സംഖ്യാശാസ്ത്രം വാരഫലം 22-28 മെയ് 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ഉദ്യമങ്ങളിൽ വിജയം നേടുന്നതിന് നിങ്ങൾക്ക് നല്ല ആസൂത്രണ ബോധം പുലർത്തുകയും, പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനാവശ്യ ചിന്തകൾ നിങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഈ ആഴ്ചയിൽ, നിക്ഷേപം പോലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ മുതിർന്ന ആളുകളുടെ ഉപദേശം കൂടി കണക്കിലെടുത്തതിന് ശേഷം മാത്രമായിരിക്കാം ശ്രദ്ധിക്കുക.
പ്രണയ ജീവിതം: ഈ ആഴ്‌ചയിൽ, നിങ്ങളുടെ ജീവിതപങ്കാളിയുമായി എന്തെങ്കിലും വഴക്കുകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കപ്പെടുകയും അതുവഴി പരസ്പര ധാരണ വികസിക്കുകയും ചെയ്യും. പ്രണയ ബന്ധത്തിലായ രാശിക്കാർക്ക്, ഈ ആഴ്ച ഈഗോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. തിനാൽ ശ്രദ്ധിക്കുക.
വിദ്യാഭ്യാസം: ഒരു വിദ്യാർത്ഥികൾക്ക്, ഈ ആഴ്‌ച പഠനത്തിൽ കൂടുതൽ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. നിങ്ങളുടെ പഠനത്തിലെ നിങ്ങളുടെ പ്രകടനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ മറികടക്കാൻ ശ്രമിക്കാം. നിങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതാണ്.
ഉദ്യോഗം: ജോലി ചെയ്യുന്ന രാശിക്കാർക്ക്, ജോലിസ്ഥലത്ത് നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ നിങ്ങൾക്ക് സംതൃപ്തി അഉണ്ടാകില്ല. നിങ്ങൾ കൂടുതൽ ജോലി സമ്മർദത്തിന് വിധേയമാകാം, ഇതുമൂലം ചില പിശകുകൾ ഉണ്ടാകാനും സാധ്യത കാണുന്നു. ബിസിനസ്സിൽ, നിങ്ങൾക്ക് പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞെന്ന് വരില്ല.
ആരോഗ്യം: നിങ്ങളുടെ കാലുകളിലും, തോളുകളിലും വേദന അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ സമയം നിങ്ങൾ നിങ്ങളുടെ അരക്ഷിതാവസ്ഥയുടെ വികാരം ഒഴിവാക്കേണ്ടതുണ്ട്. ധ്യാനം ചെയ്യുന്നത് നിങ്ങൾക്ക് ഗുണകരമാകും.
പരിഹാരം: ഞായറാഴ്ചകളിൽ സൂര്യന് അർഘ്യ സമർപ്പിക്കുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, വിജയം നേടുന്നതിന് നിങ്ങളുടെ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾക്ക് ചില ആശയക്കുഴപ്പങ്ങൾഉണ്ടാകാം. പുതിയ നിക്ഷേപങ്ങൾ പോലുള്ള പ്രധാന തീരുമാനങ്ങൾ ഈ സമയം എടുക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ദിനചര്യയിൽ ധ്യാനം ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
പ്രണയ ജീവിതം: നിങ്ങളുടെ ജീവിത പങ്കാളിയുമായി ചില തെറ്റിദ്ധാരണകൾക്ക് സാധ്യതയുള്ളതിനാൽ സുഗമമായ ബന്ധം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. പ്രണയ ബന്ധത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രണയ പങ്കാളിയോട് വിവാഹാഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ആഴ്ച അതിനായി അനുയോജ്യമായ സമയമല്ല.
വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് ഈ ആഴ്ച പരീക്ഷകളിൽ തെറ്റുകൾ വരുത്താനുള്ള സാധ്യതകൾ കാണുന്നു. ഇത് നിങ്ങളുടെ ഏകാഗ്രതക്കുറവ് മൂലമായിരിക്കും. മെഡിസിൻ പോലുള്ള വിഷയങ്ങൾ പഠിക്കുന്നവർക്ക്, നിങ്ങൾക്ക് മികവ് തെളിയിക്കാൻ കൂടുതൽ പോസിറ്റീവ് എനർജി ഉൾക്കൊള്ളേണ്ടതാണ്.
