മകര രാശിയിലെ സൂര്യ സംക്രമണം - Sun Transit in Capricorn (14 January, 2021)
രാജാവായി കണക്കാക്കപ്പെടുന്ന സൂര്യൻ 2021 ജനുവരി 14 ന് 8:04 am ന് മകര രാശിയിലേക്ക് നീങ്ങും. സൂര്യന്റെ ഈ സ്ഥാനത്തെ മകരസംക്രാന്തി എന്ന് അറിയപ്പെടുന്നു. പുതിയ തുടക്കങ്ങൾക്കും ജോലി ആരംഭിക്കുന്നതിനും ഇത് ശുഭമായ സമയമായിരിക്കും. രാജ്യമെമ്പാടും ഇത് വളരെ ആഘോഷത്തോടെ ആഘോഷിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ജീവശക്തിയെയും സർക്കാരിനെയും പിതാവിനെയും പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ജാതകത്തിലെ അതിന്റെ ശക്തമായ സ്ഥാനം നേട്ടങ്ങളും അനുകൂല ഫലങ്ങളും പ്രധാനം ചെയ്യും. എല്ലാ രാശിക്കാർക്കും ഈ സംക്രമണം എങ്ങിനെ ആയിരിക്കും എന്ന് നോക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
സൂര്യൻ നിങ്ങളുടെ പത്താമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഇത് വളരെ അനുകൂലമായ ഒരു സംക്രമണമായിരിക്കും, സൂര്യൻ അതിന്റെ ഉച്ചഭാവത്തിൽ ആകുന്നത് മൂലം നിങ്ങൾക്ക് അത് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സംക്രമണം നിങ്ങളുടെ ഔദ്യോഗി മേഖലയിൽ വളർച്ചയും വിജയവും പ്രധാനം ചെയ്യും. ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് വളരാനും മികവ് പുലർത്താനുമുള്ള മികച്ച അവസരങ്ങൾ നൽകും. ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ഈ സമയം സഫലമാകും. ചില രാശിക്കാർക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളോ പ്രതിഫലങ്ങളോ ലഭിക്കാനും ഉള്ള സാധ്യത കാണുന്നു. ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ സമയത്ത് അനുകൂലമായ അവസരങ്ങൾ ലഭിക്കുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും. ഈ കാലയളവിൽ പേരും പ്രശസ്തിയും നേടാൻ നിങ്ങൾക്ക് കഴിയും. വ്യക്തിപരമായ ജീവിതത്തിൽ നിങ്ങൾ വിവാഹിതരാണെങ്കിൽ നിങ്ങളുടെ കുട്ടിയുടെ വളർച്ചയും പുരോഗതിയും നിങ്ങളുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി നൽകും. ഈ യാത്രാ സമയത്ത് നിങ്ങളുടെ ആരോഗ്യം അല്പം ദുർബലമായി തുടരും. സൂര്യൻ ശനിയുമായി സംയോജിക്കുന്നതിനാൽ, ഇത് നിങ്ങളുടെ അച്ഛനുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിവെക്കും. നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഈ സമയത്ത് നിങ്ങൾ ബുദ്ധിപൂർവ്വം തീരുമാനമെടുക്കാൻ ശ്രദ്ധിക്കുക.
പ്രധിവിധി- ദിവസവും സൂര്യോദയ സമയത്ത് സൂര്യനമസ്കാരം ചെയ്യുക.
