ചൈത്ര നവരാത്രി ഉടൻ
നവരാത്രി എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ, വർഷത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. രമാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരിക്കൽ ചൈത്ര നവരാത്രിയായും മറ്റൊന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ശാരദിയ നവരാത്രിയായും വരുന്നു.
ഈ ആഘോഷം കൊണ്ട് മഹിഷാസുരൻ എന്ന അസുരനെ യുദ്ധത്തിൽ തോൽപിച്ച ദുർഗ്ഗാദേവിയെ ആദരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു. മഹിഷാസുരൻ എന്ന അസുരന് ബ്രഹ്മദേവൻ അനശ്വരത നൽകിയത് ഒരു സ്ത്രീക്ക് മാത്രമേ അവനെ പരാജയപ്പെടുത്താൻ കഴിയൂ എന്ന വ്യവസ്ഥയിലാണ്. ഒരു സ്ത്രീക്കും അവനെ കൊല്ലാൻ കഴിയില്ലെന്ന് കരുതി, അവൻ മൂന്ന് ലോകത്തെയും അതായത് ഭൂമി, സ്വർഗ്ഗം, നരകം എന്നിവയെ ഭരിക്കാൻ ശ്രമിച്ചു. മൂന്ന് ലോകങ്ങളെയും സംരക്ഷിക്കുന്നതിൽ നിന്ന് അവനെ തടയാൻ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരും മറ്റെല്ലാ ദേവന്മാരും അവരുടെ ശക്തികൾ സംയോജിപ്പിച്ച് ദുർഗ്ഗാദേവിയെ സൃഷ്ടിച്ചു. ധർമ്മം പുനഃസ്ഥാപിക്കാൻ, ദുർഗ്ഗാ ദേവി എരുമ രാക്ഷസനായ മഹിഷാസുരനോട് യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്യുന്നു. നവരാത്രി എന്നാൽ ഒമ്പത് രാത്രികൾ എന്നാണ് അർത്ഥം. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്, ഒമ്പത് ദിവസങ്ങളിൽ ഒമ്പത് ദേവതകളെ പൂജിക്കുന്നു.
നവരാത്രിയുടെ ഒന്നാം ദിവസം - ശൈലപുത്രി
മാതാ പാർവതിയുടെ അവതാരമായ പർവതത്തിന്റെ പുത്രി ശൈലപുത്രിയുടെ ആദ്യ ദിവസത്തെ പൂജയോടെയാണ് നവരാത്രി ആരംഭിക്കുന്നു. ദേവിയെ കാളയുടെ പുറത്തു കയറുന്നവളായി ചിത്രീകരിച്ചിരിക്കുന്നു, വലതുകൈയിൽ ത്രിശൂലവും ഇടതുകൈയിൽ താമരയുമുള്ളതും കൂടെ നന്ദിയും ഉണ്ടാകും.
നവരാത്രിയുടെ രണ്ടാം ദിവസം - ബ്രഹ്മചാരിണി
രണ്ടാം ദിവസം, പാർവതിയുടെ മറ്റൊരു അവതാരമായ ബ്രഹ്മചാരിണി ദേവിയെ പൂജിക്കുന്നു. ഈ രൂപത്തിൽ, അവിവാഹിതയായ പാർവതി ശിവനെ പ്രീതിപ്പെടുത്താൻ തപസ്യ ചെയ്തപ്പോൾ അവൾ യോഗിനിയായി മാറി. മോക്ഷത്തിനും, സമാധാനത്തിനും, സമൃദ്ധിക്കും വേണ്ടി ബ്രഹ്മചാരിണിയെ പൂജിക്കുന്നു.
നവരാത്രിയുടെ മൂന്നാം ദിവസം - ചന്ദ്രഘണ്ട
മൂന്നാം ദിവസം, ചന്ദ്രഘണ്ടാ ദേവിയെ പൂജിക്കുന്നു. അവൾ സൗന്ദര്യത്തിന്റെ ആൾരൂപമാണ്, ധീരതയുടെ പ്രതീകവുമാണ്.
