വാർഷിക രാശിഫലം 2022
2022-ന്റെ സ്വാധീനംരാശിക്കാരിൽ എങ്ങിനെ ആയിരിക്കും എന്ന് നമ്മുക്ക് നോക്കാം. കൂടാതെ, 2022-ൽ കൊറോണ വൈറസ് പൂർണ്ണമായും ഇല്ലാതാകുമോ അതോ കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന്റെ രോഷം ആളുകൾ അനുഭവിക്കുമോ എന്നും നമ്മുക്ക് അറിയാം. പ്രണയ ജീവിതം, കുടുംബ ജീവിതം, ദാമ്പത്യ ജീവിതം, കരിയർ, ബിസിനസ്സ്, ആരോഗ്യം, സാമ്പത്തികം, അപകടങ്ങൾ, പരിക്കുകൾ മുതലായവയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ആസ്‌ട്രോസേജിന്റെ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
2022-ൽ നമ്മൾ ചില പ്രതീക്ഷകൾ തേടുകയാണ്. 2022-ലെ ഗ്രഹമാറ്റങ്ങൾ നമ്മുക്ക് ആശ്വാസം നൽകാം. ഈ വർഷം, 2022 ഏപ്രിൽ 13 ന് രാത്രി 11.23 ന് വ്യാഴം, ലഗ്ന രാശിയിൽ അതായത് മീനരാശിയിൽ സംക്രമിക്കും. 2022 ഏപ്രിൽ 12 ന് രാവിലെ 11:18 ന് രാഹു, മേടരാശിയിൽ വൃശ്ചിക രാശിയിലേക്ക് രാശി മാറുകയും 11.18 ന് കേതു, ശുക്രൻ അധിപനായ തുലാം രാശിയിലേക്ക് മാറുകയും ചെയ്യും. ശനി മകരം രാശിയിൽ ആയിരിക്കും, ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ കുംഭം രാശിയിൽ അതിന്റെ ചലനം നടത്തും. ഏപ്രിൽ മാസത്തിലെ ഈ മാറ്റങ്ങൾ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും.
നമ്മൾക്ക് കോവിഡിനെ 2022ൽ തോൽപ്പിക്കാനാകുമോ?
ഏകദേശം രണ്ട് വർഷമായി ലോകമെമ്പാടും കൊറോണ വൈറസിനാൽ ബാധിക്കപ്പെട്ടിരിക്കുകയാണ്. 2020, 2021 വർഷങ്ങൾ പലർക്കും അത്ര സുഖകരമായിരുന്നില്ല., 2022-നെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ജനുവരി, ഫെബ്രുവരി എന്നീ രണ്ട് മാസങ്ങൾ പ്രശ്‌നകരമായ ഒരു സമയമായിരിക്കും. ഈ സമയത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാം. സമയം. പ്രത്യേകിച്ച് രാഹു അല്ലെങ്കിൽ കേതു മഹാദശ, അന്തർദശ, അല്ലെങ്കിൽ പ്രാണദശ എന്നിവയിലൂടെ കടന്നുപോകുന്ന രാശിക്കാർ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണം. ഫെബ്രുവരി മാസത്തിനു ശേഷം, കോവിഡ് കേസുകളിൽ കുറയാനുള്ള സാധ്യത കാണുന്നു. വർഷത്തിന്റെ മധ്യത്തിൽ കാര്യങ്ങളിൽ കുറച്ച് സമാധാനം ഉണ്ടാകും.
2022 വർഷത്തെ 2020, 2021 വര്ഷവുമായി താരതമ്യം ചെയ്താൽ, ഇത് മികച്ച വർഷമായിരിക്കും എന്ന് പറയാം.
Aries - മേടം
കുടുംബ ജീവിതം: കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് 2022 ജനുവരി രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ വർഷം മേട രാശിക്കാരുടെ നാലാമത്തെ ഭാവത്തിലെ വ്യാഴത്തിന്റെയും, ശനിയുടെയും സംയോജിത ഭാവം നിങ്ങളുടെ കുടുംബത്തിൽ സമാധാനപരവും, സന്തോഷകരവും ആയ ഒരു സാഹചര്യം ഉണ്ടാക്കും. വർഷാവസാനത്തോടെ നിങ്ങളുടെ വീട്ടിൽ ഒരു മംഗളകരമായ ചടങ്ങുകൾക്കും സാധ്യത കാണുന്നു.
പ്രണയ ജീവിതം: മേട രാശിക്കാരുടെ പ്രണയ കാര്യങ്ങലുമായി ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. പ്രണയിതാക്കൾക്കിടയിലെ അടുപ്പം വർധിക്കും. ഇതുകൂടാതെ, അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ വിവാഹം കഴിക്കാനും യോഗം കാണുന്നു.
വിവാഹ ജീവിതം: 2022 ൽ വിവാഹിതരായ രാശിക്കാർക്ക് ഉയർച്ച-താഴ്ചകൾ നിറഞ്ഞതായിരിക്കും. എന്നിരുന്നാലും അവർക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.
ആരോഗ്യം: ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് 2022 വര്ഷം നിങ്ങൾക്ക് ശരാശരി ആയിരിക്കും. നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം, യോഗ, ധ്യാനം, വ്യായാമം മുതലായവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ഈ വർഷം നിങ്ങളുടെ ആരോഗ്യത്തിൽ ജാഗ്രതയും ശ്രദ്ധയും ആവശ്യമാണ്.
