ഓഹരി വിപണിയിൽ വിജയിക്കാണോ?
ഓഹരി വിപണിയിൽ അറിവ് കുറവാണെങ്കിലും ആളുകൾ എപ്പോഴും ഒരു ജ്യോതിഷിയെ സമീപിക്കാറുണ്ട്. അതെ ഇത് സത്യമാണ്. സ്റ്റോക്ക് മാർക്കറ്റ് വിശകലനം ജ്യോതിഷത്തിലും നടക്കുന്നുണ്ട്. ഓഹരി വിപണിയുടെ കണക്കുകൂട്ടൽ സാമ്പത്തിക ജ്യോതിഷത്തിന് കീഴിലാണ് വരുന്നത്. ഈ ബ്ലോഗിലൂടെ ജ്യോതിഷവും, ഓഹരി വിപണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നോക്കാം. അതോടൊപ്പം, ഓഹരി വിപണിയിലെ വിജയത്തിന് ജാതകത്തിൽ ഗ്രഹങ്ങളുടെ അനുയോജ്യമായ സ്ഥാനത്തെക്കുറിച്ചും നിങ്ങൾക്ക് നോക്കാം.
ഈ ഗ്രഹങ്ങളെ അടിസ്ഥാനമാക്കി ഓഹരി വിപണിയിലെ ലാഭവും നഷ്ടവും
ഏത് ഗ്രഹമാണ് കൂടുതൽ ഫലപ്രദമെന്ന് നമുക്ക് അറിയാമെങ്കിൽ, ആ ഗ്രഹങ്ങളെ കൂടുതൽ ശക്തമാക്കാനും ആ മേഖലയിൽ ഉറപ്പായ വിജയം നേടാൻ കഴിയും. കേതുവും, ചന്ദ്രനുമാണ് ഓഹരി വിപണിയിൽ വിജയവും പരാജയവും കൊണ്ടുവരുന്ന ഗ്രഹങ്ങൾ. അഞ്ചാം ഭാവം, എട്ടാം ഭാവം, പതിനൊന്നാം ഭാവം എന്നിവ സ്വാഭാവിക സാമ്പത്തികം സൂചിപ്പിക്കുന്നു. ഓഹരി വിപണിയിലെ ലാഭത്തിന്, വ്യാഴത്തിന്റെയും, ബുധന്റെയും ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കുന്നു. ജാതകത്തിൽ ഈ ഗ്രഹങ്ങൾ ശക്തമാകുമ്പോൾ, ഒരാൾക്ക് ഓഹരി വിപണിയിൽ വലിയ വിജയം കൈവരും.
ഗ്രഹങ്ങളും വ്യത്യസ്‌ത മേഖലകളുമായുള്ള അവയുടെ ബന്ധവും
വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഗ്രഹങ്ങളെക്കുറിച്ച് നമുക്ക് നോക്കാം:
- സൂര്യൻ മ്യൂച്വൽ ഫണ്ടുകൾ, മരം, മരുന്ന്, സ്റ്റേറ്റ് ട്രഷറി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ചന്ദ്രൻ ഗ്ലാസ്, പാൽ, ജല വസ്തുക്കൾ, പരുത്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ചൊവ്വ ധാതുക്കൾ, ഭൂമി, കെട്ടിടം, ചായ, കാപ്പി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു
- ബുധൻ . ഇറക്കുമതി കയറ്റുമതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണം, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു
- വ്യാഴം മഞ്ഞ നിറത്തിലുള്ള ധാന്യങ്ങൾ, സ്വർണ്ണം, പിച്ചള, സാമ്പത്തിക മേഖല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ശുക്രൻ പഞ്ചസാര, അരി, സൗന്ദര്യ വർധക വസ്തുക്കൾ, സിനിമ മേഖല, രാസപദാര്‍ത്ഥം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ശനി ഫാക്ടറികൾ, ഇരുമ്പ്, പെട്രോളിയം, തുകൽ, കറുത്ത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- രാഹു, കേതു എന്നിവ ഉയർച്ച-താഴ്ച, വിദേശ വസ്തുക്കൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗ്രഹങ്ങളുടെ സാധീനം ഓഹരി വിപണിയിലെ വ്യതിയാനത്തെ ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രഹത്തിന്റെ വക്രി, നേരിട്ടുള്ള സംക്രമം, അസ്‌തങ്ങാം എന്നിവ അത് ഓഹരി വിപണിയെ ബാധിക്കും. ഗ്രഹണവും ഓഹരി വിപണിയെ ബാധിക്കുന്ന ഒന്നാണ്. ഓഹരി വിപണിയിലെ ലാഭത്തിന്റെയും, നഷ്ടത്തിന്റെയും ഉള്ള ഗ്രഹങ്ങൾ
- അഞ്ചാം ഭാവം അല്ലെങ്കിൽ അഞ്ചാം ഭാവാധിപൻ ശക്തമാകുമ്പോൾ, ആ രാശികാർക്ക് ഓഹരി വിപണിൽ മികച്ച വിജയം ലഭിക്കും. നിങ്ങളുടെ ജാതകത്തിലെ അഞ്ചാം ഭാവം ശക്തമാണോ അല്ലയോ എന്നറിയണമെങ്കിൽ, നിങ്ങളുടെ ജാതക വിശകലനത്തിനായി ഞങ്ങളുടെ വിദഗ്‌ദ്ധ ജ്യോതിഷിയെ വിളിക്കുകയോ, ചാറ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
- ജാതകത്തിൽ രാഹുവിന്റെ ഗുണഫലങ്ങളിൽ ഓഹരി വിപണിയിലും വിജയം ലഭിക്കും.
- വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുന്നവർക്ക് ഓഹരി വിപണിയിൽ ലാഭം ലഭിക്കും.
- ബുധൻ അനുകൂല സ്ഥാനത്താണെങ്കിൽ, ഓഹരി വിപണിയുടെ ബന്ധപ്പെട്ട് മികച്ച ഉപദേശങ്ങൾ നൽകാനും, നല്ല ബിസിനസ്സ് നടത്താനും കഴിയും. എന്നിരുന്നാലും, അവർ സ്വയം ഓഹരി വിപണിയിൽ വിജയം നേടുന്നില്ല.
ഗ്രഹനിലയും നഷ്ടസാധ്യതയും
- സൂര്യന്റെയും രാഹുവിന്റെയും, ചന്ദ്രന്റെയും രാഹുവിന്റെയും അല്ലെങ്കിൽ വ്യാഴവിന്റേയും രാഹുവിന്റേയും യോഗമുണ്ടെങ്കിൽ, ഒരു വ്യക്തിയുടെ ജാതകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടങ്കിൽ, ഈ രാശിക്കാർ ഓഹരി വിപണിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്.
- സമ്പത്തിന്റെ ഭാവത്തിൽ രാഹു ഉണ്ടെങ്കിൽ, ആ രാശിക്കാർക്ക് ഓഹരി വിപണിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ് അല്ലെങ്കിൽ സാമ്പത്തിക നഷ്ടം നേരിടും.
- നിങ്ങളുടെ ജാതകത്തിൽ കേന്ദ്രസ്ഥാനത്ത് രാഹു ഉണ്ടെങ്കിൽ, ഒരിക്കൽ നിങ്ങൾക്ക് ഓഹരി വിപണിൽ വിജയം നേടാം, എന്നാൽ അതിനുശേഷം നിങ്ങൾക്ക് തുടർച്ചയായ നഷ്ടം നേരിടേണ്ടിവരും. അതുകൊണ്ട് ഇത്തരമൊരു സാഹചര്യത്തിൽ ഇക്കൂട്ടർ ഓഹരി വിപണിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം.
ഓഹരി വിപണിയിലെ വിജയത്തിനായുള്ള ജ്യോതിഷ പരിഹാരങ്ങൾ
- ഓഹരി വിപണിയിലെ വിജയത്തിന്, രാഹു നിങ്ങളുടെ അനുകൂലമായിരിക്കേണ്ടതാണ്. അതിനാൽ, രാഹുവിനെ ശക്തിപ്പെടുത്തുന്നതിന്, നിങ്ങളുടെ വീട്ടിൽ രാഹു യന്ത്ര കുംഭം, രാഹു യന്ത്രം, രാഹുശാന്തി കുംഭം എന്നിവ സ്ഥാപിക്കുകയോ അല്ലെങ്കിൽ നിങ്ങൾ ധരിക്കുകയോ ചെയ്യാവുന്നതാണ്.
- ഗോമേദക രത്നം ധരിക്കുന്നത് രാഹുവിന്റെ അനുകൂലമായ ഫലങ്ങൾക്ക് വഴിയൊരുക്കും.
- പകലും, രാത്രിയും രാഹുമന്ത്രം ജപിക്കുക. ഇത് നിങ്ങളുടെ ജാതകത്തിൽ രാഹുവിനെ കൂടുതൽ ശക്തമാക്കും, ഓഹരി വിപണിൽ ഭാഗ്യം പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നിങ്ങളെ സഹായിക്കും.
- ഓഹരി വിപണിയിൽ മരതകം രത്നം ഐശ്വര്യമുള്ള രത്നമായി കണക്കാക്കുന്നു.
- ബുധൻ, വെള്ളി ദിവസങ്ങളിൽ ധന്യമാവ് ചെറിയ ഉരുളകളാക്കി മീനുകളെ ഊട്ടുക. ഇത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങൾക്ക് വഴിയൊരുക്കും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