സംഖ്യാശാസ്ത്രം വാരഫലം 29 മെയ് - 4 ജൂൺ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (29 മെയ് - 4 ജൂൺ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾ ശാന്തവും സന്തോഷപ്രദവുമായ മാനസികാവസ്ഥയിലായിരിക്കും കൂടാതെ ജീവിതം ആസ്വദിക്കാനും ഭാഗ്യം നിങ്ങളെ തുണയ്ക്കും. ഈ സമയം നിങ്ങളുടെ സ്വഭാവത്തിൽ, ദേഷ്യവും. ആധിപത്യ സ്വഭാവവും ഉണ്ടാകും. നിങ്ങൾക്ക് ഈ സമയം ആരോഗ്യപ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത കാണുന്നു.
പ്രണയ ജീവിതം- ഈ സമയം നിങ്ങളുടെ പങ്കാളിയുടെ വികാരത്തിനും, വീക്ഷണത്തിനും നിങ്ങൾ പ്രാധാന്യം നൽകേണ്ടതുണ്ട്. നിങ്ങൾക്കിടയിൽ ധാരണ ഉണ്ടാക്കിയെടുക്കാൻ ഇത് നല്ല സമയമാണ്.
വിദ്യാഭ്യാസം- ഹ്യുമാനിറ്റീസ്, കല, ഏതെങ്കിലും ഭാഷാ വൈദഗ്ദ്ധ്യം അല്ലെങ്കിൽ കവിത, കഥ തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഇത് വളരെ നല്ല സമായിരിക്കും.
ഉദ്യോഗം- പ്രാദേശിക രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന, അമ്മയുടെ സംരക്ഷണ ഇനങ്ങൾ , ഭക്ഷണ സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് രാശിക്കാർക്ക് ഈ സമയം പ്രയോജനം ചെയ്യും, എന്നിരുന്നാലും പുതിയ നിക്ഷേപങ്ങൾക്ക് സമയം അനുകൂലമല്ല. ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് യോഗം കാണുന്നു.
ആരോഗ്യം- ഈ ആഴ്ച, നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ദേഷ്യം ഈ സമയം കൂടുതലായിരിക്കും. അത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കാം.
പരിഹാരം- ഭഗവാൻ കൃഷ്ണനെ പൂജിക്കുകയും അഞ്ച് ചുവന്ന പൂക്കൾ സമർപ്പിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർ സന്തോഷമുള്ളവരായിരിക്കും, കൂടാതെ അവർ ചുറ്റുമുള്ള ആളുകൾക്കിടയിൽ സന്തോഷം പകരുകയും ചെയ്യും. ഈ ആഴ്ച നിങ്ങൾ സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനുമുള്ള ത്വര നിങ്ങൾക്ക് അനുഭവപ്പെടും. സ്ത്രീ രാശിക്കാർ ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ സമയം അനുകൂലമായി വർത്തിക്കും.
പ്രണയ ജീവിതം- ഈ ആഴ്ച, നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ വൈകാരിക ബന്ധവും, അനുയോജ്യതയും നിങ്ങൾക്ക് അനുഭവപ്പെടും. ഈ രാശിക്കാർ നല്ല പ്രണയബന്ധം ആസ്വദിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായുള്ള വിവാഹ കാര്യങ്ങളുമായി മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിത്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല സമയം ലഭിക്കും, അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സഹപാഠികളെ സഹായിക്കാനും കഴിയും.
ഉദ്യോഗം- ഹോം സയൻസ്, മനുഷ്യാവകാശ പ്രവർത്തകൻ, ഹോമിയോപ്പതി മെഡിസിൻ, നഴ്സിംഗ് അല്ലെങ്കിൽ ഡയറ്റീഷ്യൻ, പോഷകാഹാരം തുടങ്ങിയ മേഖലയിലാണെങ്കിൽ ഇത് നിങ്ങൾക്ക് വളരെ നല്ല ആഴ്ചയാണ്. നിങ്ങളുടെ ആശയങ്ങളിലൂടെയും ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് കഴിയും.