ഉദ്യോഗം: 2022 ൽ മേട രാശിക്കാർക്ക് അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ഭാഗ്യം നിങ്ങളെ തുണയ്ക്കണമെന്നില്ല. ഈ സമയത്ത് നിങ്ങൾ വലിയ നിക്ഷേപങ്ങളോ, ചെലവുകളോ നടത്തുകയോ ഒരു സുപ്രധാന ഇടപാടിൽ ഒപ്പിടുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ബിസിനസ്സ്: മേട രാശിക്കാരായ ബിസിനസുകാർക്ക് 2022-ൽ അവരുടെ പങ്കാളി മൂലം നിരാശ അനുഭവപ്പെടാം. കൂടാതെ, നിങ്ങൾക്ക് കുടുംബ, സാമ്പത്തികവുമായ പ്രശ്നങ്ങൾക്കും വഴിയൊരുക്കും.
സാമ്പത്തികം: ധനു രാശിക്കാർക്ക് ഈ വർഷം സുസ്ഥിരമായ സാമ്പത്തിക ജീവിതം ആയിക്കും. ഏപ്രിൽ മാസത്തിൽ നിങ്ങൾക്ക് അപ്രതീക്ഷിത പണവും ലഭിക്കാം. ഈ വർഷം നിങ്ങൾ വിനോദത്തിനായി പണം ചിലവഴിച്ചേക്കാം.
വസ്തുവും വാഹനവും: വസ്തുവും വാഹനവും ആയി ബന്ധപ്പെട്ട്, വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾ ഒരു വാഹനം വാങ്ങുന്നതിന് സാധ്യത കാണുന്നു. ഭൂമിയോ വസ്തുവകകളോ വാങ്ങുന്നതിന് ഈ വർഷം നിങ്ങൾക്ക് നല്ല അവസരങ്ങൾ ഒരുക്കും.
Taurus - ഇടവം
കുടുംബ ജീവിതം: കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഇടവം രാശിക്കാർക്ക് 2022 വര്ഷം അനുകൂലമായിരിക്കും. ഈ വർഷം ഒരു പുതിയ അംഗം നിങ്ങളുടെ വീട്ടിൽ വരാം. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് ഒരു യാത്ര പോകേണ്ടതായി വരാം.
പ്രണയ ജീവിതം: പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് ഇടവം രാശിക്കാർക്ക് അവരുടെ പങ്കാളികളുടെ പിന്തുണ നേടുകയും ഓരോ ഘട്ടത്തിലും അവർ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും, ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും നിങ്ങളെ കൂടുതൽ അടുപ്പിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായി വഴക്കുകൾ ശ്രമിക്കേണ്ടതാണ്. അവിവാഹിതരായ രാശിക്കാർക്ക് ഈ വർഷം അവരുടെ മനസ്സിന് ഇണങ്ങിയ പങ്കാളിയെ ലഭിക്കാം.
വിവാഹ ജീവിതം: 2022 ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് ശുക്രൻ സംക്രമത്തിന്റെ സ്വാധീനം മൂലം നിങ്ങളും, പങ്കാളിയും തമ്മിലുള്ള വൈകാരിക അടുപ്പം വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ പങ്കാളി നിങ്ങളിൽ സംതൃപ്തരായിരിക്കും.
ആരോഗ്യം: നിങ്ങളുടെ ആരോഗ്യ ജീവിതം ശരാശരി ആയിരിക്കും. നിങ്ങളുടെ ദുശ്ശീലങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 2022 വർഷം നല്ലതാണ്. ഈ വർഷം നിങ്ങളുടെ ശരീരഭാരം സ്ഥിരമായി നിലനിർത്തുന്നതിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
ഉദ്യോഗം: 2022-ൽ, വ്യാഴം വർഷത്തിൽ മിക്കപ്പോഴും നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ വസിക്കും, ഇത് ജോലിസ്ഥലത്ത് നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ജോലി സ്ഥലംമാറ്റവും ലഭിച്ചേക്കാനും, ജോലി അന്വേഷിക്കുന്ന രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.
ബിസിനസ്സ്: മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2022-ൽ ബിസിനസുകാർക്ക് മികച്ച ഫലങ്ങൾ ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷം നിങ്ങൾക്ക് നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കാവുന്നതാണ് അത് ഫലവത്തായ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും.
സാമ്പത്തികം: ഈ വർഷം നിങ്ങളുടെ സാമ്പത്തിക ജീവിതം തൃപ്തികരമായിരിക്കും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പണം ചിലവഴിക്കേണ്ടി വരാം. ഈ വർഷം നിക്ഷേപിച്ച പണം നിങ്ങൾക്ക് ശുഭകരമായിരിക്കും. സാമ്പത്തിക രംഗത്ത് നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
വസ്തുവും വാഹനവും: ഇടവം രാശിക്കാർക്ക് വസ്തുവിന്റെയും വാഹനത്തിന്റെയും കാര്യത്തിൽ വർഷം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഭൂമി, വാഹനങ്ങൾ, ആഭരണങ്ങളും മറ്റും വാങ്ങാനുള്ള യോഗം കാണുന്നു. നിങ്ങൾക്ക് നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ശരിയായി ആലോചിച്ചതിന് ശേഷം മാത്രം ചെയ്യുക.
Gemini - മിഥുനം
കുടുംബ ജീവിതം: കുടുംബജീവിതവുമായി ബന്ധപ്പെട്ട് മിഥുന രാശിക്കാർക്ക് 2022 വർഷം സവിശേഷമായിരിക്കും. നിങ്ങളുടെ കുടുംബത്തിന് വേണ്ടി നിങ്ങൾ കൂടുതൽ സമയവും ചെലവഴിക്കും, അത് വീട്ടിൽ സന്തോഷവും, ഐക്യവും പ്രധാനം ചെയ്യും. ഈ വർഷം നിങ്ങളുടെ വീട്ടിൽ ചില ശുഭകരമായ ചടങ്ങുകൾക്ക് സാധ്യത കാണുന്നു ഇത് നിങ്ങളുടെ കുടുംബാംഗങ്ങളിൽ കൂടുതൽ അടുപ്പമുണ്ടാക്കും.
പ്രണയ ജീവിതം: നിങ്ങൾക്ക് പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ഊർജ്ജവും, ഉത്സാഹവും ഉയരും, നിങ്ങൾ പരസ്പരം കൂടുതൽ അടുക്കും. അവിവാഹിതരായ രാശിക്കാർക്ക് ഈ വർഷം അവരുടെ ജീവിതത്തിൽ പ്രണയം വന്നുചേരും.
വിവാഹ ജീവിതം: ഈ വർഷം മിഥുനം രാശിക്കാർക്ക് അനുകൂലമായ വൈവാഹിക ജീവിതം ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും, വർഷം പുരോഗമിക്കുമ്പോൾ നിങ്ങളുടെ ബന്ധവും നല്ലതാകും. പുതുതായി വിവാഹിതരായ രാശിക്കാർക്ക് ഈ വർഷം നല്ല വാർത്തകൾ ലഭിക്കാനുള്ള യോഗം കാണുന്നു.
ആരോഗ്യം: മിഥുനം രാശിക്കാരുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം അൽപ്പം ദുർബലമാകാം. ഈ വർഷം, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി മുതലായവ ശ്രദ്ധിക്കണം. രക്തം, വായു സംബന്ധമായ രോഗങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ ശ്രദ്ധിക്കുക.
ഉദ്യോഗം: ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം സമ്മിശ്ര ഫലങ്ങൾ ലഭിക്കും. വിജയത്തിനായി നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഈ വർഷം നിങ്ങളുടെ എട്ടാം ഭാവത്തിൽ ശനിയുടെ സാന്നിധ്യം നിങ്ങൾക്ക് കടുത്ത മത്സരങ്ങൾക്ക് വഴിയൊരുക്കും.
ബിസിനസ്സ്: ഈ വർഷം ബിസിനസ്സുമായി ബന്ധപ്പെട്ട് മിഥുന രാശിക്കാർക്ക് ശരാശരി ഫലങ്ങൾ ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, വർഷത്തിന്റെ അവസാന പകുതിയിൽ അതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. വലിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനോ മുമ്പ് നിങ്ങൾ അനുഭവപരിചയമുള്ളവരുടെ ഉപദേശം തേടെണ്ടതാണ്.
സാമ്പത്തിക ജീവിതം: സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട് മിഥുന രാശിക്കാർ ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കും. നിങ്ങളുടെ ഉദ്യോഗത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇതോടൊപ്പം, നിങ്ങളുടെ സാമ്പത്തിക ജീവിതം മെച്ചപ്പെടുത്തുന്നതിന് വ്യാഴം അനുകൂലമായി ഭവിക്കും. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക ലാഭം കൈവരും.
വസ്തുവും വാഹനവും: ഈ വർഷം ഭൂമി, വാഹനവുമായി ബന്ധപ്പെട്ട് ശരാശരി ആയിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ജീവിതത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഏപ്രിലിനുശേഷം ആഭരണങ്ങൾ, ഭൂമി, കെട്ടിടം, വാഹനം എന്നിവ ലഭിക്കാനും യോഗം കാണുന്നു.
Cancer - കർക്കിടകം
കുടുംബ ജീവിതം: കുടുംബജീവിതവുമായി ബന്ധപ്പെട്ട് കർക്കടക രാശിക്കാർക്ക് 2022 വര്ഷം ശരാശരി ആയിരിക്കും. കുടുംബത്തിൽ സമാധാനവും ഐക്യവും ഉണ്ടാകും, അമ്മയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഇതുകൂടാതെ, നിങ്ങളുടെ സാമൂഹിക അന്തസ്സ് വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള അവസരങ്ങളും വന്നുചേരും.
പ്രണയ ജീവിതം: കർക്കടക രാശിക്കാർക്ക് ഈ വർഷം അവരുടെ പ്രണയ ജീവിത കാര്യങ്ങളുമായി ബന്ധപ്പെട്ട് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സ്‌നേഹവും, ബഹുമാനവും സ്ഥിരമായിരിക്കും. അവിവാഹിതരായ രാശിക്കാർക്ക് ഈ വർഷം മനസ്സിന് ഇന്നഗിയ പങ്കാളിയെ ലഭിക്കാനുള്ള യോഗം കാണുന്നു.
