Numerology Weekly Horoscope: 04 December to 10 December 2022
ഇന്നത്തെ ഈ ബ്ലോഗിൽ, 2022 ഡിസംബർ 4 മുതൽ ഡിസംബർ 10 വരെയുള്ള സംഖ്യാശാസ്ത്ര പ്രതിവാര ജാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് നൽകും. നിങ്ങളുടെ ജനനത്തീയതി (മൂലങ്ക്) ഉപയോഗിച്ച് നിങ്ങളുടെ ഭാഗ്യ സംഖ്യാ എങ്ങനെ കണക്കാക്കാമെന്നും നിങ്ങൾ പഠിക്കും. കൂടാതെ, 1 മുതൽ 9 വരെയുള്ള എല്ലാ മൂല സംഖ്യകളുടെയും പ്രതിവാര ജാതകം നിങ്ങൾ കണ്ടെത്തും.
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
കോളിൽ ഞങ്ങളുടെ പ്രശസ്ത സംഖ്യാശാസ്ത്രജ്ഞരുമായി സംസാരിക്കുക, നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് ജീവിതം വളർത്തുക
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (04 ഡിസംബർ - 10 ഡിസംബർ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യാ 1
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 1, 10, 19 അല്ലെങ്കിൽ 28 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ )
ഭാഗ്യ സംഖ്യാ 1 ലെ സ്വദേശികളെ, ഈ ആഴ്ച്ച ദീർഘദൂര യാത്രക്കോ തീർത്ഥാടനത്തിനോ പോകാൻ സാധ്യതയുണ്ട് . മത വിശ്വാസത്തിലേക്ക് തിരിയുകയും, ഹോര, സത്യനാരായൺ കഥ പോലെ മതപരമായ പ്രവർത്തന ങ്ങൾ ഈ ആഴ്ച്ച നിങ്ങളുടെ വീട്ടിൽ നടത്താം. നിങ്ങളുടെ പിതാവിൻറെ ആരോഗ്യം മോശമായേക്കാം അതുകൊണ്ടു ഈ ആഴ്ച്ച വളരെ ശ്രദ്ധിക്കുക. പ്രണയ ബന്ധം: ഭാഗ്യ സംഖ്യാ 1 ലെ ആളുകളുടെ പ്രണയത്തെപ്പറ്റിയും, അതിനെക്കുറിച്ചു സംസാരിക്കുന്നതിനെയും മനസിലാക്കാം. പങ്കാളിയുമായി ഹാങ് ഔട്ട് ചെയ്യാൻ നിങ്ങൾക്ക് ഒന്നിലധികം അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും പരിചയപ്പെടുത്താൻ പറ്റിയ അവസരമാണിത്. വിവാഹിതരായ ആളുകളോട് അഹംഭാവം കുറക്കാൻ നിർദേശിക്കുന്നു, അതുകാരണം വലുതല്ലാത്ത വഴക്കുകൾ ഉണ്ടാവുകയും മനസമാധാനം നശിക്കുകയും ചെയ്യും. വിദ്യാഭ്യാസം : ഭാഗ്യ സംഖ്യാ 1 ലെ വിദ്യാർത്ഥികൾ, കൂട്ടം കൂടി പഠിക്കുകയോ, കൂട്ടമായി തന്നെ പ്രൊജെക്ടുകൾ പൂർത്തിയാക്കുകയോ ചെയ്യും. ഇത് ഭാവിമെച്ചപ്പെടുത്തുകയുയിൽ അവർക്കു ഉപയോഗപ്പെടുകയും, നേത്രത്വപരമായ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ വിദ്യാർത്ഥികൾക്ക് ധാരാളം മൾട്ടി ടാസ്ക് ആവശ്യമായി വരും, കാരണം നിരവധി കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരും. സമ്മർദ്ദം ചെലുത്താതെ മുൻഗണനകൾ മനസിലാക്കി അതനുസരിച്ചു പ്രവർത്തിക്കണമെന്നു നിർദ്ദേശിക്കുന്നു. ഉദ്യോഗം : തൊഴിലുമായി ബന്ധപ്പെട്ടു നിൽക്കുന്നവരോട്, ഈ ആഴ്ച്ച രാഷ്ട്രീയക്കാർക്കും, നേതാക്കന്മാർക്കും, മൾട്ടിനാഷണൽ കമ്പനി ജോലിക്കാർക്കും വളരെ നല്ലതാണ് ഈ സമയം. അവരിൽ ആത്‌മവിശാസവും, ഊർജവും നിറയും. അവരുടെ പ്രയത്നങ്ങളും, കഠിനാദ്വാനവും, നേതൃ ഗുണവും അവരുടെ മേലധികാരികൾ അംഗീകരിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും. ഈ ആളുകൾക്ക് അപകീർത്തി വരുത്താവുന്ന അമിത ആത്‌മവിശ്വാസമോ, അഹംകാരമോ ഉണ്ടാക്കില്ലെന്ന് സ്വയം ബോധവാന്മാരായിരിക്കണം. ആരോഗ്യം: ഭാഗ്യ സംഖ്യാ 1 ലെ ആളുകൾ അവരുടെ ആരോഗ്യം സംരക്ഷിക്കുകയും ശുചിത്വം പാലിക്കുകയും വേണം. എണ്ണയും, മധുരവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശദ്ധിക്കുകയും വേണം.
