സംഖ്യാശാസ്ത്രം വാരഫലം 20 - 26 മാർച്ച് 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022)
സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് സന്തോഷവും, സംതൃപ്തിയും അനുഭവപ്പെടും, നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരോടൊപ്പം നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും. ഔദ്യോഗികമായി, നിങ്ങളുടെ കഠിനാധ്വാനം നിങ്ങളുടെ ബോസ് വിലമതിക്കും, നിങ്ങൾക്ക് പ്രോത്സാഹനങ്ങളും ലഭിക്കാം. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾ വളരെ എളുപ്പത്തിലും ആശ്വാസത്തോടെയും പ്രവർത്തിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഭാവിയിൽ വിജയം കൊണ്ടുവരുന്ന പുതിയ ആശയങ്ങളും തന്ത്രങ്ങളും ഉൾപ്പെടുത്താൻ നിങ്ങൾ ശ്രമിക്കും. വിദ്യാർത്ഥികൾക്ക് ചില ഏകാഗ്രത പ്രശ്‌നങ്ങൾ അനുഭവപ്പെടും. കുടുംബ ഒത്തുചേരലുകളും അവരുടെ ശ്രദ്ധ തിരിക്കും. പ്രണയബന്ധങ്ങളിൽ ഈ രാശിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നുവരില്ല. വിവാഹിതരായ രാശിക്കാർക്ക് ഒരു ആഴ്‌ച വീട്ടുജോലികളിൽ പരസ്പരം സഹായിക്കാനും ഭാവി പദ്ധതികൾ തയ്യാറാക്കാനും നല്ല സമയം ചെലവഴിക്കും. ഈ ആഴ്ചയിൽ നിങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല.
പരിഹാരം : ദിവസവും രാവിലെ ഗായത്രി മന്ത്രം ചൊല്ലുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, നിങ്ങളുടെ ചിന്തകളിൽ ചില ആശയക്കുഴപ്പമുണ്ടാക്കുന്ന ചിന്തകളിലും ആയിരിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസ് രാഷ്ട്രീയം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിങ്ങളുടെ ജോലിസ്ഥലത്തിന് ഈ സമയം സാധ്യതയുണ്ട്. ബിസിനസ്സിൽ ഈ ആഴ്ചയിൽ മികച്ച കാലയളവ് ഉണ്ടാകില്ല, നിങ്ങൾക്ക് ചില തടസ്സങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ, ഈ കാലയളവ് നല്ലതായിരിക്കും, ഹ്രസ്വകാല പദ്ധതികളിൽ നിക്ഷേപിക്കുന്നത് അനുകൂലമായ ഫലങ്ങൾ നൽകും. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. നിങ്ങളുടെ മുൻകാല അസൈൻമെന്റുകളും, പ്രോജക്റ്റുകളും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയില്ല. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും, വിവാഹിതരായ രാശിക്കാർക്ക് അവരുടെ പങ്കാളി അവരുടെ പിന്തുണ കൈകൾ നൽകുന്നതിനാൽ അനുകൂലമായ ആഴ്ചയായിരിക്കും. ഈ സമയം നിങ്ങൾക്ക് ചില സമ്മർദ്ദ പ്രശ്നങ്ങൾ ഉണ്ടാകാം. വ്യായാമങ്ങളും, ധ്യാനവും ചെയ്യാൻ ശ്രമിക്കുക.