ഇടവം
സൂര്യന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ നടക്കും ഈ സമയം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഒമ്പതാം ഭാവത്തിൽ സ്ഥിതിചെയ്യുന്ന സൂര്യന്റെ സ്ഥാനം നിങ്ങളുടെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ചില പ്രശ്‌നങ്ങൾ അവർ അനുഭവിക്കും എന്നതിനാൽ ഈ സമയത്ത് നിങ്ങൾ അവരുടെ കൂടെ ഉണ്ടാകേണ്ടതാണ്. ഈ സമയത്ത് സാധ്യമായ എല്ലാ വഴികളിലൂടെയും അവരെ സഹായിക്കാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്. ഈ സമയത്ത് ചില ഏറ്റുമുട്ടലുകളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ ഈ സമയത്ത് ശാന്തത പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ് അല്ലാത്തപക്ഷം, കാര്യങ്ങൾ നിയന്ത്രണാതീതമാകും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾ നിങ്ങൾക്ക് പ്രതിഫലവും വരുമാനത്തിൽ വർദ്ധനവും ഉണ്ടാക്കും. പക്ഷേ, ഈ സമയത്ത് നിങ്ങളുടെ ധാർഷ്ട്യം മൂലം മേലുദ്യോഗസ്ഥരുമായി ചില പ്രശ്നങ്ങൾങ്ങൾക്ക് കാരണമാകും. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ മനോഭാവത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടതാണ്. സാമ്പത്തികമായി, പണത്തിന്റെ വരവ് നല്ലതായിരിക്കും, പക്ഷേ ഈ സംക്രമണ സമയത്ത് നിങ്ങളുടെ ചെലവുകൾ ഉയർന്ന ഭാഗത്ത് തുടരുന്നതിനാൽ അത്തരം കാര്യങ്ങളിൽ നിയന്ത്രണം ആവശ്യമാണ്. എൽഐസി പോലുള്ളവയിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ അച്ഛന്റെയും മറ്റും ഉപദേശം തേടുന്നതും നല്ലതാണ്. ആത്മീയ പുസ്‌തകങ്ങൾ വായിക്കാനും ആത്മീയ യാത്രകൾക്കും ഉള്ള യോഗം കാണുന്നു.
പ്രധിവിധി- ദിവസവും രാവിലെ ഗായത്രി മന്ത്രം ചൊല്ലുക.
മിഥുനം
സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ സംക്രമണം നടത്തുമ്പോൾ നിങ്ങളുടെ ഔദ്യോഗിക സംരംഭങ്ങളിൽ വിജയിക്കാൻ പതിവിലും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതായി വരാം. സൂര്യൻ ഈ സ്ഥാനത്ത് ആയിരിക്കുമ്പോൾ നിങ്ങളുടെ രഹസ്യങ്ങൾ ആരുമായി പങ്കിടാതിരിക്കാൻ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് അതൃപ്തി അനുഭവപ്പെടാം, അത് നിങ്ങളുടെ മുതിർന്നവരുമായി തർക്കത്തിന് ഇടയാക്കും. അത്തരം തർക്കങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ അതിന്റെ കുറ്റം നിങ്ങളിൽ വന്നുചേരും. ചില രാശിക്കാർ പുതിയ ജോലി അന്വേഷിക്കേണ്ടതായി വരാം. ഗവേഷണം, ഡാറ്റാ വിശകലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് ഈ സമയം അനുകൂല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി, നിങ്ങളുടെ ചെലവുകൾ കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തിജീവിതത്തിന്റെ കാര്യത്തിൽ, സൂര്യൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തെ നേരിട്ട് വീക്ഷിക്കുന്നതിനാൽ, നിങ്ങൾ പരുഷമായി പെരുമാറാൻ സാധ്യത കാണുന്നു. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാം. അതിനാൽ, സംസാരിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുകളുടെ വ്യക്തിപരവും ഔദ്യോഗികപരവുമായ ജീവിതത്തിൽ ചില ഉയർച്ചതാഴ്ചകൾ നേരിടേണ്ടിവരാം. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക. വണ്ടി ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രധിവിധി- ദിവസവും രാമ രക്ഷാ സ്‌തോത്രം ചൊല്ലുക.