ഉദ്യോഗം: ഈ ആഴ്ച നിങ്ങൾക്ക് അത്ര നല്ലതാകില്ല. ഈ ആഴ്ച, നിങ്ങൾക്ക് ജോലി സമ്മർദ്ദം ഉണ്ടാകാം. ഇതിനായി, നിങ്ങളുടെ ജോലിയിൽ കാര്യക്ഷമത കാണിക്കാൻ നിങ്ങൾ കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. ബിസിനസ്സിൽ, നിങ്ങൾക്ക് ലാഭകരമായ വരുമാനം ലഭിക്കും.
ആരോഗ്യം: ഈ ആഴ്ച, നിങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്നിരുന്നാലും ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. ഇതുമൂലം, നിങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടാം. ഈ ആഴ്ചയിൽ, നിങ്ങൾക്ക് ജലദോഷം, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെടാൻ സാധ്യത കാണുന്നു.
പരിഹാരം: ദിവസവും 20 തവണ 'ഓം സോമായ നമഃ' ജപിക്കുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച ശുഭാപ്തിവിശ്വാസത്തോടെ ആയിരിക്കും ആരംഭിക്കുക. പുതിയ നിക്ഷേപങ്ങൾ പോലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുകയും അത് നിങ്ങളെ സന്തോഷിപ്പിക്കുകയും വിജയത്തിലേക്കുള്ള കൃത്യമായ പാതയിൽ നിങ്ങളെ നയിക്കുകയും ചെയ്യാം. നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് വ്യക്തത ഉണ്ടാകും.
പ്രണയ ജീവിതം: പ്രണയ ബന്ധത്തിൽ പരസ്പര ബന്ധം മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ പുലർത്തുന്ന ബന്ധം ആസ്വാദ്യകരമായിരിക്കും. നിങ്ങളുടെ പ്രണയ ബന്ധം, അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ശരിയായ സമയമാണിത്.
വിദ്യാഭ്യാസം: എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ തുടങ്ങിയ പഠനങ്ങൾ നടത്തുന്നവർക്ക്, ഈ സമയം നിങ്ങൾ വിജയത്തിലേക്ക് നീങ്ങും. നിങ്ങൾ നിങ്ങളുടെ പഠനരീതി പുനഃക്രമീകരിക്കാനും അതുല്യമായ നേട്ടങ്ങൾ കൈവരിക്കാനുമുള്ള ഒരു സ്ഥാനത്തായിരിക്കും ചെയ്യും.
ഉദ്യോഗം: ജോലിക്കാർക്ക് ഈ ആഴ്ച, മികച്ച പ്രകടനവും, മികവും പ്രകടിപ്പിക്കാൻ കഴിയും. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. നിങ്ങളുടെ അർപ്പണബോധത്താൽ നിങ്ങൾക്ക് ഒരു പ്രമോഷൻ ലഭിക്കാൻ നല്ല അവസരങ്ങളുണ്ട്. ബിസിനസ്സിൽ, വിജയവും, ലാഭവും കൈവരും.
ആരോഗ്യം: തലവേദന, ദഹനപ്രശ്‌നങ്ങൾ തുടങ്ങിയ ചില ചെറിയ പ്രശ്‌നങ്ങൾ ഒഴികെ ഈ സമയം നിങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. സമീകൃതാഹാരം അവലംബിക്കുന്നത് ഉചിതമാണ്
പരിഹാരം: ദിവസവും 21 തവണ 'ഓം ബൃഹസ്പതയേ നമഃ ‘ ജപിക്കുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാവുകയും, നിങ്ങളുടെ ആശയങ്ങളുമായി പരസ്പരബന്ധം പുലർത്തുകയും ചെയ്യും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടാം. ഈ ആഴ്ച നിങ്ങൾ പിന്തുടരുന്ന ഏത് ലക്ഷ്യത്തിലും നിങ്ങൾ ഒരു നല്ല ശക്തി കൈവരിക്കും.
