സംഖ്യാശാസ്ത്രം വാരഫലം 11 സെപ്റ്റംബർ - 17 സെപ്റ്റംബർ 2022
നിങ്ങളുടെ റൂട്ട് നമ്പർ ( മുലങ്ക് ) എങ്ങനെ അറിയും ?
നിങ്ങളുടെ ജനന തിയതി ഏത് മാസത്തിലായാലും ഒരു യൂണിറ്റ് നമ്പർ ആക്കി മാറ്റിയ ശേഷം , അതാണ് നിങ്ങളുടെ റൂട്ട് നമ്പർ. റൂട്ട് നമ്പർ 1 മുതൽ 9 വരെ ആകാം. അതായത് നിങ്ങൾ ഏതെങ്കിലും മാസത്തെ പതിനൊന്നാം തിയതിയാണ് ജനിച്ചതെങ്കിൽ നിങ്ങളുടെ റൂട്ട് നമ്പർ 1+1= 2 ആയിരിക്കും. ഈ രീതിയിൽ നിങ്ങളുടെ റൂട്ട് നമ്പർ മനസിലാക്കി നിങ്ങളുടെ പ്രതിവാര സംഖ്യാ ശാസ്ത്ര ജാതകം വായിക്കാൻ കഴിയും.
കോളിൽ ഞങ്ങളുടെ പ്രശസ്ത സംഖ്യാ ശാസ്ത്രജ്ഞരുമായി സംസാരിക്കുക, നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ജീവിതം വളർത്തുക
നിങ്ങളുടെ ജനന തിയതി ( 11 സെപ്റ്റംബർ മുതൽ 17 സെപ്റ്റംബർ 2022 വരെ ) ഉപയോഗിച്ച് നിങ്ങളുടെ പ്രതിവാര ജാതകം അറിയുക
സംഖ്യാ ശാസ്ത്രം നമ്മുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു കാരണം, സംഖ്യകൾക്ക് നമ്മുടെ ജനിച്ച തിയതിയുമായി ബന്ധമുണ്ട്. മുകളിൽ പറഞ്ഞതു പോലെ ഒരു വ്യക്തിയുടെ റൂട്ട് നമ്പർ അവളുടെ/ അവന്റെ ജനന തിയതി കൂട്ടി ചേർത്ത് എഴുതുന്നതാണ്. അത് പല വിധ ഗ്രഹങ്ങളുടെ ഭരണത്തിന്റെ കീഴിലാണ് വരുന്നത്.
നമ്പർ 1 സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5- ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9- ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം കാരണം ഒരാളുടെ ജീവിതത്തിൽ പല വിധ മാറ്റങ്ങൾ സംഭവിക്കുന്നു അവ നിയന്ത്രിച്ച് നിർത്തുന്നതിന് സംഖ്യകൾ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
ഭാഗ്യ സംഖ്യാ 1
(ഏതെങ്കിലും മാസത്തിലെ 1, 10, 19 അല്ലെങ്കിൽ 28 തിയ്യതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച , ഈ നമ്പറിൽ ഉൾപ്പെടുന്ന ആളുകൾക്ക് പതിവ് പോലെയുള്ള കുറിപ്പ് ബുദ്ധിമുട്ടുള്ളതാണെന്ന് കണ്ടെത്തിയായേക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നാട്ടുകാർക്ക് അസ്ഥിരമായ ചിന്തകൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളിൽ പഴയതിനേക്കാൾ കൂടുതൽ താല്പര്യം ഉണ്ടായിരിക്കും. അതൊരു നല്ല മാറ്റമായി കണക്കാക്കാം. രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന നാട്ടുകാർക്ക് അനുകൂലമായ ആഴ്ച ആയിരിക്കില്ല ഇത്. വിജയം വരിക്കുന്നതിന് വേണ്ടി ഈ ആളുകൾക്ക് വളരെ അധികം ഷമിക്കേണ്ടതായി വരാം. പ്രധാന തീരുമാനങ്ങൾ ഒന്നും ഈ ആഴ്ച എടുക്കരുത്. ദിവസേനയുള്ള ജീവിതത്തോട് ഇഷ്ടം വളർത്താൻ കഴിയില്ല. ആശങ്കപ്പെട്ട മനഃസാക്ഷിയുമായി ജീവിക്കേണ്ടതായി വരും.
പ്രണയ ബന്ധം: നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധത്തിൽ പോകാൻ കഴിഞ്ഞെന്ന് വരില്ല, കാരണം ആശയത്തിന്റെ അഭാവം മൂലം തർക്കങ്ങൾക്ക് ഇടയുണ്ട്. അതുകൊണ്ടു സന്തോഷത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. യോജിപ്പിൽ എത്തി ചേരാൻ വേണ്ടി നിങ്ങൾ ഒഴിവാക്കേണ്ട പ്രശ്നങ്ങൾ നിങ്ങളുടെ ബുദ്ധി നിങ്ങളെ ഉപദേശിക്കുന്നുമുണ്ടാവാം. പ്രശ്നങ്ങളെ മുറുക്കെ പിടിച്ചാൽ നിങ്ങളുടെ സന്തോഷം ഇല്ലാതാക്കിയേക്കാം അതുകൊണ്ട് അത് ഒഴിവാക്കുക. നിങ്ങളുടെ തുണയുമായി ഉള്ളിലെ സ്നേഹം നില നിർത്തുകയും സൗഹാർദ്ദം വളർത്താൻ ശ്രമിക്കുകയും ചെയുക.
വിദ്യാഭ്യാസം: ഈ സമയം നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കാഞ്ഞതിനാൽ പഠനത്തിൽ തിരിച്ചടികൾ ഉണ്ടായേക്കാം. എന്താണ് ഇപ്പോൾ പഠിക്കുന്നതെന്ന് നിങ്ങൾക്ക് ഓർമിച്ച് എടുക്കാൻ കഴിയില്ല. നിങ്ങൾ നിയമം, ഭൗതിക, ശാസ്ത്രം, ഇംഗ്ലീഷ്, സാഹിത്യം മുതലായവ പടിക്കുന്നവരാണെങ്കിൽ നന്നായി ശ്രദ്ധ കേഡൻ്റികരിക്കുന്നത് ഉചിതമാണ്.
