Capricorn Horoscope Next Week - കാപ്രികോണ്(മകരം) ജാതകം അടുത്ത ആഴ്ചയിലെ
25 Jan 2021 - 31 Jan 2021
മകരം രാശിക്കാരുടെ അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും എട്ടാമത്തെയും ഭാവങ്ങളിലൂടെ ചന്ദ്രൻ അതിന്റെ സംക്രമണം നടത്തും. രണ്ടാമത്തെ ഭാവത്തിൽ ബുധനും ശുക്രൻ ലഗ്ന ഭാവത്തിലൂടെയും അതിന്റെ സംക്രമണം നടത്തും. ആഴ്ചയുടെ തുടക്കത്തിൽ, അഞ്ചാമത്തെയും ആറാമത്തെയും ഭാവത്തിലെ ചന്ദ്രന്റെ സംക്രമണം മൂലം ഈ സമയത്ത് രാശിക്കാരുടെ ജോലിയെ ഒരു പരിധി വരെ ബാധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾക്ക് ഈ സമയത്ത് പുരോഗതിയിലുള്ള തടസ്സങ്ങൾ നേരിടാം.വിദ്യാർത്ഥികൾക്ക് അവരുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാകും. സാമ്പത്തികമായി ശ്രദ്ധിക്കേണ്ടതാണ്, ചില നിക്ഷേപം മൂലം പണം നഷ്ടപ്പെടാനും സാധ്യത കാണുന്നു. ആറാമത്തെ ഭാവത്തെ ചന്ദ്രന്റെ സംക്രമണം നിങ്ങളെ ഊർജ്ജസ്വലവും ഉത്സാഹഭരിതവുമാക്കും. നിങ്ങളുടെ ജോലിയിൽ സുഖമായി ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജോലി പൂർത്തിയാക്കുന്നതിൽ വിജയിക്കുകയും ചെയ്യും. ആഴ്ചമധ്യേ ഏഴാമത്തെ ഭാവത്തിലെ ചന്ദ്രന്റെ സംക്രമണം എല്ലാ സംരംഭങ്ങളിലും നിങ്ങൾക്ക് വിജയം നൽകും കൂടാതെ വിദേശികളുമായോ വിദേശ കമ്പനികളുമായോ ഇടപെടുന്നതിലൂടെ നിങ്ങൾക്ക് ലാഭം കൈവരുകയും നിങ്ങളുടെ ജോലിയിൽ അംഗീകാരം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാനും നിങ്ങൾക്ക് കഴിയും. മൊത്തത്തിൽ മനഃസമാധാനവും സംതൃപ്തിയും സന്തോഷവും നിങ്ങൾക്ക് അനുഭവപ്പെടും. ഈ സമയത്ത് നിങ്ങൾ ആനന്ദകരമായ സമയം ആസ്വദിക്കും. ആഴ്ചാവസാനത്തോടെ, എട്ടാം ഭാവത്തിലെ ചന്ദ്രന്റെ സംക്രമണം നിങ്ങൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കുക. രണ്ടാമത്തെ ഭാവത്തെ ബുധന്റെ സംക്രമണം സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം നൽകും, ഈ സമയത്ത് സ്വത്ത് വാങ്ങുന്നത് ലാഭകരമായിരിക്കും. നിങ്ങളുടെ വാക്കുകൾ ഈ സമയം ശ്രദ്ധിക്കേണ്ടതാണ്. ലഗ്ന ഭാവത്തിലെ ശുക്രന്റെ സംക്രമണം നിങ്ങളുടെ ദാമ്പത്യജീവിതത്തെ മെച്ചപ്പെടുത്തും, ഔദ്യോഗിക രംഗത്ത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems
