വൃശ്ചികം രാശിഫലം 2022: വൃശ്ചികം വാർഷിക പ്രവചനങ്ങൾ
വൃശ്ചികം 2022 രാശിഫലം ജ്യോതിഷത്തിൽ അടിസ്ഥാനമാക്കി ജോലി ചെയ്യുന്ന രാശിക്കാർ അവരുടെ ജോലിയിൽ മികവു വരുത്തുകയും 2022 ൽ പല പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുകയും, അവർക്ക് മികച്ച സാമ്പത്തിക പ്രതിഫലം ലഭിക്കാനും സാധ്യത കാണുന്നു. എന്നിരുന്നാലും അവരുടെ ചെലവ് ഉയർന്നേക്കാം. വ്യാഴത്തിന്റെ സ്ഥാനം മൂലം നിങ്ങളുടെ സാമൂഹിക ജീവിതം അതിശയകരമാകും. ശനി കാര്യങ്ങൾ അച്ചടക്കത്തിൽ നിലനിർത്തുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യും.

നിങ്ങളുടെ ആരോഗ്യം ചില പ്രശ്നങ്ങൾ അനുഭവപ്പെടും, അതിനാൽ നിങ്ങൾക്ക് ഒഴിവു സമയം കിട്ടുമ്പോൾ വിശ്രമിക്കാൻ ശ്രമിക്കുക. വിദേശരാജ്യത്ത് വിദ്യാഭ്യാസം നേടാനുള്ള അവസരം നൽകും, അത് അവർക്ക് സമ്പന്നമായ വർഷമായിരിക്കും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. പക്ഷേ ജോലി മൂലം നിങ്ങൾ അത് ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല.
വ്യാഴം അഞ്ചാം ഭാവത്തിൽ മീനം രാശിയിൽ ഏപ്രിൽ 13 നും അതുപോലെ രാഹു ഏപ്രിൽ 12 ന് ആറാം ഭാവത്തിലൂടെ മേടരാശിയിലേക്കും സംക്രമിക്കും, ഏപ്രിൽ 29 ന് കുംഭ രാശിയിലേക്ക് ശനി സംക്രമിക്കും പിന്നീട് അത് വക്രി ഭാവത്തിൽ മൂന്നാമത്തെ ഭാവത്തിൽ മകരം രാശിയിലൂടെ ചലനം നടത്തും.
2022 വർഷം നിങ്ങളുടെ ഇതുവരെ തീരാത്ത എല്ലാ ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. ഇതിലൂടെ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. വർഷത്തിന്റെ തുടക്കത്തിൽ, ആഡംബര ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ ജീവിത ആശയങ്ങളോടും സ്വപ്നങ്ങളോടുമുള്ള നിങ്ങളുടെ ആഗ്രഹം വീണ്ടും കണ്ടെത്താനുള്ള നല്ല സമയം ലഭിക്കും. ഫെബ്രുവരി വിജയത്തിന്റെ സമയമായിരിക്കും.
ഏപ്രിൽ, മെയ് മാസങ്ങൾ നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. എന്നിരുന്നാലും ജീവിതം വീണ്ടും ശരിയായ പാതയിലേക്ക് മടങ്ങിവരും, ഈ സമയത്ത്, നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിത്ത പ്രവർത്തനത്തിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മെയ് മാസത്തിൽ നിങ്ങളുടെ പങ്കാളിയുമായോട് ആവേശഭരിതരാകാം, അത് ഒഴിവാക്കാൻ ശ്രമിക്കുക.
ജൂൺ, ജൂലൈ മാസങ്ങളിൽ, കൂടുതൽ വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ജോലിയിൽ പുരോഗതിക്ക്, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ജോലിയിൽ സ്ഥലംമാറ്റം നേടാൻ ശ്രമിക്കുന്നവർക്ക് അനുകൂലമാണ്. മേയ്‌ക്ക് ശേഷം, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നല്ല സമയമാണ്. എണ്ണയുടെ ബന്ധപ്പെട്ട ബുസിനെസ്സുകാർക്ക് ലാഭം ലഭിക്കും.
