ബുദ്ധപൂർണിമയിലെ ആദ്യ ചന്ദ്രഗ്രഹണം - ശുഭ യോഗങ്ങൾ, അനുകൂല ഫലങ്ങൾക്കുള്ള പരിഹാരങ്ങൾ
2022 വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 16ന് നടക്കും. ഈ ചന്ദ്രഗ്രഹണം വൈശാഖ മാസത്തിലെ പൂർണിമ തിഥിയിലും, വൈശാഖ നക്ഷത്രത്തിലും, ഇടവം രാശിയിലും ആയിരിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല.
ഹിന്ദു കലണ്ടർ പ്രകാരം, ഈ ദിനം വൈശാഖ പൂർണിമ അല്ലെങ്കിൽ ബുദ്ധ പൂർണിമ എന്ന് അറിയപ്പെടുന്നു. സനാതന ധർമ്മ പ്രകാരം, ഭഗവാൻ ബുദ്ധൻ ഭൂമിയിലെ വിഷ്ണുവിന്റെ 9-ാമത്തെ അവതാരമാണ്. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണവും ബുദ്ധപൂർണിമയിൽ ആയിരിക്കും.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ബുദ്ധപൂർണിമയിൽ 2022 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുന്നു
എല്ലാ പൂർണിമ ദിനത്തിലെയും സ്നാനം, ദാനങ്ങൾ എന്നിവ പ്രധാനമാണ്. ബുദ്ധപൂർണിമയിൽ ഇതിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നു. ഈ ദിവസത്തെയും, ഗ്രഹണത്തെയും കുറിച്ച് നമുക്ക് കൂടുതൽ അറിയാം.
2022-ലെ ചന്ദ്രഗ്രഹണത്തിന്റെ സമയം
ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം പൂർണ ചന്ദ്രഗ്രഹണമായിരിക്കും. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച്, ഈ ഗ്രഹണം മെയ് 16 ന് രാവിലെ 8:59 മുതൽ 10:23 വരെ ദൃശ്യമാകും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് സൂതകം ബാധകമാണോ?
ഇന്ത്യയിൽ, ചന്ദ്രഗ്രഹണം രാവിലെ സംഭവിക്കും, അതുകൊണ്ടാണ് ഈ ഗ്രഹണത്തിന്റെ ദൃശ്യത ഉണ്ടാകില്ല, അത് കൊണ്ട് തന്നെ സൂതകം കാലും പരിഗണിക്കില്ല. ഒരു ചന്ദ്രഗ്രഹണത്തിന്റെ സൂതകം ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിന് കൃത്യം 9 മണിക്കൂർ മുമ്പ് ആരംഭിക്കുന്നു, അത് ഗ്രഹണ കാലഘട്ടത്തിന്റെ അവസാനത്തോടെ അവസാനിക്കുന്നു. അതുകൊണ്ടാണ് ഈ ചന്ദ്രഗ്രഹണത്തിന്റെ തീയതികൾ മെയ് 15 മുതൽ 16 വരെ പ്രവചിക്കുന്നത്. അത് ദൃശ്യമാകുന്ന പ്രദേശങ്ങളിൽ സൂതകം ഒരു ദിവസം മുമ്പ് ആരംഭിക്കും.
ചന്ദ്രഗ്രഹണം കാണുന്ന സ്ഥലങ്ങൾ
ബുദ്ധ , വൈശാഖ പൂർണിമയുടെ ശുഭ സമയം
വൈശാഖ പൂർണിമ |
16 മെയ് 2022 (തിങ്കൾ) |
പൂർണിമ ആരംഭിക്കുന്ന ദിവസവും, സമയവും |
15 മെയ് 2022, 12:47:23 മുതൽ |
പൂർണിമ അവസാനിക്കുന്ന ദിവസവും, സമയവും |
16 മെയ് 2022 ന് 09:45:15 |
വൈശാഖ മാസത്തിലെ ശുൽക്ക പക്ഷത്തിലെ പൂർണിമ തിഥിയാണ് വ്രതം ആചരിക്കുന്നതിനുള്ള ശുഭകരമായ സമയം. ഇത് 2022 മെയ് 15, ഞായറാഴ്ച പുലർച്ചെ 12:47 ന് ആരംഭിക്കും, അടുത്ത ദിവസം, അതായത് മെയ് 16, തിങ്കൾ രാത്രി 09:45 വരെ തുടരും.
മെയ് 16 ന് ബുദ്ധപൂർണിമയുടെ അതേ ദിവസം തന്നെ പൂർണിമ വ്രതം ആചരിക്കും. കൂടാതെ, വൈശാഖ പൂർണിമയിൽ ദാനധർമ്മങ്ങൾക്ക് ഏറ്റവും മഹത്തരമാണ്.
ജ്യോതിഷപരമായി: ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, അതിനാൽ ബുദ്ധ പൂർണിമ, വൈശാഖ പൂർണിമ വ്രതങ്ങൾ, കഥ, ദാനം, കുളി എന്നിവയിൽ ഗ്രഹണത്തിന്റെ സ്വാധീനമുണ്ടാകില്ല. അതിനാൽ, ഈ ദിവസം ആളുകൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ഉപവാസം അനുഷ്ഠിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും കഴിയും.
