തുവരികയാണ് അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. സ്നേഹത്തിന്റെ സന്ദേശങ്ങളുള്ള കാർഡുകളോ പൂക്കളോ ചോക്ലേറ്റുകളോ അയച്ച് ആളുകൾ തങ്ങളുടെ പങ്കാളിയോടുള്ള സ്നേഹവും, കരുതലും പ്രകടിപ്പിക്കുന്ന ദിവസമാണിത്. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ ഒരു ദിവസം മാത്രം പോരാ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നിരുന്നാലും ഇത് ജീവിതത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ആളുകൾക്കിടയിൽ ഈ ദിവസം പ്രധാനപ്പെട്ടതായി കരുതുന്നു.
ബാനർ
എല്ലാവരും ചിത്രശലഭങ്ങളും, പൂക്കളും നിറഞ്ഞ മനോഹരമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. വേദ ജ്യോതിഷ പ്രകാരം, അനുഗ്രഹീതമായ പ്രണയത്തിനും ദാമ്പത്യ ജീവിതത്തിനും ശുക്രൻ പ്രതിനിധീകരിക്കുന്നു. ശക്തമായ പ്രണയത്തെയും, ദാമ്പത്യ ജീവിതത്തെയും സൂചിപ്പിക്കുന്ന അഞ്ച് ഗ്രഹ സ്ഥാനങ്ങളും വിവിധ നുറുങ്ങുകളുടെ സഹായത്തോടെ ശുക്രനെ എങ്ങനെ ശക്തിപ്പെടുത്താമെന്നും നമുക്ക് മനസിലാക്കാം.
ജാതകത്തിലെ അഞ്ചാമത്തെ ഭാവം : പ്രണയബന്ധങ്ങൾ
വേദ ജ്യോതിഷ പ്രകാരം ഒരാളുടെ ജനന ചാർട്ടിലെ അഞ്ചാമത്തെ വീട് പ്രണയ ഭാവമായി കണക്കാക്കുന്നു. പ്രണയത്തിന്റെ ഗ്രഹമാണ് ശുക്രൻ. മറ്റ് ഗ്രഹങ്ങൾക്കും ഭാവങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അഞ്ചാം ഭാവത്തിലെ ശുക്രന്റെയും, ചന്ദ്രന്റെയും, രാഹുവിന്റെയും സ്വാധീനം നിങ്ങളുടെ പ്രണയ ബന്ധങ്ങളോടുള്ള നിങ്ങളുടെ വൈകാരിക വശം കാണിക്കുന്നു. പ്രണയ വിവാഹത്തിനുള്ള യോഗത്തെ സൂചിപ്പിക്കുന്നു.
ജാതകത്തിലെ 6 പ്രധാന ഗ്രഹങ്ങളുടെ സ്ഥാനം ശക്തമായ പ്രണയ ജീവിതത്തെയും ദാമ്പത്യത്തെയും സൂചിപ്പിക്കുന്നു
ശുക്രൻ പ്രണയത്തിന്റെയും, സൗന്ദര്യത്തിന്റെയും, ആനന്ദത്തിന്റെയും പണത്തിന്റെയും, ദേവതയായാണ് കണക്കാക്കുന്നത്. നമ്മുടെ ജനന ചാർട്ടിലെ സ്ഥാനം, നമ്മൾ എങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നു, ആരിലേക്ക് ആകർഷിക്കപ്പെടുന്നു, സ്വന്തം ആകർഷണം എന്നിവയെ സൂചിപ്പിക്കുന്നു. ശുക്രൻ നമുക്ക് ഏത് തരത്തിലുള്ള ബന്ധങ്ങളിൽ എന്താണ് നമ്മുടെ സന്തോഷത്തിന് കാരണമാകുന്നതെന്നും മറ്റും പ്രതിപാദിക്കുന്നു. അതുപോലെ ചന്ദ്രൻ നിങ്ങളുടെ ഭാവനയും, വികാരങ്ങളും വർദ്ധിപ്പിക്കുകയും, ജീവിതത്തിൽ ഒരു പങ്കാളി ആവശ്യമാണെന്ന് തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുന്നു, അത് പ്രണയത്തിന് വളരെ പ്രധാനമാണ്. ചന്ദ്രന്റെ ശുക്രനുമായി നല്ല സ്ഥാനം, സ്നേഹത്തിനും ആരോഗ്യകരമായ ബന്ധങ്ങൾക്കും ശക്തമായ ഒരു യോഗത്തെ സൂചിപ്പിക്കുന്നു. ചന്ദ്രനിലെ രാഹുവിന്റെ സ്വാധീനം രാശിക്കാരുടെ വികാരങ്ങളെ ഉയർത്തുകയും പ്രണയ കാര്യങ്ങളിൽ താല്പര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ജീവിതത്തിൽ എന്തും നേടുന്നതിന് ആവശ്യമായ ഊർജ്ജവും ആവേശവും നൽകുന്ന ഗ്രഹമാണ് ചൊവ്വ. നിങ്ങൾ ആരെയെങ്കിലും ഇഷ്ടപ്പെടുമ്പോൾ അത് അവരോട് നിങ്ങളുടെ ഹൃദയം തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. ചൊവ്വയാണ് നിങ്ങൾക്ക് ഈ ധൈര്യം നൽകുന്നത്. അല്ലെങ്കിൽ, പറയാതെ തുടരുന്ന അത്തരം പ്രണയത്തിന് ഒരു പ്രയോജനവുമില്ല. അതിനാൽ, പ്രണയം നേടുന്നതിൽ ചൊവ്വ ഗ്രഹത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് തന്നെ പറയാം.
