ന്യൂമറോളജി പ്രതിവാര ജാതകം 25 സെപ്റ്റംബർ-01 ഒക്ടോബർ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
കോളിൽ ഞങ്ങളുടെ പ്രശസ്ത സംഖ്യാശാസ്ത്രജ്ഞരുമായി സംസാരിക്കുക, നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് ജീവിതം വളർത്തുക
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (25 - 01 ഒക്ടോബർ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യാ 1
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 1, 19, 28 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 1 സ്വദേശികളെ, ഈ ആഴ്ച നിങ്ങൾ വളരെ ധൈര്യശാലിയും നിര്ഭയനുമായിരിക്കും, പ്രത്യേകിച്ച് ആശയവിനിമയത്തിൽ. നിങ്ങൾ മറ്റുള്ളവരെ പിന്തുണക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ ആശയവിനിമയത്തിലും ആംഗ്യങ്ങളിലും നിങ്ങൾ അഹങ്കാരമോ ആക്രമണോത്സുകമോ ആകില്ലെന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രിയപെട്ടവരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യും.
പ്രണയ ബന്ധം : ഭാഗ്യ സംഖ്യാ 1 സ്വദേശികൾ, പ്രണയ ബന്ധങ്ങളുടെ കാര്യത്തിൽ, ഈ ആഴ്ച അത്ര നല്ലതല്ല. ഈ ആഴ്ചയിലെ സഖ്യകൾ അത്ര അനുകൂലമല്ലാത്തതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുമായും കാമുകനുമായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ച് നിങ്ങൾ വളരെ ബോധവാനായിരിക്കണം. നിങ്ങൾ വളരെ അധിക്ഷേപകരമായ വഴക്കുകളിൽ ഏർപ്പെടുകയും പരസ്പരം ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് സംഘട്ടനങ്ങൾ ഒഴിവാക്കാനും ശാന്തത നിലനിർത്താനും ധ്യാനം ചെയ്യാനും ശ്രമിക്കുന്നതാണ് നല്ലത്.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 1 വിദ്യാർത്ഥികൾക്ക്, എന്ജിയറിംഗ് പഠിക്കുന്നവർക്കും എൻജിയറിംഗ് കോഴ്സിൽ പ്രവേശനത്തിന് തയ്യാറെടുക്കുന്നവർക്കും ഈ ആഴ്ച നല്ലതാണ്. എന്നാൽ ശ്രദ്ധ കേന്ദ്രികരിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. അതിനായി നിങ്ങൾക്ക് ധ്യാനത്തിന്റെയോ ഏതെങ്കിലും ഏകാഗ്രതയുള്ള വ്യായാമത്തിന്റെയോ സഹായം സ്വീകരിക്കാം.
ഉദ്യോഗം: ഔദ്യോഗിക ജീവിതത്തിന്റെ കാര്യത്തിൽ, അധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഈ ആഴ്ച വളരെ നല്ലതായിരിക്കും. രാഷ്ട്രിയക്കാർക്കും നേതാക്കൾക്കും അവരുടെ അധികാരം സമൂഹത്തിൽ ക്ഷേമത്തിനും നല്ല സ്വാധീനത്തിന് വേണ്ടിയും ഉപയോഗിക്കാനാകും. ഇതോടെ, നിങ്ങൾ ഒരു മികച്ച നേതാവായി ഉയരും, നിങ്ങളുടെ ജോലിയിലൂടെ നിങ്ങൾക്ക് ജനപ്രീതി നേടാൻ കഴിയും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.
ആരോഗ്യം: ആരോഗ്യപരമായി, ഈ കാലയളവിൽ നിങ്ങൾ ഊർജ്ജവും ഉത്സാഹവും നിറഞ്ഞവരായിരിക്കാം. എന്നിരുന്നാലും, ഉയർന്ന ഊർജ്ജ നില കാരണം, നിങ്ങൾ ആവേശകരമായ തീരുമാനങ്ങൾ എടുത്തേക്കാം. അതിനാൽ, നിങ്ങളുടെ ഉത്സാഹവും ഊർജ്ജ നിലയും നിയന്ത്രിക്കാനും ധ്യാനം ചെയ്യാൻ ശ്രമിക്കാനും നിങ്ങളെ ഉപദേശിക്കുന്നു, ഇത് നിങ്ങൾക്ക് മാനസിക സമാധാനം നൽകും.