കർക്കിടകം
കർക്കിടക രാശിക്കാരുടെ ഏഴാമത്തെ ഭാവത്തിലൂടെ സൂര്യൻ അതിന്റെ സംക്രമണം നടക്കുമ്പോൾ നിങ്ങളുടെ വ്യക്തിഗത ബന്ധത്തിൽ സമ്മർദ്ദവും പിരിമുറുക്കവും അനുഭവപ്പെടാം. ഈ സമയത്ത് നിങ്ങൾ കൂടുതൽ സെൻസിറ്റീവ് ആകാം, ഇത് നിങ്ങളെ മാനസികവും വൈകാരികവുമായി അസ്ഥിരമാക്കും. ഇത് നിങ്ങളുടെ ജീവിത പങ്കാളിയുമായി പ്രശ്നനങ്ങൾക്ക് സാധ്യത ഒരുക്കും. ഔദ്യോഗികമായി, കാര്യങ്ങൾ ശോഭയുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും ഈ സമയത്ത് അധികാര സ്ഥാനങ്ങളിലേക്ക് ഉയരാൻ നിങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിക്കാം. ഔദ്യോഗിക രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സാധ്യത കാണുന്നു. സാമ്പത്തികമായി, ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് കാരണം നിങ്ങൾക്ക് ധാരാളം യാത്ര ചെയ്യേണ്ടിവരുമെന്നതിനാൽ ചെലവുകളും വർദ്ധിക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നിയമപരമായ തർക്കങ്ങൾക്കും അതുമായി ബന്ധപ്പെട്ട് ചെലവുകൾക്കും സാധ്യത കാണുന്നു. ആരോഗ്യ രംഗത്ത്, നിങ്ങൾക്ക് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടാം. സൂര്യൻ വരണ്ട ഗ്രഹമായതിനാൽ അതിന്റെ സ്വാധീനം മൂലം വയറിലെ അണുബാധയ്ക്കും ചർമ്മത്തിന്റെ വരൾച്ച പോലുള്ളവയ്ക്കും സാധ്യത കാണുന്നു. അതിനാൽ ഈ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ചില ഏകാഗ്രത പ്രശ്നങ്ങൾ അനുഭവപ്പെടാം.
പ്രധിവിധി- ദിവസവും സൂര്യയന്ത്രത്തെ ധ്യാനിക്കുക.
ചിങ്ങം
ചിങ്ങ രാശിക്കാരുടെ ആറാമത്തെ ഭാവത്തിലൂടെ സൂര്യൻ അതിന്റെ സംക്രമണം നടത്തും ഈ സമയത്ത് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു, അത് മത്സരത്തെയും വെല്ലുവിളികളെയും പ്രതിനിധീകരിക്കുന്നു. ഇതൊരു അനുകൂല കാലഘട്ടമാണ്, അതിനാൽ ഗവൺമെന്റിനും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂല ഫലങ്ങൾ ലഭ്യമാകും. ഔദ്യോഗികമായി, തങ്ങളുടെ ജോലി മാറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച മാറ്റങ്ങൾ ലഭ്യമാകും. നിലവിലെ ജോലികളിൽ തുടരുന്നവർക്ക് അവരുടെ ജോലികളിൽ അഭിനന്ദനവും സ്ഥാനക്കയറ്റവും ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും പരിശ്രമങ്ങളിലും പൂർണതയും കാര്യക്ഷമതയും നേടാൻ നിങ്ങൾക്ക് കഴിയും. ബിസിനസുകൾ ഈ മാസത്തിൽ മികച്ച വരവ് ഉണ്ടാകും. നിങ്ങൾ ഈ സമയത്ത് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കും. കോടതി കേസുകളോ വ്യവഹാരങ്ങളോ ഇപ്പോൾ നിങ്ങൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്, നിങ്ങളുടെ കടങ്ങൾ വീട്ടാൻ കഴിയുന്ന വിധത്തിൽ ഈ സമയം വളരെ അനുകൂലമാണ്.
പ്രധിവിധി- ദിവസവും കിഴക്ക് നോക്കി "ആദിത്യ ഹൃദയ സ്‌തോത്രം" പാരായണം ചെയ്യുക.
