ബുധന്റെ മേട രാശിയിലെ സംക്രമം - Mercury Transit in Aries: 16 April 2021
നമ്മുടെ സംസാരം, നിരീക്ഷണം, വിശകലനപരമായ കഴിവുകൾ എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ് ബുധൻ അതിന്റെ മേടരാശിയിലെ സംക്രമം ദുർബലാവസ്ഥയിൽ ആയിരിക്കും.
ഈ സമയത്ത്, ചില പെട്ടെന്നുള്ള തീരുമാനങ്ങളും കുറച്ചുകാലമായി ആലോചിക്കുന്ന കാര്യങ്ങളും നടപ്പാക്കാനുള്ള സാധ്യത കാണുന്നു. ബുധന്റെ സംക്രമണം മേട രാശിയിൽ, 2021 ൽ 21:05 pm ന് ഏപ്രിൽ 16 മുതൽ 2021 മെയ് 01, 05:49 am വരെ, തുടരുകയും അത് പിന്നീട് ഇടവം രാശിയിലേക്ക് നീങ്ങുകയും ചെയ്യും.
എല്ലാ രാശിയേയും ഈ സംക്രമം എങ്ങിനെ സ്വാധീനിക്കും എന്ന് നോക്കാം :
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
ഈ സംക്രമം ഒരു സുപ്രധാനവും സവിശേഷവുമായ സംക്രമമായിരിക്കും. ഇത് രാശിക്കാർക്ക് നല്ലൊരു കാലഘട്ടമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് കാര്യങ്ങൾ എളുപ്പത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഇത് മൂലം നിങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കുന്നതായിരിക്കും. ബിസിനസ്സ് രാശിക്കാർക്ക് വലിയ ഇടപാടുകൾ നടത്താനും വലിയ ലാഭവും നേടാനും ഉള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് ഈ സമയം അനുകൂലമായിരിക്കും, നിങ്ങളുടെ ബന്ധത്തില്‍ പ്രണയം ഉയരും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. നിങ്ങളുടെ കൂട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ ഈ സമയം നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണശീലങ്ങൾ ശ്രദ്ധിക്കുക, ധ്യാനവും ശാരീരിക വ്യായാമവും പാലിക്കേണ്ടതാണ്.
പരിഹാരം- ബുധനാഴ്ച വ്രതം പാലിക്കുക.
മേട അടുത്ത മാസത്തെ ഫലം വായിക്കൂ -മേടം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ഇടവം
ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ഗുണപരവും ശുഭാപ്തിവിശ്വാസം നൽകുന്നതുമായ വാർത്തകൾ ലഭിക്കും. ഉദ്യോഗാര്ഥികൾക്കും ബിസിനസുകാർക്കും സമ്പാദിക്കാൻ ഉള്ള അവസരം കൈവരും. നിങ്ങളുടെ ബുദ്ധിയും വിവേകവും വഴി ബഹുമാനവും പേരും പ്രശസ്തിയും നേടാൻ സാധ്യതയുള്ളതിനാൽ ഈ സംക്രമണം നിങ്ങൾക്ക് വർഷത്തിലെ ഏറ്റവും മികച്ചതായിരിക്കും. അവിവാഹിതരായ രാശിക്കാർ ഈ കാലയളവിൽ അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. വിവാഹിതരായ വ്യക്തികൾക്ക് യാത്രകൾക്ക് യോഗം കാണുന്നു അത് നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള അകലം വർദ്ധിപ്പിക്കും. എന്നിരുന്നാലും നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ധാരണയും സൗഹൃദവും ഒരുപോലെ തുടരും. ഈ സമയത്ത് ചിലവുകൾ നിയന്ത്രിക്കേണ്ടതാണ്. മൊത്തത്തിൽ, സംക്രമം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യ ശ്രദ്ധ ആവശ്യമാണ്.
പരിഹാരം- ദിവസവും ബുധ ഹോറ സമയത്ത് ബുധൻ മന്ത്രം ചൊല്ലുകയോ ധ്യാനിക്കുകയോ ചെയ്യുക.