പ്രതിവിധി: സൂര്യ ദേവന് അർഘ്യം അർപ്പിക്കുകയും ഗായത്രി മന്ത്രം 11 തവണ ചൊല്ലുകയും ചെയ്യുക.
ഭാഗ്യ സംഖ്യാ 2
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 2, 11, 20 അല്ലെങ്കിൽ 29 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ നമ്പർ 2 സ്വദേശികളെ, ഈ ആഴ്ച നിങ്ങൾക്ക് വൈകാരികമായി ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ വൈകാരികവും മാനസികവുമായ തലത്തിൽ അസ്വസ്ഥത അനുഭവപ്പെടാം. ആശയക്കുഴപ്പവും മനസ്സിലെ ചിന്തകളുടെ വ്യക്തതയില്ലായ്മയും കാരണം നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ പ്രിയപെട്ടവരുമായി ആശയവിനിമയം നടത്താനും നിങ്ങളുടെ ഹൃദയം തുറന്നു സംസാരിക്കാനും നിങ്ങളെ ഉപദേശിക്കുന്നു. ഇത് നിങ്ങളുടെ മാനസിക സമാധാനം കൈവരിക്കൻ സഹായിക്കും, തുടർന്ന് നിങ്ങളുടെ അരക്ഷിതാവസ്ഥകളോടും ഭയത്തോടും പോരാടാൻ നിങ്ങൾക്ക് കഴിയും.
പ്രണയ ബന്ധം : ഈ ആഴ്ച, നിങ്ങളുടെ വൈകാരിക സന്തുലിതാവസ്ഥയ്ക്കായി സഹായം തേടാനും അവരുമായി ആശയവിനിമയം നടത്താനും നിങ്ങളോട് നിർദ്ദേശിക്കുന്നു, ഇത് അവരുമായുള്ള തെറ്റിദ്ധാരണ ഒഴിവാക്കുകയും ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യും.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യ 2 വിദ്യാർത്ഥികൾക്ക് ഈ സമയം ശ്രദ്ധ കേന്ദ്രികരിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും കാരണം ഉയർന്ന ആഗ്രഹങ്ങളും ശ്രദ്ധക്കുറവ് അവരെ അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് ശല്യപെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്യും.
ഉദ്യോഗം: ഭാഗ്യ സംഖ്യാ 2, സ്വദേശികളെ, ഈ ആഴ്ച നിങ്ങളുടെ വ്യക്തിപരമായ ജീവിത പ്രശ്നവും മാനസികാവസ്ഥയും നിങ്ങളുടെ ഉദ്യോഗ ജീവിതത്തെയും ബാധിക്കും. അതിനാൽ, അതിനെ കുറിച്ച് ബോധവാന്മാരായിരിക്കാനും അത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ അത് സംഭവിക്കാൻ അനുവദിക്കാതിരിക്കാനും നിങ്ങളെ ഉപദേശിക്കുന്നു. എന്നാൽ ഹോമിയോപ്പതി മെഡിസിൻ, നഴ്‌സിംഗ്, അല്ലെങ്കിൽ ഡയറ്റീഷ്യൻ, പോഷകാഹാര സംബന്ധമായ ജോലികൾ ചെയ്യുന്ന സ്വദേശികൾക്ക്, അതിജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഇത് വളരെ നല്ല ആഴ്ചയാണ്, നിങ്ങളുടെ സേവന സ്വഭാവം കൊണ്ട് ലോകത്തെ ആകർഷിക്കാനാകും.
ആരോഗ്യം: ഭാഗ്യ സംഖ്യാ 2 സ്വദേശികൾക്ക് ആരോഗ്യപരമായി വളരെ അനുകൂലമായ ആഴ്ചയല്ല. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും മൂലം നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ നിങ്ങളുടെ ശരീരത്തെപ്പറ്റി അമിതമായി ചിന്തിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യരുതെന്ന് നിങ്ങളോട് നിർദ്ദേശിക്കുന്നു.