ഉദ്യോഗം: നിങ്ങളുടെ സഹ പ്രവർത്തകരുമായും ജോലി സ്ഥലത്തെ മേലുദ്യോഗസ്ഥരുമായും നല്ല ബന്ധം നില നിർത്താൻ കഴിയാത്തത് കൊണ്ട്, ഈ ആഴ്ച ജോലിയുടെ കാര്യത്തിൽ യോജിച്ചവണ്ണം ആയിരിക്കില്ല. ഈ ആഴ്ച ഏല്പിച്ച പണി കഠിനം ആയിരിക്കാം, അത് പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. അമിത അധ്വാനത്തിന് ലഭിക്കേണ്ടതായ അംഗീകാരം ലഭിച്ചെന്ന് വരില്ല. ഇത് നിങ്ങളെ അലോരസ്സപെടുത്തിയേക്കാം. നിങ്ങൾ ബുസിനെസ്സ്കാരാണെങ്കിൽ നഷ്ടം സംഭവിക്കാതിരിക്കാൻ നിങ്ങൾ കഠിനമായി പ്രയത്നിക്കേണ്ടി വരാം.
ആരോഗ്യം: ഈ ആഴ്ച ആരോഗ്യത്തിൽ ശ്രദ്ധ വെക്കണം അല്ലെങ്കിൽ ഊർജ്ജത്തിന്റെയും ഉത്സാഹത്തിന്റെയും അഭാവം ആരോഗ്യത്തിൽ സ്ഥിരത നഷ്ടപ്പെടുത്തുന്നു. കഠിനമായ ജലദോഷം പോലുള്ള അലര്ജികള് നിങ്ങൾക്ക് സംഭവിച്ചേക്കാം. അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മന്നോട്ട് പോകാനുള്ള കഴിവിനെ ഇല്ലാതാകുകയും ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ തടസ്സം നിൽക്കുകയും ചെയ്യുന്ന വിധത്തിലുള്ള കഠിനമായ തലവേദനയാൽ കഷ്ടപ്പെട്ടേക്കാം.
പ്രതിവിധി: ‘ഓം ഗം ഗണപതയെ നമഃ” ദിവസവും 108 തവണ ചൊല്ലുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഭാഗ്യ നമ്പർ 2-ലെ ആളുകൾക്ക് ഉന്നത മനോഭാവം ഉണ്ടായിരിക്കാം, ഇത് നല്ല ഫലങ്ങൾക്ക് കാരണമാകും. നിങ്ങളുടെ ഇഷ്ടം അഭിവൃദ്ധിപ്പെടുത്തുന്ന തിരുമാനങ്ങളെ പിന്തുടരുന്നതിന് ഈ ആഴ്ച ഉപയോഗിക്കും. പുതിയ മുതൽ മുടക്ക്, ധന നിക്ഷേപം ഈ ആഴ്ച നിങ്ങൾക്ക് നല്ല വരുമാനം നൽകിയേക്കാം. സൗഹാർദ്ദപരമായ വരുമാനം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കുന്നതിനും ഈ ആഴ്ച നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിൽ നിങ്ങൾ കൂടുതൽ യാത്ര ചെയ്ടത്തേക്കാം, ആതിര യാത്രകൾ നിങ്ങൾക്ക് വലിയ വിജയം നൽകും.
പ്രണയ ബന്ധം: ആത്മസംതൃപ്തി മൂലം നിങ്ങളുടെ ജീവിത പങ്കാളിയുമായ സന്തോഷകരമായ വികാരങ്ങൾ വളർത്തിയെടുക്കാൻ ഈ ആഴ്ച നിങ്ങൾക്ക് കഴിയും. ഈ ആഴ്ചയിൽ നിങ്ങളുടെ പ്രിയപെട്ടവരുമായുള്ള നിങ്ങളുടെ ധാരണയിൽ നിങ്ങൾ വളരെ തുറന്നവരായിരിക്കാം, ഇത് നിങ്ങളുടെ പങ്കാളിയുമായി നല്ല അകലം പാലിക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്ന കൂടുതൽ സ്നേഹം നൽകും. ഈ ആഴ്ചയിൽ നിങ്ങൾക്കും നിങ്ങളുടെ ജീവിത പങ്കാളിക്കും കുടുംബത്തിൽ സന്തോഷകരമായ അവസരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞേക്കാം. ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി സന്തോഷകരമായ ആശയവിനിമയം നടത്താൻ നിങ്ങൾക്ക് കഴിയും.
വിദ്യാഭ്യാസം :ഈ ആഴ്ചയിൽ, നിങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് കഴിവുകൾ കാണിക്കുന്നതിൽ ഒരു പ്രത്യേക ഇടം രൂപപ്പെടുത്താൻ കഴിഞ്ഞേക്കാം. പ്രത്യേകിച്ച്, കെമിസ്റ്ററി, മറൈൻ, എൻജിനിയറിങ് തുടങ്ങിയ പഠനങ്ങളിൽ നിങ്ങൾക്ക് മികവ് പുലർത്താൻ കഴിയും. ഉയർന്ന മാർക്ക് നേടാൻ എളുപ്പത്തിൽ കഴിഞ്ഞേക്കാം, സമർപ്പണവും അത്യാസ്‌ക്തിയും കൊണ്ട് നിങ്ങൾക്ക് അത് നേടാനാകും. പഠനത്തിൽ നിങ്ങളുടെ പ്രത്യേക കഴിവുകൾ തെളിയിക്കാൻ നിങ്ങൾക്ക് കഴിയും.
ഉദ്യോഗം: നിങ്ങൾ ജോലി ചെയുന്ന ആളാണെങ്കിൽ, ഈ ആഴ്ച നിങ്ങൾക്ക് അനുകൂലം ആയിരിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കുകയും അത് മൂലം നിങ്ങൾ സംതൃപ്‌തരാവുകയും ചെയ്യും. വിദേശത്ത് പോകാനുള്ള ഭാഗ്യവും നിങ്ങൾക്ക് ഈ ആഴ്ച ഉണ്ടാവാം അത്, വളർച്ചയെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും. ബിസിനെസ്സ് ചെയ്യുകയാണെങ്കിൽ ആഗ്രഹിച്ച ലാഭത്തേക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിനുള്ള അവസരം വന്നാൽ മത്സരിച്ച് കഴിവ് തെളിയിക്കാൻ കഴിയും.