ഇടവം അടുത്ത മാസത്തെ ഫലം വായിക്കൂ - ഇടവം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
മിഥുനം
ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് പ്രാധാന്യമർഹിക്കുന്നതാണ്. ബുധന്റെ ഈ സംക്രമണം നിങ്ങളെ ചൈതന്യവും ഊർജ്ജവും പ്രധാനം ചെയ്യും, അത് രോഗങ്ങളെ പ്രതിരോധിക്കാനും മുമ്പത്തെ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും കാരണമാകും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ ഉയരും, ഇത് ജോലിസ്ഥലത്തെ പ്രമോഷന് കാരണമാകും. ഈ സമയത്ത് വീട്ടിൽ നിന്ന് പണിയെടുക്കുന്ന രാശിക്കാർക്ക് വിവിധ സ്രോതസുകളിലൂടെ വരുമാനം നേടാൻ കഴിയും. ഈ സമയത്ത് നിങ്ങൾക്ക് നിരവധി അവസരങ്ങൾ വന്നു ചേരും. ചില രാശിക്കാർക്ക് സ്വത്തുക്കളിൽ നിന്നോ റിയൽ എസ്റ്റേറ്റിൽ നിന്നോ ഉള്ള നേട്ടത്തിനുള്ള യോഗം കാണുന്നു. നിങ്ങൾക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് മനസ്സ് തുറന്ന് പ്രകടിപ്പിക്കാനും നിങ്ങൾക്ക് കഴിയും. വിവാഹിതരായ രാശിക്കാർക്കും സമയം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് പുതിയ വിഷയങ്ങൾ പഠിക്കാനുള്ള താല്പര്യം ഉണ്ടാകും, ഇത് അവരുടെ പഠനവുമായി ബന്ധപ്പെട്ട് മികച്ച പ്രകടനം നടത്താൻ സഹായിക്കും. മൊത്തത്തിൽ, വളരെ അനുകൂലവുമായ സമയമായിരിക്കും ഇത്.
പരിഹാരം- ബുധനാഴ്ചകളിൽ വിഷ്ണു സഹസ്രാനാമം ചൊല്ലുന്നത് ഈ സമയത്ത് പ്രയോജനകരമായ ഫലങ്ങൾ ലഭിക്കുന്നതിന് സഹായകമാകും.
മിഥുനം അടുത്ത മാസത്തെ ഫലം വായിക്കൂ - മിഥുനം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
കർക്കിടകം
ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട് കർക്കിടക രാശിക്കാർക്ക് പ്രയോജനകരമായ ഫലങ്ങൾ ലഭ്യമാകും. നിങ്ങളുടെ പരിശ്രമങ്ങളും കഴിവുകളും നിങ്ങളെ തൊഴിൽ മേഖലയിലേക്ക് ആവശ്യമായ ദിശയിലേക്ക് നയിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ കാര്യക്ഷമമായ രീതിയിൽ നേടാൻ സഹായകമാകും. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ ഉയരും. വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന രാശിക്കാർക്കും ഇറക്കുമതി-കയറ്റുമതി ബന്ധപ്പെട്ട രാശിക്കാർക്കും ഈ സമയത്ത് നല്ല ഫലങ്ങൾ ലഭിക്കും. ഉദ്യോഗാര്ഥികൾക്കും ബിസിനസുകാർക്കും ഈ സമയത്ത് ചില ഹ്രസ്വ യാത്രകളിൽ നിന്നും ഫലപ്രദമാകും. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരാം, അതിനാൽ നിങ്ങളുടെ പിന്തുണ അവർക്ക് നല്കേണ്ടതാണ്. മാതാപിതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ബന്ധങ്ങത്തിൽ സംതൃപ്തിയും ആനന്ദവും ഉണ്ടാകും. ആരോഗ്യകാര്യത്തിൽ, നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്, ഒപ്പം നിങ്ങൾ ഈ സമയം ആവശ്യത്തിന് വിശ്രമിക്കേണ്ടതാണ്.
പരിഹാരം- ഭഗവാൻ ഗണപതിയെ പൂജിക്കുകയും ബുധനാഴ്ച ദർഭ സമർപ്പിക്കുകയും ചെയ്യുക.