പ്രതിവിധി: ശിവലിംഗത്തിന് ദിവസവും പാൽ അർപ്പിക്കുക.
250+ പേജുകൾ വ്യക്തിഗതമാക്കിയ ആസ്ട്രോ സേജ് ബൃഹത് ജാതകം, വരാനിരിക്കുന്ന എല്ലാ സംഭവങ്ങളും മുൻകൂട്ടി അറിയാൻ നിങ്ങളെ സഹായിക്കുന്നു
ഭാഗ്യ സംഖ്യാ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21 അല്ലെങ്കിൽ 30 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ )
ഈ ആഴ്ച ഭാഗ്യ സംഖ്യാ 3 സ്വദേശികൾ, നിങ്ങൾ വളരെ ആത്മീയതയുള്ളവരായിരിക്കും കൂടാതെ ധ്യാനിക്കാനും ദൈവിക ശക്തിയുമായി ബന്ധപ്പെടാനുമുള്ള ആഗ്രഹം അനുഭവപ്പെടും. നിങ്ങൾ വളരെ കാലമായി അനുഭവിച്ചതിനു ഈ ആഴ്ച വലിയ സമാധാനവും പരിശ്രമവും നൽകും.
പ്രണയ ബന്ധം: നിങ്ങൾ വിവാഹിതനാണെങ്കിൽ, ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയോടൊപ്പം ഒരു തീർത്ഥാടനം നടത്താം. അല്ലെങ്കിൽ സത്യനാരായണ കഥ അല്ലെങ്കിൽ ഹോറ പോലുള്ള ചില ആത്മീയ പ്രവർത്തനങ്ങൾ വീട്ടിൽ നടത്തുക.
വിദ്യാഭ്യാസം: ഗവേഷണ മേഖലയിലുള്ള വിദ്യാർത്ഥികൾക്കും പുരാതന സാഹിത്യത്തിലും ചരിത്രത്തിലും പിഎച്ച്ഡി പഠിക്കുന്നവർക്കും ഇത് വളരെ നല്ല ആഴ്ചയാണ്. നിങ്ങൾക്ക് ജ്യോതിഷം, നിഗൂഢ ശാസ്ത്രം അല്ലെങ്കിൽ പുരാണ പഠനങ്ങളിൽ താൽപ്പര്യമുണ്ടാകും.
ഉദ്യോഗം: ഉദ്യോഗ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, തത്ത്വചിന്തകരും കൺസൾട്ടന്റുമാരും ഉപദേശകരും അധ്യാപകരുമായ റൂട്ട് നമ്പർ 3 സ്വദേശികൾക്ക് ഇത് വളരെ നല്ല ആഴ്ചയാണ്. ഈ ആഴ്ച, അവർക്ക് മറ്റുള്ളവരെ എളുപ്പത്തിൽ സ്വാധീനിക്കാനും ശക്തമായ നല്ല ഇച്ഛാശക്തി വളർത്തിയെടുക്കാനും കഴിയും.
ആരോഗ്യം: ഭാഗ്യ സംഖ്യാ 3 സ്വദേശികളേ, ഈ ആഴ്ച നിങ്ങൾ യോഗ, ധ്യാനം തുടങ്ങിയ ചില ആത്മീയവും ശാരീരികവുമായ പ്രവർത്തനങ്ങളിൽ മുഴുകാൻ സമയം ചിലവഴിക്കും, അത് നിങ്ങളുടെ ശരീരത്തിനും ആത്മാവിനും ഗുണകരമായ ഫലം നൽകും.
പ്രതിവിധി: ഗണപതിയെ ആരാധിക്കുകയും ഗണേശ മന്ത്രം ജപിക്കുകയും ചെയ്യുക.
ഭാഗ്യ സംഖ്യാ 4
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 4, 13, 22 അല്ലെങ്കിൽ 31 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച ഭാഗ്യ സംഖ്യാ 4 സ്വദേശികൾ, വിവേചനപരവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചിന്തകൾ നിങ്ങളുടെ മനസ്സിനെ മൂടും. കൂടാതെ, നിങ്ങളുടെ മനസ്സിൽ പെട്ടെന്നുള്ള ചിന്തകൾ കാരണം നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കാം.