ഒരാൾ തന്റെ ആത്മമിത്രത്തെ എപ്പോൾ കണ്ടെത്തും? എന്ന ചോദ്യം ഉയരാം. ഇവിടെ ദശയുടെയും, സംക്രമത്തിന്റെയും പങ്ക് സൂചിപ്പിക്കുന്നു. രാശിക്കാർ അഞ്ചാം അധിപന്റെയോ, ഏഴാം അധിപന്റെയോ ദശയിലൂടെയോ അല്ലെങ്കിൽ ഗ്രഹം അഞ്ചാം അല്ലെങ്കിൽ ഏഴാം ഭാവത്തെ ബാധിക്കുകയോ ചെയ്‌താൽ, അത് രാശിക്കാരുടെ ജീവിതത്തിന്റെ സ്നേഹം കണ്ടെത്താനുള്ള സാധ്യത സൃഷ്ടിക്കുന്നു. വ്യാഴത്തിന്റെ സ്ഥാനം അനുസരിച്ച് ഒരു വ്യക്തി തന്റെ ഭർത്താവിനെ/ഭാര്യയെ കണ്ടെത്തുന്ന സമയത്തെ പ്രതിപാദിക്കുന്നു.
പ്രണയ രാശിക്കാർക്ക് അവരുടെ പ്രണയം വിവാഹത്തിലെത്തുമോ എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക്, താഴെ വിവരിക്കുന്ന ഗ്രഹ സ്ഥാനങ്ങൾ ആ സാധ്യതയെ സൂചിപ്പിക്കുന്നു.
- അഞ്ചാം ഭാവധിപൻ ഏഴാം ഭാവധിപതിയുമായുള്ള സംയോജനം, സ്ഥാനം, അല്ലെങ്കിൽ പരസ്പര ഭാവങ്ങൾ പ്രണയ വിവാഹത്തിന് ശക്തമായ യോഗ മുണ്ടാകുന്നു.
- അഞ്ചാം ഭാവാധിപൻ ശുക്രനുമായി ലഗ്നത്തിൽ ചേരുന്നതും, ഏഴാം ഭാവത്തെ വീക്ഷിക്കുയും ചെയ്യുമ്പോൾ പ്രണയവിവാഹത്തിന് അനുഗ്രഹമുണ്ടാകും.
- ചന്ദ്രന്റെയും ശുക്രന്റെയും കൂടിച്ചേരലും അഞ്ച്, ഏഴാം ഭാവാധിപന്മാരുമായോ ഭാവവുമായോ ഉള്ള ബന്ധവും പ്രണയവിവാഹത്തിന് യോഗം ഉണ്ടാക്കും.
- അഞ്ചാമത്തെ ഭാവം സ്നേഹത്തിന്റെയും, വികാരങ്ങളുടെയും ഭാവമാണ്, പതിനൊന്നാം ഭാവം അഭിലാഷത്തിന്റെയും ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന്റെയും ഭാവമാണ്. ഒരു ജാതകത്തിൽ ഏഴാം ഭാവവുമായോ ഏഴാം അധിപനോടോ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ, പ്രണയവിവാഹത്തിന് ശക്തമായ ഒരു യോഗമുണ്ടാകും.
- രാഹു അഞ്ചാം ഭാവത്തിലോ, ഏഴാം ഭാവത്തിലോ ബന്ധമുള്ളവരോ ശുക്രനുമായി ചേർന്നോ ആണെങ്കിൽ, സാമൂഹിക ആചാരങ്ങൾ ലംഘിച്ചുള്ള പ്രണയവിവാഹത്തിന് സാധ്യത ഉണ്ടാകും. വിവാഹം ഒരു ജാതി-മതാന്തര വിവാഹമാകാം.