പ്രതിവിധി: ദുർഗ്ഗാ ദേവിയെ ആരാധിക്കുക, ദുർഗാ ചാലിസ പാത്ത് ചൊല്ലുക, അഞ്ച് ചുവന്ന പൂക്കൾ സമർപ്പിക്കുക.
250+ പേജുകൾ വ്യക്തിഗതമാക്കിയ ആസ്ട്രോ സേജ് ബൃഹത് ജാതകം വരാനിരിക്കുന്ന എല്ലാ സംഭവങ്ങളും മുൻകൂട്ടി അറിയാൻ നിങ്ങളെ സഹായിക്കുന്നു
ഭാഗ്യ സംഖ്യാ 2
( നിങ്ങൾ ഏതെങ്കിലും മാസത്തിലെ 2,11, 20 അല്ലെങ്കിൽ 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 2 ലെ ആളുകൾക്ക്, അവരുടെ ഊർജ നില ഈ ആഴ്ച്ച അസ്വസ്‌ഥമാക്കും, വൈകാരികമായി വളരെ താഴ്ന്നതായി തോന്നാം. നിങ്ങൾക്ക് വളരെയധികം മനസികാസ്വസ്ഥതകൾ അനുഭവപ്പെടാം. വൈകാരിക ക്ഷേമം ശദ്ധിക്കാനും ജീവിതത്തിൽ പ്രധാന തീരുമാനങ്ങളൊന്നും എടുക്കാതിരിക്കാനും ഈ ആഴ്ച്ച നിങ്ങളോട് നിർദ്ദേശിക്കുന്നു. ഭാവിയിൽ തെറ്റായ തിരുമാനങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ബോധത്തോടെ ഇരിക്കുക.
പ്രണയ ബന്ധം: ഭാഗ്യ സംഖ്യാ 2 ലെ ആളുകൾക്ക്, ഈ ആഴ്ച്ച അവരുടെ ജീവിതം മനക്കരുത്തോടെ ഇരിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, കാരണം, ചെറിയ കാര്യങ്ങളോട് അമിതമായി പ്രതികരിക്കുന്നത്, ഈ വൈകാരിക ഭ്രമം നിങ്ങളുടെ പങ്കാളിയെ ആശയക്കുഴപ്പത്തിലാക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും, ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ആശയ വിനിമയം നടത്താനും, നിങ്ങളുടെ വികാരം പങ്കാളിയോട് പ്രകടിപ്പിക്കാനും പിന്തുണ തേടാനും .ശ്രമിക്കുക.
