ധനു രാശിഫലം 2020
ധനു
രാശിഫലം 2020 അനുസരിച്ച്, ഈ വർഷം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങളുടെ വ്യക്തിബന്ധങ്ങളിൽ
നല്ലതും സന്തുഷ്ടവുമായിരിക്കും. ഈ വർഷം, ശനി നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിലേക്കും,
വ്യാഴം മാർച്ച് 30ന് രണ്ടാമത്തെ ഭാവത്തിലേക്ക് മാറി മെയ് 14 ന് വക്രി ചലനത്തിന് ശേഷം
ജൂൺ 30 ന് ധനു രാശിയിലേക്ക് വീണ്ടും വരും. നവംബർ 20 വരെ ഇത് ഇവിടെ തുടരുകയും പിന്നീട്
മകര രാശിയിലേക്ക് മാറുകയും ചെയ്യും. വർഷത്തിന്റെ പകുതി വരെ രാഹു നിങ്ങളുടെ രാശിയിൽ
ഏഴാമത്തെ ഭാവത്തിൽ തുടരുകയും പിന്നീട് ആറാമത്തെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഈ
വർഷം യാത്രകൾക്ക് അനുയോജ്യമല്ലാത്തതു കൊണ്ട് തന്നെ ദൂര യാത്രകൾ ഒഴിവാക്കുന്നതാണ് അനുയോജ്യം.
ധനു രാശിഫലം 2020 പ്രവചനമനുസരിച്ച്, സെപ്റ്റംബർ മാസത്തിന് ശേഷം മാറ്റങ്ങൾ സംഭവിക്കും അതിനാൽ നിങ്ങൾക്ക് നല്ലതും സമാധാനപരവുമായ ചില യാത്രകൾ നടത്താനും യോഗം ഉണ്ടാവും. ലളിതമായി പറഞ്ഞാൽ, വർഷത്തിന്റെ ആരംഭം യാത്രകൾക്ക് അനുയോജ്യമല്ല എന്നാൽ വർഷ മധ്യം വിദേശ യാത്രകൾക്ക് അനുകൂലമാണ്. ഈ വർഷം സാമൂഹിക കാര്യങ്ങളിൽ നിങ്ങളുടെ സംഭാവന ഉണ്ടാവും. 2020 പ്രവചന പ്രകാരം, പുതിയ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിനുമുമ്പ് നിങ്ങൾ ശ്രദ്ധിക്കണം കൂടാതെ നിങ്ങളുടെ അഹംഭാവവും നിയന്ത്രിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ നിങ്ങൾക്ക് നിരവധി അവസരങ്ങൾ നഷ്‌ടപ്പെടാൻ ഇടയാകും. നിങ്ങളുടെ ജീവിത രീതി നല്ലതാകാൻ ചില തീരുമാനങ്ങൾ നിങ്ങൾക്ക് എടുക്കേണ്ടി വരാം. 2020 വർഷം നിങ്ങൾക്ക് വളരെ മികച്ചതും പ്രധാന്യം നിറഞ്ഞതുമായിരിക്കും. നിങ്ങൾക്ക് 2020 ൽ വീട്, സ്വത്ത് എന്നിവ വാങ്ങുന്നതിൽ വിജയിക്കും
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
ധനു രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
ധനു രാശിഫലം 2020 പ്രകാരം, ഈ വർഷം നിങ്ങളുടെ ജോലിയിലും തൊഴിൽ മേഖലയ്ക്കും വളരെ അനുകൂലമായിരിക്കും. മാത്രമല്ല, നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള മറ്റ് മാർഗ്ഗങ്ങളും ലഭ്യമാകും. നിങ്ങൾക്ക് ചില പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആലോചനയുണ്ടെങ്കിൽ അതിന് അനുകൂലമായ സമയമായിരിക്കും ഇത്. കൂടാതെ, വിദേശ സ്രോതസ്സുകളിൽ നിന്നും ബിസിനസ്സിൽ നിന്നും നിങ്ങൾക്ക് ലാഭം ലഭ്യമാകും. പങ്കാളിത്തത്തെ അടിസ്ഥാനത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരവും ബഹുമാനം നേടാം.
