സംഖ്യാശാസ്ത്രം വാരഫലം 19-25 ജൂൺ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (19-25 ജൂൺ 2022)
സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഭാഗ്യ സംഖ്യ 1 രാശിക്കാരായ അധികാരികൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും നല്ലതായിരിക്കും. രാഷ്ട്രീയക്കാർക്കും, നേതാക്കൾക്കും അവരുടെ അധികാരം സമൂഹത്തിൽ ക്ഷേമത്തിനായി ഉപയോഗിക്കാവുന്നതാണ്.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങളുടെ ആധിപത്യ സ്വഭാവവും, അനാവശ്യമായ സംഘർഷങ്ങൾ, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ഉയർച്ച-താഴ്ചകൾക്ക് വഴിവെക്കും. ഈ ആഴ്ച നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
വിദ്യാഭ്യാസം- സർക്കാർ ജോലികൾ പോലുള്ള അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കായി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തയ്യാറെടുപ്പിന് വളരെ നല്ല ആഴ്ചയായിരിക്കും, നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിൽ അതിൽ വിജയിക്കും.
ഉദ്യോഗം- നിങ്ങൾക്ക് ഈ സമയം പുതിയ അവസരങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നോ, ഉയർന്ന അധികാരികളിൽ നിന്നോ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ജോലിയിൽ നിങ്ങളുടെ നേതൃത്വഗുണങ്ങൾ വിലമതിക്കപ്പെടും.
ആരോഗ്യം- ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമാണ്. നിങ്ങൾക്ക് നല്ല പ്രതിരോധശേഷിയും, ശാരീരിക ശക്തിയും ഉണ്ടായിരിക്കും, അതിനാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും അത് നിലനിർത്താൻ ധ്യാനിക്കുന്നതും നല്ലതായിരിക്കും.
പരിഹാരം- എല്ലാ ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യ 2 ആയുള്ള രാശിക്കാർ ഏതെങ്കിലും തർക്കത്തിലൂടെയോ നിയമപരമായ കാര്യങ്ങളിലൂടെയോ കടന്നുപോകുന്നുണ്ടെങ്കിൽ അനുകൂല ഫലങ്ങൾക്ക് ഇത് ഒരു നല്ല ആഴ്ചയാണ്, നിങ്ങളുടെ ശത്രുക്കളുടെ മേൽ വിജയം ലഭിക്കും.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെ എന്തെങ്കിലും കാര്യത്തിനായി തർക്കിക്കുകയോ, സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നത് ഒഴിവാക്കുകയും ശരിയായ ആശയവിനിമയത്തിലൂടെ അവരെ മനസ്സിലാക്കാനും ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ വിശ്വസ്തതയെ സംശയിക്കരുത്, പരസ്പരം ഇടം നൽകേണ്ടതും ആവശ്യമാണ്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഉയർന്ന ആഗ്രഹങ്ങളും ശ്രദ്ധയും അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് അവരെ വ്യതിചലിപ്പിക്കാം
ഉദ്യോഗം- ബിസിനസ്സിൽ അനുകൂലമായ ഒരു സമയം ആയിരിക്കും, നിങ്ങളുടെ തന്ത്രങ്ങളും, പരിശ്രമങ്ങളും നല്ല ഫലങ്ങളും ലാഭം നൽകും. നിങ്ങളുടെ ബഹുമാനവും പദവിയും ഉയരും.
ആരോഗ്യം- നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഈ സമയം അനുഭവപ്പെടും. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ഹോർമോണുകൾ അല്ലെങ്കിൽ ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും സ്ത്രീകൾക്ക് അനുഭവപ്പെടാം.
പരിഹാരം- നല്ല ആരോഗ്യത്തിന് ശർക്കര കൊണ്ടുള്ള മധുരപലഹാരങ്ങൾ പതിവായി കഴിക്കുക.
ഭാഗ്യ സംഖ്യ 3
ഈ ആഴ്ച നിങ്ങൾക്ക് മതവിശ്വാസത്തിൽ വിശ്വാസവും, ഭക്തിയും അനുഭവപ്പെടും. ഈ ആഴ്ച യഥാർത്ഥ ധർമ്മത്തെക്കുറിച്ചും സമൂഹത്തോടുള്ള അവരുടെ കടമകളെക്കുറിച്ചും ആളുകളെ പ്രചോദിപ്പിക്കാനും ബോധവൽക്കരിക്കാനും നിങ്ങൾക്ക് കഴിയും.
പ്രണയ ജീവിതം- അവിവാഹിതരായ ആളുകൾക്ക് ഒരു ബന്ധത്തിൽ പ്രവേശിക്കാനുള്ള നല്ല സാധ്യത കാണുന്നു, എന്നാൽ നിങ്ങളുടെ വിവേകം ഉപയോഗിക്കാനും വികാരങ്ങളിൽ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം- ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെ നല്ല ആഴ്ചയാണ്. നിങ്ങളുടെ എല്ലാ ആശയക്കുഴപ്പങ്ങളും അവസാനിക്കും, നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും.
