സംഖ്യാശാസ്ത്രം വാരഫലം 17 ജൂലൈ - 23 ജൂലൈ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (17 ജൂലൈ - 23 ജൂലൈ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
നിങ്ങൾ ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്ത് ഉയർച്ച-താഴ്ചകൾ കാരണം ഈ ആഴ്ചയിൽ ഉത്കണ്ഠ ഉണ്ടാകും. നിങ്ങളുടെ സഹപ്രവർത്തകരുമായോ മുതിർന്നവരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിൽ പെടാതെ നോക്കേണ്ടതാണ്. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾ കൂടുതലായി പരിശ്രമിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം.
പ്രണയ ബന്ധം:
രാശിക്കാർ അവരുടെ ബന്ധത്തിൽ ചില ഉയർച്ച-താഴ്ചകൾ നേരിടേണ്ടി വരാം, അവർ ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. തെറ്റിദ്ധാരണയുടെ പ്രശ്നവും ഉണ്ടാകാം, അതിനാൽ ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം:
ഏതെങ്കിലും പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യുന്നവർക്ക്, ഈ സമയം നിങ്ങൾക്ക് വളരെയധികം കഠിനാധ്വാനവും, ആവശ്യമായി വരും. ഈ ആഴ്ചയിൽ നിങ്ങൾക്ക് ചെറിയ തടസ്സങ്ങൾ നേരിടേണ്ടിവരും, ഈ കാലയളവിൽ നിങ്ങൾക്ക് അലസത അനുഭവപ്പെടാം.
ഉദ്യോഗം:
ഈ സമയം നിങ്ങൾക്ക് ജോലിയിൽ അമിതഭാരമുണ്ടാകാം, കൂടാതെ ഔദ്യോഗിക കാര്യങ്ങൾ അൽപ്പം സമ്മർദ്ദകരമായി അനുഭവപ്പെടാം. ജോലിയിൽ പിശകുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ പൂർണ്ണ മുൻകരുതലോടെ നിങ്ങളുടെ ജോലി ചെയ്യേണ്ടതാണ്. ബിസിനസ്സിൽ ഈ ആഴ്ചയിൽ ഉയർന്ന ലാഭം പ്രതീക്ഷിക്കരുത്.
ആരോഗ്യം:
ഈ സമയം രാശികാർക്ക് കാല് വേദനയും, തളർച്ചയും ഉണ്ടാകാനിടയുള്ളതിനാൽ അവരുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ ഉത്കണ്ഠകൾ ഉറക്കക്കുറവിന് കാരണമാകാം. നിങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി ധ്യാനം,യോഗ ചെയ്യുന്നത് നല്ലതാണ്.
പരിഹാരം: ഈ ആഴ്ച മുഴുവൻ സൂര്യന് വെള്ളം സമർപ്പിക്കുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
നിങ്ങൾക്ക് ഈ ആഴ്ച ചന്ദ്രന്റെയും, ശനിയുടെയും സംയോജനത്തോടെ ഈ സമയം നിങ്ങൾക്ക് മാനസികാവസ്ഥയും ആശയക്കുഴപ്പവും അനുഭവപ്പെടും. നിങ്ങൾക്ക് ചില വൈകാരിക അസന്തുലിതാവസ്ഥ അനുഭവപ്പെടാം, അതിനാൽ കൂടുതൽ സമ്മർദ്ദം ചെലുത്താതെ, ഈ സമയം അമിതമായി ചിന്തിക്കാതെയും മുന്നോട്ട് പോകുക.
പ്രണയ ബന്ധം:
ഈ സമയം രാശിക്കാർക്ക് മനസ്സിൽ ആശയക്കുഴപ്പവും മാനസിക ആശങ്കയും അനുഭവപ്പെടാം. നിങ്ങളുടെ ഹൃദയം തുറന്നു സംസാരിക്കാനും നിങ്ങളുടെ ബന്ധത്തിൽ വ്യക്തത നിലനിർത്താനും ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം:
ഈ സമയം നിങ്ങൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും, അതിനാൽ അവർ ഒരു ടൈംടേബിൾ തയ്യാറാക്കി, കൂടുതൽ മണിക്കൂർ പഠിക്കണം. ഈ സമയം നിങ്ങൾക്ക് നല്ല മാർക്ക് നേടാൻ ബുദ്ധിമുട്ടായിരിക്കും.
ഉദ്യോഗം:
ഈ കാലയളവ് നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കും, നിങ്ങൾ എന്തെങ്കിലും പ്രമോഷൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതിൽ കാലതാമസം നേരിടാം. ബിസിനസ്സിൽ, നിങ്ങളുടെ ഡീലുകൾ വൈകുകയും നിങ്ങൾക്ക് ആവശ്യമുള്ള ലാഭം ലഭിക്കാതിരിക്കുകയും ചെയ്യാം.