വിവാഹ ജീവിതം: വിവാഹിതരായ രാശിക്കാർക്ക് ഈ വർഷം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് ക്ഷമയോടെ സാഹചര്യം നിയന്ത്രിക്കാൻ കഴിയുമെങ്കിൽ പതുക്കെ കാര്യങ്ങൾ ശുഭകരമായി മാറിയേക്കാം. നിങ്ങളുടെ ഇടയിലെ പൊരുത്തക്കേടുകളിൽ പുറത്തുനിന്നുള്ള ആരെയും ഇടപെടാൻ അനുവദിക്കാതിരിക്കുക.
ആരോഗ്യം: ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് രാശിക്കാർക്ക് 2022 വര്ഷം ശരാശരി ആയിരിക്കും. ഈ സമയത്ത് ചില രോഗങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നിങ്ങളുടെ ഭക്ഷണ ശീലങ്ങളും ദിനചര്യകളും ശ്രദ്ധിക്കുകയും, വ്യായാമം ചെയ്യുകയും, മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഉദ്യോഗം: കർക്കടക രാശിക്കാർക്ക് 2022 വർഷം ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും. ഈ വർഷം നിങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിക്കും. ചില തീരുമാനങ്ങൾ നിങ്ങളുടെ ഉദ്യോഗത്തിൽ നിങ്ങൾക്ക് വിജയം പ്രധാനം ചെയ്യും.
ബിസിനസ്സ്: ഈ വർഷം ബിസിനസുകാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം. വിജയം നേടുന്നതിനും ലാഭം നേടുന്നതിനുമായി ഈ വർഷം നിങ്ങളുടെ കഠിനാധ്വാനവും, പ്രതിബദ്ധതയും ആവശ്യമാണ്.
സാമ്പത്തിക ജീവിതം: കർക്കടക രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് 2022 വര്ഷം അനുകൂലമായിരിക്കും. ഈ വർഷം നിങ്ങൾ ആഗ്രഹിച്ച പണം ലാഭിക്കുകയും നിങ്ങളുടെ സാമ്പത്തിക ജീവിതം സുസ്ഥിരമാക്കുകയും ചെയ്യും. നിങ്ങളുടെ വീട്ടിൽ ഒരു മംഗളകരമായ ചടങ്ങിനായി പണം ചിലവഴിക്കാം. ഈ സമയം വലിയ നിക്ഷേപങ്ങൾക്ക് അനുകൂല സമയമായിരിക്കും.
വസ്തുവും വാഹനവും: ഈ വർഷം കർക്കിടകം രാശിക്കാർക്ക് ഒരു വസ്തു, വാഹനവുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും. ഈ സമയത്ത് വസ്തു വാങ്ങുന്നതിനുള്ള ലോൺ നിങ്ങൾക്ക് ലഭിക്കാനും യോഗം കാണുന്നു.
Leo - ചിങ്ങം
കുടുംബ ജീവിതം: 2022 കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും. പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് നല്ല വാർത്ത കേൾക്കാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും.
പ്രണയ ജീവിതം: പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വര്ഷം ഉയർച്ച-താഴ്ചകൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനുള്ള ഭാഗ്യവും ഈ വര്ഷം കാണുന്നു. എന്നിരുന്നാലും വഴക്കുകൾക്ക് സാധ്യത കാണുന്നു എങ്കിലും ഇത് നിങ്ങളുടെ ബന്ധത്തെ അത്രത്തോളം ബാധിക്കുകയില്ല.
വിവാഹ ജീവിതം: ഈ വര്ഷം ദാമ്പത്യ ജീവിതം വളരെ അനുകൂലമായിരിക്കും. പ്രത്യേകിച്ച് ഏപ്രിൽ, സെപ്തംബര് മാസങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം സന്തോഷകരമാകും. തെറ്റിദ്ധാരണകൾ മറികടക്കാനും നിങ്ങൾക്ക് കഴിയും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ഒരു യാത്ര പോകാനും ആലോചിക്കും.
ആരോഗ്യം: 2022 വര്ഷം ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർച്ച-താഴ്ചകളിലൂടെ കടന്നുപോകുന്ന ഒരു വര്ഷമായിരിക്കും. ചില രാശിക്കാർക്ക് രക്ത സമ്മർദ്ദം, അണുബാധ, ദഹനക്കുറവ് പോലുള്ള അസുഖങ്ങൾ അനുഭവപ്പെടും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഡോക്ടറെ കാണേണ്ടതുമാണ്.
ബിസിനസ്സ്: വർഷത്തിന്റെ രണ്ടാം പകുതിയിൽ ചിങ്ങ രാശിക്കാർക്ക് നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയും. ഈ വര്ഷം വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം നേരിടേണ്ടതായി വരും. നിങ്ങൾ ബിസിനസ്സ് യാത്രകൾ നടത്താനും സാധ്യത കാണുന്നു. നിങ്ങളുടെ ബിസിനസ് പങ്കാളിയുടെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്.
സാമ്പത്തിക ജീവിതം: 2022 വര്ഷം ചിങ്ങ രാശിക്കാർക്ക് അനുകൂലമായ ഒരു വര്ഷമായിരിക്കും. ഔദ്യോഗിക കാര്യങ്ങളിലെ ഉയർച്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഭദ്രമാക്കും.