തൊഴിൽ അടിസ്ഥാനത്തിൽ ധനു രാശിക്കാർക്ക് 2020 രാശി പ്രകാരം, വളരെക്കാലമായി അപൂർവ്വമായി കിടക്കുന്ന പദ്ധതികൾ നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങൾ നേടാൻ നിങ്ങളുടെ സഹപ്രവർത്തകരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടേയും പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുകയില്ല. നിങ്ങളുടെ ഉള്ളിലെ ഊർജ്ജം നിങ്ങൾക്ക് അനുഭവയോഗ്യമാകും. വർഷാവസാനം നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിടാനുള്ള യോഗം കാണുന്നു.
ധനു രാശിഫലം 2020 സാമ്പത്തിക ജീവിതം
നിങ്ങൾ ജോലി ചെയ്യുന്നതിന് അനുസരിച്ച് നിങ്ങൾക്ക് ലാഭം വന്നുചേരും. നിങ്ങൾ പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ വിചാരിക്കാതെ ചെലവുവരുമെന്ന ഭയക്കേണ്ട ആവശ്യമില്ല. മാർച്ച് മുതൽ ജൂൺ അവസാനം വരെ നിങ്ങൾക്ക് നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ സമയമാണ്, താൽക്കാലിക നിക്ഷേപങ്ങൾ നടത്താവുന്നതാണ്. എന്നാൽ ദീഘകാല നിക്ഷേപങ്ങൾ നടത്തരുത്, ഇത് അനുകൂലമായി കാണുന്നില്ല. നിങ്ങൾ വിചാരിക്കാത്ത ചെലവുകൾ നേരിടേണ്ടി വരാം. നിങ്ങളുടെ വീട്ടിലെ ശുഭകരമായ ചടങ്ങുമായി ബന്ധപ്പെട്ട് നിങ്ങൾ ആഡംബരം കാണിക്കുന്നതിനുള്ള സാധ്യത കാണുന്നു. നിങ്ങളുമായി ബന്ധപ്പെട്ട വളരെക്കാലമായി നീണ്ടുനിൽക്കുന്ന കോടതി കേസിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമായ വിധി വരും. ഈ വര്ഷം നിങ്ങൾ തുണിത്തരങ്ങൾ, ആഭരണങ്ങൾ, സുഖസൗകര്യങ്ങൾ എന്നിവക്കായി ചെലവഴിക്കുകയും, നിങ്ങളുടെ ജീവിതം ആഡംബരത്തിലേക്ക് കുതിച്ച് ഉയരുകയും ചെയ്യും. മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നതിനായി എന്തെങ്കിലും ആരംഭിക്കേണ്ടതാണ്.
ധനു രാശിഫലം 2020 വിഭ്യാഭ്യാസം
ഈ വർഷം വിദ്യാർത്ഥികൾക്ക്, ധനു രാശിഫലം 2020 പ്രകാരം സംയോജിത ഫലങ്ങലായിരിക്കും ലഭിക്കുക. നിങ്ങളുടെ വിദ്യാഭ്യാസത്തിനും ഉന്നതപഠനത്തിനും ജനുവരി മുതൽ മാർച്ച് അവസാനം വരെ നിങ്ങൾക്ക് നല്ല സമയം ആയിരിക്കും. ശരിയായ പരിശ്രമങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങൾ നേടിത്തരും. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഏപ്രിൽ മുതൽ ജൂൺ 30 വരെ അൽപ്പം ശദ്ധിക്കേണ്ടതാണ് കാരണം ഈ സമയം നിങ്ങൾക്ക് കുറച്ച് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. എന്നാൽ നവംബർ പകുതിയോടെ എല്ലാം സമാധാനപരമാകും.