ആരോഗ്യം:
നിങ്ങൾ ഉത്കണ്ഠയും സമ്മർദ്ദവും അനുഭവിക്കുന്നതിനാൽ നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശരിയായ രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്, ഈ കാലഘട്ടം നിങ്ങൾക്ക് ചില നേത്ര പ്രശ്നങ്ങളും അനുഭവപ്പെടാം.
പരിഹാരം: ദിവസവും 11 തവണ “ഓം സോമായ നമഃ” എന്ന ചന്ദ്ര മന്ത്രം ജപിക്കുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ സമയം നിങ്ങളുടെ എല്ലാ മേഖലകളിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയം ജീവിതവും നിങ്ങളുടെ മനസ്സും ആത്മാവും പ്രസന്നമായിരിക്കും.
പ്രണയ ബന്ധം:
രാശിക്കാർ അവരുടെ പങ്കാളിയുമായി സുഖകരമായ സമയം ആസ്വദിക്കും, നിങ്ങളുടെ ആശയവിനിമയവും, ധാരണയും എന്നത്തേക്കാളും ശക്തമാകും, നിങ്ങളുടെ ബന്ധം ശക്തമാക്കാൻ നിങ്ങൾക്ക് കഴിയും.
വിദ്യാഭ്യാസം:
രാശിക്കാർക്ക് നല്ല മാർക്ക് നേടാനും, പുതിയ കഴിവുകൾ പഠിക്കാനും അല്ലെങ്കിൽ പുതിയ എന്തെങ്കിലും പഠിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാനും കഴിയും. ഈ ആഴ്ചയിൽ നിങ്ങൾക്ക് ഒരു നിശ്ചിത ദിനചര്യ പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കും.
ഉദ്യോഗം:
ഈ സമയത്ത് രാശിക്കാർ തന്റെ ജോലിയിൽ വളർച്ച കാണുകയും, നിങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങൾ ഉത്സാഹത്തോടെയും ഫലപ്രദമായും നിറവേറ്റും.
ആരോഗ്യം:
നിങ്ങളിൽ അലസത ഉണ്ടാകാം, അതിനാൽ ഈ ആഴ്ച വ്യായാമം ചെയ്യാനും നിങ്ങളുടെ ഉള്ളിലെ ഊർജ്ജം വീണ്ടെടുക്കാനും ശ്രദ്ധിക്കണം.
പരിഹാരം:
സരസ്വതി ദേവിയെ പൂജിക്കുന്നത് നിങ്ങൾക്ക് അറിവും, ശക്തിയും നൽകും
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് ശരാശരി ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ മനസ്സിന് ചാഞ്ചാട്ടമുണ്ടാകും, കൂടാതെ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് ശക്തിയോ, ആത്മവിശ്വാസമോ ഇല്ലായ്മ അനുഭവപ്പെടാം.
പ്രണയ ബന്ധം:
ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനും അനാവശ്യ പ്രശ്‌നങ്ങളെ ചൊല്ലി വഴക്കിടാനും സാധ്യതയുള്ളതിനാൽ ഈ ആഴ്ച രാശിക്കാർ ബന്ധത്തിൽ എല്ലാ മുൻകരുതലുകളും എടുക്കണം
വിദ്യാഭ്യാസം:
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്യങ്ങൾ നിലനിർത്താനും രാശിക്കാർക്ക് ബുദ്ധിമുട്ടാണ്, അത് രാശിക്കാർക്ക് മികച്ച സ്കോർ നേടുന്നത് അസാധ്യമാക്കും. അതിനാൽ, ഓരോ ഒന്നര മണിക്കൂർ സെഷനുശേഷവും കുറച്ച് സമയം ഇടവേള എടുക്കുന്ന ടൈംടേബിൾ തയ്യാറാക്കേണ്ടതാണ്.
ഉദ്യോഗം:
ഈ സമയം രാശിക്കാർ വളരെ മത്സരബുദ്ധിയുള്ളവരും, കഠിനാധ്വാനം ചെയ്യുന്നവരുമായിരിക്കും. പിശകുകൾ വരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. ബിസിനസ്സിൽ നിങ്ങളുടെ എതിരാളികളിൽ നിന്ന് നിങ്ങൾക്ക് മത്സരം നേരിടേണ്ടി വരാം.
ആരോഗ്യം:
ഈ സമയം ദഹനക്കേടോ, ഉത്കണ്ഠയോ ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാം, അതിനാൽ ഈ ആഴ്ച ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം: രാഹുവാൽ സൃഷ്ടിക്കപ്പെട്ട എല്ലാ തടസ്സങ്ങളും നീക്കാൻ ഗണപതിയെ പൂജിക്കുക.