പ്രത്യേക യോഗകൾ പൂർണ്ണിമയിൽ രൂപപ്പെടുന്നു
ഹിന്ദു കലണ്ടർ പ്രകാരം, ഈ ദിവസം രണ്ട് പ്രത്യേക യോഗകൾ രൂപം കൊള്ളുന്നു. മെയ് 16 ന് രാവിലെ 6:16 വരെ “വരിയൻ യോഗയും”, പിന്നീട് മെയ് 16 ന് രാവിലെ മുതൽ 17 ന് പുലർച്ചെ 2:30 വരെ “പരിഘാ യോഗവും. വാരിയൻ യോഗ സമയത്ത് ചെയ്യുന്ന എല്ലാ മംഗള കർമ്മങ്ങളും ഒരു വ്യക്തിക്ക് വിജയം പ്രധാനം ചെയ്യും. പരിഘായോഗ സമയത്ത് ശത്രുവിനെതിരെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരും.
ബുദ്ധ പൂർണിമയുടെ പ്രാധാന്യം
ഹിന്ദു വിശ്വാസപ്രകാരം ഗംഗയിലോ, ഏതെങ്കിലും പുണ്യനദിയിലോ കുളിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വൈശാഖമാസത്തിലെ പൗർണമി ദിനത്തിലും, ബുദ്ധപൂർണിമയിലും കുളിച്ച് മഹാവിഷ്ണുവിനെ പൂജിച്ച് ദാനധർമ്മങ്ങൾ ചെയ്‌താൽ ജീവിതദുരിതങ്ങളിൽനിന്നും ദുഖങ്ങളിൽനിന്നും മോചനം ലഭിക്കും. ആ വ്യക്തി തന്റെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപങ്ങളും ഇല്ലാതാകുകയും ചെയ്യും.
ബുദ്ധപൂർണിമയിൽ വ്രതമനുഷ്ഠിക്കുന്നതും വളരെ ഫലദായകമാണ്. ഈ വ്രതം യമരാജനെ പ്രീതിപ്പെടുത്താൻ മാത്രമല്ല, വ്യക്തിയിൽ നിന്ന് അകാലമരണത്തിന്റെ അപകടത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു. പൗർണ്ണമി നാളിൽ പഞ്ചസാര, വെളുത്ത എള്ള്, പോലുള്ള വെളുത്ത വസ്തുക്കൾ ദാനം ചെയ്യുന്നത് നല്ലതാണ്.
2022ലെ പൂർണിമയിലെ ചന്ദ്രഗ്രഹണത്തിലെ ചില നിർദ്ദേശങ്ങൾ
ഈ വർഷം, 2022ലെ ആദ്യ ചന്ദ്രഗ്രഹണം ബുദ്ധപൂർണിമ ദിനത്തിൽ ലോകമെമ്പാടും സംഭവിക്കും. അതിനാൽ, പൗർണ്ണമി നാളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്
ആസ്ട്രോസേജിലെ ജ്യോതിഷികളുടെ അഭിപ്രായത്തിൽ, "മെയ് 15, 16 ദിവസത്തിന് ഇടയിൽ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഇക്കാരണത്താൽ, സുതക സമയം ഇന്ത്യയിൽ പരിഗണിക്കില്ല. എന്നാൽ ഇത് ജ്യോതിഷപരമായി പ്രാധാന്യം അർഹിക്കുന്നതാണ്. ഈ ഗ്രഹണം നടക്കുന്നതിനാൽ ആളുകൾ ശ്രദ്ധിക്കേണ്ടതാണ്.
ഈ ദിവസം വ്രതം അനുഷ്ഠിക്കുക, പൂർണ്ണചന്ദ്രസ്നാനത്തിന്റെ പുണ്യത്തിനായി കുളിക്കുന്ന വെള്ളത്തിൽ അൽപ്പം ഗംഗാജലം കലർത്തുന്നത് നല്ലതാണ്.ഇത് ഗ്രഹണത്തിന്റെ ദോഷഫലങ്ങൾ ഇല്ലാതാക്കുക്കും. പൗർണ്ണമി ദിനത്തിലെ ഏറ്റവും ശുഭകരമായ ഫലങ്ങൾ ലഭിക്കാൻ ഇത് സഹായകമാകും.
ആദ്യ ചന്ദ്ര ഗ്രഹണം 2022: സ്വാധീനം
ഈ സമ്പൂർണ്ണ ചന്ദ്രഗ്രഹണം എല്ലാ നാടികളെയും ബാധിക്കും എന്നതാണ് ആസ്ട്രോസേജിലെ വിദഗ്ധ ജ്യോതിഷികളുടെ അഭിപ്രായം. രാഷ്ട്രത്തിന്റെ കാര്യത്തിൽ, അതിന്റെ ആഗോള സ്വാധീനം ഉണ്ടാകാം: -
• ചന്ദ്രഗ്രഹണം രാജ്യത്തുടനീളമുള്ള കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും, ഇത് ജനങ്ങൾക്കിടയിൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
• രാജ്യത്ത് അക്രമ സംഭവങ്ങളും, രാജ്യത്തിന്റെ അതിർത്തിയിൽ ഏത് വലിയ അപകടവും സാധ്യമാണ്.
