സംഖ്യാശാസ്ത്രം വാരഫലം 24-30 ഏപ്രിൽ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, നിങ്ങൾ പുതിയ ആശയങ്ങൾ നിറഞ്ഞവർ ആയിരിക്കും, പ്രത്യേകിച്ച് സ്റ്റേജ് പെർഫോമർമാർ, കലാകാരന്മാർ, ആശയവിനിമയക്കാർ എന്നിവർ. വ്യക്തിത്വ വികസനത്തിന് ഈ രാശിക്കാർക്ക് വളരെ നല്ല സമയമാണ്.
പ്രണയ ജീവിതം- പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രണ വിധേയമായിരിക്കും എങ്കിലും നിങ്ങൾ വാദപ്രതിവാദങ്ങൾ ഒഴിവാക്കേണ്ടതാണ്, അല്ലെങ്കിൽ അനാവശ്യമായ ഈഗോ സംഘർഷങ്ങളും തർക്കങ്ങളും നിങ്ങളുടെ ബന്ധത്തെ ബാധിക്കും.
വിദ്യാഭ്യാസം- സർഗ്ഗാത്മകത, ഡിസൈനിംഗ്, കല, കവിത എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ക്രിയാത്മകമായ ആശയങ്ങളാൽ നിറയുകയും അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യും.
ഉദ്യോഗം- ആഡംബര വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്ന രാശികാർക്ക് നേട്ടമുണ്ടാകും. പുതിയ ആരിലും ഉള്ള അന്ധമായ വിശ്വാസം ബിസിനസ്സിൽ പണനഷ്ടത്തിന് കാരണമാകും. നിങ്ങൾ ഒരു അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ബിസിനസ്സ് യാത്രകൾക്ക് അവസരം ലഭിക്കാം.
ആരോഗ്യം- നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്, ശുചിത്വം പാലിക്കുകയും ചെയ്യുക. വളരെ കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണം കഴികാത്തിരിക്കുക.
പരിഹാരം- ലക്ഷ്മി ദേവിയെ പൂജിക്കുകയും അഞ്ച് ചുവന്ന പൂക്കൾ അർപ്പിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
വൈകാരിക തലത്തിൽ നിങ്ങളുടെ ഊർജ്ജം വളരെ ഉയർന്നതായിരിക്കും. നിങ്ങൾക്ക് ബന്ധത്തിൽ കൂടുതൽ അടുപ്പം ആഗ്രഹിക്കും, അത് നിങ്ങൾക്ക് സുരക്ഷിതത്വ ബോധം സൃഷ്ടിക്കും. നിങ്ങളുടെ വീടിന്റെ മോടിപിടിപ്പിക്കുന്നതിനും മറ്റുമായി നിങ്ങൾ പണം ചെലവഴിക്കാം.
പ്രണയ ജീവിതം- ഈ ആഴ്ച, നിങ്ങളുടെ വിവാഹജീവിതത്തിലും, പ്രണയജീവിതത്തിലും പുരോഗതി ഉണ്ടാകും, നിങ്ങൾ ഒരു പ്രണയബന്ധം ആസ്വദിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനായുള്ള ശരിയായ സമയമാണിത്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തോന്നാം, ഉയർന്ന വൈകാരിക തലങ്ങളും, ചില അശ്രദ്ധകളും അവരെ അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിപ്പിക്കാം.
ഉദ്യോഗം- ഈ സമയം വ്യാപാരത്തിനും പങ്കാളിത്തത്തിനും അനുകൂലമായിരിക്കും. നിങ്ങൾ കാർഷിക വസ്തുക്കളിലോ പുരാതന വസ്തുക്കളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ സമയം ലാഭം കൈവരും.
ആരോഗ്യം- ഇത് നിങ്ങൾക്ക് അനുകൂലമായ സമയമാണ്, എന്നാൽ വൈകാരികത അതായത് ദേഷ്യം, സങ്കടം എന്നിവ കാരണം നിങ്ങൾക്ക് ഗണ്യമായ ഊർജ്ജ നഷ്ടം അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതാണ്.
പരിഹാരം- ദിവസവും വൈകുന്നേരം വീടിനുള്ളിൽ കർപ്പൂരം കൊളുത്തുന്നത്നല്ലതാണ്.
ഭാഗ്യ സംഖ്യ 3 (നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)ഈ ആഴ്ച നിങ്ങൾ ജീവിതത്തിന്റെ ആത്മീയതയ്ക്കും, ഭൗതികതയ്ക്കും ഇടയിൽ പ്രയാസപ്പെടും.ജീവിതത്തിന്റെ രണ്ട് ഭാഗങ്ങൾക്കിടയിലും സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കേണ്ടതാണ്.
