സംഖ്യാശാസ്ത്രം വാരഫലം 30 ജനുവരി - 05 ഫെബ്രുവരി 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം ( 30 ജനുവരി മുതൽ 5 ഫെബ്രുവരി 2022 വരെ)
സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികൾ ഉണ്ടാകാം. എന്നിരുന്നാലും എല്ലാം തരണം ചെയ്യാൻ കഴിയും. നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനങ്ങൾ ലഭിക്കും. നിങ്ങൾക്ക് പ്രമോഷൻ സാധ്യതകളും കാണുന്നു. വിദേശത്തേക്ക് പോകാനും അവസരം ഉണ്ടാകും.
ബിസിനശ്ശിൽ, നിങ്ങൾക്ക് വലിയ ലാഭം നേടാൻ കഴിയും. പുതിയ ബിസിനസ്സ് അവസരങ്ങളും അതിൽ നിന്ന് വളരെയധികം പ്രയോജനവും ലഭിക്കും. സമ്പാദ്യത്തിനുള്ള സാധ്യതകൾ വന്നുചേരും.
നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് നല്ല ബന്ധം ഉണ്ടാകുകയും, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ സന്തോഷം ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ ഭാവിക്കായി നിക്ഷേപങ്ങൾ നടത്താനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
പരിഹാരം
ദിവസവും 21 തവണ "ഓം ഭാസ്കരായ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്രവർത്തന ഗതി ആസൂത്രണം ചെയ്യേണ്ടതായി വരാം. ജോലിയിലെ അധിക സമ്മർദ്ദം ഉണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.
ബിസിനസ്സിലെ വരുമാനം അത്ര തൃപ്തികരമാകില്ല. നിങ്ങളുടെ ബിസിനസ്സ് ശരിയായി ആസൂത്രണം ചെയ്യേണ്ടതാണ്, അതുവഴി നിങ്ങൾക്ക് ലാഭം ലഭിക്കും. സാമ്പത്തികമായി, മിതമായ നേട്ടങ്ങൾ ഉണ്ടാകും, എന്നാൽ നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. ബന്ധത്തിൽ, ചില വഴക്കുകൾക്ക് സാധ്യത കാണുന്നു. അത് വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങളുടെ കണ്ണുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
ദിവസവും 11 തവണ "ഓം ചന്ദ്രായ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭാഗ്യം നിങ്ങളെ തുണക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നിങ്ങൾ ജീവിക്കുകയും നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുന്നതിൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും.
ബിസിനസ്സിൽ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. പുതിയ ബിസിനസ്സിലേക്ക് കടക്കാനുള്ള സാധ്യത ഉണ്ടാകും. വിദേശ ബിസിനസ്സിനും സാധ്യത കാണുന്നു. നിരവധി നല്ല അവസരങ്ങളും ലഭിക്കും.
സാമ്പത്തികമായി നിങ്ങൾക്ക് കൂടുതൽ പണം ലഭിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുമായി ഐക്യം ഉണ്ടാകും.
പരിഹാരം
ദിവസവും 21 തവണ "ഓം ഗുരവേ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച ഔദ്യോഗികമായി നിങ്ങൾക്ക് അത്ര അനുയോജ്യമായിരിക്കില്ല. ജോലി സമ്മർദ്ദം നിങ്ങൾക്ക് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം, മികച്ച സാധ്യതകൾക്കായി നിങ്ങളുടെ ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചേക്കാം. ബിസിനസ്സിൽ, ഉയർന്ന ലാഭം നേടുന്നതിന്റെ വേഗത നിലനിർത്താൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി പൂർണ്ണ പിന്തുണയും സഹകരണവും നിങ്ങൾക്ക് ലഭിക്കും.
സാമ്പത്തികമായി, നിങ്ങൾക്ക് മിതമായ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് അനന്തരാവകാശത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാം. ബന്ധത്തിൽ, നിങ്ങൾക്ക് ചില തെറ്റിദ്ധാരണകൾ നേരിടേണ്ടി വരാം, എന്നാൽ കാലക്രമേണ കാര്യങ്ങൾ സാധാരണ നിലയിലാകും. ദഹനപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
ദിവസവും 22 തവണ "ഓം രാഹവേ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 5
(നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ചയുടെ തുടക്കത്തിൽ കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. നിങ്ങൾക്ക് ജോലി സമ്മർദ്ദം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കില്ല.
