സംഖ്യ ജാതകം 2022
സംഖ്യാശാസ്ത്രമനുസരിച്ച്, 2022 വർഷം ശുക്രന്റേതാണ്, ഇത് 6 എന്ന സംഖ്യയാൽ സൂചിപ്പിക്കുന്നു. ഈ സംഖ്യ ആഡംബരത്തെയും ഫാഷനെയും കൂടാതെ വിനോദം, സ്നേഹം, സമാധാനം, സർഗ്ഗാത്മകത മുതലായവയെ സൂചിപ്പിക്കുന്നു. ചന്ദ്രൻ ഭരിക്കുന്ന നമ്പർ 2 ന്റെ ഒരു പ്രധാന പങ്കും ഉണ്ടാകും. ചെലവാക്കാനായി നിങ്ങൾക്ക് മതിയായ പണം ഉണ്ടാകും അതുപോലെ ജോലി അന്വേഷിക്കുന്നവർക്കും നല്ലതായി ഭവിക്കും. ഓഹരി വിപണിയിൽ അനുകൂലത കൈവരും. എല്ലാ ബിസിനസ്സ് കാര്യങ്ങളും ശരിയായ ദിശയിലാകും.
വ്യക്തിഗത വർഷം 1
ഉദാഹരണം : 7-6-2022 ആകെ-19, ഒറ്റ സംഖ്യ 1
ഈ വർഷം നിങ്ങൾക്ക് ചില മാറ്റങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് കാര്യങ്ങൾ ആരംഭിക്കാനുള്ള ശരിയായ സമയമാണിത്. പുതിയ തുടക്കങ്ങൾ നടത്തും. പുതിയ പ്രോജക്ടുകളിൽ നിക്ഷേപിക്കാനും കഴിയും. ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും ഭംഗിയായി നിർവഹിക്കാൻ നിങ്ങൾക്ക് കഴിയും. ആഗ്രഹങ്ങൾ സഫലമാകും, നിങ്ങൾക്ക് പേരും, പ്രശസ്തിയും കൈവരും.
വ്യക്തിഗത വർഷം 2
ഉദാഹരണം : 2/3/2022 ആകെ-11 ഒറ്റ സംഖ്യ 2
ഈ വർഷം നിങ്ങൾക്ക് മാറ്റങ്ങൾ കൊണ്ടുവരും. എന്നിരുന്നാലും ഈ സമയം നിങ്ങൾ ക്ഷമ നിലനിർത്തേണ്ടതാണ്. ചില വൈകാരിക ഉയർച്ച-താഴ്ചകൾ അനുഭവപ്പെടും. ചെറിയ യാത്രകൾക്കും സാധ്യത കാണുന്നു. ജീവിതശൈലിയിൽ പുരോഗതി സാധ്യമാണ്. നിങ്ങൾ ഒരു കലാകാരനാണെങ്കിൽ, വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. അമ്മയുടെ അനുഗ്രഹം തേടേണ്ടതാണ്.
വ്യക്തിഗത വർഷം 3
ഉദാഹരണം : 3-3-2022 ആകെ 12 ഒറ്റ സംഖ്യ 3
ഈ സമയം നിങ്ങൾക്ക് നല്ല അറിവ് നേടാനും, ധാർമ്മികയതയിലേക്ക് നീങ്ങാനും, ഗുരുവിന്റെ അനുഗ്രഹം ലഭിക്കാനും ഉള്ള ഭാഗ്യം ഉണ്ടാകും. പണത്തിന്റെ ഒഴുക്ക് സുഗമമായിരിക്കും, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം ഭദ്രമായിരിക്കും. ഒരു ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ദീർഘകാല നിക്ഷേപങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും. മാധ്യമങ്ങൾ, പത്രപ്രവർത്തനം, യാത്ര ഏജന്റുമാർ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് പുരോഗമിക്കും. പോസിറ്റീവ് ചിന്തകളാൽ നിങ്ങൾ നിറയും. ഈ വർഷം നിങ്ങൾക്ക് മൊത്തത്തിൽ അനുകൂലമായിരിക്കും.
വ്യക്തിഗത വർഷം 4
ഉദാഹരണം : 6-1-2022 ആകെ 13 ഒറ്റ സംഖ്യ 4
ഈ വർഷം, നല്ല ഫലങ്ങൾ ലഭിക്കുന്നതിനായി നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഉത്തരവാദിത്തങ്ങൾ വന്നുചേരും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമല്ലെന്ന് നിങ്ങൾക്ക് തോന്നാം, എന്നാൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. സുഹൃത്തുക്കളും, സാമൂഹിക വലയവും കുറയും. എന്നിരുന്നാലും അവരുമായി നിങ്ങളുടെ രഹസ്യങ്ങൾ പങ്കിടാതിരിക്കുക. നിങ്ങൾ വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ചെലവുകൾ ഉയരാനുള്ള സാധ്യത കാണുന്നു.