ആരോഗ്യം: നിങ്ങളിലുള്ള ഉത്സാഹം കാരണം ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടത് ആയിരിക്കും. ചെറിയ തലവേദന ഒഴിച്ച് മറ്റ് രോഗങ്ങൾ ഒന്നും നേരിടേണ്ടി വരത്തില്ല, അത് ഒരു ബുദ്ധിമുട്ട് ആവില്ല.
പ്രതിവിധി: “ഓം ചന്ദ്രായ നമഃ” ദിവസവും 20 തവണ ചൊല്ലുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
റൂട്ട് നമ്പർ 3 സ്വദേശികൾക്ക് ഈ ആഴ്ച കൂടുതൽ നിശ്ചയദാർഢ്യമുണ്ടാകും, ഇത് മൂലം അവർക്ക് കടുത്ത വെള്ളവിളികളുമായി മത്സരിക്കാൻ കഴിഞ്ഞേക്കാം. ഈ നമ്പറിൽ ഉൾപ്പെടുന്ന നാട്ടുകാർക്ക് അവർ ഏറ്റെടുക്കുന്ന ഏത് ശ്രമത്തിലും വൈദഗ്‌ദ്യം നേടാനാകും. വിപുലീകരണത്തിന്റെ ഘട്ടം സാധ്യമായതിനാൽ വലിയ നിക്ഷേപങ്ങൾ, ഇടപാടുകൾ തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഈ ആഴ്ച സ്വദേശികൾക്ക് അനുകൂലമായിരിക്കും. ഈ ആഴ്ചയിൽ, ആത്മീയ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വന്നേക്കാം.
പ്രണയ ബന്ധം: നിങ്ങളുടെ പങ്കാളിയുമായി സന്തോഷം നില നിർത്താൻ നിങ്ങൾക്ക് അനുയോജ്യമായ ആഴ്ചയാണിത്. കൂടുതൽ ബോണ്ടിംഗ് ഉണ്ടാകും, നിങ്ങളുടെ ജീവിത പങ്കാളിയുമായി ഐക്യം നിലനിർത്തുന്നതിന് നിങ്ങൾക്ക് ഒരു മികച്ച മാതൃക വെക്കാൻ കഴിയും. ഈ ആഴ്ച നിങ്ങൾ ആത്മീയ ആവശ്യങ്ങൾക്കായി പുറപ്പെടാം, അത്തരം യാത്രകൾ നിങ്ങൾക്ക് കൂടുതൽ മൂല്യം നൽകുകയും നിങ്ങളുടെ ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും ചെയ്യും.
വിദ്യാഭ്യാസം: നിങ്ങളുടെ പഠനത്തിൽ വളരെ മികവ് തെളിയിക്കാൻ ഈ ആഴ്ച നല്ല സമയമാണ്. ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ബിസിനെസ്സ് മാനേജ്‌മന്റ് മുതലായ സ്ട്രീം എടുത്ത് പഠിക്കുന്നവർക്ക് വളരെ അനുകൂലമായ സമയമാണിത്, ഈ സമയം കഴിവ് തെളിയിക്കാൻ സാധ്യമാണെന്ന് പറയാം. മുകളിൽ പറഞ്ഞ വിഷയങ്ങൾക്ക് ഉയർന്ന മാർക്ക് വാങ്ങിക്കാൻ ഇത്തവണ സാധിക്കും. കഴിവുകൾ തിരിച്ച് അറിയാൻ ഏറ്റവും പറ്റിയ കാലമാണ് ഈ ആഴ്ച .
ഉദ്യോഗം: ചെയ്യുന്ന ജോലിയിൽ വൈദഗ്ദ്യം നേടാൻ ഏറ്റവും പറ്റിയ സമയമാണ് ഈ ആഴ്ച. ചെയ്യുന്ന ജോലിയെ ഉത്തേജിപ്പിക്കുക മാത്രമല്ല ഉദ്യോഗക്കയറ്റവും പ്രതീക്ഷികാം. സാമ്പത്തിക ലാഭവും വർധിക്കും . അത്യധ്വാനം ചെയ്യുന്നതോടൊപ്പം അതിനുള്ള അംഗീകാരവും ലഭിക്കാൻ ഗുണപ്രദമാണ് ഈ ആഴ്ച. ജോലിയിൽ കൂടുതൽ പ്രതിബദ്ധരായിരിക്കുകയും ചെയ്യും. ബിസിനെസ്സ് ചെയുന്ന ആളാണെങ്കിൽ ബിസിനെസ്സ് ഇടപാടുകൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരിക്കും. ഇതൊക്കെ ആണെങ്കിലും ശത്രുക്കളോട് ആരോഗ്യകരമായി മത്സരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
ആരോഗ്യം: നിങ്ങളുടെ ഉള്ളിൽ ഉയർന്ന ഊർജം ശേഷിച്ചേക്കാം. നിങ്ങൾക്ക് പോസിറ്റീവ് ആയി തോന്നുകയും അത് കൂടുതൽ ഉത്സാഹം കൂട്ടുകയും ചെയ്യും. അത് കാരണം ആരോഗ്യം നില നിർത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
പ്രതിവിധി: വ്യാഴാഴ്ച വ്യാഴത്തിന് യാഗ-ഹവനം നടത്തുക.
ഭാഗ്യ സംഖ്യാ 4
(ഏതെങ്കിലും മാസത്തിലെ 4, 13, 22 അല്ലെങ്കിൽ 31 തിയ്യതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ )
ഭാഗ്യ നമ്പർ 4 സ്വദേശികൾക്ക് കൂടുതൽ ആസൂത്രണം ആവശ്യമായി വന്നേക്കാം ഈ ആഴ്ച. അവർ അഭിമുഖീകരിക്കേണ്ട ചില പിരിമുറുക്കങ്ങൾ ഉണ്ടാകാം. പ്രധാനപെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ആശയകുഴപ്പം ഉണ്ടാവാം. ഈ കാരണം കൊണ്ട് നാട്ടുകാർക്ക് അവരുടെ പ്രവർത്തികളിൽ ശ്രദ്ധ വെക്കേണ്ടത് അത്യാവശ്യമാണ്. നാട്ടുകാർക്ക് ഈ ആഴ്ച നല്ലത് അല്ലാത്തതിനാൽ ദൂര യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഓഹരികൾ വഴി നേട്ടം ഉണ്ടാക്കാൻ നാട്ടുകാർക്ക് ഈ ആഴ്ചയിൽ അവസരം ഉണ്ടാകും.
