ആഴ്ചതോറുമുള്ള ജാതകം: ആഴ്ചയിലെ സൗജന്യ ജ്യോതിഷ പ്രവചനം
രാശിചിഹ്നങ്ങളുടെ ജ്യോതിഷ പ്രവചനങ്ങൾ ഒരു വ്യക്തിയുടെ ജനനസമയത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം ചിത്രീകരിക്കുന്നതാണ് ജാതകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അല്ലെങ്കിൽ ഇതിനകം സംഭവിച്ച സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് ഉപയോഗിക്കുന്നു. വേദ ജ്യോതിഷത്തിൽ, ജനന സമയത്തുള്ള ചന്ദ്രന്റെ നിലയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ രാശിചക്രം കണക്കാക്കുന്നു. ആസ്ട്രോസേജിൽ, ഞങ്ങൾ ജനനത്തീയതി അനുസരിച്ച് നിങ്ങളുടെ പ്രതിവാര ജാതകപ്രവചനം നൽകുന്നു, നിങ്ങൾക്ക് നിങ്ങളുടെ ആഴ്ച അതനുസരിച്ച് ആസൂത്രണം ചെയ്യാവുന്നതാണ്.
അടുത്ത വാരത്തെ രാശിഫലം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ
അയനാംശ വ്യത്യാസം
ചാർട്ട് പഠിക്കുമ്പോഴാണ് അയനാംശ വ്യത്യാസവും കൂടി കണക്കിലെടുക്കേണ്ടതാണ്. അയനാന്തവൃത്തിന്റെയും നക്ഷത്ര രാശിയുടെയും രേഖാംശം വ്യത്യാസത്തിലൂടെ, ഒരു അയനാംശ വ്യത്യാസം ലഭിക്കും. ഞങ്ങളുടെ അയനാംശ കാൽക്കുലേറ്ററിലൂടെയും നിങ്ങൾക്ക് ഈ വ്യത്യാസം അറിയാൻ കഴിയും .
നമ്മുടെ ജ്യോതിഷികൾ ജാതകം വായിക്കുന്നു
ഓരോ രാശിചക്രത്തിന്റേയും ജാതക വിശദങ്ങൾ ഞങ്ങളുടെ ജ്യോതിഷികൾ വായിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രവചനങ്ങളും വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് വളരെ കാര്യക്ഷമവും പരിചയസമ്പന്നവുമായ ജ്യോതിഷികൾ ചെയ്യുന്നു.
പ്രതിവാര ജാതകത്തിന്റെ വിഭാഗങ്ങൾ പ്രതിവാര ജാതകത്തിന് അനന്തമായ വിഭാഗങ്ങളുണ്ട്, കാരണം ഓരോ വ്യക്തിയും ജീവിതം കാണുന്നത് അവരുടേതായ വീക്ഷണത്തോടെയാണ്. അവയിൽ ചിലത് ചുവടെ ചേർത്തിരിക്കുന്നു -
- ഉദ്യോഗാർത്ഥികൾക്കുള്ള രാശിഫലം : ജോലി അല്ലെങ്കിൽ ജീവിതരീതിയിൽ നിരാശരായ ആളുകൾക്ക് അവരുടെ ചന്ദ്ര രാശിക്കനുസരിച്ച് പ്രതിവാര ജാതകം പിന്തുടരാം. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് സഹായകമാകും ഒപ്പം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിഞ്ഞേക്കും.
- പ്രണയബന്ധങ്ങൾക്കുള്ള രാശിഫലം : പ്രേമബന്ധത്തിലുള്ളവർക്ക് അവരുടെ പ്രതിവാര പ്രണയ ജാതകം ഇവിടെ ആസ്ട്രോസേജിൽ പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ പ്രണയ സാധ്യതകളും, ജീവിതത്തെക്കുറിച്ചും അറിയുന്നതിന് ഇത് സഹായകമാകും.
- തൊഴിൽ മേഖലക്കുള്ള രാശിഫലം: തൊഴിൽ മേഖലയിൽ പുരോഗതി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ പ്രതിവാര ജാതകം പരിശോധിക്കാം. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ നിങ്ങളെ തടയുന്ന ഘടകങ്ങളെക്കുറിച്ച് ഒരു ഉൾക്കാഴ്ച ഇത് നൽകും.
- വ്യക്തിഗത രാശിഫലം: ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങളുണ്ടാവും. കൂടാതെ, ദിവസേനയോ ആഴ്ചയിലോ നടക്കുന്ന പ്രവചനങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിഗത വിശദാംശങ്ങൾക്കനുസൃതമല്ല, അതുകൊണ്ടുതന്നെ ഒരോ വ്യക്തിക്കും അത് ശരിയാവണമെന്നില്ല. അതിനാൽ ആസ്ട്രോസേജ് നിങ്ങളുടെ വ്യക്തിഗത ജാതകം ലഭിക്കുന്നതിനായി നിങ്ങൾക്ക് സേവനം നൽകുന്നു. ഈ ജാതകം നിങ്ങളുടെ ജനനത്തീയതി, ജനന സമയം, ജനന സ്ഥലം എന്നിവയിലൂടെ പ്രവചിക്കപ്പെടുന്നു. നിങ്ങളുടെ വ്യക്തിഗത ജാതകം ലഭ്യമാക്കാനായി ആസ്ട്രോസേജിൽ പ്രവേശിക്കുക.