പ്രണയ ജീവിതം: നിങ്ങൾക്ക് ജീവിതപങ്കാളിയുമായി ഒരു ഏകീകൃത ധാരണ ഉണ്ടാക്കാൻ ഈ ആഴ്ച കഴിയും. നിങ്ങൾക്ക് പ്രണയ പങ്കാളി/ ജീവിതപങ്കാളിയോടൊപ്പമോ വിജയഗാഥകൾ സൃഷ്‌ടിക്കാനുള്ള അവസരങ്ങൾ കൈവരും.
വിദ്യാഭ്യാസം: ഈ ആഴ്ച നിങ്ങളുടെ പഠനത്തിൽ സുഗമമായ ഫലങ്ങൾ കാണാനാകും. വിഷ്വൽ കമ്മ്യൂണിക്കേഷൻ, എഞ്ചിനീയറിംഗ് തുടങ്ങിയ പഠനങ്ങൾ നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പഠനത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയും. മറ്റ് വിദ്യാർത്ഥികളുമായി നിങ്ങൾ ഒരു മാതൃക ആകും.
ഉദ്യോഗം: നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ നന്നായി പ്രവർത്തിക്കാൻ കഴിയും. പുതിയ തൊഴിൽ അവസരങ്ങൾ നേടാനും യോഗം കാണുന്നു. അത്തരം ജോലി തൊഴിൽ അവസരങ്ങൾ നിങ്ങൾക്ക് അങ്ങേയറ്റം സംതൃപ്തി നൽകും. നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള യോഗവും കാണുന്നു. ബിസിനസ്സിൽ, നിങ്ങളുടെ എതിരാളികളേക്കാൾ നിങ്ങൾ മുന്നിലായിരിക്കും.
ആരോഗ്യം: ഈ സമയം നിങ്ങൾക്ക് നല്ല ആരോഗ്യം ഉണ്ടായിരിക്കും. എന്നിരുന്നാലും സമീകൃത ആഹാരക്രമം പാലിക്കേണ്ടതാണ്.
പരിഹാരം: ദിവസവും 21 തവണ 'ഓം രാഹവേ നമഃ' ജപിക്കുക.
ഭാഗ്യ സംഖ്യ 5 (നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിങ്ങൾക്ക് അനുകൂല സമയമായിരിക്കും. ഈ സമയം നിങ്ങൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാനും നിങ്ങൾക്കായി ചില നല്ല പാതകൾ സജ്ജമാക്കാനും നിങ്ങൾക്ക് കഴിയും.
പ്രണയ ജീവിതം: ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല സ്നേഹം സ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ, പരസ്പര ക്രമീകരണത്തിലൂടെ നിങ്ങൾ യോജിപ്പ് വർദ്ധിക്കും. പ്രണയബന്ധത്തെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് കൊണ്ടുപോകാൻ ഈ സമയം നല്ലതാണ്.
വിദ്യാഭ്യാസം: നിങ്ങൾക്ക്, ബിസിനസ്സ് അക്കൗണ്ടിംഗും മാനേജ്മെന്റും പഠിക്കുന്നതെങ്കിൽ, നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ ആഴ്ചയിൽ, നിങ്ങൾക്ക് കൂടുതൽ ഗ്രഹിക്കാനുള്ള കഴിവ് ഉണ്ടാകും.
ഉദ്യോഗം: നിങ്ങൾക്ക് ഒദ്യോഗിക രംഗത്ത് വിജയം സാധ്യമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല അംഗീകാരം ലഭിക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസ്സിൽ, നിങ്ങൾക്ക് നല്ല ലാഭം നേടാനും കഴിയും. നിങ്ങളുടെ എതിരാളികളെക്കാൾ നിങ്ങൾ മുന്നിലാകും.
ആരോഗ്യം: ഈ സമയം നിങ്ങൾക്ക് ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നല്ലതായിരിക്കും, നിങ്ങളിൽ നിലനിൽക്കുന്ന ഊർജ്ജവും ഉത്സാഹവും കാരണം ഇത് സാധ്യമായേക്കാം. ഈ സമയം നിങ്ങൾ കൂടുതൽ പോസിറ്റീവായിരിക്കും.