നിങ്ങളുടെ ഊർജ്ജ നില സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഉയരും. എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ സമാധാനം സ്ഥാപിക്കുന്നതിന് കൂടുതൽ ഔദ്യോഗിക ബന്ധങ്ങൾ ഉണ്ടാക്കാനും ഇ സമയം മികച്ചതാണ്. ഈ സമയം നിങ്ങളുടെ വിജയം ആഘോഷിക്കാൻ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഒരു യാത്ര പോകാനും നിങ്ങൾ ആലോചിക്കും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഈ വർഷം സാധാരണമായി തുടരും.
നിങ്ങളുടെ ഊർജ്ജനില വര്ഷാവസാനത്തിൽ ഉയരും, അടുത്ത വർഷം നിങ്ങൾ കൂടുതൽ സജീവവും ആവേശഭരിതനുമായിരിക്കും. നിങ്ങളുടെ ആരോഗ്യം സാധാരണമായി തുടരും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഈ വർഷം നിങ്ങൾക്ക് ഏത് സാഹചര്യത്തിലും കാവൽ നിൽക്കുന്ന ബന്ധുക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും അവരിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നതിനാൽ നിങ്ങൾക്ക് ശരിയായ ദിശയിലൂടെ മുന്നോട്ട് പോകാൻ കഴിയും.
ചില രാശിക്കാർക്ക് വിശ്രമിക്കാൻ ഉള്ള അവസരം ലഭിക്കുന്ന സമയമായിരിക്കും. വ്യാഴം അനുകൂലമായി സ്ഥാനം പിടിക്കും. ഈ വർഷം മുഴുവൻ ഗ്രഹത്തിന്റെ സ്ഥാനം നിങ്ങൾക്ക് സുഖപ്രദമായ ജീവിതം നൽകും. കുംഭരാശിയിലെ ശനിയുടെ സ്ഥാനം നിങ്ങളുടെ മുന്നോട്ടുള്ള ചലനം വൈകിപ്പിക്കാനുള്ള സാധ്യത ഉണ്ട്.
വൃശ്ചിക രാശിക്കാർക്ക് ഒരു ഭാഗ്യത്തിന്റെ തുണ ഉണ്ടായിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലെ രാഹുവിന്റെ സംക്രമം നടക്കും, അത് നിങ്ങളുടെ പ്രണയജീവിതത്തിലോ അല്ലെങ്കിൽ നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ തടസ്സങ്ങൾ ഉണ്ടാക്കും. സാമ്പത്തികമായി ഇത് ഒരു മികച്ച വർഷമായിരിക്കും.
വൃശ്ചികം വാർഷിക രാശിഫലം 2022 നെ കുറിച്ച് നമ്മുക്ക് കൂടുതൽ വിശദമായി വായിക്കാം.
വൃശ്ചികം പ്രണയ രാശിഫലം 2022
വൃശ്ചികം രാശിക്കാരുടെ പ്രണയ രാശിഫലം 2022 അനുസരിച്ച്, 2022 -ൽ രാശിക്കാർക്ക് സുഖകരമായ ജീവിതം ആസ്വദിക്കാനാകും. വർഷത്തിന്റെ പകുതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ പരസ്പര ധാരണയും ബന്ധവും കൊണ്ട് അവ പരിഹരിക്കപ്പെടാം. പ്രണയ പങ്കാളിയുമായി ശരിയായ ആശയവിനിമയം ആവശ്യമാണ്.
വൃശ്ചികം ഔദ്യോഗിക രാശിഫലം 2022
വൃശ്ചിക രാശിക്കാരുടെ ഔദ്യോഗിക രാശിഫലം 2022 പ്രകാരം, നിങ്ങളുടെ ശ്രമങ്ങൾ, കഠിനാധ്വാനം എന്നിവയിലൂടെ നിങ്ങളുടെ ജോലിയിൽ ജയിക്കാൻ നിങ്ങൾക്ക് കഴിയും. വ്യാഴം പത്താം ഭാവത്തിൽ സംക്രമിക്കുമ്പോൾ, ഏപ്രിലിന് ശേഷം കാര്യങ്ങൾ മെച്ചപ്പെടും, നിങ്ങളുടെ ശത്രുക്കൾ കാരണം ജോലിയിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. കോർപ്പറേറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ വർഷം മികച്ച ജീവിതം ലഭിക്കും, നിങ്ങളുടെ സംരംഭങ്ങളിൽ നിങ്ങൾക്ക് വിജയം കൈവരിക്കാനും സ്ഥിരത കൈവരിക്കാനും കഴിയും, എന്നാൽ ഇതിനായി പരിശ്രമവും, കഠിനാധ്വാനവും ആവശ്യമാണ്. വർഷത്തിന്റെ രണ്ടാം പകുതി നിങ്ങൾക്ക് കൂടുതൽ സമ്പന്നമായിരിക്കും. നിങ്ങളുടെ ജോലി മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അതിന് ഈ സമയം അനുകൂലമായിരിക്കും.
വൃശ്ചികം രാശിക്കാരുടെ വിദ്യാഭ്യാസ രാശിഫലം 2022
വിദ്യാഭ്യാസ രാശിഫലം 2022, വൃശ്ചികം വിദ്യാഭ്യാസ രാശിഫലം 2022 പ്രകാരം, വൃശ്ചികം രാശിക്കാർക്ക് 2022 ൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ശരാശരി വർഷം ആയിരിക്കും. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ശരിയായ രീതിയിൽ ശ്രമങ്ങൾ നടത്തേണ്ടതാണ്, നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രമെ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിന്റെ രണ്ടാം പകുതി നല്ല ഫലങ്ങൾ പ്രധാനം ചെയ്യും.
വൃശ്ചികം സാമ്പത്തിക രാശിഫലം 2022
വൃശ്ചികം രാശിക്കാരുടെ സാമ്പത്തിക രാശിഫലം 2022 പ്രകാരം, 2022 -ൽ വരുമാനവും ചെലവും ഉണ്ടാകാം, ഈ വർഷം നിങ്ങൾക്ക് പണം ലാഭിക്കാൻ കഴിയണമെന്നില്ല. ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്ക് ചിലവുകൾ ചെയ്യേണ്ടി വരാം. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കാം. വർഷത്തിന്റെ ആദ്യ പകുതിയിൽ വലിയ നിക്ഷേപങ്ങൾ ഒഴിവാക്കുക. ഈ സമയത്ത് വ്യാഴത്തിന്റെ സ്ഥാനം, ചില ശുഭകരമായ ചടങ്ങികളുമായി ബന്ധപ്പെട്ട് കുടുംബത്തിൽ ചില ചെലവുകൾ ഉണ്ടാകാം. നാലാം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം ചില സ്വത്തുക്കൾ കൈവരിക്കാനുള്ള ഭാഗ്യം ഒരുക്കും.
വൃശ്ചികം കുടുംബ രാശിഫലം 2022
വൃശ്ചികം രാശിക്കാരുടെ കുടുംബ ജാതക പ്രവചനം 2022 അനുസരിച്ച്, നിങ്ങളുടെ മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ സൗമ്യത പാലിക്കേണ്ടതാണ്. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ വൈകാരിക പിന്തുണ കാണിക്കേണ്ടതാണ്, ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വരാം. മുൻ വർഷങ്ങളിൽ ചില കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരിക്കാം, ആ ആളുകളുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ട സമയമാണിത്. ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് അവരെ മാറ്റാനും കഴിയാതെ വരാം.
വൃശ്ചികം കുട്ടികളുടെ രാശിഫലം 2022
വൃശ്ചികം കുട്ടികളുടെ രാശിഫലം 2022 അനുസരിച്ച്, ഈ വർഷം കുട്ടികൾക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ കുട്ടികൾ അവരുടെ പരിശ്രമവും കഠിനാധ്വാനവും ഉപയോഗിച്ച് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കും. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് പ്രശസ്തമായ ഒരു സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. വർഷത്തിന്റെ ആരംഭം നിങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് ശുഭകരമായിരിക്കും. വ്യാഴം അഞ്ചാം ഭാവത്തിൽ ഏപ്രിൽ മാസത്തിൽ സംക്രമിക്കും. ഈ സമയം നിങ്ങളുടെ വിവാഹ പ്രായമായ കുട്ടിക്ക് മു ഈ വർഷം വിവാഹത്തിന് യോഗം കാണുന്ന. മൊത്തത്തിൽ നിങ്ങളുടെ കുട്ടി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കും. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ, നിങ്ങളുടെ മക്കൾക്ക് ചില നല്ല നേട്ടങ്ങൾ കൈവരാനും ഉള്ള യോഗം കാണുന്നു.
വൃശ്ചികം വിവാഹ രാശിഫലം 2022
വൃശ്ചികം രാശിക്കാരുടെ വിവാഹ രാശിഫലം 2022 പ്രകാരം, ഈ വർഷം പരസ്പരം പല കാര്യങ്ങളിലും നിങ്ങൾ പങ്കാളിയുമായി യോജിച്ചേക്കില്ല; എന്നിരുന്നാലും, നിങ്ങൾ ബന്ധത്തിൽ ഐക്യം നിലനിർത്തുന്നതിന് ശ്രമിക്കേണ്ടതാണ്. അവിവാഹിതരായ രാശിക്കാർക്ക് ഈ വർഷം വിവാഹിതരാകാനുള്ള യോഗം കാണുന്നു. വിവാഹത്തിന്റെ മുഴുവൻ അടിത്തറയും പരസ്പര ധാരണയിലും ആശയവിനിമയത്തിലും അധിഷ്ഠിതമാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. നിങ്ങളുടെ പങ്കാളിയോടൊപ്പം നല്ല നിമിഷങ്ങൾ പങ്കിടാൻ ശ്രമിക്കേണ്ടതാണ്. ഇറത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും.
വൃശ്ചികം ബിസിനസ്സ് രാശിക്കാരുടെ രാശിഫലം 2022
ബിസിനസ് രാശിഫലം 2022 അനുസരിച്ച്, വൃശ്ചികം രാശിക്കാർക്ക് 2022 -ൽ ചില പ്രശ്നങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരാം. നിങ്ങൾ ഒരു പങ്കാളിത്ത ബിസിനസ്സ് ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഈ വർഷം അത് ഒഴിവാക്കുന്നതാണ് നല്ലത്. ബിസിനസ്സിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നത് ഈ വർഷം നിങ്ങൾക്ക് അത്ര ഫലപ്രദമാകില്ല; അതിനാൽ കഴിഞ്ഞ വർഷത്തെ ശേഷിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഈ സമയം ശ്രമിക്കുക. 2022 -ൽ പുതിയ സംരംഭങ്ങൾക്കായി വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും ഉചിതം.