പ്രണയ ജീവിതം- അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ വികാരങ്ങൾ അവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ സമയം അനുകൂലമാണ്. പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രണയം അന്തരീക്ഷത്തിലായിരിക്കും, നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് കൊണ്ട് പോകാം.
വിദ്യാഭ്യാസം- ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെ നല്ല സമയമാണ്. നിങ്ങളുടെ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അനുകൂലമായ വാർത്ത ലഭിക്കും.
ഉദ്യോഗം- അധ്യാപകർ, ഉപദേഷ്ടാക്കൾ, ധർമ്മ ഗുരുക്കൾ, മോട്ടിവേഷണൽ സ്പീക്കറുകൾ, ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ എന്നിവർക്ക് ഇത് ഒരു നല്ല ആഴ്ചയാണ്, നിങ്ങൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും.
ആരോഗ്യം- ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അവ അവഗണിക്കാത്തിരിക്കുക. ആരോഗ്യമുള്ളതും സമീകൃതവുമായ ഭക്ഷണക്രമം കഴിക്കുകയും, നല്ല വ്യായാമ ദിനചര്യ പാലിക്കണം. സ്ത്രീകൾക്ക് ചില ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെടാനും സാധ്യത കാണുന്നു.
പരിഹാരം- ചെറിയ പെൺകുട്ടികൾക്ക് മധുരം നൽകുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച, നിങ്ങളുടെ ജീവിതം പൂർണ്ണമായി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുകയും നിങ്ങളുടെ സാമൂഹിക വലയം ചില മൂല്യവത്തായ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകും. സ്വാധീനമുള്ള ആളുകളുമായി പരിചയം ഉണ്ടാകും.
പ്രണയ ജീവിതം- നിങ്ങൾ നിങ്ങളുടെ പങ്കാളിയെ അവഗണിക്കുകയോ മറ്റോ ചെയ്യാനുള്ള സാധ്യതയുണ്ട്, ഇത് നിങ്ങൾ രണ്ടുപേരും തമ്മിൽ തർക്കങ്ങളിലേക്ക് നയിക്കും. അതിനാൽ ഈ ആഴ്ചയിൽ നിങ്ങളുടെ ബന്ധത്തിന് തുല്യമായ മുൻഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക്, ഈ ആഴ്ച നിങ്ങളുടെ പഠനരീതിയോ അല്ലെങ്കിൽ പഠിക്കുന്നതിനുള്ള വ്യത്യസ്തമായ ക്രിയാത്മകമായ ആശയങ്ങളോ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. അതിനാൽ, മറ്റുള്ളവർക്കായി സമയം പാഴാക്കാതെ നിങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക.
ഉദ്യോഗം- രാശിക്കാർക്ക് ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം ആസ്വദിക്കുകയും അവരുടെ സഹപ്രവർത്തകർ അവരുമായി സഹായകരവും, സൗഹാർദ്ദപരവുമായിരിക്കുകയും ചെയ്യും. ഈ ആഴ്ചയിൽ കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനും മികച്ച ഡീലുകൾ നടത്താനും കഴിയുന്നതിനാൽ ഈ സമയം അനുകൂലമായിരിക്കും.
ആരോഗ്യം- ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം ഒരു പ്രശ്നവുമുണ്ടാകില്ല. അമിതമായ മദ്യപാനം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം എന്നതിനാൽ ശ്രദ്ധിക്കുക.
പരിഹാരം- നിങ്ങളുടെ ഉറങ്ങുന്ന മുറിയിൽ ഒരു റോസ് ക്വാർട്സ് കല്ല് സൂക്ഷിക്കുക
ഭാഗ്യ സംഖ്യ 5 (നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)ഈ സമയം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. നിങ്ങളുടെ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ മാറ്റുന്നതിനോ പുതിയത് വാങ്ങുന്നതിനോ ആയി നിങ്ങൾ പണം ചെലവഴിക്കും.
പ്രണയ ജീവിതം- പ്രണയ ബന്ധവുമായി ബന്ധപ്പെട്ട്, ഈ സമയം നിങ്ങൾക്ക് മികച്ചതായിരിക്കും, നിങ്ങൾ സന്തോഷകരമായ സമയം ആസ്വദിക്കും. വിവാഹിതരായ രാശിക്കാർ സന്തുഷ്ടരായിരിക്കും, ജീവിതം അനുകൂലമായി തുടരും.