കർക്കിടകം അടുത്ത മാസത്തെ ഫലം വായിക്കൂ - കർക്കിടകം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ചിങ്ങം
ഈ സംക്രമം ചിങ്ങ രാശിക്കാരെ സംബന്ധിച്ച് ഈ സംക്രമത്തിൽ ഈ രാശിക്കാർക്ക് ധാരാളം വരുമാനവും സമ്പത്തും പദവിയും പ്രദാനം ചെയ്യുമെന്നും നിങ്ങളുടെ ജീവിത നിലവാരത്തിൽ ഉയർച്ചയുണ്ടാകാനുള്ള സാധ്യതയേയും സൂചിപ്പിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ സുഖങ്ങളും ആഢംബരങ്ങളും വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുകൾ പുരോഗതിയും സമൃദ്ധിയും കൈവരിക്കുകയും കുടുംബത്തിൽ സന്തോഷമുണ്ടാകുകയും ചെയ്യും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഉയരും. ഔദ്യോഗികമായി ഈ സമയത്ത് നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയിരുന്ന ജോലികൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും. മൊത്തത്തിൽ, ഈ സമയം വിജയവും നേട്ടവും പ്രധാനം ചെയ്യുന്നതായിരിക്കും. ബിസിനസ്സ് ആളുകൾക്കും പ്രയോജനകരമായ ഫലങ്ങൾ കൈവരാനുള്ള ഭാഗ്യം കാണുന്നു. നിങ്ങൾക്ക് മികച്ച അവസരങ്ങളും നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള അവസരവും ലഭിക്കും. ആരോഗ്യപരമായി ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം- നിങ്ങളുടെ അമ്മയുടെ ഭാഗത്ത് നിന്നുള്ള അമ്മായിമാരിൽ നിന്ന് അനുഗ്രഹം വാങ്ങുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുക, ഇത് ബുധൻറെ അനുഗ്രഹത്തിന് സഹായിക്കും.
ചിങ്ങം അടുത്ത മാസത്തെ ഫലം വായിക്കൂ - ചിങ്ങം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
കന്നി
ബുധന്റെ സംക്രമ സമയത്ത് കന്നി രാശിക്കാർക്ക് നിങ്ങളുടെ ജോലിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു, അത് മൂലം നിങ്ങൾക്ക് ഉത്കണ്ഠയ്ക്കും ആത്മവിശ്വാസം നഷ്ടപ്പെടാനും കാരണമാകും. ചില രാശിക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത പിരിച്ചുവിടൽ പോലുള്ള പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു. മെയ് ഒന്നിന് ശേഷം ആനുകൂല്യങ്ങൾ ലഭ്യമാകും. ചില രാശിക്കാർക്ക് ഈ സമയത്ത് കുടുംബ സ്വത്ത് ലഭിക്കാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്‌ക്കും, ഈ കാലയളവിൽ അവരുടെ സമ്പത്ത് വർദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. ഈ സമയത്ത് നിങ്ങളുടെ അച്ഛന്റെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ സമയത്ത് ചില പ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ബുധന്റെ ശുഭഫലത്തിനായി സ്വർണ്ണത്തിലോ വെള്ളിയിലോ മരതകം പതിച്ച മോതിരം നിങ്ങളുടെ വലതു കൈയിൽ ചെറു വിരലിൽ അണിയുക.
കന്നി അടുത്ത മാസത്തെ ഫലം വായിക്കൂ - കന്നി രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
തുലാം
തുലാം രാശിക്കാർക്ക് ഈ സംക്രമ സമയത്ത് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്കും, സ്ഥിരമായ വരുമാന സ്രോതസ്സുകൾ നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കാം. നിങ്ങൾക്ക് ഈ സമയം പ്രതീക്ഷിക്കാത്ത ലാഭമോ വിജയമോ ലഭിക്കാനുള്ള സാധ്യതയും കാണുന്നു. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കാണാനുള്ള ഭാഗ്യം കാണുന്നു. നിങ്ങളുടെ ആശയവിനിമയ കഴിവ് ഉയരുന്നതാണ്. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളിയുമൊത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കഴിയും ഇത് മൂലം നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. ആരോഗ്യപരമായി ഈ സമയം അനുകൂലമായിരിക്കും.
പരിഹാരം- മാതൃ ഭാഗത്ത് നിന്നുള്ള അമ്മായിമാർക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകുന്നത് ശുഭ ഫലങ്ങൾ നൽകും.
