സംഖ്യാശാസ്ത്രം വാരഫലം 17 ഏപ്രിൽ -23 ഏപ്രിൽ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022)
സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഈ സംഖ്യയിൽ ജനിച്ച രാശികാർക്ക് അത്ര അനുകൂലമായി തോന്നുന്നില്ല. നിങ്ങളുടെ ജോലി നിർവഹിക്കുന്നതിൽ ചില അസൗകര്യങ്ങൾ അനുഭവപ്പെടും. അതുകൊണ്ട് തന്നെ ജോലി സമ്മർദ്ദവും അനുഭവപ്പെടും. അതിനാൽ വിജയം കൈവരിക്കുന്നതിന് കാര്യങ്ങൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്യേണ്ടതാണ്. ബിസിനസ്സിൽ, ലാഭം കൈവരാനുള്ള സാധ്യത കുറവാണ്. നിങ്ങളുടെ ജീവിത പങ്കാളിയുമായി ചില പ്രശ്നങ്ങൾ അനുഭവപ്പെടാം, അതിനാൽ ശ്രദ്ധിച്ച് കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുക.
പരിഹാരം- ഞായറാഴ്ച സൂര്യന് ഹോമം നടത്തുക
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച വിജയം, സമൃദ്ധി എന്നിവ കൈവരും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് പുതിയ ഓപ്ഷനുകൾ ലഭ്യമാകും, നിങ്ങൾക്ക് ഉയർന്ന സംതൃപ്തി കൈവരിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്, പ്രമോഷന്റെ രൂപത്തിൽ അർഹമായ അംഗീകാരം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ ഐക്യമുണ്ടാകും.
പരിഹാരം- ദിവസവും 20 തവണ “സോമായ നമഃ” ജപിക്കുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് നല്ലതായിരിക്കും, ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അഭിവൃദ്ധി കൈവരും. ജോലിയിൽ നിങ്ങൾക്ക് സംതൃപ്തി ലഭിക്കുക, മാത്രമല്ല നിങ്ങൾ മുന്നേറാൻ ദൃഢനിശ്ചയം കൈവരുകയും ചെയ്യും. നിങ്ങൾക്ക് അനന്തരാവകാശം വഴിയുള്ള നേട്ടങ്ങൾക്ക് യോഗം കാണുന്നു. ഐശ്വര്യം കൈവരും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല ബന്ധം കൈവരിക്കുകയും വിജയത്തിലേക്ക് അത് നയിക്കുകയും ചെയ്യും.
പരിഹാരം-ദിവസവും 21 തവണ “ഓം ബൃഹസ്പതയേ നമഃ” എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ രാശികാർക്ക് അവരുടെ ചില ശ്രമങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ജോലിയുമായി ബന്ധപ്പെട്ട അഭിവൃദ്ധി കുറവായിരിക്കാം. ചില ജോലി സമ്മർദ്ദങ്ങൾ ഉണ്ടാകാം, അത് കൊണ്ട് തന്നെ, വിജയത്തിനായി ചില നല്ല വിവേകപൂർണ്ണമായ ആസൂത്രണം നടത്തേണ്ടതുണ്ട്. ഈ സമയത്ത് ഓഹരി ഇടപാടുകളിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് അഭികാമ്യമല്ല. ജീവിത പങ്കാളിയുമായുള്ള ഐക്യംകുറയാം , നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ചെറിയ അലർജി ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
പരിഹാരം - ചൊവ്വാഴ്ച രാഹുവിന് ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 5
(നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വളർച്ചയും, മികച്ച വരുമാനം ലഭിക്കും. നിങ്ങൾ നല്ല രീതിയിൽ നിങ്ങളുടെ ജോലി നിർവഹിക്കും. ഈ ആഴ്ചയിൽ സർഗ്ഗാത്മകതയോടുള്ള അഭിനിവേശം നിങ്ങൾക്ക് കൂടുതലായിരിക്കും. ഈ സമയത്ത് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന രാശിക്കാർക്ക് അവരുടെ ബിസിനസ്സിനായി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും അതുവഴി കൂടുതൽ ലാഭം നേടാനുള്ള സാധ്യതയും കൈവരും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ഈ സമയത്ത് പ്രണയരാശികാർ വിവാഹത്തിലേക്ക് കടക്കും.
