നിറങ്ങളുടെ ഉത്സവം ഉടനെ
വർണ്ണാഭമായതുമായ ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. ഈ ദിവസം, ആളുകൾ തങ്ങളുടെ എതിരാളികളെ നിറത്തിൽ നിറച്ചും അവരുമായി ഒരു പുതിയ ബന്ധം ആരംഭിച്ചും ആലിംഗനം ചെയ്യുന്നു എന്ന ആശയവുമായി ഹോളി ബന്ധപ്പെട്ടിരിക്കുന്നു. ഹോളി ആഘോഷം അടുത്തുവരികയാണ്. ഇന്നത്തെ ബ്ലോഗിൽ ഉത്സവം മനസ്സിൽ വെച്ചുകൊണ്ട്, ഹോളിയിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ ജോലികൾ എന്താണെന്നും നോക്കാം. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ആഘോഷം. ഈ വർഷത്തെ ഹോളി അവിസ്മരണീയമായിരിക്കും, കാരണം കോവിഡ് -19 മഹാമാരി സാവധാനത്തിൽ കുറയും.
ഹോളി 2022- ഹോളിക ദഹനം 2022
ഹോളി വസന്തകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. പൂർണ്ണിമ ആഘോഷങ്ങൾ ആരംഭിക്കുന്നത് പൂർണ്ണിമയുടെ സായാഹ്നത്തിലാണ്. ഈ വർഷം മാർച്ച് 18 നാണ് ഹോളി ആഘോഷിക്കുന്നത്. ഈ വർഷം, ഹോളിക ദഹനം മാർച്ച് 17 ന് ആണ്, ഹോളി മാർച്ച് 18 ന് ആഘോഷിക്കും. ഹോളിക്ക് എട്ട് ദിവസം മുമ്പ്, മാർച്ച് 10 ന് ഹോളികാഷ്ടകം നടക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഹോളികാഷ്ടകം സമയത്ത്, മംഗളകരമായ പ്രവൃത്തികൾ ചെയ്യാതിരിക്കുക. മാർച്ച് 17 ന് പുലർച്ചെ 12.57 ന് ഹോളികാ ദഹന യോഗമാണ്.
ഹോളിക ദഹന മുഹൂർത്തം
ഹോളിക ദഹനം മുഹൂർത്തം: 21:20:55 മുതൽ 22:31:09 വരെ
ദൈർഘ്യം: 1 മണിക്കൂർ
ഭദ്ര പഞ്ച: 21:20:55 മുതൽ 22:31:09 വരെ
ഭദ്രമുഖം : 22:31:09 മുതൽ 00:28:13 വരെ
ഹോളി മാർച്ച് 18-ന് ആഘോഷിക്കും
കുറിപ്പ് : മുകളിൽ നൽകിയിരിക്കുന്ന മുഹൂർത്തം ന്യൂഡൽഹിക്ക് സാധുതയുള്ളതാണ്. നിങ്ങളുടെ നഗരത്തിനനുസരിച്ചുള്ള ശുഭ സമയം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഹോളിയിൽ ഹനുമാൻ പൂജയുടെ പ്രാധാന്യം
ഈ ദിവസം ഹനുമാനെ പൂജിക്കുന്നത് വളരെ ഫലപ്രദമാണ്. ഈ ദിവസം ഭഗവാൻ ഹനുമാനെ പൂജിച്ചാൽ, ഒരു വ്യക്തിയുടെ എല്ലാ പ്രശ്നങ്ങളും, സങ്കടങ്ങളും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകും.
ഹോളി ദിനത്തിൽ ഈ രീതിയിൽ ഹനുമാൻ പൂജ നടത്തുക
- ഹോളിക ദഹന രാത്രിയിൽ, ഭഗവാൻ ഹനുമാനെ പൂജിക്കേണ്ട രീതികളും, ചിട്ടകളും വളരെ പ്രാധാന്യമർഹിക്കുന്നു.
- ഹനുമാനെ പൂജിക്കുന്നതിന് മുമ്പ് കുളിച്ച് വീട്ടിലുള്ള ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ ഇരുന്ന് മന്ത്രം ജപിക്കുക.