വ്യക്തിഗത വർഷം 5
ഉദാഹരണം : 4-4-2022 ആകെ 14 ഒറ്റ സംഖ്യ 5
ഇത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇത് നല്ല വർഷമാണ്, നിങ്ങൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക സ്ഥിരത കൈവരും. ജോലി മാറ്റത്തിനുള്ള സാധ്യത കാണുന്നു. യാത്രകൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. ബിസിനസ് പങ്കാളിത്തത്തിനും, പുതിയ സംരംഭങ്ങൾക്കും സമയം അനുകൂലമായിരിക്കും. പത്രപ്രവർത്തനം, മാധ്യമങ്ങൾ മുതലായവയുമായി ബന്ധപെട്ടവർക്ക് ലാഭകരമായ ഒരു വർഷം ആയിരിക്കും.
വ്യക്തിഗത വർഷം 6
ഉദാഹരണം : 5-4-2022 ആകെ 15 ഒറ്റ സംഖ്യ 6
ഈ വർഷം, വ്യക്തി ജീവിതം, പ്രണയ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട് സുഖകരമായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ പങ്കാളി സഹായിക്കും. ദാമ്പത്യ പ്രശ്‌നങ്ങൾ കാരണം വേർപിരിയാൻ നിങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഒരു വഴി കണ്ടെത്താനാകും. നിങ്ങളുടെ വീട്ടിൽ ആഡംബര അനുബന്ധ വസ്തുക്കൾ ധാരാളം ഉണ്ടാകും. സുഖസൗകര്യങ്ങൾ നൽകുന്ന വാഹനങ്ങളും സാധനങ്ങളും വാങ്ങാൻ ഈ സമയം നല്ലതാണ്. നല്ല വസ്ത്രങ്ങൾ, വാച്ചുകൾ, വിനോദം മുതലായവയ്‌ക്കായി നിങ്ങൾ പണം ചെലവഴിക്കാം. ഉദ്യോഗാർത്ഥികൾക്ക് ശമ്പളത്തിൽ വർദ്ധനവിനും, ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് വലിയ ലാഭം ലഭിക്കാനും യോഗം കാണുന്നു.
വ്യക്തിഗത വർഷം 7
ഉദാഹരണം : 6-4-2022 ആകെ 16 ഒറ്റ സംഖ്യ 7
ഈ വർഷം, ബന്ധത്തിൽ ധാരണയുടെ അഭാവം ഉണ്ടാകും. വഞ്ചനയ്ക്ക് സാധ്യതയുള്ളതിനാൽ ഈ വർഷം നിങ്ങളുടെ പണം ആർക്കും കടം നൽകാത്തിരിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് നിങ്ങൾക്ക് തിരികെ ലഭിക്കില്ല. റിസ്ക് എടുക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. നിങ്ങൾക്ക് ധാർമ്മിക കാര്യങ്ങളിൽ താല്പര്യം ഉണ്ടാകും. മക്കളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കാനും യോഗം കാണുന്നു.
വ്യക്തിഗത വർഷം 8
ഉദാഹരണം : 6-5-2022 ആകെ 17 ഒറ്റ സംഖ്യ 8
സാമ്പത്തിക, ഔദ്യോഗിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കാനുള്ള സാധ്യത കാണുന്നു. രാഷ്ട്രീയം, ബിസിനസ് എന്നിവയിൽ നിങ്ങൾക്ക് വിജയം കൈവരാനുള്ള ഭാഗ്യം കാണുന്നു. ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് ലാഭം ലഭിക്കും. ആരോഗ്യകാര്യത്തിൽ, നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.
വ്യക്തിഗത വർഷം 9
ഉദാഹരണം : 3-9-2022 ആകെ 18 ഒറ്റ സംഖ്യ 9 നടന്നുക്കൊണ്ടിരിക്കുന്ന പഴയ പ്രോജക്‌റ്റുകൾ പൂർത്തിയാക്കാൻ ഈ സമയം നിങ്ങൾക്ക് കഴിയും. പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിന് സമയം അത്ര അനുകൂലമായിരിക്കില്ല. ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾ നന്നായി ശ്രമിക്കേണ്ടതാണ്. വിവാഹ കാര്യം അടുത്ത വർഷത്തേയ്ക്ക് നടത്താനായി ആലോചിക്കുന്നത് നിങ്ങൾക്ക് വളരെ മികച്ചതായിരിക്കും. ഭൂമി വാങ്ങൽ, പുതിയ വീട് പണിയൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്ഥിരമായി കഠിനാധ്വാനം ചെയ്താൽ ഈ വർഷം പേരും പ്രശസ്തിയും കൈവരും. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങൾ ആത്മാർത്ഥമായി വർത്തിക്കും. മെഡിക്കൽ വിദ്യാർത്ഥികൾക്കും, ഡോക്ടർമാർക്കും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടവർക്കും ഈ വർഷം അനുകൂലമായിരിക്കും.