നവരാത്രിയുടെ നാലാം ദിവസം - കൂഷ്മാണ്ഡ
ദേവതയായ കൂഷ്മാണ്ഡയെ നാലാം ദിവസം പൂജിക്കുന്നു. അവൾ പ്രപഞ്ചത്തിന്റെ സൃഷ്ടിപരമായ ശക്തിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ സസ്യജാലങ്ങളുമായി കുഷ്മാണ്ഡ ബന്ധപ്പെട്ടിരിക്കുന്നു.
നവരാത്രിയുടെ അഞ്ചാം ദിവസം - സ്കന്ദമാത
അഞ്ചാം ദിവസം കാർത്തികേയന്റെ അമ്മയായ സ്കന്ദമാതയെ പൂജിക്കുന്നു. കുട്ടി അപകടത്തെ അഭിമുഖീകരിക്കുമ്പോൾ അമ്മയുടെ പരിവർത്തന ശക്തിയുടെ പ്രതീകമാണ് വെള്ള. സിംഹത്തിന്റെ സവാരി ചെയ്യുന്ന, നാല് കൈകളുള്ള, തന്റെ കുഞ്ഞിനെ പിടിച്ചിരിക്കുന്നതായി ദേവിയെ ചിത്രീകരിച്ചിരിക്കുന്നു.
നവരാത്രിയുടെ ആറാം ദിവസം - കാത്യായനി
ആഗ്രഹിച്ച ഭർത്താവിനെ ലഭിക്കുന്നതിനായി അവിവാഹിതരായ പെൺകുട്ടികൾ കാത്യായനി ദേവിയെ പൂജിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു; നല്ല ഭർത്താവിനായി സീതാദേവിയെയും, കാത്യായനിയെയും പൂജിച്ചിരുന്നു.
നവരാത്രിയുടെ ഏഴാം ദിവസം - കാളരാത്രി
കാളരാത്രി ദുർഗ്ഗാ ദേവിയുടെ ഏറ്റവും ക്രൂരമായ രൂപമായി കണക്കാക്കപ്പെടുന്നു, നവരാത്രിയുടെ ഏഴാം ദിവസമായ സപ്തമിയിൽ കാളരാത്രിയെ പൂജിക്കുന്നത്.
നവരാത്രിയുടെ എട്ടാം ദിവസം– മഹാഗൗരി
എട്ടാം ദിവസം ദേവി മഹാഗൗരിയെ പൂജിക്കുന്നു. ദേവിയെ ബുദ്ധിയെയും, സമാധാനത്തെയും പ്രതീകപ്പെടുത്തുന്നു. കാളരാത്രി ഗംഗാ നദിയിൽ കുളിച്ചപ്പോൾ ദേവി പവിത്രമായതായും, ഊഷ്മള നിറം ലഭിച്ചതായും വിശ്വസിക്കപ്പെടുന്നു.
നവരാത്രിയുടെ 9-ാം ദിവസം- സിദ്ധിദാത്രി
നവരാത്രിയുടെ അവസാനവുമായ ഒമ്പതാം ദിവസം സിദ്ധിദാത്രി ദേവിയെ പൂജിക്കുന്നു. ദുർഗ്ഗയുടെ സിദ്ധിദാത്രിയെ പൂജിക്കുന്നത് ഭക്തർക്ക് എല്ലാവിധ നേട്ടങ്ങളും കൈവരുത്തുമെന്നാണ് വിശ്വാസം. ഈ ദിനം ശ്രീരാമന്റെ ജന്മദിനമായതിനാൽ രാമനവമി എന്നും അറിയപ്പെടുന്നു.
2022 ചൈത്ര നവരാത്രി എപ്പോഴാണ്?
ഈ വർഷം ചൈത്ര നവരാത്രി 2022 ഏപ്രിൽ 2 മുതൽ ഏപ്രിൽ 10 വരെയാണ്. നവരാത്രിയിൽ ഒമ്പത് ദിവസവും ഉപവാസം, കലശ സ്തംഭനം തുടങ്ങിയപ്രധാന ചടങ്ങുകൾ അനുഷ്ഠിക്കുന്നു.