വിദ്യാഭ്യാസം- മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ഉണ്ടാകും. അവർ അവരുടെ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, പ്രത്യേകിച്ച് മാസ് കമ്മ്യൂണിക്കേഷൻ, എഴുത്ത്, ഏതെങ്കിലും ഭാഷയിൽ പ്രാഗൽഭ്യം നേടാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക്.
ഉദ്യോഗം- നിങ്ങൾക്ക് ജോലിയിൽ പുരോഗതി ഉണ്ടാകും, കൂടാതെ ജോലി മാറ്റത്തിനായി നിങ്ങൾക്ക് ചില നല്ല അവസരങ്ങൾ ലഭിക്കാം. അഭിനയം, ഗാനം, കല, അല്ലെങ്കിൽ സോഷ്യൽ മീഡിയ മാനേജർ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഉയർച്ച ഉണ്ടാകും.
ആരോഗ്യം- ഈ സമയം ശാരീരിക വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുക അല്ലെങ്കിൽ ദഹന സംബന്ധ പ്രശ്‌നങ്ങൾ ഉണ്ടാകും.
പരിഹാരം- കൂടുതലും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. അത് സാധ്യമല്ലെങ്കിൽ, പച്ച തൂവാല കൈവശം വയ്ക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ ആത്മവിശ്വാസവും, പോസിറ്റിവിറ്റിയും ഉയരും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വ്യക്തിത്വം മെച്ചപ്പെടുത്തുകയും മറ്റുള്ളവരിൽ ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുകയും ചെയ്യും. സ്വന്തം ആവശ്യങ്ങൾക്കായും നിങ്ങൾ ഈ സമയം പണം ചെലവഴിക്കും.
പ്രണയ ജീവിതം- പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇത് വളരെ നല്ല ആഴ്ചയായിരിക്കും. നിങ്ങളുടെ മനസ്സിന് ഇഷ്ടമുള്ള ആളോട് നിങ്ങളുടെ ഹൃദയം തുറന്നു പറയാനും സമയം അനുകൂലമാണ്. പ്രതിബദ്ധതയുള്ള ആളുകൾ അവരുടെ പങ്കാളികളുമായി നല്ല സമയം ആസ്വദിക്കും.
വിദ്യാഭ്യാസം- ഉന്നതവിദ്യാഭ്യാസത്തിനോ വിദേശത്ത് പഠിക്കാനോ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ ഈ സമയം സാക്ഷാത്കരിക്കപ്പെടും. ഫാഷൻ, നാടക അഭിനയം, ഇന്റീരിയർ ഡിസൈനിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസൈനിംഗ് മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച നല്ലതാണ്.
ഉദ്യോഗം- ആഡംബര വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ പോലുള്ള സ്ത്രീകൾ ഉപയോഗിക്കുന്ന ഇനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ആഴ്ച നല്ല ലാഭം ലഭിക്കും.
ആരോഗ്യം- ഈ സമയം നല്ല ആരോഗ്യം ആയിരിക്കും എന്നിരുന്നാലും വ്യായാമം, ശരിയായി ഭക്ഷണം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ശുക്രൻ ഹോറ സമയത്ത് ദിവസവും ശുക്രമന്ത്രം ജപിക്കുക
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച, ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിനെ മൂടും. വികാരങ്ങളുടെ പെട്ടെന്നുള്ള പൊട്ടിത്തെറികൾ കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുമായി ഉള്ള നാദത്തിൽ ചില ബുദ്ധിമുട്ട് ഉണ്ടാകാം.
പ്രണയ ജീവിതം- പ്രണയ രാശിക്കാർക്ക് ഇത് ശരാശരി ആഴ്ചയായിരിക്കും. ഈ കാലയളവിൽ അവരുടെ പങ്കാളികൾ അവരുടെ പ്രണയ ആശയങ്ങളോടും പദ്ധതികളോടും പ്രതികരിക്കില്ല. വിവാഹിതരായ രാശികാർക്കും ചില പിരിമുറുക്കം അനുഭവപ്പെടാം. നിങ്ങളുടെ പങ്കാളിയുടെ പരുഷമായ പെരുമാറ്റം കാരണം നിങ്ങൾക്ക് വിഷമം അനുഭവപ്പെടാം.