പരിഹാരം- ദിവസവും 41 തവണ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അത്ര അനുയോജ്യമല്ല. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങൾക്ക് ഉയർന്ന നേട്ടമുണ്ടാക്കാൻ കഴിയണമെന്നില്ല. നിങ്ങളുടെ കുടുംബത്തിൽ നടക്കാൻ പോകുന്ന ഏതെങ്കിലും മംഗള കർമ്മങ്ങൾ മാറ്റിവയ്ക്കുന്നത് നല്ലതായിരിക്കും. നിങ്ങളെയും, നിങ്ങളുടെ ഭാവിയെയും കുറിച്ച് നിങ്ങൾക്ക് ആശങ്ക അനുഭവപ്പെടാം. ഈ ആഴ്ച നിങ്ങളുടെ ജോലികൾ പൂരത്തെകരിക്കാൻ കഴിയാത്തതിനാൽ വിഷമമനുഭവപ്പെടും.
പരിഹാരം- ദിവസവും 33 തവണ "ഓംഭർഗവായ നമഃ " എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ ആഴ്ച നിങ്ങൾക്ക് അത്ര അനുയോജ്യമല്ലായിരിക്കാം. ജോലി സമ്മർദം മൂലം തെറ്റുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകും, ഈ സമയം കൂടുതൽ ചെലവുകൾ ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ ചില ധാരണ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ദിവസവും 16 തവണ 'ഓം ഗം ഗണപതയേ നമഃ' എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് സാമ്പത്തിക കാര്യവും, സംതൃപ്തിയുടെയും കാര്യത്തിൽ നല്ലതായിരിക്കും. പുതിയ ജോലി അവസരങ്ങൾ ലഭിക്കും, അത്തരം അവസരങ്ങൾ നിങ്ങൾക്ക് മികവ് പുലർത്താനും നിങ്ങളുടെ അതുല്യമായ സ്വഭാവവിശേഷങ്ങൾ തിരിച്ചറിയാനുമുള്ള കഴിവ് നൽകും. ഈ ആഴ്ചയിൽ, നിങ്ങൾക്ക് പുതിയ ബിസിനസ്സിലേക്ക് പ്രവേശിക്കാനുള്ള യോഗം കാണുന്നു. അത് നിങ്ങൾക്ക് നല്ല ലാഭം പ്രധാനം ചെയ്യും. നിങ്ങളുടെ ഭാവിക്കായി ചില പുതിയ നിക്ഷേപങ്ങൾ നടത്താനും നിങ്ങൾക്ക് കഴിയും.
പരിഹാരം- ശനിയാഴ്ചകളിൽ അംഗ-വൈകല്യമുള്ള ആളുകൾക്ക് സംഭാവനകൾ നൽകുന്നത് നല്ലതാണ്.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ചയുടെ തുടക്കത്തിൽ ഈ രാശിക്കാർ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് മികച്ച പ്രകടനം നടത്താൻ കഴിയും. എന്നാൽ ജോലി സംതൃപ്തിയും, സമ്പാദ്യവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഴ്ചയുടെ രണ്ടാം പകുതിയും പിന്നീടും നിങ്ങൾക്ക് അത്ര ഫലപ്രദമാകില്ല. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ യോജിപ്പ് കുറയുകയും ചില വാദപ്രതിവാദങ്ങളിലേക്ക് ഇത് നയിക്കുകയും ചെയ്യാം.
പരിഹാരം: ദിവസവും 27 തവണ 'ഓം ഭൗമായ നമഃ' ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.