പരിഹാരം: ദിവസവും 41 തവണ 'ഓം നമോ ഭഗവതേ വാസുദേവായ' ജപിക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ ആത്മവിശ്വാസവും, പോസിറ്റിവിറ്റിയും ഉയരും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വ്യക്തിത്വം മെച്ചപ്പെടുത്തും. സ്വന്തം ആവശ്യങ്ങൾക്കായി നിങ്ങൾ പണം ചെലവഴിക്കും.
പ്രണയ ജീവിതം: പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് ഇത് വളരെ നല്ല ആഴ്ചയായിരിക്കും, കൂടാതെ നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം ഉണ്ടെങ്കിൽ അത് അവരോട് തുറന്നു പറയാനും സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾ നല്ല സമയം ആസ്വദിക്കുകയും ചെയ്യും.
വിദ്യാഭ്യാസം: ഉന്നത വിദ്യാഭ്യാസമോ, വിദേശത്ത് പഠിക്കാനുള്ള അവസരമോ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവരുടെ സ്വപ്നങ്ങൾ ഈ സമയം സാക്ഷാത്കരിക്കും. ഫാഷൻ, അഭിനയം, ഇന്റീരിയർ ഡിസൈനിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിസൈൻ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച അനുകൂലമായിരിക്കും.
ഉദ്യോഗം: ആഡംബര വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ അല്ലെങ്കിൽ സേവനങ്ങൾ, അല്ലെങ്കിൽ സ്ത്രീകളുമായി ബന്ധപ്പെട്ട ഇനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ, ഈ ആഴ്ചയിൽ നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ജോലിയിൽ, ആനുകൂല്യങ്ങളുടെ രൂപത്തിൽ നിങ്ങൾക്ക് അധിക പണ ആനുകൂല്യങ്ങൾ ലഭിക്കും.
ആരോഗ്യം: ഈ സമയം നിങ്ങളിലെ ഉത്സാഹം നിങ്ങളെ മികച്ച ആരോഗ്യത്തോടെ നിലനിർത്തും. നിങ്ങൾ മികച്ച അവസ്ഥയിൽ ആയിരിക്കുന്ന വിധത്തിൽ നിങ്ങൾ അത് നന്നായി ക്രമീകരിക്കും.
പരിഹാരം: ദിവസവും 42 തവണ 'ഓം ഭാർഗവായ നമഃ’ ജപിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച ചില ആശയക്കുഴപ്പം നിറഞ്ഞ ചിന്തകൾ ഉണ്ടാകും. നിങ്ങളുടെ വികാരങ്ങൾ കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുമായി കണക്റ്റു ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ നിങ്ങളുടെ വികാരം നിയന്ത്രിക്കേണ്ടതാണ്.
പ്രണയ ജീവിതം: പ്രണയബന്ധവുമായി ബന്ധപ്പെട്ട് ഈ ആഴ്ച, നിങ്ങൾക്ക് മങ്ങിയ ആഴ്ചയായിരിക്കും. വിവാഹിതരായ രാശിക്കാർക്ക്, ചില ടെൻഷനുകളും നേരിടേണ്ടി വരാം. നിങ്ങളുടെ പങ്കാളിയുടെ ചില പെരുമാറ്റം കാരണം നിങ്ങൾക്ക് ഒരു വൈകാരിക പ്രയാസം ഉണ്ടാകും.
വിദ്യാഭ്യാസം: ഡിസൈനിംഗ്, കല, സർഗ്ഗാത്മകത, കവിത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക്, ഈ സമയം നിങ്ങൾ സൃഷ്ടിപരമായ ആശയങ്ങളാൽ നിറയും. എന്നിരുന്നാലും നിങ്ങൾക്ക് ആശയങ്ങൾ കൈമാറുന്നതിൽ നിങ്ങൾക്ക് ചെറിയ ബുദ്ധിമുട്ട് നേരിടാം.
ഉദ്യോഗം: നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ പറ്റുന്ന വിധത്തിൽ നിങ്ങൾക്ക് ഈ സമയം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമുണ്ടാകും. നിങ്ങളുടെ അടുത്ത കുടുംബവുമായോ, സുഹൃത്തുക്കളുമായോ ചേർന്ന് ചില ചില ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും.
