സംഖ്യാശാസ്ത്രം വാരഫലം 7 ഓഗസ്റ്റ് - 13 ഓഗസ്റ്റ് 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (7 ഓഗസ്റ്റ് - 13 ഓഗസ്റ്റ് 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, ഈ നമ്പറിൽ ഉള്ള രാശിക്കാർക്ക് നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ അരക്ഷിത വികാരങ്ങൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യം ഈ രാശികാർക്കിടയിൽ ഉണ്ടായിരിക്കും, ഇത് ഒരു നല്ല അളവുകോലായി തെളിയും. രാഷ്‌ട്രീയ രംഗത്ത് ഉൾപ്പെട്ടിരിക്കുന്ന രാശിക്കാർക്ക് ഈ ആഴ്ച്ച അത്ര അനുകൂലമാകില്ല. വിജയത്തിന് സാക്ഷ്യം വഹിക്കാൻ ഈ രാശിക്കാർക്ക് ക്ഷമ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ രാശികാർ ആത്മീയ ജീവിതത്തിലേക്ക് മാറാൻ താൽപ്പര്യം കാണിക്കുകയും സാധാരണ ജീവിതരീതിയിൽ താൽപ്പര്യം നഷ്ടപ്പെടുകയും ചെയ്യാം. പ്രധാന തീരുമാനങ്ങൾ എടുക്കാൻ ഈ രാശിക്കാർക്ക് ഈ ആഴ്ച അനുയോജ്യമല്ല.
പ്രണയ ബന്ധം- ഈ സംഖ്യയിൽ ഉള്ള രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളിയുമായോ, പ്രിയപ്പെട്ടവരുമായോ കലഹത്തിന് സാധ്യത കാണുന്നു. ധാരണയുടെ അഭാവം മൂലം സന്തോഷത്തിനുള്ള സൂചനകൾ എളുപ്പത്തിൽ സാധ്യമാകില്ല, ബന്ധത്തെ വികസിപ്പിക്കാനുള്ള പക്വതയുടെ അഭാവത്തിൽ നിന്നാണ് ധാരണയുടെ അഭാവം ഉണ്ടാകുന്നത്. അതിനാൽ, ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് പ്രണയത്തിന് കൂടുതൽ ഇടം നൽകേണ്ടത് അത്യാവശ്യമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.
വിദ്യാഭ്യാസം- ഏകാഗ്രതക്കുറവ് മൂലം പഠനത്തിൽ തിരിച്ചടികൾ നേരിടാം. നിങ്ങൾ മാനേജ്‌മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലാണെങ്കിൽ, നിങ്ങൾ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടായേക്കാവാം, അതിനാൽ ഈ സമയം നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ സമയം പഠനത്തിൽ മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനും അതുവഴി കൂടുതൽ മുന്നേറാനും കഴിയും.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ ജോലിയുടെ കാര്യത്തിൽ അത്ര അനുകൂലമായിരിക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു പുതിയ ജോലിയിലേക്ക് മാറാനുള്ള നിർബന്ധിത അവസ്ഥ നിങ്ങൾക്ക് നേരിടേണ്ടിവരും. നിങ്ങളുടെ ജോലി നഷ്ടപ്പെടുന്ന ഒരു സാഹചര്യം നിങ്ങൾക്ക് നേരിടേണ്ടി വരാം. നിങ്ങളുടെ ജോലിയിൽ നിങ്ങൾ പ്രൊഫഷണലിസം കാണിക്കും, എന്നാൽ അത് നിങ്ങളുടെ മേലുദ്യോഗസ്ഥർ അംഗീകരിക്കില്ല. ബിസിനസ്സിൽ, നിങ്ങൾക്ക് ലാഭമോ നഷ്ടമോ ഉള്ള ഒരു സാഹചര്യം നേരിടേണ്ടി വരാം, അതുവഴി ചില സമയങ്ങളിൽ ബിസിനസ്സ് മാനേജ് ചെയ്യുന്നത് നിങ്ങൾക്ക് വെല്ലുവിളിയായി തോന്നാം.