പ്രണയ ബന്ധം: ജീവിത പങ്കാളിയുമായുള്ള നല്ല ബന്ധത്തിന് ഈ ആഴ്ച തൃപ്തികരമല്ല. നിങ്ങൾക്ക് എളുപ്പത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിയാത്തതാണ് കാരണം. ജീവിതത്തിൽ നല്ല ബന്ധവും സന്തോഷവും നിലനിർത്താൻ പങ്കാളിയുമായി ഒരുമിച്ച് പോകേണ്ടത് അത്യാവശ്യമാണ്. ചില കുടുംബ പ്രശ്നങ്ങൾ തീർക്കാൻ ക്ഷമയോടെ പ്രവർത്തിക്കേണ്ടതായി വരും. ജീവിത പങ്കാളിയുമൊത്തുള്ള യാത്രയിൽ മുൻവിചാരിക്കാത്ത സ്ഥലത്തേക്കു പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതാണ് നല്ലത്.
വിദ്യാഭ്യാസം: നിങ്ങളുടെ പഠനത്തിന് ഈ ആഴ്ച യോജിച്ചതല്ല, പഠിക്കുന്നതിനായി നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടി വരും. വിഷ്വൽ കമ്മ്യൂണിക്കേഷൻ, വെബ് ഡിസൈനിംഗ് മുതലായ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതിനായി കൂടുതൽ പരിശ്രമവും ഏകാഗ്രതയും പാലിക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ പഠന ക്രമം അനുസരിച്ച് കാര്യക്ഷമം ആക്കുകയും അതിനുള്ള പദ്ധതി തയ്യാറാക്കുകയും വേണം. പഠിക്കുമ്പോൾ നിങ്ങൾ നേരിടുന്ന ഏകാഗ്രതയിൽ വ്യത്യാസം ഉണ്ടായേക്കാം. പഠനം വലിയ ബുദ്ധിമുട്ടുള്ള കാര്യം അല്ല എന്നാൽ ഈ ആഴ്ച അത് നിങ്ങൾക്ക് അത് പ്രയാസമായി തോന്നിയേക്കാം. ഒരു പുതിയ പഠന രീതി ചിട്ടപ്പെടുത്തുകയോ അതുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങൾ എടുക്കുകയോ ചെയ്യുന്നത് ഈ അവസരത്തിൽ നന്നാവില്ല.
ഉദ്യോഗം: നിങ്ങൾക്ക് തൊഴിൽ സംബന്ധമായി കൂടുതൽ പ്രശ്നങ്ങൾ ഈ ആഴ്ച ഉണ്ടായേക്കാം, അത് ആശങ്കക്ക് കാരണമാകാം. കഠിനാധ്വാനത്തിന് നിങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരം കിട്ടുകയില്ല, അത് നിങ്ങളെ നിരന്തരം ശല്യപെടുത്തും. ജോലിയുമായി ബന്ധപ്പെട്ട് കാര്യക്ഷമത കുറഞ്ഞതായി നിങ്ങൾക്ക് തോന്നിയേക്കാം. മുകളിൽ പറഞ്ഞത് അനുസരിച്ച് പദ്ധതി തയ്യാറാക്കണം. ബിസിനെസ്സ്കാരനാണെങ്കിൽ നിങ്ങളുടെ ശത്രു പക്ഷത്തുള്ളവരുമായി കടുത്ത മത്സരം നേരിടേണ്ടി വരും, ഇത് നിങ്ങൾക്ക് ഒരു കുറച്ചിൽ ആയി തോന്നാം.
ആരോഗ്യം: കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ആരോഗ്യത്തിന് വല്യ പ്രശ്നമില്ല അല്ലെങ്കിൽ ദഹന സംബന്ധമായ രോഗങ്ങൾ ഉണ്ടായേക്കാം, ഇത് നിങ്ങളുടെ ഊർജം ഗണ്യമായി നഷ്ടപെടുത്തിയേക്കാം. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതിവിധി: “ ഓം ദുർഗായ നമഃ” ദിവസവും 21 തവണ പാരായണം ചെയ്യുക.
250+ പേജുകൾ വ്യക്തിഗതമാക്കിയ ആസ്ട്രോ സേജ് ബ്രിഹത് ജാതകം, വരാനിരിക്കുന്ന എല്ലാ സംഭവങ്ങളും മുൻകൂട്ടി അറിയാൻ നിങ്ങളെ സഹായിക്കുന്നു
ഭാഗ്യ സംഖ്യാ 5
(ഏതെങ്കിലും മാസത്തിലെ 5, 14 അല്ലെങ്കിൽ 23 തിയ്യതികളിലാണ് കാണിച്ചതെങ്കിൽ)
ഈ ആഴ്ച ഭാഗ്യ നമ്പർ 5 സ്വദേശികൾക്ക് വിജയത്തെ നേരിടാനുള്ള ഒരു സ്ഥാനത്തായിരിക്കാം, മാത്രമല്ല അവർ നിശ്ചയിച്ച പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനും അവർക്ക് കഴിഞ്ഞേക്കാം. അവർക്ക് കൂടുതൽ കലാപരമായ കഴിവുകൾ ഉണ്ടായിരിക്കാം. ഈ ആഴ്ച അവർ ചെയ്യുന്ന കാര്യങ്ങളിൽ അവർ കൂടുതൽ യുക്തി കണ്ടെത്തും. ഈ ആഴ്ച ഈ സ്വദേശികൾക്ക് അവരുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാൻ ഭാഗ്യത്തിന്റെ ചില സൂചനകൾ സാധ്യമാണ്. നിങ്ങൾക്ക് സംതൃപ്തി നൽകുന്ന പുതിയ അവസരങ്ങൾ ഈ ആഴ്ചയിൽ ഉണ്ടാകും. കൂടാതെ, ഈ ആഴ്ചയിൽ ഈ സ്വദേശികൾക്ക് പുതിയ നിക്ഷേപങ്ങളിലേക്ക് പ്രവേശിക്കുന്നത് നല്ലതായിരിക്കാം.