• ചന്ദ്രഗ്രഹണത്തിന് അടുത്ത ദിവസങ്ങളിൽ പണപ്പെരുപ്പ നിരക്ക് വർദ്ധിക്കാം, അതുമൂലം പൊതുജനങ്ങൾക്ക് സർക്കാരിൽ അതൃപ്തിയുണ്ടാകാൻ കാരണമാകും.
വൈശാഖ നക്ഷത്രത്തിൽ ജനിച്ച ആളുകളിലെ ചന്ദ്ര ഗ്രഹണ സ്വാധീനംഈ സമയം ഇവർക്ക് ചില നിഷേധാത്മക ഫലങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ഈ ആളുകൾ ചില പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതാണ്, അതിന്റെ സഹായത്തോടെ ഗ്രഹണത്തിന്റെ നെഗറ്റീവ് പ്രഭാവം ഇല്ലാതാക്കാം അല്ലെങ്കിൽ കുറയ്ക്കാം. താഴെ പറയുന്നവയാണ് അവ:
• വൈശാഖ നക്ഷത്രത്തിൽ ജനിച്ചവർ ചന്ദ്രന്റെയും, വ്യാഴത്തിന്റെയും മന്ത്രങ്ങൾ ജപിക്കണം.
• കുന്നിയുടെ വേര് നിങ്ങളുടെ കൈത്തണ്ടയിൽ ധരിക്കുക.
• ഗ്രഹണകാലത്ത് ചന്ദ്രനുമായി ബന്ധപ്പെട്ട വെളുത്ത വസ്തുക്കൾ ദാനം ചെയ്താൽ ഗുണഫലം ലഭിക്കും.
• ഗ്രഹണ സമയത്തിന് മുമ്പ് 7 പച്ച മഞ്ഞൾ, 7 ശർക്കര അതിൽ ഒരു നാണയം എടുത്ത്, ഇവയെല്ലാം ഒരു മഞ്ഞ തുണിയിൽ കെട്ടി വീട്ടിലെ അമ്പലത്തിൽ സൂക്ഷിക്കുക. ഗ്രഹണം കഴിഞ്ഞാൽ, ഈ കെട്ട് ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കുക.
2022 ചന്ദ്രഗ്രഹണ സമയത്ത് എടുക്കേണ്ട മുൻകരുതലുകൾ
- ചന്ദ്രഗ്രഹണത്തിന്റെ സൂതക സമയം അവസാനിക്കുന്നത് വരെ ഈശ്വരനെ പൂജിക്കുക. ഗ്രഹണ സമയത്ത് വിഗ്രഹത്തിൽ തൊടരുത്.
- ഗ്രഹണ സമയത്ത് ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ചന്ദ്രഗ്രഹണ സമയത്ത് നിങ്ങളുടെ വിശ്വാസമനുസരിച്ച് ദാനം ചെയ്യുന്നത് നിങ്ങൾക്ക് അനുകൂലമായിരിക്കും.
- ചന്ദ്രഗ്രഹത്തിന്റെ നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ, മന്ത്രം “ॐ क्षीरपुत्राय विद्महे अमृत तत्वाय धीमहि तन्नो चन्द्रः प्रचोदयात्/ “ഓം ക്ഷീരപുത്രായ വിദ്മഹേ അമൃത തത്വായ ധീമഹി തന്നോ ചന്ദ്രഃ പ്രചോദയാത്/, oṃ kṣīraputrāya vidmahe amṛta tatvāya dhīmahi tanno candraḥ pracodayāt” ജപിക്കുക.
- സൂതക കാലത്ത് ഭക്ഷണം കഴിക്കരുത്. ഉറങ്ങുക, നഖവും മുടിയും വെട്ടുക, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്നിവയും ഈ സമയത്ത് ഒഴിവാക്കണം.
- ബ്രഷ് ചെയ്യൽ, മുടി ചീകൽ, മൂത്രമൊഴിക്കൽ എന്നിവയും ഒഴിവാക്കണം.
- ഗ്രഹണ സമയത്ത് ഒരു ജോലിയും ചെയ്യരുത്.
- ചന്ദ്രനെ പൂജിക്കുയും ചന്ദ്രഗ്രഹണശാന്തിക്കായി ചന്ദ്രഗ്രഹണദോഷനിവാരണ പൂജ നടത്തുന്നതും ഉചിതമാണ്
- സൂതക കാലത്തിന് ശേഷം വീടുമുഴുവൻ ഗംഗാജലം തളിക്കുക.
- ഗർഭിണികൾ ഗ്രഹണ സമയത്ത് കത്തി, കത്രിക, സൂചി തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