ഭാഗ്യ സംഖ്യ 5
ഈ സമയം നിങ്ങളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്, ഈ സമയത്ത് നിങ്ങളുടെ ജ്ഞാനവും മികച്ചതായിരിക്കും.
പ്രണയ ബന്ധം:
ഈ സമയത്ത് രാശിക്കാർ നല്ല യോജിപ്പുള്ള ബന്ധം ആസ്വദിക്കും, നിങ്ങളും ഒരു ചെറിയ യാത്രയ്ക്ക് പോകും അല്ലെങ്കിൽ ഈ ആഴ്ചയിൽ നിങ്ങൾക്ക് യാത്ര പ്ലാൻ ചെയ്യാം, ശക്തമായ ബന്ധവും ഈ സമയം ഉണ്ടാകും.
വിദ്യാഭ്യാസം:
രാശിക്കാർക്ക് ഈ സമയം എല്ലാം വേഗത്തിൽ ഗ്രഹിക്കാനും, മനസ്സിലാക്കാനും കഴിയും. കൊമേഴ്‌സ് പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ ആഴ്‌ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കും.
ഉദ്യോഗം:
ഈ ആഴ്ച ജോലിയിൽ നിങ്ങൾ വലിയ ഉയരങ്ങൾ കൈവരിക്കും, അവരുടെ സഹപ്രവർത്തകരുമായി വളരെ ശക്തമായ ബന്ധം ഉണ്ടായിരിക്കും. ബിസിനസ്സിൽ, നിങ്ങളുടെ നെറ്റ്‌വർക്കിംഗ് ലൂടെ നല്ല ലാഭം കൈവരിക്കും.
ആരോഗ്യം:
ഈ സമയം നിങ്ങൾ ശാരീരികമായും മാനസികമായും സുസ്ഥിരമായിരിക്കും, എന്നിരുന്നാലും ഈ ആഴ്ചയിൽ വ്യായാമവും, ശരിയായ ഭക്ഷണക്രമവും പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: പശുവിന് പച്ചപ്പുല്ല് നൽകുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് അവരുടെ സർഗ്ഗാത്മക കഴിവുകൾ വർദ്ധിപ്പിക്കുകയും, കലയോടും, വിനോദങ്ങളോടും കൂടുതൽ താല്പര്യം ഉണ്ടാകുകയും ചെയ്യും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവരുമായി ബന്ധം നിലനിർത്താനും കഴിയും.
പ്രണയ ബന്ധം:
ഈ ആഴ്‌ചയിൽ രാശിക്കാർക്ക് ധാരാളം വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും, കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുമായി ഒരു ഡേറ്റിനോ, മറ്റോ പോകാൻ കഴിയും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ സമീപനം വളരെ വ്യത്യസ്തമായിരിക്കും, നിങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു ആഴ്ച ആയിരിക്കും ഇത്.
വിദ്യാഭ്യാസം:
നിങ്ങൾക്ക് വിഷയങ്ങൾ മനസ്സിലാക്കുന്നതിൽ വളരെ മികച്ചതാകും കൂടാതെ ഈ ആഴ്ചയിൽ നിങ്ങളുടെ പഠനത്തിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും. കഠിനാധ്വാനം ചെയ്യാതെ സമർത്ഥമായി പ്രവർത്തിക്കേണ്ടതാണ്.
ഉദ്യോഗം:
ഈ സമയം ഔദ്യോഗിക മേഖലയിൽ നിങ്ങൾ ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടവരാകും, ഈ സമയം നിങ്ങളുടെ അവതരണ കഴിവുകൾ മികച്ചതായിരിക്കും. നിങ്ങൾ കൺസൾട്ടേഷനിലോ, കൺസൾട്ടിംഗ് ബിസിനസ്സിലോ ആണെങ്കിൽ നിങ്ങൾ മികവ് പുലർത്തും. ബിസിനസ്സിൽ ലാഭകരമായ ഒരു ഇടപാട് നടത്താനുള്ള യോഗം കാണുന്നു.
ആരോഗ്യം:
ഈ ആഴ്ചയിൽ നിങ്ങൾ മികച്ച ആരോഗ്യവും ഊർജസ്വലവുമായിരിക്കും.
പരിഹാരം:
ദിവസവും 108 തവണ ‘ഓം ശുക്രായ നമഃ’ ജപിക്കുക
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ സമയം രാശിക്കാർ തന്റെ ആരോഗ്യത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. ധ്യാനത്തിലും, യോഗയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
പ്രണയ ബന്ധം:
ഈ സമയം നിങ്ങളുടെ ബന്ധത്തിലെ അസന്തുലിതാവസ്ഥയും, ചില ആന്തരിക സംഘർഷങ്ങൾ കാരണം വേർപിരിയൽ അവസ്ഥയിലേക്ക് തിരിയാം.