പ്രണയ ബന്ധം: നിനങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ധാരണയുടെ കാര്യത്തിൽ നിങ്ങൾ ഉന്നതയിലായിരിക്കും. നിങ്ങളുടെ ഭാഗത്തുനിന്ന് നല്ല പ്രണയകാലം സാധ്യമായേക്കാം, നിങ്ങളുടെ ജീവിത പങ്കാളിയുമായി പ്രണയത്തിലാകാൻ നിങ്ങൾക്ക് നല്ല സമയം ലഭിച്ചേക്കാം. നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും ഈ ആഴ്ച കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തേക്കാം.
വിദ്യാഭ്യാസം: ഈ ആഴ്ചയിൽ, നിങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് കഴിവുകൾ തെളിയിക്കാനും അതുമായി ബന്ധപ്പെട്ട് ദ്രുതഗതയിലുള്ള മുന്നേറ്റം നടത്താനും നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് ഉയർന്ന മാർക്ക് നേടാനും നിങ്ങളുടെ കാര്യക്ഷമത തെളിയിക്കാനും കഴിയും. വിദേശത്ത് പുതിയ പഠന അവസരങ്ങൾ ഉണ്ടാകും, അത് നിങ്ങളുടെ വഴിക്ക് വരും, അത്തരം അവസരങ്ങൾ നിങ്ങൾക്ക് വളരെ വിലപ്പെട്ടതാണെന്ന് തെളിഞ്ഞേക്കാം. ബിസിനെസ്സ് അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, മാർക്കറ്റിംഗ് തുടങ്ങിയ പഠന മേഖലകളിൽ നിങ്ങൾക്ക് വൈദഗ്ദ്യം നേടാനാകും.
ഉദ്യോഗം: ഈ ആഴ്ച, നിങ്ങൾക്ക് ജോലിയിൽ നന്നായി തിളങ്ങാനും അതുമായി ബന്ധപ്പെട്ട് കാര്യക്ഷമത തെളിയിക്കാനും കഴിഞ്ഞേക്കാം. ചെയ്യുന്ന കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കും. നിങ്ങൾക്ക് സംതൃപ്തി നൽകുന്ന കൂടുതൽ പുതിയ ജോലി അവസരങ്ങളും നിങ്ങൾക്കും ലഭിക്കും. നിങ്ങൾ വിദേശയാത്രയുടെ വക്കിലാണെങ്കിൽ ഈ ആഴ്ച നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. നിങ്ങൾ ബിസിനസിലാണെങ്കിൽ, നിങ്ങളിൽ നല്ല പരിവർത്തനത്തിനും ബിസിനെസ്സിലെ മികച്ച പരിവർത്തനത്തിനും സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് കഴിയും.
ആരോഗ്യം: നല്ല തലത്തിലുള്ള ഉത്സാഹം നിങ്ങളിൽ ഉണ്ടായിരിക്കുന്ന സന്തോഷം കാരണം നിങ്ങളെ നല്ല ആരോഗ്യത്തിൽ നിലനിർത്തിയേക്കാം. ഈ ആഴ്ച നിങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല.
പ്രതിവിധി: “ഓം നമോ ഭഗവതേ വാസുദേവായ” ദിവസവും 41 തവണ ചൊല്ലുക.
റൂട്ട് നമ്പർ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, അല്ലെങ്കിൽ 24 തിയ്യതികളിലാണ് ജനിച്ചതാണെങ്കിൽ)
റൂട്ട് നമ്പർ 6 സ്വദേശികൾ ഈ ആഴ്ച യാത്രയിലും നല്ല തുക സമ്പാദിക്കുന്നതിനും അനുകൂലമായ ഫലങ്ങൾ ഉണ്ടായേക്കാം. അവർ അത് കാത്ത് സൂക്ഷിക്കേണ്ട അവസ്ഥയിലായിരിക്കും . ഈ ആഴ്ചയിൽ അവരുടെ മൂല്യം വർധിപ്പിക്കുന്ന അതുല്യമായ കഴിവുകൾ അവർ വികസിപ്പിക്കും. ഈ നാട്ടുകാർ സംഗീതം അഭ്യസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ഈ ആഴ്ച അത് തുടരാൻ ഏറ്റവും അനുയോജ്യമാകും.
പ്രണയ ബന്ധം: ഈ ആഴ്ച, നിങ്ങളുടെ പ്രിയപെട്ടവരുമായി കൂടുതൽ സംതൃപ്തി നിലനിർത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ബന്ധത്തിൽ കൂടുതൽ ആകർഷണീയത സൃഷ്ട്ടിക്കും. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും പരസ്പരം ആവശ്യങ്ങൾ മനസിലാക്കാനുമുള്ള സമയമായിരിക്കാം ഇത്. ഈ ആഴ്ചയിൽ, നിങ്ങളുടെ ജീവിത പങ്കാളിയുമായി വിനോദത്തിന് വേണ്ടി ഒരു യാത്ര നടത്താം, അത്തരം അവസരങ്ങളിൽ നിങ്ങൾ രണ്ടുപേരും സന്തോഷിപ്പിക്കും.
വിദ്യാഭ്യാസം: കമ്മ്യുണിക്കേഷൻസ്, എൻജിനിയറിങ്, സോഫ്റ്റ്‌വെയർ, അക്കൗണ്ടിംഗ് തുടങ്ങിയ ചില പഠന മേഖലകളിൽ നിങ്ങൾ വൈദഗ്ദ്യം നേടിയവരായിരിക്കാം. നിങ്ങൾക്ക് സ്വയം ഒരു ഇടം ഉണ്ടാക്കാനും നിങ്ങളുടെ സഹ വിദ്യാർത്ഥികളുമായി മത്സരിക്കുന്നതിൽ ഒരു നല്ല മാതൃകയായി തനിയെ പ്രവർത്തിക്കാനും കഴിയും. പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ പ്രകടിപ്പിക്കുന്നതിന് നിങ്ങൾക്ക് നല്ല ഏകാഗ്രത ഉണ്ടായിരിക്കും. പഠനത്തിൽ കൂടുതലായി കഴിവ് തെളിയിക്കാൻ നിങ്ങൾക്ക് കഴിയും, നിങ്ങൾ തനിയെ ഉണ്ടാക്കുന്ന സ്വഭാവ വിശേഷമാണ് ഇത്.
