ഇന്ത്യയുടെ 2022 ന്റെ ഭാവി
2022 എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നും ഇന്ത്യയുടെ ഭാവിയും നോക്കാം. 2019-ൽ ഉണ്ടായ മഹാമാരി കാരണം ഇന്ത്യ പ്രക്ഷുബ്ധമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. 2022 വർഷം ഭരിക്കുന്നത് ശുക്രനാണ്. 2+0+2+2= 6 ആണ്. അതിനാൽ, സ്ത്രീകൾ ആധിപത്യം സ്ഥാപിക്കാം. പല വിവാഹങ്ങളും നടന്നേക്കാം. സാധ്യതയുണ്ട്. 2022 അവസാനം വരെ മഹാമാരി തുടരാം.
2022ൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
2022 മെയ് മാസത്തിൽ മീനം രാശിയിൽ വ്യാഴത്തിന്റെ സംക്രമണം നടക്കും. രാഹു, കേതു ഗ്രഹങ്ങൾ മേടം,തുലാം രാശികളിലാകും. ഈ ജൂലൈ 2022 മൂതൽ ഏപ്രിൽ 2022 വരെ ശനി കുംഭ രാശിയിലേക്ക് നീങ്ങും. 2022 ന്റെ ആദ്യ പകുതിയിൽ, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉയരാനും വ്യത്യസ്ത വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. 2022 ജൂലൈയ്ക്ക് ശേഷം, രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെട്ടേക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയ സാങ്കേതിക വികാസം ഉണ്ടാകാം. വ്യാഴ-ശനിഎന്നിവയുടെ സംയോജനം കഴിയും, വലിയ ഗ്രഹയോഗം വേറെ ഒന്നും കാണുന്നില്ല. വ്യാഴത്തിന്റെ സംക്രമണം 2022 ഏപ്രിലിൽ മീനരാശിയിൽ നടക്കും, അത് 2023 വരെ തുടരും. ഈ സംക്രമണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താം.
ഇന്ത്യയിലെ ജ്യോതിഷ പ്രതിഭാസം 2022
ഈ വർഷം, ജനുവരിയിൽ ശുക്രന്റെയും ശനിയുടെയും സംയോജനം നടക്കും. ഇത് ശുഭകരമാണ്. ഇത് സാമ്പത്തിക സ്ഥിതി സ്ഥിരതയിലേക്ക് നയിക്കുന്ന വിധത്തിൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാം. പെൺകുഞ്ഞുങ്ങളുടെ അനുപാതം ഈ വർഷം ഉയരും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശ യാത്രകൾ ഉണ്ടാകുകയും ഇത് അഭിവൃദ്ധി പ്രധാനം ചെയ്യുകയും ചെയ്യും. 2022 ജനുവരിയിൽ ശുക്രന്റെയും, ശനിയുടെയും സംയോജനം, വെള്ളി, വജ്രം എന്നിവയുടെ വില ഉയരാം, കൂടാതെ ലഭ്യതായും ഉണ്ടാകും. വിവാഹങ്ങളും കൂടും.
2022 ലെ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
2021-നെ അപേക്ഷിച്ച് ഈ വര്ഷം രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർച്ച-താഴ്ച നിറഞ്ഞ വര്ഷമായിരിക്കും ഇത് എന്നാൽ ജൂലൈ മാസത്തിൽ ശേഷം ചില നല്ല രാഷ്ട്രീയ പ്രവർത്തനങ്ങൾ കാണാൻ കഴിയും. വർഷത്തിന്റെ രണ്ടാം പകുതിയിൽ എല്ലാ മേഖലകളിലെയും നയങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ മുന്നണിയിൽ തീരുമാനങ്ങൾ എടുക്കാം. ആരോഗ്യ കാര്യങ്ങളെ കുറിച്ചും, വൈറസുകൾ രൂപപ്പെടുന്നതിനെക്കുറിച്ചും ജൂലൈ മാസത്തിന് ശേഷം സർക്കാർ കൂടുതൽ പൊതുജന അവബോധം സൃഷ്ടിക്കുകയും അതിനായി ഒരു പ്രത്യേക നയം കൊണ്ട് വരുകയും ചെയ്യാം.