വസ്തുവും വാഹനവും: വസ്തുവും വാഹനവും ആയി ബന്ധപ്പെട്ട് ഈ വര്ഷം വളരെ അനുകൂലമായ ഒരു വര്ഷമായിരിക്കും. ഈ സമയത്ത് നിങ്ങൾ പുതിയ വാഹനം വാങ്ങുന്നതിനായി ആലോചിക്കും. നിങ്ങളുടെ പങ്കാളിയുടെ സഹായത്തോടെ നിങ്ങൾക്ക് വസ്തുവകകൾ ലഭിക്കാനും ഉള്ള യോഗം കാണുന്നു. ഏതെങ്കിലും വസ്തു വാങ്ങുന്നതിന് മുൻപ് കാര്യങ്ങൾ വിലയിരുത്തുന്നത് ആവശ്യമാണ്.
Virgo - കന്നി
കുടുംബ ജീവിതം: 2022 കുംഭം രാശിക്കാർക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. വർഷത്തിന്റെ ആദ്യ സമയം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല എന്നാൽ വർഷത്തിന്റെ അവസാനം നിങ്ങൾക്ക് അനുകൂലമായിരിക്കും.
പ്രണയ ജീവിതം: ഈ വര്ഷം നിങ്ങളുടെ പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയം നിങ്ങളുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിവാഹം കഴിക്കാൻ ആലോചിക്കുന്ന രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായ സമയമായിരിക്കും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള ഭാഗ്യം കാണുന്നു.
വിവാഹ ജീവിതം: വിവാഹ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വര്ഷം നിങ്ങൾക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. നിങ്ങളുടെ ബന്ധത്തിൽ ചില സമ്മർദ്ദം അനുഭവപ്പെടും. വർഷത്തിന്റെ അവസാന പകുതി നിങ്ങളുടെ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ സഹായത്തോടെ നിങ്ങൾക്ക് ലാഭം കൈവരിക്കാനും ഉള്ള ഭാഗ്യം പ്രധാനം ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയിൽ ഈ സമയം മുന്നോട്ട് പോകും. നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങൾക്ക് ഒരു യാത്ര പോകാനും ഒരു അവസരം ലഭിക്കും.
ആരോഗ്യം: ഈ വര്ഷം നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ ദിനചര്യ ശരിയായി പാലിക്കുകയും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. ധ്യാനം, യോഗ എന്നിവ നിങ്ങളുടെ ജീവിത ചര്യയിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
ഉദ്യോഗം : ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമാണ്. ജോലി സ്ഥലത്ത് ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. ജോലി അന്വേഷിക്കുന്ന രാശിക്കാർക്കും സമയം വളരെ അനുകൂലമാണ്.
ബിസിനസ്സ്: ഈ വർഷം ബിസിനസ്സുമായി ബന്ധപ്പെട്ട് കന്നി രാശികാർക്ക്, പ്രത്യേകിച്ച് വർഷത്തിന്റെ തുടക്കത്തിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. എന്നാൽ ഈ കാലയളവിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. 2022-ൽ നിങ്ങളുടെ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു വലിയ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ വർഷം അതിന്അനുകൂലമാണ്.
സാമ്പത്തിക ജീവിതം: ഈ വർഷം സാമ്പത്തികമായി കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിങ്ങളെ പിന്തുണക്കും. പുതിയ വരുമാന മാർഗങ്ങളും കണ്ടെത്തും. ഈ വർഷം നിങ്ങളുടെ ആരോഗ്യത്തിനായി പണം ചെലവഴിക്കേണ്ടി വരാം.
വസ്തുവും വാഹനവും: ഈ വർഷം സ്വത്ത്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട് അഭിവൃദ്ധിയുണ്ടാകും. ഈ വർഷം നിങ്ങൾ ആഗ്രഹിച്ച സമ്പാദ്യം ഉണ്ടാക്കുകയും പഴയ കടങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്യും.
Libra - തുലാം
കുടുംബ ജീവിതം: 2022-ൽ കുടുംബജീവിതം അനുകൂലം ആയിരിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.
പ്രണയ ജീവിതം: 2022-ൽ തുലാം രാശിക്കാർ നല്ല പ്രണയ ജീവിതം ആസ്വദിക്കും. ചില രാശിക്കാർക്ക് ഈ വർഷം തങ്ങളുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനും കഴിയും. ആർ
വിവാഹ ജീവിതം: തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കങ്ങളുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ തെറ്റിദ്ധാരണകൾ അകറ്റേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയോടും നിങ്ങൾ നന്നായി പെരുമാറണം.
ആരോഗ്യം: തുലാം രാശിക്കാർക്ക് ഈ വർഷം ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾ ആവശ്യാനുസരണം വ്യായാമം ചെയ്യുകയും, നിങ്ങളുടെ ശാരീരിക ക്ഷമത ശ്രദ്ധിക്കുകയും വേണം.
ഉദ്യോഗം: ജോലി ചെയ്യുന്നരാശിക്കാർക്ക് വർഷത്തിൽ കുറച്ച് സമയത്തിന് ശേഷം പുരോഗതിയും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. എന്നാൽ ചില മാസങ്ങൾ നിങ്ങൾക്കും വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്.