ഉദ്യോഗം: ജോലിയോട് അനുബന്ധിച്ച് ഒരു തിരക്കേറിയ ഒരു ലിസ്റ്റ് തന്നെ നിങ്ങളുടെ മുന്നിലുണ്ടാവാം, അത് നിങ്ങൾക്ക് ഫലങ്ങൾ നൽകും. നിങ്ങൾ ആഗ്രഹിച്ചപോലെ യോജിച്ച ഒരു പുതിയ ജോലി കൃത്യ സമയത്തു തന്നെ നിങ്ങൾക്കു ലഭിക്കും . നിങ്ങൾ ബിസിനെസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ അത് വിശാലമാക്കാൻ നിങ്ങൾക്ക് യോജിച്ച സമയമാണിത്. പുതിയ പങ്കാളിത്ത ബിസിനെസ്സ് തുടങ്ങാനുള്ള അവസരം വന്ന് ചേരും. ബിസിനസ്സിന്റെ ആവശ്യങ്ങൾക്കായി ദീർഘദൂര യാത്രകൾ ആവശ്യമായി വരുകയും ചെയ്യും. വിവിധ ബിസിനെസ്സ് മേഖലയിലേക്ക് കടക്കാനുള്ള അവസരവും ലഭിക്കും. അത് നിങ്ങൾക്ക് നന്നായി വരുമാനം നൽകും.
ആരോഗ്യം: ഈ ആഴ്ച്ചയിൽ നിങ്ങളുടെ ആരോഗ്യം വളരെ നല്ലതും അനുയോജ്യവും ആയിരിക്കും. ഒരു ആരോഗ്യ പ്രശ്നവും നിങ്ങൾക്ക് ഈ സമയം ഉണ്ടാവില്ല . സന്തോഷകരമായ ജീവിതം നല്ല ആരോഗ്യത്തിന് അത്യന്താപേഷിതമാണ്. നിങ്ങൾ മറ്റുള്ളവർക്ക് ഒരു മാത്രകയാവാം .
പ്രതിവിധി: “ ഓം ശുക്രയ നമഃ “ ദിവസവും 33 തവണ ചൊല്ലുക.
നിങ്ങളുടെ കരിയറിലും വിദ്യാഭ്യാസത്തിലും വിജയം നേടുന്നതിന്: നിങ്ങളുടെ കോഗ്നി ആസ്ട്രോ റിപ്പോർട്ട് ഇപ്പോൾ ഓർഡർ ചെയ്യുക!
ഭാഗ്യ സംഖ്യാ 7
(ഏതെങ്കിലും മാസത്തിലെ 7, 16, അല്ലെങ്കിൽ 25 തിയ്യതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ )
റൂട്ട് നമ്പർ 7 സ്വദേശികൾക്ക്, ഈ ആഴ്ച ആകർഷകവും സുരക്ഷിതവുമല്ല. അവരുടെ പുരോഗതിയെ കുറിച്ചും ഭാവിയെ കുറിച്ചും അവർ സ്വയം ചോദിക്കുന്നുണ്ടാകാം. അവർക്ക് സ്ഥലവും ആകർഷകത്വവും ഇല്ലായിരിക്കാം, ഇത് ഈ ആഴ്‌ചയിൽ സ്ഥിരത കൈവരിക്കുന്നതിനുള്ള ഒരു കാരണമായി വർത്തിച്ചേക്കാം. ചെറിയ നീക്കങ്ങൾ പോലും ഈ നാട്ടുകാർക്ക് അതിനനുസരിച്ച് ചിന്തിക്കുകയും പദ്ധതിതയ്യാറാക്കി നടപ്പിലാക്കുകയും വേണം. ഈ നാട്ടുകാർ സ്വയം തയ്യാറെടുക്കാൻ ആത്മീയ പരിശീലനങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണ്. ഈ നാട്ടുകാർക്ക് പാവപ്പെട്ടവർക്ക് വേണ്ടി ദാനം ചെയ്യാനുള്ള അവസരമാണിത്.
പ്രണയ ബന്ധം: ഈ ആഴ്ചയിൽ, നിങ്ങളുടെ ജീവിത പങ്കാളിയുമായി വളരെയധികം സ്‌നേഹം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയണമെന്നില്ല, കാരണം കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം, അത് സന്തോഷം നിലനിർത്തുന്നതിൽ നിന്ന് നിങ്ങളെ തടയും. വസ്തുവകകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിങ്ങളുടെ ബന്ധുക്കളുമായി പ്രശ്നങ്ങൾ ഉണ്ടാകാം, ഇത് നിങ്ങൾക്ക് കുറച്ച് സന്തോഷം സൃഷ്ടിക്കും. ആകുലതകളിൽ ഏർപ്പെടുന്നതിനുപകരം, കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുതിർന്നവരുമായി കൂടിയാലോചിക്കുന്നത് ഈ ആഴ്ച നിങ്ങൾക്ക് ഉചിതമാണ്, അതുവഴി നിങ്ങളുടെ ജീവിത പങ്കാളിയുമായി പരസ്പര ധാരണയും സ്നേഹവും നിലനിൽക്കും.
വിദ്യാഭ്യാസം: മിസ്റ്റിക്‌സ്, ഫിലോസഫി, സോഷ്യോളജി തുടങ്ങിയ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആഴ്ച പ്രയോജനപ്രദമായേക്കില്ല. വിദ്യാർത്ഥികൾക്ക് അവരുടെ പഠനവുമായി പൊരുത്തപ്പെടാനും ഉയർന്ന മാർക്ക് നേടാനും അൽപ്പം ബുദ്ധിമുട്ടായിരിക്കും. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്കിടയിൽ ശക്തി നിലനിർത്തുന്നത് മിതമായിരിക്കും, ഇതുമൂലം ഈ ആഴ്ച ഉയർന്ന മാർക്ക് നേടുന്നതിൽ ഒരു വിടവ് ഉണ്ടായേക്കാം. എന്നിരുന്നാലും, ഈ ആഴ്ച വിദ്യാർത്ഥികൾക്ക് അവരുടെ മറഞ്ഞിരിക്കുന്ന കഴിവുകൾ നിലനിർത്താൻ കഴിഞ്ഞേക്കും, സമയം കുറവായതിനാൽ പൂർണ്ണ പുരോഗതി കാണിക്കാൻ കഴിഞ്ഞേക്കില്ല. കൂടാതെ, പഠനത്തിൽ അവരുടെ പ്രകടനം കാണിക്കാൻ വിദ്യാർത്ഥികൾ യോഗയിൽ ഏർപ്പെടുന്നത് നല്ലതാണ്.