കന്നി
കന്നി രാശിക്കാരുടെ അഞ്ചാമത്തെ ഭാവത്തിലെ സൂര്യന്റെ സംക്രമണം നിങ്ങൾക്ക് അത്ര അനുകൂലമാകില്ല. ഏതെങ്കിലും ദീർഘദൂര യാത്രകൾ മൂലം നിങ്ങൾക്ക് അനാവശ്യമായ ശാരീരികമോ സാമ്പത്തികമോ ആയ സമ്മർദ്ദത്തിന് സാധ്യത ഒരുക്കും എന്നതിനാൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി സുരക്ഷയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉത്കണ്ഠയും അനിശ്ചിതത്വവും ഉണ്ടാക്കാം. അതിനാൽ ഊർജ്ജം ലക്ഷ്യങ്ങൾ നേടിയെടിക്കുന്നതിനായി വിനിയോഗിക്കുക. എന്നിരുന്നാലും, വിദേശ സ്ഥാപനങ്ങളിലോ അന്താരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന രാശിക്കാർക്കോ ഈ സംക്രമണം അനുകൂല ഫലങ്ങൾ നൽകും. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ആശങ്കയും ഉത്കണ്ഠയും പ്രധാനം ചെയ്യാം. നിങ്ങളുടെ ജീവിത പങ്കാളി മൂലം നിങ്ങൾക്ക് പെട്ടെന്നുള്ള ആനുകൂല്യങ്ങളോ പ്രതിഫലമോ ലഭിക്കാൻ സാധ്യത കാണുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള മനസ്സ് തുറന്ന് സംസാരിക്കുക ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ ഐക്യം പ്രധാനം ചെയ്യും. ആരോഗ്യപരമായി, നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ ശാരീരിക വ്യായാമം ഉൾപ്പെടുത്താനും ഭക്ഷണകാര്യങ്ങളും ശ്രദ്ധിക്കുക.
പ്രധിവിധി- ചെമ്പ് പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുക.
തുലാം
തുലാം രാശിക്കാരുടെ നാലാം ഭാവത്തിലെ സൂര്യന്റെ സംക്രമണം നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് സൂര്യൻ ദുർബലമാകാം, ഇത് ഈ കാലയളവിൽ നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. കുടുംബാംഗങ്ങളുമായി ചില തർക്കങ്ങൾക്കും സാധ്യത കാണുന്നു, നിങ്ങളുടെ നേതൃത്വസ്വഭാവം അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ നിങ്ങൾ ശ്രമിക്കാം. നിങ്ങൾ അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളുമായി മികച്ച സൗഹൃദം സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയും. വസ്തുവിന്റെ വിൽപ്പന, വാങ്ങൽ, വാടക എന്നിവയിലൂടെ ചില രാശിക്കാർക്ക് നല്ല വരുമാനം നേടാനും സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങൾക്ക് ബിപി, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം.
പ്രധിവിധി- ദിവസവും രാവിലെ കിഴക്ക് ദിശയ്ക്ക് അഭിമുഖമായി നിന്ന് "സൂര്യഷ്ടകം" ചൊല്ലുക.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ മൂന്നാമത്തെ ഭാവത്തിലൂടെ സൂര്യൻ അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത് നിങ്ങൾ നടത്തുന്ന ഏതൊരു ശ്രമവും വിജയവും വളർച്ചയും നൽകും. ഔദ്യോഗികമായി, നിങ്ങളുടെ ജിജ്ഞാസയും ഉത്സാഹവും നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താൻ ഉതകുന്ന വിധത്തിൽ എന്തെങ്കിലും പഠിക്കാൻ നിങ്ങൾ തയ്യാറാകും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ ശത്രുക്കളെ അനായാസം തകർക്കാൻ നിങ്ങൾക്ക് കഴിയും. ഹ്രസ്വ യാത്രകൾ ദീർഘദൂര യാത്രകളേക്കാൾ കൂടുതൽ ലാഭം നൽകും. നിങ്ങളുടെ അയൽക്കാർ, പരിചയക്കാർ, ബന്ധുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ എന്നിവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സാഹചര്യങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തതിനുശേഷം മാത്രം വാഗ്ദാനങ്ങൾ നൽകുക അല്ലെങ്കിൽ ഇത് നിങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കാം. വ്യക്തിപരമായി, നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ആരോഗ്യകാര്യങ്ങൾക്ക് ഈ സമയം അനുകൂലമായിരിക്കും.
പ്രധിവിധി- ചെമ്പിലോ സ്വർണ്ണത്തിലോ പതിച്ച മാണിക്യക്കല്ല് നിങ്ങളുടെ വലതു കൈ മോതിരവിരലിൽ ധരിക്കുന്നത് പ്രയോജനകരമായ ഫലങ്ങൾ നൽകും.