ധനു രാശിക്കാരുടെ 2020 വിദ്യാഭ്യാസ പ്രവചന പ്രകാരം, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് ഈ വർഷം അവിശ്വസനീയമായ വിജയം കൈവരിക്കാൻ കഴിയും. ഈ വർഷം പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ നിങ്ങൾക്ക് പ്രവേശനം നേടാൻ കഴിയും കൂടാതെ നിങ്ങളെ ഒരു സമർഥമായ വിദ്യാർത്ഥിയായി കണക്കാക്കപെടുകയും ചെയ്യും
ധനു രാശിഫലം 2020 കുടുംബ ജീവിതം
ധനു രാശിഫലം 2020പ്രവചനം അനുസരിച്ച്, ധനു രാശിക്കാർക്ക് 2020 നിങ്ങളുടെ വ്യക്തിഗത ജീവിതത്തിന് മികച്ചതായി തുടരും. വസ്‌തുവകകളുടെ ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നിങ്ങൾക്ക് കൈവരും. വസ്തുവകകൾ വാടകയ്ക്ക് കൊടുത്തും നിങ്ങൾക്ക് പണം സമ്പാദിക്കാം. ശനി നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിലായതിനാൽ പണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. മാത്രമല്ല, നിങ്ങളുടെ കുടുംബം സന്തുഷ്ടരും സംതൃപ്തരുമായി തുടരും. മാർച്ച് 30 മുതൽ ജൂൺ 30 വരെ വ്യാഴം നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും തുടർന്ന് നവംബർ 20 വരെയും രണ്ടാമത്തെ ഭാവത്തിൽ വ്യാഴം തുടരും അത് കുടുംബജീവിതം സന്തോഷവും സംതൃപ്തവുമായിരിക്കും.
ധനു രാശിഫലം 2020 വലിയ ചടങ്ങ് അല്ലെങ്ങിൽ ആഘോഷത്തെ സൂചിപ്പിക്കുന്നു. ഇത് കൂടാതെ, നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ കുടുംബാംഗത്തിന്റെ പ്രവേശനത്തിനും സാധ്യത കാണുന്നു. നിങ്ങൾ കുറച്ചുകൂടി പക്വമായി പെരുമാറും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തവും സന്തോഷകരവുമാവും. ജനുവരി 24 ന് ശേഷം ശനി മറ്റൊരു ഭാവത്തിലേക്ക് മാറാം, ഇത് നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങളെ കുറച്ച് സമയത്തേക്ക് അകറ്റി നിർത്താം.
ധനു രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
ധനു രാശിഫലം 2020 പ്രകാരം നിങ്ങളുടെ ദാമ്പത്യ ജീവിതം മധുരകരമാകും. വർഷത്തിന്റെ ആരംഭത്തിൽ ജനുവരി 24 ന് ശനി മകര രാശിയിലേക്ക് മാറും. നിങ്ങൾക്ക് വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടാവും, അതിനാൽ നിങ്ങളുടെ പങ്കാളിയുമായി നല്ല മാനസിക പൊരുത്തം ഉണ്ടാവും. നിങ്ങളുടെ പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അവരുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശിഫലം 2020 പ്രകാരം, ജനുവരി തൊട്ട് മാർച്ച് അവസാനം വരെയും ജൂൺ അവസാനം മുതൽ നവംബര് പകുതി വരെയും നിങ്ങൾക്ക് വളരെ അനുകൂല സമയമായിരിക്കും. അതിനാൽ ഈ സമയം ആസ്വദിക്കാൻ നിങ്ങൾക്ക് തയ്യാറെടുക്കാവുന്നതാണ്. വിവാഹ ദമ്പതികൾക്കും ഈ സമയം വളരെ അനുകൂലമാണ്. നിങ്ങളുടെ ജീവിത പങ്കാളിയെ ബഹുമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്. മാർച്ച് 30 മുതൽ ജൂൺ 30 വരെയും, നവംബർ 20 വരെയും ചില മാറ്റങ്ങൾ സംഭവിക്കാം. നിങ്ങളുടെ കുടുംബത്തിൽ പുതിയ അംഗത്തിന്റെ വരവ് ഉണ്ടാവാം, ഇത് ഒരു കുഞ്ഞിന്റെ ജനനം അല്ലെങ്കിൽ വിവാഹം ആകാം. വ്യാഴത്തിന്റെ അഞ്ചാം ഭാവം നിങ്ങളുടെ കുട്ടികൾക്ക് വളരെ അനുകൂലമായിരിക്കും. അതിനാൽ ഈ സമയത്ത് കുഞ്ഞ് ജനിക്കാൻ അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിന്റെ വിവാഹത്തിന് അനുഗ്രഹപ്രദമാണ്.