വിദ്യാഭ്യാസം : ഭാഗ്യ സംഖ്യാ 2 ലെ വിദ്യാർത്ഥികൾക്ക് ഈ സമയത്തു ശ്രദ്ധ കേന്ദ്രികരിക്കാൻ കൂടുതൽ കഠിനാദ്വാനം ചെയ്യേണ്ടി വരും, കാരണം ഉയർന്ന വൈകാരിക തലങ്ങളും, അശ്രദ്ധകളും അവരെ ശല്യപ്പെടുത്തുകയും ലക്ഷ്യങ്ങളിൽ നിന്ന് വഴി തിരിച്ചു വിടുകയും ചെയ്യും. ഉദ്യോഗം : ഉദ്യോഗം പരമായി ഈ ആഴ്ച്ച നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യും, ഈ ആ ഴ്ച്ചയുടെ മദ്ദ്യത്തോടെ അതിനായി ശ്രമിക്കും. തൊഴിലിന്റെ വളർച്ചക്കായി വിദേശത്തേക്ക് മാറാനോ, വിദേശത്തുനിന്നുള്ള ചില നേട്ടങ്ങൾക്ക് പ്രതീക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാൻ ഏറ്റവും യോജിച്ച സമയമാണിത്. ആരോഗ്യം : ആരോഗ്യപരമായി, വൈകാരികമായ അധ്വാനം നിങ്ങൾക്ക് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ധ്യാനിക്കാനും, ശാന്തത പാലിക്കാനും നിർദ്ദേശിക്കുന്നു. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത്. നിങ്ങളുടെ ശരീരം വിശ്രമിക്കാൻ പതിവായി ഉപ്പു വെള്ളത്തിൽ കുളിക്കുക.
പ്രതിവിധി: ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും മൂൺലൈറ്റിൽ ഇരുന്നു ധ്യാനിക്കുക.
ഭാഗ്യ സംഖ്യാ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3 , 12, 21 അല്ലെങ്കിൽ 30 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
അധ്യാപകർ, ഉപദേഷ്ടാക്കൾ, ധനകാര്യം, കൗൺസിലിംഗ് മേഖലയിലുള്ളവർക്ക് ഈ ആഴ്ച്ച വളരെ നല്ലതായിരിക്കും. ആശയ വിനിമയം നിങ്ങൾ നന്നായി പ്രകടിപ്പിക്കുകയും, നിങ്ങളുടെ കാഴ്ച്ചപ്പാട് ആളുകൾക്ക് നന്നായി മനസിലാക്കി കൊടുക്കുകയും ചെയ്യും. പ്രണയബന്ധം: ഈ ആഴ്ച്ച, ഭാഗ്യ സംഖ്യാ 3 ലെ വിവാഹിതരായ നാട്ടുകാർ പരസ്പരം മറക്കാനാവാത്ത നിമിഷങ്ങൾ പങ്കിടും. നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെങ്കിൽ, ഈ ആഴ്ച്ച ഉയർച്ച താഴ്ച്കൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കാമുകനോട് ഹൃദയത്തിലുള്ള കാര്യങ്ങൾ തുറന്ന് പറയണമോ വേണ്ടയോ എന്നതിനെക്കുറിച്ചു ആശയക്കുഴപ്പത്തിലാകും, എന്നാൽ ഈ സമയം തുറന്ന് ഒന്നും പറയണ്ട എന്ന് നിങ്ങളെ ഉപദേശിക്കുന്നു.
വിദ്യഭ്യാസം: ഉന്നത വിദ്യാഭ്യാസത്തിനോ, വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്ന റൂട്ട് നമ്പർ 3 ലെ വിദ്യാർത്ഥികൾക്കോ സ്വപ്നം സാക്ഷാൽക്കരിക്കാൻ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നേക്കാം, കാരണം കാലതാമസം നേരിട്ടേക്കാം. മത്സരങ്ങൾക്കു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആഴ്ച്ച കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കേണ്ടി വരും. ഉദ്യോഗം : ഭാഗ്യ സംഖ്യാ 3 സ്വദേശികൾക്ക് പ്രൊഫഷണൽ വളർച്ചാ ആഴ്‌ചയിൽ നിങ്ങളുടെ വഴിയിൽ ധാരാളം അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രയത്നവും സ്മാർട്ടും കൊണ്ട് നിങ്ങൾക്ക് അത് പണമാക്കാൻ കഴിയും. നിങ്ങൾ പുതുമുഖവും ബാങ്കിംഗ് അല്ലെങ്കിൽ സിഎ പോലുള്ള ധനകാര്യ മേഖലകളിൽ ജോലി തേടുന്നവരുമാണെങ്കിൽ, നിങ്ങളുടെ തൊഴിൽ ആരംഭിക്കുന്നതിനുള്ള നല്ല കാലഘട്ടമാണിത്.