- കുങ്കുമം, മുല്ലപ്പൂ എണ്ണ, പുഷ്പ മാല, പ്രസാദം, കടല എന്നിവ ഹനുമാന് പൂജയിൽ സമർപ്പിക്കുക.
- ഭഗവാൻ ഹനുമാനെ പൂജിക്കുന്നതിനായി മുന്നിൽ നെയ്യ് വിളക്ക് കത്തിക്കുക.
- പൂജയ്ക്ക് ശേഷം ഹനുമാൻ ചാലിസയും ബജ്‌റംഗ് ബാനും ചൊല്ലുക.
- പൂജയുടെ സമാപനത്തിൽ ഹനുമാനെ പൂജിക്കുക.
ഹോളിയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ
- ഹോളി ദിനത്തിൽ നിങ്ങളുടെ വീട് വൃത്തിയാക്കുക, ഭഗവാൻ വിഷ്ണുവിനെ പൂജിക്കുക.
- നിങ്ങൾ വീട്ടിൽ എന്ത് ഭക്ഷണം തയ്യാറാക്കിയാലും അത് ദൈവത്തിന് സമർപ്പിക്കണം.
- ഈ ദിവസം കടുക്, ലോങ്ങ്, ജാതിക്ക, കറുത്ത എള്ള് എന്നിവ ഒരു കറുത്ത തുണിയിൽ കെട്ടി നിങ്ങളുടെ പോക്കറ്റിൽ സൂക്ഷിക്കുക.
- തുടർന്ന് , ഹോളിക ദഹനം സമയത്ത്, അത് ഹോളിയിൽ ഇടുക.
- സന്തോഷമുള്ള മനസ്സോടെ ഹോളിക്ക് തയ്യാറെടുക്കുക. എല്ലാവരെയും ബഹുമാനിക്കണം.
- ഹോളികയുടെ ചിതാഭസ്മം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്ന് നാല് മൂലകളിൽ ഓരോന്നിലും സ്ഥാപിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ വാസ്തു ദോഷങ്ങൾ വീട്ടിൽ നിന്ന് ഇല്ലാതാകുമെന്നാണ് കരുതുന്നത്.
- ഹോളി ദിനത്തിൽ നിങ്ങളുടെ വീട്ടിലെ മുതിർന്നവരുടെ കാലിൽ ഗുലാൽ പുരട്ടി അനുഗ്രഹം തേടുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും, ഈശ്വരനും പ്രസാദിക്കും.
- ഹോളിക ദഹന്റെ ചിതാഭസ്മം വീട്ടിലെത്തിച്ച് നിങ്ങളുടെ സുരക്ഷിതത്വത്തിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ജീവിതത്തിൽ ഒരിക്കലും പണത്തിന് മുട്ട് വരില്ല.
ഈ കാര്യങ്ങൾ ചെയ്യരുത്
- വെളുത്ത നിറമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, തെറ്റായ പ്രവർത്തനങ്ങളൊന്നും ചെയ്യരുത്. ഈ ദിവസം, സാധ്യമെങ്കിൽ, നിങ്ങളുടെ തല മറച്ച് വെക്കുക.
- സന്ധ്യ കഴിഞ്ഞാൽ ഹോളി കളിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് നിർഭാഗ്യകരമാണെന്നാണ് വിശ്വാസം.
- ഈ ദിവസം, മദ്യപാനം ഒഴിവാക്കുക.
- പുതുതായി വിവാഹിതയായ ഒരു സ്ത്രീയും ഹോളിക ദഹനം കത്തുന്നത് കാണരുത്. ഇതുകൂടാതെ അമ്മായിയമ്മയും മരുമകളും ഒരുമിച്ച് അബദ്ധത്തിൽ ഹോളിക ദഹനം കാണാൻ പോലും പാടില്ല. അമ്മായിയമ്മയും, മരുമകളും ഒരുമിച്ച് ഹോളിക ദഹനെ കണ്ടാൽ അത് ജീവിതത്തിൽ പ്രശ്‌നമുണ്ടാക്കുമെന്ന് പറയപ്പെടുന്നു.
- ഹോളി ദിനത്തിൽ ആർക്കും പണം നൽകരുത്, ആരിൽ നിന്നും പണം വാങ്ങരുത്. ഇത് ലക്ഷ്മിദേവിയുടെ അപ്രീതിയ്ക്ക് കാരണമാകും.
ഹോളി ദിവസം ഈ പരിഹാരങ്ങൾ ചെയ്യുന്നത് സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരും
- ഹോളിയ്ക്ക് മുമ്പുള്ള ഏതെങ്കിലും ശനിയാഴ്ച ഹത്ത ജോഡി വാങ്ങുക. ഒരു ദത്തൂര വൃക്ഷത്തോട് സാമ്യമുള്ള ഹത്ത ജോഡി, തന്ത്ര ഉപദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. അത് വാങ്ങുക, വൃത്തിയുള്ള ചുവന്ന തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ പണം സൂക്ഷിക്കുന്നിടത്ത് വെക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം വർദ്ധിക്കും.
- നിങ്ങൾ ഹോളിക്ക് അടുത്തുള്ള ദിവസങ്ങളിലോ, ഹോളി ദിനത്തിലോ ശ്രീ യന്ത്രം വാങ്ങി നിങ്ങളുടെ ജോലിസ്ഥലത്തോ, ബിസിനസ്സ് സ്ഥലത്തോ, വീട്ടിലോ സൂക്ഷിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് സമ്പത്തും, മഹത്വവും പ്രധാനം ചെയ്യും. ശ്രീ യന്ത്രത്തിൽ 33 ഡിഗ്രി ദൈവിക ഊർജങ്ങൾ ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടത് ഉൾപ്പെടുത്തണം.
- നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മുത്ത്, ശംഖ് വാങ്ങാം. ഒരു മുത്ത്, ശംഖ് വാങ്ങിയ ശേഷം വീട്ടിൽ ശുദ്ധവും പവിത്രവുമായ സ്ഥലത്ത് സൂക്ഷിക്കുക. ഇത് പണത്തിന്റെ പ്രശ്‌നങ്ങൾ മാത്രമല്ല, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിക്കും.
- നാളികേരം വളരെ ഭാഗ്യവും പ്രാധാന്യമുള്ളതുമാണ്. നാളികേരം പൂജിക്കുന്ന വീട്ടിലാണ് ലക്ഷ്മി മാതാവ് താമസിക്കുക. അത്തരം വീട്ടിൽ നിഷേധാത്മകത ഉണ്ടാകില്ല.
- മഞ്ഞ ഷെല്ലുകൾ വാങ്ങി ചുവന്ന തുണിയിൽ പൊതിയുക. തുടർന്ന്, നിങ്ങളുടെ പണം അതേ സ്ഥലത്ത് സൂക്ഷിക്കുക. ഹോളിയുടെ അടുത്ത ദിവസങ്ങളിലോ, ഹോളി ദിനത്തിലോ ഇങ്ങനെ ചെയ്യുന്നത് വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
- എരുക്കിന്റെ വേര് അസാധാരണമായി ഭാഗ്യമുള്ളതാണ്. നിങ്ങളുടെ വീട്ടിൽ പണം സൂക്ഷിക്കുന്ന സ്ഥലത്ത് നിങ്ങൾ ഇത് വെച്ചാൽ, അത് വീടിനെ അനുഗ്രഹിക്കും, അവിടെ താമസിക്കുന്ന എല്ലാ ആളുകളും ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ജീവിക്കും.
- നിങ്ങൾ ധാരാളം പണം സമ്പാദിച്ചിട്ടും അത് ലാഭിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഗോമതി ചക്രം ഒരു മഞ്ഞ തുണിയിൽ കെട്ടി നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക. ഇത് മൂലം നിങ്ങളിലേക്ക് പണം വരുകയും അത് നിലനിൽക്കുകയും ചെയ്യും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.