2022 വർഷത്തിൽ ഇന്ത്യ
- ഇന്ത്യക്ക് വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തികമായി നല്ലതാകാം, ഈ സമയം മീനത്തിലെ വ്യാഴത്തിന്റെയും മകരത്തിലെ ശനിയുടെയും പ്രധാന സംക്രമണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താം.
- 2022-ൽ കർക്കടകം, മകരം, കുംഭം എന്നീ രാശിക്കാർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
- 2022 ലെ സംഖ്യകളുടെ ആകെത്തുക 6 ആണ്. 6-നെ ശുക്രൻ ഭരിക്കുന്നതിനാൽ ശുക്രൻ വർഷത്തിന്റെ തുടക്കത്തിൽ ശനിയുടെ കൂടെ ആണ്, അതിനാൽ വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സുഗമമായിരിക്കും, കൂടുതൽ വിവാഹങ്ങളും നടക്കും.
- രാഹു മേടം രാശിയിലേക്കും, കേതു ഏഴാം ഭാവത്തിലും ആകുന്നതിനാൽ വിദേശ നിക്ഷേപങ്ങൾക്ക് കൂടുതൽ സാധ്യതകൾ ഉണ്ടാകും, വൈറസുകളുടെ തീവ്രത കുറയും.
- 2022 ഏപ്രിൽ മുതൽ വ്യാഴം, മീനരാശിയിലേക്ക് അതായത് ലഗ്ന രാശിയിൽ നീങ്ങുന്നതോടെ രാജ്യത്തിന്റെയും, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെയും സ്ഥിതി അനുകൂലമാകും. 2022 ജൂലൈ മാസത്തിൽ കുംഭം രാശിയിൽ നിന്ന് ശനി വീണ്ടും മകരം രാശിയിലേക്ക് നീങ്ങും, ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ, ബിസിനസ്സ് ഉയർച്ച എന്നിവയാൽ രാജ്യത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകും, നല്ല കാര്യങ്ങളും നടക്കും.
- 2022 അവസാനത്തോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും, വളർച്ചയും ശരിയായ ദിശയിലേക്ക് നീങ്ങി തുടങ്ങും.
ലോകത്തിലെ സ്വാധീനം
ലോകത്തെയും, ഇന്ത്യയെയും ബാധിച്ച പ്രതിസന്ധി 2022 വർഷത്തിന്റെ രണ്ടാം പകുതിയിൽ നിയന്ത്രണത്തിലാകും, വർഷാവസാനത്തോടെ സമ്പദ്‌വ്യവസ്ഥ വളരും. 2022-ൽ വ്യാഴത്തിന്റെ സ്വന്തം രാശിയായ മീനത്തിലേക്ക് നീങ്ങുമ്പോൾ ഗുണപരമായ സാന്നിധ്യം മൂലം ആഗോള മാന്ദ്യം ദുർബലമാകും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം അവസാനിക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള ഭിന്നത 2022-ൽ കുറയും, അതിർത്തിയിലെ പ്രശ്‌നങ്ങളും ഇല്ലാതാകും. 2021-ൽ കുതിച്ചുയരുന്ന പല സാധനങ്ങളുടെയും വില കുറയുകയും ജനങ്ങൾക്കിടയിൽ ആശ്വാസമുണ്ടാകുകയും ചെയ്യും. വലിയ പ്രകൃതിക്ഷോഭങ്ങൾ 2022 ഓഗസ്റ്റിനുശേഷം ഉണ്ടാകില്ല എന്ന് തന്നെ പറയാം. ലോകമെമ്പാടും നിലനിൽക്കുന്ന അനിശ്ചിതത്വം 2022-ന്റെ പകുതിയോടെ ഇല്ലാതാകും. 2022-ന്റെ രണ്ടാം പകുതിയിൽ പല രാജ്യങ്ങളും തമ്മിൽ സൗഹൃദപരമായ ബന്ധങ്ങൾ ഉണ്ടാകും. 2022 ജൂലൈയിൽ ശനി മകരം രാശിയിൽ തിരിച്ചെത്തുകയും വ്യാഴം മീനരാശിയിലായിരിക്കുകയും ചെയ്യും, ഈ സമയത്ത് എല്ലാ പ്രവർത്തനങ്ങളും സുഗമമാകും. സമ്പദ്‌വ്യവസ്ഥയിൽ ഉയർച്ച ഉണ്ടാകും. ആഗോളതലത്തിൽ പ്രതിസന്ധി ഇല്ലാതാകും.