വിദ്യാഭ്യാസം:
എന്തും നടപ്പിലാക്കുന്നതിന് മുമ്പ് ശരിയായ പ്ലാൻ തയ്യാറാക്കുകയും പഠനം ആരംഭിക്കുന്നതിന് മുമ്പ് ശരിയായ ധ്യാനം നടത്തുകയും വേണം.
ഉദ്യോഗം:
നിങ്ങളുടെ കഠിനാധ്വാനവും പ്രയത്നവും ഈ സമയം വർദ്ധിക്കും, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയാണെങ്കിലും അത് വീണ്ടും വിശകലകനം ചെയ്യുന്നത് തെറ്റ് സംഭവിക്കാൻ സാധ്യതയില്ലാതാക്കും.
ആരോഗ്യം:
ഈ സമയം രാശിക്കാർക്ക് ചില തരത്തിലുള്ള ചർമ്മ അലർജികൾ ഉണ്ടാകാം, അതിനാൽ ഈ സമയം മാംസവും മദ്യവും ഒഴിവാക്കുന്നത് നല്ലതാണ്.
പരിഹാരം:
ഒരു വളർത്തുമൃഗത്തെ അല്ലെങ്കിൽ നായയെ പരിപാലിക്കുക
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് ഔദ്യോഗികമായി പുതിയ അവസരങ്ങൾ ലഭിക്കാം. നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും, എന്നാൽ അത് കുറച്ച് കാലതാമസമുണ്ടാകും.
പ്രണയ ബന്ധം:
നിങ്ങളുടെ ബന്ധത്തിൽ പരസ്പര ബഹുമാനം വർദ്ധിക്കും.
വിദ്യാഭ്യാസം:
ഈ സമയത്ത് നിങ്ങൾ നിങ്ങളുടെ പഠനത്തിൽ വളരെ നന്നായി പ്രവർത്തിക്കും, നിങ്ങളുടെ പഠനത്തിൽ നിങ്ങൾക്ക് ഒരു ദിനചര്യയും, അച്ചടക്കവും ഉണ്ടാകും.
ഉദ്യോഗം:
ഔദ്യോഗികമായി നിങ്ങൾക്ക് മികച്ച ഉയരങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം ലഭിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് ലാഭം ലഭിക്കും, മത്സരാധിഷ്ഠിത വിപണിയിൽ നിങ്ങൾ നല്ല സ്ഥാനം നിലനിർത്തും.
ആരോഗ്യം:
നിങ്ങൾ ആരോഗ്യമുള്ളവരായിരിക്കും, അതിനാൽ ഈ ആഴ്ചയിൽ നിങ്ങൾ ആരോഗ്യകരമായ ജീവിതം നയിക്കും.
പരിഹാരം:
ദിവസവും ഹനുമാൻ ചാലിസ പാരായണം ചെയ്യുക
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ സമയം രാശിക്കാർ തങ്ങളുടെ ഊർജ്ജം വളരെ ശരിയായ രീതിയിൽ സംയോജിപ്പിക്കുകയും, തിടുക്കത്തിലുള്ള തീരുമാനങ്ങൾ എടുക്കാതിരിക്കുകയും, ശ്രദ്ധാപൂർവം വാഹനമോടിക്കുകയും വേണം.
പ്രണയ ബന്ധം:
ഈ സമയം നിങ്ങളുടെ ദേഷ്യ സ്വഭാവം കാരണം ചില ആശയക്കുഴപ്പങ്ങളും, വഴക്കുകളും ഉണ്ടാകാം. അതിനാൽ പ്രശ്നം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം:
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാശിക്കാർക്ക് ബുദ്ധിമുട്ട് തോന്നാം, ഈ സമയം നിങ്ങൾക്ക് ശരാശരി മാർക്ക് മാത്രമേ നേടാനാകൂ.
ഉദ്യോഗം:
ജോലി ചെയ്യുന്ന രാശിക്കാർക്ക് നിങ്ങളുടെ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ബിസിനസ്സിൽ ഈ സമയം നിങ്ങൾക്ക് അത്ര ലാഭം നേടാൻ കഴിയില്ല.
ആരോഗ്യം:
ഈ സമയത്ത് നിങ്ങളുടെ ശരീര ചൂട് കൂടും, നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കാം, അതിനാൽ ഈ സമയം ധ്യാനം, യോഗ എന്നിവ ചെയ്യുന്നത് നല്ലതാണ്.
പരിഹാരം:
108 തവണ “ഓം ഭൗമായ നമഃ” ജപിക്കുക
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.