ധനു രാശിഫലം 2020 പ്രണയ ജീവിതം
ധനു രാശിഫലം 2020 പ്രകാരം ധനു രാശിക്കാരുടെ പ്രണയ ജീവിതം വളരെ പ്രത്യേകതകൾ നിറഞ്ഞതും സന്തോഷപ്രദവുമായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതം നിങ്ങൾ ആസ്വദിക്കും, ഒപ്പം നിങ്ങളുടെ പ്രണയ ജീവിതം ശക്തമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി എല്ലാ കാര്യങ്ങളും നിങ്ങൾ പങ്കുവെക്കും. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കും. നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്നും ഒരിക്കലും വേർപിരിയാൻ ആഗ്രഹിക്കുകയില്ല. എന്നിരുന്നാലും നിങ്ങളുടെ അഹങ്കാരം നിങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട് അല്ലെങ്കിൽ അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾ തനിച്ചല്ല മറ്റെതൊരാൾ കൂടി ഉണ്ടെന്ന മനസ്സിലാക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്.
ധനു രാശിഫലം 2020 പ്രകാരം നിങ്ങളുടെ പ്രണയ കാര്യത്തിൽ പങ്കാളിയോട് സത്യസന്ധതയും ആത്മാർത്ഥയും പുലർത്തേണ്ടതാണ്. വർഷ മദ്ധ്യേ, നിങ്ങളുടെ പ്രണയ ജീവിതം കൂടുതൽ പ്രണയ ഭരിതമാകും. നിങ്ങൾ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും. ഈ വർഷം ചില ധനു രാശിക്കാർക്ക് അവർ പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ കഴിയും, പ്രത്യേകിച്ച് ജനുവരി മുതൽ മാർച് വരെയും, ജുല് മുതൽ നവംബര് പകുതി വരേയും ഇതിന് അനുകൂലമായ സമയമാണ്. വർഷാവസാനത്തിൽ നിങ്ങളുടെ പ്രണയ ബന്ധവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മനസ്സിന് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക.
ധനു രാശിഫലം 2020 ആരോഗ്യം
ധനു രാശിഫലം 2020 പ്രകാരം ആരോഗ്യവുമായി ബന്ധപ്പെട്ട് ധനു രാശിക്കാർക്ക് 2020 വർഷം ചില ചെറിയ ആരോഗ്യ പ്രശ്നമാണ് അനുഭവപ്പെടാം എങ്കിലും ഈ വർഷത്തിലുടനീളം അവരുടെ ആരോഗ്യം നല്ല രീതിയിൽ തുടരും എന്നതിനെ സൂചിപ്പിക്കുന്നു. നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ തുടരും. എന്നാൽ വലിയ ആരോഗ്യ പ്രശ്നമാണ് ഒന്നും ഉണ്ടാകുമെന്ന് കരുതി പേടിക്കേണ്ട കാര്യമില്ല. മാനസിക സമ്മർദ്ധം ഉണ്ടാവുമോൾ അത് നിയന്ത്രിക്കാൻ നിങ്ങൾ പഠിക്കേണ്ടതാണ്. നിങ്ങളുടെ ഊർജ്ജം അനാവശ്യകാര്യങ്ങൾക്കായി പാഴാക്കാനുള്ളതല്ല എന്ന് നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടതാണ്. അതിനാൽ അത് ശരിയായി വിനിയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ദേഷ്യം എത്രത്തോളം നിങ്ങൾ നിയന്ത്രിക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് ഉള്ളിൽ നിന്ന് നല്ല അനുഭൂതി ലഭ്യമാകും.