ആരോഗ്യം: ആമാശയം, കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഈ സമയം അനുഭവപ്പെടാം. ഹോർമോണുകൾ അല്ലെങ്കിൽ ആർത്തവവിരാമം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും സ്ത്രീകൾക്കും ഈ സമയം അനുഭവപ്പെടാനുള്ള യോഗം കാണുന്നു.
പരിഹാരം: ദിവസവും 27 തവണ 'ഓം കേതവേ നമഃ' ജപിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച്ച നിങ്ങളുടെ ജീവിതത്തിൽ സ്‌നേഹവും, സന്തോഷവും അനുഭവപ്പെടും. നിങ്ങൾ ചെയ്ത എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിക്കുന്നതായി നിങ്ങൾക്ക് ഈ സമയം അനുഭവപ്പെടും.
പ്രണയ ജീവിതം: അവിവാഹിതരായ രാശിക്കാർക്ക്, അവരുടെ മനസ്സ്സിന് ഇണങ്ങിയ ആളെ കണ്ടെത്താനും, ബന്ധം ഉറപ്പിക്കാനും കഴിയും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഇത് നല്ല സമയമായിരിക്കും.
വിദ്യാഭ്യാസം: അശ്രദ്ധമായ മനോഭാവം നിങ്ങളുടെ ഗ്രേഡുകളെ ബാധിക്കും എന്നതിനാൽ നിങ്ങൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
ഉദ്യോഗം: നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അനാവശ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുകയും വേണം, അല്ലെങ്കിൽ ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കാം.
ആരോഗ്യം: ആരോഗ്യപരമായി, നിങ്ങൾക്ക് ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരാം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, മുൻകരുതലുകൾ എടുക്കാനും ആരോഗ്യകരമായ ഭക്ഷണവും, ദിവസവും വ്യായാമം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ദിവസവും 44 തവണ 'ഓം മണ്ഡായ നമഃ' ജപിക്കുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ സമയം നിങ്ങൾക്ക് നിങ്ങളുടെ ഉദ്യമങ്ങളിൽ വിജയിക്കാനുള്ള നല്ല നിശ്ചയദാർഢ്യവും, അഭിനിവേശവും ഉണ്ടായിരിക്കും. നിങ്ങളുടെ ഔദ്യോഗിക സമീപനം നിങ്ങളുടെ ലക്ഷ്യങ്ങളിൽ വിജയിക്കാനും ലക്ഷ്യത്തിലെത്താനും നിങ്ങളെ പ്രാപ്തരാക്കും.
പ്രണയ ജീവിതം: ഈ സമയം നിങ്ങളുടെ പങ്കാളിയുമായി വഴക്കിടാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ബന്ധത്തെ ഉയർത്താൻ, നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനും, അവരുമായി നല്ല സമയം ചെലവഴിക്കാനും നിങ്ങൾ ശ്രദ്ധിക്കണം.
വിദ്യാഭ്യാസം: ഈ സമയം നിങ്ങളുടെ ഏകാഗ്രത മോശമാകാം. നിങ്ങൾക്ക് ഏകാഗ്രത നഷ്ടപ്പെടാം. അതിനാൽ സമ്മർദം ചെലുത്താതെ നിങ്ങളുടെ പഠനം ആസ്വദിക്കാൻ ശ്രമിക്കുക.
ഉദ്യോഗം: ഔദ്യോഗിക രംഗത്ത്, നിങ്ങളുടെ പ്രോജക്റ്റുകൾ കൃത്യസമയത്ത് നൽകാൻ നിങ്ങൾക്ക് കഴിയും. ജോലി അന്വേഷിക്കുന്നവർക്ക്, ഈ ആഴ്ചയിൽ നിങ്ങൾക്ക് ചില നല്ല ജോലി ഓഫറുകൾ ലഭിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കിൽ, അത് അനുകൂലമായ ഫലങ്ങൾ നൽകും. ബിസിനസ്സുമായി ബന്ധപ്പെട്ട് ഈ ആഴ്ച ചില വെല്ലുവിളി നേരിടേണ്ടി വരാം.
ആരോഗ്യം: ഈ ആഴ്ച, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്, ഉദരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഈ സമയത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം: ദിവസവും 27 തവണ 'ഓം ഭൗമായ നമഃ' ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.