ആരോഗ്യം: ആരോഗ്യത്തിന്റെ കാര്യത്തിൽ 3 ഭാഗ്യ സംഖ്യാ സ്വദേശികൾക്ക് ഇത് വളരെ അനുകൂലമായ ആഴ്ചയായിരിക്കില്ല. നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അവ അവഗണിക്കരുതെന്നും ശരിയായ വൈദ്യസഹായം സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നതിനും സ്വയം ഫിറ്റ്നസ് നിലനിർത്തുന്നതിനും നിങ്ങൾ നല്ല വ്യായാമ മുറകൾ പാലിക്കണം. ഈ കാലയളവിൽ സ്ത്രീകൾക്ക് ചില ഹോർമോൺ അസന്തുലിതാവസ്ഥ നേരിടാം.
പ്രതിവിധി: മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുക.
നിങ്ങളുടെ കരിയറിലും വിദ്യാഭ്യാസത്തിലും വിജയം നേടുന്നതിന്: നിങ്ങളുടെ കോഗ്നിആസ്ട്രോ റിപ്പോർട്ട് ഇപ്പോൾ ഓർഡർ ചെയ്യുക!
ഭാഗ്യ സംഖ്യാ 4
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 4, 13, 22 അല്ലെങ്കിൽ 31 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 4 സ്വദേശികൾക്ക്, ഈ ആഴ്ച സന്തോഷം നിറഞ്ഞതായിരിക്കും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും, നിങ്ങൾക്ക് സന്തോഷമുണ്ടാകും. പെട്ടെന്നുള്ള ചില വെല്ലുവിളികൾ നിങ്ങളുടെ വഴിയിൽ വന്നേക്കാം എന്നാൽ ക്രമേണ അവയെ തരണം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും.
പ്രണയബന്ധം: നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമായി എല്ലാം കൊണ്ടുവരാൻ പോകുന്നു. നിങ്ങളുടെ കാമുകനെ നിങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മനസ്സിലാക്കാനും അവരോട് നിങ്ങളുടെ ഹൃദയം സംസാരിക്കാനും നിങ്ങൾക്ക് കഴിയും, അവർ നിങ്ങളെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.
വിദ്യാഭ്യാസം: പ്രിയ ഭാഗ്യ സംഖ്യാ 4 വിദ്യാർത്ഥികളേ, ഈ ആഴ്ച നിങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് നിങ്ങൾ വളരെക്കാലമായി നേരിടുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കാം. നിങ്ങൾ പരമാവധി പരിശ്രമിച്ചാൽ നല്ല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ നിങ്ങൾ വിജയിക്കും, മത്സര പരീക്ഷകളിൽ നിങ്ങൾക്ക് വിജയം നേടാനാകും.
ഉദ്യോഗം: ഭാഗ്യ സംഖ്യാ 4 സ്വദേശികൾക്ക് ബിസിനസ്സ് വീക്ഷണകോണിൽ നിന്ന് ഈ ആഴ്ച അനുകൂലമായിരിക്കും, നിങ്ങൾക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും കൂടാതെ ദീർഘകാല ആനുകൂല്യങ്ങളുടെ ചില കരാറുകളിൽ ഒപ്പിടാനുള്ള സാധ്യതയും ഉണ്ട്. നിങ്ങൾ സേവനത്തിലാണെങ്കിൽ, നിങ്ങളുടെ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും, ഇത് നിങ്ങളുടെ ജോലിയിൽ പുരോഗതി കൈവരിക്കാൻ സഹായിക്കും.
ആരോഗ്യം: നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്ന ഭാഗ്യ സംഖ്യാ 4 സ്വദേശികൾ കാര്യമായ ഒന്നും തന്നെയില്ല. എന്നിട്ടും നിങ്ങൾ അച്ചടക്കം പാലിക്കാൻ ഉപദേശിക്കുന്നു. മദ്യം അടങ്ങിയ വസ്തുക്കളോ വളരെ എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ മുഴുകരുത്. കൂടാതെ, ഈ ആഴ്ച നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക.