പരിഹാരം : ശിവനെ പൂജിക്കുകയും 'ഓം നമഃ ശിവായ' ദിവസവും 108 തവണ ചൊല്ലുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ അനുഭവപ്പെടും. നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും, ബിസിനസ്സ് ഉള്ളവർക്ക് ഈ കാലയളവിൽ സുഗമമായ നടത്തിപ്പുണ്ടാകും. നിർത്തിവച്ചിരിക്കുന്ന നിങ്ങളുടെ പ്രോജക്റ്റുകൾ നീങ്ങാൻ തുടങ്ങും, അത് നിങ്ങൾക്ക് വലിയ സമാധാനവും വിശ്രമവും നൽകും. പുതിയ ജോലികൾ അന്വേഷിക്കുന്നവർക്ക് അൽപ്പം കാത്തിരിക്കേണ്ടി വരും. ഈ ആഴ്‌ച വിദ്യാർത്ഥികൾക്ക് ഒരു പരുക്കൻ കാലയളവ് ഉണ്ടാകും, നിങ്ങൾക്ക് ഒന്നിലധികം സംശയങ്ങൾ ഉണ്ടാകും, പരീക്ഷയ്ക്ക് മുമ്പ് എല്ലാം സംഘടിപ്പിക്കുന്നത് നിങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയായിരിക്കും. പ്രണയബന്ധത്തിൽ സ്‌നേഹനിർഭരമായ ആഴ്‌ചയായിരിക്കും, നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും, വൈകാരികമായും, സാമ്പത്തികമായും നിങ്ങളെ പിന്തുണയ്ക്കാൻ ശ്രമിക്കുകയും ചെയ്യും. വിവാഹിതരായ രാശിക്കാർക്ക് ജോലിസ്ഥലത്തെ തിരക്കുകൾ കാരണം പങ്കാളിയുമായി കുറച്ച് അകലം ഉണ്ടാകും. തെറ്റിദ്ധാരണകൾ പിരിമുറുക്കം സൃഷ്ടിക്കുമെന്നതിനാൽ പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങൾക്ക് പനിയും, മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പരിഹാരം : ദിവസവും 108 തവണ ഗുരു മന്ത്രം ജപിച്ച് അമ്പലത്തിൽ മഞ്ഞപ്പൂക്കൾ അർപ്പിക്കുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. നിങ്ങൾ ഏറെ നാളായി കാത്തിരുന്നതും, മുടങ്ങിക്കിടക്കുന്നതുമായ ജോലികൾ പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ നല്ല പ്രവൃത്തികൾക്ക് അഭിനന്ദനവും നല്ല പ്രോത്സാഹനവും ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ചില നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും മികച്ച മാർക്ക് നേടുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. വീട്ടിൽ ഉത്സാഹം ഉണ്ടാകും. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സുഖപ്രദമായ ഒരു ആഴ്ചയായിരിക്കും, നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് സൗഹൃദപരമായ ബന്ധം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം സുഖകരമായിരിക്കും.
പരിഹാരം : എല്ലാ വൈകുന്നേരവും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് പാലും, അപ്പവും നൽകുക.
ഭാഗ്യ സംഖ്യ 5
(നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച ഔദ്യോഗിക രംഗത്ത് കുറച്ച് സമ്മർദ്ദം അനുഭവപ്പെടാം. എന്നാൽ നിങ്ങൾക്ക് ഒരിക്കൽ നിങ്ങളുടെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്താൻ കഴിഞ്ഞാൽ, നിങ്ങളുടെ നിലവിലുള്ള ജോലിയെ ഉയർത്തുന്ന ചില അതിശക്തമായ അവസരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ പ്രൊഫൈലിലും ഒരു പുതിയ അനുഭവം നൽകും. ഉയർന്ന അധികാരികളിൽ നിന്ന് നിങ്ങളുടെ നിലവിലുള്ള പ്രോജക്റ്റുകൾ പൂർത്തിയാക്കുന്നതിനുള്ള പിന്തുണയും നിങ്ങൾക്ക് ലഭിക്കാം. നിങ്ങളുടെ സാധനങ്ങൾ വിപണനം ചെയ്യുന്നതിലും നിങ്ങളുടെ ഉൽപ്പന്നത്തിനായി പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിലും നിങ്ങൾ വിജയിക്കുന്നതിനാൽ സ്വന്തം ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമായ സമയമായിരിക്കും. നിങ്ങളുടെ സഹകാരികളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കലയിലും വാണിജ്യത്തിലും ഉള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായ ആഴ്ചയായിരിക്കും. വിദ്യാർത്ഥികൾ ഈ കാലയളവിൽ അശ്രദ്ധമായ തെറ്റുകൾ വരുത്തും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെടുന്നവർ യാത്ര പോയി തങ്ങളുടെ പ്രണയ പങ്കാളിയുമായി നല്ല സമയങ്ങൾ ചെലവിടാൻ കഴിയും. വിവാഹിതരായ രാശിക്കാർക്ക് പ്രണയവും, സന്തോഷവും നിറഞ്ഞ ആഴ്ചയായിരിക്കും. നിങ്ങളുടെ മുൻകാല നല്ല ഓർമ്മകൾ നിങ്ങൾ ഓർക്കുകയും സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കുകയും ചെയ്യും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
വിഷ്ണുസഹസ്രനാമം ചൊല്ലുകയും ആവശ്യമുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ചില മാറ്റങ്ങളിലൂടെ കടന്നുപോകാം. ഈ ആഴ്ച ജോലിയിൽ സ്ഥാനക്കയറ്റത്തിനോ, സ്ഥാനമാറ്റത്തിനോ സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് ഈ ആഴ്ചയിൽ നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളികളുമായുള്ള ചില സംഭാഷണങ്ങൾ ഈ ആഴ്‌ചയിൽ തർക്കങ്ങളായി മാറാം കൂടാതെ അവരുമായി ചർച്ചകൾ നടത്തുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. വിദ്യാർത്ഥികൾ കഠിനമായി പഠിക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പരീക്ഷാ സമ്മർദ്ധം അനുഭവപ്പെടും. ഈ ആഴ്ചയിൽ നിങ്ങളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ധാരാളം സംശയങ്ങളും, പ്രശ്നങ്ങളും ഉണ്ടാകാം. പ്രണയബന്ധങ്ങളിൽ പുതിയ ഓർമ്മകൾ സൃഷ്ടിക്കാൻ നിങ്ങൾ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. വിവാഹിതരായ രാശിക്കാർ ഈ ആഴ്ച സമ്മർദ്ദത്തിലാകും. ആരോഗ്യകാര്യങ്ങൾ സുഖമായി തുടരും, എന്നാൽ മുറിവുകൾ, ചതവുകൾ എന്നിവയ്ക്ക് സാധ്യത കാണുന്നു.
പരിഹാരം
വെള്ളിയാഴ്ച ദുർഗ്ഗാദേവിയെ പൂജിക്കുകയും ചുവന്ന പൂക്കൾ സമർപ്പിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ ആഴ്ച അനുകൂലമായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. ജോലി കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്നതിന് നിങ്ങൾക്ക് വിദഗ്ധരുടെ പിന്തുണ ആവശ്യമായി വരാം. ബിസിനസ്സിൽ തങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്കും, പ്രോത്സാഹനത്തിനും വേണ്ടി ചില യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യാം. പുതിയ വിപണന പദ്ധതികളും, തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നതിന് ഈ സമയം നല്ലതാണ്. ഈ ആഴ്ച ഗവേഷണ പ്രവർത്തനങ്ങൾക്ക് അനുകൂലമായിരിക്കും. ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിന് അനുകൂലമായ സമയമാണ്, ഈ നിക്ഷേപങ്ങളിൽ നിന്ന് ഭാവിയിൽ നിങ്ങൾക്ക് ഫലവത്തായ ഫലങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ സമ്മർദമുണ്ടാകും. അവരുടെ ഏകാഗ്രത മോശമാകാം. ചില ചെറിയ ആഘോഷങ്ങൾ കുടുംബത്തിൽ നടക്കുമ്പോൾ കൂടുതൽ സമയവും, ശ്രദ്ധയും അവർക്ക് ആഘോഷങ്ങളിലേക്ക് പോകും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അത്ര നല്ല ആഴ്ച ആയിരിക്കില്ല. വിവാഹിതരായ രാശികാർക്ക് ഈ ആഴ്ച ചില പിരിമുറുക്കങ്ങൾ അനുഭവപ്പെടും. ഈ ആഴ്ച നിങ്ങൾക്ക് ജലദോഷം, ചുമ, പനി എന്നിവ പോലുള്ള ആരോഗ്യ പ്രശ്നമാണ് അനുഭവപ്പെടും.