വൃശ്ചികം രാശിക്കാർക്ക് 2022 -ൽ ബിസിനസിൽ നല്ല സമയം ആയിരിക്കും. ബുധന്റെ സ്ഥാനം വൃശ്ചിക രാശിക്കാർക്ക് അനുകൂലമായി ഭവിക്കും, പക്ഷേ, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയ പദ്ധതികൾ കൈകാര്യം ചെയ്യുകയും ആസൂത്രണം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
വൃശ്ചിക രാശിക്കാരുടെ സ്വത്തും, വാഹനവും സംബന്ധിച്ച രാശിഫലം
2022 വൃശ്ചിക സ്വത്തും വാഹന ജാതകവും സംബന്ധിച്ച്, വൃശ്ചിക രാശിക്കാർക്ക് വസ്തുവകകളുടെ കാര്യത്തിൽ നല്ലതായിരിക്കും, ഈ വർഷം സ്വത്തും മറ്റും വാങ്ങാൻ കഴിയുന്ന സമ്പത്തിൽ തുടർച്ചയായ വർദ്ധനവ് നിങ്ങൾക്ക് ലഭിക്കും. വ്യാഴത്തിന്റെ സ്ഥാനം വസ്തു, കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങാനുള്ള സാധ്യത ഒരുക്കും. ഒരു വീട് അല്ലെങ്കിൽ ഒരു കെട്ടിടം വാങ്ങുന്നതിന് ഇത് ഒരു നല്ല വർഷമായിരിക്കും. വസ്തുവകകളിൽ നിക്ഷേപിക്കുന്ന നിങ്ങളുടെ സ്വപ്നങ്ങൾ വർഷത്തിന്റെ പകുതിയോടെ സാക്ഷാത്കരിക്കപ്പെടും.
വൃശ്ചിക സമ്പത്തും ലാഭവും സംബന്ധിച്ച രാശിഫലം 2022
2022 വൃശ്ചിക സമ്പത്തും ലാഭവും സംബന്ധിച്ച് വർഷാരംഭം അനുകൂലമായിരിക്കും, ഭൂമി, വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവുകൾക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങലുമായി ബന്ധപ്പെട്ട് ചെലവാകാം. വർഷത്തിന്റെ രണ്ടാം പകുതിയിൽ, പതിനൊന്നാം ഭാവത്തിൽ വ്യാഴത്തിന്റെ ഭാവം കാരണം, വരുമാനം വർദ്ധിക്കും, അതിനാൽ നിങ്ങൾക്ക് ദീർഘകാല കുടിശ്ശികയിൽ നിന്ന് മുക്തി നേടാനാകും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകളിൽ ചിലവുകൾ ഉണ്ടാകും. വ്യാഴം, ശുക്രൻ, ബുധൻ, ശനി യുടെ സ്ഥാനം നിങ്ങളുടെ സാമ്പത്തികനേട്ടത്തിലേക്ക് നയിക്കും. ബിസിനസ്സിലുള്ള രാശിക്കാർക്ക് ലാഭം ലഭിക്കും. 2022-ൽ കൂടുതൽ പണം സമ്പാദിക്കാൻ നിങ്ങൾക്ക് ആ പണം പുനർനിക്ഷേപിക്കാനും യോഗം ഉണ്ടാകും.
രാശി ആരോഗ്യ രാശിഫലം 2022
2022 ആരോഗ്യ രാശിഫലം അനുസരിച്ച്, വരാനിരിക്കുന്ന വർഷം ശനി നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾ കൊണ്ടുവരും, കൂടാതെ നിരവധി ഉയർച്ചകളും താഴ്ചകളും നിങ്ങൾക്ക് ഈ സമയം അനുഭവപ്പെടും. ഈ വർഷത്തിൽ, കുറഞ്ഞ ഊർജ്ജ നില അനുഭവപ്പെടും. ചില ശാരീരിക വ്യായാമങ്ങൾ ആവശ്യമാണ് ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതായി ഭവിക്കും. രാഹു ഏഴാം ഭാവത്തിൽ സ്ഥാനം പിടിക്കുമ്പോൾ വ്യക്തിപരവും തൊഴിൽപരവുമായ പ്രതിബദ്ധത ചില സമയങ്ങളിൽ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ ഇത് നിങ്ങളുടെ ആശങ്കകൾക്ക് വഴിവെക്കും.
വൃശ്ചികം രാശിഫലം 2022 അനുസരിച്ച് ഭാഗ്യ സംഖ്യ
വൃശ്ചിക രാശിക്കാരുടെ ഭാഗ്യ സംഖ്യ ഒന്ന്, എട്ട് ആണ്, ഈ വർഷം ബുധൻ ഭരിക്കുന്ന നമ്പർ 6 ആണ് ഭരിക്കുന്നത്, വൃശ്ചികം രാശി ചൊവ്വ ഗ്രഹത്താൽ ഭരിക്കപ്പെടുന്നു, ഇരുവരും പങ്കിടുന്നു പരസ്പരം ഒരു നിഷ്പക്ഷ ബന്ധമാണ് പങ്കിടുന്നത്. അതിനാൽ, ഈ സമയമ നിങ്ങൾക്ക് ഭാഗ്യകരമായി ഭവിക്കും.
രാശിഫലം 2022: ജ്യോതിഷ പരിഹാരങ്ങൾ
- ശ്രീ ശിവ രുദ്രാഭിഷേകം നടത്തുക.
- നെറ്റിയിൽ കുങ്കുമ കുറി അണിയുക.
- ആൽമരത്തിൽ പൽ ഒഴിച്ച് വേരിൽ നിന്ന് ആ മണ്ണും പാലും കലർത്തി നെറ്റിയിൽ അണിയുക.
- ആഴമുള്ള വെള്ളത്തിൽ നിന്നും, വീഞ്ഞു കുടിക്കുന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക
- നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. വാദം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമായേക്കാം. കൂടാതെ, ചില പരിക്കുകൾക്കും സാധ്യത കാണുന്നു.
പതിവായുള്ള ചോദ്യങ്ങൾ
1. വൃശ്ചികം രാശിക്കാർ എന്തിലേക്കാണ് കൂടുതൽ ആകർഷിക്കപ്പെടുക ?
A1 അവർ ഒരു കടുത്ത സാഹചര്യത്തെ കൈകാര്യം ചെയ്യുന്നവരോട് അവർക്ക് ഇഷ്ടം ഉണ്ടാകും. ജ്യോതിഷ പരമായി ഇടവം രാശിക്കാരോട് വൃശ്ചികം രാശിക്കാർ ആകർശിക്കപ്പെടും.
2. വൃശ്ചികം രാശിക്കാർക്ക് 2022 നല്ലതാണോ?
A2 മൊത്തത്തിൽ, വൃശ്ചികം രാശിയിൽ ജനിചവർക്ക് 2022 വളരെ നല്ല വർഷമായിരിക്കും. അതിനാൽ, നിങ്ങളുടെ ഉദ്യോഗത്തിൽ നിങ്ങൾ കുറച്ച് ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നിടത്തോളം കാലം എല്ലാം നന്നായി തുടരും.
3. വൃശ്ചികം സമ്പന്നരാകുമോ?
A3 വിജയകരവും സമ്പന്നവുമാക്കുന്നതിന് അഭിനിവേശവും, അവബോധവും ആവശ്യമാണ്. അവർ താൽപ്പര്യമുള്ള കാര്യം പര്യവേക്ഷണം ചെയ്തുകഴിഞ്ഞാൽ, അവർ അവരുടെ അവബോധത്തെ ആശ്രയിക്കും, അതിനാൽ അവരുടെ ബിസിനസ്സ് എങ്ങനെ വിജയകരമാക്കാമെന്ന് അവർക്ക് നന്നായി അറിയാം.
4. വൃശ്ചികം രാശിക്കാർക്ക് 2022 ൽ എന്ത് സംഭവിക്കും?