ബിസിനസ്സ്: ഈ വർഷം തുലാം രാശിക്കാർക്ക് ബിസിനെസ്സിൽ ശ്രദ്ധയും, ജാഗ്രതയും പുലർത്തണം. പ്രത്യേകിച്ചും പങ്കാളിത്തത്തിൽ ബിസിനസ്സിൽ. ഈ വർഷം വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
സാമ്പത്തിക ജീവിതം: 2022 തുലാം രാശിക്കാർക്ക് സാമ്പത്തികമായി ശരാശരി ആയിരിക്കും. ഈ വർഷം നിങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കില്ല അതിനാൽ ഉള്ള സമ്പാദ്യത്തിൽ നിങ്ങൾ ശ്രദ്ധിക്കണം.
വസ്തുവും വാഹനവും: തുലാം രാശിക്കാർക്ക് വസ്തുവകകളും വാഹനങ്ങളും വാങ്ങുന്നതിലും വിൽക്കുന്നതിലും ആയി ബന്ധപ്പെട്ട് ഈ വർഷം ഫലപ്രദമാകും. നിങ്ങൾക്ക് നഷ്ടം ഒഴിവാക്കണമെങ്കിൽ വസ്തുവിനെയോ വാഹനത്തെയോ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവരുമായി ആലോചിക്കേണ്ടതാണ്.
Scorpio - വൃശ്ചികം
കുടുംബ ജീവിതം: വൃശ്ചിക രാശിക്കാർ ഈ വർഷം തങ്ങളുടെ കുടുംബജീവിതത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽ നിന്ന് കൂടുതൽ സമയം പ്രതീക്ഷിക്കും, നിങ്ങളുടെ ബന്ധങ്ങളിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രണയ ജീവിതം: നിങ്ങളുടെ പ്രണയ ജീവിതം ഈ വർഷം അനുകൂലമായിരിക്കും. ചില ചെറിയ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടിയേക്കാം, എന്നാൽ നിങ്ങളും പങ്കാളിയും തമ്മിലുള്ള ധാരണയിലൂടെ നിങ്ങൾ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യും.
വിവാഹ ജീവിതം: വിവാഹിതരായ വൃശ്ചിക രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ചില കലഹങ്ങൾ ഉണ്ടാകാം. പരസ്പരം മനസ്സിലാക്കിക്കൊണ്ട് ബന്ധത്തിൽ ഐക്യം നിലനിർത്താൻ ശ്രദ്ധിക്കുക.
ആരോഗ്യം: ഈ വർഷം വൃശ്ചിക രാശിക്കാർക്ക് ആരോഗ്യ കാര്യത്തിൽ ഉയർച്ച-താഴ്ചകളിലൂടെ കടന്നുപോകും. ഏപ്രിൽ വരെ രാഹു നിങ്ങളുടെ ഏഴാം ഭാവത്തിൽ വസിക്കും, ഇത് നിങ്ങളുടെ ജീവിത പങ്കാളിക്ക് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അത് നിങ്ങൾക്ക് മാനസിക പിരിമുറുക്കത്തിന് വഴിവെക്കും.
ഉദ്യോഗം: ജോലി ചെയ്യുന്ന രാശിക്കാർക്ക് അവരുടെ പരിശ്രമത്തിന്റെ വിജയം കൈവരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ശത്രുക്കൾ ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചേക്കാം. അതിനാൽ, നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
ബിസിനസ്സ്: ഈ വർഷം ബിസിനസുകാർക്ക് വെല്ലുവിളിനേരിടേണ്ടിവരും. ഈ വർഷം ഒരു പദ്ധതിയും ആരംഭിക്കരുത്. നിക്ഷേപങ്ങൾ നഷ്ടങ്ങൾക്ക് വഴിവെക്കും.
സാമ്പത്തിക ജീവിതം: സാമ്പത്തികമായി ഈ വർഷം വൃശ്ചിക രാശിക്കാർക്ക് അത്ര അനുകൂലമായിരിക്കില്ല. ആഗ്രഹിച്ച സമ്പാദ്യം ഉണ്ടാക്കുന്നതിൽ നിങ്ങൾ പരാജയപ്പെടാം. ഇതോടൊപ്പം, ആരോഗ്യ സംബന്ധിയായ കാര്യങ്ങൾക്കായി നിങ്ങൾ പണം ചെലവഴിക്കേണ്ടി വരാം.
വസ്തുവും വാഹനവും: വാഹനവും: 2022 വൃശ്ചിക രാശിക്കാർക്ക് മികച്ച വർഷമായിരിക്കും. നിങ്ങളുടെ വസ്തുവും വാഹനവും ആയി ബന്ധപ്പെട്ട് വർദ്ധനവുണ്ടാകും.
Sagittarius - ധനു
കുടുംബ ജീവിതം: കുടുംബജീവിതവുമായി ബന്ധപ്പെട്ട് ധനു രാശിക്കാർക്ക് ഈ വർഷം അനുകൂലമായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുടെയും ജീവിത പങ്കാളിയുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും, ഇത് നിങ്ങളുടെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സഹായിക്കും.
പ്രണയ ജീവിതം: പ്രണയജീവിതവുമായി ബന്ധപ്പെട്ട് ഈ വർഷം നല്ലതായിരിക്കും. 2022-ൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ നല്ല സമയം ചെലവഴിക്കും.