ബിസിനസ്സിൽ, പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല. എന്നിരുന്നാലും നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങൾ പരിശ്രമിക്കും. ചില വിദേശ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, അതിനാൽ എല്ലാം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങൾക്ക് തലവേദന, ജലദോഷം മുതലായവ അനുഭവപ്പെടും.
പരിഹാരം
ദിവസവും 41 തവണ "ഓം മഹാവിഷ്ണവേ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ നീക്കങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ജോലിസ്ഥലത്ത് നിങ്ങൾക്ക് അൽപ്പം അസംതൃപ്തി അനുഭവപ്പെടാം. നിങ്ങളുടെ മേലുദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളെ നിസ്സാരമായി എടുക്കാം.
ബിസിനസ്സിൽ വലിയ ലാഭം നേടാനുള്ള സാധ്യതകൾ ശോഭനമല്ലെങ്കിലും നിങ്ങളുടെ ബിസിനസ്സ് രൂപപ്പെടുത്തുന്നതിനുള്ള നല്ല അവസരം നിങ്ങൾക്ക് ലഭിക്കും. സാമ്പത്തികമായി ഇത് മികച്ച ആഴ്ച ആയിരിക്കാം, എന്നാൽ സമ്പാദ്യ സാധ്യത കുറവായിരിക്കും.
ബന്ധത്തിൽ, ഈഗോയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാകാം, നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ, ശാന്തമായും ക്ഷമയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങളുടെ കണ്ണുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
വെള്ളിയാഴ്ച ശുക്രഗ്രഹത്തിന് ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച, നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും.
ബിസിനസ്സിൽചില വീഴ്ചകൾ ഉണ്ടാകാം, ബിസിനസ്സ് പങ്കാളി നിങ്ങളെ അത്ര പിന്തുണക്കില്ല.
നിങ്ങളുടെ സുഹൃത്തുക്കളാൽ നിങ്ങൾക്ക് പ്രശ്നങ്ങൾ അനുഭവപ്പെടാം. ഈ സമയത്ത്, നിങ്ങൾ വിവിധ ധാർമ്മിക സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധ്യതയുണ്ട്.
നിങ്ങൾക്കും പങ്കാളിക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ പങ്കാളിയെയെ മനസ്സിലാക്കാനും ശാന്തമായും, ക്ഷമയോടെയും കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.
നിങ്ങൾക്ക് ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കാണുന്നു.
പരിഹാരം
ദിവസവും 16 തവണ "ഓം ഗണേശായ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഔദ്യോഗികമായി നിങ്ങൾ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ജോലി നൽകുന്നതിൽ നിങ്ങൾക്ക് ഒരു നല്ല മാതൃക കാണിക്കാൻ കഴിയും. മേലുദ്യോഗസ്ഥർ നിങ്ങളുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയും അതുവഴി ഉയർച്ചയ്ക്കും സാധ്യത കാണുന്നു.
ബിസിനസ്സിൽ, നിങ്ങൾക്ക് ഉയർന്ന ലാഭം നേടാൻ കഴിയും. പുതിയ പ്രോജക്ടുകളിൽ ഏർപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് പങ്കാളികൾ പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കും.
നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ നിങ്ങൾക്ക് കഴിയും, അതുവഴി നിങ്ങൾക്ക് ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കാൻ കഴിയും. ബന്ധത്തിൽ കൂടുതൽ ആത്മാർത്ഥതയുണ്ടാകും. നിങ്ങൾ പ്രണയത്തിലാണെങ്കിൽ, നിങ്ങൾക്ക് സന്തോഷകരമായ ഫലങ്ങൾ ലഭിക്കും.
ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതൊഴിച്ചാൽ ബാക്കി ആരോഗ്യകരമായി തുടരും.
പരിഹാരം
ദിവസവും 17 തവണ "ഓം മണ്ഡായ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നല്ലതായിരിക്കും, നിങ്ങൾ വിജയം കൈവരിക്കും. പുതിയ തൊഴിലവസരങ്ങൾക്കും, വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾക്കും സാധ്യത കാണുന്നു.
ബിസിനസ്സിൽ നിങ്ങൾ പുതിയ സമ്പർക്കങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഉയർന്ന ലാഭം നേടാൻ കഴിഞ്ഞേക്കും. നിങ്ങൾക്ക് ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കാം, നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കാം.
നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് പൂർണ്ണ പിന്തുണയും, സഹകരണവും നൽകും. പ്രണയ രാശിക്കാർക്ക് അവരുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനായി ആലോചിക്കും. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം
ദിവസവും 27 തവണ "ഓം ഭൗമായ നമഃ" ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.