പ്രതിവിധി: മിക്കവാറും കറുത്ത വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
ഭാഗ്യ സംഖ്യാ 5
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 5, 14 അല്ലെങ്കിൽ 23 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച്ച ഭാഗ്യ സംഖ്യ 5 ലെ ആളുകൾക്ക് അവരുടെ ആശയ വിനിമയത്തിൽ വളരെ ചലനാല്മകവും സ്വാധിനവുമുള്ളവരായിരിക്കും, അതുകൊണ്ട് കോണ്ടാക്ടുകളിൽ സ്വാധിനമുള്ള ആളുകളെ ചേർക്കാൻ കഴിയും. എന്നാൽ നിങ്ങളെപ്പോലെ ചിന്തിക്കാൻ കഴിവില്ലാത്ത നിരവധി ആളുകൾക്ക് നിങ്ങളുടെ ആശയങ്ങൾ കൈമാറുന്നത് മണ്ടത്തരമായി തോന്നിയാൽ നിങ്ങൾ ബോധപൂർവം സംസാരിക്കുക.
പ്രണയബന്ധം: പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാഗ്യ നമ്പർ 5 ലെ സ്വദേശികൾക്ക് അനുകൂലമായ ആഴ്ച്ചയായിരിക്കും. പുതിയ ഓർമകൾ പങ്ക് വയ്ക്കാൻ നിങ്ങളുടെ പങ്കളിയുമായി സമയം കണ്ടെത്തും. നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ മനസിലാക്കുകയും നിങ്ങളുടെ ശ്രമങ്ങളിൽ പിന്തുണക്കുകയും ചെയ്യും. വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 5 ലെ വിദ്യാർത്ഥികൾക്കു ഉന്നത വിദ്യാഭ്യാസമോ വിദേശത്തു പഠിക്കാനുള്ള അവസരമോ ആഗ്രഹിക്ക ന്നവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനാകും. മാസ് കമ്മ്യൂണിക്കേഷൻ, നാടക അഭിനയം, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഈയാഴ്ച്ച പ്രയോജനം ലഭിക്കും. ഉദ്യോഗം : മനസികളിൽ പ്രവർത്തിക്കുന്നവർ ഇറക്കുമതി/ കയറ്റുമതികളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നീ റൂട്ട് നമ്പർ 5 ലെ സ്വദേശികൾക്ക് ഈയാഴ്ച്ച ആസ്വദിക്കാനും നല്ല സാമ്പത്തിക നേട്ടം കൈവരിക്കാനും കഴിയും. ഒരു വിദേശ മാദ്യമമോ, വിനോദ ശ്രോതസുകളോ കടന്നു വന്നു പുതിയ എന്തെങ്കിലും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും. ആരോഗ്യം: ഭാഗ്യ നമ്പർ 5 ലെ സ്വദേശികളെ, നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്, അതിനാൽ വ്യായാമം ചെയ്യാനും, ശരിയായി ഭക്ഷണം കഴിക്കാനും, ധ്യാനിക്കാനും നിർദ്ദേശിക്കുന്നു. മാത്രമല്ല വളരെ കൊഴുപ്പുള്ളതും, മധുരമുള്ളതുമായ ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക.
പ്രതിവിധി: നിങ്ങളുടെ സഹോദരിക്കോ മാതൃസഹോദരിക്കോ എന്തെങ്കിലും സമ്മാനം നൽകുക.
ഭാഗ്യ നമ്പർ 6
( നിങ്ങൾ ഏതെങ്കിലും മാസത്തിലെ , 6, 15, അല്ലെങ്കിൽ 24 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈയാഴ്ച്ച ഭാഗ്യ നമ്പർ 6 ലെ സ്വദേശികൾ, നിങ്ങൾ സമയം ആസ്വദിക്കാനും ജീവിതം പൂർണമായി ജീവിക്കാനും സാദ്യതയുണ്ട്. കൂടാതെ നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കുകളിൽ ചില മൂല്യവത്തായ കൂട്ടിച്ചേർക്കലുകളും ഉണ്ടാകും. സ്വാധിനമുള്ള ആളുകളുടെ സഹവാസം നിങ്ങൾ ആസ്വദിക്കും. ആഡംബരങ്ങൾക്കായി നിങ്ങൾ സമയവും പണവും ചെലവഴിക്കും.