വിവാഹ ജീവിതം: വിവാഹിതരായ രാശിക്കാർക്ക് ഈ വർഷം അനുകൂലമായിരിക്കും. ഈ വർഷം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഐക്യവും ഉണ്ടാകും.
ആരോഗ്യം: ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ധനു രാശിക്കാർക്ക് ഈ വർഷം അത്ര അനുകൂലമല്ല. നിങ്ങളുടെ ആരോഗ്യത്തിലും ഭക്ഷണ ശീലങ്ങളിലും നിങ്ങൾ ശ്രദ്ധിക്കില്ല, ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
ഉദ്യോഗം: ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ വർഷം ശരാശരി ആയിരിക്കും. എന്നാൽ നിങ്ങൾ കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലം തീർച്ചയായും ലഭിക്കും.
ബിസിനസ്സ്: ധനു രാശിക്കാർക്ക് ഈ വർഷം സാമ്പത്തിക നേട്ടം കൈവരിക്കാനാകും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ആരെയും അന്ധമായി വിശ്വസിക്കരുത് അല്ലെങ്കിൽ അത് നഷ്ടത്തിലേക്ക് നയിക്കാം.
സാമ്പത്തിക ജീവിതം: ഈ വർഷം നിങ്ങളുടെ സാമ്പത്തിക ജീവിതം സമ്മിശ്രമായിരിക്കും. ഈ വർഷം പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഇതുകൂടാതെ, സമ്പത്ത് ശേഖരിക്കുന്നതിനായി നിങ്ങളുടെ പണം ആഭരണങ്ങളിലും മറ്റും നിക്ഷേപിക്കാം.
വസ്തുവും വാഹനവും: വ്യാഴത്തിന്റെ സ്ഥാനം മൂലം ഈ വർഷം ധനു രാശിക്കാർക്ക് ധനലാഭം കൈവരും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങൾക്ക് പുതിയ വസ്തു വാങ്ങാനും കഴിയും.
Capricorn - മകരം
കുടുംബ ജീവിതം: 2022-ൽ മകരം രാശിക്കാർക്ക് കുടുംബജീവിതം ശരാശരി ആയിരിക്കും. സമാധാനപരമായ കുടുംബാന്തരീക്ഷം നിലനിർത്താൻ, നിങ്ങൾ എല്ലാവരോടും ക്ഷമയോടെ സംസാരിക്കേണ്ടതാണ്.
പ്രണയ ജീവിതം: പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് വർഷത്തിന്റെ ആരംഭം രാശിക്കാർക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. എന്നാൽ വർഷം പുരോഗമിക്കുന്തോറും നിങ്ങൾ വെല്ലുവിളികളെ തരണം ചെയ്യും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്താൻ കഴിയും.
വിവാഹ ജീവിതം: മകരം രാശിക്കാർക്ക് ഈ വർഷം അനുകൂലമായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ സമാധാനവും ഐക്യവും ഉണ്ടാകും, നിങ്ങളുടെ ബന്ധം ദൃഢമാകും.
ആരോഗ്യം: ഈ വർഷം നിങ്ങൾക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം. അതിനാൽ, നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ടതും കൂടാതെ എണ്ണമയമുള്ള ഭക്ഷണം കഴിക്കരുത് ഒപ്പം യോഗ, ധ്യാനം, വ്യായാമം എന്നിവ ചെയ്യുക.
ഉദ്യോഗം: ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ വർഷം പ്രമോഷൻ ലഭിക്കാം. ജോലിയോ കമ്പനിയോ മാറാൻ അവസരങ്ങൾ തേടുന്ന രാശിക്കാക്ക് ഈ വര്ഷം അനുകൂലമാണ്.
ബിസിനസ്സ്: ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്ന രാശികാർക്ക് ഈ വർഷം നിങ്ങൾക്ക് ലാഭമോ നഷ്ടമോ ഉണ്ടാകില്ല. പങ്കാളിത്ത ബിസിനസ് നടത്തുന്ന ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും.
സാമ്പത്തിക ജീവിതം: മകരം രാശിക്കാർ ഈ വർഷം സാമ്പത്തിക ജീവിതം അനുകൂലമായിക്കും. നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യും.
വസ്തുവും വാഹനവും: 2022-ൽ മകരം രാശിക്കാർക്ക് ഭൂമിയിൽ നിന്നും മറ്റും പ്രയോജനം ലഭിക്കാം. ഏപ്രിൽ മാസത്തിനു ശേഷമുള്ള കാലയളവ് നിങ്ങൾക്ക് വളരെ നല്ലതായിരിക്കും.
Aquarius - കുംഭം
കുടുംബ ജീവിതം: 2022 കുംഭ രാശിക്കാരുടെ കുടുംബജീവിതത്തിൽ ശരാശരി സമയം ആയിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകും, അത് നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. ക്ഷമയോടെ കാത്തിരിക്കുക, സാഹചര്യങ്ങൾ നല്ലതാകുന്നതാണ്.
