ഈ ഗുരുപൂർണിമയിൽ പരിഹാരങ്ങളിലൂടെ ഗുരുദോഷം പരിഹരിക്കാം!
ഹിന്ദു പഞ്ചാംഗം പ്രകാരം ആഷാഢ മാസത്തിലെ പൂർണിമ തിഥിയിൽ ഗുരു പൂർണിമ ആഘോഷിക്കുന്നു. 2022 ൽ, ഈ തിഥി ജൂലൈ 13 ന് വരുന്നു. ഈ ദിവസം, അറിവ് പകർന്ന് തന്ന അല്ലെങ്കിൽ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഗുരുവിനായി സമർപ്പിക്കുന്നു.
गुरु गोविंद दोऊ खड़े, काके लागूं पांय|
बलिहारी गुरु आपने| गोविंद दियो बताय||
ഗുരു ഗോവിംദ ദോഊ ഖഡ़േ, കാകേ ലാഗൂം പാംയ|
ബലിഹാരീ ഗുരു ആപനേ| ഗോവിംദ ദിയോ ബതായ||
Guru Govind Dou Khade, Kaake Langu Paaye.
Balihari Guru Aapne. Govind Diyo Bataaye.
അർത്ഥം: ഗുരുവും/ ദൈവവും ഒരുമിച്ചു നിൽക്കുമ്പോൾ ആദ്യം ആരെയാണ് അഭിവാദ്യം ചെയ്യേണ്ടത്? ഈ സാഹചര്യത്തിൽ, നിങ്ങൾ ആദ്യം നിങ്ങളുടെ ഗുരുവിനെ വന്ദിക്കണം, കാരണം നിങ്ങൾക്ക് ഈശ്വരനെ കാണാനും ആരാധിക്കാനുമുള്ള അറിവും ഭാഗ്യവും നേടാൻ കഴിയുന്നത് ഗുരു കാരണം മാത്രമാണ്.
കബീർ ദാസ് ജിയുടെ ദോഹ ഹിന്ദു മതത്തിലും, ഇന്ത്യൻ സംസ്കാരത്തിലും ഒരു ഗുരുവിന്റെ പ്രാധാന്യത്തെ വിശദീകരിക്കുന്നു. ഇതുകൂടാതെ, ഒരു അധ്യാപകനോടുള്ള അർപ്പണബോധവും വിശദീകരിക്കുന്ന ഏകലവ്യന്റെയും, ഭഗവാൻ പരശുരാമന്റെയും കഥകളും നമ്മളെ പഠിപ്പിക്കുന്നത്.
ഗുരുപൂർണിമയുടെ പ്രാധാന്യം
ബ്രഹ്മസൂത്രം, മഹാഭാരതം, ശ്രീമദ് ഭാഗവത്, 18-ാം പുരാണം തുടങ്ങിയ സാഹിത്യങ്ങളുടെ രചയിതാവായി കണക്കാക്കപ്പെടുന്ന വേദ വ്യാസ മഹർഷി ആഷാഢ പൂർണ്ണിമയിൽ ജനിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ഒരു വ്യക്തിയെ ആദ്യമായി വേദങ്ങൾ പഠിപ്പിച്ചത് മഹർഷി വേദവ്യാസനാണ്, അതിനാൽ അദ്ദേഹത്തിന് ഹിന്ദുമതത്തിലെ ആദ്യത്തെ ഗുരു പദവി ലഭിച്ചു. അതുകൊണ്ടാണ് ഗുരുപൂർണിമയെ വ്യാസപൂർണിമ എന്നും അറിയപ്പെടുന്നു.
ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച്, മഹർഷി വേദ വ്യാസൻ പരാശര ഋഷിയുടെ പുത്രനായിരുന്നു, അദ്ദേഹം 3 ലോകങ്ങളെ അറിയുന്നവനായിരുന്നു. കലിയുഗത്തിൽ ആളുകൾക്ക് മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും, ഇതുമൂലം ഒരു വ്യക്തി നിരീശ്വരവാദിയാകുമെന്നും, കടമകളിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും, ഹ്രസ്വമായ ജീവിതം നയിക്കുമെന്നും അദ്ദേഹം തന്റെ ദിവ്യദർശനത്തിൽ നിന്ന് മനസ്സിലാക്കി. അതിനാൽ, മഹർഷി വേദ വ്യാസൻ വേദങ്ങളെ 4 ഭാഗങ്ങളായി വിഭജിച്ചു, അങ്ങനെ ബുദ്ധിപരമായ നിലവാരം കുറവുള്ളവർക്കും അല്ലെങ്കിൽ മനഃപാഠശേഷി കുറവുള്ളവർക്കും വേദങ്ങൾ പഠിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുന്ന വിധത്തിലാക്കി.
ഒരിക്കൽ വ്യാസൻ എല്ലാ വേദങ്ങളെയും യഥാക്രമം ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നീ പേരുകൾ നൽകി. ഇങ്ങനെ വേദങ്ങളുടെ വിഭജനം മൂലം അദ്ദേഹം വേദവ്യാസൻ എന്ന പേരിൽ അറിയപ്പെട്ടു. അതിനുശേഷം അദ്ദേഹം തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായ വൈശമ്പായനൻ, സുമന്തുമുനി, പൈൽ, ജൈമിൻ എന്നിവർക്ക് ഈ നാല് വേദങ്ങളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകി.
വേദങ്ങളിൽ അടങ്ങിയിരിക്കുന്ന അറിവ് നിഗൂഢവും, മനസ്സിലാക്കാൻ പ്രയാസമുള്ളതുമായിരുന്നു, അതുകൊണ്ടാണ് വേദങ്ങളെക്കുറിച്ചുള്ള അറിവ് രസകരമായ കഥകളുടെ രൂപത്തിൽ വിശദീകരിക്കുന്ന അഞ്ചാമത്തെ വേദത്തിന്റെ രൂപത്തിൽ വേദ വ്യാസൻ പുരാണങ്ങൾ രചിച്ചു. അദ്ദേഹം തന്റെ ശിഷ്യനായ റോമ ഹർഷണന് പുരാണങ്ങളുടെ അറിവ് നൽകി. ഇതിനുശേഷം, വേദവ്യാസൻ ശിഷ്യന്മാരോ, വിദ്യാർത്ഥികളോ അവരുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ വേദങ്ങളെ പല ശാഖകളായും ഉപശാഖകളായും വിഭജിച്ചു. വേദവ്യാസൻ നമ്മുടെ ആദി-ഗുരുവായി കണക്കാക്കപ്പെടുന്നു, അതിനാൽ ഗുരുപൂർണിമ ദിനത്തിൽ നമ്മുടെ ഗുരുക്കന്മാരെ വേദവ്യാവ്യാസന്റെ ശിഷ്യന്മാരായി കണക്കാക്കി പൂജിക്കേണ്ടതാണ്.
ഗുരുപൂർണിമ 2022: തീയതി, സമയംതീയതി: 13 ജൂലൈ, 2022
ദിവസം: ബുധൻ
ഹിന്ദി മാസം: ആഷാഢം
പക്ഷ: ശുക്ല പക്ഷ
തിഥി: പൂർണിമ
പൂർണിമ തിഥി ആരംഭം: 13 ജൂലൈ, 2022 ന് 04:01:55 ന്
പൂർണിമ തിഥി അവസാനം: 14 ജൂലൈ, 00:08:29 ന്
ഗുരുപൂർണിമയിലെ പൂജാവിധികൾ
- ഈ ദിവസം നേരത്തെ എഴുന്നേൽക്കുക.
- തുടർന്ന്, നിങ്ങളുടെ വീട് വൃത്തിയാക്കുക, എന്നിട്ട് കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക.
- വൃത്തിയുള്ള സ്ഥലത്തോ, ആരാധനാലയത്തിലോ ഒരു വെള്ള തുണി വിരിച്ച് വ്യാസപീഠവും വേദവ്യാസന്റെ ഒരു വിഗ്രഹവും, ഫോട്ടോയും സ്ഥാപിക്കുക.