A4 2022 വൃശ്ചികം ജാതക പ്രവചനങ്ങൾ പ്രകാരം നിങ്ങൾ വളരെ കുത്തഴിഞ്ഞ വഴിയിലൂടെ നടക്കുമെന്നാണ്. പരിശ്രമമില്ലാതെ ഒന്നും വരില്ല, വിജയം നേടാൻ നിങ്ങൾക്ക് വലിയ സ്ഥിരോത്സാഹം ആവശ്യമാണ്. വർഷത്തിന്റെ ഭൂരിഭാഗ സമയത്തും നിങ്ങളുടെ സഹപ്രവർത്തകരുഡി കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടേണ്ടി വരും.
5. വൃശ്ചിക രാശിക്കാർക്ക് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും?
A5 വൃശ്ചിക രാശിക്കാർ ലൈംഗികാവയവങ്ങൾ, സിസ്റ്റ്, യുടിഐയുമായി ബന്ധപ്പെട്ട രോഗങ്ങൾ, അണുബാധകൾ എന്നിവയിൽ പ്രശ്നങ്ങളോടും അണുബാധയോടും സംവേദനക്ഷമതയുള്ളവരാണ്. കൂടാതെ, ഇവർക്ക് വൈകാരിക ബുദ്ധിമുട്ടുകൾ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത കാണുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Mars Transit In Taurus (10 August): Impact & Remedies
- Numerology Reveals Lucky-Unlucky Numbers & Their Significance!
- Sun Transit in Leo Soon: 4 Signs Will Benefit-3 Must Beware!
- Vaidhavya Yoga Forms In Women’s Horoscope Under These Circumstances, Must Be Careful!
- Weekly Horoscope 08-14 August, 2022: Lucky-Unlucky Signs Of The Week!
- If This Is Your Birth Date, Be Ready To Become A Millionaire!
- Numerology Weekly Horoscope 07 August-13 August, 2022
- Venus Transit In Cancer (7 August): Which Signs Will Be Lucky In Love?
- Raksha Bandhan 2022 in Auspicious Yogas: Correct Date, Legend, & Zodiac-Wise Rakhi!
- Were You Born After Sunset? Astrology Reveals Your Personality!
- वृषभ में मंगल का गोचर इन राशियों के लिए बेहद शुभ- इन जातकों के बनेंगे विवाह के योग!
- Ank Shastra: अंकों से भी होती है व्यक्तितव की पहचान, जानें क्या कहता है आपका अंक!
- सूर्य करेंगे अपनी ही सिंह राशि में गोचर, इन जातकों को मिलेगी अपने हर रोग से मुक्ति !
- महिलाओं की कुंडली में इन परिस्थितियों में बनता है वैधव्य योग, समय रहते हो जाएं सावधान!
- साप्ताहिक राशिफल 08 अगस्त से 14 अगस्त, 2022: किन राशियों को मिलेगा भाग्य का साथ?
- अंक ज्योतिष साप्ताहिक राशिफल: 07 अगस्त से 13 अगस्त, 2022
- शुक्र का कर्क राशि में गोचर: कौन सी राशियाँ होंगी प्रेम संबंधों में भाग्यशाली?
- रक्षाबंधन पर बन रहे हैं 3 शुभ योग, जानें महत्व और लाभ।
- जानें कैसा होता है सूर्यास्त के बाद जन्म लेने वाले लोगों का व्यक्तित्व!
- एक महीने में शुक्र के बैक-टू-बैक गोचर से बदल जाएगा इन राशियों का भाग्य-देश पर भी पड़ेगा प्रभाव!
- Horoscope 2022
- राशिफल 2022
- Calendar 2022
- Holidays 2022
- Chinese Horoscope 2022
- अंक ज्योतिष 2022
- Grahan 2022
- Love Horoscope 2022
- Finance Horoscope 2022
- Education Horoscope 2022
- Ascendant Horoscope 2022
- Stock Market 2022 Predictions
- Best Wallpaper 2022 Download
- Numerology 2022
- Nakshatra Horoscope 2022
- Tamil Horoscope 2022
- Kannada Horoscope 2022
- Gujarati Horoscope 2022
- Punjabi Rashifal 2022