വ്യാഴം വക്രി ഭാവത്തിൽ ജൂലൈ 29-ന് "ഗുരു പുഷ്യയോഗം" സൃഷ്ടിക്കും!
വ്യാഴത്തിന് എല്ലാ ഗ്രഹങ്ങളുടെയും ഗുരു" പദവി ആണ്. വ്യാഴം ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു, ധനു, മീനം എന്നീ രണ്ട് രാശികളുടെ അധിപ ഗ്രഹമാണിത്.
വ്യാഴം മീനരാശിയിൽ വക്രി ഭാവത്തിൽ
ശനി കഴിഞ്ഞാൽ, വ്യാഴത്തിന്റെ എല്ലാ സംക്രമണവും 13 മാസത്തിനുള്ളിൽ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുന്ന ഒരേയൊരു ഗ്രഹമാണ് വ്യാഴം, അതായത് വ്യാഴത്തിന് ഒരു രാശിയിൽ നിന്ന് മാറാൻ 13 മാസമെടുക്കും. അതുപോലെ, സംക്രമത്തിനൊപ്പം, വ്യാഴത്തിന്റെ വക്രി ചലനം വളരെ പ്രാധാന്യമുള്ളതാണ്. ഒരു വർഷത്തിൽ ശരാശരി ഒരു തവണയെങ്കിലും വ്യാഴം വക്രി ഭാവത്തിൽ വരും. ഗ്രഹങ്ങൾ അവയുടെ നിർദ്ദിഷ്ട പാതയിൽ മുന്നോട്ട് നീങ്ങുന്നത് നിർത്തി പിന്നിലേക്ക് നീങ്ങാൻ തുടങ്ങുമ്പോഴാണ് വ്യാഴ വക്രി സംക്രമണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അവർ ഭൂമിയിൽ നിന്ന് അൽപ്പം മുന്നോട്ട് നീങ്ങുന്നു, ആ ഗ്രഹം പിന്നിലേക്ക് നീങ്ങുന്നതായി തോന്നുന്നു, വ്യാഴത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ, അതിനാൽ ഈ പ്രതിഭാസത്തെ വ്യാഴത്തിന്റെ വക്രി ചലനമായി കണക്കാക്കുന്നു.
വ്യാഴത്തിന്റെ വക്രി ചലന സ്വാധീനം
ഒരാളുടെ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനത്തെയും വ്യാഴത്തിൽ മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്തെയും ആശ്രയിച്ച് നല്ലതോ, ചീത്തയോ ആയിരിക്കും. സാധാരണ രാശിക്കാരുടെ അവരുടെ കാരക മൂലകങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നു, ഈ ഗ്രഹങ്ങൾ വക്രി ഭാവത്തിലായതിനാൽ ഫലങ്ങൾ നൽകാൻ സമയമെടുത്തേക്കാം. വ്യാഴം സ്വന്തം രാശിയിൽ വക്രി ഭാവത്തിൽ നിൽക്കുന്നതിനാൽ മനുഷ്യജീവിതത്തിലും, ലോകമെമ്പാടും നിരവധി മാറ്റങ്ങളുണ്ട്.
സാധാരണ വ്യാഴത്തിന്റെ സംക്രമണം രാശികാർക്ക് അവരുടെ കാരക മൂലകങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ ഫലങ്ങൾ ലഭിക്കും, വക്രി ചലനത്തിലും, അതേ ഫലങ്ങൾ ലഭിക്കുന്നതിന് കുറച്ച് കാലതാമസം എടുക്കാം. ഇതുകൂടാതെ, വ്യാഴത്തിന്റെ രാശിയിൽ വക്രി ഭാവത്തിൽ നിൽക്കുന്നതിനാൽ മനുഷ്യജീവിതത്തിലും രാജ്യത്തും ലോകത്തും മാറ്റങ്ങൾ ഉണ്ടാകും.
വ്യാഴത്തിന്റെ വക്രി ചലനം എപ്പോൾ സംഭവിക്കും?
2022 ഏപ്രിൽ 13-ന് കുംഭം രാശിയിൽ നിന്ന് മീനത്തിലേക്ക് സംക്രമിച്ച വ്യാഴം, ഇപ്പോൾ മീനരാശിയിൽ തന്നെ വക്രി ചലനം നടത്തും. ആസ്ട്രോസേജ് വിദഗ്ധരുടെ അഭിപ്രായത്തിൽ, വ്യാഴം 2022 ജൂലൈ 29, വെള്ളിയാഴ്ച, പുലർച്ചെ 1:33 ന് മീനരാശിയിൽ വക്രി ചലനം നടത്തും. ഈ സമയത്ത്, വ്യാഴം ഏകദേശം 4 മാസത്തേക്ക് അതിന്റെ വക്രി ചലനത്തിൽ തുടരും, തുടർന്ന് 2022 നവംബർ 24 വ്യാഴാഴ്ച പുലർച്ചെ 4:36 ന് അത് മീനരാശിയിലേക്ക് സംക്രമിക്കും. വ്യാഴം മീനരാശിയിൽ വക്രി ചലനം നടത്തുമ്പോൾ, ലോകമെമ്പാടുമുള്ള മാറ്റങ്ങളോടൊപ്പം രാശിക്കാരിലും മാറ്റങ്ങളുണ്ടാകും.
"ഗുരു പുഷ്യ യോഗ"യിൽ വ്യാഴത്തിന്റെ വക്രി ചലനം
- ഗുരു പുഷ്യയോഗം എല്ലായ്‌പ്പോഴും പ്രധാനപ്പെട്ടതാണ്.