ധനു
ധനു രാശിയിൽ സൂര്യ സംക്രമണം നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ നടക്കും. ഈ ഭാവത്തിൽ “ധന യോഗം” ഉണ്ടാക്കുന്നു, ഇത് ഈ കാലയളവിൽ നിങ്ങൾക്ക് നല്ല വരുമാനമാർഗം ലഭിക്കാൻ സാധ്യത കാണുന്നു. സൂര്യൻ ശനിയുമായി സംയോജിക്കുന്നതിനാൽ, ഈ സമയത്ത് ചെലവുകളും ഉയർന്ന ഭാഗത്തായിരിക്കും. അതിനാൽ നേട്ടങ്ങൾ കൈവരിക്കാനും നിങ്ങളുടെ വരുമാനത്തിന് ഗുണപരമായ ഒഴുക്ക് നൽകാനും ചെറിയ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. ഔദ്യോഗിക രംഗത്ത്, സൂര്യൻ ഒൻപതാം സ്ഥാനത്ത് ഇരിക്കുന്നതിനാൽ. നിങ്ങളുടെ കഠിനാധ്വാനവും ഈ കാലയളവിൽ നടത്തിയ പരിശ്രമങ്ങളും നിങ്ങളുടെ ഉദ്യോഗത്തിൽ സ്ഥിരവും സുസ്ഥിരവുമായ വളർച്ചയ്ക്ക് കാരണമാകും. എന്നിരുന്നാലും, ചില കലഹങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ ഈ സമയത്ത് ശാന്തത പാലിക്കാനും ഏതെങ്കിലും തരത്തിലുള്ള വാദങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ബിസിനസിൽ നിന്ന് ലാഭം കൈവരുന്നതാണ്. കുടുംബത്തിൽ അനാവശ്യ വഴക്കുകളും അനിയന്ത്രിതത്വവും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ കുടുംബത്തിൽ സമാധാനം നിലനിർത്തണമെങ്കിൽ, സംസാരിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതിനാൽ അവർ മികച്ച രീതിയിൽ ഫലങ്ങൾ കൈവരിക്കും. ആരോഗ്യ രംഗത്ത്, തലവേദന, കണ്ണുകൾ, വയറ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കുക.
പ്രധിവിധി- സൂര്യൻ രാമാനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നിങ്ങൾ ദിവസവും “ഓം രാമ രാമായ” എന്ന് ചൊല്ലുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും.
മകരം
സൂര്യന്റെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കുമ്പോൾ നിങ്ങൾക്ക് അത്ര ശുഭകരമായ ഫലങ്ങൾ ലഭിക്കില്ല. നിങ്ങളുടെ ആരോഗ്യം ദുർബലമാകാം, അതിനാൽ ശരിയായ ശ്രദ്ധ നൽകുകയും നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. ഔദ്യോഗികമായി നിങ്ങളുടെ ജോലിസ്ഥലത്ത് വെല്ലുവിളികൾ നേരിടേണ്ടിവരാം. ഈ സംക്രമണത്തിൽ ജോലി മാറ്റം ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യം ഒരുക്കും. ബിസിനസുകൾക്ക് പെട്ടെന്നുള്ള നേട്ടങ്ങളും ലാഭവും ലഭിക്കാനുള്ള യോഗം കാണുന്നു. നിങ്ങളുടെ ഔദ്യോഗിക രംഗത്ത് നിരാശ അനുഭവപ്പെടാം, ഇത് നിങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബവുമായും പങ്കാളിയുമായും ഉള്ള നിങ്ങളുടെ ബന്ധം വഷളാകാൻ സാധ്യത കാണുന്നു, അതിനാൽ നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സന്തുലനം പാലിക്കേണ്ടതാണ്. വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ നല്ല പ്രകടനം കാഴ്ചവെക്കും.
പ്രധിവിധി- ഞായറാഴ്ച ആവശ്യകാർക്ക് സൗജന്യമായി മരുന്നുകൾ ദാനം ചെയ്യുക.