ഇന്ത്യയിൽ കൊറോണ വൈറസ് 2022ൽ ഇല്ലതാകുമോ?
2019 തൊട്ട് ലോകമെമ്പാടും നാശം വിതച്ച മഹാമാരി 2022 ഓഗസ്റ്റിനു ശേഷം പിന്നോട്ട് പോകാം. തരംഗമുണ്ടാകാനുള്ള സാധ്യതകാണുന്നു, പക്ഷേ അത് അത്ര വിനാശകരമാകില്ല. എന്നാൽ ഈ വൈറസ് മലേറിയ പോലെ നിലനിൽക്കുകയും മറ്റൊരു രൂപമെടുക്കുകയും ചെയ്യാം. പുതിയ മരുന്നുകളുടെ കണ്ടുപിടിത്തവും സാമൂഹിക അകലം പാലിക്കുന്നതും ഈ വൈറസിൽ നിന്ന് വലിയൊരളവിൽ രക്ഷപ്പെടാൻ ആളുകളെ സഹായിക്കാം. ലോകാരോഗ്യ സംഘടന പ്രതിപാദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് നല്ലതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന പുതിയ ഒമിക്രോൺ വൈറസിനെ ഇന്ത്യ മരുന്നുകളുടെ സഹായത്തോടെ നേരിടാം. ഇതുമായി ബന്ധപ്പെട്ട് ചില കർശന നടപടികളും, നിയമങ്ങളും ഇന്ത്യൻ സർക്കാർ ഏടുക്കാം. ലോകാരോഗ്യ സംഘടനയും എല്ലാ രാജ്യങ്ങളും 2022-ൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുനഃസ്ഥാപിക്കും.
2022-ൽ രാഹു/കേതുവിന്റെ സ്ഥാനം
രാഹു/കേതുവിന്റെ സംക്രമണം ഏപ്രിലിൽ 2022 ൽ രാഹു മേടത്തിലേക്കും കേതു തുലാം രാശിയിലേക്കും നീങ്ങുമ്പോൾ നടക്കുന്നു. ഈ സമയത്ത് സമ്പദ്ഘടനയിൽ വളർച്ചയുണ്ടാകും. കൊറോണആഘാതം 2022 ഓഗസ്റ്റിനു ശേഷം കുറയുകയും ചെയ്യും.
ഉപസംഹാരം
- 2022 ലെ മൂന്നാം തരംഗത്തോടെ മഹാമാരിയുടെ സ്വാധീനംകുറയും.
- 2022 അവസാനത്തോടെ മഹാമാരി സാധാരണ നിലയിലാകാം.
- 2022 അവസാനത്തോടെ ഇന്ത്യ ഉൾപ്പെടെയുടെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ആഗോള തലത്തിൽ ഉയരും.
- 2021-ൽ ലോകമെമ്പാടുമുള്ള നെഗറ്റിവിറ്റി 2022-ന്റെ രണ്ടാം പകുതിയിൽ കുറയാം.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.