ആരോഗ്യം- ഈ ആഴ്ച, നിങ്ങൾ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, ഈ സമയം നിങ്ങളുടെ പ്രതിരോധശേഷി കുറവാകാം, ഇത് ഫിറ്റ്നസ് നിലനിർത്തുന്നതിൽ നിന്ന് നിങ്ങളെ തടയും. നിങ്ങൾ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇരയായേക്കാം, ഇത് നിങ്ങളുടെ ഫിറ്റ്‌നസിനെ അൽപ്പം ബാധിക്കാം, ഇത് ഉത്സാഹക്കുറവിലേക്ക് നയിക്കും. കൂടാതെ, നിങ്ങളുടെ ഭാഗത്തെ ധൈര്യം നിങ്ങൾക്ക് നഷ്ടപ്പെടാം.
പരിഹാരം- ദിവസവും 108 തവണ "ഓം ഗം ഗണപതയേ നമഃ" എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് കുറഞ്ഞ മനോവീര്യം ആയിരിക്കാം, അതിനാൽ അവർക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയണമെന്നില്ല. ഈ ആഴ്ച, രാശിക്കാർക്ക് ആത്മവിശ്വാസം നഷ്‌ടപ്പെട്ടേക്കാം, ഇത് ജീവിതത്തിന്റെ വിവിധ വശങ്ങളിൽ കൂടുതൽ വികസനം ഉണ്ടാക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കും. അതിനാൽ, ചില അസുഖകരമായ കാര്യങ്ങൾ സംഭവിക്കാനിടയുള്ളതിനാൽ ഈ ആഴ്ച നിങ്ങൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനായി തയ്യാറെടുക്കുക.
പ്രണയ ബന്ധം- ഈ രാശിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി പൂർണ്ണമായ സന്തോഷം ലഭിക്കില്ല. കുടുംബത്തിലെ തർക്കങ്ങൾ അവരുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ പ്രണയത്തിന്റെ ആകർഷണം കുറയ്ക്കും. എന്നിരുന്നാലും, ഈ പ്രശ്നം ഒരു വലിയ പ്രശ്നമായി കരുത്താതിരിക്കുന്നതാണ് നല്ലത്. അതിനാൽ, ഈ ആഴ്ച നിങ്ങൾ പങ്കാളിയോട് കൂടുതൽ സ്നേഹം കാണിക്കാൻ ശ്രമിക്കേണ്ടതാണ്.
വിദ്യാഭ്യാസം- ഈ ആഴ്ച, നിങ്ങൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചിലപ്പോൾ, നിങ്ങൾ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ നിങ്ങൾക്ക് കഴിയണമെന്നില്ല, ഇത് നിങ്ങൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ കഴിവുകൾ ഉണ്ടായിരുന്നിട്ടും, ഈ ആഴ്ച പഠനം നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞതാകാം.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ ജോലിയിൽ കടുത്ത വെല്ലുവിളികൾ ഉണ്ടാകാം. നിങ്ങൾ ജോലി സമ്മർദ്ദത്തിലായേക്കാം, അത് കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂർത്തിയാക്കാത്ത സാഹചര്യത്തിലേക്ക് നയിക്കാം. ഇക്കാരണത്താൽ, നിങ്ങൾക്ക് ജോലിയിൽ ആത്മവിശ്വാസം നഷ്ടപ്പെടാം. ബിസിനസ്സിൽ, നിങ്ങളുടെ എതിരാളികളിൽ നിന്ന് മത്സരം നേരിടേണ്ടി വരാം.
ആരോഗ്യം- ഈ ആഴ്ച നിങ്ങൾക്ക് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം, ഇതുമൂലം നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഭക്ഷണം കഴിക്കാത്തത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാം. കൂടാതെ, ഫിറ്റ്നസ് നിലനിർത്താൻ നിങ്ങൾ ചില വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ട്.
പരിഹാരം- തിങ്കളാഴ്ച ചന്ദ്രനുവേണ്ടി ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 3
ഈ ആഴ്ച നിങ്ങൾക്ക് ദൃഢനിശ്ചയം ഉണ്ടാകും, നിങ്ങളുടെ പോസിറ്റിവിറ്റി നിലനിൽക്കും. മംഗളകരമായ കാര്യങ്ങൾ സംഭവിക്കാം. ഈ ആഴ്ച ഈ രാശികാർ പിന്തുടരുന്ന പ്രധാന വാക്ക് ഗുണനിലവാരമാണ്, മാത്രമല്ല ഇത് ജീവിതത്തിൽ ഉയരാനുള്ള അഭിലാഷമായി അവർ നിലനിർത്താം. ഈ രാശിക്കാർക്ക് മുതിർന്നവരുടെ അനുഗ്രഹവും, പിന്തുണയും ലഭിക്കും. എല്ലാ കഴിവുകളും അവരിൽ പ്രബലമാകും.
പ്രണയ ബന്ധം- നിങ്ങളുടെ പങ്കാളിയോട് കൂടുതൽ സ്നേഹം കാണിക്കാൻ നിങ്ങൾക്ക് കഴിയും, കുടുംബത്തിൽ സന്തോഷം നിലനിൽക്കും വിധം നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചാരുത നിലനിർത്താൻ നിങ്ങൾക്ക് കഴിയും. ഈ ആഴ്‌ചയിൽ, കുടുംബ കാര്യങ്ങളിൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി ചർച്ച നടത്തുകയും, കുടുംബത്തിൽ കൂടുതൽ പക്വത നിലനിർത്തുകയും ചെയ്യും.
വിദ്യാഭ്യാസം- നിങ്ങൾ പഠനത്തിൽ കൂടുതൽ പുരോഗതി കാണിക്കും. മാനേജ്മെന്റ് ഡിസിപ്ലെൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ പഠനങ്ങൾ നിങ്ങൾക്ക് കൂടുതൽ അനുകൂലമായ ഫലങ്ങൾ നൽകും. സഹപാഠികളുമായി മത്സരിക്കാനും നന്നായി തിളങ്ങാനും കഴിയും. ഈ സമയം നിങ്ങളുടെ ഉള്ളിൽ തന്നെ ചില സവിശേഷ ഗുണങ്ങളും കണ്ടെത്താനാകും.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് സുഗമമായ ഫലങ്ങൾ കൈവരും. പുതിയ തൊഴിൽ അവസരങ്ങളും നിങ്ങൾക്ക് ലഭിക്കാം. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് പോലും നിങ്ങൾക്ക് അവസരം ലഭിക്കാം. ബിസിനസ്സിൽ, നല്ലൊരു തുക ലാഭം നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ എതിരാളികളുമായി ആരോഗ്യകരമായ മത്സരം നിലനിർത്തുകയും ചെയ്യും.
ആരോഗ്യം- ഈ ആഴ്ച, നിങ്ങൾക്ക് നല്ല ആരോഗ്യം നിലനിർത്താൻ കഴിയും. ദഹനപ്രശ്‌നങ്ങൾ പോലുള്ള ചില ആരോഗ്യ പ്രശ്‌നങ്ങൾ കൂടാതെ, ഈ ആഴ്ച നിങ്ങൾക്ക് വലിയ രോഗങ്ങളൊന്നും നേരിടേണ്ടി വരില്ല. കൂടാതെ, യോഗ,ധ്യാനം എന്നിവ നിങ്ങളെ ഫിറ്റ്‌നാക്കി നിലനിർത്താൻ നിങ്ങളെ സഹായിക്കും.
പരിഹാരം- വ്യാഴാഴ്ച വ്യാഴത്തിന് ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് കൂടുതൽ കണക്കുകൂട്ടലുകളും, യുക്തിസഹവും നിറഞ്ഞതായിരിക്കും. ഈ സ്വഭാവസവിശേഷതകൾ ആഴ്ചയിലുടനീളം നന്നായി തിളങ്ങാൻ നിങ്ങളെ സഹായിക്കും. വിദേശയാത്രയ്ക്കുള്ള ഉയർന്ന സാധ്യതകളുണ്ട്, അത്തരം യാത്രകൾ നിങ്ങൾക്ക് സംതൃപ്തിയും നൽകും. ഈ ആഴ്ചയിൽ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് നിങ്ങൾക്ക് കഴിയും.
പ്രണയ ബന്ധം- ഈ ആഴ്ച, നിങ്ങളുടെ ജീവിത പങ്കാളിയുടെ സ്‌നേഹം നിങ്ങൾക്ക് കൂടുതൽ അനുഭവപ്പെടും. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങൾ നന്നായി മനസ്സിലാക്കും. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളോടൊപ്പം നിൽക്കുകയും, എല്ലാ സന്തോഷങ്ങളും, ദുഖങ്ങളും പങ്കിടാനുള്ള സാഹചര്യത്തിലുമാകാം, അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.വിദ്യാഭ്യാസം- ഈ ആഴ്ച വിദ്യാർത്ഥികൾ നന്നായി പഠിക്കും. നിങ്ങളുടെ പഠനത്തിൽ പ്രൊഫഷണലിസം കാണിക്കുകയും, അത് നേടുകയും ചെയ്യും. വിഷ്വൽ കമ്മ്യൂണിക്കേഷൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് തുടങ്ങിയ പഠനങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. പഠനവുമായി ബന്ധപ്പെട്ട് നിങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കഴിവുകൾ പ്രകടിപ്പിക്കും.
ഉദ്യോഗം- നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാം. ഇതുകൂടാതെ, നിങ്ങളുടെ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും യോഗം കാണുന്നു ഇത് നിങ്ങൾക്ക് സംതൃപ്തിയും നൽകും. നിങ്ങളുടെ കഴിവുകൾ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കാം, ഇതിനായി നിങ്ങൾക്ക് ഒരു നല്ല അംഗീകാരം ലഭിക്കും. ബിസിനസ്സിൽ, നിങ്ങൾക്ക് പുതിയ ബിസിനസ്സ് അവസരങ്ങൾ ലഭിക്കാം, അത്തരം ഇടപാടുകൾ നിങ്ങൾക്ക് ഉയർന്ന ലാഭം നേടിത്തരും. നിങ്ങളുടെ ബിസിനസ്സ് പങ്കാളികളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കാം.
ആരോഗ്യം- ഈ ആഴ്ച നിങ്ങളുടെ ശാരീരി നില മികച്ചതായിരിക്കും. നിങ്ങൾക്ക് ചുറ്റും നടക്കുന്ന നല്ല കാര്യങ്ങൾ കാരണം, നിങ്ങളിൽ ഉത്സാഹവും, ഊർജ്ജവും നിലനിൽക്കും. നല്ല ഭക്ഷണക്രമം നിങ്ങളുടേ ആരോഗ്യ ക്ഷമത ഉറപ്പാക്കാൻ നിങ്ങളെ പ്രാപ്തരാക്കും.
പരിഹാരം- ദിവസവും 22 തവണ “ഓം രാഹവേ നമഃ" ചൊല്ലുക.
ഭാഗ്യ സംഖ്യ 5
ഈ ആഴ്ച, നിങ്ങൾക്ക് നല്ല മുന്നേറ്റം നടത്താൻ കഴിയും. നിങ്ങൾക്ക് ഈ സമയം സംഗീതത്തിലും, യാത്രയിലും കൂടുതൽ താൽപര്യം ഉണ്ടാകും. സ്‌പോർട്‌സിൽ കൂടുതൽ താൽപ്പര്യം കാണിക്കും. ഓഹരികൾ, വ്യാപാരം തുടങ്ങിയ ചില മേഖലകളിൽ വൈദഗ്ദ്ധ്യം നേടുന്നത് ഈ സമയത്ത് മികച്ച വരുമാനം കൈവരും. നിങ്ങളുടെ ബുദ്ധി ഉയർന്ന ഭാഗത്തായിരിക്കാം.
പ്രണയ ബന്ധം- ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല ധാരണ വളർത്തിയെടുക്കേണ്ടതാണ്. ഇത് മൂലം, പരസ്പര ബന്ധം വർദ്ധിക്കുകയും നിങ്ങളുടെ പ്രണയ ജീവിതത്തിൽ സന്തോഷത്തിന് വഴിയൊരുക്കുകയും ചെയ്യും. കുടുംബത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നിങ്ങൾ കൂടുതൽ താൽപ്പര്യം കാണിക്കാം.
വിദ്യാഭ്യാസം- നിങ്ങൾക്ക് ഈ സമയം നല്ല കഴിവുകൾ വികസിപ്പിക്കാൻ കഴിയും. ഈ ആഴ്ച നിങ്ങൾക്ക് മത്സര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും കഴിയും. മാർക്കറ്റിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളിൽ സ്‌പെഷ്യലൈസ് ചെയ്യുന്നത് ഈ കോഴ്‌സുകളിലും മികച്ച സ്‌കോർ നേടാൻ കഴിയും.
ഉദ്യോഗം- ഈ ആഴ്ച നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കാം, ഇത് നിങ്ങളുടെ പ്രകടനത്തിന് നല്ല ഫീഡ്‌ബാക്ക് നേടാൻ സഹായിക്കും. ബിസിനസ്സിൽ, നിങ്ങളുടെ ബിസിനസ്സ് പ്രകടനം മെച്ചപ്പെടുത്തുന്ന ചില ഔട്ട്‌സോഴ്‌സിംഗ് ബിസിനസ്സ് നിങ്ങൾക്ക് അനുയോജ്യമായി ഭവിക്കും.
ആരോഗ്യം- ഈ ആഴ്ചയിലെ ആരോഗ്യം നിങ്ങൾക്ക് സുഗമമായിരിക്കും. നിങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. എന്നിരുന്നാലും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
പരിഹാരം- ദിവസവും 41 തവണ "ഓം നമോ നാരായണ" ജപിക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് മൊത്തത്തിലുള്ള വികസനവുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങൾ ലഭിക്കാം. ഈ ആഴ്ചയിൽ, രാശിക്കാർക്ക് അവരുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും കഴിയും. അത്തരം കഴിവുകൾ പ്രകടിപ്പിക്കുന്നത് ഈ രാശികാരെ ഉന്നതിയിലെത്താൻ പ്രാപ്തരാക്കും. ഈ ആഴ്ച സ്വദേശികൾക്ക് പ്രോപ്പർട്ടി വാങ്ങുന്നതിൽ നിക്ഷേപിക്കുന്നതിലൂടെ നല്ല വരുമാനം ലഭിക്കാം. പ്രധാന തീരുമാനങ്ങൾക്ക് ഈ ആഴ്ചയിൽ ഈ രാശിക്കാർക്ക് നല്ലതായി ഭവിക്കും.
പ്രണയ ബന്ധം- ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ നർമ്മബോധം വളർത്തിയെടുക്കുന്നതിന് കഴിയും. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ നല്ല മാനസികാവസ്ഥയിൽ ആയിരിക്കുകയും, ബന്ധം വികസിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ ഒരു പ്രായോഗിക സമീപനം സ്വീകരിക്കുന്നുണ്ടാകാം, അതിന്റെ സഹായത്തോടെ നിങ്ങൾക്ക് കുടുംബത്തിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാൻ കഴിയും.
വിദ്യാഭ്യാസം- നിങ്ങളുടെ അധ്യാപകരുടെയും, പരീക്ഷകരുടെയും പഠനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കഴിവുകൾക്ക് നിങ്ങളെ പ്രശംസിക്കപ്പെടും. പ്രശംസ കാരണം, നിങ്ങൾക്ക് കൂടുതൽ പരിശ്രമിക്കാനും ഉയർന്ന മാർക്ക് നേടാനും കഴിയും. കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, സോഫ്‌റ്റ്‌വെയർ ടെസ്റ്റിംഗ് തുടങ്ങിയ പഠനങ്ങളിൽ നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയും.
ഉദ്യോഗം- ഈ ആഴ്ചയിൽ, നിങ്ങൾക്ക് വിദേശ യാത്രകൾ ഉണ്ടാകാം, അത്തരം അവിസ്മരണീയമായ അവസരങ്ങൾ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങൾക്ക് വിദേശത്ത് താമസിക്കാൻ പോലും അവസരം ലഭിക്കാം, അത്തരമൊരു താമസം സുവർണ്ണ നിമിഷങ്ങൾ നൽകും. ബിസിനസ്സിൽ, നിങ്ങൾക്ക് പ്രയോജനകരമായേക്കാവുന്ന പുതിയ ഇടപാടുകൾ നേടാനുള്ള നല്ല അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ആരോഗ്യം- നിങ്ങളുടെ ആരോഗ്യം ഈ ആഴ്ച നല്ലതായിരിക്കാം. നിശ്ചയദാർഢ്യവും, ഇച്ഛാശക്തിയും നിങ്ങൾക്ക് ഉണ്ടായിരിക്കാം. തികഞ്ഞ ഉത്സാഹവും, ആത്മവിശ്വാസവും നിങ്ങളെ നല്ല ആരോഗ്യത്തോടെ നിലനിർത്തും. ഈ ആഴ്‌ചയിൽ നിങ്ങൾ ശക്തമായി ഉയരാം.
പരിഹാരം- ദിവസവും 33 തവണ "ഓം ശുക്രായ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച രാശിക്കാർക്ക് വിജയത്തിന്റെ കാര്യത്തിൽ മിതമായ ഫലങ്ങൾ ആയിരിക്കും. നിങ്ങളിൽ സുരക്ഷിതമല്ലാത്ത വികാരങ്ങൾ ഉണ്ടാകാം, ഇത് മുന്നോട്ട് പോകുന്നതിന് ഒരു തടസ്സമായി സൃഷ്ടിക്കാം. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യമുണ്ടാകുകയും അതിൽ നിന്ന് കുറച്ച് ആനന്ദം ലഭിക്കുകയും ചെയ്യാം, ഇതുമായി ബന്ധപ്പെട്ട യാത്രകൾക്കും യോഗം കാണുന്നു.
പ്രണയ ബന്ധം- ഈ സമയം നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയത്തിൽ ആകർഷണീയത കുറവാകാം, ഇതുമൂലം സന്തോഷം കുറയാം., നിങ്ങളുടെ പങ്കാളിയുമായി ധാരണക്കുറവ് ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം നിലനിർത്തുന്നതിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചില പ്രശ്നങ്ങൾ നിങ്ങൾക്ക് കുടുംബത്തിൽ നേരിടേണ്ടി വരാം.
വിദ്യാഭ്യാസം- പഠനത്തിൽ നിങ്ങൾക്ക് ഏകാഗ്രത നഷ്ടപ്പെടാം, ഇതുമൂലം നിങ്ങളുടെ പ്രകടനത്തിൽ പിന്നാക്കാവസ്ഥ ഉണ്ടാകും. ഈ ആഴ്‌ചയിൽ നിങ്ങൾ നിയമവും, മാനേജ്‌മെന്റും പോലുള്ള പ്രൊഫഷണൽ പഠനങ്ങൾ നടത്താം. എന്നാൽ ഈ പഠനങ്ങളിൽ വൈദഗ്ധ്യം നേടാനും, നല്ല പരിശ്രമങ്ങൾ കാഴ്ചവെക്കാനും നിങ്ങൾക്ക് കഴിയില്ല.
ഉദ്യോഗം- ഈ സമയം രാശിക്കാർക്ക് തൊഴിൽ സമ്മർദ്ദം നേരിടേണ്ടിവരാം. കഠിനാധ്വാനത്തിന് ആവശ്യമായ അംഗീകാരം നേടാൻ നിങ്ങൾക്ക് കഴിയില്ല. ഈ ആഴ്ചയിൽ നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ വിലമതിക്കില്ല, ഇത് നിങ്ങളെ വിഷമിപ്പിക്കാം. ബിസിനസ്സിൽ, എതിരാളികളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാം.
ആരോഗ്യം- ഈ ആഴ്ച സമീകൃതാഹാരത്തിന്റെ അഭാവവും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും മൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകാം.
പരിഹാരം- ദിവസവും 41 തവണ "ഓം ഗണേശായ നമഃ" എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്‌ച ഏറ്റെടുക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് ഈ ആഴ്ച സംതൃപ്തി കുറയാം. രാശിക്കാർക്ക് ആത്മവിശ്വാസം കുറയാം, ഇത് കൂടുതൽ നിങ്ങളുടെ വികസനത്തിന് ഒരു തടസ്സമായി വർത്തിക്കാം. ഈ രാശിക്കാർക്ക് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനോ, പുതിയ വലിയ നിക്ഷേപങ്ങൾക്കായി പോകുന്നതിനോ ഈ ആഴ്ച അനുയോജ്യമല്ല.
പ്രണയ ബന്ധം- നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള പ്രണയത്തിൽ അഭാവം ഉണ്ടാകാം, ഇത് കുടുംബത്തിലെ പ്രശ്നങ്ങളും, ശരിയായ ധാരണയുടെ അഭാവവും കാരണവും ആകാം. പരസ്പര ബന്ധത്തിന്റെ അഭാവത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കാം, ഇത് നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തെ ബാധിക്കാം. അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
വിദ്യാഭ്യാസം- എഞ്ചിനീയറിംഗ്, എയറോനോട്ടിക്‌സ് തുടങ്ങിയവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, ആ പഠനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പ്രകടനം സ്വയം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
ഉദ്യോഗം- ജോലിയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരിൽ നിന്നും, മേലുദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വരാം, ഇതുമൂലം നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് നഷ്‌ടപ്പെടാം. ബിസിനസ്സിൽ, ഒരു മങ്ങിയ പ്രകടനം ഉണ്ടാകാം.
ആരോഗ്യം- ഈ ആഴ്ചയിൽ, സമ്മർദ്ദം മൂലം നിങ്ങളുടെ കാലുകളിലും, പുറകിലും വേദന അനുഭവപ്പെടാം. സ്വയം ആയാസപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ധ്യാനം,യോഗ എന്നിവ ചെയ്യുന്നത് നല്ലതാണ്.
പരിഹാരം- ദിവസവും 11 തവണ "ഓം ഹനുമതേ നമഃ" എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വരാം, അത് ചിലപ്പോൾ നിങ്ങൾക്ക് പുരോഗതി കൈവരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തെ മികച്ച രീതിയിൽ രൂപപ്പെടുത്താൻ കഴിയുന്ന നിർണായക തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് കഴിയാത്ത പിരിമുറുക്കമുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് നിങ്ങളിലുള്ള ആത്മവിശ്വാസം നഷ്‌ടപ്പെടാം, അത് നിങ്ങളെ കൂടുതൽ വികസിക്കുന്നതിൽ നിന്ന് തടയാം.
പ്രണയ ബന്ധം- നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാം, ഇത് മൂലം പരസ്പര സ്നേഹം നഷ്ടപ്പെടാം. ഇക്കാരണത്താൽ, നിങ്ങളുടെ പങ്കാളിയുമായി നല്ല ധാരണ നിലനിർത്താനും, പരസ്പര ബന്ധം വളർത്തിയെടുക്കാനും നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.
വിദ്യാഭ്യാസം- ഈ ആഴ്ചയിൽ, പഠനത്തിൽ ബുദ്ധി കാണിക്കാനും കൂടുതൽ വികസിപ്പിക്കാനും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. പഠിച്ചത് മറക്കാനും സാധ്യത കാണുന്നു. നിങ്ങൾ സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പോലുള്ള പഠനങ്ങളിൽ നിങ്ങൾക്ക് പുരോഗതിയുടെ അഭാവം നേരിടേണ്ടി വരാം.
ഉദ്യോഗം- ഈ ആഴ്ചയിൽ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടും, ജോലി സമ്മർദ്ദം മൂലവും തെറ്റുകൾ വരുത്താനുള്ള സാധ്യത കാണുന്നു. സ്ഥിരത നിലനിർത്താൻ നിങ്ങൾ അത് ആസൂത്രണം ചെയ്യേണ്ടതാണ്. ആസൂത്രണത്തിന്റെയും, പ്രൊഫഷണലിസത്തിന്റെയും അഭാവം മൂലം ബിസിനസ്സിൽ ലാഭം കുറയാം.
ആരോഗ്യം- ഈ ആഴ്ച നിങ്ങൾക്ക് കടുത്ത തലവേദന ഉണ്ടാകാം. ആരോഗ്യം നിലനിർത്താൻ നിങ്ങൾ ധ്യാനം,യോഗ എന്നിവ ചെയ്യുന്നത് നല്ലതായിരിക്കും.
പരിഹാരം- ദിവസവും 27 തവണ "ഓം ഭൗമായ നമഃ "എന്ന് ജപിക്കുക.
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.