പ്രണയ ബന്ധം: ആത്മാഭിമാനം നിമിത്തം നിങ്ങൾ നിങ്ങളുടെ പങ്കാളിയെ അവഗണിക്കുകയോ അനാദരിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്, ഇത് നിങ്ങൾ രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടലുകൾ സൃഷ്ടിച്ചേക്കാം. അതിനാൽ, ഈ ആഴ്ചയിൽ നിങ്ങളുടെ ബന്ധത്തിന് തുല്യമായ മുൻഗണന നൽകാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 4 വിദ്യാർത്ഥികൾ ഈ ആഴ്ച നിങ്ങൾ പഠന സമ്മർദ്ദത്താൽ അതിരുകടക്കും. നിങ്ങളുടെ ഏകാഗ്രത മോശമായിരിക്കും, നിങ്ങൾക്ക് നിരവധി ശ്രദ്ധ ഇല്ലായ്‌മ മൂലം പഠിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. അതിനാൽ സമ്മർദ്ദം അതിരുകടക്കരുതെന്നും ആവശ്യമുള്ളപ്പോൾ അധ്യാപകരിൽ നിന്നും ഉപദേശകരിൽ നിന്നും സഹായം തേടാനും നിങ്ങളെ ഉപദേശിക്കുന്നു.
ഉദ്യോഗം: കയറ്റുമതി-ഇറക്കുമതി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ എം-എൻ-സിയിൽ ജോലി ചെയ്യുന്ന ഭാഗ്യ സംഖ്യാ 4 സ്വദേശികൾക്ക് നല്ലൊരു ആഴ്ചയായിരിക്കും.
ആരോഗ്യം: ഭാഗ്യ സംഖ്യാ 4 സ്വദേശികൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമില്ല. നിങ്ങളുടെ മാനസികാരോഗ്യത്തെ തടസ്സപ്പെടുത്തുന്നതിനാൽ നിങ്ങൾ അമിതമായി ചിന്തിക്കുകയും വിഷാദിക്കുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക..
പ്രതിവിധി: ആട്ട പന്തുകൾ മത്സ്യങ്ങൾക്ക് നൽകുക.
ഭാഗ്യ സംഖ്യാ 5
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 5, 14 അല്ലെങ്കിൽ 23 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ )
ഭാഗ്യ സംഖ്യാ 5 സ്വദേശികൾ, ഈ ആഴ്ച വിജയം കഠിനമായിരിക്കും, പക്ഷേ വിജയിക്കാൻ കഴിയും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരെയധികം കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്, അത് നിങ്ങളെ കഠിനമാക്കും. നിങ്ങളുടെ ആശയവിനിമയത്തിൽ നിങ്ങൾ മൂർച്ചയുള്ളതും നേരുള്ളവരും ആയിരിക്കും നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കാനും നയതന്ത്രപരമായി സംസാരിക്കാനും നിങ്ങളോട് നിർദ്ദേശിക്കുന്നു.
പ്രണയ ബന്ധം:ഈ ആഴ്ചയിൽ നിങ്ങളുടെ പങ്കാളികളുടെ പ്രണയ ആശയങ്ങളോടും പദ്ധതികളോടും നിങ്ങൾ പ്രതികരിക്കാത്തതിനാൽ പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭാഗ്യ സംഖ്യാ 5 സ്വദേശികൾക്ക് മങ്ങിയ ആഴ്ചയായിരിക്കും. വിവാഹിതരായ നാട്ടുകാർക്ക് വൈകാരിക ധാരണയുടെ അഭാവം മൂലം ഈ ആഴ്ച ചില പിരിമുറുക്കങ്ങൾ നേരിടേണ്ടിവരും. എന്നാൽ വ്യത്യാസങ്ങൾ മനസിലാക്കാനും ആശയവിനിമയം നടത്താനും നിങ്ങൾ മുൻകൈയെടുക്കും എന്ന ഒരു നല്ല വശമുണ്ട്.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 5 വിദ്യാർത്ഥികൾ, നിങ്ങൾ സാമ്പത്തികവും സംഖ്യകളും പഠിക്കുകയാണെങ്കിൽ, ഈ ആഴ്ച നിങ്ങൾക്ക് അനുയോജ്യമാണ്, എന്നാൽ നിങ്ങൾ മാസ് കമ്മ്യൂണിക്കേഷൻ പോലെയുള്ള ക്രിയാത്മകമായ എന്തെങ്കിലും പഠിക്കുകയാണെങ്കിൽ, നിങ്ങളുടെ ആശയങ്ങൾ നൽകുന്നതിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും.