തുലാം അടുത്ത മാസത്തെ ഫലം വായിക്കൂ - തുലാം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
വൃശ്ചികം
ഈ സംക്രമണം വൃശ്ചിക രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും. ആരോഗ്യകരമായി ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ, ആരോഗ്യ കാര്യങ്ങൾ പാലിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണരീതിയും പാലിക്കേണ്ടതാണ്. ജോലിസ്ഥലത്ത് അനാവശ്യ വാദങ്ങൾ ഒഴിവാക്കുക.ഈ സമയത്ത് ചെലവ് വർദ്ധിക്കാനുള്ള സാധ്യത കാണുന്നു, അത് നിയന്ത്രിച്ചില്ലെങ്കിൽ അവ പിന്നീട് പ്രശ്നങ്ങൾക്ക് കാരണമാകും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിലും കുറവുണ്ടാകും. ബിസിനസ്സ് വിപുലീകരിക്കുന്നതിന് ധനസഹായത്തെക്കുറിച്ച് ആലോചിക്കുന്നവർക്ക് ഈ സമയത്ത് അവ നേടുന്നതിൽ വിജയിക്കും. തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. ഔദ്യോഗികമായി നിങ്ങൾക്ക് അനുകൂലമായ സമയം പ്രധാനം ചെയ്യും.
പരിഹാരം- ബുധനാഴ്ചകളിൽ ഷണ്ഡന്മാരായ ആളുകളുടെ അനുഗ്രഹം സ്വീകരിക്കുക.
വൃശ്ചികം അടുത്ത മാസത്തെ ഫലം വായിക്കൂ - വൃശ്ചികം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ധനു
ഈ സമയം ധനു രാശിക്കാരുടെ പ്രണയജീവിതം പൂത്തുലയാം, നിങ്ങൾക്ക് നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും, ഇത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം ഉയർത്തും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ കുട്ടികളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ കഴിയും. കൂടാതെ നിങ്ങളുടെ പങ്കാളിയ്ക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങളുടെ ചുമതലകളും പരിശ്രമങ്ങളും നടപ്പിലാകാനായി നിങ്ങളുടെ അനുഭവവും അറിവും ഉപയോഗിക്കാൻ കഴിയും. ബിസിനസ്സിലും വളർച്ചയും വരുമാനത്തിനും യോഗം കാണുന്നു. ബിസിനസ്സിൽ മികച്ച വിജയം കൈവരും. സർക്കാർ ജോലിക്കാർക്ക് സ്ഥലമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്, അത് തുടക്കത്തിൽ തന്നെ അവരെ ഉത്കണ്ഠാകുലരാക്കിയേക്കാം, എന്നാൽ ഇത് സംഭവിച്ചത് അവരുടെ പുരോഗതിക്കും വളർച്ചയ്ക്കും ആയിരുന്നു എന്ന് പിന്നീട് അവർക്ക് മനസ്സിലാക്കും. വിദ്യാർത്ഥികൾക്ക് പുതിയ വിഷയങ്ങൾ പഠിക്കാനുള്ള താല്പര്യം മികച്ച മാർക്ക് ലഭിക്കാനും യോഗം കാണുന്നു.
പരിഹാരം- ഒരു പ്രധാന ജോലിയുമായി ബന്ധപ്പെട്ട് പുറത്ത് പോകുന്നതിന് മുമ്പായി നിങ്ങളുടെ മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങുക.
ധനു അടുത്ത മാസത്തെ ഫലം വായിക്കൂ - ധനു രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
മകരം
ഈ രാശിക്കാർ മകര രാശിക്കാർ അവരുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ശരിയായ ശ്രദ്ധ പുലർത്തേണ്ടതാണ്. ഈ സമയത്ത് ചില സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങളുടെ ബന്ധുക്കളുമായി നിയമപരമായ തർക്കങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കാണുന്നു. ഇത് നിങ്ങൾക്ക് അനുകൂലമാകാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഈ സമയത്ത് നിങ്ങൾക്ക് സമ്മർദ്ദവും വേവലാതിയും അനുഭവപ്പെടും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളുമായി ചില തർക്കങ്ങൾക്കും സാധ്യത കാണുന്നു. എന്നിരുന്നാലും ഈ സമയത്ത് അവരുമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയുന്നതാണ്. വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ പങ്കാളി അവരുടെ ജോലിയിൽ ഉയർച്ച ഉണ്ടാകുകയും, സമൂഹത്തിൽ അവരുടെ നില വർദ്ധിക്കുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ പരിശ്രമങ്ങളിലും ചുമതലകളിലും മികച്ച ഫലങ്ങൾ നേടാൻ കഴിയും. നിങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങളും തന്ത്രങ്ങളും അഭിനന്ദനവും അംഗീകാരവും ലഭിക്കും, ഇത് നിങ്ങളുടെ ആത്മവിശ്വാസവും പദവിയും വർദ്ധിപ്പിക്കും. ബിസിനസുകാർക്ക് ഈ സമയത്ത് ഗണ്യമായ ലാഭവും നേട്ടങ്ങൾക്കും യോഗം കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് പച്ച ഇലക്കറികളും ആരോഗ്യകരമായ ഭക്ഷണവും കഴിക്കുക.