പ്രണയബന്ധം: ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, ഈ സ്വാഭാവിക സ്നേഹവും പ്രണയവും നിങ്ങൾക്ക് മികച്ചതായിരിക്കും, നിങ്ങൾ സന്തോഷകരമായ സമയം ആസ്വദിക്കുകയും ചെയ്യും. വിവാഹിതരായ നാട്ടുകാർ സന്തുഷ്ടരായിരിക്കും, ജീവിതം അനുകൂലമായി തുടരും.
വിദ്യാഭ്യാസം: ഈ ആഴ്ച ഭാഗ്യ സംഖ്യാ 6 വിദ്യാർത്ഥികൾക്ക് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിയും, നിങ്ങളുടെ കഴിവിനനുസരിച്ച് നിങ്ങൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഫാഷൻ, നാടക അഭിനയം, ഇന്റീരിയർ ഡിസൈനിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസൈനിംഗ് മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച പ്രയോജനം ലഭിക്കും.
ഉദ്യോഗം: ജോലിയുള്ള സ്വദേശികൾക്ക് അവരുടെ ജോലിസ്ഥലത്ത് നല്ല തൊഴിൽ അന്തരീക്ഷം ആസ്വദിക്കുകയും അവരുടെ കീഴുദ്യോഗസ്ഥർ അവരുമായി സഹായകരവും സൗഹാർദ്ദപരവുമായിരിക്കുകയും ചെയ്യും. ഈ ആഴ്ചയിൽ കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനും മികച്ച ഡീലുകൾ നടത്താനും കഴിയുന്നതിനാൽ പ്രൊഫഷണൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അനുകൂലമായ കാലയളവ് ഉണ്ടാകും.
ആരോഗ്യം: ഭാഗ്യ സംഖ്യാ 6 സ്വദേശികൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമില്ല. അമിതമായ മദ്യപാനം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിങ്ങൾ ധാരാളം പാർട്ടികളിലും സാമൂഹികവൽക്കരണത്തിലും ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതിവിധി: നെഗറ്റിവിറ്റി ഇല്ലാതാക്കാൻ വീട്ടിനുള്ളിൽ ദിവസവും വൈകുന്നേരം കർപ്പൂരം വിളക്ക് കത്തിക്കുക.
നിങ്ങളുടെ കരിയറിലും വിദ്യാഭ്യാസത്തിലും വിജയം നേടുന്നതിന്: നിങ്ങളുടെ കോഗ്നിആസ്ട്രോ റിപ്പോർട്ട് ഇപ്പോൾ ഓർഡർ ചെയ്യുക!
ഭാഗ്യ സംഖ്യാ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16 അല്ലെങ്കിൽ 25 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഭാഗ്യ സംഖ്യാ 7 സ്വദേശികൾക്ക് ഉത്കണ്ഠയും സംയമനവും ഉണ്ടാകാം, നിസ്സാര കാര്യങ്ങളിൽ ആശയക്കുഴപ്പം അനുഭവപ്പെടാം. നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും അതിനെക്കുറിച്ച് വിഷാദം തോന്നാനും നിങ്ങൾക്ക് കഴിയും. അതിനാൽ, റൂട്ട് നമ്പർ 7 സ്വദേശികൾ ജീവിതത്തിന്റെ ശോഭയുള്ള വശങ്ങൾ കാണാനും സ്വയം ശാന്തമാക്കാനും വിശ്രമിക്കാനും യോഗ, ധ്യാനം തുടങ്ങിയ പ്രവർത്തനങ്ങളുടെ സഹായം സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു.