ഉദ്യോഗം: നിങ്ങളുടെ സാധനങ്ങൾ വിപണനം ചെയ്യുന്നതിലും നിങ്ങളുടെ ഉൽപ്പന്നത്തിന് പുതിയ വിപണി കണ്ടെത്തുന്നതിലും നിങ്ങൾ വിജയിക്കും എന്നതിനാൽ സ്വന്തം ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമായ സമയമായിരിക്കും. പ്രിന്റ് മീഡിയയിലുള്ളവർ നിങ്ങൾ എഴുതുന്നത് നിരീക്ഷിക്കാൻ നിർദ്ദേശിക്കുന്നു, കാരണം നിങ്ങളുടെ വികാരങ്ങളിൽ നിന്ന് നിങ്ങൾ അകന്നുപോകുകയും പിന്നീട് വിമർശനങ്ങൾ നേരിടുകയും ചെയ്യും.
ആരോഗ്യം: ഭാഗ്യ സംഖ്യാ 5 സ്വദേശികൾ ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നു, നിങ്ങൾക്ക് ചർമ്മം, അലർജി പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാം. അതിനാൽ നല്ല ശുചിത്വം പാലിക്കാനും ധാരാളം വെള്ളം കുടിക്കാനും ഏതെങ്കിലും പ്രാണികളുടെ കടിയേറ്റാൽ ജാഗ്രത പാലിക്കാനും നിങ്ങളോട് നിർദ്ദേശിക്കുന്നു.
പ്രതിവിധി: ഗണപതിയെ ആരാധിക്കുകയും ദുർവ (പുല്ല്) സമർപ്പിക്കുകയും ചെയ്യുക.
നിങ്ങളുടെ കരിയറിലും വിദ്യാഭ്യാസത്തിലും വിജയം നേടുന്നതിന്: നിങ്ങളുടെ കോഗ്നി ആസ്ട്രോ റിപ്പോർട്ട് ഇപ്പോൾ ഓർഡർ ചെയ്യുക!
ഭാഗ്യ സംഖ്യാ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15 അല്ലെങ്കിൽ 24 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 6 സ്വദേശികളേ, ഈ ആഴ്ച നിങ്ങൾ നിങ്ങളുടെ ആന്തരിക സൗന്ദര്യത്തിലും മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങൾ ഉള്ളിൽ സമാധാനം തേടാനും മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കും, പ്രത്യേകിച്ച് പദവിയില്ലാത്ത ആളുകളെ. തെരുവ് നായ്ക്കൾക്കുവേണ്ടിയും നിങ്ങൾ പ്രവർത്തിച്ചേക്കാം, അത് നിങ്ങളെ സമൂഹത്തിൽ വേണ്ടപ്പെട്ട വ്യക്തിയാക്കും. അത് നിമിത്തം ആളുകൾ നിങ്ങളിൽ ആകൃഷ്ടരാകും.
പ്രണയ ബന്ധം: പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മങ്ങിയ ആഴ്ചയായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ ശ്രദ്ധക്കുറവും റൊമാന്റിക് ആശയങ്ങളോട് പ്രതികരിക്കാത്തതും കാരണം അവരുടെ പങ്കാളികൾ സന്തുഷ്ടരായിരിക്കില്ല. വിവാഹിതരായ നാട്ടുകാർക്കും ഇതേ പെരുമാറ്റം മൂലം ചില പിരിമുറുക്കം നേരിടേണ്ടി വന്നേക്കാം.