ഉദ്യോഗം: നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങൾ നൽകുന്നതിൽ ഈ ആഴ്ച നിങ്ങൾക്ക് മിതത്വം ഉള്ളതായി തെളിഞ്ഞേക്കാം. ഈ ആഴ്ചയും നിങ്ങൾക്ക് അധിക കഴിവുകൾ വികസിപ്പിച്ചേക്കാം, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് അഭിനന്ദനം നേടാനും കഴിഞ്ഞേക്കും. എന്നാൽ അതേ സമയം, നിങ്ങൾക്ക് ജോലി സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം, അത് നിയന്ത്രിക്കാനാകാത്തതായിരിക്കും. നിങ്ങൾ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് നഷ്ടസാധ്യതകൾ നേരിടേണ്ടി വന്നേക്കാം, നിങ്ങളുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നതും നിരീക്ഷിക്കുന്നതും നിങ്ങൾക്ക് അത്യാവശ്യമായേക്കാം. കൂടാതെ, ഈ ആഴ്ചയിൽ, ഏതെങ്കിലും പങ്കാളിത്തത്തിലോ പുതിയ ഇടപാടുകളിലോ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.
ആരോഗ്യം: ഈ ആഴ്‌ചയിൽ, അലർജികൾ കാരണം നിങ്ങൾക്ക് ചർമ്മത്തിലെ പ്രകോപനങ്ങളും ദഹന സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാൽ, മികച്ച ആരോഗ്യം നിലനിർത്തുന്നതിന് നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, നിങ്ങൾ എണ്ണമയമുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെയും നിങ്ങളുടെ ആത്മാവിനെയും തളർത്തും. എന്നാൽ ഈ ആഴ്ച വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
പ്രതിവിധി: “ ഓം ഗണേശായ നമഃ” ദിവസവും 41 തവണ ചൊല്ലുക.
ഭാഗ്യ നമ്പർ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
റൂട്ട് നമ്പർ 8 സ്വദേശികൾക്ക് ഈ ആഴ്‌ചയിൽ ക്ഷമ നഷ്‌ടപ്പെടുകയും വിജയം നേടുന്നതിൽ അവർ പിന്നിലാകുകയും ചെയ്‌തേക്കാം. ഈ ആഴ്ചയിൽ, യാത്രാവേളയിൽ നാട്ടുകാർക്ക് ചില വിലപിടിപ്പുള്ള വസ്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടാം, ഇത് അവർക്ക് ആശങ്കയുണ്ടാക്കാം. കൂടുതൽ പ്രതീക്ഷകളോട് പറ്റിനിൽക്കുകയും അവരെ കരയിൽ നിർത്താൻ ചിട്ടയായ പദ്ധതി സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഈ സ്വദേശികൾക്ക് നഷ്ടം വരുത്തിയേക്കാവുന്ന പുതിയ നിക്ഷേപങ്ങൾ പോലുള്ള പ്രധാന തീരുമാനങ്ങൾ പിന്തുടരുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
പ്രണയ ബന്ധം: ഈ ആഴ്ചയിൽ, സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാരണം കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിച്ചേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായോ നിങ്ങളുടെ പ്രിയപ്പെട്ടവരുമായോ നല്ല ബന്ധം നിലനിർത്തുന്നതിൽ നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. മേൽപ്പറഞ്ഞവ കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിന്റെ അഭാവം നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം, അവരുമായി അടുപ്പം നിലനിർത്തുന്നതിൽ നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കും. അത്തരം പ്രവൃത്തികൾ നിങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷം കുറയ്ക്കുമെന്നതിനാൽ നിങ്ങൾ ഒഴിവാക്കേണ്ടതായി നിങ്ങളുടെ പ്രിയപ്പെട്ടവരിൽ സംശയം തോന്നാം.
വിദ്യാഭ്യാസം: പഠനങ്ങൾ ഈ ആഴ്‌ചയിൽ നിങ്ങൾക്കായി ഒരു പിൻസീറ്റ് എടുക്കുന്നുണ്ടാകാം, കാരണം നിങ്ങളുടെ പരിശ്രമങ്ങൾക്കിടയിലും, അതിന് മുകളിലെത്താൻ നിങ്ങൾ കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. ക്ഷമയോടെ തുടരാനും കൂടുതൽ ദൃഢനിശ്ചയം കാണിക്കാനും നിങ്ങളോട് നിർദ്ദേശിക്കുന്നു, അതുവഴി ഉയർന്ന മാർക്ക് നേടുന്നതിന് ഇത് നിങ്ങളെ നയിച്ചേക്കാം. മെക്കാനിക്കൽ എഞ്ചിനീയറിംഗുമായോ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗുമായോ ഉള്ള പഠനത്തിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നതെങ്കിൽ, മികച്ച പ്രകടനം നടത്താൻ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമായേക്കാം.
ഉദ്യോഗം: നിങ്ങൾ ജോലി ചെയ്യുന്ന ഒരു പ്രൊഫഷണലാണെങ്കിൽ, നിങ്ങൾ ചെയ്യുന്ന ജോലിക്ക് ആവശ്യമായ അംഗീകാരം നേടുന്നതിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം, ഇത് നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. നിങ്ങളുടെ സഹപ്രവർത്തകർ അവരുടെ റോളുകൾക്കൊപ്പം പുതിയ സ്ഥാനങ്ങൾ നേടുന്നതിൽ മുന്നോട്ട് പോയേക്കാവുന്ന സാഹചര്യങ്ങൾ നിങ്ങൾ അഭിമുഖീകരിച്ചേക്കാം. സ്വയം സ്പെഷ്യൽ ആയി തിരിച്ചറിയാൻ നിങ്ങൾ അതുല്യമായ കഴിവുകൾ നേടേണ്ടതുണ്ട്. നിങ്ങൾ ബിസിനസ്സിലാണെങ്കിൽ, മികച്ച നിലവാരവും ന്യായമായ ലാഭ ഇടപാടുകളും നിലനിർത്തുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും.
