മകര സംക്രാന്തി 2022: രാശിപ്രകാരമുള്ള ആനുകൂല്യങ്ങളും പ്രതിവിധികളും
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായാണ് മകരസ ക്രാന്തി കണക്കാക്കപ്പെടുന്നത്. പൗഷ് മാസത്തിലെ ശുക്ല പക്ഷത്തിലാണ് മകരക്രാന്തി ആഘോഷം. ഈ വര്‍ഷം ജനുവരി 14 ന് മകര സംക്രാന്തി ആഘോഷിക്കും. ഈ ദിവസം ഭക്തര്‍ ആത്മീയമായും ഭൗതികമായും അനുഗ്രഹിക്കപ്പെടും. മകരസംക്രാന്തി പ്രാധാന്യമുള്ള ആഘോഷമാണ്.
മകര സംക്രാന്തി 2022: ശുഭ സമയങ്ങൾ
14 ജനുവരി 2022 (വെള്ളി)
പുണ്യകാല മുഹൂർത്തം: 14:12:26 മുതൽ 17:45:10 വരെ ദൈർഘ്യം: 3 മണിക്കൂർ 32 മിനിറ്റ് മഹാപുണ്യകാലം: 14:12:26 മുതൽ 14:36:26 വരെ ദൈർഘ്യം: 0 മണിക്കൂർ 24 മിനിറ്റ് സംക്രാന്തി നിമിഷം: 14:12:26
മകര സംക്രാന്തി ദിവസം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം
ഈ ദിവസം ദാനം ചെയ്യുന്നത് ഒരാളുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, സന്തോഷം, സമാധാനം, സാമ്പത്തിക അഭിവൃദ്ധി എന്നിവ കൈവരിക്കുന്നതിന് ഇത് പ്രയോജനകരമാണ്. അതിനാല്‍, നിങ്ങളുടെ ജീവിതം സന്തോഷകരമാക്കാന്‍ കഴിയുന്ന ലളിതവും കൃത്യവുമായ പ്രതിവിധികളെക്കുറിച്ച് അറിയുക. മകരസംക്രാന്തി ദിനത്തില്‍ ചില പ്രത്യേക പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക അളവറ്റ സൗഭാഗ്യം ലഭിക്കും.സൂര്യന് അത്തരം വികാരങ്ങൾ ഇല്ലെങ്കിലും സൂര്യനെ തന്റെ ശത്രുവായി കരുതുന്ന മകരരാശിയുടെ അധിപനാണ് ശനി. മകരരാശിയിലെ സൂര്യന്റെ പ്രവേശനം ശനിയെ ബാധിക്കും. അതിനാൽ ശർക്കര, എള്ള് കൊണ്ടുള്ള രേവ്ഡി, കിച്ചടി, ബജ്റ, നിലക്കടല, വസ്ത്രങ്ങൾ, പുതപ്പ് തുടങ്ങിയ ശനിയും, സൂര്യനുമായി ബന്ധപ്പെട്ട വസ്തുക്കൾ ദാനം ചെയ്യുന്നത് നല്ലതാണ്.
മകര സംക്രാന്തിയിലെ സൂര്യന്റെയും, ശനിയുടെയും സംയോജന സാധീനം
ശനി ഇതിനകം മകരരാശിയിൽ സഞ്ചരിക്കുന്നു. ജനുവരി 14-ന് മകരം രാശിയിലെ സൂര്യന്റെ സംക്രമണം ശനിയും സൂര്യനും കൂടിച്ചേരുന്നു, ഇത് ഭാവിയിലെ ചില പ്രശ്നനങ്ങൾക്ക് വഴിയൊരുക്കും. സൂര്യന്റെയും ശനിയുടെയും ദോഷഫലങ്ങൾ ഒഴിവാക്കാൻ ശർക്കര, നിലക്കടല, എള്ളുണ്ട, കിച്ചടി, പുതപ്പ് തുടങ്ങിയ സൂര്യനും ശനിയും ബന്ധപ്പെട്ട സാധനങ്ങൾ ദാനം ചെയ്യുന്നത് നല്ലതാണ്.
മകര സംക്രാന്തി 2022: രാശികളിലെ സ്വാധീനം
മേടം : ഈ സംക്രാന്തി നിങ്ങൾക്ക് നല്ല അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് പുരോഗതി ലഭിക്കും.
ഇടവം: മകര സംക്രാന്തി നിങ്ങൾക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ ധാർമ്മിക പ്രവർത്തനങ്ങൾ നിങ്ങളെ ഭാഗ്യമുള്ളവരാക്കും.
മിഥുനം: നിങ്ങളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സംക്രാന്തി ചില വെല്ലുവിളികൾ ഉയർത്തും. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക.
കർക്കടകം: ബിസിനസ്സിൽ വലിയ ലാഭം ലഭിക്കാം. പങ്കാളിത്ത ബിസിനസ്സ് നിങ്ങൾക്ക് ലാഭകരമാകും.
ചിങ്ങം: ഈ സംക്രാന്തി നിങ്ങൾക്ക് അത്ര അനുകൂലമാകില്ല. അതിനാൽ നിങ്ങൾ ശ്രദ്ധിക്കണം. കുടുംബത്തിൽ ചില വഴക്കുകൾ ഉണ്ടാകാം.
കന്നി: മകരസംക്രാന്തി നിങ്ങൾക്ക് സന്തോഷകരമായിരിക്കും. പ്രണയ ജീവിതം ഏറ്റവും മികച്ചതായിരിക്കും. വിദ്യാർത്ഥികൾക്കും അനുകൂലമാണ്.
തുലാം: സുഹൃത് ബന്ധങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾക്ക് സാധ്യത കാണുന്നു, ചില നല്ല വാർത്തകൾ നിങ്ങൾക്ക് കേൾക്കാൻ കഴിയും.
വൃശ്ചികം: ഈ സംക്രാന്തി നിങ്ങൾക്ക് ശുഭകരമായിരിക്കും. നിങ്ങൾക്ക് പേരും, പ്രശസ്തിയും കൈവരാം.
ധനു: ഈ രാശിക്കാർക്ക് അനുകൂലമായ ഒരു സന്ദേശം ലഭിക്കും. സാമ്പത്തികമായി അനുകൂലമായിരിക്കും.
മകരം: ജോലിയിൽ സഹപ്രവർത്തരുടെ സഹകരണം വർദ്ധിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.
കുംഭം: ഈ സംക്രാന്തി നിങ്ങൾക്ക് അത്ര ഗുണകരമല്ല. ഈ സമയം നിങ്ങൾക്ക് സാമ്പത്തിക നഷ്ടം, അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടായേക്കാം.
മീനം: ഈ രാശികാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