പ്രണയബന്ധം: പ്രിയപ്പെട്ട ഭാഗ്യ സംഖ്യാ 7 സ്വദേശികളേ, ഈ ആഴ്ച നിങ്ങളുടെ പ്രണയത്തെയും പ്രണയത്തെയും കുറിച്ച് സംസാരിക്കുന്നു, നിങ്ങളുടെ പ്രശ്‌നങ്ങളും മാനസികാവസ്ഥയും കാരണം നിങ്ങൾ നിങ്ങളുടെ പങ്കാളിയെ അവഗണിക്കുകയോ അനാദരിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്, ഇത് നിങ്ങൾക്കിടയിൽ സംഘർഷങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ, ഈ ആഴ്ചയിൽ നിങ്ങളുടെ ബന്ധത്തിന് തുല്യമായ മുൻഗണന നൽകാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 7 വിദ്യാർത്ഥികൾക്ക്, ഈ ആഴ്‌ച അൽപ്പം കഠിനമായേക്കാം, കാരണം നിങ്ങളുടെ പഠന രീതിയോ വ്യത്യസ്തമായ പഠന ആശയങ്ങളോ പ്രകടിപ്പിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കാം. അതിനാൽ, മറ്റുള്ളവരെ അവഗണിക്കാനും നിങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളോട് നിർദ്ദേശിക്കുന്നു.
ഉദ്യോഗം: സർവ്വീസിലുള്ള ഭാഗ്യ സംഖ്യാ 7 സ്വദേശികൾക്ക് ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അവർക്ക് അവരുടെ ജോലിയിൽ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കില്ല. നിങ്ങൾ വിദേശ ഭൂമിയുമായി ബന്ധപ്പെട്ട ബിസിനസ്സാണെങ്കിൽ, വിദേശ സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ആരോഗ്യം: ഭാഗ്യ സംഖ്യാ 7 സ്വദേശികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. നിങ്ങളുടെ മാനസികാരോഗ്യത്തെ തടസ്സപ്പെടുത്തുന്ന അമിതമായ ചിന്തയിലും വിഷാദത്തിലും നിങ്ങൾ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതിവിധി: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുകയും അഭയം നൽകുകയും ചെയ്യുക.
ഭാഗ്യ സംഖ്യാ 8
(ഏതെങ്കിലും മാസത്തിലെ 8 , 17 , 26 തിയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച്ചയിലത്തെ ഭാഗ്യ സംഖ്യാ 8 ലെ സ്വദേശികൾ, വളരെ പ്രയോഗിക സ്വഭാവമുള്ളവരായിരിക്കും, അത് വരണ്ടതും വികാര രഹിതവുമാണ്. പ്രായോഗികത വ്യക്തിപരമായ വളർച്ചക്ക് നല്ലതല്ല. അതുമൂലം നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രണയബന്ധം: ഭാഗ്യ സംഖ്യാ 8 ലെ ആളുകൾ, എന്തെങ്കിലും കാര്യത്തിനായി തൻ്റെ ഇണയുമായി വഴക്ക് ഇടുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നത് ഒഴിവാക്കുക, അവൻ/ അവൾ കടന്നു പോകുന്ന സാഹചര്യം ആശയ വിനിമയം നടത്തി മനസിലാക്കാനും ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ വിസ്വസ്തതയെ സംശയിക്കരുത്, പരസ്പരം മനസിലാക്കി മുൻപോട്ട് പോവുക. വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 8 ലെ വിദ്യാർത്ഥികൾ, പഠിത്തത്തിന്റെ കാര്യത്തിൽ വളരെയധികം മാനസിക സമ്മർദ്ദം അനുഭവിച്ചേക്കാം. അവരുടെ ഏകാഗ്രത മോശമാകാം, സമപ്രായക്കാരുടെ സമ്മർദ്ദം മൂലം അവർക്ക് വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽ: ഭാഗ്യ സംഖ്യാ 8 ലെ സ്വദേശികളുടെ കൂട്ടത്തിൽ ജോലി ചെയ്യുന്നവർ ഈയാഴ്ച്ച നിസ്സംഗരായി പെരുമാറിയെന്ന് വരാം, എന്നാൽ നിങ്ങൾ മാറ്റത്തിനാഗ്രഹിക്കുന്നു എങ്കിൽ ആ പദ്ധതി മാറ്റി വയ്ക്കാൻ നിർദേശിക്കുന്നു. ആരോഗ്യം: ഭാഗ്യ സംഖ്യാ 8 ലെ ആളുകളുടെ ആരോഗ്യത്തെപ്പറ്റി പറയുമ്പോൾ, ചർമ്മം, അലർജി എന്നീ പ്രശ്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഹോർമോണുകൾ അല്ലെങ്കിൽ ആർത്തവവിരാമം മുതലായ പ്രശ്നങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വന്നേക്കാം. പ്രതിവിധി :വികലാന്ഗർക്ക് എന്തെങ്കിലും സംഭാവന ചെയ്യുക.