കുംഭം
കുംഭ രാശിക്കാരുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ സൂര്യന്റെ സംക്രമണം നടക്കുമ്പോൾ ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം കുറയാം. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം, അതിനാൽ നിങ്ങളുടെ പൂർണ്ണ പിന്തുണ അവർക്ക് നൽകേണ്ടതാണ്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹിക്കുന്ന രാശികാർക്ക് ഈ സംക്രമണം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ശ്രമങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ ലഭ്യമാകും. ഔദ്യോഗികമായി ഈ സമയത്ത് ചില പുതിയ അവസരങ്ങൾ ലഭ്യമാകും. ഈ അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ബിസിനസുകാർ അവരുടെ നിക്ഷേപങ്ങളിൽ ശ്രദ്ധിക്കുക ഈ സമയത്ത് നിങ്ങളുടെ പണം കുടുങ്ങിപ്പോകാൻ സാധ്യത കാണുന്നു. ഈ സമയത്ത് ഒരു നിയമവും ലംഘിക്കാതിരിക്കാനും നിങ്ങളുടെ നികുതികൾ കൃത്യസമയത്ത് അടക്കാനും ശ്രദ്ധിക്കുക, അല്ലാത്തപക്ഷം, ഇത് ചില പ്രശ്നങ്ങൾക്ക് വഴിവെക്കാം. ആരോഗ്യപരമായി, ഈ സമയത്ത് നിങ്ങൾക്ക് ഉറക്കമില്ലായ്മ, കാഴ്ചശക്തി, വയറ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, ഏറ്റവും ചെറിയ അസുഖങ്ങളെപ്പോലും അവഗണിക്കാതെ ജാഗ്രത പാലിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ അശ്രദ്ധ അനുഭവപ്പെടാം, അത് അവരുടെ പഠനത്തെ ബാധിക്കാം. അച്ഛനിൽ നിന്നോ അല്ലെങ്കിൽ അച്ഛന്റെ സ്ഥാനത്തുള്ള വ്യക്തികളിൽ നിന്നോ ഉപദേശവും സഹായവും സ്വീകരിക്കുന്നത് പ്രയോജനകരമായി ഭവിക്കും.
പ്രധിവിധി- ഞായറാഴ്ച ശർക്കര ദാനം ചെയ്യുക.
മീനം
സൂര്യൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. ഈ സമയത്ത് ശുഭകരമായ ഫലങ്ങൾ കൈവരിക്കാൻ കഴിയും. ഔദ്യോഗികമായി നിങ്ങൾ പൂർത്തിയാകാത്ത എല്ലാ ജോലികളും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് അഭിനന്ദനവും അംഗീകാരവും ലഭ്യമാകും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ പരിശ്രമങ്ങളെയും കഠിനാധ്വാനത്തെയും അംഗീകരിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർദ്ധിക്കും. ഒരു നിശ്ചിത സമയത്ത് ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾക്ക് കഴിയും. കൂടുതൽ വരുമാനവും സമ്പത്തും നേടാനുള്ള നിങ്ങളുടെ ശേഷി വർദ്ധിക്കുകയും ചെയ്യും. ബിസിനസുകാർക്ക് ഈ സമയത്ത് നല്ല നിർദേശങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. പങ്കാളിത്ത ബിസിനസ്സ് രാശിക്കാർക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകൾക്കും ഈ സമയം അനുകൂലമാണ്. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുമൊത്ത് പുറത്ത് കറങ്ങാൻ പോകാനും ഉള്ള യോഗം കാണുന്നു. നിങ്ങൾ രണ്ടുപേരും തമ്മിൽ ശക്തമായ ബന്ധം സൃഷ്ടിക്കാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രണയ ജീവിതം സുഗമമായി മുന്നോട്ട് നീങ്ങും. വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് നല്ല പിന്തുണ ലഭിക്കുകയും, ഇത് അവരുടെ പഠന രംഗത്തെ ഉയർത്തുകയും ചെയ്യും.
പ്രധിവിധി- ദിവസവും സൂര്യോദയ സമയത്ത് “സൂര്യ അഷ്ടകം” ചൊല്ലുക.