വിദ്യാഭ്യാസം:ഭാഗ്യ സംഖ്യാ 6 വിദ്യാർത്ഥികളേ, ഈ ആഴ്ച നിങ്ങൾ പുരാണ പഠനങ്ങൾ, നിഗൂഢ ശാസ്ത്രം, ജ്യോതിഷം എന്നിവയിലേക്ക് ചായ്‌വ് കാണിക്കും. അതിനാൽ, വേദ ജ്യോതിഷം അല്ലെങ്കിൽ ടാരറ്റ് വായന പോലുള്ള നിഗൂഢ ശാസ്ത്രത്തിൽ എന്തെങ്കിലും പഠിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, അതിനുള്ള വളരെ നല്ല സമയമാണിത്. നിങ്ങൾ ഒരു സൃഷ്ടിപരമായ ഫീൽഡിലാണെങ്കിൽ, ആശയങ്ങളുടെ ആഴത്തിലുള്ള ചിന്തകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും ഇത് നല്ല സമയമാണ്.
ഉദ്യോഗം: ഉദ്യോഗ രംഗത്ത്, ഈ കാലയളവ് സ്വദേശികൾക്ക് വളരെ അനുകൂലമായിരിക്കും കാരണം ജോലി മാറാൻ ശ്രമിക്കുന്നവർക്കും മികച്ച അവസരങ്ങൾക്കായി ശ്രമിക്കുന്നവർക്കും ഈ ആഴ്ച വിജയം ലഭിക്കും.
ആരോഗ്യം: ഈ ആഴ്ച ഭാഗ്യ സംഖ്യാ 6 സ്വദേശികൾ നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും നല്ല ജീവിതശൈലി സ്വീകരിക്കാനും നിങ്ങളെ ഉപദേശിക്കുന്നു.
പ്രതിവിധി: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുകയും അഭയം നൽകുകയും ചെയ്യുക.
ഭാഗ്യ സംഖ്യാ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16 അല്ലെങ്കിൽ 25 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ സ്നാഖ്യ 7 സ്വദേശികളേ, ഈ ആഴ്ച നിങ്ങൾ ആത്മീയത നിറഞ്ഞവരായിരിക്കും, കൂടാതെ ദരിദ്രർക്കായി ദാനധർമ്മങ്ങളും സംഭാവനകളും ചെയ്യാൻ മനസുള്ളവരായിരിക്കും. പുരാണം പോലും ഈ ആഴ്ച നിങ്ങൾക്ക് താൽപ്പര്യമുണ്ടാക്കും. ഈ കാലയളവ് നിങ്ങൾ വളരെക്കാലമായി അന്വേഷിക്കാൻ ശ്രമിച്ചതിന് വലിയ സമാധാനവും വിശ്രമവും നൽകും.
പ്രണയ ബന്ധം : ഭാഗ്യ സംഖ്യാ 7 സ്വദേശികളേ, നിങ്ങളുടെ പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ആഴ്ച നിയന്ത്രണത്തിലായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അറിവില്ലായ്മ ദീർഘകാല ആരോഗ്യത്തിനും ധാരാളം ചികിത്സാ ചെലവുകൾക്കും ഇടയാക്കും. യോഗ പോലുള്ള ശാരീരികവും മാനസികവുമായ ചില വിശ്രമ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ പങ്കാളിയെ പ്രചോദിപ്പിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു അല്ലെങ്കിൽ ഒരുമിച്ച് സമയം ചെലവഴിക്കാനും ശക്തമായ ബന്ധം സ്ഥാപിക്കാനും ഇത് നിങ്ങൾക്ക് അവസരം നൽകും.