ഭാഗ്യ നമ്പർ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9 , 18 അല്ലെങ്കിൽ 27 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 9 ലെ ആളുകൾക്ക് ഈയാഴ്ച്ച സ്വയം ഉർജസ്വലത അനുഭവപ്പെടും. ആ ഊർജം ശരിയായ ദിശയിൽ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. ദേഷ്യം കൊണ്ട് ആരുമായും വഴക്കുണ്ടായി നിങ്ങളുടെ പ്രതിഛായ നശിപ്പിക്കരുത്. ഊർജം കേന്ദ്രികരിച്ചു നിങ്ങളുടെ ലക്ഷ്യത്തിലേക്കു കുതിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഇച്ഛാശക്തിയും പരിശ്രമവും കൊണ്ട് നിങ്ങൾ തീർച്ചയായും കാര്യം നേടും. പ്രണയബന്ധം: ആത്മാഭിമാനം കാരണം നിങ്ങളുടെ പങ്കാളിയെ അവഗണിക്കുകയോ അനാദരിക്കുകയോ ചെയ്യാൻ സാധ്യത ഉണ്ട്. അത് നിങ്ങൾ രണ്ടു പേരും തമ്മിൽ ഏറ്റുമുട്ടലിന് കാരണമായേക്കാം. അതിനാൽ ഈ ആഴ്ച്ചയിൽ നിങ്ങളുടെ ബന്ധത്തിന് തുല്യമായ പരിഗണന നൽകാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. വിദ്യാഭ്യാസം: കമ്പ്യൂട്ടർ സയൻസ് , മെക്കാനിക്കൽ എഞ്ചിനീയറിംഗ്, റോബോട്ടിക് എഞ്ചിനീയറിംഗ് എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ ആഴ്ച്ചയായിരിക്കും ഇത് . നിങ്ങൾ ഏതെങ്കിലും പ്രോജെക്ടിൽ പ്രവർത്തിക്കുക ആണെങ്കിൽ, ഗവേഷണ പ്രവർത്തനങ്ങൾ നന്നായി വരും. നിങ്ങളുടെ ഉപദേഷ്ടാക്കൾ നിങ്ങളെ അഭിനന്ദിക്കും. ഉദ്യോഗം : നിങ്ങളുടെ സാധനങ്ങൾ വിപണനം ചെയ്യുന്നതിലും, ഉൽപ്പന്നത്തിന് പുതിയ വിപണി കണ്ടെത്തുന്നതിലും നിങ്ങൾ വിജയിക്കും അതിനാൽ സ്വന്തം ബിസിനെസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ആഴ്ച്ച അനുകൂലമായ സമയമായിരിക്കും. ഐടി മേഖലയിലെ ജോലിക്കാരോ, ടാറ്റ ശാസ്ത്രഞനോ ആണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും. ആരോഗ്യം: ആരോഗ്യകരമായി പറഞ്ഞാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടമാണിത്. എന്നാൽ അമിത ദേഷ്യവും ആക്രമണ സ്വഭാവവും കാരണം നിങ്ങൾക്ക് നന്നായിട്ടു ഉർജ് നഷ്ടം അനുഭവപ്പെടാം, അതിനാൽ ധ്യാനം പരിശീലിക്കാൻ നിങ്ങളോടു നിർദ്ദേശിക്കുന്നു. പ്രതിവിധി: ചൊവ്വാഴ്ച്ചകളിൽ ഹനുമാൻ ചാലിസ ജപിക്കുകയും ബുണ്ടി പ്രസാദം ഹനുമാന് സമർപ്പിക്കുകയും ചെയ്യുക.
ജ്യോതിഷ പരിഹാരങ്ങൾക്കും സേവനങ്ങൾക്കും, സന്ദർശിക്കുക: ആസ്ട്രോ സേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
ഞങ്ങളുമായി ബന്ധം നിലനിർത്തിയതിന് നന്ദി!