- അഞ്ചാം ഭാവത്തിലോ ഏഴാം ഭാവത്തിലോ ശുക്രനോടൊപ്പം ചൊവ്വ സ്ഥിതി ചെയ്യുന്നു എങ്കിൽ, അത് പ്രണയവിവാഹമായി മാറും, എന്നാൽ വിവാഹശേഷം നിങ്ങൾക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെടും.
നിങ്ങളുടെ പ്രണയ ജീവിതം ശക്തമാക്കാൻ ഉള്ള പരിഹാരങ്ങൾ
- രാധാകൃഷ്ണനെ ആരാധിക്കുന്നത് പ്രണയബന്ധങ്ങളെ ശക്തിപ്പെടുത്തും.
- ഒരു ജോടി ലവ് ബേർഡ്‌സ് റോസ് ക്വാർട്‌സിൽ നിർമ്മിച്ചത് നിങ്ങളുടെ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് പ്രണയത്തിന്റെ സൗരഭ്യം വർദ്ധിപ്പിക്കും.
- വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കുകയും ചുവന്ന പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ പ്രണയ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കും.
- അഞ്ചാം ഭാവാധിപനും ഏഴാം ഭാവാധിപനും ബലം നൽകുന്നത് മൂലം നിങ്ങളുടെ പ്രണയവിവാഹം സാധ്യമാകും
- .പ്രണയ വിവാഹം ശക്തമാക്കാൻ റോസ് ക്വാർട്‌സിൽ നിർമ്മിച്ച മോതിരം, പതക്കം അല്ലെങ്കിൽ ബ്രേസ്‌ലെറ്റ് അണിയുക.
നിങ്ങളുടെ ജാതകത്തിൽ ശുക്രനെ ശക്തിപ്പെടുത്താനും പ്രണയ / വിവാഹിത ജീവിതത്തിലെ അനുഗ്രഹത്തിനായുള്ള കാര്യങ്ങൾ
- മേടം : നിങ്ങളുടെ പങ്കാളിയ്ക്ക് സമ്മാനമായി പെർഫ്യൂം നൽകുക.
- ഇടവം : നിങ്ങളുടെ മോതിരവിരലിൽ വജ്രം അല്ലെങ്കിൽ ക്ഷീര സ്പടിക മോതിരം ധരിക്കുക.
- മിഥുനം: പെൺകുട്ടികൾക്ക് വിവിധ നിറത്തിലുള്ള മധുരപലഹാരങ്ങൾ നൽകുക.
- കർക്കടകം: അമ്മയുടെയും, മൂത്ത സഹോദരിയുടെയും പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം തേടുക. കഴിയുമെങ്കിൽ അവർക്ക് എന്തെങ്കിലും സമ്മാനം നൽകുന്നതും നല്ലതാണ്.
- ചിങ്ങം: നിങ്ങളുടെ ജോലിസ്ഥലത്ത് സ്ത്രീകളെ ബഹുമാനിക്കുക. നിങ്ങളുടെ ജോലിസ്ഥലം ചിട്ടപ്പെടുത്തുകയും മനോഹരമാക്കുകയും ചെയ്യുക.
- കന്നി: ശുക്ര ബീജ മന്ത്രം ദിവസവും 108 തവണ ജപിക്കുക. ॐ द्रां द्रीं द्रौं सः शुक्राय नमः - ഓം ദ്രാം ദ്രീം ദ്രൌം സഃ ശുക്രായ നമഃ ।
- തുലാം: നിങ്ങളുടെ മോതിരവിരലിൽ ക്ഷീരസ്പടികം അല്ലെങ്കിൽ വജ്രം മോതിരം ധരിക്കുക.
- വൃശ്ചികം: നിങ്ങളുടെ ജീവിത പങ്കാളിയെ ബഹുമാനിക്കുകയും അവർക്ക് പൂക്കൾ സമ്മാനിക്കുകയും ചെയ്യുക.
- ധനു: നിങ്ങളുടെ ചുറ്റുമുള്ള എല്ലാ സ്ത്രീകളെയും ബഹുമാനിക്കുക, അവരുടെ അനുഗ്രഹം വാങ്ങാൻ ശ്രമിക്കുക, അവരുമായി തർക്കിക്കാതിരിക്കുക.
- മകരം: വെള്ളിയാഴ്ച ലക്ഷ്മീദേവിയെ പൂജിക്കുകയും, പറ്റുമെങ്കിൽ വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.
- കുംഭം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കുകയും പായസം അമർപ്പിക്കുകയും ചെയ്യുക.
- മീനം: ക്ഷേത്രത്തിലെ വിവാഹിതയായ ബ്രാഹ്മണ സ്ത്രീക്കായി വെളുത്ത മധുരപലഹാരങ്ങൾ നൽകുക.