പരിഹാരം- ബുധന്റെ ശുഭ ഫലങ്ങൾക്കായി ബുധനാഴ്ച പച്ച പയറ് ദാനം ചെയ്യുക.
മകരം അടുത്ത മാസത്തെ ഫലം വായിക്കൂ - മകരം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
കുംഭം
ബുദ്ധന്റെ സംക്രമം കുംഭ രാശിക്കാർക്ക് ഗണ്യമായ നേട്ടങ്ങളും പ്രത്യേക ആനുകൂല്യങ്ങളും കൈവരിക്കാനുള്ള യോഗത്തെ പ്രധാനം ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആശയവിനിമയ കഴിവുകളിലൂടെ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കാം. നിങ്ങളുടെ ചിന്താഗതിയിൽ നിന്നും സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യും. ഇത് ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികളെ മറികടക്കാൻ സഹായിക്കും. മറ്റുള്ളവരുമായി നല്ല ബന്ധം പുലർത്താൻ നിങ്ങൾക്ക് കഴിയും അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങൾക്ക് സമൂഹത്തിൽ സ്വാധീനമുള്ള ചിലരുമായി കൂടിക്കാഴ്ച നടത്താനുള്ള യോഗവും കാണുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്. കാരണം ഈ യാത്രകൾ നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. എന്നാൽ ഇൻറർനെറ്റ് മുതലായ മറ്റ് മാർഗങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകും. നിങ്ങളുടെ മക്കൾ ഈ സമയത്ത് മികച്ച വിജയം നേടാൻ കഴിയും അവർ നിങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും. ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. നിങ്ങളുടെ പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയും ഇത് നിങ്ങളുടെ ബന്ധത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കും.
പരിഹാരം- ബുധനാഴ്ച വിഷ്ണു സഹസ്രനാമം ചൊല്ലുക.
കുംഭം അടുത്ത മാസത്തെ ഫലം വായിക്കൂ - കുംഭം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
മീനം
ബുധന്റെ സംക്രമണം മീന രാശിക്കാർക്ക് നല്ല നേട്ടങ്ങൾ നൽകും. നിങ്ങളുടെ വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. നിങ്ങളുടെ സംസാരം, സ്വയം പെരുമാറുന്ന രീതി പലരേയും മതിപ്പുളവാക്കും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയ്ക്ക് പെട്ടെന്നുള്ള ആനുകൂല്യങ്ങളും ലാഭവും ലഭിക്കുമെങ്കിലും, അവരുടെ ആരോഗ്യം ദുർബലമാകാം. അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗികമായി കാര്യങ്ങൾ സുസ്ഥിരമായി തുടരാനും സാമ്പത്തിക അഭിവൃദ്ധിക്കും സാധ്യത കാണുന്നു. ബിസിനസ്സ് രാശിക്കാർക്ക് അവരുടെ വിവേകത്തിലൂടെയും ബുദ്ധിയിലൂടെയും ഉയരാൻ കഴിയും. മൊത്തത്തിൽ, ജോലി ചെയ്യുന്ന രാശിക്കാർക്കും ബിസിനസ്സ് രാശിക്കാർക്കും ഇത് ഒരു മികച്ച സമയമായിരിക്കും. നിങ്ങളുടെ വീടിന്റെയോ ഓഫീസിന്റെയോ അറ്റകുറ്റപ്പണികൾ ചെയ്യാൻ ഈ സമയം അനുകൂലമായിരിക്കും. മുൻപ് കുടുങ്ങിപ്പോയ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള ഏതെങ്കിലും ഡീൽ അല്ലെങ്കിൽ കരാർ, ഈ സമയത്ത് എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശുചിത്വം പാലിക്കേണ്ടതാണ്, അല്ലെങ്കിൽ പല്ലും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിച്ചേക്കാം.
പരിഹാരം- ഭഗവാൻ മഹാവിഷ്ണുവിന്റെ വാമന അവതാരവുമായി ബന്ധപ്പെട്ട കഥകൾ പാരായണം ചെയ്യുകയോ കേൾക്കുകയോ ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
മീനം അടുത്ത മാസത്തെ ഫലം വായിക്കൂ - മീനം രാശിയുടെ അടുത്ത മാസത്തെ ജ്യോതിഷ അവലോകനം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