ആരോഗ്യം- ഈ സമയം നിങ്ങൾക്ക് നല്ല ആരോഗ്യവും അനുഭവപ്പെടും, എന്നിരുന്നാലും വ്യായാമം ചെയ്യുക, ശരിയായി ഭക്ഷണം കഴിക്കുക, ധ്യാനിക്കുക, എന്നിവയ്ക്ക് രാധാന്യം നൽകേണ്ടതാണ്.
പരിഹാരം- വെള്ള മുത്തുകളുടെ ഒരു ചരട് ധരി ക്കുക. അത് സാധ്യമല്ലെങ്കിൽ, ഒരു വെള്ള തൂവാല കൈയിൽ കരുതുക.
ഭാഗ്യ സംഖ്യ 3
ഈ ആഴ്ച നിങ്ങൾക്ക് ആത്മീയതയിലേക്ക് താല്പര്യം തോന്നുകയും, കൂടാതെ ധ്യാനിക്കാനും ആഗ്രഹം കാണിക്കും. ഈ ആഴ്ച നിങ്ങൾക്ക് വലിയ സമാധാനവും, വിശ്രമവും ലഭിക്കും.
പ്രണയ ജീവിതം- പ്രണയബന്ധവുമായി ബന്ധപ്പെട്ട് ഈ ആഴ്ച്ച സ്നേഹനിർഭരമായ ആഴ്‌ചയായിരിക്കും, നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രശ്‌നങ്ങളും, പോരായ്മകളും മനസിലാക്കുകയും വൈകാരികമായി നിങ്ങളെ പിന്തുണക്കുകയും ചെയ്യും, അത് നിങ്ങളെ പരസ്പരം കൂടുതൽ അടുപ്പിക്കും.
വിദ്യാഭ്യാസം- ഈ ആഴ്ച്ച ഗവേഷണ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നല്ലതായിരിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സമയം ഫലം അനുകൂലമാകാനുള്ള സാധ്യത ഉയർന്നതാണ്.
ഉദ്യോഗം- ഈ സമയം സുഗമമായി വർത്തിക്കും. നിർത്തിവച്ചിരിക്കുന്ന നിങ്ങളുടെ പ്രോജക്ടുകൾ വീണ്ടും തുടങ്ങും, പുതിയ ജോലികൾ അന്വേഷിക്കുന്നവർക്ക് ഈ ആഴ്ച പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നില്ല.
ആരോഗ്യം- ഈ സമയം നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അവ അവഗണിക്കാതെ ശരിയായ ചികിത്സ തേടേണ്ടതാണ്. ആരോഗ്യമുള്ളതും സമീകൃതവുമായ ഭക്ഷണക്രമവും, നല്ല വ്യായാമ ദിനചര്യ പാലിക്കണം. ഈ സമയം സ്ത്രീകൾക്ക് ചില ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം.
പരിഹാരം- ശിവനെ പൂജിക്കുകയും തിങ്കളാഴ്ച ശിവലിംഗത്തിൽ പാൽ അർപ്പിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച, നിങ്ങൾ അൽപ്പം ആശയക്കുഴപ്പത്തിലാകും, ചിലപ്പോൾ നിങ്ങൾക്ക് വളരെ വികാരാധീനനാകുകയും, അമിതമായി പ്രതികരിക്കുകയും ചെയ്യാം. ഇത് മറ്റുള്ളവരെ വേദനിപ്പിച്ചേക്കാവുന്നതിനാൽ നിങ്ങളുടെ വികാരത്തിന്മേൽ നിയന്ത്രണം ഉണ്ടായിരിക്കാനും നിങ്ങളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടതുമാണ്.