കൂടാതെ, ജനുവരി 1 മുതൽ മാർച്ച് 30 വരെയും,ജൂൺ 20 തൊട്ട് നവംബർ 20 വരെയും നിങ്ങളുടെ ശരീരത്തിന് അനുകൂലമാണ്. ഇത് കൂടാതെ, ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് അതിൽ നിന്ന് മുക്തി ലഭിക്കും. നിങ്ങൾക്ക് ഒരു അനുകൂലമായ വാർത്ത ലഭിക്കാനുള്ള സാധ്യത കാണുന്നു. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് സംതൃപ്തിയും സന്തോഷവും ഉണ്ടാവും. നിങ്ങളുടെ ശീലങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വർഷ മധ്യത്തിൽ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, അത് നിങ്ങളെ ക്ഷീണിതരാക്കും. ജോലി ആവശ്യത്തിന് വിശ്രമിക്കേണ്ടതാണ് അല്ലെങ്കിൽ ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ട്ടിക്കും, നിങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. നിങ്ങൾക്ക് പേശികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ഈ വർഷത്തിൽ നിങ്ങൾക്ക് അത്യാഹിത അസുഖങ്ങൾ ഉണ്ടാവുള്ള സാധ്യത ഇല്ലാത്തതുകൊണ്ട് തന്നെ ഈ വര്ഷം നിങ്ങൾക്ക് അനുകൂലമാണെന്ന് പറയാം. ശരിയായ ജീവിതചര്യ പാലിക്കുന്നത് വഴി നിങ്ങൾക്ക് ആരോഗ്യപ്രശ്നമാണ് ഇല്ലാതാക്കാവുന്നതാണ്.
ധനു രാശിഫലം 2020 പരിഹാരം
ഈ വർഷത്തിൽ അനുകൂല ഫലങ്ങൾ ലഭിക്കുന്നതിനും ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന ആലോചിക്കുകയാണോ? എങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്ത് തന്നെയാണ് എത്തിയിരിക്കുന്നത്. താഴെ പറയുന്ന കാര്യങ്ങൾ പ്രശ്നങ്ങളെ ഒഴിവാക്കി വിജയം കൈവരിക്കുന്നതിന് സഹായിക്കും.
- ഈ വര്ഷം ശനിയാഴ്ചകളിൽ ഛായാ പാത്രം ദാനം ചെയ്യുക. ഇത് നിങ്ങളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകും.
- നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾക്കായി ഗുരു യന്ത്രം ലഭ്യമാകൂ..
- ഒരു ഇരുമ്പ് പാത്രത്തിൽ വെള്ളം എടുത്ത് അതിൽ നിങ്ങളുടെ മുഖം ദർശിച്ചതിന് ശേഷം ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് നിങ്ങളുടെ മാനസിക സമ്മർദ്ദവും പ്രശ്നനങ്ങളും ഇല്ലാതാക്കുന്നത്തിന് സഹായകമാകും.
- ഇത് കൂടാതെ, അമ്പലം അല്ലെങ്കിൽ ഏതെങ്കിൽ മത സ്ഥാപനം അതി രാവിലെ സന്ദർശിച്ച് അവിടം വൃത്തിയാക്കുക. ഇത് നിങ്ങളുടെ നെഗറ്റീവ് പ്രഭാവം മാറ്റി പോസിറ്റീവ് പ്രഭാവം പ്രധാനം ചെയ്യുന്നു.
- മീനിനേയും ഉറുമ്പിനെയും ഊട്ടുന്നത് നല്ല പ്രവർത്തിയായി കാണുന്നു, അത് നിങ്ങളുടെ പ്രശ്നനങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
- ദശരഥ മഹാരാജാവിന്റെ നീല സ്തോത്ര മന്ത്രം വായിക്കുന്നത് കുടുംബത്തിൽ ഒരു പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കും.
- സൂര്യ ഭഗവാൻ വെള്ളത്തിൽ കുങ്കുമം ചേർത്ത് സമർപ്പിക്കുക. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുക.
ഇനി എന്തിന് കാത്തിരിക്കണം? 2020 ൽ വരാനിരിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങൾക്കായി ആവേശഭരിതരാകേണ്ട സമയമാണിത്, അത് മനസിലാക്കാനും പരമാവധി പ്രയോജനപ്പെടുത്താനുമായി മുകളിൽ സൂചിപ്പിച്ച ധനു രാശിഫല 2020 പരിഹാരങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങൾ സമാധാനത്തോടെയും സന്തോഷത്തോടെയും തുടരും. വളരെയധികം ഉയർച്ചതാഴ്ചകളോടുകൂടി 2020 വർഷം നിങ്ങൾക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും.