സംഖ്യാശാസ്ത്രം വാരഫലം 08 - 14 മെയ് 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ സമയത്ത്, നിങ്ങൾക്ക് പൂര്‍ത്തിയാകാത്ത ജോലിയുടെ കുടിശ്ശിക ഉണ്ടാകാം. ഇത് മൂലം, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ മടുക്കാം. അത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള നിങ്ങളുടെ കാര്യക്ഷമതയെ തടയാം. ഉയർന്ന നിലവാരമുള്ള ഫലങ്ങൾ നേടുന്നതിനുള്ള ദൃഢനിശ്ചയത്തോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.
പ്രണയ ജീവിതം- പ്രണയ ബന്ധത്തിൽ ഐക്യം നിലനിർത്തുന്നതിന് കാര്യങ്ങൾ ആസൂത്രണം ചെയേണ്ടതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ആശയവിനിമയ പ്രശ്‌നങ്ങൾ ഉണ്ടാകാം. എന്നാൽ ഇത് മൂലം പ്രതികൂലമായി ഒന്നും സംഭവിക്കില്ല. നിങ്ങളുടെ ജീവിത പങ്കാളിയുമായി ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുപകരം, നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് കാര്യങ്ങൾ സുഗമമാക്കാൻ ശ്രമിക്കേണ്ടതാണ്.
വിദ്യാഭ്യാസം- നിങ്ങൾ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മാനേജ്‌മെന്റ് വിഷയങ്ങൾ പോലുള്ള കാര്യങ്ങൾ പഠിക്കുന്നവർക്ക്, നിങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
ഉദ്യോഗം- ഈ സമയത്ത് ജോലി സമ്മർദ്ദം ഉണ്ടാകാം, ഇതുമൂലം നിങ്ങൾക്ക് ക്ഷമ നഷ്ടപ്പെടുകയും, ജോലിയിൽ പിശകുകൾ വരുത്തുകയും ചെയ്യാം. അതിനാൽ നിങ്ങൾ പക്വത കാണിക്കേണ്ടതാണ്. ബിസിനസ്സിൽ, ഉയർന്ന ലാഭം നേടാനുള്ള സാധ്യത എളുപ്പത്തിൽ സാധ്യമാകണമെന്നില്ല.
ആരോഗ്യം- നിങ്ങൾക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം കൂടാതെ കാലുകൾക്ക് വേദന ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. അനാവശ്യമായ ആശങ്കകൾ നിങ്ങളെ അലട്ടാം, അത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. അതിനാൽ നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ ധ്യാനം,യോഗ എന്നിവ ചെയ്യുക.
പരിഹാരം- ഞായറാഴ്ചകളിൽ സൂര്യദേവന് ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, നിങ്ങൾക്ക് മനസ്സിൽ ആശയക്കുഴപ്പം നേരിടാം, ഇത് നിങ്ങൾ പ്രതീക്ഷികളെ ബാധിക്കാം. നിങ്ങൾക്ക് ചിലപ്പോൾ ഒരു വൈകാരിക അസന്തുലിതാവസ്ഥ അനുഭവപ്പെടാം, ഇത് നിങ്ങൾ പ്രവർത്തിക്കേണ്ട നിങ്ങളുടെ കാര്യക്ഷമതയെയും ബാധിക്കാനുള്ള സാധ്യത കാണുന്നു.
പ്രണയ ജീവിതം- നിങ്ങളുടെ ബന്ധം സുഗമമായി പോകുന്നതിന് ചില നല്ല വഴക്കങ്ങൾ അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും, ഇതുമൂലം, നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് സന്തോഷമായിരിക്കാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ അനുകൂല മനോഭാവത്തിലൂടെ ഇത് മറികടക്കാനാകും.
വിദ്യാഭ്യാസം- നിങ്ങൾ പ്രതീക്ഷിച്ച മാർക്ക് നേടാനുള്ള അവസ്ഥയിൽ നിങ്ങൾ ഈ സമയം ആയിരിക്കില്ല, അതിനാൽ പഠനത്തിൽ മികവ് പുലർത്താനും ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. പക്ഷേ അത് വലിയ പ്രശ്നമാകില്ല. നിങ്ങൾ രസതന്ത്രം പോലുള്ള പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് നേടുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.
ഉദ്യോഗം- പ്രമോഷൻ പ്രതീക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, അത് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകാം, ഇത് നിങ്ങളെ അലോസരപ്പെടുത്താം. മേലുദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വരാം. ബിസിനസ്സിൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന ലാഭത്തിന് സാധ്യത കുറയാം. അതിനാൽ കാര്യങ്ങൾ ശരിയായി ആസൂത്രണം ചെയ്യേണ്ടതാണ്.
ആരോഗ്യം- ചില അണുബാധകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ സമയം നിങ്ങളുടെ കണ്ണുകളിൽ പ്രശ്നങ്ങൾ തോന്നിയാൽ ഉടൻ പരിശോധിക്കേണ്ടതാണ്. നിങ്ങൾക്ക് അലർജി ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.
പരിഹാരം- ദിവസവും 11 തവണ 'ഓം സോമായ നമഃ’ ജപിക്കുക.
ഭാഗ്യ സംഖ്യ 3
ഈ സമയം, നിങ്ങൾ ഏറ്റെടുക്കുന്ന പരിശ്രമങ്ങളിൽ നല്ല വികസനം ഉണ്ടാകും, അത് നിങ്ങളുടെ ഉദ്യോഗമായാലും, നിക്ഷേപമായാലും, സാമ്പത്തികമായാലും.
പ്രണയ ജീവിതം- നിങ്ങളുടെ ജീവിത പങ്കാളിയുമായി സന്തോഷകരമായ സമയത്തിനും, നല്ല നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് കഴിയും. അത്തരം നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനാൽ, നിങ്ങൾക്ക് നല്ല മൂല്യങ്ങൾ സ്ഥാപിക്കാനും നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയും.
വിദ്യാഭ്യാസം- നിങ്ങളുടെ പഠനത്തിനായി നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്ക് മികച്ച മാർക്ക് നേടാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ കൊണ്ട് നിങ്ങൾക്ക് ഒരു സ്ഥാനം ഉണ്ടാക്കാൻ കഴിയും.
ഉദ്യോഗം- ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും, കൂടാതെ നിങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിങ്ങൾ കാര്യക്ഷമത പുലർത്തും. ബിസിനസ്സിൽ, ഇത്തവണ നിങ്ങൾക്ക് നല്ല ലാഭം നേടാനും കഴിയും.
ആരോഗ്യം- നിങ്ങൾക്ക് മനസ്സിൽ നല്ല ഉത്സാഹം ഉണ്ടാകും, അതുവഴി, നല്ല ആരോഗ്യം നിലനിർത്താനുള്ള ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടാകും.
പരിഹാരം- ദിവസവും 108 തവണ ‘ഓം നമഃ ശിവായ‘ ജപിക്കുക
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ സമയത്ത് നിങ്ങൾക്ക് ശരാശരി ഫലങ്ങൾ ലഭിക്കും. നിങ്ങൾ അഭിമുഖീകരിക്കുന്ന ആത്മവിശ്വാസക്കുറവ് നിങ്ങളുടെ അവസരങ്ങളെ തടയാം. ഈ സമയത്ത് നിങ്ങൾ ഉയർന്ന ആഗ്രഹങ്ങളിൽ മുഴുകാം, അത് നിങ്ങൾ ഒഴിവാക്കുകയും സ്വയം പരിധി നിശ്ചയിക്കുകയും വേണം.
പ്രണയ ജീവിതം- പരസ്പര ധാരണയുടെ അഭാവം നിമിത്തം നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാം, അത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കും. അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം- ഈ സമയം നിങ്ങളുടെ ഏകാഗ്രത കുറയാനുള്ള സാധ്യത കാണുന്നു, ഇതുമൂലം ഉയർന്ന മാർക്ക് നേടാൻ നിങ്ങൾക്ക് കഴിയണമെന്നില്ല. നിങ്ങൾ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പോലുള്ള കാര്യങ്ങൾ പഠിക്കുന്നവർക്ക് ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾ കൂടുതൽ പരിശ്രമവും, ഏകാഗ്രതയും ചെലുത്തേണ്ടതാണ്.
ഉദ്യോഗം- ജോലിയിൽ തെറ്റുകൾ ഒഴിവാക്കി നല്ല നിലവാരം കൈവരിക്കുന്നതിന് നിങ്ങളുടെ ഭാഗത്ത് പരമാവധി ഏകാഗ്രത അത്യാവശ്യമാണ്. ബിസിനസ്സിൽ, നിങ്ങളുടെ എതിരാളികളിൽ നിന്ന് നിങ്ങൾക്ക് മത്സരം നേരിടേണ്ടി വരുന്നത് മൂലം നിങ്ങൾക്ക് കുറച്ച് ലാഭം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു.
ആരോഗ്യം- ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, ചർമ്മ അലർജ്ജികൾക്കും സാധ്യതയുണ്ട്, ഇത് നിങ്ങളെ തളർത്താം. അതിനാൽ ആരോഗ്യം നിലനിർത്താൻ സമീകൃതാഹാരം കഴിക്കേണ്ടതാണ്.
പരിഹാരം- ശനിയാഴ്ചകളിൽ ആവശ്യക്കാർക്ക് ബാർലി വിതരണം ചെയ്യുക.
ഭാഗ്യ സംഖ്യ 5
ഈ സമയം നിങ്ങളുടെ വികസനത്തിന് സാധ്യമാകും, നിങ്ങൾ ചെയ്യുന്ന പരിശ്രമത്തിലെ സ്ഥിരത കാരണം ഉയർന്ന സംതൃപ്തി ലഭിക്കും. നിങ്ങളുടെ ബുദ്ധി തിരിച്ചറിയാനും അതുവഴി നിങ്ങളുടെ വിജയത്തിനായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനും നിങ്ങൾക്ക് കഴിയും.
പ്രണയ ജീവിതം- നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ കൂടുതൽ സ്നേഹം നിലനിർത്തും, പരസ്പര ധാരണ മൂലം ഇത് സാധ്യമായേക്കാം. ഇത് മൂലം, നിങ്ങളുടെ പങ്കാളിയുടെ മുന്നിൽ നിങ്ങളെ കുറിച്ചുള്ള അഭിമാനം ഉയരും.
വിദ്യാഭ്യാസം- ഈ സമയത്ത്, നിങ്ങളുടെ പഠനത്തിൽ ഉയർന്ന നിലവാരം നിലനിർത്തൽ നിങ്ങൾക്ക് കഴിയും, ഇത് നിങ്ങളിൽ അധിക സാധ്യതകലെ ഉണർത്തും. അക്കൌണ്ടിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക്, നല്ല മാർക്ക് നേടാൻ കഴിയും.
ഉദ്യോഗം- നിങ്ങളുടെ ജോലിയിൽ നിലവാരം കൈവരിക്കാനും സഹപ്രവർത്തകരെക്കാൾ മികവ് പുലർത്താനും നിങ്ങൾക്ക് കഴിയും. ഈ സമയത്ത്, നിങ്ങൾക്ക് വിദേശത്തേക്ക് പോകാനും അവസരം ലഭിക്കും. ബിസിനസ്സി ൽ, കൂടുതൽ ലാഭം നേടുന്നതിൽ നിങ്ങളെ ഭാഗ്യവും തുണയ്ക്കും.
ആരോഗ്യം- നിശ്ചയദാർഢ്യം നിങ്ങളുടെ സന്തോഷത്തിന് കാരണമാകും, ഇതുമൂലം നിങ്ങൾക്ക് നല്ല ആരോഗ്യം ഉണ്ടാകും.
പരിഹാരം- ദിവസവും 23 തവണ 'ഓം നമോ നാരായണ' ജപിക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ സമയം നിങ്ങളുടെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താല്പര്യം ഉയരുകയും അത് മെച്ചപ്പെടുത്താനും നിങ്ങൾക്ക് കഴിയും. ഈ സമയം നിങ്ങൾ ചിത്രകലയിൽ താല്പര്യം തോന്നും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.
പ്രണയ ജീവിതം- നിങ്ങളുടെ ജീവിത പങ്കാളിയോട് നിങ്ങൾക്ക് ഈ സമയം കൂടുതൽ പ്രണയം തോന്നാം. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ സമീപനം നല്ലതും, ഇത് മൂലം സന്തോഷകരമായ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്യും.
വിദ്യാഭ്യാസം- നിങ്ങളുടെ പഠനത്തിലെ വൈദഗ്ധ്യം നിങ്ങളുടെ സഹപാഠികൾ നിങ്ങളോട് കൂടുതൽ അടുക്കാൻ കാരണമാകും. നിങ്ങൾ പിന്തുടരുന്ന ഏത് പഠനത്തിലും മികവ് പുലർത്താൻ ഈ സമയം നിങ്ങൾക്ക് കഴിയും. ഗ്രാഫിക്‌സ് എഞ്ചിനീയറിംഗ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയവ പഠിക്കുന്നവർക്ക് ഇത് നല്ല സമയമായിരിക്കും.
ഉദ്യോഗം- പുതിയ ജോലി അവസരങ്ങൾ നിങ്ങൾക്ക് കൈവരാനുള്ള യോഗം കാണുന്നു, അത് നിങ്ങളെ സന്തോഷിപ്പിക്കുകയും, നല്ല പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും. ബിസിനസ്സിൽ, നിങ്ങൾക്ക് നല്ല ലാഭം കൈവരിക്കാൻ കഴിയും.
ആരോഗ്യം-ഈ സമയം നിങ്ങൾക്ക് നല്ല ആരോഗ്യമാസ്വദിക്കാൻ കഴിയും. ഈ സമയം നിങ്ങൾക്ക് അനുകൂലമായി കാണുന്നു.
പരിഹാരം- ദിവസവും 33 തവണ 'ഓം ശുക്രായ നമഃ' എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ സമയം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ് അത് പെട്ടെന്ന് എടുക്കാതെ മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷം മാത്രം എടുക്കുക. ധ്യാനം,യോഗ എന്നിവ ചെയ്യുന്നത് നല്ലതായിരിക്കും.
പ്രണയ ജീവിതം- നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങൾ അസ്വസ്ഥതകൾ അനുഭവപ്പെടാം, പ്രണയ ബന്ധത്തിലുള്ള രാശിക്കാർക്ക് ഈ സമയം സന്തോഷത്തിന്റെ കാര്യത്തിൽ അത്ര മികച്ചതായി കാണുന്നില്ല.
വിദ്യാഭ്യാസം- ഈ സമയം നിങ്ങൾക്ക് ഏകാഗ്രത കുറവ് അനുഭവപ്പെടും അതിനാൽ നല്ല മാർക്ക് നേടുന്നതിന് നിങ്ങൾക്ക് നല്ല ശ്രമം ആവശ്യമാണ്.
ഉദ്യോഗം- ഈ സമയത്ത് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട്, കൂടുതൽ തിരക്ക് അനുഭവപ്പെടും. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന്, നിങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കില്ല, ഇത് നിങ്ങളെ വിഷമത്തിലാക്കാം.
ആരോഗ്യം- കൂടുതൽ എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് മൂലം നിങ്ങൾക്ക് ചില ചർമ്മ അലർജികൾ അനുഭവപ്പെടാം. അതിനാൽ നിങ്ങളുടെ ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കേണ്ടതാണ്.
പരിഹാരം- ദിവസവും 21 തവണ ‘ഓം കേം കേതവേ നമഃ' എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സമീപനത്തിൽ നിങ്ങൾ കൂടുതൽ പ്രൊഫഷണലായിരിക്കാം, ഈ സമീപനം നിങ്ങളുടെ സംരംഭങ്ങളിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും.
പ്രണയ ജീവിതം- നിങ്ങളുടെ ജീവിത പങ്കാളിയുമായി സൗഹൃദപരമായി ബന്ധം നിലനിർത്താൻ നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ ഉയർത്തും.
വിദ്യാഭ്യാസം- നിങ്ങളുടെ പഠനത്തിൽ നിങ്ങളുടെ പ്രാധാന്യം ഉയരും. എഞ്ചിനീയറിംഗ് പോലുള്ള പഠനങ്ങൾ നടത്തുന്ന രാശിക്കാർക്ക് നിങ്ങൾക്ക് വിജയം കൈവരും.
ഉദ്യോഗം- ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല ഫലങ്ങളും, നേട്ടങ്ങളും ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം നേടാൻ സാധിക്കും. ബിസിനസ്സിൽ, നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. കൂടാതെ സൗഹൃദപരമായി ബന്ധങ്ങൾ നിലനിർത്താനും നിങ്ങൾക്ക് സാധ്യമാകും.
ആരോഗ്യം- ഈ സമയം നിങ്ങൾക്ക് നല്ല ഊർജ്ജം അനുഭവപ്പെടും, അത് നിങ്ങളുടെ നല്ല ആരോഗ്യം വർദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഈ സമയം കാണുന്നില്ല.
പരിഹാരം- ദിവസവും ഹനുമാൻ ചാലിസ ചൊല്ലുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ സമയം നിങ്ങളുടെ ശ്രമങ്ങളിൽ കാര്യക്ഷമത കൈവരുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്. ഈ സമയം ആത്മവിശ്വാസം വർദ്ധിപ്പിക്കേണ്ടതും ആവശ്യമാണ്.
പ്രണയ ജീവിതം- ചില ആശയക്കുഴപ്പങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാം. നിങ്ങളുടെ ഈഗോ പ്രശ്നങ്ങൾ ഉയർന്നുവരാം, ഇത് ബന്ധത്തിലെ ഐക്യം ഇല്ലാതാക്കും.
വിദ്യാഭ്യാസം- പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സഹപാഠികൾ നിങ്ങളെക്കാൾ ഉയർന്ന മാർക്ക് നേടാം. ഈ സമയം നിങ്ങളുടെ പഠനത്തിൽ കൂടുതൽ പരിശ്രമം ആവശ്യമായി വരാം.
ഉദ്യോഗം- ജോലി ചെയ്യുന്ന രാശിക്കാർക്ക്, ഈ സമയം ജോലി സമ്മർദ്ദവും, നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസവും ഉണ്ടാകാം. നിങ്ങളുടെ ജോലിയിൽ പ്രൊഫഷണൽ സമീപനത്തിലൂടെ ഇത് മറികടക്കാൻ നിങ്ങൾക്ക് കഴിയും, ബിസിനസ്സിൽ, അത്ര ലാഭം ലഭ്യമാകില്ല.
ആരോഗ്യം- ധ്യാനം, യോഗ പോലുള്ള കാര്യങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കാം.
പരിഹാരം- ദിവസവും 27 തവണ 'ഓം ഭൗമായ നമഃ' എന്ന് ജപിക്കുക
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.