ആരോഗ്യം: സമ്മർദ്ദം കാരണം നിങ്ങളുടെ കാലുകളിലും സന്ധികളിലും വേദന അനുഭവപ്പെടാം, അത് നിങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ പിന്തുടരുന്ന അസന്തുലിതമായ ഭക്ഷണക്രമം കാരണം ഇത് സാധ്യമാണ്.
പ്രതിവിധി: “ഓം ഹനുമാന്റെ നമഃ” ദിവസവും 11 തവണ ചൊല്ലുക.
ഭാഗ്യ സംഖ്യാ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, അല്ലെങ്കിൽ 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
റൂട്ട് നമ്പർ 9 സ്വദേശികൾ ഈ ആഴ്ച അവർക്ക് അനുകൂലമായ സംരംഭം പിടിച്ചെടുക്കാൻ സമതുലിതമായ സ്ഥാനത്തായിരിക്കാം. അവർ ഈ ആഴ്ച ഒരു ചാരുതയോടെ മുന്നോട്ട് പോകും. ഈ 9-ാം സംഖ്യയിൽ പെട്ടവർ തങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ധൈര്യം വളർത്തിയെടുത്തേക്കാം. ഈ സ്വദേശികൾ ഈ ആഴ്ച അവരുടെ എല്ലാ റൗണ്ട് കഴിവുകളും നൽകുകയും അവരുടെ കഴിവുകൾ വിനിയോഗിക്കുകയും ചെയ്യും. നിങ്ങളെ വികസിപ്പിക്കാനും കൂടുതൽ ശക്തരാകാനും വഴികാട്ടുന്ന ചലനാത്മകതയുടെ സവിശേഷമായ ഒരു അടയാളം ഉണ്ടാകും.
പ്രണയ ബന്ധം: നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ തത്വാധിഷ്‌ഠിതമായ മനോഭാവം നിലനിർത്താനും ഉയർന്ന മൂല്യങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ഒരു സ്ഥാനത്തായിരിക്കാം നിങ്ങൾ. ഇതുമൂലം, നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും തമ്മിലുള്ള നല്ല ധാരണ വികസിക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പ്രണയകഥ സൃഷ്ടിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയുമായി കാഷ്വൽ ഔട്ടിംഗുകൾ ഉണ്ടാകാം, അത്തരം യാത്രകൾ ആസ്വാദനവും സന്തോഷവും നൽകും, ഒപ്പം നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യും.
വിദ്യാഭ്യാസം: മാനേജ്‌മെന്റ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ദൃഢനിശ്ചയം ചെയ്‌തേക്കാം. അവർ പഠിക്കുന്നത് നിലനിർത്തുന്നതിൽ വേഗത്തിലായിരിക്കും, കൂടാതെ പരീക്ഷകളിൽ മികച്ച ഫലങ്ങൾ നൽകാൻ അവർക്ക് കഴിഞ്ഞേക്കും. എടുക്കുന്നു. സഹപ്രവർത്തകരോട് നല്ല മാതൃക കാണിക്കും. ഈ ആഴ്ചയിൽ, ഈ നമ്പറിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്ക് ഇണങ്ങിയേക്കാവുന്ന അധിക പ്രൊഫഷണൽ കോഴ്‌സുകൾ എടുത്തേക്കാം. ഈ ആഴ്ചയിലെ വിദ്യാർത്ഥികൾ അവരുടെ പഠനവുമായി ബന്ധപ്പെട്ട് അവരുടെ ഫലങ്ങൾ നൽകുന്നതിൽ കൂടുതൽ പ്രൊഫഷണലായി പ്രവർത്തിച്ചേക്കാം.
ഉദ്യോഗം: ജോലിയിൽ നന്നായി പ്രവർത്തിക്കാനും അംഗീകാരം നേടാനുമുള്ള ഒരു സ്ഥാനത്തായിരിക്കാം. സ്ഥാനക്കയറ്റത്തിന്റെ രൂപത്തിൽ അർഹമായ അംഗീകാരം ഉണ്ടാകാം. അത്തരം സംഭവ വികാസങ്ങൾ നിങ്ങളുടെ സ്ഥാനം വർധിപ്പിക്കുകയും നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് അർഹമായ ബഹുമാനം നേടാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും. നിങ്ങൾ ബിസിനസിലാണെങ്കിൽ , ബാക്കപ്പ് ചെയ്യാനും ഉയർന്ന ലാഭം നില നിർത്താനും അതുവഴി നിങ്ങളുടെ സഹ എതിരാളികളിക്കിടയിൽ പ്രശസ്തി നില നിർത്താനും നിങ്ങൾക്ക് നല്ല അവസരങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ ബിസിനെസ്സ് ജീവിതത്തിനായി പുതിയ തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാൻ നിങ്ങൾക്ക് കഴിയും.
ആരോഗ്യം: ഈ ആഴ്ചയിൽ നിങ്ങൾക്ക് നല്ല ആരോഗ്യം നില നിർത്താൻ കഴിയും, ഇത് നിങ്ങളുടെ ഉത്സാഹം മൂലമാകാം. നിങ്ങൾക്ക് വലിയ ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. ഉയർന്ന തോതിലുള്ള ഊർജ്ജം നില നിർത്താൻ നിങ്ങളെ പ്രാപ്‌തരാകുന്ന സന്തോഷത്തിന്റെ ഒരു വികാരം ഉണ്ടാകും.
പ്രതിവിധി: “ഓം ഭൗമായ നമഃ” ദിവസവും 27 തവണ ചൊല്ലുക.
ജ്യോതിഷ പരിഹാരങ്ങൾക്കും സേവനങ്ങൾക്കും, സന്ദർശിക്കുക: ആസ്ട്രോ സേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
ഞങ്ങളുമായി ബന്ധം നിലനിർത്തിയതിന് നന്ദി!