പ്രണയ ജീവിതം- പ്രണയബന്ധത്തിൽ ഈ ആഴ്ച സുഖപ്രദമായിരിക്കും, നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് സൗഹൃദപരമായ ബന്ധം ഉണ്ടാകും., നിങ്ങളുടെ വികാരങ്ങളിൽ നിയന്ത്രണം ആവശ്യമാണ്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക്, ഈ ആഴ്ച അനുകൂലമായിരിക്കും, നിങ്ങളുടെ പഠനരീതിയോ അല്ലെങ്കിൽ പഠിക്കുന്നതിനുള്ള വ്യത്യസ്തമായ ക്രിയാത്മകമായ ആശയങ്ങളോ മറ്റുള്ളവരുടെ മുന്നിൽ കാര്യക്ഷമമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും.
ഉദ്യോഗം- ജോലി മാറാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ വളർച്ചയ്ക്ക് അത് ഉപകരിക്കും. ചില നിക്ഷേപ പദ്ധതികളിൽ നിന്ന് നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയും, ഇത് നിങ്ങൾക്ക് സന്തോഷം നൽകും.
ആരോഗ്യം- അമിതമായ മദ്യപാനം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം സ്ത്രീകൾക്ക് ചില ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെടാം.
പരിഹാരം- ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങളുടെ കാലുകൾ മസാജ് ചെയ്യുക.
ഭാഗ്യ സംഖ്യ 5
ഈ ആഴ്ച, നിങ്ങളുടെ ജീവിതം പൂർണ്ണമായി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും, ഈ സമയം നിങ്ങൾ വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ രൂപവും സ്വയം പരിചരണവും നിങ്ങൾ ശ്രദ്ധിക്കും, അത് ചെയ്യുന്നത് നല്ലതാണ് എന്നാൽ അമിതമാകാത്തിരിക്കാൻ ശ്രദ്ധിക്കുക.
പ്രണയ ജീവിതം- ഈ സമയം സ്നേഹവും, പ്രണയവും നിങ്ങൾക്ക് സന്തോഷകരമായ സമയം പ്രധാനം ചെയ്യും. വിവാഹിതരായ രാശിക്കാർ ഈ സമയം സന്തുഷ്ടരായിരിക്കും, ജീവിതം അനുകൂലമായി തുടരും.
വിദ്യാഭ്യാസം- ആര്ട്ട്, കോമേഴ്‌സ് എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ ആഴ്ചയായിരിക്കും, നിങ്ങളുടെ അധ്യാപകരിൽ നിന്ന് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഈ സമയം അശ്രദ്ധമായ തെറ്റുകൾ വരുത്തും, അതിനാൽ ശ്രദ്ധിക്കണം.
ഉദ്യോഗം- ബിസിനെസ്സിൽ നിങ്ങളുടെ ഉൽപ്പന്നത്തിനായി പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും അത് കൊണ്ട് തന്നെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. പ്രിന്റ് മീഡിയയിലുള്ളവർ നിങ്ങൾ എഴുതുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പിന്നീട് വിമർശനങ്ങളിലേക്ക് നയിക്കും.
ആരോഗ്യം- ആരോഗ്യപരമായി, ഈ സമയം നിങ്ങൾക്ക് അനുകൂലമാണ്, എന്നാൽ വൈകാരിക തലത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം നിങ്ങൾക്ക് ഗണ്യമായ ഊർജ്ജ നഷ്ടം അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ വികാരങ്ങൾ ഈ സമയം നിയന്ത്രിക്കേണ്ടതാണ്.
പരിഹാരം- നിങ്ങളുടെ വീട്ടിൽ വെളുത്ത പൂക്കൾ ഉള്ള ചെടികൾ നട്ട് വളർത്തുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങളുടെ വൈകാരിക ഊർജ്ജം ഈ സമയം വളരെ ഉയർന്നതായിരിക്കും, അതിനാൽ നിങ്ങൾ ഇഷ്ടപ്പെടുന്നവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ഈ സമയം നിങ്ങൾക്ക് കഴിയും. ഈ സമയം നിങ്ങളുടെ വീട് മോടിപിടിപ്പിക്കുന്നതിനും നിങ്ങൾ പണം ചെലവഴിക്കാം.