പരിഹാരം
ഏഴ് ധാന്യങ്ങൾ ദിവസവും വൈകുന്നേരം പക്ഷികൾക്ക് നൽകുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഔദ്യോഗിക രംഗത്ത് ചില വെല്ലുവിളികൾ അനുഭവപ്പെടും. എന്നിരുന്നാലും, എല്ലാ വെല്ലുവിളികളെയും അതിജീവിച്ചശേഷം നിങ്ങൾക്ക് ചില നല്ല അവസരങ്ങൾ ലഭിക്കും, അത് നിങ്ങളുടെ നിലവിലുള്ള ജോലിയ്ക്ക് അനുകൂലമായി ഭവിക്കും. ബിസിനസ്സിൽ സുഖപ്രദമായ ആഴ്‌ച ലഭിക്കും. ഈ ആഴ്ച സഹപ്രവർത്തകർ നിങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചേക്കാമെന്നതിനാൽ അവരുമായി ഇടപെടുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാർക്കറ്റിംഗിലോ ജേണലിസത്തിലോ ഉള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായ ആഴ്ചയാകും, നിങ്ങളുടെ അദ്ധ്യാപകരിൽ നിന്ന് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. ഈ ആഴ്ച വിദ്യാർത്ഥികൾ അശ്രദ്ധമായ തെറ്റുകൾ വരുത്താം. പ്രണയബന്ധത്തിൽ, തങ്ങളുടെ പ്രിയപ്പെട്ടവരുമായി ചില നല്ല നിമിഷങ്ങൾ ആസ്വദിക്കും. നിങ്ങളുടെ മുൻകാല നല്ല ഓർമ്മകളെ നിങ്ങൾ വിലമതിക്കും. വിവാഹിതരായ രാശിക്കാർക്ക് ഇത് ഒരു അനുകൂലമായ ആഴ്ചയായിരിക്കും എന്ന് പറയാം.
പരിഹാരം
ശനിയാഴ്ച രാവിലെ ശനിയുടെ അമ്പലത്തിൽ പോയി വിളക്ക് തെളിയിക്കുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങൾക്ക് ഈ ആഴ്ച മിതമായ രീതിയിലായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ക്രമപ്പെടുത്താൻ തുടങ്ങുകയും നിങ്ങളുടെ പ്രോജക്റ്റുകൾ കൃത്യസമയത്ത് നൽകുകയും ചെയ്യും. ജോലി അന്വേഷിക്കുന്നവർക്ക്, ഈ ആഴ്ചയിൽ നിങ്ങൾക്ക് ചില നല്ല ജോലി അവസരങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനമെടുത്താൽ അത് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ബിസിനസ്സിൽ ഈ ആഴ്ചയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ പുതിയ വെല്ലുവിളികൾ നേരിടാം. ഈ ആഴ്ചയിൽ നിങ്ങളുടെ മുൻ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് വരുമാനം ലഭിക്കാം. വിദ്യാർത്ഥികൾക്ക് ഇത് മികച്ച ആഴ്ചയായിരിക്കും. പ്രണയബന്ധത്തിൽ ഈ ആഴ്ച അത്ര അനുകൂലമാകണമെന്നില്ല. ഈ ആഴ്ചയിൽ നിങ്ങൾക്ക് ചെറിയ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസവും, വൈരുദ്ധ്യങ്ങളും ഉണ്ടാകാം. നിങ്ങളുടെ ബന്ധത്തിൽ സന്തോഷം തിരികെ കൊണ്ടുവരാൻ നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. വിവാഹിതരായ രാശിക്കാർക്ക് ഇത് നല്ല ആഴ്ചയായിരിക്കും. നിങ്ങൾ രണ്ടുപേരും തമ്മിലുള്ള പ്രണയം ഉയരും. ഈ ആഴ്ച, നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
ശ്രീ സൂക്തം സ്തോത്രം ചൊള്ളുകയും ലക്ഷ്മി ദേവിയെ പൂജിക്കുകയും ചെയ്യുക.