- ഈ യോഗത്തിൽ നിന്ന് രാശിക്കാർക്ക് വളരെ ശുഭകരവുമായ ഫലങ്ങൾ ലഭിക്കുന്നു. ഹിന്ദി കലണ്ടർ അനുസരിച്ച്, പൂയം നക്ഷത്രം ജൂലൈ 28, വ്യാഴാഴ്ച രാവിലെ 07:06 ന് ആരംഭിച്ച് അടുത്ത ദിവസം, ജൂലൈ 29 , വെള്ളിയാഴ്ച രാവിലെ 09:47ന് അവസാനിക്കും.
- വ്യാഴം വക്രി ചലനം ആരംഭിക്കുന്ന സമയത്ത്, പൂയം നക്ഷത്രത്തിന്റെ അസ്തിത്വം ഏറ്റവും മികച്ചതും അപൂർവവുമായ "ഗുരു പുഷ്യയോഗം" സൃഷ്ടിക്കുകയും ചെയ്യും.
- വ്യാഴത്തെ പൂയം നക്ഷത്രത്തിന്റെ ഉടമയായി കണക്കാക്കുന്നു. വ്യാഴവും, പൂയം നക്ഷത്രവും ചേർന്ന് ഈ യോഗ രൂപപ്പെടുന്നു.
- ഈ ഗുരു പുഷ്യയോഗം ശ്രാവണ അമാവാസിയിൽ രൂപപ്പെടുന്നു, അത് മതപരവും, സാമ്പത്തികവുമായ ലാഭവുമായി ബന്ധപ്പെട്ട ഫലങ്ങളുടെ ഗുണഭോക്താവായി വർത്തിക്കും.
- വ്യാഴത്തിന്റെ വക്രി ചലനം തുടങ്ങുമ്പോൾ, വ്യാഴം പുഷ്യ യോഗത്തോടൊപ്പം സർവാർത്ത സിദ്ധിയിൽ ഉണ്ടാകും. അതിനാൽ, ഈ ദിവസത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു.
- ആസ്ട്രോസേജിലെ ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ജൂലൈ 29 ന് അതിരാവിലെ വ്യാഴം വക്രി ഭാവത്തിൽ ആകുന്നു, യാദൃശ്ചികതയുടെ രൂപീകരണം രാശിക്കാർക്ക് ശുഭകരമായിരിക്കും.
- ലാഭമോ, പണമോ നേടാൻ ആരെങ്കിലും പരിഹാരങ്ങൾ ചെയ്യുകയാണെങ്കിൽ, തീർച്ചയായും വിജയം കൈവരും.
വ്യാഴത്തിന്റെ വക്രി ചലനം ലോകമെമ്പാടും നിരവധി വലിയ മാറ്റങ്ങൾ കൊണ്ടുവരും. നമുക്ക് ഈ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാം:
വ്യാഴ സംക്രമത്തിന്റെ ആഗോള സ്വാധീനം- ആത്മീയതയിൽ ഉയർച്ച
ഇന്ത്യയിലെ ജനങ്ങൾക്ക് മതത്തിലേക്കും, ആത്മീയതയിലേക്കും തപര്യമുണ്ടാകും. സർക്കാരിൽ നിന്ന് എന്തെങ്കിലും വലിയ പ്രസ്താവനയോ ഏതെങ്കിലും മതപരമായ വിഷയമോ പദ്ധതിയോ പുറത്തുവരും.
- രാഷ്ട്രീയത്തിൽ സ്വാധീനം ഉണ്ടാകും
വ്യാഴം ബുദ്ധി, സംസാരം, രാഷ്ട്രീയം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. അതിനാൽ, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഫലങ്ങൾ, മന്ത്രിസഭയിലെ പുനഃസംഘടന, ഉയർന്ന അധികാരസ്ഥാനങ്ങൾ നേടൽ എന്നിവയ്ക്ക് സാധ്യത കാണുന്നു. ജൂലൈ 29 മുതൽ മീനരാശിയിലെ വ്യാഴത്തിന്റെ വക്രി ചലനം മൂലം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളുടെയും രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും, രാഷ്ട്രീയത്തിൽ പല മാറ്റങ്ങൾക്കും നിങ്ങൾ സാക്ഷ്യം വഹിക്കും. വ്യാഴത്തിന്റെ വക്രി ചലനം സ്വാധീനം കാരണം പല രാഷ്ട്രീയക്കാരും പാർട്ടി മാറി മറ്റൊരു പാർട്ടിയിൽ ചേരാം.
- രാജ്യത്ത് ഉപഭോഗവസ്തുക്കളുടെ ദുർലഭം
വ്യാഴത്തിന്റെ വക്രി ചലനത്തിന്റെ ഫലമായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അരാജകത്വത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവും, അവശ്യസാധനങ്ങളുടെ പെട്ടെന്നുള്ള വിലക്കയറ്റവുമാണ് ഇതിന് പിന്നിലെ കാരണം. കൂടാതെ, വ്യാഴം വക്രി ചലനം തുടങ്ങുന്ന സമയം, ആ സമയം അതിനെ ശനി കാണുന്നു, അതിനാൽ ഉപ്പ്, നെയ്യ്, എണ്ണ, പരുത്തി, കപ്പ, വെള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കൂടാൻ സാധ്യതയുണ്ട്.
കുറിപ്പ് : വ്യാഴത്തിന്റെ വക്രി ചലനം ലോകമെമ്പാടും മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ രാശിയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാൻ കോളിലൂടെയോ, ചാറ്റിലൂടെയോ, ഞങ്ങളുടെ വിദഗ്‌ദ്ധരായ ജ്യോതിഷികളുമായി സംസാരിക്കാവുന്നതാണ്!