പ്രണയ ജീവിതം- പ്രണയബന്ധത്തിൽ ഈ ആഴ്ച അനുകൂലമായിരിക്കും. നല്ല ഓർമ്മകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പ്രണയ പങ്കാളി ഈ സമയത്തെ നിങ്ങളെ മനസ്സിലാക്കുകയും, നിങ്ങളുടെ പരിശ്രമങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
വിദ്യാഭ്യാസം- ഫാഷൻ, അഭിനയം, ഇന്റീരിയർ ഡിസൈനിംഗ്, മറ്റ് ഡിസൈനിംഗ് മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പരീക്ഷാ സമ്മർദ്ദം അവരെ ബാധിക്കും.
ഉദ്യോഗം- ആഡംബര വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്ത്രീകാളുമായി ബന്ധപ്പെട്ട സാധനങ്ങൾ, അമ്മയുമായി ബന്ധപ്പെട്ട സംരക്ഷണ സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഈ ആഴ്ച നല്ല ലാഭം ലഭിക്കും. എൻ.ജി.ഒ യുമായി ബന്ധമുള്ള രാശിക്കാർ ഈ ആഴ്ച നിങ്ങൾ ശ്രദ്ധിക്കപ്പെടും.
ആരോഗ്യം- ഈ ആഴ്ച നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ബോധവാന്മാരായിരിക്കുകയും, ശുചിത്വം പാലിക്കുകയും ചെയ്യേണ്ടതാണ്. വളരെ കൊഴുപ്പുള്ളതും, മധുരമുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- നിഷേധാത്മകത ഇല്ലാതാക്കാൻ ദിവസവും വീട്ടിൽ വൈകുന്നേരം കർപ്പൂരം കത്തിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച, വികാരങ്ങളുടെ സമ്മിശ്രത അനുഭവപ്പെടും. അതിനാൽ ഈ ആഴ്ച നിങ്ങൾക്കായി ഒരു പുതിയ പഠന അധ്യായം തുറക്കും എന്ന് പറയാം.
പ്രണയ ജീവിതം- പ്രണയബന്ധത്തിൽ ഇത് മങ്ങിയ ഒരു ആഴ്ചയായിരിക്കും. വിവാഹിതരായ രാശികാർക്ക് വൈകാരിക ധാരണയുടെ അഭാവം മൂലം ഈ ആഴ്ച വഴക്കുകൾ ഉണ്ടാകാം. എന്നാൽ പ്രശ്നങ്ങൾ മനസിലാക്കാനും, പരസ്പരം സംസാരിച്ച് ഒത്തുതീർക്കാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്.
വിദ്യാഭ്യാസം-വിദ്യാർത്ഥികൾക്ക് പഠന സമ്മർദം കൂടുതലായിരിക്കും. ഈ സമയം അവരുടെ ഏകാഗ്രത മോശമാകാം.
ഉദ്യോഗം- ഈ സമയം ബിസിനസിന്റെ വളർച്ചയ്ക്കും, പ്രോത്സാഹനത്തിനുമായി ചില യാത്രാ പദ്ധതികൾ നിങ്ങൾ ആസൂത്രണം ചെയ്യാം. പുതിയ പദ്ധതികളും, തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നതിന് ഈ സമയം നല്ലതാണ്. എന്നാൽ ഈ ആഴ്ച ഗവേഷണ പ്രവർത്തനങ്ങൾക്ക് അത്ര അനുകൂലമല്ല.
ആരോഗ്യം- ഈ സമയം ശാരീരിക വ്യായാമവും, ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുക, അല്ലെങ്കിൽ ഈ സമയം ദഹന പ്രശ്നങ്ങൾ ഉണ്ടാകാം.
പരിഹാരം- ദിവസവും 10 മിനിറ്റെങ്കിലും ചന്ദ്രപ്രകാശത്തിൽ ധ്യാനിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് ഭാവിയെക്കുറിച്ച് ആശങ്കയും, ഭയവും അനുഭവപ്പെടാം, അത് നിങ്ങളുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാം.