ഉദ്യോഗം- അധ്യാപകർ, ഉപദേഷ്ടാക്കൾ, ഗുരുക്കൾ, മോട്ടിവേഷണൽ സ്പീക്കറുകൾ, ബാങ്ക് ജോലിക്കാർ എന്നിവർക്ക് ഇത് ഒരു നല്ല ആഴ്ചയാണ്, നിങ്ങൾക്ക് ഈ സമയം സാമ്പത്തികമായി നേട്ടമുണ്ടാകും.
ആരോഗ്യം- ഈ ആഴ്ച നിങ്ങൾ യോഗ, ധ്യാനം തുടങ്ങിയ ആത്മീയവും ശാരീരികവുമായ ചില പ്രവർത്തനങ്ങളിൽ മുഴുകാൻ സമയം ചെലവഴിക്കും, അത് നിങ്ങളുടെ ശരീരത്തിനും ആത്മാവിനും ഗുണം ചെയ്യും.
പരിഹാരം- എല്ലാ ദിവസവും രാവിലെ ചുവന്ന റോസാപ്പൂവിന്റെ ദളങ്ങൾ കൊണ്ട് സൂര്യന് അർഘ്യ അർപ്പിക്കുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ഭാഗ്യം വിദേശ ബന്ധങ്ങളാൽ തിളങ്ങും. വിദേശ യാത്രകൾക്ക് അവസരങ്ങൾ ലഭിക്കും, അത് നിങ്ങൾക്ക് പ്രയോജനകരമാകുകയും, നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ വരുമാനം ഉയരുകയും ചെയ്യും.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങൾ നിങ്ങളുടെ പങ്കാളിയെ അവഗണിക്കുകയോ അനാദരിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്, ഇത് നിങ്ങൾ രണ്ടുപേരും തമ്മിൽ വഴക്കുകൾക്ക് കാരണമാകും. അതിനാൽ ഈ ആഴ്ചയിൽ നിങ്ങളുടെ ബന്ധത്തിന് തുല്യമായ മുൻഗണന നൽകാൻ ശ്രദ്ധിക്കുക.
വിദ്യാഭ്യാസം- ഉന്നതവിദ്യാഭ്യാസത്തിനോ, വിദേശത്ത് പഠിക്കാനോ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും. ഫാഷൻ, നാടക അഭിനയം, ഇന്റീരിയർ ഡിസൈനിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസൈനിംഗ് മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച പ്രയോജനം ലഭിക്കും.
ഉദ്യോഗം- ബിസിനസ്സിൽ ഈ ആഴ്ച അനുകൂലമായ സമയം ആകും, നിങ്ങളുടെ ക്ലയന്റുകളുടെ ആത്മവിശ്വാസം നിങ്ങൾ നേടുകയും നല്ല ഡീലുകൾ നടത്താനും കഴിയും.
ആരോഗ്യം- ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ ആഴ്ച ഒരു പ്രശ്നവുമുണ്ടാകില്ല. അമിതമായ മദ്യപാനം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിങ്ങൾ ധാരാളം പാർട്ടികളിലും സാമൂഹികവൽക്കരണത്തിലും ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.
പരിഹാരം- ഗായത്രി മന്ത്രം ചൊല്ലുക.
ഭാഗ്യ സംഖ്യ 5
ഭാഗ്യ സംഖ്യ 5 ആയ രാശിക്കാർ ഈ ആഴ്ച നിങ്ങൾക്ക് സാമൂഹികമായി കൂടുതൽ അംഗീകാരം ലഭിക്കാം. വരുമാനം ഉണ്ടാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളും വിജയിക്കാം. നിങ്ങൾക്ക് സാമൂഹിക ചടങ്ങുകളിലും ഒത്തുചേരലുകളിലും പങ്കെടുക്കാൻ കഴിയും.
പ്രണയ ജീവിതം- ഈ ആഴ്ച ഭാഗ്യ സംഖ്യ 5 ആയുള്ള രാശിക്കാർ നിങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കേണ്ടതാണ്, അല്ലെങ്കിൽ ഇത് നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാം, ഇത് വഴക്കിനും കാരണമാകും.
വിദ്യാഭ്യാസം- സിഎ, ബാങ്കിംഗ് ബന്ധപ്പെട്ട മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് നല്ല ആഴ്ചയായിരിക്കും. അവരുടെ പ്രതീക്ഷയ്‌ക്കനുസൃതമായി അവർ പരീക്ഷകളിൽ വിജയിക്കും.
ഉദ്യോഗം- ഈ ആഴ്ച ഭാഗ്യ സംഖ്യ 5 ആയുള്ള രാശിക്കാർ നിങ്ങളുടെ ആശയവിനിമയ കഴിവുകളിൽ ആത്മവിശ്വാസവും, ധൈര്യവും, ആധികാരികതയും ഉള്ളവരായിരിക്കും, നിങ്ങൾ മാർക്കറ്റിംഗ് മേഖലയിലോ സോഷ്യൽ മീഡിയയിലോ ആശയവിനിമയം പ്രധാനമായ ഒരു കൺസൾട്ടേഷൻ ജോലിയിലോ ആണെങ്കിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
ആരോഗ്യം- നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ സമയത്ത് നിങ്ങൾ ജാഗ്രതയും, ശുചിത്വം പാലിക്കുകയും സമീകൃതാഹാരം കഴിക്കാനും, വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാണ്.
പരിഹാരം- ദിവസവും ശർക്കരയും, ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തിയും പശുക്കൾക്ക് നൽകുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഭാഗ്യ സംഖ്യ 6 ആയുള്ള രാശിക്കാർക്ക് വളരെ ആത്മവിശ്വാസവും ധൈര്യവും അനുഭവപ്പെടും. സർഗ്ഗാത്മകതയും, ഊർജ്ജവും നിങ്ങളിൽ നിറഞ്ഞിരിക്കും, അത് നിങ്ങൾക്ക് ബഹുമാനവും പദവിയും പ്രധാനം ചെയ്യും.
പ്രണയ ജീവിതം- ഈ ആഴ്ച ഭാഗ്യ സംഖ്യ 6 ആയുള്ള രാശിക്കാർ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം, വൈകാരിക ആവശ്യങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ അജ്ഞത അവരുടെ ആരോഗ്യത്തെയും നിങ്ങളുടെ ബന്ധത്തെയും മോശമായി ബാധിക്കും.
വിദ്യാഭ്യാസം- കല, സർഗ്ഗാത്മകത, അല്ലെങ്കിൽ അഭിനയം എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ ക്രിയാത്മകമായ ആശയങ്ങളാൽ നിറയും, അവരുടെ മേഖലയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.
ഉദ്യോഗം- നാടക കലാകാരന്മാർ, അവതാരകർ, അഭിനേതാക്കൾ, സ്റ്റേജ് പെർഫോമർമാർ എന്നിവർക്ക് ഇത് നല്ല സമയമാണ്. ഈ ആഴ്ച നിങ്ങൾ ശ്രദ്ധാകേന്ദ്രമാകുകയും വലിയൊരു ജനക്കൂട്ടത്തിനിടയിൽ അംഗീകാരം നേടുകയും ചെയ്യും.
ആരോഗ്യം- ഈ കാലയളവിൽ നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരാം. ഹോർമോണുകൾ അല്ലെങ്കിൽ ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും സ്ത്രീകൾക്കും ഈ സമയം അനുഭവപ്പെടും.
പരിഹാരം- നിങ്ങളുടെ വീട്ടിൽ ചുവന്ന പൂക്കൾ നട്ട് വളർത്തി അവയെ പരിപാലിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾ നിങ്ങളുടെ വീട്ടിലെ പ്രായമായവരുമായി തർക്കങ്ങൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ സംസാരം പരുഷമായിരിക്കുകയും അവസാനം നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുകയും ചെയ്യുമെന്നതിനാൽ നിങ്ങളുടെ വാക്കുകൾ സ്വയം നിയന്ത്രണം പാലിക്കേണ്ടതാണ്.
പ്രണയ ജീവിതം- നിങ്ങളുടെ ദേഷ്യം, ഈഗോ എന്നിവയിൽ നിങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കാം. ഈ സമയത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതാണ്.
വിദ്യാഭ്യാസം- ഹ്യൂമൻ റിസോഴ്‌സ്, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ഈ സമയം അഭിവൃദ്ധി പ്രാപിക്കും. എന്നാൽ അവരുടെ ആശയങ്ങൾ കൈമാറുന്നതിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ ഈ സമയം നിരാശരാകാതെ അവർ അവരുടെ ഗുരുവിന്റെ സഹായം തേടുന്നത് നല്ലതാണ്.
ഉദ്യോഗം-ഈ സമയത്ത് നിങ്ങൾക്ക് സ്വാധീനമുള്ള ആളുകളുമായി പുതിയ സമ്പർക്കങ്ങൾ ഉണ്ടാക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് സഹായകമാകുകയും നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ അവർ നിങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.