വിദ്യാഭ്യാസം: പോലീസ് സേനയിലേക്കോ പ്രതിരോധ സേനയിലേക്കോ ഉള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തയ്യാറെടുപ്പിന് വളരെ നല്ല ആഴ്ചയായിരിക്കും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിൽ വിജയിക്കാനും, പരീക്ഷയിൽ വിജയിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
ഉദ്യോഗം: ഭാഗ്യ സംഖ്യാ 7 സ്വദേശികൾ, ഈ ആഴ്ച ആധികാരിക തസ്തികകളിൽ പുതിയ അവസരങ്ങൾ നിറയും. മേലുദ്യോഗസ്ഥരും മേലധികാരികളും നിങ്ങളെ പ്രശംസിക്കും, ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഊർജ്ജം ലഭിക്കും. നിങ്ങളുടെ നേതൃത്വഗുണങ്ങൾ വിലമതിക്കപ്പെടും. ജോലി അന്വേഷിക്കുകയോ ജോലി മാറുകയോ ചെയ്യുന്നവർക്ക് അനുകൂലമായ കാലയളവ് ഉണ്ടാകും. ചെറിയ പ്രയത്നത്തിലൂടെ നിങ്ങൾക്ക് നല്ല തൊഴിൽ നിർദ്ദേശങ്ങൾ ലഭിക്കും.
ആരോഗ്യം : ആരോഗ്യപരമായി, പ്രധാനപ്പെട്ട ഒന്നും ചാർട്ടിൽ ഇല്ലാത്തതിനാൽ ഇത് നിങ്ങൾക്ക് അനുകൂലമായ കാലഘട്ടമാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരിക വ്യായാമത്തിന്റെ നല്ല പാത സൂക്ഷിക്കാനും ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കാനും നിങ്ങളോട് നിർദ്ദേശിക്കുന്നു.
പ്രതിവിധി: ഭാഗ്യത്തിന് പൂച്ചയുടെ കണ്ണ് ബ്രേസ്ലെറ്റ് ധരിക്കുക.
ഭാഗ്യ സംഖ്യാ 8
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 8, 17 അല്ലെങ്കിൽ 26 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 8 സ്വദേശികളേ, ഈ ആഴ്ച നിങ്ങൾക്ക് വിഷാദവും അസ്വസ്ഥതയും അനുഭവപ്പെടാം, ഇതുമൂലം ആളുകളുമായി പൊരുത്തപ്പെടുന്നതിൽ നിങ്ങൾക്ക് പ്രശ്‌നങ്ങളും ഏകാന്തതയും അനുഭവപ്പെടാം. നിങ്ങൾ ജീവിതത്തിൽ പോസിറ്റിവിറ്റി അന്വേഷിക്കേണ്ടതുണ്ട്. നിങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ആത്മീയ സഹായം സ്വീകരിക്കാനും ധ്യാനിക്കാനും നിങ്ങളോട് നിർദ്ദേശിക്കുന്നു.
പ്രണയ ബന്ധം: ഈ ആഴ്ച, നിങ്ങളുടെ പങ്കാളിയെ എന്തെങ്കിലും കാര്യത്തിനായി തർക്കിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യരുത്, ഒപ്പം അവൻ/അവൾ കടന്നുപോകുന്ന സാഹചര്യം ആശയവിനിമയം നടത്താനും മനസ്സിലാക്കാനും ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ വിശ്വസ്തതയെ സംശയിക്കരുത്, പരസ്പരം ഇടം നൽകാൻ ശ്രമിക്കുക.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 8 വിദ്യാർത്ഥികൾ പഠനത്തിന്റെ സമ്മർദ്ദത്താൽ തളർന്നുപോകും. അവരുടെ ഏകാഗ്രത മോശമായിരിക്കും, അവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. അതിനാൽ, സമ്മർദ്ദം ചെലുത്തരുതെന്നും നിങ്ങളുടെ പഠനം ആസ്വദിക്കാൻ ശ്രമിക്കണമെന്നും നിങ്ങളോട് നിർദ്ദേശിക്കുന്നു.
ഉദ്യോഗം: പ്രൊഫഷണൽ രംഗത്ത്, ആളുകൾക്ക് ചില തടസ്സങ്ങൾ കണ്ടെത്താം, ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണയുടെ അഭാവം ഉണ്ടാകാം.അതിനാൽ, ഈ ആഴ്ച ശാന്തതയും ക്ഷമയും ഉള്ളവരായിരിക്കാനും ധ്യാനം ചെയ്യാനും നിർദ്ദേശിക്കുന്നു, കാരണം ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ചുമതല വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
ആരോഗ്യം: ആരോഗ്യപരമായി, നിങ്ങൾക്ക് ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. അതിനാൽ, മുൻകരുതലുകൾ എടുക്കാനും ഭക്ഷണക്രമം നിലനിർത്താനും നിങ്ങളുടെ ദിനചര്യയിൽ വ്യായാമം ചെയ്യാനും നിർദ്ദേശിക്കുന്നു.
പ്രതിവിധി: ക്ഷേത്രത്തിൽ കറുത്ത പുതപ്പൊതുണിയോ ദാനം ചെയ്യുക.
ഭാഗ്യ സംഖ്യാ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18 അല്ലെങ്കിൽ 27 തിയ്യതികളിലാണ് ജനിച്ചതെങ്കിൽ)
ഭാഗ്യ സംഖ്യാ 9 സ്വദേശികളേ, ഈ ആഴ്ച നിങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്ന നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും അർപ്പണബോധമുള്ളവരും ആയിരിക്കും . എന്നാൽ നിങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം, കാരണം നിങ്ങൾ സ്വാർത്ഥരും അഹങ്കാരികളുമായി പെരുമാറിയേക്കാം, അത് നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കാം.
പ്രണയ ബന്ധം: ഭാഗ്യ സംഖ്യാ 9 സ്വദേശികൾ നിങ്ങളുടെ പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ച് സംസാരിക്കുന്നു, വലിയ പ്രശ്‌നമൊന്നും കണ്ടില്ല. എന്നിരുന്നാലും, ദയനീയമായ കാര്യങ്ങളിൽ പങ്കാളിയുമായി വഴക്കിടാൻ സാധ്യതയുള്ളതിനാൽ ഈ ആഴ്ച നിങ്ങളുടെ പെരുമാറ്റം പരിശോധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം: ഭാഗ്യ സംഖ്യാ 9 വിദ്യാർത്ഥികളേ, ഈ ആഴ്ച നിങ്ങൾ ഊർജ്ജസ്വലരായിരിക്കും, നിങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അർപ്പണബോധമുള്ളവരായിരിക്കുകയും ചെയ്യും, അത് തീർച്ചയായും നിങ്ങളുടെ അധ്യാപകരുടെ ശ്രദ്ധ ആകർഷിക്കുകയും ഭാവിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യും. പോലീസ് സേനയ്‌ക്കോ പ്രതിരോധ സേനയ്‌ക്കോ വേണ്ടിയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തയ്യാറെടുപ്പിന് വളരെ നല്ല ആഴ്ചയായിരിക്കും.
ഉദ്യോഗം: ഭാഗ്യ സംഖ്യാ 9 സ്വദേശികളേ, നിങ്ങൾ പോലീസ് സേനയിലോ പ്രതിരോധ സേനയിലോ കായികതാരങ്ങളിലോ ആണെങ്കിൽ, ഈ ആഴ്ച നിങ്ങൾക്ക് ശരിക്കും നല്ലതാണ്. നിങ്ങൾക്ക് ജോലിയിൽ ഒരു പുതിയ ഊർജ്ജം ഉണ്ടാകും, നിങ്ങളുടെ നേതൃത്വ നിലവാരം വിലമതിക്കപ്പെടും.
ആരോഗ്യം: ആരോഗ്യപരമായി, ഭാഗ്യ സംഖ്യാ സ്വദേശികൾക്ക് ഈ ആഴ്ചയിൽ നല്ല ആരോഗ്യം അനുഭവപ്പെടും. യാത്ര ചെയ്യുമ്പോൾ അവർക്ക് ബോധവും ജാഗ്രതയും ഉണ്ടായിരിക്കുകയും സുരക്ഷിതമായി വാഹനമോടിക്കുകയും വേണം
പ്രതിവിധി: ഹനുമാന് ചുവന്ന നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കും സേവനങ്ങൾക്കും, സന്ദർശിക്കുക: ആസ്ട്രോ സേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
ഞങ്ങളുമായി ബന്ധം നിലനിർത്തിയതിന് നന്ദി !