പ്രണയ ജീവിതം- പ്രണയബന്ധത്തിൽ ഈ ആഴ്ച നിങ്ങൾ ചില മധുര നിമിഷങ്ങൾ ആസ്വദിക്കും. നിങ്ങളുടെ മുൻകാല നല്ല ഓർമ്മകളെ നിങ്ങൾ വിലമതിക്കുകയും, ആഴ്‌ചയിലുടനീളം നല്ല മാനസികാവസ്ഥയിൽ തുടരുകയും ചെയ്യും.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തോന്നാം. ഉയർന്ന വൈകാരിക തലങ്ങളും, ഏകാഗ്രത കുറവും അവരെ അവരുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിൽ നിന്ന് തടയാം.
ഉദ്യോഗം- ഈ സമയം ബിസിനെസ്സിൽ അനുകൂലമായിരിക്കും. നിങ്ങൾ ഗാർഹിക, കാർഷിക, പുരാതന വസ്തുക്കളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് നല്ല ലാഭം ഈ സമയം വന്നുചേരും. അന്താരാഷ്ട്ര കമ്പനിയിൽ ജോലിചെയ്യുന്നവർക്കും സമയം അനുകൂലമായിരിക്കും.
ആരോഗ്യം- ഈ സമയം നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അവ അവഗണിക്കക്കാതെ ശരിയായ വൈദ്യസഹായം എടുക്കേണ്ടതാണ്. സ്വയം ആരോഗ്യത്തോടെ ഇരിക്കാനായി ആരോഗ്യമുള്ളതും, സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുകയും, നല്ല വ്യായാമ ദിനചര്യ പാലിക്കുകയും വേണം. ഈ സമയം സ്ത്രീകൾക്ക് ചില ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെടാം.
പരിഹാരം- വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അമ്മയുടെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച, രാശിക്കാർ പെട്ടെന്ന് പൊട്ടിത്തെറിക്ക് കാരണമാകുന്ന മോശം കാര്യങ്ങളിൽ വൈകാരിക അസ്വസ്ഥതകൾക്കും വേദനകൾക്കും കാണാമാകാം. നിങ്ങളുടെ ദേഷ്യം, അത് വ്യക്തിപരവും, തൊഴിൽപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കാം.
പ്രണയ ജീവിതം- നിങ്ങൾ ഈ സമയം പങ്കാളിയുമായി വഴക്കിടാനും അത് വലിയ വഴക്കിലേക്ക് മാറാനും സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ ദേഷ്യം നിയന്ത്രിച്ച് പങ്കാളിയെ ശ്രദ്ധയോടെ കേൾക്കാനും തെറ്റിദ്ധാരണ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം- മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം വിജയം ലഭിക്കും. പ്രത്യേകിച്ച് ജുഡീഷ്യറി, നിയമം, സർജൻ ഡോക്ടർ എന്നീ മേഖലകളിൽ ഉള്ള വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
ഉദ്യോഗം- നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം ലഭിക്കും. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളുമായോ, സുഹൃത്തുക്കളുമായോ വീട്ടിൽ നിന്ന് പുതിയ ചില ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും. പ്രോപ്പർട്ടി ബിസിനസ്സിൽൽ ഈ ആഴ്ച നിങ്ങൾക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു.
ആരോഗ്യം- ആരോഗ്യപരമായി, ഈ സമയം നിങ്ങൾക്ക് അനുകൂലമാണ്, എന്നാൽ വൈകാരിക തലത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം നിങ്ങൾക്ക് ഗണ്യമായ ഊർജ്ജ നഷ്ടം ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ വികാരങ്ങൾ നിയന്ത്രി,ക്കേണ്ടതാണ്.
പരിഹാരം- ചെറിയ പെൺകുട്ടികൾക്ക് വെളുത്ത നിറത്തിലുള്ള മധുരം നൽകുക.
പരിഹാരം: ദിവസവും 27 തവണ 'ഓം ഭൗമായ നമഃ' ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.