ആരോഗ്യം- ഈ സമയം നിങ്ങൾ ഊർജ്ജം നിറഞ്ഞവരും, ഉത്സാഹഭരിതരുമായിരിക്കും; എന്നിരുന്നാലും, ഉയർന്ന ഊർജ്ജ നില കാരണം, നിങ്ങൾ ആവേശകരമായ തീരുമാനങ്ങൾ എടുത്തേക്കാം. അതിനാൽ നിങ്ങളുടെ നിങ്ങൾ നിങ്ങളെ സ്വയം നിയന്ത്രിക്കേണ്ടതാണ്.
പരിഹാരം- ഭഗവാൻ ഹനുമാന് ചുവന്ന നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്‌ചയിൽ നിങ്ങൾ ആത്മവിശ്വാസവും, ഊർജവും നിറഞ്ഞവരായിരിക്കും. ഇത് മൂലം നിങ്ങളിൽ അഹംഭാവവും ഉണ്ടാകാം, അത് ഉണ്ടായിരിക്കുന്നത് നല്ലതല്ല. അത് മൂലം നിങ്ങൾക്ക് മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസങ്ങളും, തർക്കങ്ങളും ഉണ്ടാകാം.
പ്രണയ ജീവിതം- ഈ ആഴ്‌ചയിൽ നിങ്ങൾ അൽപ്പം ജാഗ്രത പാലിക്കണം. അഹംഭാവവും, തർക്കവും ബന്ധങ്ങളെ തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ, നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള വഴക്കുകൾ ഒഴിവാക്കുക.
വിദ്യാഭ്യാസം- മുമ്പത്തേക്കാൾ മികച്ച സമയം വിദ്യാർത്ഥികൾ ആസ്വദിക്കും. നിങ്ങളുടെ വിജയത്തിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാനാകും, നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച് കഠിനാധ്വാനം ചെയ്യുന്നത് തുടർന്ന് പോകുക.
ഉദ്യോഗം- നിങ്ങളുടെ ഉയർന്ന ആത്മാഭിമാനം, അത് ചിലപ്പോൾ അഹങ്കാരമായി മാറിയേക്കാം. നിങ്ങൾ അതിനെക്കുറിച്ച് ജാഗ്രത പുലർത്തുകയും വിമർശനത്തെ പോസിറ്റീവായി എടുക്കുകയും വേണം; അല്ലെങ്കിൽ, നിങ്ങളുടെ അഹംഭാവം വർദ്ധിക്കും, അത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാനും സാധ്യത കാണുന്നു.
ആരോഗ്യം- ഈ സമയം നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ അവ അവഗണിക്കാതെ ശരിയായ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്. ആരോഗ്യമുള്ളതും, സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുകയും, നല്ല വ്യായാമ ദിനചര്യ പാലിക്കേണ്ടതുമാണ്.
പരിഹാരം- ഞായറാഴ്ചകളിൽ അമ്പലത്തിൽ മാതളപ്പഴം സമർപ്പിക്കുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് ഔദ്യോഗിക വിജയവും, ജനപ്രീതിയും ലഭിക്കും. നിങ്ങളുടെ ബഹുമാനവും, പദവിയും ഉയരും. നിങ്ങളുടെ നേതൃത്വഗുണവും, തീരുമാനങ്ങളെടുക്കാനുള്ള കഴിവും എല്ലാവരെയും ആകർഷിക്കും.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായുള്ള ചില കോപവും, ഈഗോ പ്രശ്നങ്ങളും നിങ്ങളുടെ പ്രണയ ജീവിതത്തെ ബാധിക്കും, അതിനാൽ നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള വഴക്കുകളും, തർക്കങ്ങളും ഒഴിവാക്കേണ്ടതാണ്.
വിദ്യാഭ്യാസം- ഈ ആഴ്‌ച വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന്റെ പുരോഗതിക്കായി പൂർണ്ണമായും പ്രയോജനപ്പെടുത്താം. അവർക്ക് പല സ്രോതസ്സുകളിൽ നിന്നും പിന്തുണ ലഭിക്കും.
ഉദ്യോഗം- നിങ്ങളുടെ ജോലിയിൽ വളർച്ചയും, പ്രമോഷനും, ശമ്പള വര്ധനവിനും യോഗം ഉണ്ടാകും. നിങ്ങൾക്ക് ജോലിയിൽ ഒരു പുതിയ ഊർജ്ജം ഉണ്ടാകും, നിങ്ങളുടെ നേതൃത്വ ഗുണം വിലമതിക്കപ്പെടും.
ആരോഗ്യം- നിങ്ങളുടെ ശാരീരികക്ഷമതയും, ഊർജ്ജവും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന സമയമാണിത്; അതിനാൽ നിങ്ങളുടെ ശാരീരിക ക്ഷമതക്കായി സമയം ചെലവഴിക്കേണ്ടതാണ്.
പരിഹാരം- നിങ്ങളുടെ പോക്കറ്റിലോ, വാലറ്റിലോ ചുവന്ന തൂവാല കരുതുക.