പ്രണയ ജീവിതം: ഈ വർഷം പ്രണയ കാര്യങ്ങളിൽ ശരാശരി ആയിരിക്കും. നിങ്ങളോട് നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം അത്ര നല്ലതായിരിക്കില്ല. എന്നാൽ അത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ക്ഷമയോടെയിരിക്കണം. നിങ്ങളുടെ കാഴ്ചപ്പാട് അവരെ മനസ്സിലാക്കാനും സാഹചര്യത്തെ ശാന്തമായി നേരിടാനും ശ്രമിക്കുക.
Married Life: ഈ വർഷം ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. ഈ വർഷം നിങ്ങളുടെ പങ്കാളിക്ക് വേണ്ടി നിങ്ങൾ സമയം, സ്നേഹം, പരിചരണം, മറ്റെല്ലാം മാറ്റിവെക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളും മാറ്റങ്ങളും സ്വാഭാവികമായിരിക്കും.
ആരോഗ്യം: കുംഭ രാശിക്കാർക്ക് ഈ വര്ഷം ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കുകയും നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുകയും വേണം.
ഉദ്യോഗം: നിങ്ങൾക്ക് ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന രാശിക്ക് ജോലി സ്ഥലംമാറ്റത്തിന് നല്ല സാധ്യത കാണുന്നു.
ബിസിനസ്സ്: കുംഭ രാശിക്കാർക്ക് ഈ വർഷം ഫലപ്രദമായിരിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഈ വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ വർഷത്തിലെ ചില മാസങ്ങളിൽ നിങ്ങൾക്ക് ബിസിനസ്സ് യാത്രകൾ നടത്തേണ്ടി വന്നേക്കാം, ഈ യാത്രകൾ നിങ്ങളുടെ ബിസിനസ്സിന് ഗുണം ചെയ്യും.
സാമ്പത്തിക ജീവിതം: കുംഭ രാശിക്കാർക്ക് സാമ്പത്തികമായി ഈ വർഷം അനുകൂലമായിരിക്കും. എന്നാൽ ഈ വർഷം ആഭരണങ്ങളും രത്നങ്ങളും വാങ്ങുന്നതിലൂടെ നിങ്ങൾ സമ്പത്ത് ശേഖരിക്കാൻ കഴിയും.
വസ്തുവും വാഹനവും: ഈ വർഷം വസ്തു, വാഹന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അനുകൂലമായ ആയിരിക്കും. ധൃതിയിൽ ഒരു വസ്തുവും വാങ്ങാതിരിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം നേരിടേണ്ടി വരാം.
Pisces - മീനം
കുടുംബ ജീവിതം: 2022-ൽ മീനരാശിക്കാരുടെ കുടുംബജീവിതം പിരിമുറുക്കം നിറഞ്ഞതായിരിക്കും. നിങ്ങളുടെ മക്കളുടെ കാര്യത്തിൽ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.
പ്രണയ ജീവിതം: 2022-ൽ സന്തോഷകരമായ പ്രണയ ജീവിതം നിങ്ങൾ ആസ്വദിക്കും. നിങ്ങൾക്കും, നിങ്ങളുടെ പങ്കാളിയ്ക്കും ഇടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം, എന്നാൽ പരസ്പര ധാരണയിലൂടെ നിങ്ങൾ അവയെ മറികടക്കും.
വിവാഹ ജീവിതം: വിവാഹിതരായ രാശിക്കാർക്ക് അത്ര അനുകൂലമായ വർഷം ആയിരിക്കില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം ഈ വർഷം ദുർബലമായിരിക്കും. അതിനാൽ, നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
ആരോഗ്യം: ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം മീനം രാശിക്കാർക്ക് ശരാശരി ആയിരിക്കും. ചെറിയ രോഗങ്ങൾ നിങ്ങളെ അലട്ടാം. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കുന്നതിലൂടെയും നിങ്ങളുടെ ജീവിതശൈലിയിൽ യോഗ, വ്യായാമം, ധ്യാനം മുതലായവ ഉൾപ്പെടുത്തുന്നതിലൂടെയും നിങ്ങൾക്ക് ഈ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ കഴിയും.
ഉദ്യോഗം: ജോലി അന്വേഷിക്കുന്ന രാശിക്കാർക്ക് ഈ വർഷം അനുകൂലമായ ഫലങ്ങൾ ലഭിക്കും. എന്നിരുന്നാലും, ഇതിനകം ജോലി ചെയ്യുന്ന രാശിക്കാർക്ക് വെല്ലുവിളികൾ നേരിടാം. നിങ്ങളുടെ പെരുമാറ്റത്തിൽ ക്ഷമപാലിക്കുക.
ബിസിനസ്സ്: ബിസിനസ്സിന്റെ കാര്യത്തിൽ 2022 അനുകൂലമായിരിക്കും. നിങ്ങൾക്ക് എന്തെങ്കിലും പുതിയ ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഏപ്രിലിനു ശേഷമുള്ള സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.
സാമ്പത്തിക ജീവിതം: സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം മീനരാശിക്കാർക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും, എന്നാൽ നിങ്ങളുടെ ചെലവുകൾ നിങ്ങൾ നിയന്ത്രിക്കണം. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അതിന്റെ തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരാൻ സാധ്യതയുണ്ട്.
വസ്തുവും വാഹനവും: ഈ വർഷം വസ്തു, വാഹന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വളരെ നല്ല ആയിരിക്കും. ഏതെങ്കിലും വസ്തുവകകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മുമ്പ് നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.