നവരാത്രിയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
- സൂര്യോദയത്തിന് മുമ്പ് ഉണർന്ന് ഗംഗാ നദിയിൽ കുളിക്കണം. അത് സാധ്യമല്ലെങ്കിൽ, നിങ്ങളുടെ കുളിക്കുന്ന വെള്ളത്തിൽ കുറച്ച് ഗംഗാജൽ ഒഴിക്കാം, ഇത് നിങ്ങളുടെ മുൻകാല പാപങ്ങളെല്ലാം കഴുകിക്കളയും.
- ദുർഗ്ഗാ സപ്തശതിയും, ദുർഗാ ചാലിസയും നടത്തുന്നത് ഒരാളുടെ ആരോഗ്യത്തിന് ഗുണകരവും, മനസ്സമാധാനം നൽകും.
- പൂജാസ്ഥലത്ത് അഖണ്ഡജ്യോതി കത്തിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ ഉയർത്തും.
- രാത്രിയിൽ നവദുർഗ്ഗയുടെ ജാഗരണം നടത്തുന്നു.
- ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ, പഴങ്ങൾ, അലങ്കാര വസ്തുക്കൾ പോലുള്ള ഇനങ്ങൾ ദേവിയ്ക്ക് സമർപ്പിക്കുക, ഇത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.
- വീടിന്റെ പ്രധാന വാതിലിൽ ഒരു മാങ്ങയുടെ ഇല വയ്ക്കുക.
- ഈ ദിവസം കോപം ഒഴിവാക്കുക.
- മദ്യമോ, മാംസാഹാരമോ കഴിക്കരുത്.
- വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക.
- ഈ സമയത്ത് ബ്രഹ്മചര്യം പാലിക്കുക.
അനുഗ്രഹത്തിനും, ഐശ്വര്യത്തിനും വേണ്ടിയുള്ള ചൈത്ര നവരാത്രിയിൽ ചെയ്യേണ്ട രാശിപ്രകാരമുള്ള കാര്യങ്ങൾ
മേടം - ദുർഗദേവിയ്ക്ക് ചുവന്ന നിറത്തിലുള്ള പൂക്കളും, പട്ടും സമർപ്പിക്കുക
ഇടവം - ദുർഗ്ഗാ സപ്തശതി പാദം ചൊല്ലുക.
മിഥുനം- പെൺകുട്ടികൾക്ക് പച്ച നിറമുള്ള പഴങ്ങളും, സമ്മാന വസ്തുക്കളും നൽകുക.
കർക്കടകം- നിങ്ങളുടെ വീട്ടിൽ കലശം സ്ഥാപിക്കുകയും പൂജിക്കുകയും ചെയ്യുക.
ചിങ്ങം- നിങ്ങളുടെ ജോലിസ്ഥലത്ത് ദുർഗ്ഗാദേവിയുടെ വിഗ്രഹം സ്ഥാപിക്കുകയും, പൂജിക്കുകയും ചെയ്യുക.
കന്നി- 108 തവണയെങ്കിലും “ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡയേ വിച്ചേ , Om Aim Hreem Kleem Chamundaye Vichche “മന്ത്രം ജപിക്കുക.
തുലാം- ഒമ്പത് ദിവസവും ദുർഗദേവിയ്ക്ക് വെളുത്ത നിറത്തിലുള്ള മധുരപലഹാരങ്ങൾ സമർപ്പിക്കുക.
വൃശ്ചികം - 108 തവണ ഹവൻ സമഗ്രി അർപ്പിച്ച് “ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡയേ വിച്ചേ, Om Aim Hreem Kleem Chamundaye Vichche” ജപിച്ച് യഗ്‌നം നടത്തുക.
ധനു - മഹിഷാസുര മർദിനിയുടെ പഥം ഒൻപത് ദിവസവും ചൊല്ലുക.
മകരം- പാവപ്പെട്ടവർക്ക് ഡ്രൈ ഫ്രൂട്ട്സ് നൽകുക ചെയ്യുക.
കുംഭം- നിങ്ങളുടെ വീട്ടിലെ അമ്പലത്തിൽ വാസ്തു പ്രകാരം അഗ്നികോണിൽ ഒരു അഖണ്ഡദീപം, ചൈത്ര നവരാത്രി കഴിയുന്നതുവരെ അണയാതെ കത്തിക്കുക.
മീനം- പെൺകുട്ടികൾക്ക് ദിവസവും പഴങ്ങൾ നൽകുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.