വിദ്യാഭ്യാസം- ഡിസൈനിംഗ്, കല, സർഗ്ഗാത്മകതത എന്നിവയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സമയം സൃഷ്ടിപരമായ ആശയങ്ങളാൽ നിറയും. എന്നാൽ അവരുടെ ആശയങ്ങൾ കൈമാറുന്നതിൽ അവർക്ക് ബുദ്ധിമുട്ട് തോന്നാം. ഈ സമയം നിരാശരാകാതെ ടീച്ചറുടെ സഹായം തേടെണ്ടതാണ്.
ഉദ്യോഗം- നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ പറ്റുന്ന വിധത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങുന്ന ഒരു അവസരമുണ്ടാകും. നിങ്ങളുടെ അടുത്ത കുടുംബവുമായോ, സുഹൃത്തുക്കളുമായോ വീട്ടിൽ നിന്ന് പുതിയ ചില ബിസിനസ്സ് ആരംഭിക്കാനും നിങ്ങൾക്ക് കഴിയും.
ആരോഗ്യം- കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം. ഹോർമോണുകൾ അല്ലെങ്കിൽ ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും സ്ത്രീ രാശിക്കാർ അനുഭവിക്കാം.
പരിഹാരം- നിങ്ങളുടെ വീട്ടിൽ വെളുത്ത പൂക്കൾ നട്ടു വളർത്തുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും മഴ പെയ്യും. നിങ്ങൾ ചെയ്ത എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിക്കും.
പ്രണയ ജീവിതം- ഈ ആഴ്ച, അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാം.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്, അല്ലെങ്കിൽ നിങ്ങളുടെ അശ്രദ്ധമായ മനോഭാവം അശ്രദ്ധമായ തെറ്റുകൾക്ക് വഴിവെക്കും, ഇത് നിങ്ങളുടെ മാർക്കിനെയും, കഠിനാധ്വാനത്തെയും മോശമായി ബാധിക്കും.
ഉദ്യോഗം- ജോലി ചെയ്യുന്ന രാശിക്കാർക്ക് അവർ ആഗ്രഹിച്ച വളർച്ച കൈവരിക്കും, നിങ്ങളുടെ കഠിനാധ്വാനവും മുൻകാലങ്ങളിൽ ചെയ്ത അർപ്പണബോധവും നിങ്ങൾക്ക് ജോലിസ്ഥലത്ത് ഫലപ്രദമായ ഫലങ്ങൾ നൽകും. നിങ്ങളുടെ ജോലിയിൽ നിങ്ങളുടെ ആത്മാർത്ഥത ഫലം കൊള്ളും.
ആരോഗ്യം-നിങ്ങൾക്ക് ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരാം. അതിനാൽ, മുൻകരുതലുകൾ എടുക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താനും നിങ്ങളുടെ ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- തൈര് ഉപയോഗിച്ച് കുളിക്കുന്നത് നല്ലതാണ്.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച, രാശിക്കാർക്ക് എന്തെങ്കിലും നേടാനുള്ള ആഗ്രഹം ഉയരും. അവരുടെ ജീവിതം മികച്ചതാക്കാൻ ആ ശക്തി ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പ്രണയ ജീവിതം- നിങ്ങളുടെ പങ്കാളിയുമായി വഴക്കിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനും അവരുമായി നല്ല സമയം ചെലവഴിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കാം.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾ പഠന സമ്മർദ്ധം അനുഭവപ്പെടും. അവരുടെ ഏകാഗ്രതയെ ഈ സമയം ബാധിക്കും. അതിനാൽ അനാവശ്യ സമ്മർദം ചെലുത്താതെ നിങ്ങളുടെ പഠനം ആസ്വദിക്കാൻ ശ്രമിക്കേണ്ടതുമാണ്.
ഉദ്യോഗം- നിങ്ങളുടെ പ്രോജക്റ്റുകൾ കൃത്യസമയത്ത് തീർക്കാൻ നിങ്ങൾക്ക് കഴിയും. ജോലി അന്വേഷിക്കുന്നവർക്ക്, ഈ ആഴ്ചയിൽ നിങ്ങൾക്ക് ചില നല്ല ജോലി ഓഫറുകൾ ലഭിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയാണെങ്കിൽ, അത് അനുകൂലമായ ഫലങ്ങൾ നൽകും. ബിസിനസ്സുകാർക്ക് ഈ ആഴ്ച ചില വെല്ലുവിളികൾ അനുഭവപ്പെടാം.
ആരോഗ്യം- ഈ ആഴ്ച, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു, അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാൽ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുക.
പരിഹാരം- ദിവസവും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ചന്ദനത്തിന്റെ സുഗന്ധം, ശുഭകരമായ ഫലങ്ങൾ നൽകും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.