- അതിനുശേഷം, ചന്ദനം, പൂക്കൾ, പഴങ്ങൾ, പ്രസാദം മുതലായവ വേദവ്യാസന് സമർപ്പിക്കുക.
- ഗുരുപൂർണിമ ദിനത്തിൽ, ശുക്രൻ, ശങ്കരാചാര്യർ എന്നിവരോടൊപ്പം വേദവ്യാസനെ പ്രസാദിപ്പിക്കുകയും "ഗുരുപരമ്പര സിദ്ധാർത്ഥം വ്യാസ പൂജാ കരിഷ്യേ" എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
- ഈ ദിവസം, ഗുരു മാത്രമല്ല, കുടുംബത്തിൽ നിങ്ങളേക്കാൾ മൂത്തവരായ എല്ലാരേയും ഗുരുവായി ബഹുമാനിക്കുകയും, അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുക.
ഗുരുപൂർണിമയിലെ ചില ജ്യോതിഷ പരിഹാരങ്ങൾ
പഠനത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന, മനസ്സിൽ അസ്വസ്ഥതകൾ നേരിടുന്ന വിദ്യാർത്ഥികൾ ഗുരുപൂർണിമ ദിനത്തിൽ ഗീത വായിക്കണം. ഗീത പാരായണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പശുവിനെ സേവിക്കണം. ഇങ്ങനെ ചെയ്താൽ പഠനത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ മാറുമെന്നും
- സമ്പത്തും, ഐശ്വര്യം ലഭിക്കാൻ ഗുരുപൂർണിമ നാളിൽ ആൽ മരത്തിൽ മധുരമുള്ള വെള്ളം ഒഴിക്കുക. ഇത് ചെയ്യുന്നത് ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കും.
- ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭാര്യാഭർത്താക്കന്മാർ ചന്ദ്രനു പാൽ അർപ്പിക്കുകയും ചന്ദ്രദർശനം നടത്തുകയും ചെയ്യുക.
- ഗുരുപൂർണിമയുടെ വൈകുന്നേരം തുളസി ചെടിക്ക് സമീപം നെയ്യ് വിളക്ക് കത്തിക്കുക, ഇത് ഭാഗ്യത്തെ കൊണ്ട് വരും.
- ജാതകത്തിലെ ഗുരുദോഷം പരിഹരിക്കാൻ, നിങ്ങളുടെ ആഗ്രഹപ്രകാരം ഗുരുപൂർണിമ ദിനത്തിൽ “ബ്രാം ബ്രഹസ്പതയെ നമഃ" എന്ന മന്ത്രം 11,21,51 അല്ലെങ്കിൽ 108 തവണ ജപിക്കുക. ഇത് കൂടാതെ ഗായത്രി മന്ത്രം 108 തവണ ജപിക്കുക.
- നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ, ഗുരുപൂർണിമ ദിനത്തിൽ ഈ മന്ത്രങ്ങൾ
- ഓം ഗ്രാം ഗ്രിം ഗ്രൗംസ: ഗുരുവേ നമഃ.
- ഓം ബൃഹസ്പതയേ നമ:
- ഓംഗുരവേ നമ:
ഗുരുപൂർണിമയിൽ ഇന്ദ്രയോഗം
നിങ്ങളുടെ ഏതെങ്കിലും ജോലി സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് മുടങ്ങിക്കിടക്കുകയാണെങ്കിൽ, ഇന്ദ്രയോഗത്തിൽ നിങ്ങൾ പരിശ്രമിച്ച് അത് പൂർത്തിയാക്കും. ഈ ശ്രമങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.
ഇന്ദ്രയോഗത്തിന്റെ ആരംഭം: 12 ജൂലൈ, 2022, 04:58 pm ഇന്ദ്രയോഗത്തിന്റെ അവസാനം: 13 ജൂലൈ 2022, 12:44 pm
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